12 May 2021 Malayalam Murli Today – Brahma Kumaris

May 11, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - എപ്പോഴാണോ നിങ്ങള് സമ്പൂര്ണ്ണമായും പാവനമാകുന്നത്, അപ്പോള് മാത്രമാണ് ബാബ നിങ്ങളുടെ സമര്പ്പണം സ്വീകരിക്കുന്നത്, തന്റെ ഹൃദയത്തോട് ചോദിക്കൂ- ഞാന് എത്രത്തോളം പാവാനമായി മാറിയിട്ടുണ്ട്!

ചോദ്യം: -

നിങ്ങള് കുട്ടികള് ഇപ്പോള് വളരെ സന്തോഷത്തോടുകൂടിയാണ് ബാബയില് ബലിയര്പ്പണമാകുന്നത്- എന്തുകൊണ്ട്?

ഉത്തരം:-

എന്തുകൊണ്ടെന്നാല് നിങ്ങള്ക്കറിയാം, ഇപ്പോള് നമ്മള് ബലിയര്പ്പണമാകുയാണെങ്കില് 21 ജന്മത്തേക്ക് ബാബ നമുക്കു മുന്നില് ബലിയര്പ്പണമാകുന്നു. നിങ്ങള് കുട്ടികള്ക്ക് ഇതും അറിയാം, ഇപ്പോള് ഈ അവിനാശിയായ രുദ്ര ജ്ഞാന യജ്ഞത്തില് എല്ലാ മനുഷ്യര്ക്കും സ്വാഹാ ആവുക തന്നെ വേണം. അതിനാല് നിങ്ങള് തന്നെ ആദ്യം സന്തോഷത്തോടുകൂടി തന്റെ ശരീരം, മനസ്സ്, ധനം സര്വ്വതും സ്വാഹാ ചെയ്ത് സഫലമാക്കുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മുഖം നോക്കൂ മനുഷ്യാ….

ഓം ശാന്തി. ശിവ ഭഗവാനുവാച. തീര്ച്ചയായും തന്റെ കുട്ടികളെ പ്രതി ജ്ഞാനം പഠിപ്പിക്കുന്നു അഥവാ ശ്രീമതം നല്കുന്നു- അല്ലയോ കുട്ടികളേ അഥവാ അല്ലയോ പ്രാണീ, ശരീരത്തില് നിന്ന് പ്രാണനാണ് ഇല്ലാതാകുന്നത് അഥവാ ആത്മാവ് ഇല്ലാതാകുന്നു രണ്ടും ഒന്നു തന്നെയാണ്. അല്ലയോ പ്രാണീ അഥവാ കുട്ടികളേ, നിങ്ങളുടെ ജീവിതത്തില് എത്ര പാപം അഥവാ പുണ്യമുണ്ടായിരുന്നു എന്നത് നിങ്ങള്ക്കറിയാം! അതിന്റെ കണക്കും പറഞ്ഞു തന്നിട്ടുണ്ട്- നിങ്ങളുടെ ജീവിതത്തില് പകുതി കല്പം പുണ്യവും പകുതി കല്പം പാപവുമുണ്ടാകുന്നു. പുണ്യത്തിന്റെ സമ്പത്ത് ബാബയില് നിന്നാണ് ലഭിക്കുന്നത്. ബാബയെ രാമനെന്നാണ് പറയുന്നത്. രാമനെന്ന് നിരാകാരനെയാണ് പറയുന്നത്. അല്ലാതെ സീതയുടെ രാമനെയല്ല. അതിനാല് നിങ്ങള് കുട്ടികള് ആരെല്ലാമാണോ ഇപ്പോള് ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണരായി മാറിയിരിക്കുന്നത്, നിങ്ങളുടെ ബുദ്ധിയിലേക്ക് വന്നുകഴിഞ്ഞു വാസ്തവത്തില് പകുതി കല്പം നമ്മള് പുണ്യാത്മാക്കളായിരുന്നു പിന്നീട് പകുതി കല്പം പാപാത്മാവായി മാറി. ഇപ്പോള് പുണ്യാത്മാവായി മാറണം. നമ്മള് എത്ര പുണ്യാത്മാവായി മാറിയിട്ടുണ്ടെന്ന് അവനവന്റെ ഹൃദയത്തോട് ചോദിക്കൂ? എങ്ങനെയാണ് പാപാത്മാവില് നിന്ന് പുണ്യാത്മാവായി മാറുന്നത്…. അതും ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. യജ്ഞം,തപം മുതലാവയിലൂടെ നിങ്ങള് പുണ്യാത്മാവായി മാറില്ല. അതെല്ലാം ഭക്തിമാര്ഗ്ഗമാണ്. ഇതിലൂടെ ഒരു മനുഷ്യാത്മാവും പുണ്യാത്മാവായി മാറുകയില്ല. നമ്മള് പുണ്യാത്മാവായി മാറുകയാണെന്ന് ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു. ആസുരീയ മതത്തിലൂടെ പാപാത്മാവായി, ഏണിപ്പടി താഴേക്ക് തന്നെയാണ് ഇറങ്ങിവന്നത്. എത്ര സമയമാണ് നമ്മള് പുണ്യാത്മാവായി മാറുന്നത് അഥവാ സുഖത്തിന്റെ സമ്പത്ത് എടുക്കുന്നത്-ഇതാര്ക്കും അറിയില്ല. പരമപിതാ പരമാത്മാവെന്ന് പറയുന്ന ബാബയെയാണ് എല്ലാ മനുഷ്യാത്മാക്കളും ഓര്മ്മിക്കുന്നത്. ബ്രഹ്മാ,വിഷ്ണു,ശങ്കരനെ പരമാത്മാവെന്ന് പറയില്ല. മറ്റാരേയും പരമാത്മാവെന്ന് പറയില്ല. നിങ്ങള് ഇപ്പോള് പ്രജാപിതാ ബ്രഹ്മാവെന്ന് പറയുന്നണ്ടെങ്കിലും പ്രജാപിതാവിനെ ഒരിക്കലും ഭക്തിമാര്ഗ്ഗത്തില് ഓര്മ്മിക്കുന്നില്ല. എല്ലാവരും ഓര്മ്മിക്കുന്നത് നിരാകാരനായ പിതാവിനെ തന്നെയാണ്-അല്ലയോ ഈശ്വരനാകുന്ന പിതാവേ,അല്ലയോ ഭഗവാനേ എന്ന വാക്കുകള് തന്നെയാണ് വരുന്നത്. ഒരാളെ തന്നെയാണ് ഓര്മ്മിക്കുന്നത്. മനുഷ്യന് അവനവനെ ഗോഡ്ഫാദറെന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാ,വിഷ്ണു,ശങ്കരന് സ്വയത്തെ ഗോഡ്ഫാദറെന്ന് പറയാന് സാധിക്കില്ല. അവരുടെ ശരീരത്തിന് പേരുണ്ടല്ലോ. ഒരേയൊരു ഗോഡ്ഫാദറിനു മാത്രമാണ് തന്റെതായ ശരീരമില്ലാത്തത്. ഭക്തിമാര്ഗ്ഗത്തിലും ശിവന്റെ പൂജ ഒരുപാട് ചെയ്യാറുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, ശിവബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെയാണ് നമ്മളോട് സംസാരിക്കുന്നത്. അല്ലയോ കുട്ടികളേ, എത്ര സ്നേഹത്തോടു കൂടിയാണ് പറയുന്നത്. ഞാന് സര്വ്വരുടെയും പതിത-പാവനനും സദ്ഗതി ദാതാവുമാണ്. മനുഷ്യര് ബാബയുടെ മഹിമ പാടാറില്ലേ. എന്നാല് അയ്യായിരം വര്ഷങ്ങള്ക്കുശേഷമാണ് ബാബ വരുന്നതെന്ന് അവര്ക്കറിയില്ല. തീര്ച്ചയായും കലിയുഗത്തിന്റെ അവസാനമാകുമ്പോഴായിരിക്കുമല്ലോ വരിക. ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ്. അതിനാല് തീര്ച്ചയായും വന്നിട്ടുണ്ട്. നിങ്ങളെ കൃഷ്ണനല്ല പഠിപ്പിക്കുന്നത്. ശ്രീമതമാണ് ലഭിക്കുന്നത്. ശ്രീമതം കൃഷ്ണന്റേതല്ല. കൃഷ്ണന്റെ ആത്മാവും ശ്രീമതത്തിലൂടെയാണ് ദേവതയായി മാറിയിരുന്നത്. പിന്നീട് 84 ജന്മങ്ങള് എടുത്ത് ഇപ്പോള് നിങ്ങള് ആസുരീയ മതത്തിലുള്ളവരായി മാറിയിരിക്കുകയാണ്. ബാബ പറയുന്നു- ഞാന് വരുന്നതു തന്നെ നിങ്ങളുടെ ചക്രം പൂര്ത്തിയാകുമ്പോഴാണ്. ആദ്യം വന്നവര് ഇപ്പോള് ജീര്ണ്ണിച്ച അവസ്ഥയിലെത്തിയിരിക്കുന്നു. വൃക്ഷം പഴയതും ജീര്ണ്ണിച്ചതുമാകുമ്പോള് മുഴുവന് വൃക്ഷവും അങ്ങനെ തന്നെയാകുന്നു. ബാബ മനസ്സിലാക്കിതരുന്നു-നിങ്ങളുടെ തമോപ്രധാന അവസ്ഥയിലൂടെ എല്ലാവരും തമോപ്രധാനമായി മാറിയിരിക്കുന്നു. ഇത് മനുഷ്യ സൃഷ്ടിയുടെ വിവിധ ധര്മ്മങ്ങളുടെ വൃക്ഷമാണ്. ഇതിനെ തലകീഴായ വൃക്ഷമെന്നും പറയുന്നു, ഈ വൃക്ഷത്തിന്റെ ബീജം മുകളിലാണ്. ഈ ബീജത്തില് നിന്നാണ് മുഴുവന് വൃക്ഷവുമുണ്ടാകുന്നത്. മനുഷ്യര് ഗോഡ്ഫാദര് എന്ന് വിളിക്കാറുണ്ട്. ആത്മാവാണ് പറയുന്നത്. ആത്മാവിന്റെ പേര് ആത്മാവെന്ന് തന്നെയാണ്. ആത്മാവ് ശരീരത്തിലേക്ക് വരുന്നതിലൂടെ ശരീരത്തിനാണ് പേരിടുന്നത്. കളി (നാടകം) നടക്കുന്നു. ആത്മാക്കളുടെ ലോകത്തില് നാടകമില്ല. കളിയുടെ സ്ഥലം ഈ ലോകം തന്നെയാണ്. നാടക വേദിയില് പ്രകാശമുണ്ടാകുന്നു. ആത്മാക്കള് വസിക്കുന്ന സ്ഥലത്ത് സൂര്യനും ചന്ദ്രനുമൊന്നുമില്ല. അവിടെ ഡ്രാമയുടെ കളി നടക്കുന്നില്ല. രാത്രയും പകലും ഈ സാകാര ലോകത്തിലാണ് ഉണ്ടാകുന്നത്. സൂക്ഷ്മവതനത്തില് അഥവാ മൂലവതനത്തില് രാത്രിയും പകലുമില്ല. കര്മ്മക്ഷേത്രം ഈ ലോകമാണ്. ഈ സാകാര ലോകത്തില് മനുഷ്യര് നല്ല കര്മ്മങ്ങളും മോശമായ കര്മ്മങ്ങളും ചെയ്യുന്നുണ്ട്. സത്യ-ത്രേതായുഗത്തില് നല്ല കര്മ്മങ്ങള് ഉണ്ടാകുന്നു. കാരണം അവിടെ 5 വികാരങ്ങളാകുന്ന രാവണന്റെ രാജ്യം തന്നെയില്ല. ബാബ കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ രഹസ്യം മനസ്സിലാക്കിതരുന്നു. കര്മ്മം ചെയ്യുക തന്നെ വേണം. ഇത് കര്മ്മക്ഷേത്രമാണ്. സത്യയുഗത്തില് മനുഷ്യര് ചെയ്യുന്ന കര്മ്മങ്ങള് അകര്മ്മങ്ങളാണ്. സത്യയുഗത്തില് രാവണരാജ്യം തന്നെയില്ല. സത്യയുഗത്തെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. ഈ സമയം സ്വര്ഗ്ഗമില്ല. സത്യയുഗത്തില് ഒരേയൊരു ഭാരതം മാത്രമെയുണ്ടായിരുന്നുള്ളൂ. മറ്റൊരു രാജ്യവുമില്ല. സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവെന്ന് പറയുന്നു എങ്കില് ബാബ തീര്ച്ചയായും വന്ന് സ്വര്ഗ്ഗം സ്ഥാപിക്കും. എല്ലാ രാജ്യത്തിലുള്ളവര്ക്കും അറിയാം ഭാരതം പ്രാചീനമായ ദേശമാണെന്ന്. ആദ്യമാദ്യം ഭാരതം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല് ഇതാര്ക്കും അറിയില്ല. ഇപ്പോള് അങ്ങനെയല്ലല്ലോ. 5000 വര്ഷത്തിന്റെ കാര്യമാണ്. ക്രിസ്തുവിന് 3000 വര്ഷങ്ങള്ക്കു മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. രചയിതാവ് തീര്ച്ചയായും രചനയെ രചിക്കും. തമോപ്രധാനമായ ബുദ്ധിയായതു കാരണം ഇത്രയും മനസ്സിലാക്കുന്നില്ല. ഭാരതം വളരെ ഉയര്ന്ന രാജ്യമാണ്. ആദ്യത്തെ കുലം മനുഷ്യസൃഷ്ടിയുടേതാണ്. ഇതും പൂര്വ്വനിശ്ചിത ഡ്രാമയാണ്. ധനവാന്മാര് പാവപ്പെട്ടവരെ സഹായിക്കുന്നു. ഇതും നടന്നുവരുന്നു. ഭക്തിമാര്ഗ്ഗത്തിലും ധനവാന്മാര് പാവപ്പെട്ടവര്ക്ക് ദാനം നല്കുന്നു. എന്നാല് ഇത് പതിതമായ ലോകമാണ്. ദാനപുണ്യങ്ങളെല്ലാം പതിതരാണ് ചെയ്യുന്നത്. ദാനം ചെയ്യുന്നതും പതിതര്ക്കാണ്. പതിതര് പതിതര്ക്കാണ് ദാനം ചെയ്യുന്നത് അതിന്റെ ഫലം എന്ത് ലഭിക്കാനാണ്. എത്ര ദാന പുണ്യങ്ങള് ചെയ്തു വന്നുവോ അത്രത്തോളം താഴേക്ക് അധഃപതിച്ചു. ഭാരതത്തെ പോലെ ദാനിയായ രാജ്യം മറ്റൊന്നില്ല. ഈ സമയം നിങ്ങളുടെ ശരീരം മനസ്സ്, ധനമെല്ലാം ഇതില് സ്വാഹാ ആകണം. രാജസ്വ അശ്വമേധ അവിനാശി ജ്ഞാന യജ്ഞം. ആത്മാവാണ് പറയുന്നത്-ഈ പഴയ ശരീരത്തേയും ഇവിടെ സ്വാഹാ ചെയ്യണം. കാരണം നിങ്ങള്ക്കറിയാം മുഴുവന് മനുഷ്യരും ഈ യജ്ഞത്തില് സ്വാഹാ ആകണം. എങ്കില് എന്തുകൊണ്ട് നമുക്ക് ബാബയില് സന്തോഷത്തോടു കൂടി ബലിയര്പ്പണമായിക്കൂടാ! ആത്മാവിനറിയാം നമ്മള് ബാബയെ ഓര്മ്മിക്കുന്നു എന്ന്. പറഞ്ഞിരുന്നു-അങ്ങ് വരുമ്പോള് ഞങ്ങള് അങ്ങില് ബലിയര്പ്പണമാകാം എന്ന് കാരണം ഇപ്പോള് നമ്മുടെ ബലിയര്പ്പണത്തിലൂടെ അങ്ങ് 21 ജന്മത്തേക്ക് വേണ്ടി ഞങ്ങളില് ബലിയര്പ്പണമാകും. ഇത് കച്ചവടമാണല്ലോ. ഞങ്ങള് അങ്ങില് ബലിയര്പ്പണമാവുകയാണെങ്കില് അങ്ങും 21 ജന്മത്തേക്ക് ബലിയര്പ്പണമാകും. ബാബ പറയുന്നു-ആത്മാക്കളായ നിങ്ങള് പവിത്രമാകാതെ ബാബ ബലിയര്പ്പണം സ്വീകരിക്കുകയില്ല.

ബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ എന്നാല് ആത്മാവ് പവിത്രമായി മാറും. ബാബയെ മറക്കുന്നതിലൂടെ നിങ്ങള് എത്ര പതിതരും ദുഃഖിയുമായി മാറിയിരിക്കുന്നു. മനുഷ്യര് ദുഃഖിയാകുമ്പോള് ശരണം പ്രാപിക്കാറുണ്ട്. ഇപ്പോള് നിങ്ങള് 63 ജന്മം രാവണനാല് വളരെ ദുഃഖിയായി മാറിയിരിക്കുകയാണ്. ഒരു സീതയുടെ കാര്യമല്ല, എല്ലാ മനുഷ്യരും സീതകളാണ്. രാമായണത്തില് കഥ എഴുതിയിട്ടുണ്ട്. സീതയെ രാവണന് ശോക വാടികയില് കൊണ്ടുപോയി. വാസ്തവത്തില് ഇത് മുഴുവനും ഈ സമയത്തെ കാര്യമാണ്. എല്ലാവരും രാവണന്റെ അര്ത്ഥം 5 വികാരങ്ങളുടെ ജയിലിലാണ്. അതുകൊണ്ടാണ് ദുഃഖിയായി വിളിക്കുന്നത്. നമ്മളെ ഇതില് നിന്ന് മുക്തമാക്കൂ…. ഒരാളുടെ കാര്യമല്ല. ബാബ മനസ്സിലാക്കി തരുന്നു-മുഴുവന് ലോകവും രാവണന്റെ ജയിലിലാണ്. രാവണ രാജ്യമാണല്ലോ. രാമരാജ്യം വേണമെന്നും പറയാറുണ്ട്. ഗാന്ധിജിയും രാമരാജ്യം വേണമെന്നു പറഞ്ഞു. സന്യാസിമാര് രാമരാജ്യം വേണമെന്ന് ഒരിക്കലും പറയില്ല. ഭാരതവാസികള് മാത്രമേ പറയുകയുള്ളൂ. ഈ സമയം ആദിസനാതന ദേവീദേവതാ ധര്മ്മമില്ല. മറ്റെല്ലാ ശാഖകളുമുണ്ട്(ധര്മ്മം). സത്യയുഗമുണ്ടായിരുന്നപ്പോള് ഒരേയൊരു ആദിസനാതന ദേവീദേവത ധര്മ്മമുണ്ടായിരുന്നു. ഇപ്പോള് പേര് തന്നെ മാറിപ്പോയി. തന്റെ ധര്മ്മത്തെ മറന്നതുകൊണ്ട് മറ്റ് ധര്മ്മങ്ങളിലേക്ക് പരിവര്ത്തനപ്പെട്ടുപോകുന്നു. മുസ്ലീങ്ങള് വന്ന് എത്ര ഹിന്ദുക്കളെയാണ് അവരുചോടെ ധര്മ്മത്തിലേക്ക് മാറ്റിയത്. ക്രിസ്ത്യന് ധര്മ്മത്തിലേക്കും ഒരുപാട് പേര് മാറി. അതിനാല് ഭാരതവാസികളുടെ ജനസംഖ്യ കുറഞ്ഞുപോയി. ഇല്ലായെന്നുണ്ടെങ്കില് ഭാരതവാസികളുടെ ജനസംഖ്യ ഏറ്റവും കൂടുതലായിരിക്കണം. എന്നാല് എല്ലാവരും അനേക ധര്മ്മത്തിലേക്ക് മാറി. ബാബ പറയുന്നു, നിങ്ങളുടെ ആദിസനാതന ദേവീദേവത ധര്മ്മമാണ് ഏറ്റവും ഉയര്ന്നത്. സതോപ്രധാനമായിരുന്നവര് തന്നെയാണ് ഇപ്പോള് തമോപ്രധാനമായി മാറിയത്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു- ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും എന്ന് വിളിക്കുന്ന ബാബ ഇപ്പോള് സന്മുഖത്ത് ഇരുന്ന് പഠിപ്പിക്കുകയാണ്. ബാബ ജ്ഞാനത്തിന്റേയും സ്നേഹത്തിന്റേയും സാഗരനാണ്. ക്രിസ്തുവിന് ഇങ്ങനെയൊരു മഹിമ പാടില്ല. കൃഷ്ണനെ ജ്ഞാനത്തിന്റെ സാഗരനെന്നും പതിത-പാവനനെന്നും പറയാന് സാധിക്കില്ല. സാഗരം ഒന്നാണ്. നാലു ഭാഗത്തും വിശ്വം മുഴുവനും സാഗരം തന്നെയാണ്. രണ്ട് സാഗരമില്ല. ഈ മനുഷ്യ സൃഷ്ടിയാകുന്ന നാടകത്തില് എല്ലാവരുടെയും പാര്ട്ട് അവരവരുടേതാണ്. ബാബ പറയുന്നു- എന്റെ കര്ത്തവ്യം തികച്ചും വ്യത്യസ്തമാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ബാബയെ തന്നെയാണ് നിങ്ങള് വിളിക്കുന്നത്- അല്ലയോ പതിത-പാവനാ എന്ന്. പിന്നീട് പറയുന്നു മുക്തിദാതാവ്. എന്തില് നിന്നാണ് മുക്തമാക്കുന്നത്? ഇതും ആര്ക്കും അറിയില്ല. നിങ്ങള്ക്കറിയാം നമ്മള് സത്യ-ത്രേതായുഗത്തില് വളരെ സുഖത്തിലായിരുന്നു, അതിനെ സ്വര്ഗ്ഗമെന്നാണ് പറയുന്നത്. ഇപ്പോള് നരകമാണ് അതുകൊണ്ടാണ് വിളിക്കുന്നത്-ദുഃഖത്തില് നിന്ന് മുക്തമാക്കി സുഖധാമത്തിലേക്ക് കൊണ്ടുപോകൂ. ഇന്നയാള് സ്വര്ഗ്ഗം പൂകി എന്ന് സന്യാസിമാര് ഒരിക്കലും പറയില്ല. അവര് പറയും-നിര്വ്വാണ ധാമത്തിലേക്ക് പോയി. വിദേശത്തും പറയുന്നു-സ്വര്ഗ്ഗവാസിയായി. ഈശ്വരന്റെ അടുത്തേക്ക് പോയി എന്ന് മനസ്സിലാക്കുന്നു. സ്വര്ഗ്ഗം സ്ഥാപിക്കുന്ന പിതാവെന്ന് പറയുന്നു. വാസ്തവത്തില് ഭാരതം സ്വര്ഗ്ഗമായിരുന്നു. ഇപ്പോള് അല്ല. നരകത്തിനു ശേഷം സ്വര്ഗ്ഗം വേണം. ഈശ്വരനാകുന്ന പിതാവിന് ഈ ലോകത്തില് വന്ന് സ്വര്ഗ്ഗം സ്ഥാപിക്കണം. സൂക്ഷ്മവതനത്തിലും മൂലവതനത്തിലും സ്വര്ഗ്ഗമൊന്നുമില്ല. തീര്ച്ചയായും ബാബക്ക് തന്നെ വരേണ്ടി വരുന്നു.

ബാബ പറയുന്നു-ഞാന് വന്ന് പ്രകൃതിയുടെ ആധാരമെടുക്കുന്നു. എന്റെ ജന്മം മനുഷ്യരെപ്പോലെയല്ല. ബാബ ഗര്ഭത്തിലേക്ക് വരുന്നില്ല. നിങ്ങളെല്ലാവരും ഗര്ഭത്തിലേക്ക് വരുന്നു. സത്യയുഗത്തില് ഗര്ഭക്കൊട്ടാരമായിരിക്കും. കാരണം അവിടെ ശിക്ഷയനുഭവിക്കുന്ന തരത്തില് ഒരു വികര്മ്മവുമുണ്ടാകുന്നില്ല. അതുകൊണ്ടാണ് ഗര്ഭക്കൊട്ടാരമെന്ന് പറയുന്നത്. ഇവിടെ ചെയ്യുന്ന വികര്മ്മങ്ങള്ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ടാണ് ഗര്ഭജയിലെന്ന് പറയുന്നത്. ഇവിടെ രാവണരാജ്യത്തില് മനുഷ്യര് പാപകര്മ്മങ്ങള് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് പാപാത്മാക്കളുടെ ലോകമാണ്. സ്വര്ഗ്ഗമാകുന്ന സത്യയുഗം പുണ്യാത്മാക്കളുടെ ലോകമാണ്. അതുകൊണ്ടാണ് പറയുന്നത്-ആലിലയില് കൃഷ്ണന് വന്നു എന്ന്. ഇത് കൃഷ്ണന്റെ മഹിമയാണ് പാടുന്നത്. സത്യയുഗത്തില് ഗര്ഭത്തില് ദുഃഖമുണ്ടാകുന്നില്ല. ബാബ കര്മ്മം,അകര്മ്മം, വികര്മ്മത്തിന്റെ ഗതിയെക്കുറിച്ച് മനസ്സിലാക്കിതരുന്നു. ഇതിന്റെ ശാസ്ത്രമാണ് ഗീത. എന്നാല് അതില് ശിവഭഗവാനുവാച എന്നതിനു പകരം കൃഷ്ണന്റെ പേര് വച്ചു. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് എടുക്കുന്നു. ഇപ്പോള്ഭാരതം രാവണനാല് ശപിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ദുര്ഗതി സംഭവിച്ചത്. ഈ വലിയ ശാപം പോലും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. ബാബ വന്ന് വരം നല്കുന്നു-ആയുഷ്മാന് ഭവ, പുത്രവാന് ഭവ, സമ്പത്തിവാന് ഭവ……സര്വ്വ സുഖത്തിന്റെയും സമ്പത്ത് നല്കുന്നു. നിങ്ങളെ വന്ന് പഠിപ്പിക്കുന്നു, ഈ പഠിപ്പിലൂടെയാണ് നിങ്ങള് ദേവതയായി മാറുന്നത്. ഇവിടെ പുതിയ രചനയാണ് ഉണ്ടാകുന്നത്. ബ്രഹ്മാവിലൂടെ ശിവബാബ നിങ്ങളെ തന്റേതാക്കി മാറ്റുന്നു. പ്രജാപിതാ ബ്രഹ്മാവെന്ന മഹിമയുണ്ട്. നിങ്ങള് ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാരനും കുമാരിയുമായി മാറിയിരിക്കുന്നു. മുത്തച്ഛന്റെ സമ്പത്ത് അച്ഛനിലൂടെ ലഭിക്കുന്നു. ഇതിനു മുമ്പും എടുത്തിരുന്നു. ഇപ്പോള് വീണ്ടും ബാബ വന്നിരിക്കുകയാണ്. ബാബയുടെ കുട്ടികളാണെങ്കില് ബാബയുടെ അടുത്തേക്ക് തന്നെ പോകണം. എന്നാല് പ്രജാപിതാ ബ്രഹ്മാവിലൂടെ മനുഷ്യ സൃഷ്ടിയുടെ സ്ഥാപനയുണ്ടാകുന്നു എന്നാണ് മഹിമ. അതിനാല് ഇവിടെ തന്നെ ആയിരിക്കുമല്ലോ. ആത്മീയ സംബന്ധത്തില് പറയും നമ്മള് സഹോദര-സഹോദരന്മാരാണ്. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളായി മാറുന്നതിലൂടെ നിങ്ങള് സഹോദരീ-സഹോദരന്മാരായി മാറുന്നു. ഈ സമയം നിങ്ങള് എല്ലാവരും സഹോദരീ-സഹോദരന്മാരാണ്. നിങ്ങള് മുമ്പും ബാബയില് നിന്ന് സമ്പത്ത് എടുത്തിരുന്നു. ഇപ്പോഴും ബാബയില് നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുന്നു. ശിവബാബ പറയുന്നു-എന്നെ ഓര്മ്മിക്കൂ. നിങ്ങള് ആത്മാവിന് ശിവബാബയെ ഓര്മ്മിക്കണം. ഓര്മ്മിക്കുന്നതിലൂടെ മാത്രമെ നിങ്ങള് പവനമായി മാറൂ. മറ്റൊരു ഉപായവുമില്ല. പാവനമായി മാറാതെ നിങ്ങള്ക്ക് മുക്തിധാമത്തിലേക്ക് പോകാന് സാധിക്കില്ല. ജീവന്മുക്തിധാമത്തില് ആദ്യമാദ്യം ആദി-സനാതന ദേവീ-ദേവത ധര്മ്മമായിരുന്നു. പിന്നീട് സംഖ്യാക്രമമനുസരിച്ച് മറ്റെല്ലാവരും വന്നു. ബാബ അവസാനം വന്ന് എല്ലാവരേയും ദുഃഖത്തില് നിന്ന് മുക്തമാക്കുന്നു. ബാബയെ പറയുന്നത് തന്നെ മുക്തിദാതാവെന്നാണ്. ബാബ പറയുന്നു- നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കൂ എന്നാല് നിങ്ങളുടെ പാപങ്ങള് ഭസ്മമാകും. വിളിക്കുന്നുമുണ്ട് ബാബാ വരൂ വന്ന് പതിതത്തില് നിന്ന് പാവനമാക്കി മാറ്റൂ. ടീച്ചര് വന്ന് പഠിപ്പിക്കുന്നുണ്ട്, എന്നാല് ആ പഠിപ്പിലൂടെ നിങ്ങള് തന്റെ പെരുമാറ്റത്തെ നല്ലതാക്കുന്നുണ്ടോ? ഇതും പഠിപ്പാണ്. ബാബയാകുന്ന ജ്ഞാനത്തിന്റെ സാഗരനായ ബാബ തന്നെ വന്നാണ് ജ്ഞാനം നല്കുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കര്മ്മം, അകര്മ്മം, വികര്മ്മത്തിന്റെ ഗതിയെ മനസ്സിലാക്കി ഇപ്പോള് ഒരു വികര്മ്മവും ചെയ്യരുത്. കര്മ്മക്ഷേത്രത്തില് കര്മ്മം ചെയ്തുകൊണ്ടും വികാരങ്ങളെ ത്യാഗം ചെയ്യുന്നത് തന്നെയാണ് വികര്മ്മങ്ങളില് നിന്ന് രക്ഷപ്പെടുക.

2) നമ്മുടെ ബലിയര്പ്പണം ബാബ സ്വീകരിക്കുന്ന തരത്തില് പാവനമായി മാറണം. പാവനമായി പാവനമായ ലോകത്തിലേക്ക് പോകണം. ശരീരം, മനസ്സ്, ധനം ഈ യജ്ഞത്തില് സ്വാഹാ ചെയ്ത് സഫലമാക്കണം.

വരദാനം:-

വര്ത്തമാന സമയം മായയുടെ യുദ്ധം ആലസ്യത്തിന്റെ രൂപത്തില് വ്യത്യസ്ത രീതിയില് നടക്കുന്നു. ഈ ആലസ്യവും വിശേഷ വികാരമാണ്, ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സദാ ഉത്സാഹത്തില് കഴിയൂ. എപ്പോള് സമ്പാദിക്കുന്നതിന്റെ ഉത്സാഹം ഉണ്ടാകുന്നോ അപ്പോള് ആലസ്യം ഇല്ലാതാകുന്നു അതുകൊണ്ട് ഒരിക്കലും ഉത്സാഹം കുറക്കരുത്. ചിന്തിക്കാം, ചെയ്യാം, ചെയ്യും, നടക്കും…. ഇതെല്ലാം ആലസ്യത്തിന്റെ അടയാളങ്ങളാണ്. ഇങ്ങനെയുള്ള ആലസ്യത്തിന്റെ നിര്ബല സങ്കല്പങ്ങളെ സമാപ്തമാക്കി ഇത് ചിന്തിക്കൂ എന്ത് ചെയ്യണമോ എത്ര ചെയ്യണമോ ഇപ്പോള് ചെയ്യണം – അപ്പോള് പറയും തീവ്ര പുരുഷാര്ത്ഥി.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top