13 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

12 November 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഞാന് നിങ്ങള് കുട്ടികള്ക്കു വേണ്ടി കൈ വെള്ളയില് സ്വര്ഗ്ഗം കൊണ്ടുവന്നിരിക്കുകയാണ്, നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കും.

ചോദ്യം: -

പരിധിയില്ലാത്ത സന്തോഷത്തില് ഏതുകുട്ടികള്ക്കു നിരന്തരം ഇരിക്കാന് കഴിയും?

ഉത്തരം:-

ആരാണോ പരിധിയില്ലാത്ത സന്യാസം ചെയ്തിരിക്കുന്നതും മറ്റു കൂട്ടുകെട്ടുകളെ ഉപേക്ഷിച്ച് ബാബയുടെ കൂട്ടുകെട്ട് മാത്രം വെക്കുന്നതും അവര്ക്കേ നിരന്തരം സന്തോഷത്തിലിരിക്കാന് കഴിയൂ. 2. ബാബയെ ഫോളോ ചെയ്യുകയും സേവനത്തില് താല്പര്യം വെക്കുകയും ചെയ്യുന്നവരുടെ സന്തോഷം ഒരിക്കലും നഷ്ടപ്പെടുകയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനം ഉപേക്ഷിച്ച് വന്നാലും…

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടിള് പാട്ടു കേട്ടുവല്ലോ. ഇത് ആരാണ് പറഞ്ഞത്? ബാബ കുട്ടികളോട് ചോദിച്ചു, പാട്ട് കേട്ടുവോ? വളരെ ദുഃഖമുണ്ടാകുമ്പോളാണ് ബാബയെ വിളിക്കുന്നത്. കുട്ടികള്ക്കറിയാം ബാബ തന്നെയാണ് സുഖധാമത്തിന്റെ അഥവാ പാവനമായ ലോകത്തിന്റെ രചനചെയ്യുന്നത്, അതായത് ഭഗവാനാണ് ഭഗവതിമാരുടെ രാജ്യം സ്ഥാപന ചെയ്യുന്നത്. ഭഗവാനും ഭഗവതിയും സ്വര്ഗ്ഗത്തിന്റെ അധികാരികളാണ്. നിങ്ങള്ക്കറിയാം ലക്ഷ്മീ-നാരായണന്മാര് എത്ര സമ്പന്നരായിരുന്നു, എത്ര വലിയ രാജധാനിയായിരുന്നു. അവരുടെ രാജധാനിയില് ഒരിക്കലും ഒരു ഉപദ്രവങ്ങളും ഉണ്ടായിരുന്നില്ല. ബാബ കുട്ടികള്ക്ക് ഇങ്ങനെയുള്ള സമ്പത്താണ് നല്കുന്നതെങ്കില് കുട്ടികള് എത്ര സന്തോഷത്തിലിരിക്കണം. പക്ഷെ എല്ലാവരും സംഖ്യാക്രമ പുരുഷാര്ത്ഥമനുസരിച്ചു തന്നെയാണ്. ചിലരാണെങ്കില് മുഴുവന് ജ്ഞാനമെടുക്കാത്തതു കാരണം അവിടത്തെ സന്തോഷത്തിലോ ഇവിടത്തെ സന്തോഷത്തിലോ ഇരിക്കുന്നില്ല. അവരെയാണ് പറയുന്നത് രണ്ടു ഭാഗത്തുനിന്നും വിട്ടവരെന്ന്, എന്തെന്നാല് അവര് ബാബയില് നിന്നും സമ്പത്തെടുത്ത് വീണു പോയി. ലോകത്തില് ആരുംതന്നെ അറിയുന്നില്ല ഭഗവാന് വന്ന് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തു കൊണ്ടിരിക്കുകയാണെന്ന് എന്തുകൊണ്ടെന്നാല് ഭഗവാന് വരുന്നതു തന്നെ ഗുപ്ത രൂപത്തിലാണ്. എല്ലാവരും പറയുകയാണ് ഭഗവാന് തീര്ച്ചയായും ഈ സമയത്ത് ഇവിടെ ഉണ്ടായിരിക്കണം കാരണം സര്വ്വരും ഘോരമായ അന്ധകാരത്തിലാണ്. രാത്രി 12 മണി സമയത്തെയാണ് ഘോരമായ അന്ധകാരമെന്നു പറയുന്നത്. രാത്രിയില് ഘോരമായ അന്ധകാരവും പകലില് ഘോരമായ പ്രകാശവുമാണ്. ഇപ്പോള് ഭക്തിയുടെ ദുഃഖത്തിന്റെ രാത്രികള് പൂര്ത്തിയായെന്ന് ്കുട്ടികള് മനസ്സിലാക്കുകയാണ്. മനുഷ്യര് കരുതുകയാണ് ഭക്തിക്കു ശേഷം ഭഗവാനെ ലഭിക്കുമെന്ന്. നിങ്ങള് കുട്ടികള്ക്കറിയാം ബാബ തന്നെ വന്നാണ് നമ്മളെല്ലാവരുടേയും സത്ഗതി ചെയ്യുന്നത്. നിങ്ങള് കുട്ടികളും തീര്ച്ചയായും സംഖ്യാക്രമത്തിലാണ്. ചിലരാണെങ്കില് അതിരില്ലാത്ത സന്തോഷത്തിലിരിക്കുകയാണ്, പരിശ്രമവും സന്തോഷത്തോടുകൂടിയാണ് ചെയ്യുന്നത്. ആര്ക്കെങ്കിലും പോയി പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്ന സേവനത്തിന്റെ താല്പര്യവും ഉണ്ട്. അതു കൊണ്ടാണ് ബാബ പ്രദര്ശിനി, മേളകള് മുതലായതിന്റെ അവസരങ്ങള് ഒരുക്കിക്കൊണ്ടിരിക്കുന്നത്, എന്തു കൊണ്ടെന്നാല് മറ്റുള്ളവര്ക്ക് പറഞ്ഞുകൊടുക്കുമ്പോള് അതിരില്ലാത്ത സന്തോഷമുണ്ടാകുന്നു. ഇവിടെ കയ്യില് പണമുള്ളവര് കരുതുകയാണ് അവര് സ്വര്ഗ്ഗത്തിലാണ് ഇരിക്കുന്നതെന്ന്. ഇങ്ങനെയുള്ളവര് ജ്ഞാനെടുക്കുക എന്നത് വളരെ പ്രയാസമാണ്, അതുകൊണ്ടാണ് കോടിയില് ചിലര് മാത്രമേ ഇത്രയും വിവേക ശാലികളായി ബാബയില് നിന്നും സമ്പത്തിന്റെ അധികാരമെടുക്കൂ എന്ന് പാടപ്പെട്ടിരിക്കുന്നത്. ഫോളോ ഫാദര് എന്ന് വാഴ്ത്തപ്പെട്ടിട്ടുണ്ട്, എന്നാല് അതിന് ബാബയുടെ ശ്രീമത്ത് പ്രകാരം നടക്കേണ്ടി വരും. നല്ല രീതിയില് ശ്രീമതം പാലിക്കുന്നവരെ ഫോളോ ചെയ്യുകയാണ് വേണ്ടത്. ഈ കുട്ടി (ബ്രഹ്മാ ബാബ) നല്ല രീതിയില് ശ്രീമത പ്രകാരം നടന്നു കൊണ്ടിരിക്കുകയാണ്. ലൗകിക പുത്രന് നിര്ദ്ദേശ പ്രകാരം നടന്നില്ലെങ്കില് പറയും നീ നിന്റെ വഴിയെ പോയിക്കൊള്ളൂ. രാവണന്റെ മതപ്രകാരം നടക്കുന്നവര്ക്കും രാമന്റെ മതപ്രകാരം നടക്കുന്നവര്ക്കും ഒരുമിച്ചിരിക്കാന് കഴിയുകയില്ല.

ഭാരതത്തില് തന്നെയാണ് ആദി സനാതന ദേവീ – ദേവതാ ധര്മ്മം ഉണ്ടായിരുന്നതെന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. അവര് 84 ജന്മമെടുത്ത് പതിതമായി മാറിയിരിക്കുകയാണ്, അപ്പോഴാണ് വിളിക്കുന്നത് അല്ലയോ പതിത-പാവനാ വരൂ. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു സ്ഥാപന കഴിയുവാന് ഇനിയും കുറച്ചു സയമം കൂടിയുണ്ടെന്ന്. ദേവീക രാജധാനി സ്ഥാപന ചെയ്യുന്നതിന് സമയമെടുക്കുന്നു. ഇത് ഗുപ്തമാണ്. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. മറ്റൊരു രാജ്യത്തെ ആക്രമിച്ച് രാജ്യം പിടിച്ചെടുക്കുകയല്ല. ഇവിടെ ബാബ വന്ന് രാജാക്കന്മാരുടെ രാജാവാക്കി മാറ്റുകയാണ്. ഈ ബാബയെ തന്നെയാണ് ദുഃഖത്തെ ഹരിക്കുന്നവനും സുഖം നല്കുന്നവനും എന്നു പറഞ്ഞ് ഓര്ക്കുന്നത്. സന്യാസി-ഗുരുക്കന്മാര്ക്ക് ദുഃഖ ഹര്ത്താവാകാന് കഴിയുമോ? അവരുടേത് പരിധിയുള്ള സന്യാസമാണ്; നിങ്ങളുടേത് പരിധിയില്ലാത്തതാണ്. ഇതില് പരിധിയില്ലാത്ത സന്തോഷവുമുണ്ട്. ഈ ലക്ഷ്മീ-നാരായണന്മാര്ക്കും അഥവാ ഭഗവാന്-ഭഗവതിമാര്ക്കും പരിധിയില്ലാത്ത സന്തോഷമുണ്ടല്ലോ. പതിത മനുഷ്യര് തോന്നുന്നത് പറയുകയാണ്. നിങ്ങള് ഓരോരോ അക്ഷരങ്ങളും അര്ത്ഥസഹിതമാണ് പറയുന്നത്. പുതിയ ലോകത്തില് ഒരേഒരു ധര്മ്മമേയുള്ളൂ. അതിനെ വേറൊന്നിനോടും താരതമ്യപ്പെടുത്തുന്നില്ല. പഴയ ലോകത്തില് താരതമ്യപ്പെടുത്താറുണ്ട്. പഴയ ലോകത്തില് എന്തായിരിക്കുമെന്ന് പുതിയ ലോകത്തില് അറിയുന്നില്ല. അവിടെ എല്ലാം മറന്നു പോകുന്നു. ഇവിടെ നിങ്ങള്ക്ക് പറഞ്ഞു തരികയാണ് പുതിയ ലോകം എപ്പോള് സ്ഥാപനമാകുമെന്നും പഴയ ലോകം എപ്പോള് വിനാശം പ്രാപിക്കുമെന്നും! നിങ്ങള്ക്ക് എല്ലാ അറിവും ഉണ്ട്. ഇപ്പോള് നിങ്ങള്ക്ക് സ്വര്ഗ്ഗ സ്ഥാപകനായ ബാബയെ ലഭിച്ചിരിക്കുകയാണ്. എങ്കില് അവരില് നിന്നും പൂര്ണ്ണമായും സമ്പത്തെടുക്കണം. കല്പം മുന്പും നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്തവര്ക്കേ സമ്പത്ത് ലഭിക്കുകയുള്ളൂ. അവരിലും സംഖ്യാക്രമമാണ്. ഈ ലോകം മുള്ക്കാടാണ;് ആദ്യ വികാരം എല്ലാവരിലുമുണ്ട്. പഴയ ലോകം. മോശമായതാണ്, പുതിയ ലോകം എത്ര സുന്ദരമാണ്! സ്വര്ഗ്ഗമെന്നു പറയുന്നതെന്തിനെയാണെന്നു പോലും ആര്ക്കും അറിയുകയില്ല. ഇവിടെ ആരെങ്കിലും മരണമടഞ്ഞാല് വെറുതെ ഇങ്ങനെ പറയുകയാണ് ആ വ്യക്തി സ്വര്ഗ്ഗ വാസിയായെന്ന്. സ്വര്ഗ്ഗവാസിയാകാന് സ്വര്ഗ്ഗമെവിടെ?

നിങ്ങള് കുട്ടികള്ക്കറിയാം സ്വര്ഗ്ഗവും ഈ ഭാരതത്തില് തന്നെയായിരുന്നു. നരകവും ഭാരതത്തില് തന്നെയാണ്. ഈ വാക്കിന്റെ മറ പിടിച്ച് അവര് പറയുകയാണ്, സ്വര്ഗ്ഗവും നരകവും ഇവിടെ തന്നെയാണ്. അവര് കരുതുകയാണ് ധാരാളം ധനമുള്ളവര് സ്വര്ഗ്ഗത്തിലാണെന്ന്. എന്നാല് അങ്ങിനെയല്ല. ഭാരതം പുതിയതായിരുന്നപ്പോള് സത്യയുഗമായിരുന്നു, അതിനെയാണ് സ്വര്ഗ്ഗമെന്ന് പറയപ്പെടുന്നത്. ഈ പതിതമായ ലോകം നരകമാണ്. ലോകം ഒന്നുതന്നെയാണ്. പുതിയ ലോകത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. പഴയ ലോകത്തില് രാവണന്റെ രാജ്യമാണ്. ഭഗവാനു വാചാ, ഞാന് നിങ്ങള്ക്ക് 84 ജന്മങ്ങളുടെ രഹസ്യം പറഞ്ഞു തരികയാണ്. ഈ രാജയോഗം കൊണ്ട് നിങ്ങളെ രാജാക്കന്മാരുടേയും രാജാവ്, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അങ്ങിനെയാണെങ്കില് നരകത്തിന്റെ വിനാശം തീര്ച്ചയായും നടക്കണം. ശാസ്ത്രങ്ങളില് കൃഷ്ണന്റെ പേര് ചേര്ത്ത് യുദ്ധം മുതലാവയെല്ലാം കാണിച്ചിട്ടുണ്ട്. പാണ്ഡവര്ക്ക് യാതൊരു സൈന്യവുമില്ല. ഇന്നാണെങ്കില് കന്യകമാരുടേയും അമ്മമാരുടേയും ബറ്റാലിയന് ഉണ്ടാക്കി അവരെ അവര്ക്ക് തോക്ക് മുതലായവ ഉപയോഗിക്കാന് പഠിപ്പിക്കുന്നു. ഇവിടെ നിങ്ങളുടെ പക്കല് തോക്ക് മുതലായവ ഒന്നും തന്നെയില്ല. അവര്ക്കെന്തറിയാം ശിവശക്തി സേന എന്താണെന്ന്. ശിവബാബ ഒരിക്കലും ഹിംസ ചെയ്യിക്കുകയില്ല. യുദ്ധത്തിന്റെ യാതൊരു കാര്യവും തന്നെയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബയുടേത് ആത്മീയ സേനയാണ്. ശിവബാബ നമ്മെ ഡബിള് അഹിംസകരാക്കി മാറ്റുന്നു. ലോകത്തില് നൂറുശതമാനം വൈലന്സ് എന്ന് പറയും (ഹിംസ). ഇവിടെയാണെങ്കില് നൂറു ശതമാനം നോണ് വൈലന്സാണ് (അഹിംസ). ഒരേ ഒരു ബോംമ്പു കൊണ്ട് എത്ര പേരുടെ വിനാശമാണ് ചെയ്യുന്നത്. പരിധിയില്ലാത്ത നോണ് വൈലന്സും, വൈലന്സും തമ്മില് എത്ര അന്തരമാണ്. നിങ്ങളിപ്പോള് പരധിയില്ലാത്ത സൈലന്സിലാണ്. ആ ഭാഗത്ത് എത്രയും യുദ്ധത്തിന്റെ തയ്യാറെടുപ്പുകള് ഉണ്ടായിക്കൊണ്ടിരിക്കും അത്രയും ബഹളം വര്ദ്ധിച്ചു കൊണ്ടിരിക്കും. എത്ര കുഴപ്പങ്ങളാണ് വിനാശത്തില് ഉണ്ടാകുന്നത്. സ്ഥാപന എത്ര ശാന്തമായാണ് നടക്കുന്നത്. ഹിംസയുടെ യാതൊരു കാര്യവുമില്ല. നിങ്ങളുടേത് പ്രായോഗിക ജീവിതമാണ്. ബാബയില് നിന്ന് യോഗ ശക്തിയിലൂടെയാണ് സമ്പത്തെടുത്തു കൊണ്ടിരിക്കുന്നത്. ബാബയെ(ആല്ഫ) ഓര്ക്കുന്നതിലൂടെ സ്വര്ഗ്ഗത്തിന്റെ രാജപദവി ലഭിക്കുന്നു, എത്ര സഹജമാണ്! ബാബ അതി സ്നേഹിയാണ്, എത്ര ദൂരദേശത്തു നിന്നാണ് വരുന്നത്. വിദേശത്തു നിന്ന് ആരുടെയെങ്കിലും അച്ഛന് വരികയാണെങ്കില് അവരുടെ കുട്ടികള് വളരെ സന്തോഷത്തിലിരിക്കുന്നു. അച്ഛന് വിദേശത്തു നിന്ന് നമുക്ക് നല്ല നല്ല ഗിഫ്റ്റുകള് കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിയ്ക്കും. ഈ പരിധിയില്ലാത്ത അച്ഛന് ഒരേ ഒരു പ്രാവശ്യമാണ് വരുന്നത്. എന്തു ഗിഫ്ട്ടാണ് കൊണ്ടു വരുന്നത്? അച്ഛന് പറയുകയാണ് ഞാന് നിങ്ങള്ക്കു വേണ്ടി കൈ വെള്ളയില് സ്വര്ഗ്ഗം കൊണ്ടുവന്നിരിക്കുകയാണ്. പറയാറുണ്ടല്ലോ ഹനുമാന് മൃതസഞ്ജീവിനിയുടെ പര്വ്വതം കൊണ്ടു വന്നു എന്ന്. എന്നാല് പര്വ്വതം ആര്ക്കെങ്കിലും പൊക്കാന് കഴിയുമോ? അതേ പോലെ ബാബ പറയുകയാണ് ഞാന് നിങ്ങള്ക്കു വേണ്ടി സ്വര്ഗ്ഗം കൈ വെള്ളയില് കൊണ്ടു വന്നിരിക്കുകയാണ്. എന്നാല് സ്വര്ഗ്ഗത്തെ ആരെങ്കിലും കൈ കൊണ്ടു പൊക്കുന്നുണ്ടോ? ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ബാബ നമുക്കു വേണ്ടി ഒന്നാം നമ്പര് ഗിഫ്റ്റ് കൊണ്ടു വന്നിട്ടുണ്ടെന്ന്. ബാബ പറയുകയാണ് ഞാന് വന്നിരിക്കുകയാണ് നിങ്ങളെ പാവന ലോകത്തിന്റെ അധികാരിയാക്കി മാറ്റാന്, അതുകൊണ്ട് നിങ്ങള്ക്കിപ്പോള് പാവനമായി മാറേണ്ടതുണ്ട്. ഇത് രാജയോഗമാണല്ലോ. ഭാരതത്തിന്റെ പ്രാചീന രാജയോഗം, ഗീതയുടെ ഭഗവാന് പഠിപ്പിച്ചിരുന്നു, രാജപദവിയും നല്കിയിരുന്നു. ഇപ്പോള് വീണ്ടും രാജയോഗം പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള് പറയുന്നു നാം സ്വര്ഗ്ഗ സ്ഥാപകനായ ബാബയുടെ കുട്ടികളാണെന്ന്. ബാബ പുതിയ ലോകം സ്ഥാപിക്കുകയാണെങ്കില് തീര്ച്ചയായും ആര്ക്കെങ്കിലും രാജപദവി ലഭിച്ചിട്ടുണ്ടാകുമല്ലോ. ഇങ്ങനെയുമല്ല സ്വര്ഗ്ഗത്തില് വസിക്കുന്നവര്ക്കു മാത്രമായിരിക്കും നല്കിയിരിക്കുക. മറ്റുള്ളവര്ക്കും ബാബ നല്കിയിട്ടുണ്ടാകുമല്ലോ. ബാക്കിയെല്ലാവര്ക്കും ഡ്രാമയനുസരിച്ച് മുക്തിയായിരിക്കും ലഭിച്ചിരിക്കുന്നത്. സര്വ്വര്ക്കും മുക്തി പ്രാപ്തമാകുന്നു. ഒരേ ഒരു ബാബയാണ് സര്വ്വര്ക്കും സത്ഗതി നല്കന്നത്, വേറെ ആരും തന്നയല്ല. നിങ്ങളുടെ പക്കല് പ്രദര്ശിനി കാണാന് വരുന്നവരില് ആരാണോ പ്രശസ്തിയുള്ളവര്, ഗീതയുടെ ഭഗവാന് തീര്ച്ചയായും ശിവനാണ് ശ്രീകൃഷ്ണനല്ല എന്നു മനസ്സിലാക്കിന്നത്, അങ്ങിനെയുള്ളവരെക്കൊണ്ട് അവരുടെ അഭിപ്രായം എഴുതിക്കണം. വലിയവരുടെ അഭിപ്രായങ്ങളേ ആളുകള് മാനിക്കുകയുള്ളൂ. നിര്ധനരുടെ വാക്കുകള് ആരും കേള്ക്കാറില്ല. അതുകൊണ്ട് പ്രദര്ശിനിയില് അങ്ങിനെയുള്ളവരെക്കൊണ്ട് ഗീതയുടെ ഭഗവാന് ഒരേ ഒരു ശിവനാണെന്ന് എഴുതിക്കണം. അദ്ദേഹം തന്നെയാണ് സര്വ്വരുടേയും അച്ഛന്. അയ്യായിരം വര്ഷം മുന്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു, ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു. ഇപ്പോള് മുഴുവന് വിശ്വത്തിലും രാവണന്റെ രാജ്യമാണ്, സര്വ്വരുടേയും ശത്രുവായ ഈ രാവണനെത്തന്നെയാണ് വര്ഷ-വര്ഷം കത്തിക്കുന്നത്. എന്നാലും മരിക്കുന്നില്ല. ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു ഈ രാവണനാണ്, ഈ കാര്യം നിങ്ങള് കുട്ടികള്ക്കു മാത്രമേ അറിയൂ. ഇപ്പോള് രാമനാകുന്ന പരംപിതാ പരമാത്മാ രാവണനു മുകളില് വിജയം പ്രാപ്തമാക്കിത്തരുന്നു. ബാബ പറയുകയാണ് നിങ്ങള് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപങ്ങളെല്ലാം നാശമാകും, നിങ്ങള് യോഗ്യരായി മാറിയാല് നിങ്ങള്ക്ക് പുതിയ ലോകം വേണമല്ലോ. തീര്ച്ചയായും പഴയ ലോകത്തിന്റെ വിനാശം നടന്നിരുന്നു, വീണ്ടും അങ്ങിനെത്തന്നെ നടക്കും. മഹാഭാരത യുദ്ധം നടന്നതും അപ്പോള് തന്നെയാണ് എപ്പോഴാണോ രാവണ രാജ്യത്തിന്റെ വിനാശവും രാമരാജ്യത്തിന്റെ സ്ഥാപനയും നടന്നിരുന്നത്. രാവണ രാജ്യത്തില് തന്നെയാണ് അയ്യോ-അയ്യോ വിളി തുടങ്ങുന്നത്. അയ്യോ വിളിക്കുശേഷമാണ് ജയാരവമുണ്ടാകുന്നത്, ലോകം പരിവര്ത്തനപ്പെടുന്നു. ഏതു പോലെ പഴയ വീട് പൊളിച്ച് പുതിയത് നിര്മ്മിക്കുന്നു, അതേ പോലെ സ്ഥാപന നടന്നു കൊണ്ടുരുക്കുകയാണ്. ബോംമ്പുകള് മുതലായവ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. തയ്യാറെടുപ്പുകള് നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള് ദസറ കഴിഞ്ഞു, രാവണന്റെ കോലമെല്ലാമുണ്ടാക്കി. നിങ്ങളുടെയാണെങ്കില് പരിധിയില്ലാത്ത കാര്യമാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഇവരെന്തെല്ലാമാണ് ചെയ്യുന്നത്. നിങ്ങള് അവര്ക്ക് മനസ്സിലാക്കി കൊടുത്താലേ നാം എന്താണ് ചെയ്യുന്നതെന്ന് അവര്ക്ക് മനസ്സിലാകുകയുള്ളൂ. ചിരിയും വന്നു പോകും. ആര്ക്കു വേണമെങ്കിലും പറഞ്ഞു കൊടുക്കാം ഇത്ര വലിയ രാവണന് ഒരിക്കലും ഉണ്ടാകില്ലെന്ന്. ഇപ്പോള് ബാബ പറയുകയാണ് നിങ്ങള് രാമരാജ്യം എടുക്കൂ എന്ന്. പഞ്ച വികാരങ്ങളെ ദാനം നല്കൂ, എങ്കില് ഗ്രഹണം ഒഴിയും. ബാബ മനസ്സിലാക്കിത്തരുകയാണ് ഈ പഞ്ച വികാരങ്ങളുടെ ഗ്രഹണം മുഴുവന് വിശ്വത്തിനുമുകളിലും വന്നിരിക്കുകയാണ്. തികച്ചും കറുത്തു പോയിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് അളവറ്റ സന്തോഷം ഉണ്ടാകേണ്ടതാണ്. ഇനി ഈ ലോകത്ത് കുറച്ച് ദിവസങ്ങള് കൂടിയേ ബാക്കിയുള്ളൂ.

നിങ്ങളിപ്പോള് ഡ്രാമയുടെ ക്രിയേറ്റര്, ഡയറക്ടര്, മുഖ്യ അഭിനേതാക്കള്, ആദി-മധ്യ-അന്ത്യം എല്ലാം അറിയുന്നു, വേറെ ആര്ക്കും തന്നെ ഈ അറിവില്ല. നിങ്ങളുടെ ബുദ്ധി ഇപ്പോള് സ്വച്ഛമായിരിക്കുകയാണ്. നിങ്ങള് ബാബയുടേതായി മാറിയിരിക്കുകയാണ്, അതുകൊണ്ട് തീര്ച്ചയായും സ്വര്ഗ്ഗത്തില് അയക്കപ്പെടും. ജ്ഞാനത്തെ വരുമാന മാര്ഗ്ഗ മെന്നാണ് പറയപ്പെടുന്നത്. ഇത് ആത്മീയ ജ്ഞാനമാണ്, ബാബ തന്നെയാണ് ഇത് നല്കുന്നത്. മനുഷ്യന്, മനുഷ്യര്ക്ക് ഈ ജ്ഞാനം നല്കാന് കഴിയുകയില്ല. ലോകത്തില് എല്ലാ മനുഷ്യരും മനുഷ്യര്ക്കാണ് ജ്ഞാനം നല്കുന്നത്. നിങ്ങള്ക്കാണെങ്കില് പരമാത്മാവ് വന്നാണ് ജ്ഞാനം നല്കുന്നത്. ബാക്കിയുള്ളവരെല്ലാം ഭക്തി മാര്ഗ്ഗത്തിലെ കെട്ടു കഥകള് കേള്പ്പിക്കുന്നവരാണ്. സത്യനാരായണന്റെ കഥ, രാമായണ കഥ…. കഴിഞ്ഞു പോയതിനെക്കുറിച്ച് അവര് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുകയായണ്. ഇതാണെങ്കില് പഠനമാണ്. പഠനത്തില് ചരിത്രവും ഭൂമിശാസ്ത്രവുമാണ് പ്രതിപാദിക്കുന്നത്. ഇത് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ്, വളരെ വലുതാണ്. നിങ്ങള് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നു, അയ്യായിരം വര്ഷം മുന്നെയും ബാബ ഇതെല്ലാം പറഞ്ഞിരുന്നു, എന്നാല് ആ ഗീത പഠിക്കുന്നവര് ഒന്നും മനസ്സിലാക്കുകയില്ല. യാദവര്, കൗരവര്, പാണ്ഡവര് എന്ന് ആരെയാണ് പറയുത് – ഇത് നിങ്ങള് നേരിട്ട് കാണുന്നു. യൂറോപ്പ് നിവാസി യാദവര് മിസൈല്സ് ഉണ്ടാക്കി, വിനാശം നടന്നു. വിനാശത്തിനു ശേഷം എന്തുണ്ടായി, അതൊന്നും കാണിക്കുന്നില്ല. അവര് കരുതുകയാണ് പ്രളയമുണ്ടായി. അവര് ചോദിക്കുകയാണ് നിങ്ങള് ശാസ്ത്രങ്ങളെ മാനിക്കുന്നുണ്ടോ? പറയൂ ഉണ്ട്, – ശാസ്ത്രങ്ങളെ അറിയുകയും മാനിക്കുകയും ചെയ്യുന്നു – ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെയാണ്. ജ്ഞാനം ഒരു ബാബയാണ് കേള്പ്പിക്കുന്നത്, ബാബ ജ്ഞാനസാഗരനാണ്. ഇപ്പോള് ഭക്തി കഴിഞ്ഞു, ജ്ഞാനം സിന്താബാദാണ് നടന്നു കൊണ്ടിരിക്കുന്നത്. പഴയ ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുകയാണ്, ഇത് പുതിയതൊന്നുമല്ല. നമ്മുടെ സ്നേഹം ഒരു ബാബയോടാണ്. നമ്മള് മറ്റ് കൂട്ടു കെട്ടുകളുപേക്ഷിച്ച് ഒരു ബാബയുടെ കൂട്ടുകെട്ട് വെക്കുന്നു. ബാബ പറയുകയാണ് – സ്വയം ആത്മാവാണന്ന് മനസ്സിലാക്കി എന്നോടൊപ്പം യോഗം വയ്ക്കു – ഇതിനെ തന്നെയാണ് ഭാരത്തിലെ പ്രാചീന യോഗമെന്ന് പറയപ്പെടുന്നത്, ഇത് ബാബ തന്നെയാണ് പഠിപ്പിക്കുന്നത്. കൃഷ്ണന്റെ ആത്മാവും ഈ സമയത്ത് തന്റെ അന്തിമ ജന്മത്തിലാണ്, ഇദ്ദേഹത്തോട് (ബഹ്മാവിനോട്) ബാബ പറയുകയാണ് നിനക്ക് നിന്റെ ജന്മങ്ങളെ കുറിച്ചൊന്നും അറിയുകയില്ല. ഇത് നിന്റെ അനേക ജന്മങ്ങളുടെ അവസാന ജന്മമാണ്, അതുകൊണ്ടാണ് ഞാന് ഇതില് പ്രവേശിച്ചിരിക്കുന്നത്. ഞാന് ഇതിലിരുന്ന് നിങ്ങള് കുട്ടികളേ ബ്രഹ്മാ മുഖ വംശാവലിയാക്കി മാറ്റി രാജ്യഭാഗ്യം നല്കുന്നു. ബാബക്കല്ലാതെ വേറെ ആര്ക്കും ഇത് പറയാന് കഴിയുകയില്ല. ഇത് ബാബ സ്വയം ഈ മുഖത്തിലൂടെ കേള്പ്പിച്ചു കൊണ്ടിരുക്കുകയാണ്. ഈ ബാബയ്ക്കും (ബ്രഹ്മാ ബാബ) ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല, നിങ്ങള്ക്കും ഒന്നും തന്നെ അറിയുകയില്ലായിരുന്നു. ഭാരത വാസികള്ക്കു തന്നെയാണ് മനസ്സിലാക്കിക്കൊടുക്കേണ്ടത്. 84 ജന്മങ്ങളുടെ ചക്രം എങ്ങിനെയാണ് കറങ്ങുന്നത്, ഇത് ആ യുദ്ധം തന്നെയാണ് ഏതുകൊണ്ടാണോ സ്വര്ഗ്ഗവാതില് തുറക്കപ്പെട്ടിരുന്നത്. അപ്പോള് തന്നെയാണ് ബാബ വന്ന് രാജയോഗം പഠിപ്പിച്ച് മനുഷ്യരെ ദേവതകളാക്കി മാറ്റിയിരുന്നത്. നല്ലത്.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആരാണോ നല്ല രീതിയില് ശ്രീമതം പാലിക്കുന്നത്, അവരെ ഫോളോ ചെയ്യണം. പരിധിയില്ലാത്ത സന്തോഷത്തിലിരിക്കുന്നതിന് തനിക്ക് സമാനമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം.

2) പ്രീതബുദ്ധിയായി മാറി മറ്റ് കൂട്ടുകെട്ടുകളെ ഉപേക്ഷിച്ച് ഒരു ബാബയുമായി കൂട്ടുകെട്ട് വെക്കണം. ഡബിള് അഹിംസകരായി മാറി സൈലന്സിലിരുന്ന് തന്റെ രാജ്യം സ്ഥാപിയ്ക്കണം.

വരദാനം:-

ലൗകിക കര്മ്മബന്ധനത്തിന്റെ സംബന്ധം ഇപ്പോള് മര്ജീവ ജന്മം കാരണം ശ്രീമതത്തിന്റെ ആധാരത്തില് സേവനത്തിന്റെ സംബന്ധത്തിന്റെ ആധാരമാണ്. കര്മ്മബന്ധനമല്ല സേവനത്തിന്റെ സംബന്ധമാണ്. സേവനത്തിന്റെ സംബന്ധത്തില് വൈവിധ്യ പ്രകാരത്തിലുള്ള ആകത്മാക്കളാണെന്ന ജ്ഞാനം ധാരണ ചെയ്ത് പോകുകയാണെങ്കില് ബന്ധനത്തില് ക്ലേശമനുഭവിക്കില്ല. എന്നാല് അതി പാപ ആത്മാവ്, അപകാരി ആത്മാവിനോട് പോലും വെറുപ്പിനും ദേഷ്യത്തിനും പകരം, ദയാഹൃദയരായി ദയയുടെ ഭാവന വച്ചുകൊണ്ട്, സേവനത്തിന്റെ സംബന്ധമെന്ന് മനസ്സിലാക്കി സേവനം ചെയ്യുകയാണെങ്കില് പ്രസിദ്ധ വിശ്വമംഗളകാരി അല്ലെങ്കില് പരോപകാരിയെന്ന് പാടപ്പെടും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top