13 August 2022 Malayalam Murli Today | Brahma Kumaris

13 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

12 August 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- സ്വര്ഗ്ഗത്തിന്റെ അധികാരിയാകണമെങ്കില് ബാബയോട് പ്രതിജ്ഞ ചെയ്യൂ- ഞാന് പവിത്രമായി, തീര്ച്ചയായും അങ്ങയുടെ സഹായിയാകും. സത്പുത്രനായി കാണിക്കും.

ചോദ്യം: -

എങ്ങനെയുള്ളവരുടെ കര്മ്മകണക്ക് തീര്ക്കുന്നതിനാണ് അവസാനം വിധിന്യായമുണ്ടായിരിക്കുക?

ഉത്തരം:-

ആരാണൊ ക്രോധത്തില് വന്ന് ബോംബുകളിലൂടെ ഇത്രയും അനവധി പേരെ കൊല ചെയ്യിക്കുന്നത്, അവരുടെ പേരില് ആര് കേസെടുക്കും! അതിനാല് അവസാനം അവര്ക്ക് വേണ്ടി വിധിന്യായമുണ്ടാകും. സര്വ്വരും അവരവരുടെ കര്മ്മ കണക്ക് തീര്ത്ത് തിരികെ പോകുന്നു.

ചോദ്യം: -

വിഷ്ണുപുരിയിലേക്ക് പോകുന്നതിന് ആരാണ് യോഗ്യരാകുന്നത്?

ഉത്തരം:-

1) ആരാണോ ഈ പഴയ ലോകത്തിലിരുന്നും ഇതുമായി മനസ്സ് വെയ്ക്കാത്തത്, ഇപ്പോള് എനിക്ക് പുതിയ ലോകത്തിലേക്ക് പോകണം, അതിനാല് തീര്ച്ചയായും പവിത്രമാകണം, ഇത് ബുദ്ധിയിലുള്ളവര്ക്ക്. 2) പഠിപ്പ് തന്നെയാണ് വിഷ്ണുപുരിയിലേക്ക് പോകുന്നതിന് യോഗ്യമാക്കുന്നത്. നിങ്ങള് പഠിക്കുന്നത് ഈ ജന്മത്തിലാണ്, പഠിപ്പിന്റെ പദവി അടുത്ത ജന്മത്തില് ലഭിക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നീ തന്നെ മാതാവും പിതാവും..

ഓം ശാന്തി. പരിധിയില്ലാത്ത അച്ഛന്റെ മഹിമ പാടുന്നു, കാരണം പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത സുഖത്തിന്റെയും ശാന്തിയുടെയും സമ്പത്ത് നല്കുന്നു. ഭക്തി മാര്ഗ്ഗത്തില് വിളിക്കുന്നുമുണ്ട്-ബാബാ വരൂ, വന്ന് ഞങ്ങള്ക്ക് സുഖവും ശാന്തിയും നല്കൂ എന്ന്. ഭാരതവാസികള് 21 ജന്മം സുഖധാമില് വസിക്കുന്നു. ബാക്കിയുള്ള ആത്മാക്കള് ശാന്തിധാമില് വസിക്കുന്നു. അതിനാല് ബാബയുടെ രണ്ട് സമ്പത്താണ്- സുഖധാമും ശാന്തിധാമും. ഈ സമയം ശാന്തിയുമില്ല സുഖവുമില്ല എന്തെന്നാല് ഭ്രഷ്ടാചാരി ലോകമാണ്. അപ്പോള് തീര്ച്ചയായും ദുഃഖധാമത്തില് നിന്നും സുഖധാമത്തിലേക്ക് കൊണ്ടു പോകുന്ന ആരോ ഉണ്ടായിരിക്കണം. ബാബയെ തോണിക്കാരനെന്നും പറയുന്നു. വിഷയസാഗരത്തില് നിന്നും ക്ഷീരസാഗരത്തിലേക്ക് കൊണ്ടു പോകുന്നവനാണ്. കുട്ടികള്ക്കറിയാം ബാബ തന്നെ ആദ്യം ശാന്തിധാമിലേക്ക് കൊണ്ടു പോകും കാരണം ഇപ്പോള് സമയം പൂര്ത്തിയാകുന്നു. ഇത് പരിധിയില്ലാത്ത കളിയാണ്. ഇതില് ഉയര്ന്നതിലും ഉയര്ന്ന മുഖ്യമായ അഭിനേതാവ്, ക്രിയേറ്റര്, ഡയറക്ടര് ആരാണ്? ഉയര്ന്നതിലും ഉയര്ന്നയാളാണ് ഭഗവാന്. ഭഗവാനെ സര്വ്വരുടേയും അച്ഛന് എന്നാണ് പറയുന്നത്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, മനുഷ്യര് ദുഃഖിതരാകുമ്പോള് ബാബ മുക്തിയും നല്കുന്നു. ആത്മീയ വഴികാട്ടിയുമാണ്. സര്വ്വ ആത്മാക്കളെയും ശാന്തിധാമിലേക്ക് കൊണ്ടു പോകുന്നു. അവിടെ സര്വ്വാത്മാക്കളും വസിക്കുന്നു. ഈ കര്മ്മേന്ദ്രിയങ്ങള് ഇവിടെയാണ് ലഭിക്കുന്നത്, അതിലൂടെ ആത്മാവ് സംസാരിക്കുന്നു. ആത്മാവ് സ്വയം പറയുന്നു- ഞാന് സുഖധാമത്തിലായിരുന്ന സമയത്ത് സതോപ്രധാന ശരീരമായിരുന്നു. ഞാന് ആത്മാവ് 84 ജന്മമനുഭവിക്കുന്നു. സത്യയുഗത്തില് 8 ജന്മം, ത്രേതായില് 12 ജന്മം പൂര്ത്തിയായി, വീണ്ടും ഒന്നാം നമ്പറില് പോകണം. ബാബ തന്നെ വന്നാണ് പാവനമാക്കുന്നത്. ആത്മാക്കളോട് സംസാരിക്കുന്നു. ആത്മാവ് ശരീരത്തില് നിന്നും വേറിട്ടാല് പിന്നെ സംസാരിക്കാന് സാധിക്കില്ല, രാത്രിയില് ആത്മാവ് ശരീരത്തില് നിന്നും വേറിടുന്നതുപോലെ. ആത്മാവ് പറയുന്നു- ഞാന് ശരീരവുമായി കര്മ്മം ചെയ്ത് ക്ഷീണിച്ചു, ഇപ്പോള് വിശ്രമിക്കുകയാണ്. ആത്മാവും ശരീരവും രണ്ടും രണ്ടാണ്. ഈ ശരീരം ഇപ്പോള് പഴയതാണ്. ഇതാണ് പതിത ലോകം. ഭാരതം പുതിയതായിരുന്ന സമയത്ത് ഇതിനെ സ്വര്ഗ്ഗം എന്നു വിളിച്ചിരുന്നു. ഇപ്പോള് നരകമാണ്. സര്വ്വരും ദുഃഖിതരാണ്. ബാബ വന്ന് പറയുന്നു- ഈ കുമാരിമാരിലൂടെ നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലേക്കുള്ള വാതില് ലഭിക്കും. ബാബ ശിക്ഷണം നല്കുന്നു- പാവനമായി സ്വര്ഗ്ഗത്തിന്റെ അധികാരിയാകൂ. പതിതമാകുന്നതിലൂടെ നിങ്ങള് നരകത്തിന്റെ അധികാരിയായി തീരുന്നു. ഇവിടെ 5 വികാരങ്ങള് ദാനം ചെയ്യണം. ആത്മാവ് പറയുന്നു- ബാബാ അങ്ങ് എന്നെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. ഞാന് പ്രതിജ്ഞയെടുക്കുന്നു- ഞാന് പവിത്രമായി തീര്ച്ചയായും അങ്ങയുടെ സഹായിയായി തീരും. അനുസരണയുള്ള ബാബയുടെ കുട്ടിയെയാണ് സത്പുത്രര് എന്നു പറയുന്നത്. കുപുത്രര്ക്ക് സമ്പത്ത് ലഭിക്കില്ല. ഇത് ബാബ മനസ്സിലാക്കി തരുന്നു- നിരാകാരനായ ഭഗവാന് നിരാകാരി ആത്മാക്കളാണ് മക്കള്. പിന്നെ പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളായി തീരുമ്പോള് സഹോദരീ സഹോദരന്മാരായി തീരുന്നു. ഇത് ഈശ്വരീയ വീടാണ്, മറ്റൊരു സംബന്ധവുമില്ല. വീട്ടില് ബന്ധുമിത്രാദികളെയെല്ലാം കാണുന്നുവെങ്കിലും ബുദ്ധിയിലുണ്ട് ഞാന് ബാപ്ദാദയുടേതായിരിക്കുന്നു എന്ന്. അത് ബാബ ഇത് ദാദാ. ഇവിടെ ഗര്ഭ ജയിലിലാണെങ്കില് ശിക്ഷകള് അനുഭവിക്കുന്നു. സത്യയുഗത്തില് ജയിലില്ല. അവിടെ പാപമേയില്ല കാരണം രാവണനില്ല. അതിനാല് അവിടെ ഗര്ഭ കൊട്ടാരമെന്നാണ് പറയുന്നത്. ആലിലയില് കൃഷ്ണനെ കാണിക്കുന്നു, അതും ഗര്ഭം ക്ഷീര സാഗരത്തെ പോലെയാണ്. സത്യയുഗത്തില് ഗര്ഭ ജയിലുമില്ല, ഈ ജയിലുമില്ല. അര കല്പം പുതിയ ലോകമാണ്. അവിടെ സുഖമാണ്, വീട് ആദ്യം പുതിയതായിരിക്കും പിന്നീട് പഴയതാകുന്നതുപോലെ. അതേപോലെ സത്യയുഗം പുതിയ ലോകമാണ്, കലിയുഗം പഴയ ലോകവും. കലിയുഗത്തിനു ശേഷം തീര്ച്ചയായും സത്യയുഗം വരണം. ചക്രം ആവര്ത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് പരിധിയില്ലാത്ത ചക്രമാണ്, ഇതിന്റെ അറിവ് അച്ഛന് തന്നെ മനസ്സിലാക്കി തരുന്നു. അച്ഛന് തന്നെയാണ് നോളേജ്ഫുള്. ഇദ്ദേഹത്തിന്റെ ആത്മാവിനു പോലും മനസ്സിലാക്കി തരാന് സാധിക്കില്ല. ബ്രഹ്മാവ് ആദ്യം പാവനമായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് പതിതമായി. നിങ്ങളുടെ ആത്മാവും പാവനമായിരുന്നു പിന്നീട് പതിതമായി.

ബാബ പറയുന്നു ഞാന് ഈ പതിത ലോകത്തെ യാത്രക്കാരനാണ് കാരണം പതിതര് വിളിക്കുന്നു വന്ന് പാവനമാക്കൂ. എനിക്ക് എന്റെ പരംധാമം വിട്ട ്പതിത ശരീരത്തില് വരേണ്ടിയിരിക്കുന്നു. ഇവിടെ പാവന ശരീരമില്ല. ഇതു മനസ്സിലാക്കുന്നുണ്ട് ശ്രേഷ്ഠ കര്മ്മം ചെയ്യുന്നവര് ശ്രേഷ്ഠ കുലത്തില് ജന്മമെടുക്കും. മോശമായ കര്മ്മം ചെയ്യുന്നവര് മോശമായ കുലത്തില് ജന്മമെടുക്കുന്നു. ഇപ്പോള് നിങ്ങള് പവിത്രമായി കൊണ്ടിരിക്കുന്നു. ആദ്യമാദ്യം വിഷ്ണു കുലത്തില് ജന്മമെടുക്കും. നിങ്ങള് മനുഷ്യനില് നിന്നും ദേവതയായി തീരുന്നു. ആദി സനാതന ധര്മ്മം സ്ഥാപിച്ചതാരാണ് എന്ന് ആര്ക്കും അറിയില്ല കാരണം ശാസ്ത്രങ്ങളില് 5000 വര്ഷങ്ങളുടെ ചക്രത്തെ ലക്ഷ കണക്കിന് വര്ഷങ്ങളായി കാണിച്ചിരിക്കുന്നു. ഇതേ ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോഴാണെങ്കില് നരകമാണ്. ഇപ്പോള് ബാബയിലൂടെ ആര് ബ്രാഹ്മണനാകുന്നോ അവരേ ദേവതയാകൂ, സ്വര്ഗ്ഗത്തിന്റെ കവാടം കാണാന് സാധിക്കൂ. സ്വര്ഗ്ഗത്തിന്റെ പേര് തന്നെ എത്ര നല്ലതാണ്. ദേവീ ദേവതമാര് വാമ മാര്ഗ്ഗത്തിലേക്ക് പോകുമ്പോള് പൂജാരിയായി തീരുന്നു. സോമനാഥ ക്ഷേത്രം പണിതത് ആരാണ്? ഏറ്റവും വലുത് ഈ സോമനാഥ ക്ഷേത്രമാണ്. ആരാണോ ഏറ്റവും സമ്പന്നരായിരുന്നത് അവര് തന്നെ പണിതതായിരിക്കും. ആരാണോ സത്യയുഗത്തിലെ ആദ്യത്തെ മഹാരാജാ മഹാറാണി, ലക്ഷ്മീ നാരായണനായിരുന്നത്. അവര് തന്നെ പൂജനീയരില് നിന്നും പൂജാരിയാകുമ്പോള്, വിശ്വത്തിന്റെ അധികാരിയാക്കിയ ശിവബാബയുടെ ക്ഷേത്രങ്ങള് പണിയുന്നു. സ്വയം എത്ര സമ്പന്നരായിരിക്കും, അതല്ലേ ഇത്രയും ക്ഷേത്രങ്ങള് നിര്മ്മിച്ചത്, ഏതാണോ മുഹമ്മദ് ഗസ്നി വന്ന് കൊള്ളയടിച്ചത്. ഏറ്റവും വലിയ ക്ഷേത്രം ശിവബാബയുടേതാണ്. ബാബയാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്. സ്വയം അധികാരിയാകുന്നില്ല. ബാബ ചെയ്യുന്ന സേവനത്തെയാണ് നിഷ്കാമ സേവനം എന്നു പറയുന്നത്. കുട്ടികളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു എന്നാല് സ്വയം ആകുന്നില്ല. സ്വയം നിര്വ്വാണധാമത്തിലിരിക്കുന്നു. മനുഷ്യര് 60 വയസ്സിനു ശേഷം വാനപ്രസ്ഥത്തിലേക്ക് പോകുന്നു, സത്സംഗം ചെയ്യുന്നു, ഭഗവാനെ ലഭിക്കുന്നതിന് പരിശ്രമിക്കുന്നു. എന്നാല് ആര്ക്കും എന്നെ ലഭിക്കുന്നില്ല. സര്വ്വരുടേയും മുക്തി ദാതാവ്, വഴികാട്ടി ഒരേയൊരു ബാബയാണ്. ബാക്കി എല്ലാവരും ഭൗതീക യാത്ര ചെയ്യിക്കുന്നവരാണ്. അനേക പ്രകാരത്തിലുള്ള യാത്ര ചെയ്യുന്നു. ഇതാണ് ആത്മീയ യാത്ര. ബാബ സര്വ്വ ആത്മാക്കളെയും തന്റെ ശാന്തിധാമിലേക്ക് കൊണ്ടു പോകുന്നു. ഇപ്പോള് നിങ്ങള് കുട്ടികളെ ബാബ വിഷ്ണുപുരിയിലേക്ക് കൊണ്ടു പോകുന്നതിന് യോഗ്യതയുള്ളവരാക്കി മാറ്റുന്നു. ബാബ വരുന്നത് സേവനം ചെയ്യുന്നതിനാണ്. ബാബ പറയുന്നു ഈ പഴയ ലോകത്തില് ആരോടും മനസ്സ് വെയ്ക്കരുത്. ഇപ്പോള് പുതിയ ലോകത്തിലേക്ക് പോകണം. നിങ്ങള് ആത്മാക്കള് സര്വ്വരും സഹോദരങ്ങളാണ്. ഇതില് സ്ത്രീയുമുണ്ട്, പുരുഷനുമുണ്ട്. സത്യയുഗത്തില് നിങ്ങള് പവിത്രമായിരുന്നു, അതിനെയാണ് പവിത്രമായ ലോകമെന്നു പറയുന്നത്. ഇവിടെ 5-7 കുട്ടികളെ വയറ് കീറിയും പുറത്തെടുക്കുന്നു. സത്യയുഗത്തില് നിയമമുണ്ട്, സമയമാകുമ്പോള് കുട്ടിയുണ്ടാകാന് പോകുന്നു എന്ന സാക്ഷാത്ക്കാരം രണ്ട് പേര്ക്കും ലഭിക്കുന്നു. അതിനെയാണ് യോഗബലം എന്നു പറയുന്നത്, സമയം പൂര്ണ്ണമാകുമ്പോള് കുട്ടി ജന്മമെടുക്കുന്നു. യാതൊരു പ്രയാസവുമില്ല, കരച്ചിലിന്റെ ശബ്ദമില്ല. ഇന്നത്തെ കാലത്ത് എത്ര പ്രയാസത്തോടെയാണ് കുട്ടി ജനിക്കുന്നത്. ഇതാണ് ദുഃഖധാമം. സത്യയുഗമാണ് സുഖധാമം. നിങ്ങള് പഠിപ്പു പഠിച്ചു കൊണ്ടിരിക്കുന്നു- സുഖധാമിന്റെ അധികാരിയാകുന്നതിന്. ആ പഠിപ്പിന്റെയെല്ലാം ഫലം ഈ ജന്മത്തില് തന്നെ അനുഭവിക്കുന്നു. നിങ്ങള് ഈ പഠിത്തത്തിന്റെ ഫലം അടുത്ത ജന്മത്തിലാണ് നേടുന്നത്.

ബാബ പറയുന്നു, ഞാന് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു, അവരെയാണ് ഭഗവാന് ഭഗവതിയെന്നു പറയുന്നത്. ലക്ഷ്മീ ഭഗവതി, നാരായണന് ഭഗവാന്. സത്യയുഗത്തില് അവരെ ഇങ്ങനെയാക്കിയത് ആരാണ്? കലിയുഗ അന്ത്യത്തിലോ ഒന്നും തന്നെയില്ല. ഭാരതം നോക്കൂ എത്ര ദരിദ്രമായി. ഞാന്തന്നെ വന്നാണ് സര്വ്വര്ക്കും സത്ഗതി നല്കാന് വന്നിരിക്കുന്നത്. സത്യ ത്രേതായില് നിങ്ങള് സദാ സുഖിയായിരിക്കുന്നു. ബാബ അത്രയും സുഖം നല്കുന്നു അങ്ങനെ ഭക്തി മാര്ഗ്ഗത്തില് വീണ്ടും ബാബയെ ഓര്മ്മിക്കുന്നു. കുട്ടി മരിച്ചാലും പറയും- ഭഗവാനേ എന്റെ കുഞ്ഞിനെയെടുത്തു എന്ന്. ബാബ പറയുന്നു നിങ്ങള് പറയുന്നു സര്വ്വതും ഈശ്വരനാണ് നല്കിയതെന്ന് അപ്പോള് ഈശ്വരന് തിരിച്ചെടുത്താല് എന്തിന് കരയുന്നു? എന്തിന് മോഹം വെയ്ക്കുന്നു? സത്യയുഗത്തില് മോഹമേയില്ല. അവിടെ സമയമാകുമ്പോള് ശരീരം ഉപേക്ഷിക്കുന്നു. സ്ത്രീ ഒരിക്കലും വിധവയാകുന്നില്ല. സമയമാകുമ്പോള്, വൃദ്ധരാകുമ്പോള് അറിയാന് സാധിക്കും-കൊച്ചു കുട്ടിയായി ജനിക്കും എന്ന്. അപ്പോള് ശരീരം ഉപേക്ഷിക്കുന്നു. സര്പ്പത്തിന്റെ ഉദാഹരണം. ഇപ്പോള് നിങ്ങള്ക്കറിയാം ഈ കലിയുഗീ ശരീരം വളരെ പഴയതാണ്. ആത്മാവും പതിതം ശരീരവും പതിതം. ഇപ്പോള് ബാബയുമായി യോഗം വെച്ച് പാവനമാകണം. ഇതാണ് ഭാരതത്തിന്റെ പ്രാചീന രാജയോഗം. സന്യാസിമാരുടേത് ഹഠയോഗമാണ്. ശിവബാബ പറയുന്നു- ഞാന് ഈ മാതാക്കളിലൂടെ സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കുന്നു. മാതാ ഗുരുവിലൂടെയല്ലാതെ ആരുടേയും ഉയര്ച്ചയുണ്ടാകില്ല. ബാബ തന്നെ വന്നാണ് സത്ഗതി ചെയ്യുന്നത്, നിങ്ങളെയും പഠിപ്പിക്കുന്നു, പിന്നെ നിങ്ങള് മാസ്റ്റര് സത്ഗതി ദാതാവായി തീരുന്നു. സര്വ്വരോടും പറയുന്നു മൃത്യു തൊട്ടു മുന്നിലാണ്, ബാബയെ ഓര്മ്മിക്കൂ എന്ന്. സര്വ്വതും നശിക്കണം. ബോംബുകള് ഉണ്ടാക്കുന്നവര് സ്വയം അംഗീകരിക്കുന്നുണ്ട് ഇതിലൂടെ വിനാശം ഉണ്ടാകണമെന്ന്, എന്നാല് ആരാണ് ഉണ്ടാക്കാന് പ്രേരിപ്പിക്കുന്നതെന്ന് അറിയില്ല. മനസ്സിലാക്കുന്നു ഒരു ബോംബിലൂടെ സര്വ്വതും നശിക്കുമെന്ന്. മുള്ളില് നിന്നും പുഷ്പമാകാന് ബാക്കി കുറച്ച് സമയമേയുള്ളൂ. ഇതാണ് മുള്ളുകളുടെ ലോകം. ഭാരതം പുഷ്പങ്ങളുടെ പൂന്തോട്ടമായിരുന്നു. ഇപ്പോള് വേശ്യാലയമാണ്, പിന്നെ ശിവാലയമാകും അര്ത്ഥം ശിവനിലൂടെ സ്ഥാപിക്കപ്പെടുന്ന സ്വര്ഗ്ഗം. ഭഗവാന് ഒന്നേയുള്ളൂ നിരാകാരനാണ്. മനുഷ്യരെ ഒരിക്കലും ഭഗവാന് എന്നു പറയാന് സാധിക്കില്ല. ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നത് ഒരേയൊരു ബാബയാണ്. ഭഗവാന്റെ വാക്കുകളാണ്- ഞാന് നിങ്ങളെ നരനില് നിന്നും നാരായണനാക്കുന്നു. ഈ പഴയ പതിത ലോകം ഇപ്പോള് നശിക്കണം. ഞാന് പതിതത്തില് നിന്നും പാവന ദേവതയാക്കുന്നു, പിന്നെ നിങ്ങള് തന്റെ വീട്ടിലേക്ക് പോകും. ഡ്രാമയെ മനസ്സിലാക്കണം. ഈ സമയത്ത് നോക്കൂ മനുഷ്യരില് എത്ര ക്രോധമാണ്. കുരങ്ങനേക്കാള് കഷ്ടമാണ്. ക്രോധം വരുമ്പോള് എങ്ങനെ ബോംബുകളിലൂടെ സര്വ്വരേയും കൊല്ലുന്നു. ഇപ്പോള് ഇവരുടെ പേരില് ആര് കേസ് കൊടുക്കും. ഇവര്ക്ക് വേണ്ടിയാണ് അവസാനം ധര്മ്മരാജനുള്ളത്. സര്വ്വരുടേയും കര്മ്മ കണക്ക് തീര്ക്കുന്നു. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ബാബ പറയുന്നു- ഹേ ആത്മാക്കളെ, ഞാന് നിങ്ങളുടെ അച്ഛന് വന്നിരിക്കുന്നു. നിങ്ങള് എന്റെ ശ്രീമത്തനുസരിച്ച് നടക്കൂ എങ്കില് ശ്രേഷ്ഠമായ സ്വര്ഗ്ഗത്തിന്റെ അധികാരിയായി തീരും. ആ മനുഷ്യര് മനുഷ്യരുടെ വഴികാട്ടിയായി തീരുന്നു. ബാബ സര്വ്വാത്മാക്കളുടേയും വഴികാട്ടിയായി തീരുന്നു. ആത്മാവ് തന്നെയാണ് പറയുന്നത്- ഹേ പതിത പാവനാ. ഇപ്പോള് ബാബ നമ്മെ പുണ്യാത്മാവാക്കി കൊണ്ടിരിക്കുന്നു. സ്വര്ഗ്ഗത്തില് ആത്മീയ അച്ഛനില്ല. അവിടെയുള്ളത് പ്രാപ്തിയാണ്. ഇത് യൂണിവേഴ്സിറ്റിയാണ്- രാജയോഗം ബാബയ്ക്കല്ലാതെ മറ്റാര്ക്കും പഠിപ്പിക്കാന് സാധിക്കില്ല. ബാബ പറയുന്നു- ഞാന് ഈ ശരീരം ലോണ് എടുത്താണ് വരുന്നത്. ആത്മാവിന് മറ്റൊരു ശരീരത്തില് വരാമല്ലോ. ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇത് കറങ്ങാന് 5000 വര്ഷങ്ങള് എടുക്കുന്നു. പറയാറുണ്ട് ഒരോ ഇലയിലും ഈശ്വരനുണ്ട്, ഇല അനങ്ങുന്നു, ഇതിലും ആത്മാവുണ്ട് എന്ന്. പക്ഷെ ഇല്ല. ഇത് കാറ്റ് വരുമ്പോള് അനങ്ങുകയാണ്. നിങ്ങള് എങ്ങനെയാണൊ ഇവിടെയിരിക്കുന്നത് 5000 വര്ഷങ്ങള്ക്ക് ശേഷം ഇതേ പോലെ ഇവിടെ തന്നെ ഇരിക്കും. ഇപ്പോള് ബാബയില് നിന്നും സമ്പത്തെടുത്താല് എടുത്തു. ഇല്ലായെങ്കില് പിന്നീടൊരിക്കലും എടുക്കാന് സാധിക്കില്ല. ഈ സമയത്തേ ഉയര്ന്ന സമ്പാദ്യം ഉണ്ടാക്കാന് സാധിക്കൂ. പിന്നീട് മുഴുവന് കല്പത്തില് ഇങ്ങനെയുളള ഉയര്ന്ന സമ്പാദ്യം ഉണ്ടാക്കാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സമയം വളരെ കുറച്ചേയുള്ളൂ അതിനാല് മുള്ളില് നിന്നും പുഷ്പമായി സര്വ്വരേയും പുഷ്പമാക്കണം. ശാന്തിധാമിലേക്കും സുഖധാമിലേക്കുമുള്ള മാര്ഗ്ഗം പറഞ്ഞു കൊടുക്കണം.

2) വൈഷ്ണവ കുലത്തിലേക്ക് പോകുന്നതിന് ശ്രേഷ്ഠ കര്മ്മം ചെയ്യണം. തീര്ച്ചയായും പാവനമാകണം. സദാ ആത്മീയ യാത്ര ചെയ്യണം ചെയ്യിക്കണം.

വരദാനം:-

താങ്കള് ദാതാവിന്റെ മക്കള് മാസ്റ്റര് ദാതാക്കളാണ്, ആരില് നിന്നെങ്കിലും എന്തെങ്കിലും എടുത്ത് പിന്നെ നല്കുക- അത് നല്കലല്ല. എടുക്കലും കൊടുക്കലും അപ്പോഴത് കച്ചവടമായി. ദാതാവിന്റെ മക്കള് ഉദാരഹൃദയരായി നല്കിക്കൊണ്ടേ പോകൂ. അളവറ്റ ഖജനാക്കളാണ്, ആര്ക്ക് എന്തു വേണമോ അതു നല്കി നിറച്ചുകൊണ്ടേ പോകൂ. ചിലര്ക്ക് സന്തോഷം വേണം, സ്നേഹം വേണം, ശാന്തി വേണം, നല്കിക്കൊണ്ടേ പോകൂ. ഇതു തുറന്ന ഖജനാവാണ്, കണക്കുവെച്ചുള്ള ഖജനാവല്ല. ദാതാവിന്റെ ദര്ബാറില് ഈ സമയം എല്ലാം തുറന്നിരിക്കുന്നു അതിനാല് ആര്ക്ക് എത്ര വേണമോ അത്ര നല്കൂ, ഇതില് പിശുക്കാതിരിക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top