12 January 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

January 11, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ബാബയില് നിന്ന് പൂര്ണ്ണമായ സമ്പത്ത് നേടുന്നതിന് വേണ്ടി വികാരങ്ങളുടെ ദാനം തീര്ച്ചയായും ചെയ്യണം, ദേഹീ-അഭിമാനിയാകണം, മമ്മാ ബാബയെന്നു പറയുന്നുവെങ്കില് യോഗ്യരാകൂ

ചോദ്യം: -

ആസ്തികരായ കുട്ടികള് പോലും ഏതൊരു കാരണത്താല് നാസ്തികരാകുന്നു?

ഉത്തരം:-

ദേഹ-അഭിമാനം കാരണം, അവര് പറയും ഞങ്ങള്ക്കെല്ലാം അറിയാം. പഴയ സ്വഭാവം ഉപേക്ഷിക്കുന്നില്ല. ജ്ഞാനത്തിന്റെ ഗുളിക കഴിച്ചതിന് ശേഷം പിന്നീട് മായയുടെ ഗുളികയും കഴിച്ചുകൊണ്ടിരിക്കുന്നു. ഞാന് ആത്മാവാണ്, ദേഹീ-അഭിമാനിയാകണം, ഈ കാര്യത്തെ മറക്കുന്നതിലൂടെ ആസ്തികരായിട്ട് പോലും നാസ്തികരാകുന്നു. ഈശ്വരീയ മടിത്തട്ടില് നിന്ന് മരിച്ച് പോകുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഇന്നല്ലെങ്കില് നാളെ..

ഓം ശാന്തി. അതും ഘടികാരമാണ്, ഇത് പരിധിയില്ലാത്ത ഘടികാരമാണ്. അതിലും കാല്, അര, ഫുള് എന്നിങ്ങനെ ഭാഗങ്ങള് കാണിച്ചിട്ടുണ്ട്, ഇതിലും അതുപോലെ തന്നെയാണ്. 4 ഭാഗങ്ങളുണ്ട്. 15 – 15 മിനിറ്റിന്റേതാണ്. അതുപോലെ തന്നെ ഇതും വീണ്ടും ഒന്നില് നിന്ന് ആരംഭിക്കും. ഇതില് അരകല്പം രാത്രിയാണ് അര കല്പം പകലാണ്. എങ്ങനെയാണോ ഭൂപടത്തില് കാണുന്നത് – നോര്ത്തുപോളില് 6 മാസം രാത്രിയാണെങ്കില് സൗത്ത്പോളില് 6 മാസം പകലായിരിക്കും. ഇവിടെയും ബ്രഹ്മാവിന്റെ പകല് അരകല്പമാണ് അതുകൊണ്ട് ബ്രഹ്മാവിന്റെ രാത്രിയും അര കല്പമാണ്. ലോകത്തിലുള്ളവര്ക്ക് ഇത് ഡ്രാമയുടെ ചക്രമാണെന്നും, ഇതിനെ തന്നെയാണ് കല്പ വൃക്ഷമെന്ന് പറയുന്നതും, ഇതിന്റെ ആയുസ്സ് എത്രയാണെന്നതോ അറിയില്ല. പേര് തന്നെ കല്പ വൃക്ഷം എന്നാണ്, ഇത്രയും ആയുസ്സുള്ള വലിയ വൃക്ഷം മറ്റൊന്നുണ്ടായിരിക്കില്ല അതുകൊണ്ടാണ് ഇതിനെ പേരാലുമായി താരതമ്യം ചെയ്യുന്നത്. അതിന്റെയും തായ്ത്തടി നശിച്ച് പോയിരിക്കുന്നു, ബാക്കി വൃക്ഷം നില്ക്കുന്നുണ്ട് അതുകൊണ്ട് പാടിയിട്ടുമുണ്ട് ഒരു കാല് ഒടിഞ്ഞ് പോയിരിക്കുന്നു, ബാക്കി 3 കാലിലാണ് നില്ക്കുന്നത്. അരകല്പം പകലും അരകല്പം രാത്രിയും അഥവാ അരകല്പം ജ്ഞാനവും അരകല്പം ഭക്തിയുമാണെന്ന് ലോകത്തിലാര്ക്കും തന്നെ അറിയില്ല. അവര്ക്ക് പകുതി-പകുതിയാക്കാന് സാധിക്കില്ല. സത്യയുഗത്തിന് വളരെ സമയം കൊടുത്തിരിക്കുന്നു അതുകൊണ്ട് പകുതി-പകുതിയാകില്ല. യാതൊരു കണക്കും തന്നെയില്ല. മനുഷ്യര് ആസ്തികരും നാസ്തികരും എന്ന വാക്കിന്റെ പോലും അര്ത്ഥം മനസ്സിലാക്കുന്നില്ല. അരകല്പം സൃഷ്ടി ആസ്തികമായിരിക്കും, അരകല്പം നാസ്തികമായിരിക്കും. ആ ആസ്തികതയുടെ സമ്പത്ത് ബാബയില് നിന്നാണ് ലഭിക്കുന്നത്. ശിവരാത്രി എപ്പോഴാണുണ്ടാകുന്നതെന്നറിയുന്ന ആരും തന്നെയില്ല. സമയം ഉണ്ടായിരിക്കണമല്ലോ, എപ്പോഴാണോ ബാബ വന്ന് രാത്രിയെ പകലാക്കുന്നത്. ബാബയ്ക്ക് തന്നെയാണ് വന്ന് ഭക്തിയുടെ ഫലം നല്കി ഭക്തിയില് നിന്ന് മോചിപ്പിക്കേണ്ടത്. പരംപിതാ പരമാത്മാവിന് തീര്ച്ചയായും വരണം. വിളിക്കുന്നുണ്ട് അല്ലയോ പതിത-പാവനാ വരൂ. പതിത-പാവനന് ആരാണ്- ഇതറിയില്ല, അതുകൊണ്ടാണ് അവരെ നാസ്തികരെന്ന് പറയുന്നത്. അറിയുന്നവരിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ്. ഇവിടെ കഴിയുന്നവര് പോലും കൃത്യമായി അറിയാത്തതു കാരണം ആശ്ചര്യത്തോടെ കേട്ട്, പറഞ്ഞ്, ഓടിപ്പോകുന്നു. ബാബയുടെ ഏറ്റവും ആദ്യത്തെ ആജ്ഞ – പവിത്രതയുടേതാണ്. വികാരികളായ മനുഷ്യരും വന്ന് അമൃത് കുടിക്കുന്ന വളരെയധികം സെന്ററുകളുണ്ട്, ഒന്നും തന്നെ ധാരണ ചെയ്യാന് സാധിക്കില്ല. വികാരങ്ങളെയും ഉപേക്ഷിക്കുന്നില്ല. ആരാണോ അമൃതുപേക്ഷിച്ച് വിഷം കുടിക്കുന്നത് അവരെയാണ് ഭസ്മാസുരനെന്ന് പറയുന്നത്. കാമചിതയിലിരുന്ന് ഭസ്മമാകുന്നു, ദേവതയാകുന്നില്ല. ആദ്യം വികാരങ്ങളെ ദാനം ചെയ്യണം. ദാനം ചെയ്യണം അപ്പോഴേ മമ്മാ ബാബയെന്ന് പറയാന് യോഗ്യരാകൂ. ക്രോധവും കുറഞ്ഞതല്ല. ക്രോധത്തില് വന്ന് ആദ്യം ചീത്ത പറയാന് തുടങ്ങുന്നു പിന്നീട് മര്ദ്ദിക്കാനും തുടങ്ങുന്നു. പരസ്പരം കൊലപാതകം പോലും ചെയ്യുന്നു. പത്രങ്ങളില് ഇങ്ങനെയുള്ള ധാരാളം വാര്ത്തകള് വരാറുണ്ട്. ബാബയില് നിന്ന് സമ്പത്തെടുക്കണമെങ്കില് ഈ വികാരങ്ങളെ, ഏതൊന്നിലൂടെയാണോ ദുര്ഗതി ഉണ്ടായത്, അതിന്റെ ദാനം തീര്ച്ചയായും ചെയ്യണം. ബാബ പറയുന്നു കുട്ടികളേ നിങ്ങള്ക്ക് അശരീരിയായി പോകണം, ഈ ദേഹ-ബോധം ഉപേക്ഷിക്കൂ. എത്ര സമയമാണ് നിങ്ങള് ദേഹ-അഭിമാനിയായി കഴിഞ്ഞത്. സത്യയുഗത്തില് നിങ്ങള് ആത്മ-അഭിമാനിയായിരുന്നു. നിങ്ങള് മനസ്സിലാക്കിയിരുന്നു ഞാന് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു. അവിടെ മായ ഉണ്ടായിരിക്കില്ല അതുകൊണ്ട് ദുര്ഗതിയുടെ കാര്യവും ഉണ്ടായിരിക്കില്ല. ഇവിടെ വലിയ ആളുകള്ക്ക് രോഗം വരികയാണെങ്കില് പത്രത്തില് വാര്ത്ത വരുന്നു. അവരെ രക്ഷിക്കാന് എത്രയാണ് പരിശ്രമിക്കുന്നത്. നോക്കൂ, പോപ്പിന് ഈ സമയം എത്ര ആദരവാണുള്ളത്. എന്നാല് ഈ സമയം എല്ലാവരും നാസ്തികരാണ്. ഗോഡ് ഫാദറെ അറിയുന്നില്ലെങ്കില് നാസ്തികനെന്നല്ലേ പറയുക. ഏതെങ്കിലും പിതാവിന് 5-7 മക്കളുണ്ടെങ്കില് കുട്ടികളെന്താ ഞങ്ങളുടെ അച്ഛന് സര്വ്വവ്യാപിയാണെന്ന് പറയുമോ. ഈ അച്ഛനും പറയുന്നു ഞാന് രചയിതാവാണ്, ഇതെന്റെ രചനയാണ്. രചനയില് എങ്ങനെ രചയിതാവിന് വ്യാപിക്കാന് സാധിക്കും. എത്ര സഹജമായ കാര്യമാണ്. എന്നിട്ടും മനസ്സിലാക്കുന്നില്ല അതുകൊണ്ടാണ് ബാബ മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നത് ആദ്യം നാസ്തികരില് നിന്നും ആസ്തികരാക്കൂ, അതിലൂടെ പറയണം പരംപിതാ പരമാത്മാവ് നമ്മുടെ അച്ഛനാണ്, ആ പിതാവില് നിന്ന് സമ്പത്ത് നേടണം. കന്യാ ദാനം ചെയ്യുമ്പോള് പണമെന്താണോ നല്കാറുള്ളത്, അതിനെയും സമ്പത്തെന്ന് പറയും. സുഖത്തിന്റെ സമ്പത്ത് ആരാണ് നല്കുന്നത്, ദുഃഖത്തിന്റെ സമ്പത്ത് ആരാണ് നല്കുന്നത്, ഇതറിയില്ല. ഭാരതവാസി സ്വര്ഗ്ഗത്തെ തന്നെ മറന്നിരിക്കുന്നു. പേരുപയോഗിക്കാറുണ്ട്, പറയാറുണ്ട് ഇന്ന ആള് സ്വര്ഗ്ഗത്തിലേക്ക് പോയി, എന്നാല് മനസ്സിലാക്കാറില്ല. ബാബ പറയുന്നു തീര്ത്തും തുച്ഛ ബുദ്ധികളാണ്. പതിത-പാവനാ വരൂ എന്ന് പറഞ്ഞ് പാടുന്നുണ്ട് എന്നാല് സ്വയം പതിതനാണെന്ന് മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു ആദ്യം പരമാത്മാവിനെ മനസ്സിലാക്കി കൊടുക്കൂ. പരംപിതാ പരമാത്മാവുമായി നിങ്ങള്ക്കെന്ത് സംബന്ധമാണുള്ളത്! ഞങ്ങള്ക്കറിയില്ല എന്ന് പറയുമ്പോള് ചോദിക്കൂ, അച്ഛനെ അറിയില്ലേ! ലൗകിക പിതാവ് ശരീരത്തിന്റെ രചയിതാവാണ്, പരംപിതാ പരമാത്മാവ് ആത്മാവിന്റെ പിതാവാണ്. അപ്പോള് എന്താ നിങ്ങള്ക്ക് അച്ഛനെ അറിയില്ലേ? എത്ര സഹജമായ കാര്യമാണ്. എന്നാല് കുട്ടികളുടെ ബുദ്ധിയില് ഇരിക്കുന്നില്ല. അല്ലായെങ്കില് സേവനം ചെയ്യുന്നതില് മുഴുകും. പരംപിതാ പരമാത്മാവുമായി എന്ത് സംബന്ധമാണുള്ളത്? പ്രജാപിതാ ബ്രഹ്മാവുമായി എന്ത് സംബന്ധമാണുള്ളത്? അതാണ് പരംപിതാവ്, ഇതാണ് പ്രജാപിതാവ്. പ്രജാപിതാവ് തീര്ച്ചയായും ഇവിടെയല്ലേ ഉണ്ടായിരിക്കുക. പ്രജാപിതാ ബ്രഹ്മാവിന്റെ പേര് കേട്ടിട്ടുണ്ടോ? നിരാകാരനായ പരംപിതാ പരമാത്മാവ് എങ്ങനെയാണ് സൃഷ്ടി രചിച്ചത്? അപ്പോള് പ്രജാപിതാവ് സാകാരനാണ്, അദ്ദേഹത്തിന്റെ കുട്ടികള് ബി.കെ.യും തീര്ച്ചയായും ഉണ്ടായിരിക്കും. മക്കള് തന്നെയാണ് സമ്പത്തിന് അവകാശിയാകുന്നത്. എന്നാല് നല്ല-നല്ല കുട്ടികള് പോലും യുക്തിയോടെ മനസ്സിലാക്കി കൊടുക്കുന്നില്ല. പുതിയ-പുതിയ കാര്യങ്ങള് ബാബ മനസ്സിലാക്കി തരുന്നു എന്നിട്ടും കുട്ടികള് തന്റെ പഴയ രീതിയില് തന്നെ പൊയ്ക്കൊണ്ടിരിക്കുന്നു. പുതിയവ ധാരണ ചെയ്യുന്നില്ല. ദേഹ-അഭിമാനമുണ്ട്. പറയുന്നു ഞങ്ങള്ക്കെല്ലാം തന്നെ അറിയാം, എന്നാല് ആദ്യത്തെ കാര്യം അറിയാത്തത് കാരണത്താല് തന്നെയാണ് വിട നല്കി പോകുന്നത്. ആസ്തികനില് നിന്ന് നാസ്തികനാകുന്നു. ഈശ്വരീയ മടിത്തട്ടിലേക്ക് വന്ന് പിന്നീട് മരണപ്പെടുന്നു. മമ്മാ ബാബയെന്ന് പോലും പറഞ്ഞിട്ട് നോക്കൂ പിന്നീടെങ്ങനെയാണ് മരിക്കുന്നതെന്ന്. മായയുടെ ഗുളിക അഥവാ ദേഹ- അഭിമാനത്തിന്റെ ഗുളിക കഴിച്ചു അവര് മരിച്ചു. ഇതാണ് ജ്ഞാനത്തിന്റെ ഗുളിക, അതാണ് മായയുടെ ഗുളിക. മായ ഇങ്ങനെയുള്ള ഗുളികയാണ് നല്കുന്നത് അതിലൂടെ വരവ് തന്നെ ഉപേക്ഷിക്കുന്നു. നിങ്ങള് പാണ്ഢവരുടെ യുദ്ധം മായയോടാണ്.

ബാബ മനസ്സിലാക്കി തരുന്നു എന്നെ ജ്ഞാനത്തിന്റെ സാഗരന് എന്നാണ് പറയുന്നത്. ജ്ഞാന സാഗരത്തില് നിന്ന് ജ്ഞാനത്തിന്റെ ഗംഗകളാണോ ഉദ്ഭവിച്ചത് അതോ വെള്ളത്തിന്റേതാണോ? അവിടെ ഗംഗയുടെ ചിത്രം ദേവിയുടെ രൂപത്തിലും കാണിക്കാറുണ്ട്. എന്നിട്ടും ബുദ്ധിയില് ഇതാരാണെന്ന് മാത്രം വരുന്നില്ല. ദേവീ-ദേവതകള്ക്ക് ആരെയും അമൃത് കുടിപ്പിക്കാന് സാധിക്കില്ല. യജ്ഞം സദാ ബ്രാഹ്മണരിലൂടെയാണ് രചിക്കുന്നത്. യജ്ഞത്തില് പിന്നീടെങ്ങനെ യുദ്ധത്തിന്റെ കാര്യം വന്നു? ഈ കാര്യങ്ങള് വിവേകശാലീ കുട്ടികള് മാത്രമാണ് മനസ്സിലാക്കുന്നത്. മണ്ടൂസുകള് മറക്കുന്നു. സ്കൂളിലും ഭാഗ്യശാലികള് നമ്പര്വൈസായിരിക്കും. ഇനി സ്കൂളില് 12 മാസമിരുന്നാലും പഠനത്തില് ശ്രദ്ധ നല്കുന്നില്ലെങ്കില് പഠിക്കാന് സാധിക്കില്ല. ബാബ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ബാബ ചോദിക്കുന്നു അല്ലയോ ആത്മാക്കളേ കേള്ക്കുന്നുണ്ടോ? മറ്റാര്ക്കും ആത്മാവിനോട് സംസാരിക്കാന് സാധിക്കില്ല. ബാബ പറയുന്നു ഭാഗ്യ നക്ഷത്രങ്ങളേ മനസ്സിലാകുന്നുണ്ടോ? നിങ്ങളെ പഠിപ്പിക്കുകയാണ്. ആത്മാവ് തന്നെയാണ് ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും. ചെയ്യുന്നതും ചെയ്യിപ്പിക്കുന്നതും ആത്മാവുമാണ് അതുപോലെ പരമാത്മാവുമാണ്. എങ്ങനെയാണോ ആത്മാവ് ആത്മാവിനെക്കൊണ്ട് ചെയ്യിക്കുന്നത് അതുപോലെ പരമാത്മാ ബാബയും ആത്മാക്കളെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. ബാബ പറയുന്നു ഞാന് നിങ്ങള് ആത്മാക്കളെ കൊണ്ട് നല്ല കര്മ്മം ചെയ്യിക്കുകയാണ്. എല്ലാവര്ക്കും ബാബയുടെ പരിചയം നല്കണം. ഏറ്റവും ആദ്യം ഈ ചോദ്യാവലി എടുക്കൂ. അതാണ് പാരലൗകിക പരംപിതാ പരമാത്മാവ്, ഇതാണ് ലൗകിക പിതാവ്. ആത്മാവും ശരീരവും രണ്ടും വ്യത്യസ്തമല്ലേ. ശരീരത്തിന്റെ പിതാവാണ് ലൗകിക അച്ഛന്, ആത്മാക്കളുടെ അച്ഛനാണ് പരംപിതാ പരമാത്മാവ്. അതാണ് വലിയ അച്ഛന്. ഭക്തരെല്ലാവരും ആ പിതാവിനെയാണ് ഓര്മ്മിക്കുന്നത്. സര്വ്വരുടെയും പതിത-പാവനന് ആ പിതാവാണ്. ഇന്നത്തെ കാലത്ത് ജഗത് ഗുരുവെന്ന് പോലും പേര് വയ്ക്കുന്ന അനേകം ഗുരുക്കന്മാരുണ്ട്. ജഗത്-അബമാരും ധാരാളം ഇറങ്ങുന്നുണ്ട്. ഇതെല്ലാം തന്നെ അസത്യമാണ്. അസത്യത്തില് സത്യത്തെ തിരിച്ചറിയാന് ബുദ്ധിമുട്ടാണ്. വലിയ-വലിയ പേരുകള് വച്ചിരിക്കുന്നു. എന്നാല്സത്യത്തിന് മറഞ്ഞിരിക്കാന് സാധിക്കില്ല. പറയാറുണ്ട് സത്യമുണ്ടെങ്കില് നൃത്തം ചെയ്യൂ. നൃത്തം ചെയ്തുകൊണ്ടേയിരിക്കൂ. നൃത്തം പ്രസിദ്ധമാണ്. നിങ്ങള് ആസ്തികരായിരിക്കുന്നു, ധാരണ ചെയ്തിട്ടുണ്ടെങ്കില് സ്വര്ഗ്ഗത്തില് നിങ്ങള്ക്ക് നൃത്തം ചെയ്യണം. ദേവതകള് തന്നെയാണ് നൃത്തം ചെയ്യുന്നത്. പതിത ലോകം നരകമാണ്. നരകത്തെ സ്വര്ഗ്ഗം അഥവാ പാവനലോകമാക്കുക, ഇത് ഗുരുക്കന്മാരുടേയോ സന്യാസിമാരുടോയോ കര്ത്തവ്യമല്ല. ഇതിനെയാണ് ഘോര നരകമെന്ന് പറയുന്നത്. സ്വര്ഗ്ഗത്തെ പറയുന്നത് ശിവാലയം എന്നാണ്. ഏറ്റവും ആദ്യം ഇതെഴുതിക്കൂ അതായത് പരംപിതാ പരമാത്മാവ് നമ്മുടെ അച്ഛനാണ്, ആ പിതാവ് പ്രജാപിതാ ബ്രഹ്മാവിലൂടെ തന്നെയാണ് ബ്രാഹ്മണരുടെ രചന നടത്തിയിട്ടുള്ളത്. നമ്മള് ശിവബാബയുടെ പേരക്കുട്ടികളാണ്. സമ്പത്തും ബാബയാണ് നല്കുന്നത്. ജ്ഞാനസാഗരന് ബാബയാണ്. അവിനാശീ ജ്ഞാന രത്നം ബ്രഹ്മാവിലൂടെ നല്കുന്നു. ആദ്യം ബ്രഹ്മാവിനാണ് ലഭിക്കുന്നത് പിന്നീട് മുഖവംശാവലിക്ക് ലഭിക്കുന്നു. സ്കൂളിലും വൈകിവരുന്ന ചിലരും തീവ്രമായി മുന്നേറാറുണ്ട് എന്തുകൊണ്ടെന്നാല് നന്നായി പഠിക്കുന്നു. ഇവിടെയും നന്നായി പഠിക്കണം പഠിപ്പിക്കണം. ആര് തനിക്ക് സമാനമാക്കുന്നില്ലയോ, എങ്കില് തീര്ച്ചയായും അവരില് എന്തെല്ലാമോ കുറവുകളുണ്ട് അതുകൊണ്ടാണ് ധാരണ നടക്കാത്തത്. കാമവികാരത്തിന്റെ പാതി ലഹരിപോലുമുണ്ടെങ്കില് ധാരണ വളരെ പ്രയാസകരമാണ്. എഴുതാറുണ്ട് ബാബാ കാമത്തിന്റെ കൊടുങ്കാറ്റ് വളരെ ബുദ്ധിമുട്ടിക്കുന്നു. നിയന്ത്രണ രഹിതരാക്കുന്നു. ബാബ പറയുന്നു കുട്ടികളേ കാമം മഹാശത്രുമാണ്, അതിനെ യോഗബലത്തിലൂടെ ജയിക്കൂ. കല്പം മുന്പും നിങ്ങള് ജയിച്ചിട്ടുണ്ട്. ബാബയുടെ സിംഹാസനത്തിലാണ് ഇരിക്കുന്നത്. അതിന് പിറകിലായി റോയല് കുലവുമുണ്ട്. കേവലം ഒരുജന്മം പവിത്രമാകുന്നതിലൂടെ ഇത്രയും ഉയര്ന്നവരായി തീരും. പവിത്രമാകുന്നില്ലെങ്കില് വളരെ നഷ്ടം സംഭവിക്കും. മരണം മുന്നില് നില്ക്കുന്നുണ്ട്. ആക്സിഡന്റുകളെല്ലാം എത്രയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രജോപ്രധാന സമയത്ത് ഇത്രയും മരണമുണ്ടാകുന്നില്ല. ഇപ്പോഴാണെങ്കില് അതിയാണ്. മുന്പ് ഇത്രയും യന്ത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മുന്പ് യുദ്ധങ്ങളൊന്നും കപ്പലിലുപയോഗിച്ചോ, വിമാനങ്ങളുപയോഗിച്ചോ അല്ല നടത്തിയിരുന്നത്. ഇതെല്ലാം ഇപ്പോള് വന്നതാണ്. ഇവിടെ ഉണ്ടായിരുന്നില്ല. മുന്പ് സത്യയുഗത്തിലുണ്ടായിരുന്നുവെങ്കില്, പിന്നീട് സംഗമയുഗത്തിലും ഉണ്ടാകണം. ഈ സുഖം വീണ്ടും നിങ്ങള്ക്ക് സ്വര്ഗ്ഗത്തില് ലഭിക്കാനുള്ളതാണ്. വിമാനങ്ങള് ആരാണോ ഉണ്ടാക്കുന്നത് അവര് അവിടെയും ഉണ്ടായിരിക്കും. പ്രജയിലേക്കും പലരും വരും. സംസ്ക്കാരം കൊണ്ട് വന്ന് വീണ്ടും ഉണ്ടാക്കും. ഇപ്പോള് ഉണ്ടാക്കുന്നത് വിനാശത്തിന് വേണ്ടിയാണ് പിന്നീട് ഇത് സുഖത്തിനായി ഉപകരിക്കപ്പെടും. അവിടെ കുറ്റമറ്റതായിരിക്കും. മായയുടെ അതിപ്രസരത്തിലൂടെ വിനാശം സംഭവിക്കും. വിനാശം തീര്ച്ചയായും സംഭവിക്കേണ്ടതല്ലേ. ബ്രാഹ്മണരിലൂടെ യജ്ഞം രചിച്ചിരിക്കുന്നു, ഇതില് മുഴുവന് പഴയ ലോകവും സ്വാഹയാകും. ബ്രാഹ്മണരിലൂടെ തന്നയാണ് യജ്ഞം രചിക്കുന്നത്, ലഭിക്കുന്നതും ബ്രാഹ്മണര്ക്ക് തന്നെയാണ്. ബ്രാഹ്മണ വര്ണ്ണം തന്നെയാണ് ദേവതാ വര്ണ്ണമാകുന്നത്. ശിവബാബ ബ്രഹ്മാവിലൂടെ ബ്രാഹ്മണനാക്കുന്നു. ബ്രാഹ്മണന് പിന്നീട് ദേവതയാകുന്നു. എത്ര വ്യക്തമായ കാര്യമാണ്, എന്നാല് കുട്ടികളുടെ കാര്യത്തില് വളെയധികം അദ്ഭുതം തോന്നുന്നു കാരണം ഇത്രയും സഹജമായ കാര്യം പോലും പലര്ക്കും ധാരണ ചെയ്യാന് സാധിക്കുന്നില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയോട് സദാ സത്യമായിരിക്കണം. വികാരങ്ങളെ ദാനം ചെയ്തതിന് ശേഷം പിന്നീട് ഭസ്മാസുരനാകരുത്. ബാബയുടെ ആജ്ഞ തീര്ച്ചയായും പാലിക്കണം.

2) വികാരങ്ങളുടെ സൂക്ഷ്മ ലഹരിയെ യോഗബലത്തിലൂടെ സമാപ്തമാക്കണം. പഠിത്തം നല്ല രീതിയില് പഠിക്കണം പഠിപ്പിക്കണം.

വരദാനം:-

തീവ്ര പുരുഷാര്ത്ഥിയുടെ മുന്നില് സദാ ലക്ഷ്യമുണ്ടായിരിക്കും. അവര് ഒരിക്കലും അങ്ങോട്ടുമിങ്ങോട്ടും നോക്കില്ല. ഫസ്റ്റ് നമ്പറിലേക്ക് വരുന്ന ആത്മാക്കള് വ്യര്ത്ഥത്തെ കണ്ടുകൊണ്ടും കാണില്ല, വ്യര്ത്ഥ കാര്യങ്ങള് കേട്ടുകൊണ്ടും കേള്ക്കില്ല. അവര് ലക്ഷ്യത്തെ മുന്നില് വച്ച് ബ്രഹ്മാബായെ ഫോളോ ചെയ്യുന്നു. ഏതുപോലെയാണോ ബ്രഹ്മാ ബാബ സ്വയത്തെ ചെയ്യുന്നവനെന്ന് മനസ്സി കര്മ്മം ചെയ്തത്, ഒരിക്കലും ചെയ്യിക്കുന്നവനെന്ന് മനസ്സിലാക്കിയില്ല, അതുകൊണ്ട് ഉത്തരവാദിത്ത്വങ്ങള് സംരക്ഷിച്ചുകൊണ്ടും സദാ ഭാരരഹിതമായി കഴിഞ്ഞു. ഇതുപോലെ ഫോളോ ഫാദര് ചെയ്യൂ.

സ്ലോഗന്:-

ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ :
ബാബയ്ക്ക് കുട്ടികളോട് ഇത്രയും സ്നേഹമുണ്ട് അതുകൊണ്ടാണ് ദിവസവും സ്നേഹത്തിന്റെ പ്രതികരണം അറിയിക്കുന്നതിനായി ഇത്രയും വലിയ കത്തെഴുതുന്നത്. സ്നേഹ സ്മരണകള് നല്കുന്നത് കൂട്ടുകാരനായി കൂട്ട് നല്കുന്നത്, അതുകൊണ്ട് ഈ സ്നേഹത്തില് തന്റെ എല്ലാ കുറവുകളും സമര്പ്പണം ചെയ്ത് ലൗലീന സ്ഥിതിയില് സ്ഥിതി ചെയ്യൂ.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top