13 May 2021 Malayalam Murli Today – Brahma Kumaris

May 12, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - നിങ്ങള് ഇപ്പോള് ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണരാണ്, നിങ്ങള്ക്ക് തന്നെയാണ് ബാബയിലൂടെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചത്, ഇപ്പോള് നിങ്ങള് ഈശ്വരീയ മടിത്തട്ടിലാണ്.

ചോദ്യം: -

മറ്റൊരു ധര്മ്മവുമില്ലാത്ത അദ്വൈത രാജ്യത്തിന്റെ സ്ഥാപനയുടെ ആധാരമെന്താണ്?

ഉത്തരം:-

യോഗബലം. ബാഹുബലത്തിലൂടെ ഒരിക്കലും അദ്വൈത രാജ്യത്തിന്റെ സ്ഥാപനയുണ്ടാകില്ല. ക്രിസ്ത്യന് സമൂഹത്തിന് ഇത്രയും ശക്തിയുണ്ട് അഥവാ അവര് പരസ്പരം ഒന്നിച്ചാല് മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കാന് സാധിക്കും. എന്നാല് നിയമം അങ്ങനെയല്ല. വിശ്വത്തില് ഒരു രാജ്യത്തിന്റെ സ്ഥാപന ചെയ്യുക എന്നത് ബാബയുടെ മാത്രം കര്ത്തവ്യമാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനം ഉപേക്ഷിച്ച് താഴേക്ക് വന്നാലും….

ഓം ശാന്തി. കുട്ടികള്ക്ക് ഒരുപാട് തവണ ഓം ശാന്തിയുടെ അര്ത്ഥം മനസ്സിലാക്കിതന്നിട്ടുണ്ട്. ഓം എന്നാല് ഞാന് ആരാണ്? ഞാന് ആത്മാവാണ്. ഈ ശരീരം എന്റെ കര്മ്മേന്ദ്രിയങ്ങളാണ്. ആത്മാവാകുന്ന ഞാന് പരമധാമത്തില് വസിക്കുന്നു. ഭാരതവാസികള് തന്നെയാണ് വിളിക്കുന്നത് അല്ലയോ ദൂരദേശത്തില് വസിക്കുന്ന ഭഗവാനേ വരൂ എന്ന്. കാരണം ഇപ്പോള് ഭാരതത്തില് ഒരുപാട് ധര്മ്മഗ്ലാനിയും ദുഃഖവുമാണ്. അങ്ങ് വീണ്ടും വന്ന് ഗീതോപദേശം കേള്പ്പിക്കൂ. ഗീത കേള്പ്പിക്കുന്നതിനായാണ് ശിബാബയോട് വരാന് പറയുന്നത്. കാരണം ബാബ എല്ലാവരുടേയും പിതാവാണ്. ഭാരതവാസികളില് വീണ്ടും മായാ രാവണന്റെ നിഴല് വീണിരിക്കുകയാണ്, അതുകൊണ്ട് എല്ലാവരും ദുഃഖിയും പതിതരുമായി മാറി. അതുകൊണ്ടാണ് രൂപം മാറി വരൂ അര്ത്ഥം മനുഷ്യ രൂപത്തില് വരൂ എന്ന് പറഞ്ഞ് വിളിക്കുന്നത്. അതിനാല് മനുഷ്യ രൂപമാണ് സ്വീകരിക്കുന്നത്. എന്റെ അവതരണം ദിവ്യവും അലൗകീകവുമാണ്. ബാബ ഗര്ഭത്തിലേക്ക് വരുന്നില്ല. ബാബ വരുന്നത് ഒരു സാധാരണ വൃദ്ധന്റെ ശരീരത്തിലാണ്.

നിങ്ങള് കുട്ടികള്ക്കറിയാം, ഞാന് കല്പ-കല്പം എന്റെ നിരാകാരി രൂപം മാറിയാണ് വരുന്നത്. ജ്ഞാനത്തിന്റെ സാഗരന് പതിത പാവനനായ പരമപിതാ പരമാത്മാവ് മാത്രമാണ്. കൃഷ്ണനെ ഒരിക്കലും ഇങ്ങനെ പറയില്ല. ബാബ പറയുന്നു-ഞാന് ഈ സാധാരണ ശരീരത്തില് വന്ന് നിങ്ങള്ക്ക് വീണ്ടും രാജയോഗം പഠിപ്പിക്കുകയാണ്. ലോകം പതിമായി മാറുമ്പോഴാണ് എനിക്ക് വരേണ്ടി വരുന്നത്. ബാബ കലിയുഗത്തെ സത്യയുഗമാക്കി മാറ്റാനാണ് വരുന്നത്. ബ്രഹ്മാ, വിഷ്ണു, ശങ്കരന്റെ ചിത്രവുമുണ്ട്. ബ്രഹ്മാവിലൂടെ സ്ഥാപനയും വിഷ്ണുവിലൂടെ പാലനയും ശങ്കരനിലൂടെ വിനാശവും. ഈ ലക്ഷ്മീ-നാരായണന്മാര് വിഷ്ണുവിന്റെ രണ്ട് രൂപങ്ങളാണ്. ഇത് നിങ്ങള് കുട്ടികള്ക്കറിയാം. ബാബ വീണ്ടും രൂപം മാറി വന്നിരിക്കുകയാണ്. ബാബ നമ്മുടെ സുപ്രീം ഫാദറുമാണ്, ടീച്ചറുമാണ് ഗുരുവുമാണ്. മറ്റ് ഗുരുക്കന്മാരെയൊന്നും സുപ്രീം എന്ന് പറയാന് സാധിക്കില്ല. ബാബ അച്ഛനും ഗുരുവും ടീച്ചറും മൂന്നുമാണ്. ലൗകീക അച്ഛന് കുട്ടികളെ പാലിച്ച് പിന്നീട് അവരെ സ്കൂളിലേക്ക് അയക്കുന്നു. പിതാവു തന്നെ ടീച്ചറുമായിരിക്കുക എന്നത് വളരെ ചുരുക്കം മാത്രമായിരിക്കും. ഇത് ആര്ക്കും പറയാന് സാധിക്കില്ല. എല്ലാ ആത്മാക്കളും ബാബയെ തന്നെയാണ് വിളിക്കുന്നത്. ഗോഡ് ഫാദര് എന്ന് പറയുമ്പോള് ആത്മാക്കളുടെ അച്ഛനായി. ഈ ഗീതവും ഭക്തിമാര്ഗ്ഗത്തിലേതാണ്. സത്യയുഗത്തില് ഇങ്ങനെ വിളിക്കുന്നതിനായി അവിടെ മായയില്ല. അവിടെ സുഖം മാത്രമെയുള്ളൂ. നിങ്ങള്ക്കറിയാം ഇത് 5000 വര്ഷത്തിന്റെ ചക്രമാണ്. പകുതി കല്പം സത്യ-ത്രേതായുഗവും, പകുതി കല്പം ദ്വാപര-കലിയുഗം. നിങ്ങള് ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണരാണ്. ബ്രഹ്മാവിന്റെ അഥവാ നിങ്ങള് ബ്രാഹ്മണരുടെ തന്നെ രാത്രിയും പകലുമുള്ളത്. നിങ്ങള് കുട്ടികള്ക്കാണ് രാത്രിയുടെയും പകലിന്റെയും ജ്ഞാനമുള്ളത്. ലക്ഷ്മീ-നാരായണന് ഈ ജ്ഞാനമില്ല. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. നിങ്ങള്ക്കറിയാം ഇപ്പോള് ഭക്തിമാര്ഗ്ഗം പൂര്ത്തിയായി പകലിന്റെ ഉദയമുണ്ടാവുകയാണ്. ഈ ജ്ഞാനം നിങ്ങള്ക്ക് ബാബയലൂടെയാണ് ലഭിച്ചത്. കലിയുഗത്തിലും സത്യയുഗത്തിലും ഈ ജ്ഞാനം ആര്ക്കുമില്ല. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ രാത്രിയും ബ്രഹ്മാവിന്റെ പകലെന്നുമുളള മഹിമയുളളത്. നിങ്ങള് ഇപ്പോള് സൂര്യവംശീ ചന്ദ്രവംശീ രാജ്യം പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. പിന്നീട് പകുതി കലപ്ത്തിനുശേഷം നിങ്ങള് രാജ്യം പാഴാക്കുന്നു. ഈ ജ്ഞാനം നിങ്ങള്ക്കല്ലാതെ മറ്റാര്ക്കുമില്ല. നിങ്ങള് ദേവതകളായി മാറിയാല് പിന്നീട് ഈ ജ്ഞാനമുണ്ടാകില്ല. ഇപ്പോള് രാത്രിയാണ്. ശിവരാത്രിയ്ക്കും മഹിമയുണ്ട്. കൃഷ്ണന്റെ രാത്രി എന്നും പറയുന്നുണ്ട്, എന്നാല് അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ശിവജയന്തി അര്ത്ഥം ശിവന്റെ അവതരണമാണ്. ഇങ്ങനെയൊരു ബാബയുടെ ജന്മദിനം കുറഞ്ഞത് ഒരു മാസമെങ്കിലും ആഘോഷിക്കണം. മുഴുവന് സൃഷ്ടിയെയും പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്ന ബാബയുടെ ജന്മദിനത്തിന് ഒഴിവുദിനം പോലുമില്ല. ബാബ പറയുന്നു ഞാന് എല്ലാവരുടെയും മുക്തേശ്വരനും വഴികാട്ടിയുമായി എല്ലാവരെയും തിരികെ കൊണ്ടു പോകുന്നു.

ഇപ്പോള് നിങ്ങള് രാജയോഗം പഠിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. ബാബ നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുകയാണ്. ആത്മാവിന്റെ രൂപമെന്താണെന്ന് പോലും ആര്ക്കും അറിയില്ല. ബാബ പറയുന്നു-ആത്മാവാകുന്ന നിങ്ങള് അങ്കുഷ്ട സമാനവുമല്ല, അഖണ്ഡ ജ്യോതിയെപ്പോലെയുമല്ല. നിങ്ങള് ബിന്ദുവിനു സമാനം നക്ഷത്രമാണ്. ബാബയും ബിന്ദുവാണ്. എന്നാല് ബാബ പുനര്ജന്മത്തിലേക്ക് വരുന്നില്ല. ബാബയുടെ മഹിമ തന്നെ വേറെയാണ്. ബാബ പരമമായതു കാരണം ജനന-മരണ ചക്രത്തിലേക്ക് വരുന്നില്ല. നിങ്ങള് ആത്മാക്കളാണ് ശരീരത്തിലേക്ക് വരുന്നത്. അതിനാല് 84 ജന്മങ്ങള് എടുക്കുന്നു. ബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലാണ് വരുന്നത്. ഈ ശരീരം കടമായി എടുത്തിട്ടുള്ളതാണ്. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങളും ആത്മാവണ്. എന്നാല് നിങ്ങള് സ്വയം ആത്മാവാണെന്ന് തിരിച്ചറിയുന്നില്ല. ആത്മാവ് തന്നെയാണ് ബാബയെ ഓര്മ്മിക്കുന്നത്. ദുഃഖത്തില് എപ്പോഴും ഓര്മ്മിക്കുന്നു-അല്ലയോ ഭഗവാനേ, അല്ലയോ ദയാമനസ്കനായ ബാബാ ദയ കാണിക്കൂ. ദയ യാചിക്കുന്നു. കാരണം ബാബതന്നെയാണ് നോളേജ്ഫുള്, ആനന്ദത്താലും പവിത്രതയാലും നിറഞ്ഞിരിക്കുകയാണ്. ജ്ഞാനത്തിലും സമ്പന്നനാണ്. മനുഷ്യര്ക്ക് ഈ മഹിമയൊന്നും കൊടുക്കാന് സാധിക്കില്ല. മുഴുവന് ലോകത്തിനും ആനന്ദം നല്കുക എന്നത് ബാബയുടെ മാത്രം കര്ത്തവ്യമാണ്. ബാബ രചയിതാവാണ്. ബാക്കിയെല്ലാവരും രചനകളാണ്. രചയിതാവ് രചനയെ രചിക്കുന്നു. ആദ്യം സ്ത്രീയെ ദത്തെടുക്കുന്നു. പിന്നീട് പത്നിയിലൂടെ രചനകളെ രചിക്കുന്നു. അതിനുശേഷം അവരെ പാലിക്കുകയും ചെയ്യുന്നു. വിനാശം ചെയ്യുന്നില്ല. പരിധിയില്ലാത്ത ബാബ വന്നാണ് സ്ഥാപന, പാലന, വിനാശം ചെയ്യിപ്പിക്കുന്നത്. ആദി സനാതന ദേവീ-ദേവത ധര്മ്മത്തിന്റെ പാലന ചെയ്യിപ്പിക്കുന്നു. സത്യയുഗത്തിന്റെ തുടക്കത്തില് പെട്ടെന്ന് തന്നെ രാജധാനി സ്ഥാപിക്കപ്പെടുന്നു. മറ്റെല്ലാ ധര്മ്മത്തിലുള്ളവരും ആദ്യം അവനവന്റെ ധര്മ്മം മാത്രം സ്ഥാപിക്കുന്നു, പിന്നീട് ലക്ഷങ്ങളുടെയും കോടികളുടേയും അഭിവൃദ്ധിയുണ്ടാകുമ്പോഴാണ് രാജധാനി ആരംഭിക്കുന്നത്. ഇപ്പോള് നിങ്ങള് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. യോഗബലത്തിലൂടെ നിങ്ങള് മുഴുവന് വിശ്വത്തിന്റേയും അധികാരിയായി മാറുകയാണ്. ബാഹുബലത്തിലൂടെ ഒരിക്കലും ആര്ക്കും വിശ്വത്തില് രാജ്യം ഭരിക്കാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ക്രിസ്ത്യാനികള്ക്ക് ഇത്രയും ശക്തിയുണ്ട്. ക്രിസ്ത്യാനികള് പരസ്പരം ഒത്തുചേര്ന്നാല് മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കാന് സാധിക്കും. എന്നാല് ബാഹുബലത്തിലൂടെ വിശ്വത്തില് രാജ്യം പ്രാപ്തമാക്കുക എന്നത് നിയമമില്ല. ബാഹുബലമുള്ളവര് വിശ്വത്തിന്റെ അധികാരിയായി മാറുക എന്നത് ഡ്രാമയില് നിയമമില്ല.

ബാബ മനസ്സിലാക്കി തരുന്നു- വിശ്വത്തിന്റെ ചക്രവര്ത്തി പദവി യോഗബലത്തിലൂടെ ബാബയിലൂടെ മാത്രമേ ലഭിക്കൂ. സത്യയുഗത്തില് ഒന്നിന്റെയും വിഭജനമില്ല. ഭൂമിയും ആകാശവുമെല്ലാം നിങ്ങളുടേതായിരിക്കും. നിങ്ങളെ ആര്ക്കും സ്പര്ശിക്കാന് പോലും(തട്ടിയെടുക്കാന്) സാധിക്കില്ല. സത്യയുഗത്തെ അദ്വൈത രാജ്യമെന്നാണ് പറയുന്നത്. ഇവിടെ അനേക രാജ്യമുണ്ട്. ബാബ മനസ്സിലാക്കി തരികയാണ് 5000 വര്ഷത്തിനുശേഷം നിങ്ങള് കുട്ടികളെ വീണ്ടും ഈ രാജ്യയോഗം പഠിപ്പിക്കുകയാണ്. കൃഷ്ണന്റെ ആത്മാവ് ഇപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്. കൃഷ്ണന് ആദ്യ നമ്പറിലെ രാജകുമാരനായിരുന്നു. കൃഷ്ണന് ഇപ്പോള് 84 ജന്മത്തിന്റെ അവസാനമാണ് ബ്രഹ്മാവായി മാറിയത്. സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്. ബാബ വീണ്ടും സ്വര്ഗ്ഗത്തിന്റെ സ്ഥാപനചെയ്യുകയാണ്. തീര്ച്ചയായും അനേക ധര്മ്മങ്ങള് വിനാശമാവുക തന്നെ വേണം. ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാവുക തന്നെ ചെയ്യും. ഭാരതത്തില് തന്നെയാണ് 100% പവിത്രവും ശ്രേഷ്ഠവുമായ ധര്മ്മമുണ്ടായിരുന്നത്. ദേവതകളുടെ കര്മ്മവും ശ്രേഷ്ഠമായിരുന്നു. അവരുടെ തന്നെയാണ് മഹിമ, സര്വ്വ ഗുണ സമ്പന്നര്….. ആദ്യമാദ്യം പവിത്രമായിരുന്നു. ഇപ്പോള് പതിതമായിരിക്കുകയാണ്. പിന്നീട് ബാബ വന്നാണ് സ്ത്രീയേയും പുരുഷനേയും രണ്ടുപേരെയും പവിത്രമാക്കി മാറ്റുന്നത്. രക്ഷാബന്ധനത്തിന്റെ ഉത്സവം എന്തുകൊണ്ടാണ് ഇത്രയധികം ആഘോഷിക്കുന്നത്, എന്നത് ആര്ക്കും അറിയില്ല. ബാബ തന്നെയാണ് വന്ന് പ്രതിജ്ഞ ചെയ്യിച്ചിരുന്നത്, ഈ അന്തിമജന്മത്തില് നിങ്ങള് രണ്ട് പേരും പവിത്രമായിരിക്കൂ. സന്യാസിമാരുടെ ധര്മ്മം തന്നെ വേറെയാണ്. ജ്ഞാനം ഭക്തി വൈരാഗ്യം എന്നത് നിങ്ങള്ക്ക് വേണ്ടിയാണ്. നിങ്ങള്ക്കറിയാമായിരിക്കും, ക്രിസ്ത്യന് പളളിയിലെ അച്ഛന്മാര് നടക്കുമ്പോള് കണ്ണുകള് നേരെതന്നെയായിരിക്കുംം, മറ്റെവിടേക്കും അവരുടെ ശ്രദ്ധ പോകില്ല. കന്യാസ്ത്രീകളുല്ലോ. അവര് ക്രിസ്തുവിനെയാണ് ഓര്മ്മിക്കുന്നത്. പറയുന്നു-ക്രിസ്തു ദൈവപുത്രനായിരുന്നു. നിങ്ങളുടെ വെളുത്ത വസ്ത്രമായൊന്നും അവര്ക്ക് ബന്ധമില്ല. നിങ്ങള് ആത്മാക്കളാണ്. നിങ്ങള് ഒരു ബാബയെയല്ലാതെ മറ്റാരേയും ഓര്മ്മിക്കരുത്. സത്യമായ നണ്സ് നിങ്ങളാണ്. നിങ്ങള്ക്ക് ശിവബാബയില് നിന്നാണ് സമ്പത്തെടുക്കേണ്ടത്. ശിവബാബയെ ഓര്മ്മിക്കുകയാണെങ്കില് മാത്രമേ വികര്മ്മം വിനാശമാവുകയുള്ളൂ. അതിനാല് ബാബയുടെ നിര്ദേശമാണ് – എന്നെ മാത്രം ഓര്മ്മിക്കൂ. ആത്മാവിനെക്കുറിച്ച് നിശ്ചയമില്ലാത്തതു കാരണമാണ് നന്സ് ക്രിസ്തുവിനെ ഓര്മ്മിക്കുന്നത്. ഈശ്വരനാരാണെന്ന് അറിയില്ല. ആദ്യമാദ്യം വരുന്ന ഭാരതവാസികള്ക്ക് പോലും അറിയില്ല. ലക്ഷ്മീ-നാരായണന് ഈ സൃഷ്ടിയുടെ ജ്ഞാനമില്ല. അവര് ത്രികാലദര്ശികളുമല്ല. നിങ്ങള് ബ്രഹ്മണരാണ് ത്രികാലദര്ശികളായി മാറുന്നത്. നിങ്ങളെ ബാബയാണ് കക്കയില് നിന്നും വജ്രത്തിനു സമാനമാക്കി മാറ്റുന്നത്. ഇപ്പോള് നിങ്ങള് ഈശ്വരീയ മടിത്തട്ടിലാണ്. നിങ്ങളുടെ ഈ അന്തിമ ജന്മം വളരെ അമൂല്യമാണ്. പ്രത്യേകിച്ചും ഭാരതത്തിന്റെ, മുഴുവന് ലോകത്തിന്റേയും ആത്മീയ സേവനമാണ് നിങ്ങള് ചെയ്യുന്നത്. ബാക്കിയെല്ലാവരും ഭൗതീകമായ സാമൂഹിക സേവനം ചെയ്യുന്ന സേവാധാരികളാണ്. നിങ്ങള് ആത്മീയ സേവാധാരികളാണ്. നിങ്ങളെ പഠിപ്പിക്കുന്നത് പരമമായ ആത്മാവാണ്. ഓരോ ആത്മാവിനോടും പറയണം-ബാബയെ ഓര്മ്മിക്കൂ. ബാബയ്ക്ക് തന്നെയാണ് പതിത-പാവനന് എന്ന മഹിമയുളളത്. നിങ്ങള്ക്ക് അധപതിക്കാന് 84 ജന്മം എടുത്തു. പിന്നീട് കയറാന് ഒരു സെക്കന്റെടുക്കുന്നു. ഇത് നിങ്ങളുടെ മൃത്യുലോകത്തിന്റെ അവസാന ജന്മമാണ്. മൃത്യുലോകത്തിന്റെ നാശവും അമരലോകം നീണാള് വാഴുകയും വേണം. ഇതിനെ അമരകഥ എന്നാണ് പറയുന്നത്. അമരനായ ബാബ വന്ന് നിങ്ങള് അമരനായ ആത്മാക്കളെ അമര ലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി അമരകഥ കേള്പ്പിക്കുന്നു. ബാബ പറയുന്നു- മറ്റെല്ലാ കാര്യങ്ങളും മറന്നുപോവുകയാണെങ്കില്, സ്വയം ആത്മാവാണെന്ന് നിശ്ചയിച്ച് അച്ഛനായ എന്നെ മാത്രം ഓര്മ്മിക്കൂ. ബുദ്ധിയോഗം എന്നില് വെക്കൂ, എന്നാല് നിങ്ങളുടെ പാപങ്ങള് ഭസ്മമായി നിങ്ങള് പുണ്യാത്മാവായി മാറും.നിങ്ങളാണ് മനുഷ്യനില് നിന്ന് ദേവതയായി മാറുന്നത്. ഇത് പുതിയ കാര്യമല്ല. 5000 വര്ഷത്തിനു ശേഷമാണ് ബാബ നിങ്ങള്ക്ക് വന്ന് സമ്പത്ത് നല്കുന്നത്. പിന്നെ രാവണന് വന്ന് ശപിക്കുന്നു. ഇതാണ് കളി. ഭാരതത്തിന്റെ തന്നെ കഥയാണ്. ബാബയാണ് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിതരുന്നത്. മറ്റൊരു വേദ-ശാസ്ത്രങ്ങളിലുമില്ല. അതുകൊണ്ടാണ് ഗോഡ് ഫാദറെ തന്നെ നോളേജ്ഫുള്ളെന്നും ആനന്ദ സാഗരനെന്നും ശാന്തി സാഗരനെന്നും പറയുന്നത്. നിങ്ങളേയും തനിക്കു സമാനമാക്കി മാറ്റുന്നു. നിങ്ങളും പൂജ്യരായിരുന്നു. പിന്നീട് പൂജാരിയായി മാറുന്നു. താങ്കള് തന്നെ പൂജ്യരും, താങ്കള് തന്നെ പൂജാരിയുമായി മാറുന്നു. പൂജ്യരും പൂജാരിയും എന്ന മഹിമ ഭഗവാനെ പ്രതിയല്ല. നിങ്ങള് ഭാരതവാസികളുടെ കാര്യമാണ്. നിങ്ങള് ആദ്യം ഒരു ശിവനെ മാത്രം ഭക്തി ചെയ്തിരുന്നു. അവ്യഭിചാരിയായ ഭക്തി ചെയ്തു പിന്നീട് ദേവതകളുടെ ഭക്തി ആരംഭിച്ചു. അങ്ങനെ താഴേക്ക് ഇറങ്ങി വന്നു. ഇപ്പോള് വീണ്ടും നിങ്ങള് ദേവീ-ദേവതകളായി മാറുകയാണ്. അല്പം പഠിക്കുന്നവര് പ്രജയിലേക്ക് പോകുന്നു. നല്ല രീതിയില് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്ക്ക് രാജ്യഭാഗ്യം ലഭിക്കും. പ്രജകള് ഒരുപാടുണ്ടാകുന്നു. ഒരു മഹാരാജാവിന് ലക്ഷക്കണക്കിനും കോടിക്കണക്കിനും പ്രജകളുണ്ടായിരിക്കും. നിങ്ങള് കല്പം മുമ്പത്തെ പോലെ തന്നെയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. പുരുഷാര്ത്ഥത്തിലൂടെ മാലയില് ആരെല്ലാം വരുമെന്ന് അറിയാന് സാധിക്കും. പ്രജയിലും ചിലര് പാവപ്പെട്ടവര് മറ്റു ചിലര് ധനവാന്മാരുമാകുന്നു. ഭക്തിമാര്ഗ്ഗത്തില് ഈശ്വരന്റെ പേരില് ദാന-പുണ്യങ്ങള് ചെയ്യുന്നു. എന്താ ഈശ്വരന്റെ പക്കല് ഒന്നുമില്ലാത്തതു കൊണ്ടാണോ? അല്ലെങ്കില് പറയും കൃഷ്ണാര്പ്പണമെന്ന്. എന്നാല് വാസ്തവത്തില് ഈശ്വരാര്പ്പണമാണ്. മനുഷ്യര് എന്തെല്ലാം ചെയ്യുന്നുണ്ടോ അതിന്റെയെല്ലാം ഫലം അടുത്ത ജന്മത്തിലാണ് പ്രാപ്തമാകുന്നത്. ഒരു ജന്മത്തേക്ക് വേണ്ടി ലഭിക്കുന്നു. ഇപ്പോള് ബാബ പറയുന്നു-ഞാന് വന്നിരിക്കുകയാണ് നിങ്ങള്ക്ക് 21 ജന്മത്തേക്കുള്ള സമ്പത്ത് നല്കാന്. ഈശ്വരാര്ത്ഥം നേരിട്ട് നിങ്ങള് എന്തെങ്കിലും ചെയ്യുകയാണെങ്കില് നിങ്ങള്ക്ക് 21 ജന്മത്തേക്ക് അതിന്റെ പ്രാപ്തി ലഭിക്കുന്നു. നേരിട്ടല്ല ചെയ്യുന്നത് എങ്കില് ഒരു ജന്മത്തേക്കു വേണ്ടി അല്പകാലത്തേക്കുള്ള സുഖം ലഭിക്കുന്നു. ബാബ മനസ്സിലാക്കിതരുന്നു- നിങ്ങളുടെ കൈവശമുളളതെല്ലാം തന്നെ മണ്ണിനോട് ചേരുക തന്നെ വേണം. അതിനാല് ഇതിനെ സഫലമാക്കൂ. ആത്മീയ ഹോസ്പിറ്റലും സര്വ്വകലാശാലയുമായ ഈ വിദ്യാലയം നിങ്ങള് തുറന്നുകൊണ്ടേ പോകൂ. ഇവിടെ വന്ന് എല്ലാവരും സദാ ആരോഗ്യമുള്ളവരും സദാ സമ്പന്നരുമായി മാറും. ഇതിലൂടെ ഒരുപാട് സമ്പാദ്യമുണ്ടാകുന്നു. യോഗബലത്തിലൂടെ ആരോഗ്യവും ചക്രത്തെ അറിയുന്നതിലൂടെ സമ്പത്തും ലഭിക്കും. അതിനാല് ഓരോ വീട്ടിലും ഇങ്ങനെയുള്ള ഹോസ്പിറ്റലും സര്വ്വകലാശാലയും തുറന്നുകൊണ്ടേ പോകൂ. വലിയ ധനവാനാണോങ്കില് വലുത് തുറക്കൂ. ഒരുപാട് പേര്ക്ക് വരാന് സാധിക്കും. ബോര്ഡില് എഴുതൂ. പ്രകൃതി ചികിത്സക്കാര് എഴുതാറുള്ളതുപോലെ. ബാബ മുഴുവന് ലോകത്തിന്റെയും സ്വഭാവത്തെ പരിവര്ത്തനപ്പെടുത്തി പവിത്രമാക്കി മാറ്റുന്നു. ഈ സമയം എല്ലാവരും അപവിത്രമാണ്. മുഴുവന് ലോകത്തേയും സദാ ആരോഗ്യമുള്ളതും സദാ സമ്പന്നവുമാക്കി മാറ്റുന്നത് ബാബയാണ്. ബാബയാണ് നിങ്ങള് കുട്ടികളെ ഇപ്പോള് പഠിപ്പിക്കുന്നത്. നിങ്ങളാണ് വളരെ മധുരമായ കുട്ടികള്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛേന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) തന്റെ ഈ അമൂല്യമായ ജീവിതത്തെ ആത്മീയ സേവനത്തില് ഉപയോഗിക്കണം. ഭാരതത്തിന്റെയും മുഴുവന് ലോകത്തിന്റെയും സേവനം ചെയ്യണം.

2) തന്റേതായതെല്ലാം സഫലമാക്കുന്നതിനുവേണ്ടി നേരിട്ട് ഈശ്വരാര്ത്ഥം അര്പ്പണം ചെയ്യണം. ആത്മീയ ഹോസ്പിറ്റലും സര്വ്വകലാശാലയും തുറക്കണം.

വരദാനം:-

സമ്പൂര്ണ്ണ സമര്പ്പണമെന്ന് അവരെയാണ് പറയുന്നത് ആരുടെയാണോ സങ്കല്പത്തില് പോലും ദേഹബോധം ഇല്ലാത്തത്. തന്റെ ദേഹത്തിന്റെ ബോധം പോലും സമര്പ്പണം ചെയ്യുക, ഞാന് ഇന്നാളാണ്- ഈ സങ്കല്പം പോലും സമര്പ്പണം ചെയ്ത് സമ്പൂര്ണ്ണ സമര്പ്പണമാകുന്നവരാണ് സര്വ്വഗുണങ്ങളിലും സമ്പന്നമാകുന്നത്. അവരില് ഒരു ഗുണത്തിന്റെയും കുറവുണ്ടായിരിക്കില്ല. ആരാണോ സര്വ്വ സമര്പ്പണം ചെയ്ത് സര്വ്വഗുണ സമ്പന്നമാകുന്നതിന്റെ ലക്ഷ്യം വയ്ക്കുന്നത് ഇങ്ങനെയുള്ള പുരുഷാര്ത്ഥികള്ക്ക് ബാപ്ദാദ സദാ വിജയിയാകുന്നതിന്റെ വരദാനം നല്കുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top