12 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 11, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഓരോ പാര്ട്ട് ധാരി ആത്മാവും പകുതി സമയം സുഖത്തിന്റെയും, പകുതി സമയം ദുഃഖത്തിന്റെയും പാര്ട്ടഭിനയിക്കുന്നു - ഇതും ഈശ്വരീയ നിയമമാണ്

ചോദ്യം: -

ബാബ ഏതൊരു ജ്ഞാനമാണോ മനസ്സിലാക്കി തരുന്നത് ഇത് യഥാര്ത്ഥ രീതിയില് കുട്ടികളുടെ ബുദ്ധിയില് എപ്പോഴാണ് ഇരിക്കുന്നത്?

ഉത്തരം:-

എപ്പോഴാണോ ബുദ്ധി ശുദ്ധമാകുന്നത്. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്ത് കറയിറക്കുന്നോ, അത്രത്തോളം ബാബയുടെ ജ്ഞാനം ബുദ്ധിയിലിരിക്കും. ഇപ്പോള് വരേയ്ക്കും സതോ അവസ്ഥ വരെ പോലും വളരെ വിരളം പേരേ എത്തിയിട്ടുള്ളൂ. ഓരോരുത്തരുടെയും പുരുഷാര്ത്ഥം അവരവരുടേതാണ്. ചിലര് സതോ ആണെങ്കില് ചിലര് തമോയുമാണ്. എന്നാല് ആകേണ്ടത് സതോപ്രധാനമാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ദൂരദേശത്ത് വസിക്കുന്നവനേ…

ഓം ശാന്തി. മേളകളിലും പ്രദര്ശിനികളിലും എപ്പോഴാണോ കുട്ടികള് മനസ്സിലാക്കി കൊടുക്കുന്നത് അപ്പോള് മനസ്സിലാക്കി കൊടുക്കാന് യോഗ്യമായ കാര്യങ്ങള് അത് തീര്ച്ചയായും മനസ്സിലാക്കി കൊടുക്കണം. അതില്, നമ്മള് എല്ലാ സഹോദരങ്ങളുടെയും (ആത്മാക്കളുടെയും) പരിധിയില്ലാത്ത അച്ഛന് ഒരാളാണ് ഈ കാര്യം തീര്ച്ചയായും മനസ്സിലാക്കി കൊടുക്കണം. ഇതും ചോദിക്കണം ഭാരതത്തിന്റെ ആദി സനാതന ധര്മ്മം എന്താണ്? അവര് ആദി സനാതന ഹിന്ദു ധര്മ്മമെന്നാണ് മനസ്സിലാക്കുന്നത്. ഇസ്ലാമി, ബൗദ്ധി, ക്രിസ്ത്യന് തുടങ്ങി എല്ലാവര്ക്കുമറിയാം നമ്മുടെ ധര്മ്മം എപ്പോള്, ആര് സ്ഥാപിച്ചുവെന്ന്. ഭാരതവാസികളുടേത് ഹിന്ദു ധര്മ്മമാണോ അതോ ദേവതാ-ധര്മ്മാണോ? ഇത് ആര്, എപ്പോള് സ്ഥാപിച്ചതാണ്? ഈ കാര്യം തീര്ത്തും തന്നെ ഭാരതവാസിക്കറിയില്ല. ഇത് തീര്ച്ചയായും മനസ്സിലാക്കി കൊടുക്കേണ്ട കാര്യമാണ്. ഇത് ആരുടെയും ശ്രദ്ധയിലേക്ക് വരുന്നില്ല. പ്രാചീന ഭാരത ദേശമെന്ന് പറയാറുണ്ട്. എന്നാല് അവര്ക്ക് നമ്മുടേത് ആദി സനാതന ദേവീ-ദേവതാ ധര്മ്മമാണെന്ന് അറിയില്ല. ഹിന്ദുവെന്നൊരു ധര്മ്മമില്ല. ഇപ്പോള് നിങ്ങള്ക്കറിയാം അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് ദേവീ-ദേവതാ ധര്മ്മമുണ്ടായിരുന്നു. ഈ ലക്ഷ്മീ-നാരായണന് രാജ്യം ഭരിച്ചിരുന്നു. അവര് സ്വയം ഹിന്ദുവെന്ന് പറഞ്ഞിരുന്നില്ല. ശരി ഹിന്ദു ധര്മ്മമെന്നതിനും ഒരു കാലഘട്ടം ഉണ്ടായിരിക്കണമല്ലോ. വിക്രമ സംവത്സരം എന്ന് ഏതൊന്നിനെയാണോ പറയുന്നത്, എപ്പോള് മുതലാണോ ദേവതകള് വാമ മാര്ഗ്ഗത്തിലേക്ക് കടക്കുന്നത് അപ്പോള് മുതലായിരിക്കാം സ്വയത്തെ ഹിന്ദുവെന്ന് പറയാന് ആരംഭിച്ചത്, അപ്പോള് മുതലാണ് വിക്രമ കാലഘട്ടമെന്നും പറയുന്നത്. അങ്ങനെയെങ്കില് പകുതി-പകുതിയായി. ആ സമയം അവരെ ആദി സനാതന ദേവീ-ദേവതയെന്ന് പറയില്ല. ധര്മ്മം സ്ഥാപിക്കപ്പെടുന്നത് മുതലാണ് കാലഘട്ടമെന്ന് പറയുന്നത്. അപ്പോള് ഹിന്ദുധര്മ്മം ആരാണ് സ്ഥാപിച്ചത്? വിക്രമ യുഗം രാവണനാണ് സ്ഥാപിച്ചത്. ആ സമയം എല്ലാവരുടെയും കര്മ്മം വികര്മ്മമായിക്കൊണ്ടിരിക്കുന്നു. കര്മ്മം, അകര്മ്മം, വികര്മ്മം എന്നിങ്ങനെ പേരുകളില്ലേ. അപ്പോള് വിക്രമ രാജാവിന്റെയും കാലഘട്ടം നടക്കുന്നുണ്ട്. അരകല്പം. ഇപ്പോള് ഈ വിക്രമ കാലഘട്ടം ഹിന്ദുക്കളുടെ യുഗമല്ലല്ലോ? എങ്കില് ഭാരതത്തിന്റെ ആദി സനാതന ദേവീ-ദേവതാ ധര്മ്മം എപ്പോള് സ്ഥാപിക്കപ്പെട്ടു? ഈ കാര്യം ചോദിക്കണം. അറിയേണ്ടതല്ലേ. ഇത് വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്. എപ്പോള് ഇത് മനസ്സിലാക്കുന്നോ അപ്പോള് കണക്കുകൂട്ടാന് സാധിക്കും പുതിയ ലോകമുണ്ടായിരുന്നു രാത്രിയും പകലും തീര്ച്ചയായും വീണ്ടും ഉണ്ടാകുന്നുണ്ട്. തീര്ച്ചയായും പകുതി-പകുതിയായിരിക്കും. ഇതൊരു ഈശ്വരീയ നിയമമാണ്, ഈ അറിവും തീര്ച്ചയായും നല്കണം. ഒരിക്കലും ആരും ഈ രീതിയിലുള്ള വാര്ത്ത നല്കിയിട്ടില്ല. ക്രിസ്ത്യാനികളുടേതും പകുതി സുഖത്തിന്റെയും പകുതി ദുഃഖത്തിന്റെയും പാര്ട്ടാണ് നടക്കുക. ഞങ്ങള് ഈ ഏതൊരു ജ്ഞാനമാണോ നല്കുന്നത്, ഇതില് മുഴുവന് ചരിത്രവും ഭൂമിശാസ്ത്രവും വരുന്നു. ഏതെല്ലാം മനുഷ്യരാണോ വരുന്നത് അവര്ക്കെല്ലാം സുഖത്തിന്റെയും ദുഃഖത്തിന്റെയും ഭാഗം ലഭിച്ചിട്ടുണ്ട്. ഒന്നോ-രണ്ടോ ജന്മത്തിനായാണ് വരുന്നതെങ്കിലും പകുതി-പകുതിയായിരിക്കും. ഇതൊരു ഈശ്വരീയ നിയമമാണ്. പ്രദര്ശിനിയില് കേള്ക്കുമ്പോള് നല്ലത്, നല്ലതെന്ന് പറയുന്നു. എന്നാല് പുറത്തിറങ്ങുമ്പോള് തന്നെ മറന്ന് പോകുന്നു. വിരളം ചിലരേ ശ്രദ്ധ നല്കുന്നുള്ളൂ. ചിലര് ഒരു മാസം വന്ന് അപ്രത്യക്ഷമാകുന്നു. ചിലര് 10 മിനിറ്റ് കേള്ക്കുന്നു, ചിലര് ഒരുമണിക്കൂര്, ചിലര് കുറച്ച് കാലം വന്ന് പോകെ-പോകെ തളര്ന്ന് പോകുന്നു. സെന്റെറുകളില് ഇങ്ങനെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ദേവീ-ദേവതാ ധര്മ്മം എങ്ങനെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നുത്. പുതിയ ലോകത്തെ ധര്മ്മം പഴയ ലോകത്തില് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു – ഇതും അത്ഭുതമാണ്. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് വരുന്നുണ്ട്. ബാബയിലൂടെ നിങ്ങള് നിങ്ങളുടെ 84 ജന്മങ്ങളെ അറിഞ്ഞിരിക്കുന്നു. ബാബ പറയുന്നു ഞാന് 84 ജന്മങ്ങളുടെ കഥ കേള്പ്പിക്കുന്നതിനായി വരുന്നു, അപ്പോള് തീര്ച്ചയായും അന്തിമത്തില് വന്നല്ലേ കേള്പ്പിക്കുക. ദ്വാപരത്തിന് ഇടയില് വന്ന് കേള്പ്പിക്കാന് സാധിക്കില്ല. കാരണം അന്തിമത്തിലുള്ള ജന്മം ആ സമയം എടുത്തിട്ടില്ല. രാജയോഗത്തിന്റെ ജ്ഞാനം ദ്വാപരത്തില് ലഭിക്കുക സാധ്യമല്ല. മഹാഭാരത യുദ്ധവും ദ്വാപരത്തില് നടക്കുക സാധ്യമല്ല. മഹാഭാരത യുദ്ധത്തിന് ശേഷം തന്നെയാണ് സത്യയുഗം സ്ഥാപിതമാകുന്നത് അര്ത്ഥം ദേവീ-ദേവതാ ധര്മ്മം സ്ഥാപിതമാകുന്നത്. അതിന് മുന്പായി ബ്രാഹ്മണ ധര്മ്മം സ്ഥാപിക്കുന്നു, എങ്കിലത് തീര്ച്ചയായും ബ്രഹ്മാവിലൂടെയായിരിക്കും ചെയ്തിട്ടുണ്ടായിരിക്കുക. ബ്രാഹ്മണര് ജന്മമെടുത്തിരിക്കില്ലേ. വിരാഢ രൂപം ഏതൊന്നാണോ കാണിച്ചിട്ടുള്ളത് അതില് ശിവബാബയെയും കാണിച്ചിട്ടില്ല ബ്രാഹ്മണരുടെ കുടുമയും കാണിച്ചിട്ടില്ല. പ്രദര്ശിനിയിലും വിരാഢ രൂപത്തിന്റെ ചിത്രം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ബ്രഹ്മാവിലൂടെ ആദ്യം തീര്ച്ചയായും ബ്രാഹ്മണരെയാണ് രചിക്കുക. ആ ബ്രാഹ്മണരെ എപ്പോള് എവിടെയാണ് രചിക്കുന്നത്. സംഗമമാണ് ബ്രാഹ്മണരുടേത്. കലിയുഗം ശൂദ്രരുടേതാണ്. ഇപ്പോള് നിങ്ങള് നിങ്ങളെ പ്രജാപിതാ ബ്രഹ്മാകുമാര്-കുമാരിയെന്ന് പറയുന്നു. പ്രജയെന്നാല് മനുഷ്യ സൃഷ്ടി, അത് തീര്ച്ചയായും ബ്രാഹ്മണരായിരിക്കും. ക്രിസ്തുവിനെ ക്രിസ്ത്യന് ധര്മ്മത്തിന്റെ പിതാവെന്ന് പറയും. ഇതാണ് പ്രജാപിതാവ്. ഭഗവാന് ബ്രഹ്മാവിലൂടെ മനുഷ്യ സൃഷ്ടി രചിക്കുന്നു. ക്രിസ്തുവിലൂടെയും, ബുദ്ധനിലൂടെയുമല്ല രചിക്കുന്നത്. മനുഷ്യ സൃഷ്ടി ആരംഭിക്കുന്നത് തന്നെ ബ്രഹ്മാവില് നിന്നാണ്. അപ്പോള് തീര്ച്ചയായും ഏറ്റവുമാദ്യം ബ്രാഹ്മണരെ തന്നെയാണ് രചിക്കുക. ബ്രാഹ്മണരെ പിന്നീട് ദേവതയാക്കുന്നു. വിരാഢ രൂപവും ഭാരതത്തില് തന്നെയാണ് കാണിക്കുന്നത്. മറ്റു ധര്മ്മത്തിലുള്ളവര്ക്ക് വിരാഢ രൂപമുണ്ടാക്കാന് സാധിക്കില്ല. ഈ പുതിയ-പുതിയ കാര്യങ്ങള് ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. പുതിയ പോയന്റുകളും വന്നുകൊണ്ടിരിക്കുന്നു, പഴയതും വന്നുകൊണ്ടിരിക്കുന്നു എന്തുകൊണ്ടെന്നാല് പുതിയ-പുതിയ കുട്ടികള്ക്കും മനസ്സിലാക്കുന്നതിനായി കുറച്ച് പുതിയതും കുറച്ച് പഴയതും ലഭിക്കണം. അള്ളാഹുവും സമ്പത്തും ബുദ്ധിയിലില്ലാത്തത് വരെ മറ്റെന്താണ് മനസ്സിലാക്കുക. നിങ്ങള്ക്കറിയാം അള്ളാഹുവിനെയും സമ്പത്തിനെയും ആര്ക്കും മനസ്സിലാക്കി കൊടുക്കാന് വളരെ സഹജമാണ്. എല്ലാവരുടെയും പിതാവ് ഒരാളാണ്, ആ പിതാവ് തീര്ച്ചയായും വരുന്നുണ്ട്. ശിവ ജയന്തി ഭാരതത്തില് തന്നെയാണ് ആഘോഷിക്കുന്നത്. എന്നാല് ഭാരതവാസികള്ക്ക് ശിവ ജയന്തി എന്താണെന്നറിയില്ല. ബ്രഹ്മാ, വിഷ്ണു, ശങ്കരനെയും അറിയില്ല, ശ്രീകൃഷ്ണനെയും അറിയില്ല. ശ്രീ ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോഴായിരുന്നു ഉണ്ടായിരുന്നത്, ഇതും അറിയില്ല. ക്രിസ്തു വന്ന് പോയി, അവരുടെ പോപ്പിന്റെ മുഴുവന് ലിസ്റ്റും ഉണ്ടായിരിക്കും. എന്നാല് ഈ ലക്ഷ്മീ-നാരായണന് ഇതേ ഭാരതത്തില് രാജ്യം ഭരിച്ച് കടന്ന് പോയവരാണെന്ന് ഭാരതവാസികള്ക്കറിയില്ല. ആരുടെയെല്ലാമാണോ ചിത്രങ്ങളുണ്ടാക്കുന്നത്, പൂജിക്കുന്നത്, അവരുടെ കര്ത്തവ്യത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ല. ദേവതകളില് നിന്ന് പിന്നീട് ക്ഷത്രിയര് എങ്ങനെയാണ് രാജ്യം നേടിയത്, എന്താ യുദ്ധം ചെയ്തോ? രാജ്യം മാറുകയാണെങ്കില് തീര്ച്ചയായും ആരോ വിജയം നേടിയിരിക്കും. എന്നാല് അവിടെ ഇത്തരം കാര്യങ്ങളേയില്ല. അവര് വളരെ നല്ല രീതിയില് രാജ്യം കൈമാറുന്നു. മനുഷ്യര് എത്ര അന്ധകാരത്തിലാണ്. നിങ്ങള്ക്ക് എത്ര പ്രകാശമാണ് ലഭിക്കുന്നത്. എന്നാല് എല്ലാ കാര്യങ്ങളും ആരുടെയെങ്കിലും ഓര്മ്മയിലിരിക്കുക, അങ്ങനെയുമില്ല. അല്ലെങ്കില് ബാബ എന്തെല്ലാമാണോ മനസ്സിലാക്കി തന്നത് അതെല്ലാം പ്രദര്ശിനില് മനസ്സിലാക്കി കൊടുക്കണം. പ്രദര്ശിനികളില് ആളുകള് ഒരു ദിവസം വരുന്നു അടുത്ത ദിവസം വരുന്നില്ല. മനസ്സിലായോ ഇല്ലയോ ഒന്നും തന്നെ അറിയാന് കഴിയുന്നില്ല. അഭിപ്രായ ശേഖരണത്തില് എഴുതിക്കണം ഞങ്ങള്ക്ക് ദേവീ-ദേവതാ ധര്മ്മം എവിടെ പോയെന്ന് അറിയില്ലായിരുന്നു. ചോദിക്കണം കാലഘട്ടം പറയൂ. ഹിന്ദു ധര്മ്മം എപ്പോള് മുതലാണ് ആരംഭിച്ചത്? ഓരോരുത്തരും എന്താണ് മനസ്സിലാക്കുന്നതെന്ന് ആര്ക്കും അറിയില്ല. അതുകൊണ്ട് അഭിപ്രായം ശേഖരിക്കുന്നവരും ഉണ്ടായിരിക്കണം. നിങ്ങള് തെളിയിച്ച് പറഞ്ഞ് കൊടുക്കൂ. ഇത് അയ്യായിരം വര്ഷത്തിന്റെ ചക്രമാണ്, എഴുതൂ. കാലഘട്ടത്തെക്കുറിച്ചും ആര്ക്കും തന്നെ അറിയില്ല. ഈ കാര്യങ്ങള് ഏതെങ്കലും ശാസ്ത്രത്തില് കേട്ടിട്ടുണ്ടോ? എങ്കില് പിന്നീട് ഞങ്ങളിത് എവിടെ നിന്നാണ് പഠിച്ചത്? അങ്ങനെയെങ്കില് ഞങ്ങളെ പഠിപ്പിക്കുന്നത് തീര്ച്ചയായും ഭഗവാനായിരിക്കും. ഭഗവാനല്ലാതെ മറ്റാര്ക്കും ഈ കാര്യങ്ങള് മനസ്സിലാക്കി തരാന് സാധിക്കില്ല. ആ ഭഗവാനും തീര്ച്ചയായും ഏതെങ്കിലും ശരീരത്തിലാണ് വരിക. പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരമാണ്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുന്നു. ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നു. ശിവന് എന്നാണ് പേര്. ഭക്തി മാര്ഗ്ഗത്തില് ധാരാളം പേരുകള് നല്കിയിട്ടുണ്ട്. അവരവരുടെ ഭാഷകളില് കുറഞ്ഞത് ഒന്നര ലക്ഷം പേരെങ്കിലും നല്കിയിരിക്കും.

കുട്ടികള്ക്ക് ദിവസവും എത്രയാണ് മനസ്സിലാക്കി തരുന്നത്. എന്നാല് ബുദ്ധി ശുദ്ധമായിട്ടില്ല. പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണെങ്കില് കറ ഇല്ലാതാകും. ഇതുവരേയ്ക്കും സതോ വരെ പോലും വളരെ വിരളമാണ് എത്തിയിട്ടുള്ളത്. അതില് തന്നെ ചിലര് തമോയാണ്. സതോപ്രധാനം, സതോ, രജോ, തമോ ഇതിലും നമ്പര്വൈസാണ്. ഓരോരുത്തരുടേതും അവരവരുടേതായ പുരുഷാര്ത്ഥമാണ് നടക്കുന്നത്. ഈ സമയം മനുഷ്യരുടേത് വിനാശകാലേ വിപരീത ബുദ്ധിയാണ്. കേവലം പാണ്ഢവരുടേതായിരുന്നു പ്രീത ബുദ്ധി. അവരുടെ വിജയമുണ്ടായി. അസുരനും ദേവനും, രണ്ടും മനുഷ്യരാണ്. അസുരന്മാരുടേത് ഭയാനകമായ മുഖമാണ് അങ്ങനെയൊന്നുമല്ല. അവര് യുദ്ധത്തില് വെടിയുണ്ടയില് നിന്നും തീയില് നിന്നെല്ലാം രക്ഷപ്പെടുന്നതിനാണ് അത്തരം വസ്ത്രങ്ങള് ധരിക്കുന്നത്. അതാണ് ആസുരീയ സമ്പ്രദായം, നിങ്ങളാണ് രാമ സമ്പ്രദായം എന്തുകൊണ്ടെന്നാല് നിങ്ങള് 5 വികാരങ്ങളെ ഉപേക്ഷിക്കുന്നു. നിങ്ങള് പവിത്രമായി മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കുന്നു. നിങ്ങള്ക്ക് ആരുമായും യുദ്ധമില്ല. ബാബ എത്ര കാര്യങ്ങളാണ് മനസ്സിലാക്കി തരുന്നത്. ചിലര് രണ്ട് മാസം വന്ന് പിന്നീട് ക്ഷീണിച്ച് പോകുന്നു. അപ്പോള് മനസ്സിലാക്കാം ഭാഗ്യത്തിലില്ല. സാധാരണ പ്രജയിലേക്ക് വരും. പ്രജകള് ധാരാളമുണ്ടാകും. ഇപ്പോഴും നോക്കൂ എത്ര പ്രജകളാണ്. ഒരു വശത്ത് ഭക്ഷണം ലഭിക്കാത്തത് കാരണം മനുഷ്യര് വിശന്ന് മരിക്കുന്നു. മറ്റൊരു വശത്ത് മഴയില്ലാത്തത് കാരണം അകാല മരണം സംഭവിക്കുന്നു. ഇതില് ഗവണ്മെന്റ് എന്ത് ചെയ്യാനാണ്! ഇത് പ്രകൃതി ക്ഷോഭങ്ങളാണ്. ഇനിയാണെങ്കില് മിസൈലുകളുടെ മഴയും പെയ്യും. വിനാശം സംഭവിക്കുക തന്നെ വേണം. ഇതില് നിങ്ങളെന്താണോ സാക്ഷാത്ക്കാരം ചെയ്തിട്ടുള്ളത്, അതെല്ലാം യഥാര്ത്ഥത്തില് സംഭവിക്കും. സാക്ഷാത്ക്കാരത്തില് ഒരു കൃഷ്ണന്റെ കൊട്ടാരാമാണ് കാണുക. എല്ലാം കാണാന് സാധിക്കില്ല. നിങ്ങള് വിനാശമുണ്ടാകുന്നത് കാണും, ശരീരം ഉപേക്ഷിക്കുമ്പോള് എല്ലാം തന്നെ മറക്കും. മുഴുവന് ലോകവും ഇല്ലാതാകും. പിന്നീട് ലോകം തീര്ത്തും മാറും, നിങ്ങള് എല്ലാം മറക്കും. ഇപ്പോള് നിങ്ങളില് തുടക്കം മുതല് അന്ത്യം വരെയുള്ള എല്ലാ ജ്ഞാനവുമുണ്ട്. മൂലവതനത്തിന്റെയും, സൂക്ഷ്മവതനത്തിന്റെയും ചക്രം എങ്ങനെയാണ് കറങ്ങുന്നത്, എല്ലാ ജ്ഞാനവും ബാബ നല്കിയിട്ടുണ്ട്. ഇതില് എത്ര കൂടുതല് ജ്ഞാനമുണ്ടോ അത്രയും കൂടുതല് ലഹരി ഉണ്ടായിരിക്കും. ഇപ്പോള് നമ്മള് മാസ്റ്റര് നോളജ്ഫുളായിരിക്കുന്നു, പിന്നീട് എപ്പോഴാണോ വിനാശമുണ്ടാകുന്നത് അപ്പോള് നമ്മുടെ ശരീരം ഇല്ലാതാകും. ഈ ജന്മം വരെ മാത്രമേ ജ്ഞാനം ഉണ്ടായിരിക്കുകയുള്ളൂ. അതുകൊണ്ട് ബുദ്ധിയില് ഇത്രയും ലഹരി ഉണ്ടായിരിക്കണം നമ്മള് ഈ ശരീരം ഉപേക്ഷിച്ച് പോയി രാജകുമാരനും രാജകുമാരിയുമാകും. മനുഷ്യര് പോയി പഠിച്ച് അവരവരുടെ സമ്പാദ്യമുണ്ടാക്കാറുണ്ട്. ബാബ പറയുന്നു- ഞാന് സമ്പാദ്യമുണ്ടാക്കുന്നില്ല. ഞാന് നിങ്ങളെ പഠിപ്പിച്ച് നമ്മുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നു. നിങ്ങളാണ് സമ്പാദിക്കുന്നതും നഷ്ടപ്പെടുത്തുന്നതും. നിങ്ങള്ക്ക് ആദി-മദ്ധ്യ-അന്ത്യത്തിന്റെ മുഴുവന് ജ്ഞാനവുമുണ്ട്. ബാബയ്ക്കും ജ്ഞാനമുണ്ട്, അതിരുന്ന് പാര്ട്ടനുസരിച്ച് മനസ്സിലാക്കി തരുന്നു. പിന്നീട് ബാബയും നിര്വ്വാണധാമത്തിലേക്ക് പോകും. എല്ലാ ആത്മാക്കളും പോകും. കുട്ടികള്ക്ക് ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി എത്ര ജ്ഞാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയവരുടെ ബുദ്ധിയില് ഇരിക്കുകയില്ല. കേവലം ഇത്ര മാത്രം പറയും ജ്ഞാനം വളരെ നല്ലതാണ്. പിന്നീട് ജോലി വേലകളില് മുഴുകും. പുറത്തേക്കിറങ്ങുന്നതിലൂടെ മായ മറപ്പിക്കുന്നു, പൂട്ടിടുന്നു, പല കുട്ടികള്ക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ട്. പൂര്ണ്ണമായ ധാരണ ഉണ്ടാകുന്നില്ല. ആദ്യായി ആരെങ്കിലും വരികയാണെങ്കില് പറയൂ ഇതെല്ലാം ബ്രഹ്മാകുമാര്-കുമാരിമാരാണ്. ശിവബാബ ബ്രഹ്മാവിലൂടെ വിഷ്ണുപുരിയുടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള് കലിയുഗത്തന്റെ അവസാനമാണ് പിന്നീട് സത്യയുഗമാകും. ഇപ്പോള് ബ്രഹ്മാവിന്റെ കുട്ടികളെല്ലാവരും ബ്രഹ്മാകുമാരന്മാരാണ് അവര് പിന്നീട് ദേവതയാകും. ഇങ്ങനെ സേവനത്തിന്റെ വാര്ത്ത ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കില് ബാബ നിര്ദ്ദേശം നല്കും. എന്നാല് ബാബയെ വേണ്ട വിധം കേള്പ്പിക്കുന്നില്ല. വളരെ പേരില് ഗ്രഹപ്പിഴകളുണ്ട്. ഇന്ന് നോക്കൂ ഫസ്റ്റ് ക്ലാസ്സായിരിക്കും, നാളെ നോക്കൂ തേഡ് ക്ലാസ്സായി മാറുന്നു. ഗ്രഹപ്പിഴയില്ല എങ്കില് എന്തിനാണ് ആശ്ചര്യവതിയായി ഓടിപ്പോകുന്നത്? ഏത് കുട്ടികളാണോ പ്രദര്ശിനികളില് പോയി നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നത്, അവര് തന്റെ സമയവും സഫലമാക്കുകയാണ്. ബാപ്ദാദയെ ഒരിക്കലും ഉപേക്ഷിക്കരുത്. അച്ഛന് മക്കളോട് എന്ത് പറഞ്ഞാലും പിന്നീട് അതുപോലെ തന്നെ സ്നേഹിക്കുകയും ചെയ്യും. ബാബയും കുട്ടികളുടേതൊന്നും തന്നെ മനസ്സില് വെയ്ക്കുന്നില്ല. ഇത് കേവലം ശിക്ഷണം നല്കുന്നതിനായി മനസ്സിലാക്കി തരുന്നതാണ്.

ഇവിടെ കുട്ടികളെ ടോളി കഴിപ്പിക്കുന്നു എന്തുകൊണ്ടെന്നാല് പരിധിയില്ലാത്ത അച്ഛനല്ലേ. ലൗകീക അച്ഛനും കവലയില് നിന്ന് വരുമ്പോള് കുട്ടികളെ തീര്ച്ചയായും ഓര്മ്മിക്കും. എന്തെങ്കിലുമെല്ലാം മിഠായികളുമായി വരുന്നു. പുറമെ സെന്ററുകളില് ടോളി ലഭിക്കാറില്ല. ഇവിടെ ബാബ മുന്നിലിരിക്കുന്നുണ്ട്. ബാബ എല്ലാം കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. ദ്വാപരയുഗത്തിലുള്ള ബുദ്ധിക്ക് പൂട്ട് വീഴാത്ത സതോപ്രധാനരായിരുന്ന ഋഷി-മുനിമാര് പോലും പറഞ്ഞിരുന്നത് രചയിതാവിനെയും രചനയെയും ഞങ്ങള്ക്കറിയില്ല എന്നാണ്. ഇന്ന് കലിയുഗത്തില് എല്ലാവരുടെയും ബുദ്ധിക്ക് പൂട്ട് വീണിരിക്കുകയാണ്, പിന്നെ ഇവര്ക്കെങ്ങനെ അറിയാന് കഴിയും. അന്നുള്ള ഋഷിയും-മുനിയും ഇതേ ശാസ്ത്രം പഠിച്ചിരുന്നു. നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ധാരാളം പോയന്റുകള് ലഭിക്കുന്നു. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഭഗവാന് നമ്മളെ പഠിപ്പിച്ച് ഭഗവതിയും ഭഗവാനുമാക്കുന്നു – ഈ സന്തോഷത്തില് അഥവാ ലഹരിയില് കഴിയണം. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ബുദ്ധിയില് വച്ച് മറ്റുള്ളവരെ കേള്പ്പിക്കണം.

2) ബാബ ഏതുപോലെയാണോ ആരുടെയും കാര്യങ്ങള് മനസ്സില് വെയ്ക്കാത്തത്, അതുപോലെ ആരുടെയും കാര്യം മനസ്സില് വെയ്ക്കരുത്.

വരദാനം:-

ഏതൊരു സ്ഥൂലമായ കാര്യം ചെയ്തുകൊണ്ടും സദാ ഈ സ്മൃതി ഉണ്ടായിരിക്കണം ഞാന് വിശ്വത്തിന്റെ സ്റ്റേജില് വിശ്വ മംഗളത്തിന്റെ സേവനാര്ത്ഥം നിമിത്തമാണ്. എനിക്ക് എന്റെ ശ്രേഷ്ഠ മനസ്സിലൂടെ വിശ്വ പരിവര്ത്തനതത്തനം ചെയ്യുന്നതിന്റെ വളരെ വലിയ ഉത്തരവാദിത്ത്വം ലഭിച്ചിരിക്കുന്നു. ഈ സ്മൃതിയിലൂടെ അശ്രദ്ധ സമാപ്തമാകും സമയവും വ്യര്ത്ഥമായി പോകുന്നതില് നിന്ന് സംരക്ഷിക്കപ്പെടും. ഓരോരോ നിമിഷവും അമൂല്യമാണെന്ന് മനസ്സിലാക്കികൊണ്ട് വിശ്വ മംഗളത്തിന്റെ അഥവാ ജഡ-ചൈതനത്തെ പരിവര്ത്തനം ചെയ്യുന്നതിന്റെ കാര്യത്തില് സഫലമാക്കിക്കൊണ്ടിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top