13 September 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
12 September 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - തത്വങ്ങള് സഹിതം മുഴുവന് മനുഷ്യാത്മാക്കളേയും പരിവര്ത്തനപ്പെടുത്തുന്ന സര്വ്വകലാശാല ഒന്നു മാത്രമാണ്, ഈ സര്വ്വകലാശാലയില് നിന്നാണ് എല്ലാവരുടെയും സത്ഗതിയുണ്ടാകുന്നത്.
ചോദ്യം: -
ബാബയില് നിശ്ചയമുണ്ടായ ഉടന് ഏതൊരു കാര്യമാണ് പ്രാബല്യത്തില് കൊണ്ടുവരേണ്ടത്?
ഉത്തരം:-
ബാബ വന്നു എന്ന നിശ്ചയബുണ്ടായി എങ്കില്, ബാബയുടെ ആദ്യത്തെ നിര്ദേശമാണ്-ഈ കണ്ണുകളാല് കാണുന്നതിനെയെല്ലാം മറക്കൂ. ബാബയുടെ മതമനുസരിച്ച് മാത്രം നടക്കൂ. ഈ നിര്ദേശത്തെ പെട്ടെന്ന് പ്രാബല്യത്തില് കൊണ്ടുവരണം. പരിധിയില്ലാത്ത ബാബയുടേതായി മാറി എങ്കില് പതിതരുമായി നിങ്ങളുടെ കൊടുക്കല് വാങ്ങള് ഉണ്ടാകാന് പാടില്ല. നിശ്ചയബുദ്ധികളായ കുട്ടികള്ക്ക് ഒരിക്കലും ഒരു കാര്യത്തിലും സംശയം വരാന് സാധിക്കില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. ഇത് വീടുമാണ് സര്വ്വകലാശാലയുമാണ്. ഇതിനെയാണ് ഈശ്വരനാല് സ്ഥാപിക്കപ്പെട്ട സര്വ്വകലാശാല എന്ന പറയുന്നത്. കാരണം മുഴുവന് മനുഷ്യരുടെയും സത്ഗതിയാണ് ഉണ്ടാകുന്നത്. ഇത് ലോകത്തില് വെച്ച് ശരിയായ സര്വ്വകലാശാലയാണ്. വീടുമാണ്. മാതാവിന്റെയും പിതാവിന്റെയും സന്മുഖത്താഓണ് ഇരിക്കുന്നത്. ഒപ്പം സര്വ്വകലാശാലയുമാണ്. ഇവിടെ ആത്മീയ അച്ഛനുണ്ട്. ഈ ആത്മീയ ജ്ഞാനം ആച്മീയ അച്ഛനിലൂടെയാണ് ലഭിക്കുന്നത്. ആത്മീയ ജ്ഞാനം ആത്മീയ അച്ഛനല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കില്ല. ബാബയെയാണ് ജ്ഞാനത്തിന്റെ സാഗരനെന്ന് പറയുന്നത്. ജ്ഞാനത്തിലൂടെയാണ് സത്ഗതിയുണ്ടാകുന്നത്. അതുകൊണ്ട് ജ്ഞാനത്തിന്റെ സാഗരനും സര്വ്വരുടെയും സത്ഗതി ദാതാവും ഒരു ബാബ മാത്രമാണ്. ബാബയിലൂടെ മുഴുവന് വിശ്വത്തിലെ മനുഷ്യര് മാത്രമല്ല, ഓരോ വസ്തുവും 5 ത്തവങ്ങളും സതോപ്രധാനമായി മാറും. എല്ലാവരുടെയും സത്ഗതിയുണ്ടാകുന്നു. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ഇപ്പോള് എല്ലാവരുടെയും സത്ഗതിയുണ്ടാകണം. പഴയ ലോകവും മനുഷ്യരുമെല്ലാം മാറും. നിങ്ങള് ഇവിടെ കാണുന്നതെല്ലാം പുതിയതായി മാറണം. പാടാറുമുണ്ട്-ഇവിടെ അസത്യമായ മായ, അസത്യമായ ശരീരം….. ഇത് അസത്യമായ ലോകമായി മാറും. സത്യഘണ്ടമായിരുന്ന ഭാരതം ഇപ്പോള് അസത്യഘണ്ടമായി മാറി. മനുഷ്യര് രചയിതാവിനെക്കുറിച്ചും രചനയെക്കുറിച്ചും പറയുന്നതെല്ലാം അസത്യമാണ്. ഇപ്പോള് നിങ്ങള് ബാബയിലൂടെ ഭഗവാനുവാച അറിയുന്നു. ഭഗവാന് ഒരച്ഛനാണല്ലോ. നിരാകാരനാണ്. വാസ്തവത്തില് എല്ലാ ആത്മാക്കളും നിരാകാരികളാണ്. പിന്നീട് ഈ ലോകത്തില് വന്ന് സാകാര ശരീരം എടുക്കുന്നു. പരമധാമത്തില് ആകാരമില്ല. ആത്മാക്കളെല്ലാം മൂലവതനത്തില് അഥവാ ബ്രഹ്മതത്വത്തിലാണ് വസിക്കുന്നത്. ബ്രഹ്മ തത്വം ആത്മാക്കളുടെ വീടാണ്. ഈ ആകാശ തത്വത്തിലാണ് സാകാര ശരീരമെടുത്ത് പാര്ട്ടഭിനയിക്കുന്നത്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ് ആവര്ത്തിക്കുന്നത്. ഇതിന്റെ അര്ത്ഥവും മനസ്സിലാക്കുന്നില്ല. ആവര്ത്തിക്കുന്നു എന്ന് മാത്രം പറയുന്നു. സ്വര്ണ്ണിമയുഗം, വെള്ളിയുഗം…..പിന്നീട് എന്ത്? വീണ്ടും സ്വര്ണ്ണിമയുഗം തീര്ച്ചയായും വരും. സംഗമയുഗം ഒന്നു മാത്രമെയുള്ളൂ. സത്യയുഗം ത്രേതാ, ത്രേതാ-ദ്വാപരയുഗത്തിന്റെ സംഗമമില്ല, അത് തെറ്റാണ്. ബാബ പറയുന്നു- ഞാന് കല്പ-കല്പ, കല്പത്തിലെ സംഗമയുഗത്തിലാണ് വരുന്നത്. പതിതമാകുമ്പോഴാണ് ബാബയെ വിളിക്കുന്നത്. പാവനമാക്കി മാറ്റാന് വരൂ എന്ന് പറഞ്ഞ് വിളിക്കുന്നു. സത്യയുഗത്തില് പാവനമായിരിക്കും. സംഗമയുഗത്തെ സംഗളകാരിയായ യുഗമെന്ന് പറയുന്നു. ആത്മാവും പരമാത്മാവും തമ്മിലുള്ള മിലനത്തിന്റെ സംഗമത്തെയാണ് കുംഭമെന്ന് പറയുന്നത്. മനുഷ്യര് നദികളുമായിട്ടുള്ള മിലനമാണ് കാണിക്കുന്നത്. രണ്ട് നദികളുണ്ട്, മൂന്നാമത്തേത് ഗുപ്തമാണ്. ഇതും അസത്യമാണ്. ഗുപ്തമായ നദിയുണ്ടായിരിക്കുമോ? സയിന്സുകാരും ഗുപ്ചമായ നദിയുണ്ടെന്ന് പറഞ്ഞാല് അംഗീകരിക്കില്ല. അമ്പെയ്തപ്പോള് ഗംഗ ഉല്ഭവിച്ചു എന്നെല്ലാം അസത്യമാണ്. ജ്ഞാനം, ഭക്തി, പിന്നെ വൈരാഗ്യമെന്ന് പറയുന്നുണ്ട്. ഈ വാക്കിനെ ബുദ്ധിയില് വെച്ചു എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. ആദ്യമാദ്യം ജ്ഞാനമാകുന്ന പകലും, പിന്നീടാണ് ഭക്തിയാകുന്ന രാത്രിയും. ബ്രഹ്മാവിന്റെ രാത്രിയും, ബ്രഹ്മാവിന്റെ പകലും. ഒരു ബ്രഹ്മാവിന്റെ കാര്യമായിരിക്കില്ല. ഒരുപാടുണ്ടായിരിക്കുമല്ലോ. പകുതി കല്പം പകലും,പിന്നീട് രാത്രിയുമുണ്ട്. അതിനുശേഷം മുഴുവന് പഴയ ലോകത്തോടുള്ള വൈരാഗ്യമാണ്.
ബാബ പറയുന്നു-ദേഹ സഹിതം കാണുന്നതിനെയെല്ലാം ജ്ഞാനത്തിലൂടെ മറക്കണം. ജോലികളെല്ലാം ചെയ്ത് കുട്ടികളേയും സംരക്ഷിക്കണം. എന്നാല് ബുദ്ധിയോഗം ഒരു ബാബയില് വെക്കണം. പകുതി കല്പത്തോളം നിങ്ങള് രാവണന്റെ മതപ്രകാരമാണ് നടന്നിരുന്നത്. ഇപ്പോള് ബാബയുടെതായി മാറി എങ്കില് എന്ത് ചെയ്യുകയാണെങ്കിലും ബാബയുടെ നിര്ദേശപ്രകാരം ചെയ്യൂ. ഇത്രയും സമയം നിങ്ങള് പതിതരുമായിട്ടാണ് കൊടുക്കല് വാങ്ങള് ചെയ്തിരുന്നത്. അതിന്റെ ഫലമെന്തായി? ദിനം-പ്രതിദിനം പതിതമായി മാറിക്കൊണ്ടിരുന്നു കാരണം ഭക്തി മാര്ഗ്ഗം ഇറങ്ങുന്ന കലയാണ്. സതോപ്രധാനത്തില് നിന്നും സതോ, രജോ, തമോയിലേക്ക് വരണം. തീര്ച്ചയായും ഇറങ്ങുക തന്നെ വേണം. ഇതില് നിന്നും ആര്ക്കും രക്ഷപ്പെടുത്താന് സാധിക്കില്ല. ലക്ഷ്മി-നാരായണനും 84 ജന്മങ്ങളുണ്ടെന്നല്ലേ പറയുന്നത്. ഇന്ഗ്ലീഷിലെ വാക്കുകള് വളരെ നല്ലതാണ്. സ്വര്ണ്ണിമയുഗം…….അഴുക്ക് പുരളുന്നു. ഈ സമയത്ത് കലിയുഗിയായി മാറി. സ്വര്ണ്ണിമലോകത്തില് പുതിയ ലോകം, പുതിയ ഭാരതമായിരുന്നു. ലക്ഷ്മി-നാരായണന്റെ രാജ്യമായിരുന്നു. ഇന്നലത്തെ കാര്യമാണ്. എന്നാല് ശാസ്ത്രങ്ങലില് ലക്ഷക്കണക്കിന് വര്ഷങ്ങളെന്നാണ് എഴുതിയിട്ടുള്ളത്. ഇപ്പോള് ബാബ പറയുന്നു-നിങ്ങളുടെ ശാസ്ത്രങ്ങളാണോ അതോ ഞാനാണോ ശരി എന്ന്? ബാബയെ ലോകത്തില് വെച്ച് സര്വ്വശക്തിവാനെന്നാണ് പറയുന്നത്. വേദങ്ങളും ശാസ്ത്രങ്ങളും ഒരുപാട് പഠിക്കുന്നവരെ അധികാരിയെന്നാണ് പറയുന്നത്. ബാബ പറയുന്നു-ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ അധികാരികളാണ്. ബാബയെക്കുറിച്ചുള്ള മഹിമയാണ് പാടുന്നത്- അങ്ങ് ജ്ഞാനത്തിന്റെ സാഗരനാണ്, എന്നാല് നമ്മളല്ല. മനുഷ്യരെല്ലാവരും ഭക്തിയാകുന്ന സാഗരത്തില് മുങ്ങിക്കിടക്കുകയാണ്. സത്യയുഗത്തില് ആരും വികാരത്തിലേക്ക് പോകുന്നില്ല. കലിയുഗത്തിലാണെങ്കില് മനുഷ്യര് ആദി-മദ്ധ്യ-അന്ത്യം ദുഃഖിയായിക്കൊണ്ടേയിരിക്കുന്നു. കല്പം മുമ്പും ബാബ ഇങ്ങനെ തന്നെയായിരുന്നു മനസ്സിലാക്കിതന്നിരുന്നു, അതേപോലെ ഇപ്പോഴും മനസ്സിലാക്കിതരുന്നു. ബാബ മനസ്സിലാക്കിതരുകയാണ്-കല്പം മുമ്പും പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്തെടുത്തിരുന്നു,ഇപ്പോള് വീണ്ടും പഠിച്ച് പ്രാപ്തമാക്കുകയാണ്. സമയം വളരെ കുറവാണ്. ഇതെല്ലാം വിനാശമാകും. അതിനാല് പരിധിയില്ലാത്ത ബാബയില് നിന്നും മുഴുവന് സമ്പത്തെടുക്കണം. ബാബ അച്ഛനും,ട്ടീച്ചറും, സത്ഗുരുവുമാണ്. സുപ്രീം അച്ഛനും, സുപ്രീമായ ടീച്ചറുമാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എങ്ങനെയ3ണ് ആവര്ത്തിക്കുന്നതെന്ന മുഴുവന് ജ്ഞാനവും നല്കുന്നു.ഇത് ആര്ക്കും മനസ്സിലാക്കിതരാന് സാധിക്കില്ല. 5000 വര്ഷങ്ങള്ക്കു മുമ്പുള്ള ഗീതയുടെ ഭഗവാനാണ്, അല്ലാതെ ശ്രീകൃഷ്ണനല്ല. മനുഷ്യനെ ഭഗവാനെന്ന് പറയാന് സാധിക്കില്ല. ഭഗവാന് പുനര്ജന്മരഹിതനാണ്. ദിവ്യ ജന്മമെന്നാണ് പറയുന്നത്. അല്ലെങ്കില് നിരാകാരനായ ബാബ എങ്ങനെയാണ് സംസാരിക്കുന്നത്! ബാബക്ക് വന്ന് പാവനമാക്കി മാറ്റണമെങ്കില് തീര്ച്ചയായും വന്ന് യുക്തി പറഞ്ഞുതരണം. നമ്മള് ആത്മാവ് അമരനാണ് എന്ന് നിങ്ങള്ക്കറിയാം. ഈ രാവണ രാജ്യത്തില് നിങ്ങളെല്ലാവരും ദേഹാഭിമാനികളായി മാറിയിരിക്കുന്നു. സത്യയുഗത്തില് ദേഹീയഭിമാനികളായിരിക്കും. ബാക്കി രചയിതാവാകുന്ന പരമാത്മാവിനെയും രചനയേയും ആര്ക്കും അറിയില്ല. അഥവാ സത്യയുഗത്തില് ഇതറിയുകയാണെങ്കില് രാജ്യഭാഗ്യത്തിന്റെ സന്തോഷം തന്നെയുണ്ടാകില്ല. അതുകൊണ്ടാണ് പറയുന്നത്-ഈ ജ്ഞാനം സത്യയുഗത്തില് പ്രായേണ ലോപിച്ചു പോകുന്നു. നിങ്ങള്ക്ക് സത്ഗതി ലഭിക്കുമ്പോള് ഈ ജ്ഞാനത്തിന്റെ ആവശ്യമില്ല. ജ്ഞാനം ദുര്ഗതിയാലാകുമ്പോഴാണ് ആവശ്യം. ഈ സമയം എല്ലാവരും ദുര്ഗതിയിലാണ്. എല്ലാവരും കാമമാകുന്ന ചിതയിലിരുന്ന് കത്തിയെരിഞ്ഞിരിക്കുകയാണ്. ബാബ പറയുന്നു- എന്റെ കുട്ടികളെ, ശരീരത്തിലൂടെ പാര്ട്ടഭിനയിച്ച ആത്മാക്കളെല്ലാം കാമമാകുന്ന ചിതയിലിരുന്ന് തമോപ്രധാനമായി മാറിക്കുകയാണ്. നമ്മള് പതിതമായി മാറി എന്ന് പറഞ്ഞ് വിളിക്കുന്നുമുണ്ട്. കാമമാകുന്ന ചിതയിലിരുന്നാണ് പതിതമായി മാറുന്നത്. ക്രോധത്തിലൂടെയോ, ലോഭത്തിലൂടെയോ പതിതമായി മാറുന്നില്ല. സാധു-സന്യാസിമാരെല്ലാം പാവനമാണ്. ദേവതകള് പാവനമായതുകൊണ്ടാണ് പതിതമായ മനുഷ്യര് ചെന്ന് തല കുനിക്കുന്നത്. അങ്ങ് നിര്വ്വികാരിയാണെന്നും, നമ്മള് വികാരിയാണെന്നും പാടുന്നു. നിര്വ്വികാരി ലോകമെനന്നും വികാരി ലോകമെന്നും പാടാറില്ലേ. നിര്വ്വികാരി ലോകം ഭാരതമായിരുന്നു. ഇപ്പോള് വികാരിയാണ്. ഭാരതത്തോടൊപ്പം മുഴുവന് ലോകവും വികാരിയാണ്. 5000 വര്ഷങ്ങള്ക്കു മുമ്പ് നിര്വ്വികാരിയായ ലോകത്തില് ഒരു ധര്മ്മമായിരുന്നു, പവിത്രതയും ശാന്തിയും സമ്പത്തുമുണ്ടായിരുന്നു, മൂന്നുമുണ്ടായിരുന്നു. ആദ്യം പവിത്രതയാണ്. ഇപ്പോള് പവിത്രതയില്ലാത്തതുകൊണ്ട് ശാന്തിയും സമ്പത്തുമില്ല.
ജ്ഞാനത്തിന്റെയും, സുഖത്തിന്റെയും, സ്നേഹത്തിന്റെയും സാഗരന് ഒരു ബാബയാണ്. നിങ്ങളേയും ബാബയെ പോലെ മനോഹരമാക്കി മാറ്റുന്നു. ലക്ഷ്മീ-നാരായണന്റെ രാജധാനിയില് എല്ലാവരും മനോഹരമാണ്. മനുഷ്യരും മൃഗങ്ങളുമെല്ലാം മനോഹരമാണ്. ആടും സിംഹവും ഒരുമിച്ചാണ് വെള്ളം കുടിക്കുന്നത്. ഇത് ഒരു ഉദാഹരണമാണ്. സത്യയുഗത്തില് അഴുക്കാക്കുന്ന ഒരു വസ്തുമുണ്ടായിരിക്കുകയില്ല. ഈ ലോകത്തില് ഒരുപാട് രോഗങ്ങളും കൊതുകുകളുമുണ്ട്. സത്യയുഗത്തില് ഇങ്ങനെയുള്ള ഒരു വസ്തുവുമില്ല. ധനവാന്മാരുടെയടുത്ത് സാധനങ്ങളും ഒന്നാന്തരമായിരിക്കും. പാവപ്പെട്ടവര്ക്ക് സാധാരണ സാധനങ്ങളായിരിക്കും. ഇപ്പോള് ദരിദ്രമായ ഭാരതത്തില് എത്ര അഴുക്കാണ് പുരണ്ടിരിക്കുന്നത്. സത്യയുഗത്തില് എത്ര ശുദ്ധിയാണ്. സ്വര്ണ്ണ കൊട്ടാരങ്ങളെല്ലാം എത്ര ഒന്നാന്തരമായിരിക്കും. വൈകുണ്ഢത്തിലെ പശുക്കള് നോക്കൂ എത്ര മനോഹരമാണെന്ന്! കൃഷ്ണന് എത്ര നല്ല പശുക്കളെയാണ് കാണിക്കുന്നത്. കൃഷ്ണ പുരിയിലും പശുക്കളുണ്ടായിരിക്കുമല്ലോ. അവിടെയുള്ള പശുക്കളെത്ര ഒന്നാന്തരമായിരിക്കും. സ്വര്ഗ്ഗമെന്തായിരിക്കും! ഈ പഴയ അപവിത്രമായ ലോകത്തില് ഒരുപാട് അഴിക്കാണ് ഉള്ളത്. ഇതെല്ലാം ഈ ജ്ഞാന യജ്ഞത്തില് സ്വാഹായാകും. ബോംബുകളെല്ലാം എങ്ങനെയാണ് ഉണ്ടാക്കുന്നത്. ബോംബിട്ടാല് അഗ്നി വരും. ഇന്നത്തെ കാലത്ത് ബോബുകളില് ജീവാണുക്കളെയും ഇടുന്നു, പരിധിയില്ലാത്ത തരത്തില് ഇല്ലാതാക്കാനാണ് വിനാശമാക്കുന്നത്. ചികില്സിക്കാന് ആശുപത്രിയൊന്നും ുണ്ടായിരിക്കില്ല. ബാബ പറയുന്നു-കുട്ടികള്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാന് പാടില്ല. അതുകൊണ്ടാണ് പ്രകൃതി ക്ഷോഭങ്ങളും, കല്ലുമഴയും. കുട്ടികള് വിനാശത്തിന്റെ സാക്ഷാത്കാരവും ചെയ്തു. വിനാശം തീര്ച്ചയായും ഉണ്ടാകണമെന്ന് ബുദ്ധി പറയുന്നു. ചിലര് പറയുന്നു-വിനാശത്തിന്റെ സാക്ഷാത്കാരമുണ്ടായാല് അംഗീകരിക്കാമെന്ന്. ശരി, അംഗീകരിക്കേണ്ട, നിങ്ങളുടെ ഇഷ്ടം. മറ്റുചിലര് പറയും, അത്മാവിന്റെ സാക്ഷാത്കാരമുണ്ടായാല് അംഗീകരിക്കാമെന്ന്. ശരി, ആത്മാവ് ബിന്ദുവാണ്. ആത്മാവിനെ കണ്ടിട്ടെന്തു കാര്യം! ഇചിലൂടെയാണോ സത്ഗതിയുണ്ടാകുന്നത്! പരമാത്മാവ് അഘണ്ഡ ജ്യോതി സ്വരൂപവും ആയിരം സൂര്യനെക്കാള് തേജോമയമാണ്. എന്നാല് അങ്ങനെയല്ല. ഗീതയിലും എഴുതിയിട്ടുണ്ട്-അര്ജുനന് പറഞ്ഞു മതിയാക്കൂ, എനിക്ക് സഹിക്കാന് സാധിക്കുന്നില്ല എന്ന്. അങ്ങനെയൊന്നുമില്ല. അച്ഛനെ കുട്ടികള് കാണുമ്പോള് സഹിക്കാന് സാധിക്കില്ല എന്നൊന്നും ഇല്ല. ആത്മാവിനെ പോലെ തന്നെയാണ് പരമാത്മാവാകുന്ന അച്ഛനും. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. നിങ്ങളിലും ജ്ഞാനമുണ്ട്. ബാബയാണ് വന്ന് പഠിപ്പിക്കുന്നത്. വേറൊരു കാര്യവുമില്ല. ആരെല്ലാം ഏതെല്ലാം ഭവനയിലൂടെയാണോ ഓര്മ്മിക്കുന്നത്, അവരുടെ ഭവനയെ ബാബ പൂര്ത്തീകരിക്കുന്നു. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. അല്ലാതെ ഭഗവാനെ ആര്ക്കും ലഭിക്കില്ല. മീര സാക്ഷാത്കാരത്തില് എത്ര സന്തോഷിക്കുമായിരുന്നു. അടുത്ത ജന്മത്തിലും ഭക്തയായി മാറിയിട്ടുണ്ടായിരിക്കും. വൈകുണ്ഡത്തില് പോകാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള് വൈകുണ്ഡത്തില് പോകാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. നമ്മള് വൈകുണ്ഡത്തിന്റെ, കൃഷ്ണപുരിയുടെ അധികാരിയായി മാറുകയാണെന്നറിയാം. ഈ ലോകത്തില് എല്ലാവരും നരകത്തിന്റെ അധികാരികളാണ്. ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കുമല്ലോ. നമ്മള് നമ്മപടെ രാജ്യഭാഗ്യം വീണ്ടെടുക്കുകയാണെന്ന് കുട്ടികള്ക്കറിയാം. ഇത് രാജയോഗ ബലമാണ്. ബാഹുബലത്തിന്റെ യുദ്ധം ഒരുപാട് തവണ ഒരുപാട് ജന്മങ്ങളിലായി ചെയ്തിട്ടുണ്ട്. യോഗബലത്തിലൂടെ നിങ്ങളുടെ കയറുന്ന കലയാണ്. വാസ്തവത്തില് സ്വര്ഗ്ഗത്തിന്റെ രാജധാനി സ്ഥാപിക്കപ്പെടുകയാണ്. കല്പം മുമ്പ് പുരുഷാര്ത്ഥം ചെയ്തവര് മാത്രമെ ഈ കല്പത്തിലും ചെയ്യുകയുള്ളൂ. നിങ്ങള്ക്ക് ഹൃഹയാഘാതമുണ്ടാകരുത്. ഉറച്ച നിശ്ചബുദ്ധികളായവര്ക്ക് ഒരിക്കലും ഒരു സംശയവുമുണ്ടായിരിക്കാന് സാധിക്കില്ല. സംശബുദ്ധികളും തീര്ച്ചയായുമുണ്ട്. ബാബ പറയുന്നു-ആശ്ചര്യത്തോടു കൂടി കേട്ട്, പറഞ്ഞുകൊടുത്ത്, പിന്നീട് ഓടിപ്പോകുന്നു….ഓഹോ, മായ നിങ്ങള് ഇവരില് വിജയം പ്രാപ്തമാക്കുന്നു. മായ വളരെ ശക്തിശാലിയാണ്. നല്ല-നല്ല ഒന്താന്തരം സെന്ററ് നോക്കി നടത്തുന്നവരെ പോലും മായ അടിക്കുന്നു. വിവാഹം കഴിച്ച് കറുത്ത മുഖമാക്കി എന്ന് ബാബക്കെഴിതുന്നു. കാമമാകുന്ന വികാരത്തില് നിന്നും നമ്മള് തോറ്റു പോയി എന്ന്. ഇപ്പോള് ബാബയുടെ മുന്നിലേക്ക് വരാനുള്ള യോഗ്യതയില്ല. ബാബ സന്മുഖത്തേക്ക് വരണമെന്ന് എഴുതുന്നു. അപ്പോള് ബാബ പറയും-കറുത്ത മുഖമാക്കിയാല് ഇവിടെ വരാന് സാധിക്കില്ല. ഇവിടെ വന്നിട്ടെന്താണ് ചെയ്യുക? എന്നാലും നിങ്ങള് വീട്ടിലിരുന്നു കൊണ്ട് പുരുഷാര്ത്ഥം ചെയ്യൂ. ഒരു തവണ വീണാല് വീണു. അല്ലാതെ രാജ്യപദവി പ്രാപ്തമാക്കാനൊന്നും സാധിക്കില്ല. പറയാറുണ്ടല്ലോ-കയറിയാല് വൈകുണ്ഡം വരെ കയറാം , താഴെ വീണാല് ചണ്ഡാലനായി മാറും. എല്ലുകള് തവിടു പൊടിയായി മാറുന്നു. 5 നിലയില് നിന്നണ് താഴേക്ക് വീഴുന്നത്. എന്നാല് ചിലരെല്ലാം സത്യം പറയുന്നു. മറ്റുചിലരാണെങ്കില് കേള്പ്പിക്കുന്നേയില്ല. ഇന്ദ്രപ്രസ്ഥിലെ മാലാഖമാരുടെ ഉദാഹരണമുണ്ടല്ലോ. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യമാണ്. ഈ സഭയില് പതിതര്ക്ക് വന്നിരിക്കാനുള്ള അവകാശമില്ല. എന്നാല് ചില സാഹചര്യങ്ങളില് ഇരുത്തേണ്ടതായി വരും. പതിതരല്ലേ വരുകയുള്ളൂ. ഇപ്പോള് എത്ര ദ്രൗപദിമാരാണ് വിളിക്കുന്നത്, അവര് പറയുന്നു-നമ്മളെ അപമാനക്കുന്നതില് നിന്നും രക്ഷിക്കൂ എന്ന്. ബന്ധനസ്ഥര്രുടെ പാര്ട്ടുമുണ്ട്. കാമമുള്ളവരും, ക്രോധമുള്ളവരുമുണ്ട്. ഒരുപാട് ഉരസുലുകളുണ്ടാകുന്നു. ബാബയുടെ അടുത്ത് ഒരുപാട് വാര്ത്തകളെത്തുന്നു. പരിധിയില്ലാത്ത ബാബ പറയുന്നു- ഇവയുടെ മേല് വിജയം പ്രാപ്തമാക്കൂ എന്ന്. ഇപ്പോള് പവിത്രമായി ഇരുന്ന് എന്നെ ഓര്മ്മിക്കൂ എന്നാല് തീര്ച്ചയായും വിശ്വത്തിന്റെ അധികാരിയായി മാറും. നമ്മളെ ബോബുകളൊക്കെ ഉണ്ടാക്കാന് ആരുടെയോ പ്രേരണയുണ്ട് എന്ന് പത്രങ്ങളിലെല്ലാം ഇടുന്നു. ഇതിലൂടെ അവനവന്റെ കുലത്തിന്റെ നാശം തന്നെയാണ് ഉണ്ടാകുന്നത്. പക്ഷെ എന്തു ചെയ്യാനാണ്, ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ദിനം-പ്രതിദിനം ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. സമയം ഒരുപാടൊന്നുമില്ലല്ലോ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സത്യയുഗീ രാജധാനിയിലേക്ക് പോകുന്നതിനുവേണ്ടി വളരെ-വളരെ സ്നേഹിയായി മാറണം. രാജ്യപദവിക്കുവേണ്ടി തീര്ച്ചയായും പാവനമായി മാറണം. ആദ്യം പവിത്രതയാണ് അതിനാല് കാമമാകുന്ന മഹാശത്രുവിന്റെ മേല് വിജയം പ്രാപ്തമാക്കണം.
2) ഈ പഴയ ലോകത്തില് നിന്നും പരിധിയില്ലാത്ത വൈരാഗിയായി മാറുന്നതിനുവേണ്ടി ഈ കണ്ണുകളാല് കാണുന്നതിനെയെല്ലാം കണ്ടുകൊണ്ടും കാണരുത്. ഓരോ ചുവടിലും ബാബയില് നിന്നുമുള്ള നിര്ദേശമെടത്ത് മുന്നോട്ട് പോകണം.
വരദാനം:-
ആരാണോ ശക്തിശാലി ആത്മാക്കള് അവര് സമസ്യകളെ ഇങ്ങനെ മറികടക്കുന്നു ഏതുപോലെയാണോ ഒരു നേര് വഴി സഹജമായി മറികടക്കുന്നത്. സമസ്യകള് അവര്ക്ക് ഉയരുന്ന കലയ്ക്കുള്ള സാധനമായി മാറുന്നു. എല്ലാ സമസ്യകളെയും പരിചിതമായി അനുഭവം ചെയ്യുന്നു. അവര് ഒരിക്കലും ആശ്ചര്യപ്പെടുന്നില്ല എന്നാല് സദാ സന്തുഷ്ടമായി കഴിയുന്നു. വായിലൂടെ ഒരിക്കലും കാരണ ശബ്ദം വരില്ല പകരം കാരണത്തെ നിവാരണത്തിലേക്ക് പരിവര്ത്തനം ചെയ്യുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!