13 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
12 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, മന്മനാഭവയുടെ ഡ്രില് സദാ ചെയ്തു കൊണ്ടിരിക്കണം എങ്കില് 21 ജന്മങ്ങളിലേക്ക് നിരോഗിയാകും.
ചോദ്യം: -
സദ്ഗുരുവിന്റെ ഏതൊരു ശ്രീമത്ത് പാലിക്കുന്നതിലാണ് ഗുപ്തമായ പരിശ്രമം ഉള്ളത്?
ഉത്തരം:-
സദ്ഗുരുവിന്റെ ശ്രീമത്താണ് – മധുരമായ കുട്ടികളേ, ഈ ദേഹത്തെ പോലും മറന്ന് എന്നെ ഓര്മ്മിക്കൂ. സ്വയത്തെ ഒറ്റക്ക് ആത്മാവാണെന്ന് മനസ്സിലാക്കണം. ദേഹിഅഭിമാനിയായിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. സര്വ്വര്ക്കും അശരീരിയാകുന്നതിന് സന്ദേശം കൊടുക്കൂ. ദേഹസഹിതം ദേഹത്തിന്റെ സര്വ്വ ധര്മ്മങ്ങളേയും മറക്കൂ എങ്കില് നിങ്ങള് പാവനമാകും. ഈ ശ്രീമത്ത് പാലിക്കുന്നതില് കുട്ടികള്ക്ക് ഗുപ്തമായ പരിശ്രമം ചെയ്യേണ്ടി വരുന്നു. ഭാഗ്യശാലികളായ കുട്ടികള്ക്കാണ് ആ ഗുപ്തമായ പരിശ്രമം ചെയ്യാന് സാധിക്കുന്നത്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. തന്റെ സഹോദരി സഹോദരന്മാര്ക്ക് ഡ്രില് അഭ്യസിപ്പിക്കാന് കുട്ടികള് ഇരിക്കുകയാണ്. ഇത് ഏത് ഡ്രില് ആണ്? ഇതില് കുട്ടികള്ക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. ഭൗതികമായ ഡ്രില് ചെയ്യിപ്പിക്കുന്നവര്ക്ക് പറയേണ്ടി വരും. പരമമായ അദ്ധ്യാപകനുമാണ് ഗീതയുടെ ഭഗവാനുമായ ബാബയാണ് കുട്ടികള്ക്ക് യോഗത്തിന്റെ ഡ്രില് പഠിപ്പിക്കുന്നത്. ഈ ഡ്രില് ഗുപ്തമാണ്. ആരോഗ്യമുള്ളവരാക്കുന്നതിനാണ് വിദ്യാര്ത്ഥികളെ ഡ്രില് ചെയ്യിപ്പിക്കാറുള്ളത്. അപ്പോള് ഇത് എത്ര നല്ല ആത്മീയ ഡ്രില് ആണ്. ബാബ മനസ്സിലാക്കി തരുകയാണ് മന്മനാഭവ, ഇതില് ഒന്നും പറയേണ്ട കാര്യമില്ല. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ദേഹിഅഭിമാനിയായി ഭവിക്കട്ടെ. ഭവിക്കട്ടെ എന്നതിന്റെ അര്ത്ഥമാണ് നിങ്ങള് ബാബയെ ഓര്മ്മിക്കുകയാണെങ്കില് സദാ ആരോഗ്യമുള്ളവരായി തീരും. കല്പം മുമ്പും നമ്മള് ഈ ആത്മീയ ഡ്രില്ലിലൂടെ സദാ ആരോഗ്യമുള്ളവരായി മാറിയിട്ടുണ്ട്. ആത്മീയ ഡ്രില് ആത്മീയ അച്ഛനായ പരംപിതാ പരമാത്മാവ് ശിവനാണ് അഭ്യസിപ്പിക്കുന്നത്. ഭഗവാനുമാണ്, സര്വ്വരും പൂജിക്കുന്നതും ബാബയെ തന്നെയാണ്. ശിവായ നമ: എന്ന് പറയാറില്ലേ. ബ്രഹ്മാ ദേവതായ നമ: ശിവ പരമാത്മായ നമ: എന്ന് പറയാറുണ്ടല്ലോ. ഏതെങ്കിലും മനുഷ്യര്ക്ക് ഈ ഡ്രില് പഠിപ്പിക്കാന് സാധിക്കില്ല. ബ്രഹ്മാ ബാബയുമല്ല നിങ്ങളെ ഈ ഡ്രില് പഠിപ്പിക്കുന്നത്. കേവലം ബ്രഹ്മാകുമാരന് ബ്രഹ്മാകുമാരി എന്നെല്ലാം പറയാറുണ്ടെങ്കിലും കത്തുകളില് ശിവബാബ കെയര് ഓഫ് ബ്രഹ്മാബാബാ എന്നാണല്ലോ എഴുതാറുള്ളത്. അപ്പോള് ബ്രഹ്മാവ് ഗുപ്തമായല്ലോ. എന്നാല് ബ്രഹ്മാവ് പ്രജാപിതാവാണ് എന്നത് എല്ലാ മനുഷ്യരും അറിയണം. മുഴുവന് ലോകവും ബാബയുടെ കുട്ടികളാണ്. പ്രജാപിതാവാണല്ലോ. ഡ്രില് അഭ്യസിപ്പിക്കുന്നത് നിരാകാരനായ ബാബയാണ്. ബാബയും ഗുപ്തമാണ്. ഗുപ്തമായതു കൊണ്ട് മനുഷ്യര്ക്ക് മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്. ബ്രഹ്മാവിനെ ഭഗവാനാണ് എന്ന് പറയാറില്ല. പേരും കാണിക്കുന്നുണ്ട് – ബ്രഹ്മാകുമാരന്മരും ബ്രഹ്മാകുമാരിമാരും അര്ത്ഥം ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. ആര് വരുമ്പോഴും അവര്ക്ക് മനസ്സിലാക്കി കൊടുക്കണം പുതിയ ലോകത്തിന്റെ രചയിതാവ് നിരാകാരനായ ബാബയാണ്, ബ്രഹ്മാബാബയല്ല. ശിവബാബ ബ്രഹ്മാവിലൂടെ തന്റെ രചനകളെ രചിക്കുകയാണ് ചെയ്തത്. പാര്ലൗകിക പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ രചിക്കുകയാണ് അര്ത്ഥം പരമാത്മാവിന്റെ രചനയാണല്ലോ. നിങ്ങള് കത്തിന്റെ മുകളില് എഴുതാറുണ്ട് ശിവബാബാ കെയര് ഓഫ് ബ്രഹ്മാബാബാ എന്ന്. ഇതും ഓര്മ്മിക്കുന്നതിനുള്ള യുക്തിയാണ്. ശിവബാബായാണ് ബ്രഹ്മാബാബയിലൂടെ അഭ്യസിപ്പിക്കുന്നത്. ബാബ കേവലം മന്മനാഭവ എന്നുമാത്രമെ പറയുന്നുള്ളൂ, വേറെ ഒരു ബുദ്ധിമുട്ടും നല്കുന്നില്ല. ബാബ പറയുകയാണ് നിങ്ങള് തന്റെ ഉന്നതി ആഗ്രഹിക്കുന്നുണ്ടെങ്കില് അതോടൊപ്പം സത്യഖണ്ഡത്തിന്റെ അധികാരിയുമാകാന് ആഗ്രഹിക്കുന്നുണ്ടെങ്കില് സത്യഖണ്ഡത്തിന്റെ സ്ഥാപന ചെയ്യുന്ന സത്യമായ ബാബയെ മാത്രം ഓര്മ്മിക്കൂ. പരിധിയില്ലാത്ത ബാബ വന്ന് കുട്ടികളോട് പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് പാപങ്ങളില് നിന്നും മുക്തമാകാം. കൃഷ്ണനെ പതിത പാവനന് എന്ന് പറയില്ല, കേവലം പരംപിതാ പരമാത്മാവാണ് പതിത പാവനന്. വേറെ പേരൊന്നും പറയാറില്ല. ഗോഡ് ഫാദര് എന്ന് പറയാറുണ്ട്. സര്വ്വരും അച്ഛന് എന്നാണ് പറയുന്നത് പിന്നെ സര്വ്വവ്യാപി എന്ന് എങ്ങനെ പറയാനാണ്. പറയുന്നുണ്ട് മനുഷ്യരെ മോചിപ്പിക്കുന്നതിനാണ് ഭഗവാന് വന്നിരിക്കുന്നത് എന്ന്. ഇത് മനുഷ്യര്ക്ക് അറിയില്ല. അതിനാല് കല്പത്തിന്റെ ആയുസ്സിനെ തലകീഴായി എഴുതി. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ ഡ്രില് ചെയ്യണം. ജ്ഞാനം പ്രാപ്തമായല്ലോ. എപ്പോഴെല്ലാം ഓര്മ്മിക്കാന് ഇരിക്കുന്നോ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. ടീച്ചര് അടുത്താണ് ഇരിക്കുന്നത്, അപ്പോള് കാണുന്നതിനും ഭംഗിയുണ്ട്. ഡ്രില് അഭ്യസിപ്പിക്കാന് ഒരു ടീച്ചര് വേണം എന്നതും നിയമമാണ്. ചിലര് വലിയ ടീച്ചര് ആയിരിക്കും, ചിലര് ചെറിയ ടീച്ചര് ആയിരിക്കും. ഇപ്പോള് നിങ്ങളെ കൊണ്ട് പരീക്ഷ എഴുതിക്കേണ്ട കാര്യമില്ല എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക് സ്വയം അറിയാം ഏറ്റവും പ്രിയപ്പെട്ട ബാബയെ ഞാന് എത്രത്തോളം ഓര്മ്മിക്കുന്നുണ്ട്. വളരെ പ്രിയപ്പെട്ടത് ബ്രഹ്മാവൊന്നുമല്ല. ആരാണോ സദാ പാവനമായിരിക്കുന്നത് അവരാണ് സദാ പ്രിയപ്പെട്ടത്. നിങ്ങള് കുട്ടികള്ക്ക് അറിയാം ഏറ്റവും പ്രിയപ്പെട്ടത് ആരാണ്. അല്ലയോ ദുഖ ഹര്ത്താ സുഖ കര്ത്താ എന്ന് വിളിച്ച് മനുഷ്യന് ഓര്മ്മിക്കുന്നതും പരമാത്മാവിനെയാണ്. ബാബയെ മുക്തി ദാതാവ് എന്നും വിളിക്കാറുണ്ട് അര്ത്ഥം ദുഖങ്ങളില് നിന്നും മുക്തമാക്കുന്നവനാണ് അതിനാല് കുട്ടികള്ക്ക് തന്റെ പുരുഷാര്ത്ഥം ചെയ്യണം. ഡ്രാമാ പ്ലാന് അനുസരിച്ച് ഈ ലോകം പാവനമാവുക തന്നെ ചെയ്യും അതോടൊപ്പം പാവനമായ ലോകം ഉണ്ടാക്കുന്നതിന് അഗ്നിയും പടരും. അഗ്നി എങ്ങനെ പടരും എന്നതും നിങ്ങള്ക്ക് അറിയാം. വിനാശം ഉണ്ടാകാതെ ലോകം പാവനമാകില്ല. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. രുദ്രിനലും ശിവനിലും ഒരു വ്യത്യാസവുമില്ല. പക്ഷെ ശിവന് എന്ന നാമമാണ് മുഖ്യമായിട്ടുള്ളത്. ബാക്കി തന്റെ തന്റെ ഭാഷകളില് ധാരാളം നാമങ്ങള് കൊടുത്തിട്ടുണ്ട്. വാസ്തവത്തില് ശിവന് എന്നതാണ് നാമം. ശിവ ജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ. ഭാരതത്തിലാണ് ശിവജയന്തി പ്രശസ്തമായിരിക്കുന്നത്. പരിധിയില്ലാത്ത അച്ഛന്റേതാണ് ശിവ ജയന്തി എങ്കില് തീര്ച്ചയായിട്ടും വരുന്നുണ്ടാകും. ശിവബാബയുടെ പേരാണ് പ്രശസ്തമായിട്ടുള്ളത്. ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നതും ശിവബാബയാണ്. അതിനാല് ഉയര്ന്നതിലും ഉയര്ന്ന ബാബയെ ഓര്മ്മിക്കണം. ബ്രഹ്മാവ് ഉയര്ന്നതിലും ഉയര്ന്നതൊന്നുമല്ല. ബ്രഹ്മാവാണെങ്കില് താഴേക്ക് ഇറങ്ങുന്നുണ്ട്. നിങ്ങള് ബി.കെ കുട്ടികള് താഴെയായിരുന്നു ഇപ്പോള് ഉയര്ന്നവരായി മാറുകയാണ്. ഉയര്ന്ന അച്ഛന്റെ വീട്ടിലേക്ക് തിരിച്ച് പോകും. നിങ്ങള് ഇപ്പോള് ത്രികാലദര്ശികളാണ്. നിങ്ങള് സ്വയം അറിയുന്നുണ്ട് നിങ്ങളാണ് സ്വദര്ശന ചക്രദാരികള്. നമ്മള് ബ്രഹ്മാണ്ഡത്തേയും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നവരാണ്. ബ്രഹ്മാണ്ഡം അര്ത്ഥം ഏറ്റവും ഉയര്ന്ന സ്ഥാനം അവിടെയാണ് സര്വ്വ ആത്മാക്കളും വസിക്കുന്നത്. മൂലവതനത്തിലാണ് ആത്മാക്കള് വസിക്കുന്നത് എന്നതും ലോകത്തില് ആര്ക്കും അറിയില്ല. വിശ്വവും ബ്രഹ്മാണ്ഡവും വെവ്വേറെയാണ്. ആത്മാക്കള് വസിക്കുന്നത് നിര്വ്വാണ ധാമത്തിലാണ്, അതിനെ തന്നെയാണ് ശാന്തിധാമം എന്നും പറയുന്നത്. ആ സ്ഥാനം എല്ലാവര്ക്കും പ്രിയപ്പെട്ടത്. ആ ലോകത്തിന്റെ യഥാര്ത്ഥ നാമം നിര്വ്വാണധാമം അഥവാ ശാന്തിധാമമാണ്. ആത്മാവിന്റെ സ്വരൂപമാണ് ശാന്തി. ഒന്ന് ശാന്തിധാമം ആണ് പിന്നെ ആംഗ്യ ഭാഷയുടെ ലോകമാണ് പിന്നെ ശബ്ദത്തിന്റെ ലോകമാണ് ഉള്ളത്. ആംഗ്യ ഭാഷയുടെ ലോകത്തില് നിങ്ങള് ജീവിക്കുകയൊന്നുമില്ല. ശാന്തി ധാമത്തില് എല്ലാവര്ക്കും കഴിയണം, വേറെ സ്ഥലമൊന്നും ഇല്ല. ആത്മാവ് എപ്പോഴാണോ ബാബയേയും വീടിനേയും ഓര്മ്മിക്കുന്നത് അപ്പോള് ഓര്മ്മ മുകളിലേക്ക് പോകാറുണ്ട്. ഇടയിലുള്ള ലോകത്തെ കുറിച്ച് നിങ്ങള്ക്ക് മാത്രമെ അറിയുകയുള്ളൂ. മനുഷ്യര്ക്ക് അത്രയും ജ്ഞാനമില്ല. കേവലം പറയാറുണ്ട് ബ്രഹ്മാ വിഷ്ണു ശങ്കരന് സൂക്ഷ്മ വതനത്തിലാണ് വസിക്കുന്നത് എന്നെല്ലാം. എന്നാല് അവരുടെ കര്ത്തവ്യം അറിയില്ല. 84 ജന്മങ്ങള് എടുക്കുന്നുണ്ട്. ബ്രഹ്മാവ് വിഷ്ണുവാകും, പിന്നീട് വിഷ്ണു തന്നെ ബ്രഹ്മാവാകും. ഇത് ലീപ് യുഗമാണ്. ഇത് കുറച്ച് സമയം മാത്രമുള്ള യുഗമാണ്. പുരുഷോത്തമ മാസം എന്ന് പറയുന്നത് പോലെയാണ്. ഇത് നിങ്ങളുടെ വജ്ര സമാനമായ ഉത്തമമായി മാറുന്നതിനുള്ള ഉത്തമ ജന്മമാണ്. ശൂദ്രനില് നിന്നും ബ്രാഹ്മണനാകുന്നത് ഏറ്റവും ഉത്തമമാണ്. ബ്രാഹ്മണനാകുന്നതിലൂടെ മുത്തച്ഛന്റെ സമ്പത്ത് പ്രാപ്തമാക്കുന്നതിന് അവകാശികളാകുന്നു.
ബാബ കുട്ടികളോട് പറയുകയാണ് കുട്ടികളെ സദാ ബാബയെ ഓര്മ്മിക്കൂ. ബാബയുടെ സന്ദേശം സര്വ്വര്ക്കും കൊടുത്തു കൊണ്ടിരിക്കൂ. ബാബയെ പറയാറുണ്ട് – സന്ദേശവാഹകന് എന്ന് അതോടൊപ്പം വേറെ ആരും തന്നെ സന്ദേശ വാഹകരൊന്നുമല്ല. അവര് വന്ന് തന്റെ ധര്മ്മങ്ങളുടെ സ്ഥാപനയാണ് ചെയ്തത്. പവിത്രമായി മാറൂ എന്ന സന്ദേശം നല്കാന് വന്ന സന്ദേശ വാഹകന് കേവലം ബാബ മാത്രമാണ്. മറ്റു ധര്മ്മ സ്ഥാപകര് തന്റെ തന്റെ ധര്മ്മങ്ങളുടെ സ്ഥാപന ചെയ്യുന്നതിനാണ് വരുന്നത്. നിങ്ങളെ തിരിച്ച് കൊണ്ടു പോകുന്ന വഴികാട്ടികള് പോലുമല്ല. ഒരു സദ്ഗുരുവിന് മാത്രമെ സദ്ഗതി നല്കാന് സാധിക്കുകയുള്ളൂ. സത്യം പറയുന്നവന്, സത്യമായ വഴി പറഞഅഞഉ തരുന്നത് കേവലം പരംപിതാ പരമാത്മാവ് ശിവനാണ്. അതിനാല് നിങ്ങള് കുട്ടികള്ക്ക് ഗുപ്തമായ പുരുഷാര്ത്ഥം ചെയ്യണം. ഇപ്പോള് നിങ്ങള്ക്ക് അറിയാം ഈ ദേഹത്തെ മറന്ന് ബാബയെ ഓര്മ്മിക്കണം. ശരീരം ഇല്ലാതായാല് പിന്നെ ഈ ലോകം തന്നെ ഇല്ലാതാകും. ആത്മാവ് പിന്നെ ഒറ്റയ്ക്കാകും. ബാബ പറയുകയാണ് – ദേഹിഅഭിമാനിയായി മാറൂ എങ്കില് പിന്നെ മിത്ര സംബന്ധികളുടെ പോലും ഓര്മ്മ വരില്ല. നമ്മള് ആത്മാക്കളാണ്, നമ്മള് ബാബയുടെ അടുത്തേക്ക് തിരിച്ച് പോകും. ബാബ നിര്ദേശം നല്കുകയാണ് നിങ്ങള്ക്ക് എങ്ങനെ എന്റെ അടുത്തേക്ക് വരാന് സാധിക്കും. ഈ അച്ഛന് പ്രശസ്തമാണ്. ഈ ശരീരത്തിലൂടെ ബാബ സര്വ്വ ആത്മാക്കളുടേയും വഴികാട്ടിയായി കൊതുകിന് കൂട്ടത്തെ പോലെ തിരിച്ച് കൊണ്ടു പോകും. ഈ യഥാര്ത്ഥമായ ജ്ഞാനം കേവലം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലാണ് ഉള്ളത്. നിങ്ങളെയാണ് പാണ്ഡവ സേന എന്ന് പറയുന്നത്. പാണ്ഡവപതി സ്വയം പരംപിതാ പരമാത്മാവാണ്, ബാബ തന്നെയാണ് നിങ്ങളെ ഡ്രില് അഭ്യസിപ്പിക്കുന്നത്. കല്പം മുമ്പ് ചെയ്തതു പോലെ തന്നെ. എപ്പോഴാണോ വിനാശം വരുന്നത് എല്ലാ ആത്മാക്കളും ശരീരം ഉപേക്ഷിച്ച് തിരിച്ച് പോകും. സത്യയുഗത്തില് കുറച്ച് ആത്മാക്കളാണ് ഉണ്ടായിരുന്നത്, അതിനാല് അവിടെ ഒരു രാജ്യമാണ് ഉണ്ടായിരുന്നതും. ഇപ്പോള് ധാരാളം രാജ്യങ്ങളുണ്ട് പിന്നെ ഒരു രാജ്യം വരുകയും ചെയ്യും. ആ ജ്ഞാനത്തെ മുഴുവന് ദിവസവും ബുദ്ധിയില് സ്മരിക്കണം. കുട്ടികള് പ്രദര്ശിനിയിലും മനസ്സിലാക്കി കൊടുക്കണം. എപ്പോഴാണോ പുതിയ ഡല്ഹി ഉണ്ടായിരുന്നത് അപ്പോള് പുതിയ ഭാരതം ഉണ്ടായിരുന്നു. ഒരു ആദി സനാതന ദേവി ദേവതാ ധര്മ്മവും ഉണ്ടായിരുന്നു. ആദി സനാതനം ഹിന്ദു ധര്മ്മം ആയിരുന്നില്ല. നമ്മള് ബ്രാഹ്ണനില് നിന്നും ദേവതയാകാന് പോവുകയാണ്. ഇത് മറ്റു ധര്മ്മത്തിലുള്ളവര് വിശ്വസിക്കില്ല. ആരാണോ ആദ്യം വന്നവര് അവരാണ് 84 ജന്മങ്ങള് എടുക്കുന്നത്. ഇത് വളരെ സഹജമായി മനസ്സിലാക്കാനുള്ള കാര്യങ്ങളാണ്. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഈ നാടകം പൂര്ത്തിയാകാന് പോവുകയാണ്. എല്ലാ അഭിനേതാക്കളും എത്തിയിരിക്കുകയാണ്. 84 ജന്മങ്ങള് പൂര്ത്തിയായിരിക്കുന്നു, ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം എന്തുകൊണ്ടെന്നാല് വളരെയധികം ക്ഷീണിച്ചില്ലേ. ഭക്തി മാര്ഗ്ഗം ക്ഷീണിക്കുന്ന മാര്ഗ്ഗം ആണ്. ബാബ പറയുകയാണ് – ഇപ്പോള് എന്നെ ഓര്മ്മിക്കൂ മറ്റുള്ളവര്ക്കും സന്ദേശം കൊടുക്കണം ദേഹസഹിതം ദേഹത്തിന്റെ സര്വ്വ ധര്മ്മങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. അശരീരി ആകൂ എങ്കില് പാവനമാകും എന്തുകൊണ്ടെന്നാല് ഇപ്പോള് തിരിച്ച് വീട്ടിലേക്ക് പോകണം. മരണം സമീപത്താണ് നില്ക്കുന്നത്.
ഇവിടെ കുട്ടികള് റിഫ്രെഷ് ആകുന്നതിന് ബാബയുടെ അടുത്ത് വന്നിരിക്കുകയാണ്. ബാബ സന്മുഖത്തില് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് കുട്ടികളേ ദേഹാഭിമാനത്തെ ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ. ഈ പഴയ ലോകം ഇപ്പോള് ഇല്ലാതാകും. നിങ്ങള് ഒരു ബാബയെ ഓര്മ്മിക്കൂ എങ്കില് പവിത്രമാകും പിന്നെ പവിത്രമായ ലോകത്തിന്റെ അധികാരിയുമാകാം. അഥവാ പരിശ്രമം ചെയ്യുന്നില്ലെങ്കില് ഫലവും കിട്ടില്ല. പിന്നെ ശിക്ഷ അനുഭവിക്കേണ്ടി വരും. ബാബ പറയുകയാണ് തന്റെ സമ്പാദ്യം ഉണ്ടാക്കി കൊണ്ടിരിക്കൂ അതോടൊപ്പം മറ്റുള്ളവര്ക്കും ക്ഷണം കൊടുക്കണം. ബാബയുടെ അടുത്തേക്കുള്ള വഴി പറഞ്ഞു കൊടുക്കണം. നിങ്ങള് കുട്ടികള്ക്ക് മംഗളകാരിയാകണം. തന്റെ മിത്ര സംബന്ധികളുടേയും മംഗളം ചെയ്യണം. ഇവിടെ ബാബ നിങ്ങളെ ദേഹിഅഭിമാനിയാക്കുകയാണ്. മഹാമന്ത്രമാണ് നല്കുന്നത്. പ്രാചീന യോഗം പഠിപ്പിച്ചതും ബാബയാണ്, അതിനെ കുറിച്ചാണ് പറയുന്നത് – യോഗാഗ്നിയിലൂടെ പാപം ഇല്ലാതാകും, കല്പം മുമ്പും ഈ സൂചനയാണ് നല്കിയിരുന്നത്. ബാബ സൂചന നല്കുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓര്മ്മിക്കൂ എന്ന്. ഗൃഹസ്ഥത്തില് തന്നെ ജീവിക്കുകയും ചെയ്തുകൊള്ളൂ. പാടുന്നുണ്ട് ഞാന് അങ്ങയുടെ ആശ്രയത്തില് വന്നു എന്നെല്ലാം. ഇങ്ങനെയും നടക്കുന്നുണ്ട് – ആരെങ്കിലും വളരെ ദുഖം അനുഭവിക്കുകയാണെങ്കില് ആര്ക്കാണോ കൂടുതല് ശക്തി ഉള്ളത് അവരുടെ ആശ്രയത്തില് പോകാറുണ്ട്. ഇവിടെ പ്രാക്ടിക്കലായി അത് നടക്കുകയാണ്. എപ്പോഴാണോ വളരെ ദുഖം കാണുന്നത്, സഹിക്കാന് കഴിയാതിരിക്കുന്നത്, ദരിദ്രരാകുന്നത് അപ്പോള് ബാബയുടെ ആശ്രയത്തിലേക്ക് ഓടി വരാറുണ്ട്. ബാബക്കല്ലാതെ വേറെആര്ക്കും സദ്ഗതി നല്കാന് സാധിക്കില്ല. കുട്ടികള്ക്ക് അറിയാം പഴയ ലോകത്തിന്റെ വിനാശമുണ്ടാകും. തയ്യാറെടുപ്പുകള് നടക്കുകയാണ്, ഒരു ഭാഗത്ത് നിങ്ങള് സ്ഥാപനയുടെ തയ്യാറെടുപ്പുകളും, മറുഭാഗത്ത് വിനാശത്തിന്റെ തയ്യാറെടുപ്പുകളുമാണ്. സ്ഥാപന നടന്നു കഴിഞ്ഞാല് തീര്ച്ചയായും വിനാശവും ഉണ്ടാകും. നിങ്ങള്ക്ക് അറിയാം ബാബ സ്ഥാപന ചെയ്യിപ്പിക്കാന് വന്നിരിക്കുകയാണ്, ബാബയിലൂടെ സമ്പത്തും കിട്ടും. ബാബ പ്രേരണയിലൂടെ ഒന്നും ചെയ്യില്ല. നിങ്ങള് നല്കുന്ന പ്രേരണയിലൂടെ ഞങ്ങള് പഠിച്ചോളാം എന്ന് ടീച്ചറോട് പറയുമോ. പ്രേരണയിലൂടെ എല്ലാം നടക്കുമായിരുന്നു എങ്കില് പിന്നെ എന്തിനാണ് ശിവജയന്തി ആഘോഷിക്കുന്നത്? ജയന്തി എല്ലാ ആത്മാക്കളുടേയും ആഘോഷിക്കാറുണ്ട്. എല്ലാ ആത്മാക്കളും ശരീരം ധാരണ ചെയ്യുന്നുണ്ടല്ലോ. ആത്മാവും ശരീരവും ഒരുമിക്കുമ്പോഴാണ് പാര്ട്ട് തുടങ്ങുന്നത്. ആത്മാവിന്റെ സ്വധര്മ്മമാണ് ശാന്തി. ജ്ഞാനത്തിന്റെ ധആരണ ചെയ്യുന്നതും ആത്മാവാണ്. നല്ലതും മോശവുമായ സംസ്ക്കാരത്തെ ധാരണ ചെയ്യുന്നതും ആത്മാവാണ്. ബാബ സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. സത്യയുഗത്തില് പവിത്രത ഉണ്ടായിരുന്നു, അപവിത്രതയുടെ പേരോ അടയാളമോ ഉണ്ടായിരുന്നില്ല. ഇത് വികാരങ്ങളുടെ സാഗരമാണ്. ഇത്ര സ്പഷ്ടമായി മനസ്സിലാക്കി തന്നിട്ടും ആരുടേയും ബുദ്ധിയില് ഇരിക്കുന്നില്ല പക്ഷെ നിങ്ങള്ക്ക് ആരേയും കുറ്റപ്പെടുത്താന് കഴിയില്ല. ഡ്രാമയുടെ ബന്ധനത്തില് സര്വ്വരും ബന്ധിക്കപ്പെട്ടിരിക്കുകയാണ്.
നിങ്ങള് മനസ്സിലാക്കുന്നുണ്ട് – ഏണിപ്പടിയില് മുകളില് നിന്നും താഴേക്ക് ഇറങ്ങി വന്നു. ഡ്രാമ അനുസരിച്ച് നിങ്ങള്ക്കും താഴേക്ക് ഇറങ്ങണം പിന്നെ ബാബ പറയുകയാണ് – ഇപ്പോള് മുകളിലേക്ക് കയറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യൂ. പക്ഷെ ആരുടെ ഭാഗ്യത്തില് ഇല്ലയോ അവര് എന്തെങ്കിലും പറയും. 2-4 വര്ഷം ഈ മാര്ഗ്ഗത്തില് നടക്കും പിന്നെ താഴെ വീഴും. അവര്ക്ക് ഞങ്ങള് ചെയ്തത് വലിയ തെറ്റാണ് എന്നും തോന്നും. വലിയ മുറിവും ഉണ്ടായിട്ടുണ്ടാകും. ഇതും അരകല്പം കൊണ്ടുള്ള രോഗമാണ്, ചെറുതല്ല. അരകല്പത്തിന്റെ രോഗികളാണ് നിങ്ങള്. ഭോഗി ആയതിലൂടെ രോഗിയായി. അതിനാല് ഇപ്പോള് ബാബ വന്ന് നമ്മളെ കൊണ്ട് പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്. കൃഷ്ണനെ യോഗേശ്വരന് എന്നാണ് പറയാറുള്ളത്. ഈ സമയത്ത് നിങ്ങള് സത്യം സത്യമായ യോഗികളാണ്, യോഗേശ്വരനാണ് നിങ്ങളെ യോഗം പഠിപ്പിക്കുന്നത്. നിങ്ങള് ജ്ഞാന ജ്ഞാനേശ്വരനുമാണ് പിന്നെ രാജരാജേശ്വരനുമാകും. ജ്ഞാനത്തിലൂടെ നിങ്ങള് ധനവാനാകും, യോഗത്തിലൂടെ നിങ്ങള് നിരോഗിയും സദാ ആരോഗ്യമുള്ളവരുമാകും. അരകല്പത്തേക്ക് നിങ്ങളുടെ എല്ലാ രോഗങ്ങളും ഇല്ലാതാകും അതിനാല് നിങ്ങള് എത്ര പുരുഷാര്ത്ഥം ചെയ്യണം.ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പാവനമാകുന്നതിന് അശരീരി ആകുന്നതിനുള്ള അഭ്യാസം ചെയ്യണം. ഒരു ബാബയെ ഓര്മ്മിക്കൂ എന്ന സന്ദേശം സര്വ്വര്ക്കും കൊടുക്കണം. ദേഹസഹിതം എല്ലാം മറക്കണം.
2) യോഗേശ്വരനായ ബാബയില് നിന്നും യോഗം പഠിച്ച് സത്യം സത്യമായ യോഗിയാകണം. ജ്ഞാനത്തിലൂടെ ധനവാനും യോഗത്തിലൂടെ നിരോഗിയും സദാ ആരോഗ്യമുള്ളവരുമാകണം.
വരദാനം:-
തീവ്ര പുരുഷാര്ത്ഥി അവരാണ് ആര്ക്കാണോ സര്വ്വരെ പ്രതിയും മംഗളത്തിന്റെ ഭാവനയുള്ളത്, ശുഭചിന്ത ഭാവമുള്ളത്. ആരെങ്കിലും താങ്കളെ വീണ്ടും വീണ്ടും താഴെ വീഴ്ത്തുന്നതിന് ശ്രമിക്കുന്നുവെങ്കില് , മനസ്സിനെ ഇളക്കുന്നുവെങ്കില് , വിഘ്ന രൂപമാകുന്നുവെങ്കില് പോലും താങ്കള്ക്ക് അവരെ പ്രതി സദാ ഉറച്ച ശുഭചിന്തക ഭാവമുണ്ടാകണം, കാര്യങ്ങള്ക്കനുസരിച്ച് ഭാവം മാറരുത്, ഓരോ പരിതസ്ഥിതിയിലും മനോഭാവവും ഭാവവും യഥാര്ത്ഥമായിരിക്കണം അപ്പോള് താങ്കളില് അതിന്റെ പ്രഭാവം ഉണ്ടാകില്ല, പിന്നെ വ്യര്ത്ഥമായ കാര്യങ്ങളൊന്നും കാണുക പോലുമില്ല, സമയത്തെ സംരക്ഷിക്കാനാകും . ഇതാണ് വിശ്വ മംഗളകാരി സ്ഥിതി.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!