12 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 11, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ഓര്മ്മയില് രമണീകത കൊണ്ടു വരുന്നതിനുള്ള യുക്തികള്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് വിധാതാവ്, വരദാതാവായ ബാപ്ദാദ തന്റെ മാസ്റ്റര് വിധാതാവ്, വരദാതാവായ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയും വിദാതാവുമായി വരദാതാവുമായി. അതോടൊപ്പം ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- കുട്ടികളുടെ പദവി എത്ര മഹാനാണ്, ഈ സംഗമയുഗത്തിലെ ബ്രാഹ്മണ ജീവിതത്തിന് എത്ര മഹത്വമാണ് ഉള്ളത്. വിധാതാവ്, വരദാതാവിനോടൊപ്പം വിധി വിധാതാവും നിങ്ങള് ബ്രാഹ്മണര് തന്നെയാണ്. നിങ്ങളുടെ ഓരോ വിധിയും സത്യയുഗത്തില് എങ്ങനെ പരിവര്ത്തിതമാകുന്നു എന്നുള്ളത് നേരത്തെ തന്നെ കേള്പ്പിച്ചു. ഈ സമയത്തെ ഓരോ കര്മ്മത്തിന്റെ വിധി ഭാവിയിലും നടക്കുന്നു എന്നാല് ദ്വാപര യുഗത്തിന് ശേഷവും ഭക്തി മാര്ഗ്ഗത്തില് ഈ സമയത്തെ ശ്രേഷ്ഠ നിയമത്തിന്റെ രൂപത്തില് നടക്കുന്നു, പൂജാരി മാര്ഗ്ഗം അര്ത്ഥം ഭക്തി മാര്ഗ്ഗത്തിലും നിങ്ങളുടെ ഓരോ വിധിയുടെ നിയമം അഥവാ രീതിയില് പാലിച്ചു വരുന്നു. അതിനാല് വിധാതാവ്, വരദാതാവ്, വിധി-വിധാതാവുമാണ്.

നിങ്ങളുടെ മുഖ്യമായ സിദ്ധാന്തം സിദ്ധി പ്രാപ്തമാക്കുന്നതിനുള്ള സാധനമായി മാറുന്നു. ഏതു പോലെ മൂല സിദ്ധാന്തം- ബാബ ഒന്നാണ്. ധര്മ്മാത്മാക്കള്, മഹാനാത്മാക്കള് അനേകമുണ്ട് എന്നാല് പരമാത്മാവ് ഒന്നാണ്. ഈ മുഖ്യമായ സിദ്ധാന്തത്തിലൂടെ അരക്കല്പം നിങ്ങള് ശ്രേഷ്ഠ ആത്മാക്കള്ക്ക് ഒരേയൊരു ബാബയിലൂടെ പ്രാപ്തമായിട്ടുള്ള സമ്പത്ത് സിദ്ധിയുടെ രൂപത്തില് പ്രാപ്തമാകുന്നു. പ്രാപ്തി ലഭിക്കുക അര്ത്ഥം സിദ്ധി സ്വരൂപരാകുക കാരണം ഒരു ബാബയാണ്, ബാക്കി മഹാനാത്മാക്കള് അഥവാ ധര്മ്മാത്മാക്കള് ആണ്, അവര് അച്ഛനല്ല, സഹോദരനാണ്. സമ്പത്ത് ബാബയില് നിന്നാണ് ലഭിക്കുന്നത്, സഹോദരനില് നിന്നല്ല. അതിനാല് ഈ മുഖ്യമായ സിദ്ധാന്തത്തിലൂടെ അരക്കല്പം നിങ്ങള്ക്ക് സിദ്ധി പ്രാപ്തമാകുന്നു, ഭക്തിയിലും – ഈശ്വരന് ഒന്നാണ്- ഇതേ സിദ്ധാന്തം സിദ്ധി പ്രാപ്തമാക്കുന്നതിന്റെ ആധാരമായി മാറുന്നു. ഭക്തിയുടെ ആദിയിലെ ആധാരവും ഒരേയൊരു ശിവബാബയുടെ ശിവലിംഗ രൂപത്തിലൂടെ ആരംഭിക്കുന്നു, അതിനെ തന്നെയാണ് അവ്യഭിചാരി ഭക്തി എന്നു പറയുന്നത്. അതിനാല് ഭക്തി മാര്ഗ്ഗത്തിലും ബാബ ഒന്നാണ് എന്ന ഒരു സിദ്ധാന്തത്തിലൂടെ തന്നെയാണ് സിദ്ധി പ്രാപ്തമാക്കുന്നത്. അതേപോലെ നിങ്ങളുടെ മുഖ്യമായ സിദ്ധാന്തങ്ങള്, ആ ഓരോ സിദ്ധാന്തത്തിലൂടെ സിദ്ധി പ്രാപ്തമായി കൊണ്ടിരിക്കുന്നു. ഈ ജീവിതത്തിന്റെ മുഖ്യമായ സിദ്ധാന്തം പവിത്രതയായതുപോലെ. ഈ പവിത്രതയുടെ സിദ്ധാന്തത്തിലൂടെ നിങ്ങള് ആത്മാക്കള്ക്ക് ഭാവിയില് സിദ്ധി സ്വരൂപത്തിന്റെ രൂപത്തില് പ്രകാശ കീരീടം സദാ പ്രാപ്തമാണ്, അതിന്റെ സ്മരണയുടെ രൂപമായാണ് ഡബിള് കിരീടം കാണിക്കുന്നത്., ഭക്തിയിലും യഥാര്ത്ഥമായി ഹൃദയം കൊണ്ട് ഭക്തി ചെയ്യുമ്പോള് പവിത്രതയുടെ സിദ്ധാന്തത്തെ മുഖ്യമായ ആധാരമായി മനസ്സിലാക്കും, പവിത്രതയില്ലാതെ ഭക്തിയില് സിദ്ധി പ്രാപ്തമാക്കാന് സാധിക്കില്ല എന്ന് മനസ്സിലാക്കുന്നു. അല്പക്കാലത്തേക്ക് എത്ര സമയം ഭക്തി ചെയ്യുന്നുവൊ അത്രയും സമയം പവിത്രതയെ സ്വന്തമാക്കണം എന്നാല് പവിത്രത തന്നെയാണ് സിദ്ധിയുടെ സാധന- ഈ സിദ്ധാന്തത്തെ തീര്ച്ചയായും അംഗീകരിക്കുന്നു. ഇപ്രകാരം ജ്ഞാനത്തിന്റെ ഓരോ സിദ്ധാന്തം അഥവാ ധാരണയുടെ മുഖ്യമായ സിദ്ധാന്തം ബുദ്ധിയില് ചിന്തിക്കൂ-ഓരോ സിദ്ധാന്തം സിദ്ധിയുടെ സാധനമാകുന്നത് എങ്ങനെയാണ് ? മനനം ചെയ്യാനുള്ള കാര്യം ബാബ നല്കുന്നു. ഏതു പോലെ ഉദാഹരണം കേള്പ്പിച്ചു, ഇതേ രീതിയില് തന്നെ ചിന്തിക്കണം.

അതിനാല് ഇന്ന് വിധി-വിധാതാവായി മാറുന്നു, സിദ്ധി-ദാതാവുമായി മാറുന്നു അതിനാല് ഇന്ന് വരെ ഭക്തര് എന്ത് സിദ്ധിയാണോ ആഗ്രഹിക്കുന്നത്. അത് വ്യത്യസ്ഥമായ ദേവതമാരിലൂടെ വ്യത്യസ്ഥമായ സിദ്ധി പ്രാപ്തമാക്കുന്നതിന്, അതേ ദേവതയെ പൂജിക്കുന്നു. അതു കൊണ്ട് സിദ്ധി ദാതാവായ ബാബയിലൂടെ നിങ്ങളും സിദ്ധി ദാതാവായി മാറുന്നു- സ്വയം അങ്ങനെയാണെന്ന് മനസ്സിലാക്കുന്നില്ലേ. സ്വയം സര്വ്വ സിദ്ധികളും പ്രാപ്തമാക്കിയവര്ക്ക് മറ്റുള്ളവര്ക്കും സിദ്ധി പ്രാപ്തമാക്കി കൊടുക്കാന് നിമിത്തമാകാന് സാധിക്കും. സിദ്ധി മോശമായ വസ്തുവല്ല കാരണം നിങ്ങളുടേത് രിദ്ധി സിദ്ധിയല്ല(തന്ത്ര-മന്ത്രമല്ല). രിദ്ധി സിദ്ധി അല്പക്കാലത്തേക്ക് പ്രഭാവം ചെലുത്തുന്നതായിരിക്കും. എന്നാല് നിങ്ങളുടെ യഥാര്ത്ഥമായ വിധിയും സിദ്ധിയും അവിനാശിയാണ്. രിദ്ധി സിദ്ധി കാണിക്കുന്നവര് സ്വയം അല്പജ്ഞ ആത്മാക്കളാണ്, അവരുടെ സിദ്ധിയും അല്പകാലത്തേക്കുള്ളത് മാത്രമാണ്. എന്നാല് നിങ്ങളുടെ സിദ്ധി, സിദ്ധാന്തത്തിന്റെ വിധിയിലൂടെ സിദ്ധിയുണ്ട് അതിനാല് അരകല്പം സ്വയം സിദ്ധി സ്വരൂപരായി മാറുന്നു, അരകല്പം നിങ്ങളുടെ സിദ്ധാന്തത്തിലൂടെ ഭക്താത്മാക്കള് യഥാ ശക്തിക്കനുസരിച്ച് ഫലത്തിന്റെ പ്രാപ്തി അഥവാ സിദ്ധി പ്രാപ്തമാക്കുന്നു കാരണം ഭക്തിയുടെ ശക്തിയും സമയത്തിനനുസരിച്ച് കുറഞ്ഞ് കുറഞ്ഞ് വരുന്നു. സതോപ്രധാന ഭക്തിയുടെ ശക്തി, ഭക്താത്മാക്കള്ക്ക് സിദ്ധിയുടെ അനുഭവം ഇന്നത്തെ ഭക്തരേക്കാള് കൂടുതല് ചെയ്യിക്കുന്നു. ഈ സമയത്തെ ഭക്തി തമോപ്രധാന ഭക്തിയായത് കാരണം യഥാര്ത്ഥമായ സിദ്ധാന്തവുമില്ല, സിദ്ധിയുമില്ല.

അതിനാല് ഞാന് ആരാണ് എന്ന ലഹരി അത്രയും ഉണ്ടോ? സദാ ഈ ശ്രേഷ്ഠമായ സ്വമാനത്തിന്റെ സ്ഥിതിയുടെ സീറ്റില് സെറ്റായിട്ടാണോ ഇരിക്കുന്നത്? എത്രയോ ഉയര്ന്ന സീറ്റാണ്. ഈ സ്ഥിതിയുടെ സീറ്റില് സെറ്റായിട്ടിരിക്കുമ്പോള് അടിക്കടി അപ്സെറ്റ് (സ്ഥിരതയില്ലാത്തവര്) ആകില്ല. ഇത് പദവിയല്ലേ. എത്രയോ ഉയര്ന്ന പദവിയാണ്- വിധി-വിദാതാവ്, സിദ്ധി ദാതാവാണ്. ഈ പദവിയില് സ്ഥിതി ചെയ്യുമ്പോള് മായ എതിര്ക്കില്ല. സദാ സുരക്ഷിതരായിരിക്കും. തന്റെ ശ്രേഷ്ഠമായ സ്ഥിതിയുടെ സീറ്റില് നിന്നും സാധാരണ സ്ഥിതിയിലേക്ക് വരുമ്പോഴാണ് അപ്സെറ്റാകുന്നത്. ഓര്മ്മയിലിരിക്കുക അഥവാ സേവനം ചെയ്യുക എന്നത് സാധാരണ ദിനചര്യയായി മാറുന്നു. എന്നാല് ഓര്മ്മയിലിരിക്കുമ്പോള് തന്റെ ഏതെങ്കിലും ശ്രേഷ്ഠമായ സ്വമാനത്തിന്റെ സീറ്റിലിരിക്കൂ. എന്നാല് ഇങ്ങനെയായിരിക്കരുത്, ഓര്മ്മയുടെ സ്ഥലത്ത്, യോഗം ചെയ്യുന്ന മുറിയില്, ബാബയുടെ മുറിയില്, കട്ടിലില് എഴുന്നേറ്റിരുക്കുന്നു, മുഴുവന് ദിനത്തില് ശരീരത്തിന് യോഗ്യമായ സ്ഥാനം നല്കാറുളളതുപോലെ ബുദ്ധിക്ക് സ്ഥിതിയുടെ സ്ഥാനം നല്കൂ. ആദ്യം ഇത് പരിശോധിക്കൂ- ബുദ്ധിക്ക് ശരിയായ സ്ഥാനം നല്കിയോ? അപ്പോള് സീറ്റിലൂടെ ഈശ്വരീയ ലഹരി സ്വതവേ ഉണ്ടാകുന്നു. ഇന്നത്തെ കാലത്തും കസേരയുടെ ലഹരി എന്ന് പറയാറില്ലേ. നിങ്ങളുടേത് ശ്രേഷ്ഠമായ സ്ഥിതിയുടെ ആസനമാണ്. ഇടയ്ക്ക് മാസ്റ്റര് ബീജരൂപ സ്ഥിതിയുടെ സിംഹാസനത്തില്, സീറ്റില് സെറ്റാകൂ, ഇടയ്ക്ക് അവ്യക്ത ഫരിസ്ഥയുടെ സീറ്റില് സെറ്റാകൂ, ഇടയ്ക്ക് വിശ്വമംഗളകാരി സ്ഥിതിയുടെ സീറ്റില് സെറ്റാകൂ- ഇങ്ങനെ ഓരോ ദിവസം വ്യത്യസ്ഥമായ സ്ഥിതിയുടെ സിംഹാസനത്തില് അഥവാ സീറ്റില് സെറ്റായിട്ടിരിക്കൂ.

ആര്ക്കെങ്കിലും സീറ്റ് സെറ്റാകുന്നില്ലായെങ്കില് ചഞ്ചലമാകുന്നില്ലേ- ഇടയ്ക്കിങ്ങനെ ചെയ്യും, ഇടയ്ക്കങ്ങനെ ചെയ്യും. സീറ്റില് സെറ്റാകാതിരിക്കുമ്പോഴാണ് ബുദ്ധിയും ചഞ്ചലമാകുന്നത്. ഞാന് ഇന്നതാണ് എന്ന് എല്ലാവര്ക്കും അരിയാം. ഇപ്പോള് നിങ്ങളാരാണ് എന്ന് ചോദിച്ചാല് വലിയ ലിസ്റ്റ് തന്നെ ഉത്തരം തരും. എന്നാല് എന്താണൊ മനസ്സിലാക്കുന്നത് അതാണ് ഞാന് എന്ന് സ്വയം അംഗീകരിക്കൂ. കേവലം അറിയുക മാത്രമല്ല, അംഗീകരിക്കുകയും ചെയ്യൂ… കാരണം അറിയുമ്പോള് സൂക്ഷ്മത്തില് സന്തോഷമുണ്ടാകുന്നു- ഞാന് ഇന്നതാണ്. എന്നാല് അംഗീകരിക്കുന്നതിലൂടെ ശക്തി ലഭിക്കുന്നു, അംഗീകരിച്ച് നടക്കുന്നതിലൂടെ ലഹരിയുണ്ടാകുന്നു. ഏത് പദവിയിലുള്ളവരും സീറ്റില് സെറ്റാകുമ്പോള് സന്തോഷമുണ്ടാകുന്നു എന്നാല് ശക്തിയുണ്ടാകുന്നില്ല. അതിനാല് അറിയുന്നുണ്ട് പക്ഷെ അംഗീകരിച്ച് നടക്കൂ, അടിക്കടി സ്വയത്തോട് ചോദിക്കൂ, ചെക്ക് ചെയ്യൂ സീറ്റില് സെറ്റാണോ അതോ സാധാരണ സ്ഥിതിയിലൂടെ താഴേക്ക് വന്നോ? മറ്റുള്ളവര്ക്ക് സിദ്ധി നല്കുന്നവര് , അവര് സ്വയം ഓരോ സങ്ക്പത്തില്, കര്മ്മത്തില് തീര്ച്ചയായും സിദ്ധി സ്വരൂപരായിരിക്കും, ദാതാവായിരിക്കും. പുരുഷാര്ത്ഥത്തിനനുസരിച്ച് അഥവാ പ്രയത്നത്തിനനുസരിച്ച് സിദ്ധി കാണപ്പെടുന്നില്ല അഥവാ ഓര്മ്മയുടെ അഭ്യാസത്തിനനുസരിച്ച് സിദ്ധി അനുഭവിക്കാന് സാധിക്കുന്നില്ല എന്ന് സിദ്ധി ദാതാവിന് ഒരിക്കലും ചിന്തിക്കാന് സാധിക്കില്ല. ഇതിലൂടെ തെളിയുന്നത് സീറ്റില് സെറ്റാകുന്നതിനുള്ള വിധി യഥാര്ത്ഥമല്ല എന്നാണ്.

രമണീകമായ ജ്ഞാനമാണ്. രമണീകമായ അനുഭവം സ്വതവേ തന്നെ ആലസ്യത്തെ സമാപ്തമാക്കുന്നു. പലരും പറയാറില്ലേ- ഉറക്കം വരുന്നില്ല എന്നാല് യോഗത്തിലിരിക്കുമ്പോള് തീര്ച്ചയായും ഉറക്കം വരുന്നുവെന്ന്. ഇതെന്ത് കൊണ്ട് സംഭവിക്കുന്നു? ക്ഷീണമായത് കൊണ്ടല്ല എന്നാല് രമണീകമായ രീതിയിലൂടെ സ്വാഭാവിക രൂപത്തിലൂടെ ബുദ്ധിയെ സീറ്റില് സെറ്റാക്കുന്നില്ല. അതിനാല് കേവലം ഒരു രൂപത്തിലൂടെ മാത്രമല്ല എന്നാല് വ്യത്യസ്ഥമായ രൂപത്തിലൂടെ സെറ്റാക്കൂ. അതേ വസ്തു വ്യത്യസ്ഥമായ രൂപത്തിലൂടെ പരിവര്ത്തനപ്പെടുത്തി ഉപയോഗിക്കുമ്പോള് ഹൃദയത്തില് സന്തോഷമുണ്ടാകുന്നു. എത്ര തന്നെ വലിയ സാധനമായിക്കോട്ടെ, ഒരേ സാധനം തന്നെ വീണ്ടും വീണ്ടും കഴിക്കുകയാണെങ്കില് , കാണുകയാണെങ്കില് എന്ത് സംഭവിക്കും? അതേപോലെ ബീജ രൂപമാകൂ എന്നാല് ഇടയ്ക്ക് ലൈറ്റ് ഹൗസിന്റെ രൂപത്തില്, ഇടയ്ക്ക് മൈറ്റ് ഹൗസിന്റെ രൂപത്തില്, ഇടയ്ക്ക് വൃക്ഷത്തിന്റെ മുകളില് ബീജത്തിന്റെ രൂപത്തില്, ഇടയ്ക്ക് സൃഷ്ടി ചക്രത്തില് മുകളില് നിന്ന് സര്വ്വര്ക്കും ശക്തി നല്കൂ. ലഭിച്ചിട്ടുള്ള വ്യത്യസ്ഥമായ ടൈറ്റിലുകളെ അനുഭവിക്കൂ. ഇടയ്ക്ക് ബാബയുടെ കണ്മണിയായി ബാബയുടെ നയനങ്ങളില് ലയിക്കൂ- ഈ സ്വരൂപത്തിന്റെ അനുഭവം ചെയ്യൂ. ഇടയ്ക്ക് മസ്തകമണിയായി, ഇടയ്ക്ക് സിംഹാസനസ്തരായി…. വ്യത്യസ്ഥമായ സ്വരൂപങ്ങളുടെ അനുഭവം ചെയ്യൂ. വ്യത്യസ്ഥത കൊണ്ടു വരൂ എങ്കില് രമണീകത വന്നു ചേരും. ബാപ്ദാദ ദിവസവും മുരളിയില് വ്യത്യസ്ഥമായ ടൈറ്റിലുകള് നല്കുന്നു, എന്തിന് നല്കുന്നു? അതേ സീറ്റില് സെറ്റാകൂ, ഇടയ്ക്കിടയ്ക്ക് ചെക്ക് ചെയ്യൂ. നേരത്തെയും കേള്പ്പിച്ചിരുന്നു ഇത് മറന്നു പോകുന്നുവെന്ന്. 6 മണിക്കൂര്, 8 മണിക്കൂര് കഴിയുമ്പോള് പകുതി ദിവസം പോയല്ലോ എന്ന് ചിന്തിക്കുന്നു, ഉദാസീനരാകുന്നു. നാച്ചുറല് അഭ്യാസമായിരിക്കണം എങ്കിലേ വിധി- വിദാതാവായി വിശ്വത്തിലെ ആത്മാക്കളുടെ മംഗളം ചെയ്യാന് സാധിക്കുകയുള്ളൂ. മനസ്സിലായോ. ശരി.

ഇന്ന് മധുബന് നിവാസികളുടെ ദിനമാണ്. ഡബിള് വിദേശികള് തന്റെ സമയത്തിന്റെ ചാന്സ് എടുത്തു കൊണ്ടിരിക്കുന്നു കാരണം മധുബന് നിവാസികളെ കണ്ട് സന്തോഷിക്കുന്നു. മധുബന് നിവാസികള് പറയുന്നു- മഹിമ ചെയ്യേണ്ട, മഹിമ വളരെയധികം കേട്ടിട്ടുണ്ട്. മഹിമ കേട്ടിട്ട് മഹാനായിക്കൊണ്ടിരിക്കുന്നു കാരണം ഈ മഹിമ തന്നെ ഒരു കവചമായി മാറുന്നു. യുദ്ധത്തില് സുരക്ഷയ്ക്ക് കവചമുണ്ടായിരിക്കുമല്ലോ. ഈ മഹിമയും ഞാന് എത്ര മഹാനാണ് എന്ന സ്മൃതി നല്കുന്നു. മധുബന്, കേവലം മധുബനല്ല എന്നാല് മധുബന് വിശ്വത്തിന്റെ സ്റ്റേജാണ്. മധുബനില് വസിക്കുക അര്ത്ഥം വിശ്വത്തിന്റെ സ്റ്റേജിലിരിക്കുക. അതിനാല് സ്റ്റേജിലിരിക്കുന്നവര് എത്ര ശ്രദ്ധയോടെയിരിക്കുന്നു. സാധാരണ രീതിയിലൂടെ ആര് ഏത് സ്ഥലത്തിരിക്കുമ്പോഴും അത്ര ശ്രദ്ധയുണ്ടായിരിക്കില്ല എന്നാല് സ്റ്റേജില് വരുമ്പോള് ഓരോ കര്മ്മത്തിലും സദാ അത്രയും തന്നെ ശ്രദ്ധയുണ്ടായിരിക്കും. അതിനാല് മധുബന് വിശ്വത്തിന്റെ സ്റ്റേജാണ്. നാല് ഭാഗത്തും നിന്നുള്ള ദൃഷ്ടി മധുബന്റെ മേലാണ്. സര്വ്വരുടെയും ശ്രദ്ധ സ്റ്റേജിലേക്കല്ലേ പോകുന്നത്. അതിനാല് മധുബന് നിവാസി സദാ വിശ്വത്തിന്റെ സ്റ്റേജില് സ്ഥിതി ചെയ്യുന്നു.

അതിനോടൊപ്പം മധുബന് ഒരു വിചിത്ര ഗുഹ പോലെയാണ്, ഗുഹയില് ശബ്ദം മുഴക്കുകയാണെങ്കില് അതിന്റെ ശബ്ദം തന്റെ പക്കലേക്ക് വരെ മുഴങ്ങി കേള്ക്കുന്നു. എന്നാല് മധുബനാകുന്ന വിചിത്ര ഗുഹയില് നിന്നും ശബ്ദം മുഴങ്ങിയാല് വിശ്വം വരെ വ്യാപിക്കുന്നു. ഇന്നത്തെക്കാലത്ത് പണ്ടുകാലത്തെ ചില ഓര്മ്മ ചിഹ്നങ്ങളുണ്ടല്ലോ, ഒരു ചുമരിനെ തൊട്ടാല് അഥവാ അതില് ശബ്ദം മുഴക്കുകയാണെങ്കില് പത്തു മതിലുകളില് ഈ ശബ്ദം മുഴങ്ങുന്നതുപോലെ അനുഭവപ്പെടുന്നു, ആ മതിലിനെയെല്ലാം പിടിച്ച് ആരോ കുലുക്കുന്നത് പോലെ അഥവാ ശബ്ദം മുഴങ്ങുന്നത് പോലെ കേള്ക്കാന് സാധിക്കും. അതുപോലെ മധുബന് ഒരു വിചിത്ര ഗുഹ പോലെയാണ്, ഗുഹയില് ശബ്ദം മുഴക്കുകയാണെങ്കില്, അത് മധുബന് വരെയല്ല എത്തുന്നത്, മറിച്ച് വിശ്വം മുഴുവനും വ്യാപിക്കുന്നു. എന്നാല് ഇത് മധുബനിലുളളവര്ക്ക് ആര്ക്കും തന്നെ അറിയില്ല, എന്നാല് നാനാവശവും വ്യാപിക്കുന്നു. അപ്പോള് വിചിത്രമല്ലേ, അതിനാല് ഇങ്ങനെ മനസ്സിലാക്കരുത്- ഇവിടെയല്ലേ കണ്ടത്, ഇവിടെയല്ലേ സംസാരിച്ചത്…… എന്നാല് വിശ്വം വരെ ശബ്ദം കാറ്റിന്റെ വേഗതയില് എത്തുന്നു കാരണം സര്വ്വരുടെയും ദൃഷ്ടിയില്, ബുദ്ധിയില് സദാ മധുബനും, മധുബനിലെ ബാപ്ദാദായുമാണുള്ളത്. മധുബനിലെ ബാബ ദൃഷ്ടിയില് വസിക്കുമ്പോള് മധുബനും വരുമല്ലോ. മധുബനിലെ ബാബയാണ് അപ്പോള് മധുബനും വരുമല്ലോ, മധുബനില് കേവലം ബാബ മാത്രമല്ല, കുട്ടികളുമുണ്ട്. അതിനാല് മധുബന് നിവാസി സ്വതവേ തന്നെ സര്വ്വരുടെയും ദൃഷ്ടിയില്പ്പെടുന്നു. ഏതൊരു ബ്രാഹ്മണനോടും ചോദിക്കൂ, എത്ര തന്നെ ദൂരെയാണ് വസിക്കുന്നതെങ്കിലും എന്താണ് ഓര്മ്മ വരുന്നത്? മധുബന്, മധുബന്റെ ബാബയും. അത്രയും മഹത്വം മധുബന് നിവാസികള്ക്കുണ്ട്. മനസ്സിലായോ? ശരി.

നാല് ഭാഗത്തുമുള്ള സര്വ്വ സേവനത്തിന്റെ ഉണര്വ്വിലും ഉത്സാഹത്തിലുമിരിക്കുന്ന, സദാ ഒരേയൊരു ബാബയുടെ സ്നേഹത്തില് ലയിച്ചിരിക്കുന്ന, സദാ ഓരോ കര്മ്മത്തിലും ശ്രേഷ്ഠ വിധിയിലൂടെ സിദ്ധിയെ അനുഭവം ചെയ്യുന്ന, സദാ സ്വയത്തെ വിശ്വത്തിന്റെ മംഗളകാരിയാണ് എന്ന അനുഭവം ചെയ്ത് ഓരോ സങ്കല്പത്തിലൂടെ, വാക്കിലൂടെ, ശ്രേഷ്ഠമായ മംഗളത്തിന്റെ ഭാവന, ശ്രേഷ്ഠമായ കാമനയിലൂടെ സേവനത്തില് ബിസിയായിട്ടിരിക്കുന്ന, ബാബയ്ക്ക് സമാനമായ സദാ അക്ഷീണ സേവാധാരി കുട്ടികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വ്യക്തിപരമായ മിലനം-

1) സ്വയത്തെ കര്മ്മയോഗി ശ്രേഷ്ഠ ആത്മാവാണെന്ന അനുഭവം ചെയ്യുന്നുണ്ടോ? കര്മ്മയോഗി ആത്മാവ് സദാ കര്മ്മത്തിന്റെ പ്രത്യക്ഷഫലം സ്വതവേ അനുഭവിക്കുന്നു. പ്രത്യക്ഷ ഫലം- സന്തോഷവും ശക്തിയുമാണ്. കര്മ്മയോഗി ആത്മാവ് അര്ത്ഥം പ്രത്യക്ഷ ഫലമായ സന്തോഷവും ശക്തിയും അനുഭവം ചെയ്യുന്നവര്. ബാബ സദാ കുട്ടികള്ക്ക് പ്രത്യക്ഷ ഫലം പ്രാപ്തമാക്കി തരുന്നവനാണ്. ഇപ്പോളിപ്പോള് കര്മ്മം ചെയ്തു, കര്മ്മം ചെയ്തും സന്തോഷത്തിന്റയും ശക്തിയുടെയും അനുഭവം ചെയ്തു. അങ്ങനെയുള്ള കര്മ്മയോഗി ആത്മാവാണ്- ഈ സ്മൃതിയിലൂടെ മുന്നോട്ടുയര്ന്നു കൊണ്ടിരിക്കൂ.

2) പരിധിയില്ലാത്ത സേവനം ചെയ്യുന്നതിലൂടെ പരിധിയില്ലാത്ത സന്തോഷത്തിന്റെ അനുഭവം സ്വതവേ ഉണ്ടാകുന്നില്ലേ. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത അധികാരിയാക്കുന്നു. പരിധിയില്ലാത്ത സേവനത്തിന്റെ ഫലം പരിധിയില്ലാത്ത രാജ്യ ഭാഗ്യം സ്വതവേ പ്രാപ്തമാകുന്നു. പരിധിയില്ലാത്ത സ്ഥിതിയില് സ്ഥിതി ചെയ്ത് സേവനം ചെയ്യുമ്പോള് ഏത് ആത്മാക്കള്ക്കാണൊ നിങ്ങള് നിമിത്തമാകുന്നത് അവരുടെ ആശീര്വാദം സ്വതവേ ആത്മാവില് ശക്തിയുടെയും സന്തോഷത്തിന്റെയും അനുഭവം ചെയ്യിക്കുന്നു. ഒരു സ്ഥാനത്തിരുന്നും പരിധിയില്ലാത്ത സേവനത്തിന്റെ ഫലം ലഭിച്ചു കൊണ്ടിരിക്കുന്നു എന്ന സ്മൃതിയിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കൂ.

വരദാനം:-

കര്മ്മഭോഗ് ശക്തമാകുമ്പോള് കര്മ്മേന്ദ്രിയങ്ങള് കര്മ്മഭോഗിന് വശപ്പെട്ട് തന്റെ നേര്ക്ക് ആകര്ഷിക്കുന്നു അര്ത്ഥം വളരെ വേദനയുണ്ടാകുന്ന സമയത്ത് കര്മ്മഭോഗിനെ പരിവര്ത്തനം ചെയ്യുന്ന, സാക്ഷിയായി കര്മ്മേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്നവര് തന്നെയാണ് സര്വ്വ ശക്തി സമ്പന്നരായ അഷ്ട രത്നം വിജയിയെന്ന് പറയുന്നത്. ഇതിന് വേണ്ടി വളരെ സമയം ദേഹത്തില് നിന്നും വേറിടുന്നതിന്റെ അഭ്യാസം ഉണ്ടാകണം. ഈ വസ്ത്രം ലോകത്തിന്റെ അഥവാ മായയുടെ ആകര്ഷണത്തില് ടൈറ്റ് അര്ത്ഥം ആകര്ഷിക്കപ്പെടുന്നതാകരുത് എങ്കില് സഹജമായി തന്നെ അഴിക്കുവാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top