13 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 12, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ശിവബാബയ്ക്ക് ഈ ഒരു ആഗ്രഹമേയില്ല, കുട്ടികള് വലുതാകുമ്പോള് എന്റെ സേവനം ചെയ്യണമെന്ന്, ബാബ ഒരിക്കലും വൃദ്ധനാവുകയില്ല, ബാബ തന്നെയാണ് നിഷ്കാമ സേവാധാരി.

ചോദ്യം: -

ഭോലാനാഥനായ ശിവബാബ നമ്മള് എല്ലാ കുട്ടികളുടേയും വളരെ വലിയ ഉപഭോക്താവാണ്. എങ്ങനെ?

ഉത്തരം:-

ബാബ പറയുന്നു ഞാന് ഇത്രയും നിഷ്കളങ്കനായ ഉപഭോക്താവാണ്, നിങ്ങളുടെ എല്ലാ പഴയ വസ്തുക്കളെയും സ്വീകരിച്ച് അതിനു പകരമായി എല്ലാം പുതിയ പുതിയ വസ്തുക്കള് നല്കുന്നു. നിങ്ങള് പറയാറുണ്ട് ബാബാ ഈ ശരീരം, മനസ്സ്, ധനം എല്ലാം അങ്ങയുടേതാണ്, അതിനു പ്രതിഫലമായി നിങ്ങള്ക്ക് മനോഹരമായ ശരീരം ലഭിക്കുന്നു, അളവറ്റ ധനം ലഭിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനെക്കാള് വിചിത്രനായി മറ്റാരും തന്നെയില്ല………

ഓംശാന്തി. ഈ ഗീതം ഭക്തിമാര്ഗത്തില് പാടിക്കൊണ്ടിരിക്കുന്നു. ഏതെല്ലാം ഗീതങ്ങളുണ്ടോ അതെല്ലാം ഭക്തിമാര്ഗത്തിലേതാണ്. അതിന്റെ അര്ത്ഥമാണ് ബാബ മനസ്സിലാക്കി തരുന്നത്. ഭോലാനാഥന് എന്ന് ആരെയാണ് പറയുന്നതെന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. ദേവതകളെ ഭോലാനാഥന്എന്നു പറയുകയില്ല. സുദാമാവ് രണ്ടുപിടി അവില് നല്കി കൊട്ടാരം നേടി എന്നു പാടാറുണ്ടല്ലോ. അതും എത്ര സമയത്തേക്ക് വേണ്ടി? 21 ജന്മത്തേക്ക് വേണ്ടി. ഇപ്പോള് കുട്ടികള്ക്ക് മനസ്സിലായി ബാബ വന്നാണ് ഭാരതവാസികള്ക്ക് വജ്രങ്ങളും വൈഢൂര്യങ്ങളും കൊണ്ടുള്ള കൊട്ടാരങ്ങള് നല്കുന്നത്. എന്തിനു പകരമായാണ് നല്കുന്നത്? കുട്ടികള് പറഞ്ഞിട്ടുണ്ട് ബാബ ഈ ശരീരം, മനസ്സ്, ധനം എല്ലാം അങ്ങയുടേതാണ്. അങ്ങയ്ക്കു തന്നെ നല്കുകയാണ്. ആര്ക്കെങ്കിലും കുട്ടികള് ജനിച്ചാല് പറയാറുണ്ടല്ലോ, ഭഗവാനാണ് നല്കിയതെന്ന്. ധനവും ഭഗവാന് നല്കിയത് എന്നാണ് പറയാറുള്ളത്. പറയുന്നതാരാണ്? ആത്മാവ്. ഭഗവാന് അര്ത്ഥം ബാബയാണ് നല്കിയത്. ബാബ പറയുന്നു – ഇപ്പോള് നിങ്ങള്ക്കു എല്ലാം കൊടുക്കണം. ഇതിനു പകരമായി ഞാന് നിങ്ങള്ക്ക് വളരെ മനോഹരമായ ശരീരം പകരമായി നല്കും, അപാര ധനം നല്കും. എന്നാല് ആര്ക്കാണ് നല്കുന്നത്, തീര്ച്ചയായും കുട്ടികള്ക്കു തന്നെ നല്കും. എന്നാല് ലൗകിക അച്ഛനില് നിന്നും അല്പ്പകാലത്തേക്കുള്ള ധനമാണ് ലഭിക്കുന്നത്. പരിധിയില്ലാത്ത ബാബ നമുക്ക് പരിധിയില്ലാത്ത ധനം നല്കും. ബാബ മനസ്സിലാക്കി തരികയാണ് ജ്ഞാനവും ഭക്തിയും തമ്മില് രാത്രിയും പകലും വ്യത്യാസമുണ്ട്. ഭക്തിയില് എല്ലാം അല്പ്പകാലത്തേക്ക് വേണ്ടിയാണ് ലഭിക്കുന്നത്. ധനമുണ്ടെങ്കില് സുഖമുണ്ട്. ധനമില്ലാതെ മനുഷ്യര് എത്രയാണ് ദു:ഖമനുഭവിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികള്ക്കറിയാം ബാബ നമുക്ക് അളവില്ലാത്ത ധനമാണ് നല്കുന്നത്. അതിനാല് സന്തോഷമുണ്ട്. സുഖധാമത്തില്സുഖത്തിനു യാതൊരു കുറവും ഇല്ല. ഓരോരുത്തര്ക്കും അവരവരുടെ രാജധാനിയാണ്. അവിടെ പറയുന്നതു തന്നെ പവിത്ര ഗൃഹസ്ഥ ആശ്രമം എന്നാണ്. ബാബ എത്ര നിഷ്കളങ്കനാണ് ബാബ എടുക്കുന്നതെന്താണ്, നല്കുന്നതെന്താണ്. എത്ര നല്ല ഇടപാടുകാരനാണ് ബാബ. പ്രത്യേകിച്ച് നിങ്ങള് കുട്ടികളുടെ ഉപഭോക്താവാണ് ബാബ. കുട്ടി ജന്മമെടുത്തു പിന്നെ മുഴുവന് സമ്പാദ്യവും കുട്ടിയുടേതാണ്. അവിടെ പരിധിയുള്ള ഉപഭോക്താവാണ് . ഇവിടെ പരിധിയില്ലാത്ത നിഷ്കളങ്കരുടെ നാഥനാണ്. പരിധിയില്ലാത്ത കുട്ടികളുടെ ഉപഭോക്താവാണ് . ബാബ പറയുന്നു, ഞാന് പരംധാമത്തില് നിന്നും വന്നിരിക്കുകയാണ്. നിങ്ങളില് നിന്നും പഴയതിനെ എല്ലാം എടുത്ത് പുതിയ ലോകത്തിലേക്ക് നിങ്ങള്ക്കെല്ലാം നല്കുകയാണ്. അതിനാലാണ് ബാബയെ ദാതാവ് എന്നു പറയുന്നത്. ബാബയെ പോലെ ഒരു ദാതാവ് മറ്റാരും തന്നെയില്ല. നിഷ്കാമ സേവനമാണ് ചെയ്യുന്നത്. ബാബ പറയുന്നു ഞാന് നിഷ്കാമിയാണ്. എനിക്ക് യാതൊരു പ്രകാരത്തിലുള്ള അത്യാഗ്രഹവും ഇല്ല. ഇങ്ങനെയൊന്നും പറയുകയില്ല, നിങ്ങള് കുട്ടികളുടെ ജോലിയാണ് വൃദ്ധനായ അച്ഛനെ സഹായിക്കുക എന്നത്, എന്തുകൊണ്ടെന്നാല് ഞാനാണല്ലോ നിങ്ങളെ സംരക്ഷിച്ചത്. ഇല്ല, അച്ഛനു പ്രായമായാല് കുട്ടികള് അച്ഛനെ സംരക്ഷിക്കണമെന്നത് നിയമമാണ്. ഈ ഈ അച്ഛന് ഒരിക്കലും പ്രായമാവുകയേയില്ല. ആത്മാവിന് ഒരിക്കലും പ്രായമാകുന്നില്ല. ഇതും നിങ്ങള്ക്കറിയാം ലൗകിക അച്ഛന് മക്കളില് പ്രതീക്ഷ വെയ്ക്കാറുണ്ട്, എനിക്ക് പ്രായമായാല് മക്കള് എന്റെ സേവനം ചെയ്യും. എല്ലാം തന്നെ മക്കള്ക്ക് കൊടുത്താലും സേവനം പിന്നെയും ഉണ്ടാകുന്നു. എന്നാല് ശിവബാബ പറയുകയാണ് ഞാന് അഭോക്താവാണ്. ഞാന് ഒന്നും കഴിക്കുന്നേയില്ല. ഞാന് കേവലം കുട്ടികള്ക്ക് ജ്ഞാനം നല്കാനാണ് വരുന്നത്. സുപ്രിം ആത്മാവ് ആത്മാക്കള്ക്കിരുന്ന് മനസ്സിലാക്കി തരികയാണ്. ആത്മാവ് തന്നെയാണ് കേള്ക്കുന്നത്, എല്ലാം ചെയ്യുന്നതും ആത്മാവു തന്നെയാണ്. സംസ്ക്കാരം കൊണ്ടു വരുന്നതും ആത്മാവു തന്നെയാണ്, ഇതിന്റെ ആധാരത്തിലാണ് ശരീരം ലഭിക്കുന്നത്. ഇവിടെ മനുഷ്യര്ക്ക് അനേക മതമാണ് ഉള്ളത്. ചിലര് പറയാറുണ്ട്, ആത്മാവ് തന്നെയാണ് പരമാത്മാവ്. ആത്മാവില് ഒന്നും തന്നെ പതിയുന്നില്ല. ആത്മാവിനെ നിര്ലേപം എന്നാണ് പറയുന്നത്. അഥവാ ആത്മാവ് നിര്ലേപമാണെങ്കില് എന്തുകൊണ്ടാണ് പാപാത്മാവ്, പുണ്യാത്മാവ് എന്നു പറയുന്നത്. അഥവാ ആത്മാവ് നിര്ലേപമാണെങ്കില് പാപശരീരം പുണ്യശരീരം എന്നാണല്ലോ പറയേണ്ടത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം എല്ലാ ആത്മാക്കളുടേയും ആത്മീയ അച്ഛന് നമ്മള് ആത്മാക്കളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്, ഈ ശരീരത്തിലൂടെ. ആത്മാവിനെയാണല്ലോ വിളിക്കുന്നത്. പറയാറുണ്ട് എന്റെ അച്ഛന്റെ ആത്മാവ് വന്നു, ടേസ്റ്റ് നോക്കി എന്നെല്ലാം. ആത്മാവാണല്ലോ ടേസ്റ്റ് നോക്കുന്നത്. ബാബ ഇങ്ങനെ പറയുകയില്ല. ബാബ അഭോക്താവാണ്. ആത്മാവ് വരുമ്പോള് ബ്രാഹ്മണരെയാണ് കഴിപ്പിക്കുന്നത്. എവിടെയെങ്കിലും ഇരിക്കുന്നുണ്ടാകും. ബ്രാഹ്മണര് മുതലായവരെ കഴിപ്പിക്കുക എന്നത് ഭാരതത്തില് സാധാരണമായ ഒരു കാര്യമാണ്. ആത്മാവിനെ തന്നെയാണ് വിളിക്കുന്നത്. അവരോട് എന്തെങ്കിലും ചോദിക്കും ചില സത്യങ്ങളും അവരില് നിന്നും പുറത്തുവരും. പിതൃക്കളെ കഴിപ്പിക്കുക എന്നതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇതില് പ്രത്യേകിച്ച് അത്ഭുതത്തിന്റെ കാര്യമൊന്നും ഇല്ല. ബാബ ഡ്രാമയുടെ രഹസ്യത്തെ ചുരുക്കി പറഞ്ഞു തരികയാണ്. ഇത്രയും വിശദമായി ഡ്രാമയുടെ രഹസ്യത്തെ മനസ്സിലാക്കി തരാന് സാധിക്കുകയില്ല. ഓരോരോ കാര്യങ്ങള് മനസ്സിലാക്കിയെടുക്കാന് വര്ഷങ്ങള് എടുക്കും. നിങ്ങള് കുട്ടികള്ക്ക് വളരെ സഹജമായ പഠിപ്പാണ് ലഭിച്ചിരിക്കുന്നത്. പതിതപാവനാ വരൂ എന്ന് പാടാറുമുണ്ട്, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ബാബയുടെ പേരു തന്നെ പതിതപാവനന് എന്നാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കറിനെ പതിതപാവനന് എന്നു പറയാന് സാധിക്കുകയില്ല. ബാബയെ തന്നെയാണ് പതിതപാവനന്, ലിബറേറ്റര് എന്നു പറയുന്നത്. ദു:ഖത്തെ ഹരിച്ച് സുഖം നല്കുന്നവന് എന്നു ബാബയെ തന്നെയാണ് വിളിക്കുന്നത്. ബാബ നിരാകാരനാണ്. ശിവക്ഷേത്രത്തില് പോയി നോക്കൂ, അവിടെ ശിവലിംഗമാണ് വെച്ചിരിക്കുന്നത്. തീര്ച്ചയായും ചൈതന്യമാണ്, അതിനാലാണ് പൂജ ചെയ്യുന്നത്. ഈ ദേവതകളും എപ്പോഴോ ചൈതന്യത്തില് ഉണ്ടായിരുന്നു, അതിനാലാണ് അവര്ക്ക് മഹിമയുള്ളത്. നെഹ്റു ചൈതന്യത്തില് ഉണ്ടായിരുന്നു, അതിനാല് ഫോട്ടോ വെച്ച് മഹിമ പാടിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും നല്ല പ്രവൃത്തി ചെയ്തു പോയിട്ടുണ്ടെങ്കില് അവരുടെ ജഡചിത്രമുണ്ടാക്കി മഹിമ പാടിക്കൊണ്ടിരിക്കും. പവിത്രരുടെ പൂജ തന്നെയാണ് ഉണ്ടാകുന്നത്. മറ്റേതൊരു മനുഷ്യന്റെയും പൂജ ചെയ്യാന് സാധിക്കുകയില്ല. വികാരത്തിലൂടെയാണല്ലോ ജന്മമെടുക്കുന്നത്, അവരുടെ പൂജ ഉണ്ടാവുകയില്ല. ദേവതകളുടെയാണ് പൂജ ഉണ്ടാകുന്നത്. അവരാണ് സദാ പവിത്രമായിരിക്കുന്നത്. നിങ്ങള്ക്കറിയാമല്ലോ, ബാബ വന്നിട്ടുണ്ടായിരുന്നു, ഇപ്പോള് വീണ്ടും സംഗമത്തില് വന്നിരിക്കുകയാണ്- സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നതിന്. പിന്നീട് ദ്വാപരയുഗം മുതല് രാവണരാജ്യം ആരംഭിച്ചു. രാവണരാജ്യം ആരംഭിച്ചപ്പോള് ഉടന് ശിവക്ഷേത്രങ്ങളും ഉണ്ടാക്കി. ഇപ്പോഴാണെങ്കില് ചൈതന്യത്തില് ജ്ഞാനം കേട്ടു കൊണ്ടിരിക്കുകയാണ്. ബാബ സത്യമാണ് ചൈതന്യമാണ്. ബാബയുടെ തന്നെയാണ് മഹിമ പാടുന്നത്. -നിരാകാരന് ശരീരം തീര്ച്ചയായും വേണമല്ലോ. അതിനാല് ബാബ തന്നെ വന്നാണ് വിശ്വത്തെ സ്വര്ഗമാക്കി മാറ്റുന്നത്. ഈ സ്വര്ഗത്തില് രാജ്യം ഭരിക്കുന്നതിനു വേണ്ടി നിങ്ങള് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. നിങ്ങള് സ്വര്ഗവാസിയായി മാറിക്കൊണ്ടിരിക്കുകയാണ്. നിരാകാരനായ പരമപിതാ പരമാത്മ ജ്ഞാനസാഗരനാണ്. പക്ഷെ എങ്ങനെ കേള്പ്പിക്കും. പറയുന്നുണ്ട്, ഞാന് ഈ ശരീരത്തിലാണ് വരുന്നത്, എനിക്ക് ഡ്രാമയില് ഈ പാര്ട്ടാണ് ഉള്ളത്. ഞാന് പ്രകൃതിയുടെ ആധാരം എടുക്കുന്നു. ആരാണോ ആദ്യ നമ്പറിലുള്ളത് അവരുടെ തന്നെയാണ് വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തില് ഞാന് വന്ന് പ്രവേശിക്കുന്നത്. അവരുടെ പേര് ബ്രഹ്മാവ് എന്നു വെച്ചിരിക്കുകയാണ്. ആദ്യം ഇവരെല്ലാവരും ഭട്ടിയില് ഉണ്ടായിരുന്നപ്പോള് വളരെ പേര്ക്ക് പേരെല്ലാം വെച്ചിരുന്നു. പക്ഷെ വളരെ പേര് പിന്നീട് ഉപേക്ഷിച്ചു പോയി. അതിനാല് പേരു വെയ്ക്കുന്നതിലൂടെ എന്തു പ്രയോജനം? നിങ്ങള് ആ പേരു കേള്ക്കുമ്പോള് അത്ഭുതപ്പെടും. ഒന്നിനോടൊപ്പം ഒരുമിച്ച് എത്ര സുന്ദരമായ പേരുകളായിരുന്നു. സന്ദേശി പേരു ചോദിച്ചു വരുമായിരുന്നു. ആ ലിസ്റ്റെല്ലാം തീര്ച്ചയായും എടുത്തു വെയ്ക്കുക തന്നെ വേണം. സന്യാസിമാരും സന്യാസം ചെയ്യുമ്പോള് അവരുടെ പേരും മാറ്റാറുണ്ട്. വീടു ഉപേക്ഷിച്ചു വരികയാണ്. നിങ്ങള് ഉപേക്ഷിക്കുന്നൊന്നുമില്ല. നിങ്ങള് വന്ന് ബ്രഹ്മാവിന്റെതായി മാറിയിരിക്കുകയാണ്. ശിവന്റേതു തന്നെയാണല്ലോ. നിങ്ങള് ബാപ്ദാദ എന്നല്ലേ പറയുന്നത്. സന്യാസികള് ഇങ്ങനെയായിരിക്കുകയില്ല. കേവലം പേരു മാറ്റുന്നുണ്ട് എന്നാല് ബാപ്ദാദയെ ലഭിക്കുന്നില്ല. അവര്ക്ക് കേവലം ഗുരുവിനെയാണ് ലഭിക്കുന്നത്. ഹഠയോഗി പരിധിയുള്ള സന്യാസിയും രാജയോഗി പരിധിയില്ലാത്ത സന്യാസിയുമാണ്. രാത്രിയും പകലും വ്യത്യാസമുണ്ട്. പാടാറുണ്ട്, ജ്ഞാനം, ഭക്തി, വൈരാഗ്യം. അവര്ക്കും വൈരാഗ്യം തന്നെയാണ്. അവര്ക്ക് വീടിനോടും കുടുംബത്തോടുമാണ് വൈരാഗ്യം. നിങ്ങള്ക്ക് മുഴുവന് ലോകത്തിനോടുമാണ് വൈരാഗ്യം. സൃഷ്ടി മാറുകയാണ് എന്ന കാര്യം അവര്ക്ക് അറിയുന്നേയില്ല. നിങ്ങളുടേത് പരിധില്ലാത്ത വൈരാഗ്യമാണ്. ഈ സൃഷ്ടി അവസാനിക്കണം. നിങ്ങള്ക്ക് വേണ്ടി പുതിയ ലോകം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അവിടേയ്ക്ക് പോകണം എന്നാല് പാവനമാകാതെ പോകാന് സാധിക്കുകയുമില്ല. ഹൃദയത്തില് അലയടിച്ചു കൊണ്ടിരിക്കുന്നുണ്ട്, പുതിയ ലോകത്തില് ദേവിദേവതകളുടെ രാജ്യമായിരുന്നു. അതാണിപ്പോള് ബാബ സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്ക്കറിയാമല്ലോ ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ പുണ്യാത്മാവായിത്തീരും. ഇത് വളരെ സഹജമാണ് എന്നാല് ഓര്മ്മിക്കാന് മറന്നു പോകുന്നു. ഭക്തിമാര്ഗത്തിലെ ആചാര അനുഷ്ഠാനങ്ങള് പൂര്ണ്ണമായും വേറിട്ടതാണ്. തിരിച്ച് തന്റെ വീട്ടിലേക്ക് ആര്ക്കും പോകാന് സാധിക്കുകയില്ല. തീര്ച്ചയായും എല്ലാവര്ക്കും പുനര്ജന്മം എടുക്കണം. വീട്ടിലേക്ക് പോകാനുള്ള സമയം ഒരു പ്രാവശ്യം മാത്രമാണ്. ഇന്നയാള് മോക്ഷം പ്രാപിച്ചു ഇതു കേവലം വെറും പറച്ചിലാണ്. ബാബ പറയുന്നു- ഒരാത്മാവിനും ഇടക്കു വെച്ച് തിരിച്ചു പോകാന് സാധിക്കുകയില്ല. ഇല്ലെങ്കില് മുഴുവന് കളിയും പൂര്ത്തിയാകില്ല. ഓരോരുത്തര്ക്കും തീര്ച്ചയായും സതോ, രജോ, തമോയിലേക്ക് വരുക തന്നെ വേണം. ധാരാളം പേര് മോക്ഷത്തിനു വേണ്ടിയാണ് വരുന്നത്. മോക്ഷമുണ്ടാകുന്നില്ല എന്നു മനസ്സിലാക്കിത്തരികയാണ്. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ നാടകമാണ്. ഇതിനൊരിക്കലും നാശം സംഭവിക്കുന്നില്ല. ഈച്ച ഇവിടെ നിന്നും പറന്നു പോയിട്ടുണ്ടെങ്കില് 5000 വര്ഷത്തിനു ശേഷം ഇതേ പോലെ തന്നെ പറന്നു പോകും. ഇതും നിങ്ങള് കുട്ടികള്ക്കറിയാം ബാബ എത്ര നിഷ്കളങ്കനാണ്. പതിത പാവനനായ ബാബ പരംധാമത്തില് നിന്നും പാര്ട്ടഭിനയിക്കാന് വേണ്ടി വന്നിരിക്കുകയാണ്. ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്, ഈ ഡ്രാമ എങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതില് മുഖ്യമായിട്ടുള്ളത് ആരെല്ലാമാണ്? ഇങ്ങനെ പറയാറുണ്ടല്ലോ, ഈ ലോകത്തില് ഏറ്റവും വലിയ ഭാഗ്യവാന് ആരാണ്? അതിലും സംഖ്യാക്രമമനുസരിച്ചാണ് പേരുകള് പറയുന്നത്. നിങ്ങള്ക്കറിയാമല്ലോ, ഏറ്റവും വലിയ ധനവാന് ആരാണ്? അവര് പറയും അമേരിക്ക. പക്ഷെ നിങ്ങള്ക്കറിയാം സ്വര്ഗത്തില് ഏറ്റവും വലിയ ധനവാന് ഈ ലക്ഷ്മീനാരായണനാണ്. നിങ്ങള് ഭാവിയിലേക്ക് വേണ്ടി പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്, ഏറ്റവും വലിയ ധനവാനായി മാറുന്നതിനു വേണ്ടി. ഇത് മത്സരമാണ്. ഈ ലക്ഷ്മിനാരായണനെ പോലെ ധനവാന് മറ്റാരുണ്ടാകും? അലാവുദ്ദീന്റയും കഥയുണ്ടാക്കിയിട്ടുണ്ടല്ലോ. ഉരയ്ക്കുന്നതിലൂടെകുബേരന്റെ ഖജനാവ് ലഭിച്ചു എന്നു പറയുന്നു. ഏതെല്ലാം പ്രകാരത്തിലാണ് എങ്ങനെയെല്ലാമാണ് നാടകം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഉണ്ട് ഈ ശരീരം ഉപേക്ഷിച്ച് സ്വര്ഗത്തിലേക്ക് പോകണം. നമുക്ക് അളവില്ലാത്ത ഖജനാക്കള് ലഭിക്കും. ബാബ പറയുന്നു എന്നെ ഓര്മ്മിക്കുന്നതിലൂടെ മായ ഒറ്റയടിക്ക് ഓടിപ്പോകും. ബാബയെ ഓര്മ്മിക്കുന്നേയില്ലെങ്കില് മായ വളരെയധികം ബുദ്ധിമുട്ടിക്കും. പറയാറുണ്ട് ബാബാ എനിക്ക് മായയുടെ കൊടുങ്കാറ്റു വളരെയധികം വരുന്നു. ശരി വളരെ സ്നേഹത്തോടു കൂടി ബാബയെ ഓര്മ്മിക്കൂ, അപ്പോള് കൊടുങ്കാറ്റുകള് ഇല്ലാതാകും. ബാക്കി നാടകമെല്ലാം ഇരുന്ന് ഉണ്ടാക്കിയതാണ്. കാര്യം ഒന്നും തന്നെയില്ല. ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത് -കേവലം ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളില് എന്തെല്ലാം കറ പിടിച്ചിട്ടുണ്ടോ അതെല്ലാം ഇല്ലാതാകും വേറൊരു ബുദ്ധിമുട്ടും നല്കുന്നില്ല. ആത്മാവ് പവിത്ര സത്യമായ സ്വര്ണ്ണത്തെ പോലെയായിരുന്നു. ഇപ്പോള് അസത്യമായി മാറിക്കഴിഞ്ഞു. ഈ ഓര്മ്മയുടെ അഗ്നിയിലൂടെ വീണ്ടും സത്യമായി മാറുകയാണ്. അഗ്നിയില് ഇടാതെ സ്വര്ണ്ണം പവിത്രമായി മാറുകയില്ല. ഇതിനെ തന്നെയാണ് യോഗാഗ്നി എന്നു പറയുന്നത്. ഇവിടെ ഓര്മ്മയുടെ കാര്യമാണ്. ആ ആളുകള് അനേക പ്രകാരത്തിലുള്ള ഹഠയോഗങ്ങളെല്ലാം പഠിപ്പിക്കുന്നുണ്ട്. നിങ്ങളോട് ബാബ പറയുന്നതിതാണ് നടക്കുമ്പോഴും കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ. ആസനങ്ങള് മുതലായവ ഏതു വരെ നിങ്ങള് ചെയ്യും. ഇവിടെ നടക്കുമ്പോഴും കറങ്ങുമ്പോഴും കര്മ്മം ചെയ്യുമ്പോഴും ഓര്മ്മയില് ഇരിക്കണം. അഥവാ എന്തെങ്കിലും അസുഖമാണെങ്കില് പോലും കിടന്നു കൊണ്ട് ബാബയെ ഓര്മ്മിക്കാന് സാധിക്കും. ശിവബാബയെ ഓര്മ്മിക്കൂ, ഒപ്പം ചക്രം കറക്കൂ. അവര് പിന്നീട് ഇങ്ങനെ എഴുതി ഗംഗാതീരത്ത് വായില് അമൃത്…….ഗംഗയുടെ തീരത്ത് ഗംഗാജലം മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല് മനുഷ്യര് ഹരിദ്വാറില് പോയി ഇരിക്കുന്നു. ബാബ പറയുകയാണ് നിങ്ങള് എവിടെ വേണമെങ്കിലും ഇരുന്നോളൂ, അസുഖമാണെങ്കിലും ശരി കേവലം ബാബയെ ഓര്മ്മിച്ചാല് മാത്രം മതി. സ്വദര്ശന ചക്രം കറക്കിക്കൊണ്ടേയിരിക്കൂ, അങ്ങനെ ശരീരത്തില് നിന്നും പ്രാണന് പുറത്തു പോകട്ടെ. ഈ അഭ്യാസം ചെയ്യണം. ആ ഭക്തിമാര്ഗത്തിലെ കാര്യങ്ങളും ഈ ജ്ഞാനമാര്ഗത്തിലെ കാര്യവും തമ്മില് രാത്രിയും പകലും വ്യത്യാസമുണ്ട്. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങള് സ്വര്ഗത്തിന്റെ അധികാരിയായി മാറും. അവര് യുദ്ധം ചെയ്യുന്നവരോട് പറയും – ആര് യുദ്ധമൈതാനത്തില് വെച്ച് മരിക്കുന്നുവോ അവര് സ്വര്ഗത്തിലേക്ക് പോകും. വാസ്തവത്തില് യുദ്ധം ഇവിടെ തന്നെയാണ്. അവര് പാണ്ഡവരുടെയും കൗരവരുടെയും യുദ്ധം കാണിക്കുന്നുണ്ട്. മഹാഭാരതയുദ്ധം ഉണ്ടായി, പിന്നെ എന്തു സംഭവിച്ചു? റിസല്ട്ട് ഒന്നും തന്നെയില്ല. പൂര്ണ്ണമായും കൂരാകൂരിരുട്ടിലാണ്. ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അതിനാല് അജ്ഞാന അന്ധകാരം എന്നു പറയുന്നു. ബാബ വീണ്ടും വെളിച്ചം നല്കാന് വന്നിരിക്കുകയാണ്. ബാബയെ ജ്ഞാനസാഗരന്, നോളേജ്ഫുള് എന്നു പറയുന്നു. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിച്ചിട്ടുണ്ട്. അത് മൂലവതനമാണ്. അവിടെയാണ് നിങ്ങള് ആത്മാക്കളെല്ലാം വസിക്കുന്നത്. അതിനെ തന്നെയാണ് ബ്രഹ്മാണ്ഡം എന്നും പറയുന്നത്. ഇവിടെയാണ് രുദ്രയജ്ഞം നടത്തുന്നത്. ബാബയോടൊപ്പമൊപ്പം നിങ്ങള് കുട്ടികള്ക്കും പൂജ ലഭിക്കുന്നു. എന്തുകൊണ്ടെന്നാല് നിങ്ങള് അനേകരുടെ മംഗളം ചെയ്യുന്നു. ബാബയോടൊപ്പം നിങ്ങള് മുഴുവന് ലോകത്തിന്റെ പ്രത്യേകിച്ച് ഭാരതത്തിന്റെ സേവനം ചെയ്യുന്നു.അതിനാല് ബാബയോടൊപ്പം നിങ്ങള് കുട്ടികളുടെയും പൂജയുണ്ടാകുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. മായയുടെ കൊടുങ്കാറ്റുകളെ ഓടിക്കുന്നതിനു വേണ്ടി ബാബയെ വളരെ വളരെ സ്നേഹത്തോടു കൂടി ഓര്മ്മിക്കണം. ആത്മാവിനെ യോഗാഗ്നിയിലൂടെ സത്യം സത്യമായ സ്വര്ണ്ണത്തെ പോലെയാക്കണം.

2. പരിധിയില്ലാത്ത വൈരാഗിയായി മാറി ഈ പഴയ ലോകത്തെ മറക്കണം. ലോകം മാറിക്കൊണ്ടിരിക്കുകയാണ്, പുതിയ ലോകത്തിലേക്ക് പോകണം. അതിനാല് ഇതില് നിന്നും സന്യാസം സ്വീകരിക്കണം.

വരദാനം:-

ഡയറിയില് കുറിച്ചു വെക്കുന്ന ജ്ഞാനത്തിന്റെ പോയിന്റുകള് അഥവാ ബുദ്ധിയിലിരിക്കുന്നത് അതെല്ലാം ദിവസവും റിവൈസ് ചെയ്യണം, പിന്നെ അതിനെ അനുഭവത്തിലേക്ക് കൊണ്ടു വരണം എങ്കില് ഏതു തരത്തിലുള്ള സമസ്യക്കും സഹജമായി പരിഹാരം ലഭിക്കും. ഒരിക്കലും വ്യര്ത്ഥ സങ്കല്പമാകുന്ന ചുറ്റിക കൊണ്ട് സമസ്യയാകുന്ന കല്ലിനെ പൊട്ടിച്ച് സമയം പാഴാക്കരുത്. ഡ്രാമ എന്ന ശബ്ദത്തിന്റെ സ്മൃതിയിലൂടെ ഹൈജമ്പ് ചെയ്ത് മുന്നോട്ട് പോകണം. പിന്നെ ഈ പഴയ സംസ്കാരങ്ങള് താങ്കളുടെ ദാസനാകും, എന്നാല് ആദ്യം ചക്രവര്ത്തിയാകണം. സിംഹാസനധാരിയാകണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top