13 December 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
12 December 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ - ശ്രേഷ്ഠരാകണമെങ്കില് ശ്രീമതത്തിലൂടെ പരിപൂര്ണമായി സഞ്ചരിക്കൂ, ശ്രീമതത്തിലൂടെ സഞ്ചരിക്കാതിരിക്കുന്നതു തന്നെയാണ് ഏറ്റവും വലിയകുറവ്.
ചോദ്യം: -
ഏതു കുട്ടികളുടെയാണ് തൊണ്ട വരണ്ടുപോകുന്നത്, ബുദ്ധിയില് നിന്നും ജ്ഞാനമറ്റു പോകുന്നത്?
ഉത്തരം:-
ആരാണോ പോകെപ്പോകെ അപവിത്രമാകുന്നത്, പഠിപ്പുപേക്ഷിച്ച് അച്ഛനോടു വിട പറയുന്നത് അവരുടെ ബുദ്ധിയില് നിന്നും ജ്ഞാനമറ്റു പോകുന്നു. ഏതു വരെ നിര്വികാരിയാകുന്നില്ലയോ അതുവരേക്കും അവിനാശി ജ്ഞാനം ബുദ്ധിയില് ഇരിക്കുകയില്ല. ബുദ്ധിയുടെ പൂട്ട് തുറക്കുകയില്ല. പതീതമാകുന്നവരുടെ ആഹാരപാനീയങ്ങളും മോശമാകുന്നു. അവര് മായാവിമനുഷ്യരുമായി കൂടിച്ചേരുന്നു പിന്നെ തൊണ്ടയടഞ്ഞുപോകുന്നു. ആര്ക്കും ജ്ഞാനം കേള്പ്പിക്കാനാവില്ല.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങയെ നേടി ഞങ്ങള്..
ഓം ശാന്തി. ഈ ഗീതം ആരാണു പാടുന്നത്? ആരാണോ അച്ഛനില് നിന്നു മൂന്നു ലോകങ്ങളുടെയും ചക്രവര്ത്തിപദം നേടിയത്. അങ്ങയില് നിന്നു നേടിയതെന്താണോ അത് ആര്ക്കും ഇല്ലാതാക്കാനാവില്ല. ഞങ്ങളെ ആര്ക്കും ഇല്ലാതാക്കാനാവില്ല അതായത് കാലനു വിഴുങ്ങാനാവില്ല. ഞങ്ങളുടെ രാജപദവിയും ആര്ക്കും കൊണ്ടുപോകാനാവില്ല. കുട്ടികള്ക്കറിയാം ഞങ്ങള് ആ യജമാനനില് നിന്നു സമ്പത്തു നേടിക്കൊണ്ടിരിക്കുകയാണ്.ബാബയെ യജമാനനെന്നും പറയുന്നു എന്നാല് ആ യജമാനനില് നിന്നും നേടുന്നതെന്താണ്, ഒന്നുമറിയുന്നില്ല. യജമാനനെ എങ്ങനെ ഓര്മിക്കണം, നാമവും രൂപവുമെന്താണ്? ഒന്നുമറിയുന്നില്ല.യജമാനനെന്നാല് സൃഷ്ടിയുടെ യജമാനനായി. അത് രചയിതാവാകുന്നു. നമ്മള് രചനകള്. ബാബ രചിക്കുകയാണ് അവകാശികളെ അതായത് കുട്ടികളെ. പിന്നെ അവരെ തന്റെ യജമാനനാക്കുന്നു. കുട്ടികള് പിന്നെ അച്ഛന്റെ യജമാനനാകുന്നു. കുട്ടികള് പറയുന്നു എന്റെ അച്ഛന്റെ സ്വത്തിന് ഞാന് യജമാനനാണ്.ഇത് വളരെ മനസിലാക്കേണ്ട കാര്യങ്ങളാണ്. വിവേകശാലി കുട്ടികള്ക്കേ മനസിലാക്കാന് സാധിക്കൂ. ബുദ്ധി സ്വച്ഛമല്ലെങ്കില് അതില് രത്നം ഇരിക്കുകയില്ല. ദേഹീഅഭിമാനിയാകുമ്പോള് രത്നമിരിക്കും. ദേഹീഅഭിമാനിയായിരിക്കണം, ബാബയില് നിന്ന് ആസ്തിയെടുക്കണം. ആ ബാബയെ ഓര്മിക്കണം. ലൗകികപിതാവ് കുട്ടികള്ക്കു ജന്മം നല്കുമ്പോള് കുട്ടി അധികാരിയാകുന്നു. കുട്ടികള് പറയും എന്റെ അച്ഛന്, അച്ഛന് പറയും എന്റെ കുട്ടികള്. എന്നാല് കുട്ടികളുടെ കയ്യില് ഒന്നുമില്ല. അവര്ക്ക് ബാബയില് നിന്ന് അനന്തരാവകാശം ലഭിക്കുന്നു. അച്ഛനൊരിക്കലും ഇങ്ങനെ പറയില്ല കുട്ടികളുടെ അനന്തരാവകാശം എന്റേതാണ്. ബാബ മനസിലാക്കിത്തരുന്നു-കുട്ടികള് എന്റെ സ്വത്തിന് അധികാരികളാണ്, ഇത് വളരെ ധാരണായുക്ത കാര്യങ്ങളാണ്.ധാരണയുണ്ടാകുന്നില്ല എന്തെന്നാല് കുറവുകളുണ്ട്. മനസിലാക്കണം എന്നില് ധാരാളം കുറവുകളുണ്ട്. നമ്പര്വണ് കുറവാണ് ശ്രീമതത്തിലൂടെ നടക്കാതിരിക്കുന്നത്. ശ്രീമതത്തിലൂടെ തന്നെയാണ് ശ്രേഷ്ഠമാകുന്നത്. ശ്രീമതം രാജയോഗം പഠിപ്പിക്കുന്നു. ശ്രീ എന്നാല് നിരാകാരനായ ഭഗവാനുവാച, അതിനാല് ഈ ചോദ്യം ചോദിക്കുന്നു ജ്ഞാനസാഗരനായ പതീതപാവനന് പരമപിതാപരമാത്മാവുമായി നിങ്ങള്ക്കെന്താണ് ബന്ധം?ഇതു വളരെ വലിയ വലിയ ബോര്ഡുകളില് എഴുതേണ്ടതുണ്ട്. പരമാത്മാവാണ് സ്വര്ഗത്തിന്റെ രചയിതാവ്, അപ്പോള് ആര്ക്കാണോ പരമാത്മാവുമായി സംബന്ധമുള്ളത് അവരും തീര്ച്ചയായും സ്വര്ഗത്തിന് അധികാരി ആകുക തന്നെ ചെയ്യും.
ബാബ വന്ന് കുട്ടികളെ വണങ്ങുന്നു. സലാമലേകും കുട്ടികളെ. കുട്ടികള് പറയുന്നു മലേകം സലാം. ഞാന് ബ്രഹ്മാണ്ഡത്തിന്റെ മാത്രം അധികാരിയാണ്, നിങ്ങള് ബ്രഹ്മാണ്ഡത്തിനും വിശ്വത്തിനും രണ്ടിനും അധികാരികളാകുന്നു. അതിനാല് ബാബ കുട്ടികള്ക്ക് ഡബിള് സലാം ചെയ്യുന്നു.ഒരോയൊരു പരിധിയില്ലാത്ത അച്ഛന് നിങ്ങളുടെ എത്ര നിഷ്കാമസേവനം ചെയ്യുന്നു. ലൗകിക അച്ഛന് നിഷ്കാമിയാകുന്നില്ല. അവര്ക്ക് ആശയുണ്ടാകുന്നു ഞാന് വാനപ്രസ്ഥഅവസ്ഥയിലെത്തുമ്പോള് കുട്ടികള് എന്നെ സേവിക്കണം. വാസ്തവത്തില് ഇതു നിയമമായിരുന്നു-കുട്ടികള് പിതാവിനെ സേവിച്ചിരുന്നു. ഇന്നൊക്കെ പൈസ തട്ടിയെടുക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമുക്ക് പിതാവില് നിന്ന് ഇങ്ങനെയുള്ള ചക്രവര്ത്തിപദം ലഭിക്കുന്നു. ലക്ഷ്മീനാരായണനു വേണ്ടിയും എഴുതുന്നു ഇവരെ അറിയാമോ, ഇവര്ക്ക് ഈ സ്വര്ഗത്തിന്റെ ചക്രവര്ത്തിപദം ആരു നല്കി? തീര്ച്ചയായും സ്വര്ഗസ്ഥാപന ചെയ്യുന്നയാളായിരിക്കും നല്കിയത്. പഴയ ലോകമായതു കൊണ്ടാണല്ലോ പുതിയ ലോകം സ്ഥാപിക്കുന്നത്. അപ്പോള് ലക്ഷ്മീനാരായണന് ശ്രീമതത്തിലൂടെ സഞ്ചരിച്ച് ഈ സമ്പത്തു നേടി. ശ്രീമതമായ രാജയോഗവും സഹജജ്ഞാനവും പഠിപ്പിക്കുന്നു. ആര്ക്കാണോ മനസിലാക്കിത്തരുന്നത് അവര് രാജാവാകുന്നു. ആദ്യ നമ്പറില് ശ്രീകൃഷ്ണന്, തന്റെ അച്ഛനമ്മമാരെക്കാള് വലിയ പദവി നേടാന് കൃഷ്ണനെന്തു കര്മം ചെയ്തു. കൃഷ്ണന് ആരുടെയടുക്കല് ജന്മമെടുത്തുവോ ആ മഹാരാജാവും മഹാറാണിയും എവിടെയായിരുന്നു. ഏതു വരെ നിര്വികാരിയായിരിക്കുന്നില്ലയോ അതുവരെ അവിനാശി ജ്ഞാനം ബുദ്ധിയിലിരിക്കുകയില്ല. ബുദ്ധിയുടെ പൂട്ട് തുറക്കുന്നതു തന്നെ പവിത്രമാകുമ്പോഴാണ്. അപവിത്രമാകുന്നതിലൂടെ എല്ലാം ബുദ്ധിയില് നിന്നിറങ്ങിപ്പോകും. വളരെ കുട്ടികള് വിട പറയുന്നുണ്ട്. പഠിത്തത്തെ തന്നെ വിട്ടുകളയുന്നു. അവര്ക്കു പിന്നെ ആര്ക്കും ജ്ഞാനം കേള്പ്പിക്കാനാവില്ല. പതീതമാകുന്നു, കഴിക്കുന്നതും കുടിക്കുന്നതും മോശമാകുന്നു. മായാവിമനുഷ്യരുമായി പോയി ചേരുന്നു. അവരുടെ തൊണ്ടയടയുന്നു. ഇക്കാര്യവും ശാസ്ത്രങ്ങളിലുണ്ട്. വൃന്ദാവനത്തില് രാസലീല നടന്നിരുന്നു, പുറത്തു പോയി കേള്പ്പിച്ചാല് തൊണ്ടയടഞ്ഞുപോകും-എന്നു വിലക്കിയിരുന്നു. ഇതെല്ലാം ജ്ഞാനത്തിന്റെ കാര്യമാണ്. അഥവാ വിട പറഞ്ഞാല് പോയി നിന്ദിച്ചാല് തൊണ്ടയടയുന്നു. പറയാറില്ലേ സത്ഗുരുവിന്റെ നിന്ദകര് ഗതി പിടിക്കില്ല. ബാബ പറയുന്നു സൃഷ്ടി പതീതവും പഴയതുമാകുമ്പോള് ഞാന് വരുന്നു. മനുഷ്യര്ക്ക് തമോപ്രധാനമാകുക തന്നെ വേണം. എന്തു കാര്യം ചെയ്താലും തലകീഴായിത്തന്നെ ചെയ്യുന്നു എന്തുകൊണ്ടെന്നാല് തലകീഴായ നിര്ദേശം ലഭിക്കുന്നു. ശ്രീമതമല്ല. തലതിരിഞ്ഞ മതം പതീതഭ്രഷ്ടാചാരിയാക്കുന്നു. മുമ്പ് ഭ്രഷ്ടാചാരിയെന്ന വാക്കേ ഇല്ലായിരുന്നു. സന്യാസിമാര് വികാരങ്ങളെ സന്യസിക്കുന്നു പാവനമാകാനായി.
അപ്പോള് ആദ്യമാദ്യം ഇക്കാര്യം മനസിലാക്കിക്കൊടുക്കണം പരമപിതാപരമാത്മാവിനോട് നിങ്ങള്ക്കെന്താണ് സംബന്ധം? എല്ലാവരും ഭഗവാനെ ഓര്മിക്കുന്നുണ്ട്. ഭഗവാന് പറയുന്നു എനിക്ക് എല്ലാ ഭക്തരും പ്രിയപ്പെട്ടവരാണ് എന്തെന്നാല് അവര്ക്കെല്ലാം ഞാന് തന്നെ വേണം ഗതിയും സദ്ഗതിയും നല്കാന്.അവര് മനസിലാക്കുന്നു ഭഗവാന് വന്ന് ഭക്തര്ക്ക് ഭക്തിയുടെ ഫലം നല്കുന്നു, അതിനാല് ഭക്തര് ഭഗവാനു പ്രിയരാണ്. ബാബ മനസിലാക്കിത്തരുന്നു നിങ്ങള് ദുര്ഗതി പ്രാപിച്ചിരിക്കയാണ്, ഇപ്പോള് ഞാന് സദ്ഗതി നല്കാന് വന്നിരിക്കയാണ്. ഭക്തിക്കു ശേഷം ഭഗവാനു തീര്ച്ചയായും വരണം. എനിക്ക് നിങ്ങള്ക്കു തന്നെ ആദ്യം ഭക്തിയുടെ ഫലം നല്കണം. മറ്റാരും ആരംഭം മുതലേ എന്റെ ഭക്തരല്ല. അവര് അനേകരുടെ ഭക്തി ചെയ്യുന്നു. നിങ്ങള് എന്റെ പ്രിയപ്പെട്ട മക്കളാണ്, നിങ്ങള് അധികാരികളായിരുന്നു പിന്നീട് മായാരാവണന് നിങ്ങള്ക്കു മേല് ജയം നേടി പിന്നെ ഭക്തി ആരംഭിച്ചു. ഇതും ഡ്രാമയാണ്. ഞാന് ഏവര്ക്കും സദ്ഗതി ചെയ്യുന്നു. ഇപ്പോള് നിങ്ങള് എന്റെ മതത്തിലൂടെ നടക്കുകയല്ലേ. മതം നല്കാന് തീര്ച്ചയായും എനിക്ക് വരണം. ഇല്ലെങ്കില് എങ്ങനെ സദ്ഗതിക്കുള്ള വഴി പറഞ്ഞുതരും. ഞാന് ഈ ആദ്യനമ്പറിലെ ഭക്തന്റെ ശരീരത്തില് വരുന്നു. ഇതാണ് നന്ദീഗണം. ശിവക്ഷേത്രത്തിനു മുന്നില് നന്ദീഗണത്തെ വെയ്ക്കുന്നു. ഇപ്പോള് ആലോചിക്കൂ പരമപിതാ പരമാത്മാ കാളയുടെ ശരീരത്തില് വരില്ലല്ലോ. രാജയോഗം കാളയിലൂടെ എങ്ങനെ പഠിപ്പിക്കും. ജ്ഞാനസാഗരന് എന്താ കാളയില് പ്രവേശിക്കുമോ! ഇപ്പോള് നിങ്ങള് ജ്ഞാനാവാനാകുകയാണ്. ശ്രീമതത്തിലൂടെ നടന്ന് ലക്ഷ്മീനാരായണന്, സൂര്യവംശി രാജാറാണിയാകുകയാണ്. ആ രാജധാനിയെ ആര്ക്കും തട്ടിയെടുക്കാനാകില്ല, ഒരു കൊടുങ്കാറ്റുമേല്പ്പിക്കാനാവില്ല. നാം അമരപുരിയുടെ യജമാനന്മാരാകുകയാണ്. ഇത് മൃത്യുലോകമാണ്. അമരനാഥന് ബാബ തന്നെയാണ് കാലനു മേല് ജയം നേടിത്തരുന്നയാള്. ആ പാര്ട്ടു വേറെയാണ്. നിങ്ങളെല്ലാം പാര്വതിമാരാണ്, ഞാന് അമരനാഥനാണ്. ഞാനൊരിക്കലും ജനനമരണത്തില് വരുന്നില്ല.അമരപുരിയായ സ്വര്ഗത്തിന്റെ അധികാരിയാക്കി നിങ്ങളെ മാറ്റുന്നു. ഭാരതവാസികള്ക്ക് വൈകുണ്ഠം വളരെ ഇഷ്ടമാണ്. പറയുന്നു ഇന്നയാള്വൈകുണ്ഠവാസിയായി. വായ് നന്നായി മധുരിച്ചു. വൈകുണ്ഠമാണെങ്കില് സത്യത്തില് സത്യയുഗത്തിലായിരിക്കും. സത്യയുഗമാകുമ്പോള് പുനര്ജന്മവും സത്യയുഗത്തിലെടുക്കും. പിന്നെ ത്രേതായില് വരുമ്പോള് പുനര്ജന്മവും ത്രേതായില് എടുക്കും. പിന്നെ ദ്വാപരത്തില് വരുമ്പോള് പുനര്ജന്മവും ദ്വാപരത്തിലെടുക്കുന്നു. എന്നാല് ഇങ്ങനെ ഒരിക്കലും ഉണ്ടാകുകയില്ല കലിയുഗത്തില് മരിക്കുന്നവര് പുനര്ജന്മം സത്യയുഗത്തിലെടുക്കുക. സ്വര്ഗത്ില് ജന്മമെടുക്കുന്നതിന്റെ ആധാരം പഠിപ്പാണ്. ബാബ പറയുന്നു, ഞാന് നിങ്ങളെ സൃഷ്ടിയുടെ അധികാരിയാക്കുന്നു ഞാന് നിഷ്കാമിയാണ്. ഞാന് വിശ്വത്തിന്റെ അധികാരിയാകുന്നില്ല. നിങ്ങള് സ്വര്ഗത്തില് പോകുമ്പോള് ഞാന് വിശ്രമിക്കുന്നു. ഞാന് ചക്രത്തില് വരുന്നില്ല. ഈ ഈശ്വരീയജന്മത്തിനു ശേഷം നിങ്ങള് ദേവീകമടിത്തട്ടില് ജന്മമെടുക്കും. ഇപ്പോള് നിങ്ങള് ജന്മജന്മാന്തരമായി ആസുരീയമടിത്തട്ടില് ജന്മമെടുത്തുവരുന്നു. ഭ്രഷ്ടാചാരിയായിരിക്കുന്നു. സത്യയുഗത്തില് എല്ലാവരും ശ്രേഷ്ഠാചാരിയാകുന്നു. ഇപ്പോള് നിങ്ങള് ശ്രീമതത്തിലൂടെ ശ്രേഷ്ഠാചാരിയാകുകയാണ്. അവിടെ വിഷമുണ്ടാകുകയില്ല. ഇവിടെ സന്യാസിമാരുണ്ടെങ്കിലും ജന്മമെടുക്കുന്നത് വികാരത്തിലൂടെയല്ലേ. സത്യയുഗത്തില് വികാരത്തിലൂടെ ജന്മമെടുക്കുന്നില്ല. അല്ലെങ്കില് അവരെ സമ്പൂര്ണ നിര്വികാരിയെന്നു പറയാനാവില്ല. അവിടെ മായയുണ്ടാകില്ല. എന്നാല് ഈ കാര്യങ്ങളും ബുദ്ധിലിരുന്നാലേയുള്ളൂ.
ഇപ്പോള് ബാബ പറയുന്നു നിങ്ങള്ക്കു വീട്ടിലേക്കു പോകണം പിന്നീട് സ്വര്ഗത്തിലേക്കു വന്ന് രാജ്യം ഭരിക്കണം. ആത്മാക്കള് പാര്ട്ടഭിനയിക്കാന് പരംധാമത്തില് നിന്നു വരുന്നു, പിന്നീട് ഏതുവരെ പതീതപാവനന് വന്ന് മുക്തമാക്കുന്നില്ലയോ അതുവരേയ്ക്കും പോകാന് സാധിക്കില്ല. തലയിട്ടുടയ്ക്കുന്നു-ഇന്നയാള് നിര്വാണം പൂകി. ബാബ വന്ന് എല്ലാ കാര്യങ്ങളും നല്ല രീതിയില് മനസിലാക്കിത്തരികയാണ്. ആദ്യമാദ്യം മനസിലാക്കിക്കൊടുക്കൂ പരമപിതാപരമാത്മാവുമായി നിങ്ങളുടെ സംബന്ധമെന്താണ്! മറ്റാര്ക്കും ഇതു പോലും ചോദിക്കാന് വരില്ല. നിങ്ങള് കല്പകല്പം കല്ലുബുദ്ധിയില് നിന്നു പവിഴബുദ്ധിയും പവിഴബുദ്ധിയില് നിന്നു കല്ലുബുദ്ധിയും ആയി വരുന്നു. ഇതു നല്ല രീതിയില് മനസിലാക്കിത്തരുന്നു എന്നാല് നിശ്ചയമുണ്ടാകണം. ശിവബാബയുടെ കുട്ടികളാണ് ഞങ്ങള്. ബാബ പറയുന്നു ഞാനിപ്പോള് വന്നിരിക്കുന്നു നിങ്ങളെ സുഖധാമത്തിലേക്കു കൊണ്ടുപോകാന്, പോരുമോ? അവിടെ ഈ വിഷം ലഭിക്കില്ല. മുഖ്യകാര്യം പവിത്രതയുടേതാണ്. ആരാണോ കല്പം മുമ്പ് ആയിരുന്നത് അവര്ക്കേ ഇപ്പോഴും ഇരിക്കാന് കഴിയൂ. ധാരാളം പെണ്കുട്ടികള് എഴുതുന്നു ബാബാ അറിയില്ല എപ്പോഴാണ് ബന്ധനം മുറിയുക. യുക്തി പറഞ്ഞുതരൂ. ബാബ പറയുന്നു കുട്ടികളേ സമയമാകുമ്പോള് ബന്ധനം മുറിയും. ബാബ എന്തു ചെയ്യും? ഒരു ബന്ധനം മുറിഞ്ഞാലും പിന്നെ കുട്ടികളിലും മറ്റും മോഹം വരുന്നു. ഇതില് നിന്നെല്ലാം ബുദ്ധിയെ മാറ്റാന് വലിയ പരിശ്രമമുണ്ട്. പലരും പിന്നെ കൂടുതല് മോഹങ്ങളിലേക്ക് വരുന്നു. മോഹത്തില് കുടുങ്ങിയിരിക്കുന്നവര് വളരെയാണ്. ബാബ പറയുന്നു നിങ്ങള് മോഹം ഒരു ബാബയില് വെക്കൂ എങ്കില് ധാരണയുണ്ടാകും. ജ്ഞാനമെടുക്കാന് സാധിക്കുന്നില്ലെങ്കില് ഓടിപ്പോകുന്നു. പിന്നെ പേരു ചീത്തയാക്കുന്നു. ഡ്രാമയില് കല്പം മുമ്പും ഇതുണ്ടായിരുന്നു. ഏതു സെക്കന്റു കടന്നുപോയോ ഡ്രാമ. അമ്മ മരിച്ചാലും ഹല്വ കഴിക്കണം, ബീവി മരിച്ചാലും ഹല്വ കഴിക്കണം…. പാകപ്പെടാത്തവര്ക്ക് അല്പം ക്ഷീണമുണ്ടാകുന്നു.ധാരാളം സന്യാസിമാരും ഇങ്ങനെയുണ്ട്, ഇരിക്കാനാകുന്നില്ലെങ്കില് ഗൃഹസ്ഥത്തിലേക്കു മടങ്ങിപ്പോകുന്നു. പെരുമാറ്റം തന്നെ ഇങ്ങനെയാകുന്നു. ഇവിടെഒരു മുഖ്യകാര്യമാണുള്ളത്. ഞങ്ങളും ആ പിതാവില് നിന്നു സമ്പത്തെടുക്കുന്നു നിങ്ങളും പിതാവെന്നു മനസിലാക്കൂ വന്ന് സ്വര്ഗത്തിന്റെ സമ്പത്തെടുക്കൂ. ഒറ്റക്കാര്യമാണ്-സെക്കന്റില് ജീവിതമുക്തി. അവസാനമാകുമ്പോള് മനസിലാക്കിക്കൊടുത്താല് മനുഷ്യര്ക്കുടന് മനസിലാകുകയില്ല. അനേക മതങ്ങളിലൂടെ ഭാരതം ഭ്രഷ്ടമായി. പിന്നെ ഒരേയൊരു മത്തിലൂടെ അര കല്പത്തേക്ക് ഭാരതം ശ്രേഷ്ഠാചാരിയാകുന്നു. ശ്രേഷ്ഠമാക്കുക തീര്ച്ചയായും അച്ഛനായിരിക്കും. എല്ലാവരെയും അക്കരെ കടത്ുന്ന ഒരച്ഛനുണ്ടെങ്കില് തീര്ച്ചയായും ആരെങ്കിലും മുങ്ങാന് പോകുന്നുണ്ടായിരിക്കും. ബാബ എല്ലാവരോടും പറയുന്നു വികാരങ്ങളെ സന്യസിക്കണം അപ്പോഴേ നിങ്ങള്ക്ക് പവിത്രലോകത്തിന്റെ അധികാരിയാകാന് കഴിയൂ. ബാബ സമ്പത്തു നല്കുകയാണ്. അനവധി ബ്രഹ്മാകുമാരിമാരുണ്ട്. നിങ്ങളും ബി.കെയാണ്. സമ്പത്ത് ആത്മീയഅച്ഛനില് നിന്നു ലഭിക്കുന്നു. എത്ര സഹജമാണ്. എന്നാല് കേവലം പറച്ചിലേയുള്ളൂ ചെയ്യുന്നില്ല എങ്കില് ആര്ക്കും അമ്പേല്പിക്കാന് സാധിക്കില്ല. പറച്ചിലിലൂടെ ആര്ക്കെങ്കിലും ഏറ്റാലും സ്വയം ചെയ്യുന്നില്ലെങ്കില് വീഴുക തന്നെ ചെയ്യും. ആര്ക്കു ജ്ഞാനം നല്കുന്നുവോ അവര് ഉയരും സ്വയം വീണുപോകും. ഇങ്ങനെയും ധാരാളം പേരുണ്ട്, ബാബ കുട്ടികള്ക്കു പൂര്ണ സമ്പത്ത് വില് ചെയ്യുകയാണ്. ഇനി നിങ്ങള് യോഗ്യരായി സ്വര്ഗത്തിന് അധികാരിയാകൂ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ശ്രേഷ്ഠാചാരിയാകുന്നതിന് തന്റെ എല്ലാ കുറവുകളെയും കളഞ്ഞ് സദാ ശ്രീമതത്തിലൂടെ സഞ്ചരിക്കണം. ബുദ്ധിയില് ജ്ഞാനരത്നങ്ങളെ ധാരണ ചെയ്ത് ദേഹീഅഭിമാനിയായി കഴിയണം.
2) പറയുന്നതും ചെയ്യുന്നതും ഒന്നായിരിക്കണം. ജ്ഞാനത്തിന്റെ ധാരണയ്ക്കായി എല്ലാവരില് നിന്നും മോഹം വിടുവിച്ച് ഒരു ബാബയില് തന്നെ മോഹം വെക്കണം.
വരദാനം:-
ബാബയുടെ സ്നേഹിയായിരിക്കുന്നതു പോലെ ബാബയെ കൂട്ടുകാരനാക്കൂ എങ്കില് മായ ദൂരെ നിന്നേ ബോധം കെടും.തുടക്കത്തിലെ പ്രതിജ്ഞയെന്താണോ നിന്നോടൊപ്പം തന്നെ കഴിക്കും, നിന്നോടൊപ്പം തന്നെയിരിക്കും, നിന്നോടൊപ്പം തന്നെ ആത്മവശീകരണം ചെയ്യും ഈ പ്രതിജ്ഞയനുസരിച്ച് എല്ലാ ദിനചര്യയിലും ഓരോ കാര്യത്തിലും ബാബയെ കൂട്ടാക്കൂ എങ്കില് മായക്ക് ശല്യപ്പെടുത്താനാവില്ല, അത് നശിച്ചുപോകും. അപ്പോള് കൂട്ടുകാരനെ സദാ കൂടെ വെക്കൂ, കൂട്ടിന്റെ ശക്തിയിലൂടെ അഥവാ മിലനത്തില് മുഴുകുന്നതിലൂടെ മായാജീത്ത് ജഗത്ജീത്തായി മാറും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!