12 October 2021 Malayalam Murli Today | Brahma Kumaris

12 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

11 October 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, മഹാവീരനായി മാറൂ, മായയുടെ കൊടുങ്കാറ്റുകളില് യുദ്ധം ചെയ്യുന്നതിനു പകരം അചഞ്ചലരും ഇളകാത്തവരുമായി മാറണം.

ചോദ്യം: -

ബ്രഹ്മാ ബാബക്കു മുന്നില് അനേകം പ്രശ്നങ്ങള് ഉണ്ടായിട്ടും ദേഷ്യപ്പെട്ടിട്ടില്ല, എന്തുകൊണ്ട്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് ബാബയില് നിന്നും സമ്പത്ത് നേടണം എന്ന ലഹരി ബ്രഹ്മാബാബക്ക് ഉണ്ടായിരുന്നു. ഇതെല്ലാം കല്പം മുമ്പും നടന്നതാണ്, ഒന്നും പുതിയതല്ല. ഏറ്റവും കൂടുതല് ഗ്ലാനി കിട്ടിയതും ബാബക്കാണ്. അഥവാ നമ്മുക്കും ഗ്ലാനി അനുഭവിക്കേണ്ടി വന്നാല് അതില് എന്താണ് വലിയ കാര്യമുള്ളത്. ലോകത്തിന് നമ്മുടെ കാര്യങ്ങള് അറിയാത്തതു കൊണ്ട് അവര് ഗ്ലാനി ചെയ്യും അതിനാല് ഒരു കാര്യത്തിലും ദേഷ്യപ്പെട്ടിട്ടില്ല. അതുപോലെ അച്ഛനെ അനുകരിക്കണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനില് നിന്നും വേറിട്ടത്….

ഓം ശാന്തി. ഇത് ഭക്തി മാര്ഗ്ഗത്തില് ഉള്ളവരുടെ ഗീതമാണ്. ജ്ഞാന മാര്ഗ്ഗത്തില് ഗീതങ്ങള് പാടുന്നതിന്റെ ആവശ്യമില്ല, ഗീതങ്ങള് ഉണ്ടാക്കുകയും വേണ്ട, അതിന്റെ ആവശ്യവും ഇല്ല എന്തുകൊണ്ടെന്നാല് പാടുന്നുണ്ട് – ബാബയില് നിന്നും സെക്കന്റില് ജീവന്മുക്തിയുടെ സമ്പത്ത് ലഭിക്കും. ഇതില് ഗീതങ്ങളുടെ കാര്യമൊന്നും ഇല്ല. നിങ്ങള്ക്ക് അറിയാം പരിധിയില്ലാത്ത അച്ഛനിലൂടെ പരിധിയില്ലാത്ത സമ്പത്ത് കിട്ടുകയാണ്. എന്താണോ ഭക്തി മാര്ഗ്ഗത്തിലെ രീതികളും-ആചാരങ്ങളും ഉള്ളത്, അത് ഇതില് വരില്ല. മറ്റുള്ളവരെ കേള്പ്പിക്കുന്നതിന് കുട്ടികള് ധാരാളം കവിതകള് എഴുതാറുണ്ട്. എന്നാല് ഏതുവരെ അതിനെക്കുറിച്ച് നിങ്ങള് കുട്ടികള് മനസ്സിലാക്കി കൊടുക്കാതിരിക്കുന്നോ അവര്ക്ക് ഒന്നും മനസ്സിലാക്കാന് കഴിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയെ ലഭച്ചിരിക്കുന്നതിനാല് സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കണം. ബാബ 84 ജന്മങ്ങളുടെ ചക്രത്തിന്റെ ജ്ഞാനത്തെ കുറിച്ചും മനസ്സിലാക്കി തന്നിരിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് നമ്മള് സ്വദര്ശന ചക്രദാരികളാണ് എന്ന സന്തോഷമുണ്ടായിരിക്കണം. ബാബയിലൂടെ വിഷ്ണുപുരിയുടെ അധികാരിയാവുകയാണ്. നിശ്ചയബുദ്ധിയുള്ളവര് വിജയികളാകും. ആര്ക്കാണോ നിശ്ചയം ഉള്ളത് അവര് സത്യയുഗത്തിലേക്ക് പോവുക തന്നെ ചെയ്യും. അതിനാല് കുട്ടികള്ക്ക് സദാ സന്തോഷമുണ്ടായിരിക്കണം, അച്ഛനെ അനുകരിക്കണം. കുട്ടികള്ക്ക് അറിയാം എപ്പോഴാണോ നിരാകാരനായ ബാബ ഈ ശരീരത്തിലേക്ക് പ്രവേശിച്ചത് അപ്പോള് ധാരാളം പ്രശ്നങ്ങള് സൃഷ്ടിക്കപ്പെട്ടിരുന്നു. സഹോദരന്മാര് തമ്മിലുള്ള വഴക്ക്, പട്ടണത്തില് വഴക്ക്, മുഴുവന് സിന്ധിലും വഴക്ക് നടന്നു. കുട്ടികള് വലുതായാല് ഉടന് അവരോട് വിവാഹം ചെയ്യാന് പറയുമായിരുന്നു. വിവാഹം ചെയ്യാതെ കാര്യങ്ങളെല്ലാം എങ്ങനെ നടക്കും എന്ന് പറഞ്ഞിരുന്നു. എപ്പോഴും ഗീത പഠിക്കുമായിരുന്നു, എന്നാല് ശിവനാണ് ഗീതയുടെ ഭഗവാന് എന്ന് എപ്പോഴാണോ മനസ്സിലാക്കിയത് അവരെല്ലാം ഗീത പഠിക്കുന്നത് നിര്ത്താനും ആരംഭിച്ചു. നമ്മള് വിശ്വത്തിന്റെ അധികാരിയാകും എന്ന ലഹരി ഉണ്ടാവുകയും ചെയ്തു. ഇത് ശിവഭഗവാനുവാചയാണ് എന്ന് മനസ്സിലാക്കിയപ്പോള് അവര് ആ ഗീതയെ ഉപേക്ഷിച്ചു അതോടൊപ്പം പവിത്രമായി ജീവിക്കാന് ആരംഭിച്ചതിലൂടെ വളരെ ലഹരി ഉണ്ടായി.സഹോദരന്മാരും, മാമന്മാര് ധാരാളം പേര് ഉണ്ടായിരുന്നു. ഇതില് ധൈര്യം വേണം. നിങ്ങള് മഹാവീരന്മാരും മഹാവീരണികളുമാണ്. കേവലം ഒരാളുടെ ചിന്തയല്ലാതെ വേറൊന്നും ഉണ്ടാകരുത്. രചയിതാവ് പുരുഷനാണ്. രചയിതാവ് സ്വയം പാവനമാകുന്നുവെങ്കില് തന്റെ രചനയേയും പാവനമാക്കണം. പവിത്രമായ ഹംസവും അപവിത്രമായ കൊറ്റിയും എങ്ങനെയാണ് ഒരുമിച്ച് ജീവിക്കുക. രചയിതാവ് ഉടന് തന്നെ ആജ്ഞയും പറയും എന്റെ നിര്ദേശത്തിലൂടെ നടക്കണമെങ്കില് നടന്നോള്ളൂ, ഇല്ലെങ്കില് പൊയ്ക്കോള്ളൂ എന്നും പറയും. നിങ്ങള്ക്ക് അറിയാം പലരുടേയും ലൗകിക മക്കളുടെ വിവാഹം കഴിഞ്ഞിരുന്നു. അവര്ക്ക് ജ്ഞാനം കിട്ടിയപ്പോള് അവര് പറഞ്ഞു ആഹാ ബാബ പറയുകയാണ് പവിത്രമാകൂ, പിന്നെ നമ്മള് എന്തുകൊണ്ട് പവിത്രരായി ജീവിച്ചു കൂടാ. അവര് പതിക്ക് വിഷം കൊടുക്കില്ല എന്ന് മറുപടിയും കൊടുത്തു. മതിയല്ലോ, ഈ കാര്യത്തിലൂം അനേകരുടെ വഴക്ക് നടന്നു. വലിയ വലിയ കുടുംബങ്ങളില് നിന്നും പെണ്കുട്ടികള് വന്നു, അവര് ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. പവിത്രമായി ജീവിക്കണമെങ്കില് ജീവിക്കൂ, ഇല്ലെങ്കില് പോയി തന്റെ കാര്യങ്ങള് ചെയ്തോള്ളൂ. ഇത്രയും ധൈര്യം വേണമല്ലോ. ബാബക്കു മുന്നില് എത്ര പ്രശ്നങ്ങളാണ് വന്നത്. ബാബയില് എപ്പോഴെങ്കിലും സംശയം വന്നതായി കണ്ടിട്ടുണ്ടോ. അമേരിക്ക വരെ പത്രത്തില് വാര്ത്തകള് പോയിരുന്നു. ഒന്നും പുതിയതല്ല. ഇതും കല്പം മുമ്പത്തേതു പോലെ നടക്കുകയാണ്, ഇതില് ഭയക്കുന്നതിന്റെ കാര്യം എന്താണ്. നമ്മുക്ക് നമ്മുടെ അച്ഛനില് നിന്നും സമ്പത്ത് നേടണം. തന്റെ രചനയെ രക്ഷിക്കണം. ബാബക്ക് അറിയാം മുഴുവന് രചനകളും ഈ സമയത്ത് പതിതമാണ്. സര്വ്വരേയും എനിക്ക് പാവനമാക്കണം. ബാബയെ തന്നെയാണ് സര്വ്വരും പതിത പാവനാ, മുക്തിദാതാവെ വരൂ എന്നെല്ലാം വിളിച്ചത്. അപ്പോള് ബാബക്ക് തന്നെയാണ് ദയ തോന്നിയിരിക്കുന്നത്. ദയാ മനസ്കനാണല്ലോ. ബാബ മനസ്സിലാക്കി തരുകയാണ് കുട്ടികളേ ഒരു കാര്യത്തിലും ഭയക്കരുത്. ഭയക്കുന്നതിലൂടെ ഉയര്ന്ന പദവി ലഭിക്കില്ല. മാതാക്കളുടെ മുകളില് എന്തെല്ലാം ക്രൂരതയാണ് നടക്കുന്നത്. ഇതും അടയാളമാണ്. ദ്രൗപദിയെ ആക്ഷേപിച്ചു എന്നും കേട്ടിട്ടില്ലേ. ബാബ 21 ജന്മങ്ങളിലേക്ക് നിങ്ങളെ പതിതമാകുന്നതില് നിന്നും രക്ഷിച്ചിരിക്കുകയാണ്. ഈ കാര്യങ്ങളെ കുറിച്ച് ലോകത്തിന് അറിയില്ല. സദ്ഗതി ദാതാവ് ബാബയാണ്. ഏതുവരെ മനുഷ്യര് ദുര്ഗതിയിലേക്ക് വരുന്നില്ലയോ അതുവരെ ഞാന് വന്ന് എങ്ങനെ അവരെ സദ്ഗതിയിലേക്ക് കൊണ്ടു വരും. പതിത തമോപ്രധാന സൃഷ്ടിയും ഉണ്ടാകണം. ഓരോ വസ്തുവും പുതിയതില് നിന്നും പഴയതായി മാറുക തന്നെ ചെയ്യും. പഴയ വീടിനെ ഉപേക്ഷിക്കുക തന്നെ വേണമല്ലോ. പുതിയ ലോകം സ്വര്ണ്ണിമ യുഗമായിരിക്കും, പഴയ ലോകം ഇരുമ്പ് ലോകവുമാണ്. എപ്പോഴും പുതിയതായി ഇരിക്കുകയില്ലല്ലോ. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത് സൃഷ്ടി ചക്രമാണ്. ദേവി ദേവതകളുടെ രാജ്യം വീണ്ടും സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാബ പറയുകയാണ് വീണ്ടും നിങ്ങള്ക്ക് ഗീതാ ജ്ഞാനം കേള്പ്പിക്കുകയാണ്. ഇവിടെ രാവണന്റെ രാജ്യത്തില് ദുഖമാണ് ഉള്ളത്. രാമരാജ്യം എന്ന് എന്തിനെയാണ് പറയുന്നത്, ഇതും ആര്ക്കും അറിയില്ല അതോടൊപ്പം മനസ്സിലാക്കുന്നുമില്ല. ബാബ പറയുകയാണ് ഞാന് സ്വര്ഗ്ഗം അഥവാ രാമരാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നതിനാണ് വന്നിരിക്കുന്നത്. നിങ്ങള് കുട്ടികള് അനേക തവണ രാജ്യം നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തവരാണ്. ഇത് സര്വ്വരുടേയും ബുദ്ധിയിലുണ്ട്. 21 ജന്മം സത്യയുഗത്തില് ജീവിച്ചു അര്ത്ഥം എപ്പോഴാണോ വൃദ്ധരാകുന്നത് അപ്പോഴെ ശരീരം ഉപേക്ഷിക്കുകയുള്ളൂ. അകാല മരണം ഒരിക്കലും ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് ത്രികാലദര്ശികളായി തീര്ന്നിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് ജന്മജന്മാന്തരങ്ങളില് ഭക്തി ചെയ്തവരാണ്. രാവണ രാജ്യത്തിന്റെ പൊങ്ങച്ചവും എത്ര കൂടുതലാണ്. ഇതെല്ലാം അവസാനത്തെ പൊങ്ങച്ചമാണ്. രാമരാജ്യം സത്യയുഗത്തിലാണ് ഉണ്ടാവുക – അവിടെയും വിമാനമെല്ലാം ഉണ്ടായിരുന്നു പിന്നീട് മറഞ്ഞു പോയതാണ്, വീണ്ടും ഈ സമയത്ത് അതെല്ലാം വന്നിരിക്കുകയാണ്. ഇപ്പോള് എല്ലാം അഭ്യസിച്ചു കൊണ്ടിരിക്കുകയാണ്. ആരാണോ അഭ്യസിക്കുന്നവര് അവര് ആ സംസ്ക്കാരം കൊണ്ട് പോകും. വീണ്ടും അവിടെ പോയി വിമാനം ഉണ്ടാക്കും. ഇത് ഭാവിയില് നിങ്ങള്ക്ക് സുഖം നല്കും. ഈ വിമാനമെല്ലാം അന്ന് ഭാരതവാസികള്ക്കു മാത്രമേ ഉണ്ടാക്കാന് സാധിക്കുകയുള്ളൂ. ഇത് പുതിയ കാര്യമല്ല. ബുദ്ധിയുള്ളവരായിരുന്നു. ഈ സയിന്സ് നിങ്ങള് കുട്ടികളുടെ ഉപയോഗത്തിലേക്ക് വരും. ഇപ്പോള് ഈ സയിന്സ് ദുഖത്തിനു വേണ്ടിയാണ് എന്നാല് അവിടെ സുഖം നല്കും. അവിടെ ഓരോ വസ്തുവും പുതിയതായിരിക്കും. ഇപ്പോള് പുതിയ ലോകത്തിന്റെ സ്ഥാപന നടക്കുകയാണ്. ബാബയാണ് പുതിയ ലോകത്തിന്റെ രാജധാനിയുടെ സ്ഥാപന ചെയ്യുന്നത്. അതിനാല് കുട്ടികള്ക്ക് മഹാവീരനായി മാറണം. ഭഗവാന് വന്നിരിക്കുകയാണ് എന്ന് വളരെ കുറച്ചു പേരാണ് മനസ്സിലാക്കിയിരിക്കുന്നത്.

ബാബ പറയുകയാണ്-ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും കമല പുഷ്പത്തിനു സമാനം പവിത്രമായി ജീവിക്കൂ. ഇതില് ഭയത്തിന്റെ കാര്യമില്ല, ഗ്ലാനി നിങ്ങളുടെ ചെയ്യുമായിരിക്കാം. ബാബയും ധാരാളം ഗ്ലാനി കേട്ടിട്ടുണ്ടല്ലോ. കൃഷ്ണന്റെയും ഗ്ലാനി ചെയ്തിട്ടുണ്ട്. എന്നാല് കൃഷ്ണന്റെ ഗ്ലാനി ഒരിക്കലും സംഭവിക്കില്ല. ഗ്ലാനി കലിയുഗത്തിലാണ് ലഭിക്കുന്നത്. നിങ്ങളുടെ രൂപം എന്താണോ കല്പത്തിനു ശേഷം വീണ്ടും ഇതു തന്നെയായി തീരും. ഇടയില് ആവുകയില്ല. ഓരോ ജന്മങ്ങളിലും രൂപം മാറി കൊണ്ടിരിക്കും. ഒരു ആത്മാവിന് 84 ജന്മങ്ങളിലും ഒരു പോലെയുള്ള രൂപം കിട്ടില്ല. സതോ രജോ തമോവിലേക്ക് വരുക തന്നെ ചെയ്യും, രൂപം മാറിക്കൊണ്ടിരിക്കും. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. 84 ജന്മങ്ങളിലും ഏത് രൂപത്തിലാണോ ജനിച്ചിരുന്നത്, അതേ രൂപത്തില് വീണ്ടും ജനിക്കും. ഇപ്പോള് നിങ്ങള്ക്ക് അറിയാം ഇവരുടെ രൂപം മാറി അടുത്ത ജന്മത്തില് ഇവര് ലക്ഷ്മി നാരായണനാകും. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോള് ഇത് പുതിയ കാര്യമാണ്. അച്ഛനും പുതിയതാണ്, കാര്യങ്ങളും പുതിയതാണ്. ഈ കാര്യങ്ങള് പെട്ടെന്ന് തന്നെ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. എപ്പോഴാണോ ഭാഗ്യത്തില് വരുന്നത് അപ്പോള് കുറച്ച് മനസ്സിലാക്കും. മഹാവീരന് ഒരിക്കലും കൊടുങ്കാറ്റില് ഭയക്കില്ല. ഈ അവസ്ഥ അന്തിമത്തില് ഉണ്ടാകും അതിനാലാണ് പാടിയിരിക്കുന്നത് അതീന്ദ്രിയ സുഖം ഗോപഗോപികമാരോട് ചോദിക്കൂ എന്ന. നിങ്ങള് കുട്ടികളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനാണ് ബാബ വന്നിരിക്കുന്നത്. കല്പം മുമ്പത്തേതു പോലെ നരകത്തിന്റെ വിനാശവും നടക്കും. സത്യയുഗത്തില് ഒരു ധര്മ്മമാണ് ഉണ്ടാവുക. ഐക്യം ഉണ്ടാകണം എന്നെല്ലാം ആഗ്രഹിക്കുന്നുണ്ട്, ഒരു ധര്മ്മം വേണം എന്നും ആഗ്രഹിക്കുന്നുണ്ട്. രാമരാജ്യവും രാവണ രാജ്യവും വേറെയാണ് എന്നതും ആര്ക്കും അറിയില്ല. ഇവിടെ വികാരത്തിലൂടെ അല്ലാതെ ജന്മമെടുക്കാന് സാധിക്കില്ല. അഴുക്ക് നിറഞ്ഞിരിക്കുകയാണല്ലോ. ഇപ്പോള് ബാബയില് നിശ്ചയമുണ്ട് അതിനാല് പൂര്ണ്ണമായ രീതിയില് ശ്രീമത്തിലൂടെ നടക്കണം. ഓരോരുത്തരുടേയും നാഡി നോക്കണം. അതിനനുസരിച്ച് നിര്ദേശവും കൊടുക്കണം. ബാബയും കുട്ടികളോട് വിവാഹം ചെയ്യണമെങ്കില് ചെയ്തോള്ളൂ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. ധാരാളം മിത്ര സംബന്ധികളുണ്ടാകും, അവരുടെ വിവാഹം നടത്തും. അതിനാല് ഓരോരുത്തരുടേയും നാഡി നോക്കണം. ചോദിക്കുന്നുണ്ട്, ബാബാ, ഈ അവസ്ഥയില്, ഞങ്ങള് പവിത്രരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്, ഞങ്ങളുടെ ബന്ധുക്കള് വീട്ടില് നിന്നും പുറത്താക്കുന്നതിന് ആഗ്രഹിക്കുകയാണ്, ഈ അവസ്ഥയില് എന്താണ് ചെയ്യേണ്ടത്? ഇതാണോ ചോദ്യം, എങ്കില് ബാബ പറയും പവിത്രമായി ജീവിക്കണം, അഥവാ സാധിക്കില്ലെങ്കില് പോയി വിവാഹം ചെയ്തോള്ളൂ. അഥവാ ആരുടേയെങ്കിലും വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ടെങ്കിലും ശരി, കുഴപ്പമില്ല, എല്ലാവരേയും സംതൃപ്തമാക്കണമല്ലോ. വിവാഹ സമയത്ത് പറയുമല്ലോ ഈ പതി ഇനി മുതല് ഗുരുവാണ് എന്ന്. ശരി ആ സമയത്ത് നിങ്ങള് അവരെ കൊണ്ട് എഴുതി വാങ്ങണം – ഞാന് നിനക്ക് ഈശ്വരനും ഗുരുവുമാണല്ലോ, എഴുതിക്കണം. ശരി എങ്കില് ഞാന് ആജ്ഞ നല്കുകയാണ്, പവിത്രമായ ജീവിക്കണം. ധൈര്യം വേണം. ലക്ഷ്യം വളരെ ഉയര്ന്നതാണ്. രണ്ടു പേരും എങ്ങനെയാണ് ഒരുമിച്ച് ജീവിക്കുന്നത്, ഇതും എല്ലാവര്ക്കും കാണിച്ചു കൊടുക്കണം. പ്രാപ്തി വളരെ ഉയര്ന്നതാണ്. പ്രാപ്തിയെ കുറിച്ച് അറിയാത്തവരാണ് പ്രശ്നം ഉണ്ടാക്കുന്നത്. ബാബ പറയുകയാണ് – ഇത്രയും ഉയര്ന്ന പ്രാപ്തി ഉണ്ടെങ്കില് ഒരു ജന്മം പവിത്രമായി ജീവിക്കൂ, ഇതില് എന്താണ് വലിയ കാര്യമായിട്ട് ഉള്ളത്. നിങ്ങളുടെ പതി ഈശ്വരനാണെങ്കില് അവരുടെ പവിത്രമായി ജീവിക്കൂ എന്ന ആജ്ഞയും പാലിക്കണം. ബാബ യുക്തികള് പറഞ്ഞു തരികയാണ്. ഭാരതത്തില് നിയമമുണ്ട്, സ്ത്രീയോട് പതിയാണ് ഈശ്വരന് എന്ന് പറയാറുണ്ട്, അതിനാല് പതിയുടെ ആജ്ഞക്കനുസരിച്ച് നടക്കണം എന്ന് പറയാറുണ്ട്. പതിയുടെ കാല് തടവി കൊടുക്കണം എന്തുകൊണ്ടെന്നാല് ലക്ഷ്മി നാരായണന്റെ കാല് തടവി കൊടുത്തിട്ടുണ്ട് എന്നെല്ലാമാണ് മനസ്സിലാക്കിയിരിക്കുന്നത്. ഈ ശീലങ്ങള് എവിടെ നിന്നാണ് ആരംഭിച്ചത്? ഈ അസത്യമായ ചിത്രങ്ങളില് നിന്നും. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങള് ഇല്ല. ലക്ഷ്മി കാല് തടവി കൊടുക്കുന്നതിന് എപ്പോഴാണ് നാരായണന് ക്ഷീണിച്ചിരിക്കുന്നത്? ക്ഷീണത്തിന്റെ കാര്യം തന്നെയില്ല. അവിടെ ദുഖത്തിന്റെ കാര്യവുമില്ല. അവിടെ എങ്ങനെയാണ് ദുഖം ഉണ്ടാവുക. എത്ര അസത്യമായ കാര്യങ്ങളാണ് എഴുതിരിക്കുന്നത്.. കുട്ടിക്കാലം മുതല് തന്നെ ബാബക്ക് വൈരാഗ്യം ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഭകതി ചെയ്തിരുന്നത്.

ബാബ കുട്ടികള്ക്ക് വളരെ നല്ല യുക്തി പറഞ്ഞു തരുകയാണ്. ചില കുട്ടികളുടെ ബന്ധുക്കള് വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്, ശരി എങ്കില് വിവാഹം ചെയ്തോള്ളൂ. ആ സത്രീ നിങ്ങളുടേതായി. പിന്നെ ആര്ക്കും ഒന്നും ചെയ്യാന് കഴിയില്ല. ഒരുമിച്ച് ജീവിച്ച് പവിത്രമായി കാണിക്കൂ, കൂട്ടുകാരായി മാറൂ. വിദേശത്ത് വഴസ്സാകുമ്പോള് സംരക്ഷണത്തിന് വേണ്ടി ആരേയെങ്കിലും കൂട്ടുകാരാക്കി മാറ്റി അവരോടൊപ്പം ജീവിക്കാറുണ്ടല്ലോ. വിവാഹം ചെയ്യും, എന്നാല് വികാരി ജീവിതം ജീവിക്കുകയില്ല. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് ഒരു ബാബയുടെ കുട്ടികളാണ്, പരസ്പരം സഹോദരി സഹോദരന്മാരാണ്. മുത്തച്ഛനില് നിന്നും സമ്പത്ത് നേടണം. പതിത ലോകത്തിലേക്കാണ് ബാബയെ വിളിക്കുന്നത്. അല്ലയോ പതിത പാവനാ, എല്ലാ സീതകളുടേയും രാമനെ. മനുഷ്യര് രാമരാമ ജപിക്കുന്നുണ്ട് അപ്പോള് അവര് സീതയെ ഓര്മ്മിക്കുന്നൊന്നുമില്ല. ലക്ഷ്മിയാണ് സീതയെക്കാള് വലുത്. എന്നാല് ഒരു ബാബയെ വേണം ഓര്മ്മിക്കാന്. ലക്ഷ്മി നാരായണനെ പിന്നെയും അറിയാം, ശിവനെ അറിയില്ല. ആത്മാവ് ബിന്ദുവാണെങ്കില് ആത്മാക്കളുടെ പിതാവും ബിന്ദുവായിരിക്കുമല്ലോ. ആത്മാവിലാണ് മുഴുവന് ജ്ഞാനവും ഉള്ളത്. ബാബയെ ജ്ഞാന സാഗരന് എന്നാണ് പറയാറുള്ളത്. നിങ്ങള്ആത്മാക്കള്ക്കും ജ്ഞാന സാഗരമായി തീരാം. ജ്ഞാന സാഗരന് നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. ആത്മാവ് ചൈതന്യമാണ്. നിങ്ങള് ആത്മാക്കള് ജ്ഞാനത്തിന്റെ സാഗരമായി തീരുകയാണ്. മുഴുവന് സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നിങ്ങളിലുണ്ട്. മധുരമായ കുട്ടികള്ക്ക ധൈര്യം ഉണ്ടായിരിക്കണം. നമ്മുക്ക് ബാബയുടെ ശ്രീമത്തിലൂടെ നടക്കണം. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുകയാണ് അതിനാല് ബാബ പറയുകയാണ് നിങ്ങളും തന്റെ രചനയെ തന്റെ കൈയില് വെക്കണം. അഥവാ കുട്ടി നിങ്ങളുടെ ആജ്ഞ അംഗീകരിക്കുന്നില്ലെങ്കില് അത് കുട്ടിയല്ല. കുപുത്രനാണ്. ആജ്ഞാകാരിയും, വിശ്വസ്തനുമാണെങ്കില് സമ്പത്തിന്റെ അധികാരിയാകും. പരിധിയില്ലാത്ത ബാബയും പറയുകയാണ് എന്റെ ശ്രീമത്തിലൂടെ നടക്കുകയാണെങ്കില് നിങ്ങള് ശ്രേഷ്ഠരാകും.ഇല്ലെങ്കില് പ്രജയിലേക്ക് പോകും. ബാബ നിങ്ങളെ നരനില് നിന്നും നാരായണനാക്കുന്നതിനാണ് വന്നിരിക്കുന്നത്. ഇതാണ് സത്യ നാരായണ കഥ. നിങ്ങള് രാജ്യ പദവി നേടുന്നതിനാണ് വന്നിരിക്കുന്നത്. ഇപ്പോള് മമ്മയും ബാബയും രാജാവും രാജ്ഞിയുമാകുന്നുവെങ്കില് നിങ്ങളും തന്റെ ധൈര്യം കാണിക്കണം. ബാബ തീര്ച്ചയായും നിങ്ങളെ തനിക്കു സമാനമാക്കും. പ്രജയായി മാറുന്നതില് സംതൃപ്തരാകരുത്. നമ്മള് ബാബയില് നിന്നും പൂര്ണ്ണമായ സമ്പത്ത് എടുക്കും, സമര്പ്പണമാകും ഇതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. നിങ്ങള് ബാബയെ തന്റെ അവകാശിയാക്കി മാറ്റുകയാണെങ്കില് 21 ജന്മങ്ങളിലേക്ക് ബാബയും തന്റെ സമ്പത്തിന്റെ അവകാശിയാക്കും. ബാബ കുട്ടികളില് അര്പ്പണമാകും. കുട്ടികള് ബാബയോട് പറയുന്നുണ്ട് ബാബ ഈ ശരീരം മനസ്സ് ധനം എല്ലാം അങ്ങയുടേതാണ്. അങ്ങ് അച്ഛനുമാണ്, കുട്ടിയാണ്. അങ്ങ് തന്നെയാണ് മാതാവും പിതാവും. ഒരു ബാബയുടെ മഹിമ എത്ര വലുതാണ്. ലോകത്തില് ഈ കാര്യങ്ങള് വേറെ ആര്ക്കും അറിയില്ല. ഇതെല്ലാം ഭാരതത്തിന്റെ കാര്യമാണ്. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത് 5000 വര്ഷം മുമ്പ് നടന്ന അതേ യുദ്ധമാണ്. ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കുകയാണ്. നിങ്ങള് കുട്ടികള് സദാ അളവില്ലാത്ത സന്തോഷത്തില് കഴിയണം. ഭഗവാന് നിങ്ങളെ ദത്തെടുത്തിരിക്കുകയാണെങ്കില് നിങ്ങള്ക്ക് സന്തോഷമുണ്ടായിരിക്കണം. പിന്നെ ബാബ നിങ്ങളുടെ അലങ്കാരവും ചെയ്യുകയാണ്. പരിധിയില്ലാത്ത ബാബ, ജ്ഞാന സാഗരന് പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തന്നു. ആരാണോ ബാബയെ തന്നെ മനസ്സിലാക്കാത്തത്, അവര് നാസ്തികരാണ്. നിങ്ങള്ക്ക് ബാബയേയും രചനയേയും അറിയാം, നിങ്ങള് ആസ്തികരാണ്. ലക്ഷ്മി നാരായണന് ആസ്തികരാണോ അതോ നാസ്തികരാണോ? നിങ്ങള് എന്ത് പറയും? നിങ്ങള് സ്വയം പറയുന്നു സത്യയുഗത്തില് ആരും പരമാത്മാവിനെ ഓര്മ്മിക്കുന്നില്ല എന്ന്. അവിടെ സുഖമുണ്ട്, സുഖത്തില് പരമാത്മാവിനെ സ്മരിക്കില്ല എന്തുകൊണ്ടെന്നാല് പരമാത്മാവിനെ അറിയില്ല. ഈ സമയത്ത് നിങ്ങള് ആസ്തികരായി സമ്പത്ത് നേടുകയാണ്. അവിടെ ഓര്മ്മിക്കേണ്ട കാര്യമില്ല. ഇവിടെ ഓര്മ്മിക്കുന്നുണ്ട് എന്നാല് ബാബയെ അറിയില്ല അതുകൊണ്ടാണ് നാസ്തികന് എന്ന് പറയുന്നത്. അവിടെ അറിയുകയുമില്ല, ഓര്മ്മിക്കുകയുമില്ല. ഈ സമ്പത്ത് ശിവബാബയില് നിന്നാണ് കിട്ടിയത് എന്നതും ആര്ക്കും അറിയില്ല. എന്നാല് അവരെ നാസ്തികന് എന്ന് പറയില്ല എന്തുകൊണ്ടെന്നാല് പാവനമാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ശ്രീമത്തിലൂടെ നടക്കുന്നതിന് പൂര്ണ്ണമായ ധൈര്യം വേണം. ഒരു കാര്യത്തിലും ഭയക്കരുത്, ദേഷ്യപ്പെടരുത്.

2) തന്റെ രചനയെ തന്റെ കൈയില് വെക്കണം, അവരെ വികാരങ്ങളില് നിന്നും രക്ഷിക്കണം. പാവനമായി മാറാനുള്ള നിര്ദേശം കൊടുക്കണം.

വരദാനം:-

ഏതുപോലെയാണോ ആരുടെയെങ്കിലും സൂക്ഷിപ്പു മുതലുണ്ടെങ്കില് സൂക്ഷിപ്പുമുതലില് എന്റേതെന്ന തോന്നല് ഉണ്ടാകില്ല, മമത്വവുമുണ്ടായിരിക്കില്ല. അതുപോലെ ഈ ശരീരവും ഈശ്വരീയ സേവനത്തിനായുള്ള ഒരു സൂക്ഷിപ്പുമുതലാണ്. ഈ സൂക്ഷിപ്പു മുതല് ആത്മീയ പിതാവ് നല്കിയതാണ് അപ്പോള് തീര്ച്ചയായും ആത്മീയ പിതാവിന്റെ ഓര്മ്മ ഉണ്ടായിരിക്കും. സൂക്ഷിപ്പ് മുതലെന്ന് മനസ്സിലാക്കുന്നതിലൂടെ ആത്മീയത വരും, തന്റേതെന്ന മമത ഉണ്ടായിരിക്കില്ല. ഇതാണ് നിരന്തര യോഗിയും സഹജയോഗിയുമാകുന്നതിനുള്ള സഹജമായ ഉപായം. അതുകൊണ്ട് ഇപ്പോള് ആത്മീയതയുടെ സ്ഥിതിയെ പ്രത്യക്ഷമാക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top