12 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 11, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - പരിധിയില്ലാത്ത ബാബയില് നിന്ന് സദാ സുഖത്തിന്റെ സമ്പത്ത് എടുക്കണമെങ്കില് എന്തൊക്കെ കുറവുകളുണ്ടോ അവയെ ഉപേക്ഷിക്കു. പഠിപ്പ് നല്ല രീതിയില് പഠിക്കു, പഠിപ്പിക്കൂ.

ചോദ്യം: -

ബാബയ്ക്ക് സമാനം സേവനത്തിന് നിമിത്തമാകുവാനായി ഏതൊരു ഗുണം മുഖ്യമായിട്ടും വേണം?

ഉത്തരം:-

സഹനശീലതയുടെ ഗുണം. ദേഹത്തിന്റെ മേല് കൂടുതല് മോഹം വെയ്ക്കരുത്. യോഗബലത്തിലൂടെ കാര്യങ്ങള് ചെയ്യണം. യോഗബലത്തിലൂടെ സര്വ്വരോഗങ്ങളെയും ഇല്ലാതാക്കുമ്പോള് ബാബയ്ക്കു സമാനം സേവനത്തിന് നിമിത്തമാകാന് സാധിക്കും.സഹനശീലതയുടെ ഗുണം. ദേഹത്തിന്റെ മേല് കൂടുതല് മോഹം വെയ്ക്കരുത്. യോഗബലത്തിലൂടെ കാര്യങ്ങള് ചെയ്യണം. യോഗബലത്തിലൂടെ സര്വ്വരോഗങ്ങളെയും ഇല്ലാതാക്കുമ്പോള് ബാബയ്ക്കു സമാനം സേവനത്തിന് നിമിത്തമാകാന് സാധിക്കും.

ചോദ്യം: -

ഏത് മഹാപാപം ഉണ്ടാകുന്നതു കൊണ്ടാണ് ബുദ്ധിയുടെ പൂട്ട് ബന്ധിക്കപ്പെടുന്നത്?

ഉത്തരം:-

ബാബയുടേത് ആയതിന് ശേഷം ബാബയുടെ നിന്ദ ചെയ്താല് ആജ്ഞാകാരി, വിശ്വസ്തനാകുന്നതിന് പകരം ഏതെങ്കിലും ഭൂതത്തിന് വശീഭൂതരായി ഡിസ്സര്വ്വീസ് ചെയ്യുന്നത്, അഴുക്കിനെ കളയാതിരിക്കുന്നത്, ഈ മഹാപാപത്തിലൂടെ ബുദ്ധിക്ക് പൂട്ട് വീഴുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരാണെന്റെ മനസ്സിന്റെ വാതില്ക്കല് വന്നത്..

ഓം ശാന്തി. ഭഗവാന്റെ വാക്കുകള്- കുട്ടികള്ക്കറിയാം പതീത പാവനനായ ജ്ഞാന സാഗരനായ നിരാകാരനായ ബാബ ഇരുന്ന് ആത്മാക്കളെ പഠിപ്പിക്കുകയാണ്. ശാസ്ത്രങ്ങള് വായിക്കുന്നതൊക്കെ ഭക്തിമാര്ഗ്ഗമാണ.് സത്യ ത്രേതായുഗത്തില് ആരും വായിക്കുകയില്ല. ദ്വാപരയുഗം മുതലാണ് മനുഷ്യര് ഇതൊക്കെ വായിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യരാണ് ശാസ്ത്രങ്ങള് ഉണ്ടാക്കിയത്. ഭഗവാനല്ല ഉണ്ടാക്കിയത്, വ്യാസഭഗവാനുമല്ല. വ്യാസന് മനുഷ്യനായിരുന്നു. നിരാകാരനായ പരംപിതാ പരമാത്മാവിനെ സര്വ്വരും ഓര്മിക്കുന്നു. ഗീതയുടെ ഭഗവാന് ശ്രീകൃഷ്ണനാണെന്ന് കരുതുന്നത് മാത്രമാണ് തെറ്റ്. ജ്ഞാനസാഗരന് ഞാനാണ് കൃഷ്ണനല്ല എന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ഈ പരിധിയില്ലാത്ത ലോകത്തിന്റെ ഹിസ്റ്ററി ജോഗ്രഫി ആദ്യം മുതല് അന്ത്യം വരെ എങ്ങനെയാണ് അതായത് എങ്ങനെയാണ് ഈ ആത്മാക്കള് വരുന്നത് ഇത് ബാബയ്ക്ക് മാത്രമേ അറിയുകയുള്ളു. മൂലവതനം, സൂക്ഷ്മവതനം പിന്നെ ഇതാണ് സ്ഥൂല വതനം. ഈ ചക്രം എങ്ങനെയാണ് കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന ഈ ജ്ഞാനം നിരാകാരി, ബീജരൂപന്, ജ്ഞാനസാഗരനായ എനിക്കല്ലാതെ മറ്റാര്ക്കും കേള്പ്പിച്ച് തരാന് സാധിക്കില്ല. പിന്നീട് ഭക്തിമാര്ഗ്ഗം ആരംഭിക്കുമ്പോള് ഭക്തര് തന്നെയാണിരുന്ന് ഈ ശാസ്ത്രങ്ങളൊക്കെ ഉണ്ടാക്കുന്നത്. ഈ ശാസ്ത്രങ്ങളൊക്കെ വീണ്ടും ഉണ്ടാക്കുക തന്നെ വേണം. ഇതുണ്ടാക്കുന്നത് അവസാനിപ്പിക്കും എന്നല്ല. ഭാരതത്തിന്റെ യഥാര്ത്ഥ ആദിസനാതന ധര്മ്മം ദേവിദേവതാ ധര്മ്മമാണ്. സത്യയുഗ ആദിയില് ദേവീദേവതകളുടെ രാജ്യമായിരുന്നു. ഭാരതവാസികള് തന്റെ ധര്മ്മത്തെക്കുറിച്ച് മറന്ന് പോയി. പാവനമായിരുന്നവര് ഇപ്പോള് പതീതമായിത്തീര്ന്നു. അതുകൊണ്ടാണ് ഭഗവാന് പറയുന്നത് ഞാന് വന്ന് നിങ്ങളെ പതീത മനുഷ്യനില്നിന്ന് പാവന ദേവതയാക്കുന്നു. ദേവതയാകുവാന് വേണ്ടിയാണ് നമ്മള് പഠിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. മനുഷ്യനില് നിന്നു ദേവതയാക്കാന് ബാബയ്ക്കല്ലാതെ മറ്റാര്ക്കും സാധിക്കില്ല. കാരണം ഇവിടെ സര്വ്വരും പതീത ഭ്രഷ്ടാചാരികളാണ്. അവര് പിന്നെ എങ്ങനെ പാവന ശ്രേഷ്ഠാചാരികളാക്കും. ഈ പതീത ആസുരിയ ലോകം രാവണന്റെ രാജ്യമാണ്. രാജ്യഭരണമില്ല. രാമരാജ്യം രാവണരാജ്യം എന്ന് പറയാറുണ്ട്. ഭഗവാന് വന്ന് രാമരാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നു. ഹേ ഭഗവാന്, ഗീതയുടെ ജ്ഞാനം വീണ്ടും വന്ന് കേള്പ്പിക്കൂ എന്ന് പറയുന്നുണ്ട്. കൃഷ്ണനല്ല കേള്പ്പിക്കുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മളെ മനുഷ്യനല്ല പഠിപ്പിക്കുന്നത്. പഠിക്കുന്നത് സര്വ്വരും മനുഷ്യാത്മാക്കളാണ്. പഠിപ്പിക്കുന്നത് നിരാകാരായ ഭഗവാനാണ.് എന്താണാക്കുന്നത് മനുഷ്യനില് നിന്നും ദേവത, ഇതാണ് ലക്ഷ്യം. സ്കൂളില് ലക്ഷ്യമില്ലാതെ ആര്ക്കെന്ത് പഠിക്കാന് സാധിക്കും. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ഞങ്ങള് വീണ്ടും മനുഷ്യനില് നിന്നും ദേവതയാകാന് വന്നിരിക്കുകയാണ്. പഠിപ്പിക്കുന്ന ആളിനെക്കുറിച്ചും പൂര്ണമായി അറിയണം. പഠിപ്പിക്കുന്ന ബാബയുടെ പേരാണ് ശിവന്. ഇത് ശാരീരിക പേരല്ല. മറ്റ് പഠിപ്പിക്കുന്ന ആത്മാക്കള് തന്റേതായ ശരീരത്തിലൂടെ പഠിപ്പിക്കുന്നു. ഓരോരുത്തര്ക്കും തന്റേതായ ശരീരമുണ്ട്. എനിക്ക് എന്റേതായ ശരീരം ഇല്ല എന്ന് ഒരേയൊരു പരംപിതാ പരമാത്മാവാണ് പറയുന്നത്. ഞാന് ഈ ബ്രഹ്മാവിനെ ആധാരമായി എടുക്കുന്നു. ബ്രഹ്മാവിന്റെ ആത്മാവും പഠിക്കുന്നു. എന്നിട്ട് ആദ്യ നമ്പറില് ദേവതയാകുന്നു. ന്യൂമാന് (പുതിയ മനുഷ്യന്) ആയിരുന്നയാള് ഇപ്പോള് പഴയതായി. കൃഷ്ണനാണ് ഏറ്റവും ആദ്യത്തെ ന്യൂമാന്. പിന്നെ 84 ജന്മങ്ങള്ക്ക് ശേഷം വന്ന് ബ്രഹ്മാവാകുന്നു. ഈ ബ്രഹ്മാവ് ശ്രീകൃഷ്ണനായിരുന്നു പിന്നെ പുനര്ജ്ജന്മം എടുത്തെടുത്ത് പതീതമായി. ഇപ്പോള് വീണ്ടും ഞാന് ഇദ്ദേഹത്തെ ബ്രഹ്മാവാക്കി. ബ്രഹ്മാവില് നിന്നും ശ്രീകൃഷ്ണനാകുന്നു. വൃക്ഷത്തിന്റെ ചിത്രത്തില് വ്യക്തമായി എഴുതിയിട്ടുണ്ട്. താഴെ ഇദ്ദേഹം ബ്രാഹ്മണ സ്വരൂപത്തില് തപസ് ചെയ്യുന്നു.

മുകളില് അതേ ബ്രഹ്മാവ് പതീത ലോകത്തില് നില്ക്കുന്നു. കൂടാതെ ഇവിടെ സംഗമത്തില് ഇപ്പോള് തപസ് ചെയ്യുന്നു. തതത്വം, നിങ്ങള് ആയിരുന്നു ദേവതകള് പിന്നീട് പുനര്ജ്ജന്മം എടുത്തെടുത്ത് പതീത ശൂദ്രനായി. ഇപ്പോള് വീണ്ടും നിങ്ങള് പാവനരാകുന്നു. പതീത പാവനനായ പരംപിതാ പരമാത്മാവിലൂടെ നമ്മള് പാവനമാകുകയാണെന്നറിയാം. എന്നെ ഓര്മിക്കൂ എന്ന ഉപായം ബാബ പറഞ്ഞ് തന്നിരുന്നു. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പാവനമായി തീരും. സത്യയുഗത്തില് മാത്രമേ ആത്മാവും ശരീരവും രണ്ടും പാവനമായി ഉണ്ടാവുകയുള്ളു. ഇവിടെ സര്വ്വര്ക്കും പതീതമായ ശരീരമാണ് ലഭിക്കുന്നത്. ഏറ്റവും മോശമായ ഭ്രഷ്ടാചാരം കാമവികാരമാണ്. വിഷത്തിലൂടെ ജന്മമെടുക്കുന്നവരെയാണ് ഭ്രഷ്ടാചാരികളെന്ന് പറയുന്നത്. സത്യയുഗത്തില് ആരും തന്നെ ഭ്രഷ്ടാചാരികളാകുന്നില്ല. കാരണം അവിടെ വിഷമില്ല. കൃഷ്ണനെ സമ്പൂര്ണ്ണ നിര്വ്വികാരി എന്നു പറയുന്നു. പിന്നീട് നിര്വികാരി തന്നെ വികാരിയാവുന്നു. സത്യ ത്രേതായുഗത്തില് വികാരം കാണില്ല. അതുകൊണ്ടാണ് ബാബ പറയുന്നത് ഈ അഞ്ചു ഭൂതങ്ങളുടെ മേല് വിജയിക്കണം. ബാബയാണ് വികാരിലോകത്തെ നിര്വികാരിയാക്കുന്നത്. ധാരണ ഒട്ടും തന്നെ ഉണ്ടാകാത്തവരായും ചിലരുണ്ട്. ക്രോധത്തിന്റെ ഭൂതം, ലോഭത്തിന്റെ ഭൂതം, മോഹത്തിന്റെ ഭൂതം പൂര്ണമായും കറുപ്പിക്കുന്നു. ഏറ്റവും മോശമായത് കാമവികാരമാണ്. ദേഹാഭിമാനം വരുമ്പോഴാണ് അതും വരുന്നത്. ബാബ പറയുന്നു – തന്നെ ആത്മാവാണെന്ന് മനസിലാക്കൂ. ആത്മാവിലാണ് ജ്ഞാനത്തിന്റെ സംസ്കാരം ഉള്ളത്. ഇപ്പോള് ആത്മാവിന്റെ ജ്ഞാനത്തിന്റെ സംസ്കാരം പൂര്ണമായും ഇല്ലാതായി.

ബാബ പറയുന്നു – എന്നെ ഓര്മ്മിക്കൂ. മനുഷ്യര് സാകാരത്തെയാണ് ഓര്മ്മിക്കുന്നത്. ഭക്തിയില് വീണു കിടക്കുകയാണ്. ഗുരു, പണ്ഢിതന് അല്ലെങ്കില് ഏതെങ്കിലും ദേവതകളെ ഓര്മ്മിക്കുന്നു. ബദ്രീനാഥ്, അമര്നാഥില് പോകുമ്പോള് കല്ലിനെ ഇരുന്ന് പൂജ ചെയ്യും. ശിവന്റെ ക്ഷേത്രത്തില് പോകുന്നുണ്ട് എന്നാല് ശിവന് അച്ഛനാണെന്നുള്ളത് ആര്ക്കുമറിയില്ല. ഇതിനെയാണ് അന്ധവിശ്വാസം എന്ന് പറയുന്നത്. ബാബ എപ്പോഴാണ് വന്നത്, എങ്ങനെയാണ് വന്നത് എന്നത് ആര്ക്കുമറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് സര്വ്വതും മനസ്സിലാക്കി തരുന്നു. നിങ്ങളിലും ഭൂതങ്ങള് പ്രവേശിക്കാത്ത നല്ല സല്പുത്രന്മാരായ, വിശ്വസ്തരായ, ആജ്ഞാകാരികളായ കുട്ടികള് കുറച്ച് പേരേയുള്ളു. ഭൂതങ്ങള് പ്രവേശിച്ചാല് വളരെ ബുദ്ധിമുട്ടിക്കുന്നു. വളരെ ഡിസ്സര്വ്വീസ് ചെയ്യുന്നു. എങ്കില് പദവിയും കുറഞ്ഞതേ ലഭിക്കൂ. പുണ്യാത്മാവ് ആകുന്നതിന് പകരം ഒന്നു കൂടി പാപാത്മാവ് ആകുന്നു. ഒന്നാമത് ദേഹാഭിമാനമാണ്, രണ്ടാമതായി പിന്നെ മറ്റ് വികാരങ്ങള് വരുന്നു. ലോഭത്തിന്റെ ഭൂതവും വരുന്നു. പാല്കോവ, വെണ്ണ എന്നിവ കഴിക്കണം എന്ന് ആഗ്രഹം ഉണ്ടാകുന്നു. ഇത് വന്നപ്പോള് തൊട്ടുണ്ട് പക്ഷെ ഇപ്പോള് അവസ്ഥ പരിപക്വമാകണം. ലോഭത്തിന്റെ ഭൂതവും പദവി ഭ്രഷ്ടമാക്കും. പകുതി കല്പം ഈ ഭൂതങ്ങള് ശല്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള് പുണ്യാത്മാവാകുന്നു കൂടാതെ ആക്കുന്നു എന്ന് പറഞ്ഞവര് തന്നെ പാപാത്മാവാകുന്നു. പേര് മോശമാക്കുന്നു. നിങ്ങളുടെ ഉള്ളില് ക്രോധത്തിന്റെ ഭൂതമുണ്ടെങ്കില് നിങ്ങളെങ്ങനെ മറ്റുള്ള ഭക്തരുടെ ഭൂതത്തെ ഇറക്കും. ദേഹാഭിമാനത്തിന്റെ എന്തെങ്കിലും തലതിരിഞ്ഞ പെരുമാറ്റം കണ്ടാല് റിപ്പോര്ട്ട് ചെയ്യു. ധര്മ്മരാജന്റെ അടുത്ത് രജിസ്റ്റര് ഉണ്ട്. പിന്നെ ശിക്ഷകള് അനുഭവിക്കേണ്ട സമയം നിങ്ങള് ഈ ഭുതങ്ങള്ക്ക് വശപ്പെട്ട് വളരെ പേരെ ബുദ്ധിമുട്ടിപ്പിച്ചു എന്ന് നിങ്ങള്ക്ക് സര്വ്വ സാക്ഷാത്കാരവും ലഭിക്കും. ചില കുട്ടികള് ക്രോധത്തിന്റെ അഗ്നിയില് കത്തിമരിക്കുന്നു. ആത്മാവ് പൂര്ണ്ണമായും കറുത്തു പോകുന്നു. ഡിസര്വ്വീസ് ചെയ്താല് ബാബ ബുദ്ധിയുടെ പൂട്ട് ബന്ധിക്കും. അവരില് നിന്ന് പിന്നെ സേവനമൊന്നും നടക്കില്ല. അന്ത്യത്തില് ബാബ സാക്ഷാത്കാരം തരുമ്പോള് പിന്നെ വളരെ പരവശപ്പെടും. അതുകൊണ്ട് കുട്ടികളെ ഇങ്ങനെയുള്ള കാര്യമൊന്നും ചെയ്യരുത്. തലതിരിഞ്ഞ പെരുമാറ്റം ഉണ്ടായാല് റിപ്പോര്ട്ട് ചെയ്യൂ എന്ന് ബാബ പറയുന്നു. ദേഹ അഭിമാനം കാരണം ഇവര് പോയി ദാസദാസിയാകും എന്ന് ബാബയ്ക്ക് മനസിലാവുന്നു. പ്രജയിലും കുറഞ്ഞ പദവിയേ ലഭിക്കൂ. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനത്തിന്റെ അലങ്കാരം ചെയ്യുന്നു എന്നിട്ടും പരിവര്ത്തനപ്പെടുന്നില്ല. ഇപ്പോളാണ് പരമപിതാ പരമാത്മാവ് വന്ന് ജ്ഞാനത്തിന്റെ അലങ്കാരം ചെയ്ത് സത്യയുഗത്തിലെ മഹാരാജാ മഹാറാണിയാക്കുന്നത്. ഇതില് സഹനശീലത വളരെ നന്നായി വേണം. ദേഹത്തിന്റെ മേല് കൂടുതല് മോഹം ഉണ്ടാകരുത്. യോഗബലത്തിലൂടെ കാര്യങ്ങള് നടത്തണം. ബ്രഹ്മാബാബയും വൃദ്ധനാണ് എന്നാല് യോഗത്തിലൂടെ നിലനില്ക്കുന്നു. ചുമയൊക്കെയുണ്ട് എന്നാലും സേവനം ചെയ്യുന്നു. ബുദ്ധി ഉപയോഗിച്ച് എത്ര സേവനം ചെയ്യേണ്ടതായുണ്ട്. ഇത്രയും കുട്ടികളെ സംരക്ഷിക്കണം, അതിഥികള്ക്ക് വേണ്ടി തയ്യാറെടുപ്പ് നടത്തണം. എത്ര ഭാരമാണ്. വിചാരങ്ങള് ഉണ്ടായികൊണ്ടിരിക്കുന്നു. അഥവാ ഏതെങ്കിലും കുട്ടിയുടെ മോശമായ പെരുമാറ്റം ഉണ്ടായാല് പേര് ചീത്തയാകും. ഇവര് ഇങ്ങനെയുള്ള ബ്രഹ്മാകുമാര് കുമാരികളാണോ? എന്ന് പറയും. അപ്പോള് പേര് ബ്രഹ്മാവിന്റേതല്ലേ. അതുകൊണ്ടാണ് പറയുന്നത് ഗുരുവിനെ നിന്ദിക്കുന്നവര്…. ഇത് സദ്ഗുരുവിനെക്കുറിച്ചാണ് പറയുന്നത്. ഈ കലിയൂഗീ ഗുരുക്കന്മാര് പിന്നെ തങ്ങളെക്കുറിച്ചാണെന്നാക്കി. അതുകൊണ്ട് മനുഷ്യര് അവരെ കണ്ട് ഭയപ്പെടുന്നു. ഗുരുജിയെങ്ങാനും ശപിച്ചാലോ. ഇവിടെ അങ്ങനെയുള്ള കാര്യമൊന്നുമില്ല. തന്റെ പെരുമാറ്റത്തിലൂടെ തന്നെ ശപിക്കുന്നു. കുട്ടികള്ക്ക് തന്റെ ഭാവിയെക്കുറിച്ച് വിചാരം വേണം. ഇപ്പോള് പുരുഷാര്ത്ഥം ചെയ്യുന്നില്ല എങ്കില് കല്പ കല്പാന്തരം ഇതേ അവസ്ഥയായിരിക്കും. ബാബ എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. എന്നിട്ടും ചിലര് അഴുക്കിനെ കളയുന്നില്ല. പിന്നെ പിരിഞ്ഞ് പോകുന്നു അഥവാ മരിച്ചിട്ട് നരകത്തിലേക്ക് വീഴുന്നു. പഠിത്തം ഉപേക്ഷിക്കുന്നു. ചില കുട്ടികള് നന്നായി നടക്കുന്നു. ചിലര് ഈശ്വരീയ ജന്മമെടുത്ത് എട്ടു പത്തുവര്ഷമായതിനുശേഷവും മരിച്ചുപോകുന്നു അഥവാ വിടപറയുന്നു. ലൗകീക അച്ഛനും സല്പുത്രന്മാരായ കുട്ടികളെ കണ്ട് സന്തോഷിക്കാറുണ്ട് എന്നാലും സംഖ്യാക്രമമനുസരിച്ചല്ലേ ! ചിലര് സെന്ററുകളിലും ബുദ്ധിമുട്ടിക്കുന്നു. വലിയ മുള്ളായി തീരുന്നു. കുടുംബാംഗമായതിനു ശേഷം നിന്ദിച്ചാല് മഹാപാപാത്മാവായി തീരുന്നു. അതുകൊണ്ട് മനസിലാക്കി തരുന്നു- ഇവിടെ നിങ്ങള് വന്നിരിക്കുന്നത് പരിധിയില്ലാത്ത അച്ഛനില് നിന്ന് സുഖത്തിന്റെ ആസ്തിയെടുക്കാനാണ് അതുകൊണ്ട് സര്വ്വകുറവുകളേയും കളയണം. സ്കൂളില് പാസ്സാകാന് പോകുന്ന കുട്ടികള് പന്തയം വെയ്ക്കുന്നു- ഞാന് എണ്പത് മാര്ക്കോടു കൂടി പാസാകും, തൊണ്ണൂറ് മാര്ക്കോടു കൂടി പാസ്സാകും. പിന്നെ പാസ്സാകുമ്പോള് സന്തോഷത്തിന്റെ വാര്ത്ത പരസ്പരം കൈമാറുന്നു. ഇത് പരിധിയില്ലാത്ത പഠിത്തമാണ്. സൂര്യവംശി ആകുമോ അല്ലെങ്കില് ചന്ദ്രവംശിയാകുമോ അതും അറിയാന് സാധിക്കും. ചന്ദ്രവംശികള് രാജാറാണിയാകുമ്പോള് അവരുടെ മുന്നില് സൂര്യവംശികള് രണ്ടാം നമ്പറിലാകുന്നതുപോലെയാണ്. രാമന് സീതയുടെ രാജ്യം നടക്കുമ്പോള് ലക്ഷ്മീ നാരായണന് ചെറുതാകുന്നു. സൂര്യവംശി എന്ന പേര് തന്നെ ഇല്ലാതാകുന്നു. ഈ ജ്ഞാനം വളരെ രമണീയമാണ്. ആരാണോ ശ്രീമത്തനുസരിച്ച് നടക്കുന്നത് അവര്ക്ക് നല്ല ധാരണയുണ്ടാകും. അവര് പിന്നീട് ഉയര്ന്ന പദവി നേടും. ശിവബാബയ്ക്ക് ഭക്തിമാര്ഗ്ഗത്തിലും പാര്ട്ടുണ്ട്, ജ്ഞാന മാര്ഗ്ഗത്തിലും പാര്ട്ടുണ്ട്. ശങ്കരന്റെ കര്ത്തവ്യം വിനാശം ചെയ്യുക എന്നത് മാത്രമാണ്. ശങ്കരന്റെ എന്ത് മഹിമ പാടാനാണ്. ശിവബാബയ്ക്കും ബ്രഹ്മാബാബയ്ക്കും വളരെ മഹിമയുണ്ട്. 84 ന്റെ ചക്രത്തില് ബാബയുടേതാണ് നമ്പര് വണ് പാര്ട്ട്. അവര് പിന്നെ ശിവനേയും ശങ്കരനേയും ഒന്നിപ്പിച്ചു. ശിവബാബയ്ക്കാണ് ഏറ്റവും വലിയ പാര്ട്ട്. സര്വ്വ കുട്ടികളെയും സന്തോഷിപ്പിക്കുക എന്നത് എത്ര പ്രയാസമുള്ള കാര്യമാണ്.

പിന്നീട് പോയി വിശ്രമിക്കുന്നു.ബ്രഹ്മാവിന് 84 ജന്മങ്ങളുടെ പാര്ട്ടാണ്. ഇസ്ലാമികളും ബൗദ്ധികളുമൊക്കെ പിന്നീടാണ് വരുന്നത്. അവര് ആള്റൗണ്ട് പാര്ട്ടഭിനയിക്കുന്നില്ല. ആള്റൗണ്ട് പാര്ട്ടഭിനയിക്കുന്നവര്ക്ക് എത്ര സുഖമുണ്ടായിരുന്നിരിക്കും ! നമ്മളും സ്വര്ഗത്തിന്റെ അധികാരികളാകുന്നു. ഭാരതത്തിനെ സ്വര്ഗമെന്ന് പറയുന്നു. എത്ര സന്തോഷമുണ്ടായിരുന്നിരിക്കും, നാം നമുക്കുവേണ്ടി സ്വര്ഗരാജ്യം സ്ഥാപിക്കുന്നു. മറ്റുള്ളവര്ക്കും മനസ്സിലാക്കികൊടുക്കണം. എങ്കില് അവരും വന്ന് തന്റെ ജീവിതമുണ്ടാക്കും. നിങ്ങള് സ്വര്ഗത്തിന്റെ ആസ്തി പരംപിതാ പരമാത്മാവില് നിന്നും എടുക്കുവാന് വന്നിരിക്കുകയാണ്. ബുദ്ധിയില് ലക്ഷ്യമില്ലായെങ്കില് ഇവിടെയിരുന്ന് എന്ത് ചെയ്യും. ബ്രാഹ്മണര് ബ്രാഹ്മാമുഖ വംശാവലികളാണ്. പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത കുട്ടികളെ തന്റേതാക്കുന്നു. എത്ര കുട്ടികളാണ്. ബ്രഹ്മാവിന്റേതാകാതെ ശിവബാബയില് നിന്നും ആസ്തി എടുക്കുവാന് സാധിക്കില്ല. ഭാരതം ശ്രേഷ്ഠാചാരിയായിരുന്നു, അവിടെ ഭൂതങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഒരു ഭൂതമെങ്കിലും ഉണ്ടെങ്കില് വ്യഭിചാരിയെന്ന് വിളിക്കും. ഭൂതങ്ങളെയൊക്കെ പൂര്ണ്ണമായും ഓടിക്കണം. ബാബയ്ക്ക് വളരെ പേര് കത്ത് എഴുതി അയയ്ക്കുന്നുണ്ട്- ബാബാ കാമത്തിന്റെ ഭൂതം വന്നു എന്നാല് രക്ഷപ്പെട്ടു. ബാബ പറയുന്നു – കുട്ടികളേ, കൊടുങ്കാറ്റുകള് വളരെയധികം വരും എന്നാല് കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു കര്മ്മവും ചെയ്യരുത്. ഭൂതങ്ങളെ ഓടിക്കണം. ഇല്ലായെങ്കില് സൂര്യവംശി, ചന്ദ്രവംശിയാകാന് സാധിക്കില്ല. ധ്യാനത്തില് പോകുക എന്നത് നല്ലതല്ല. കാരണം മായ വളരെയധികം പ്രവേശിക്കുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്. അനേകരുടെ ശാപം ലഭിക്കത്തക്ക രീതിയിലുള്ള പെരുമാറ്റം ഉണ്ടാകരുത്. തന്റെ ഭാവിയെക്കുറിച്ചുള്ള വിചാരം വെച്ച് പുണ്യകര്മ്മം ചെയ്യണം.

2) ഉള്ളില് എന്തൊക്കെ അഴുക്കാണോ ഉള്ളത്, ദേഹാഭിമാനം കാരണം ഭൂതങ്ങള് പ്രവേശിച്ചിട്ടുള്ളത് അവയെ കളയണം. ജ്ഞാനത്താല് തന്റെ അലങ്കാരം ചെയ്ത് സല്പുത്രനാകണം.

വരദാനം:-

ബ്രാഹ്മണ ജന്മം തന്നെ സദാ സേവനത്തിന് വേണ്ടിയുള്ളതാണ്. എത്രത്തോളം സേവനത്തില് ബിസിയായി കഴിയുന്നോ അത്രയും സഹജമായി തന്നെ മായാജീത്താകും. അതുകൊണ്ട് അല്പമെങ്കിലും ബുദ്ധിക്ക് സമയം ലഭിച്ചാല് സേവനത്തില് ഏര്പ്പെടൂ. സേവനമില്ലാതെ സമയം പാഴാക്കരുത്. സങ്കല്പത്തിലൂടെ സേവനം ചെയ്യൂ, അല്ലെങ്കില് വാക്കിലൂടെ ചെയ്യൂ, അല്ലെങ്കില് കര്മ്മത്തിലൂടെ ചെയ്യൂ. തന്റെ സമ്പര്ക്കത്തിലൂടെയും പെരുമാറ്റത്തിലൂടെയും സേവനം ചെയ്യാന് സാധിക്കും. സേവനത്തില് ബിസിയായി കഴിയുന്നത് തന്നെയാണ് സഹജമായ പുരുഷാര്ത്ഥം. ബിസിയായി കഴിയുകയാണെങ്കില് യുദ്ധത്തില് നിന്ന് മുക്തമായി നിരന്തരയോഗിയും നിരന്തര സേവാധാരിയുമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top