12 December 2021 Malayalam Murli Today | Brahma Kumaris

12 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

11 December 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

യോഗയുക്തവും യുക്തിയുക്തവുമാകുന്നതിനുള്ള യുക്തി

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ബാപ്ദാദ തന്റെ സര്വ്വ കുട്ടികളില് നിന്നും വിശേഷിച്ച് രണ്ട് പ്രകാരത്തിലുള്ള കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് സദാ യോഗയുക്തം, സദാ ഓരോ കര്മ്മത്തില് യുക്തിയുക്തം. രണ്ടാമത് യോഗിയാണ് എന്നാല് സദാ യോഗയുക്തമല്ല, സദാ ഓരോ കര്മ്മത്തിിഴഃ സ്വതവേ യുക്തിയുക്തമല്ല. മനസാ, വാചാ, കര്മ്മണാ- മൂന്നിലും ഇടയ്ക്ക് – ഇടയ്ക്ക് യോഗയുക്തമായിരിക്കില്ല. ബ്രാഹ്മണ ജീവിതം അര്ത്ഥം സ്വതവേ യോഗയുക്തം, സദാ യുക്തിയുക്തം. ബ്രാഹ്മണ ജീവിതത്തിന്റെ അലൗകീകത അഥവാ വിശേഷത അഥവാ നിര്മ്മോഹി സ്ഥിതിയാണ്- യോഗയുക്തവും, യുക്തിയുക്തവും. എന്നാല് ചില കുട്ടികള് ഈ വിശേഷതയില് സഹജവും സ്വാഭാവികവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു, ചിലര് അറ്റന്ഷന് വയ്ക്കുന്നു, എന്നാലും സദാ രണ്ട് കാര്യങ്ങളുടെ അനുഭവം ചെയ്യാന് സാധിക്കുന്നില്ല. ഇതിന്റെ കാരണമെന്താണ്? ജ്ഞാനം സര്വ്വര്ക്കും ഉണ്ട്, സര്വ്വരുടെയും ലക്ഷ്യവും ഒന്ന് തന്നെയാണ്. എന്നാലും ചിലര് ലക്ഷ്യത്തിന്റെ ആധാരത്തില് ഈ രണ്ട് ലക്ഷ്യം അര്ത്ഥം യോഗയുക്തവും യുക്തിയുക്തവുമായ സ്ഥിതിയുടെ അനുഭവത്തിന് സമീപത്താണ്, ചിലര് ഇടയ്ക്ക് ഫാസ്റ്റ് പുരുഷാര്ത്ഥത്തിലൂടെ സമീപത്ത് വരുന്നു എന്നാല് ഇടയ്ക്ക് സമീപവും ഇടയ്ക്ക് പോകുന്തോറും എന്തെങ്കിലും കാരണത്താല് നിന്നും പോകുന്നു അതിനാല് സദാ ലക്ഷണത്തിന്റെ സമീപ അനുഭവം ചെയ്യുന്നില്ല. സര്വ്വ ബ്രാഹ്മണാത്മാക്കളിലും വച്ച് ഈ ശ്രേഷ്ഠമായ ലക്ഷ്യത്തില് നമ്പര്വണ് സമീപത്ത് ആരാണുള്ളത്? ബ്രഹ്മാബാബ. ഈ സിദ്ധി പ്രാപ്തമാക്കാന് എന്ത് വിധിയാണ് സ്വീകരിച്ചത്? സദാ യോഗയുക്തമായിരിക്കുന്നതിനുള്ള സരളമായ വിധിയാണ്- സദാ സ്വയത്തെ സാരഥിയും സാക്ഷിയുമാണെന്ന് മനസ്സിലാക്കി പോകുക.

താങ്കള് ശ്രേഷ്ഠ ആത്മാക്കള് ഈ രഥത്തിന്റെ സാരഥിയാണ്. രഥത്തെ നടത്തിക്കുന്ന സാരഥിയായ ആത്മാവാണ്. ഈ സ്മൃതി സ്വതവേ തന്നെ ഈ രഥം അഥവാ ദേഹത്തില് നിന്നും നിര്മ്മോഹിയാക്കുന്നു, ഏതൊരു പ്രകാരത്തിലുമുള്ള ദേഹബോധത്തില് നിന്നും വേര്പ്പെടുത്തുന്നു. ദേഹബോധമില്ലായെങ്കില് സഹജമായി തന്നെ യോഗയുക്തരായി മാറുന്നു, ഓരോ കര്മ്മത്തിലും യോഗയുക്തവും, യുക്തിയുക്തവും സ്വതവേയായി മാറുന്നു. സ്വയത്തെ സാരഥിയാണെന്ന് മനസ്സിലാക്കുന്നതിലൂടെ സര്വ്വ കര്മ്മേന്ദ്രിയങ്ങള്ക്ക് സദാ ലക്ഷ്യത്തിന്റെയും ലക്ഷണത്തിന്റെയും സമീപത്ത് എത്തിക്കുന്നതിനുള്ള നിയന്ത്രിക്കാനുള്ള ശക്തി ഉണ്ടാകുന്നു. സ്വയം സാരഥിയായിട്ടുള്ളവര് ഏതൊരു കര്മ്മേന്ദ്രിയത്തിനും വശപ്പെടില്ല കാരണം മായ യുദ്ധം ചെയ്യുമ്പോള് മായയുടെ യുദ്ധത്തിന്റെ വിധിയാണ്- ഏതെങ്കിലും സ്ഥൂല കര്മ്മേന്ദ്രിയം അഥവാ സൂക്ഷ്മമായ ശക്തികള്- മനസ്സ്, ബുദ്ധി, സംസ്ക്കാരം ഇവയ്ക്ക് പരവശരാക്കുന്നു. നിങ്ങള് സാരഥികളായ ആത്മാക്കള്ക്ക് ബാബയിലൂടെ ലഭിച്ചിട്ടുള്ള മഹാമന്ത്രം, വശീകരണ മന്ത്രം അതിനെ പരിവര്ത്തനപ്പെടുത്തി വശീകരണത്തിന് പകരം വശീഭൂതരാക്കി മാറ്റുന്നു. ഒരു കാര്യത്തിലെങ്കിലും വശീഭൂതരാകുകയാണെങ്കില് സര്വ്വ ഭൂതങ്ങളും പ്രവേശിക്കുന്നു കാരണം ഈ ഭൂതങ്ങള്ക്കും പരസ്പരം വളരെ ഐക്യമുണ്ട്. ഒരു ഭൂതം വന്നുവെങ്കില് അത് സര്വ്വതിനെയും ആഹ്വാനം ചെയ്യും. പിന്നെന്ത് സംഭവിക്കും? ഈ ഭൂതം സാരഥിയില് നിന്നും സ്വാര്ത്ഥിയാക്കി മാറ്റുന്നു. പിന്നെ നിങ്ങളെന്ത് ചെയ്യുന്നു? സാരഥിയെന്ന സ്മൃതി വരുമ്പോള് ഭൂതങ്ങളെ ഓടിക്കുന്നതിന് യുദ്ധം ചെയ്യുന്നു. യുദ്ധത്തിന്റെ സ്ഥിതിയെ യോഗയുക്ത സ്ഥിതിയൈന്ന് പറയില്ല അതിനാല് യോഗയുക്തം അഥവാ യുക്തിയുക്തം ലക്ഷ്യത്തിന് സമീപത്തേക്ക് കൊണ്ടു പോകുന്നതിന് പകരം നിന്നു പോകുന്നു, ആദ്യത്തെ നമ്പര് സ്ഥിതിയില് നിന്നും രണ്ടാമത്തെ നമ്പറിലേക്ക് വരുന്നു. സാരഥി അര്ത്ഥം വശപ്പെടുന്നവരല്ല എന്നാല് വശപ്പെടുത്തി നടത്തിക്കുന്നവര്. അതിനാല് നിങ്ങള് സര്വ്വരും ആരാണ്? സാരഥിയല്ലേ.

സാരഥി അര്ത്ഥം ആത്മാഭിമാനി കാരണം ആത്മാവ് തന്നെയാണ് സാരഥി. ബ്രഹ്മാബാബ ഈ വിധിയിലൂടെ നമ്പര്വണ് സിദ്ധി പ്രാപ്തമാക്കി അതിനാല് ബാബയും ഈ രഥത്തിന്റെ സാരഥിയായി. സാരഥിയായതിന്റെ സ്മരണ ബാബ ചെയ്ത് കാണിച്ചു. അച്ഛനെ അനുകരിക്കൂ. സാരഥിയായി സദാ സാരഥി ജീവിതത്തില് വളരെ സ്നേഹി നിര്മ്മോഹി സ്ഥിതിയുടെ അനുഭവം ചെയ്യിച്ചു കാരണം ദേഹത്തെ അധീനമാക്കി ബാബ പ്രവേശിച്ചു അര്ത്ഥം ദേഹത്തിന്റെ സാരഥിയാകുന്നു, ദേഹത്തിന് അധീനപ്പെടുന്നില്ല അതിനാല് സ്നേഹി നിര്മ്മോഹിയാണ്. അതേപോലെ നിങ്ങള് സര്വ്വ ബ്രാഹ്മണാത്മാക്കളും ബാബയ്ക്ക് സമാനം സാരഥിയുടെ സ്ഥിതിയിലിരിക്കൂ. നടക്കുമ്പോഴും കറങ്ങുമ്പോഴും ചെക്ക് ചെയ്യൂ- ഞാന് സാരഥി അര്ത്ഥം സര്വ്വരെയും നടത്തിക്കുന്ന സ്നേഹി നിര്മ്മോഹി സ്ഥിതിയിലാണോ സ്ഥിതി ചെയ്യുന്നത്? ഇടയ്ക്കിടയ്ക്ക് ഇത് ചെക്ക് ചെയ്യൂ. മുഴുവന് ദിനം കഴിഞ്ഞ് രാത്രിയല്ല ചെക്ക് ചെയ്യേണ്ടത്. മുഴുവന് ദിനം കഴിഞ്ഞുവെങ്കില് കഴിഞ്ഞ് പോയ സമയം സദാ കാലത്തേക്ക് സമ്പാദ്യത്തില് നിന്നും നഷ്ടപ്പെട്ടു അതിനാല് നഷ്ടപ്പെടുത്തിയതിന് ശേഷമായിരിക്കരുത് പരിശോധിക്കേണ്ടത്. ഇതിനെ സ്വതവേ തന്റെ സ്വാഭാവിക സംസ്ക്കാരമാക്കൂ. ഏതിനെ? ചെക്കിംഗിനെ. ഏതുപോലെ ആരുടെയെങ്കിലും പഴയ സംസ്ക്കാരം ഈ ബ്രാഹ്മണ ജീവിതത്തില് വിഘ്ന രൂപമാകുമ്പോള് പറയാറില്ലേ- അറിയാതെ തന്നെ സംസ്ക്കാരത്തിന് വശപ്പെട്ട് പോകുന്നുവെന്ന്. ചെയ്യാന് ആഗ്രഹിക്കാത്തത് ചെയ്തു പോകുന്നു അപ്പോള് ഈ സ്വാഭാവിക പരിശോധനയുടെ ശുദ്ധമായ സംസ്ക്കാരം സ്വന്തമാക്കാന് സാധിക്കില്ലേ? പരിശ്രമമില്ലാതെ തന്നെ പരിശോധനയുടെ ശുദ്ധമായ സംസ്ക്കാരം സ്വതവേ തന്നെ കാര്യം ചെയ്യിച്ചു കൊണ്ടിരിക്കും. മറന്നു പോകുന്നു അഥവാ വളരെ ബിസിയായിരിക്കുന്നുവെന്ന് പറയില്ല. അത് അശുദ്ധം അഥവാ വ്യര്ത്ഥമായ സംസ്ക്കാരമാണ്. ചില കുട്ടികളില് അശുദ്ധമായ സംസ്ക്കാരമില്ല എന്നാല് വ്യര്ത്ഥമായ സംസ്ക്കാരമുണ്ട്.. ഈ അശുദ്ധം, വ്യര്ത്ഥ സംസ്ക്കാരം മറക്കാന് ശ്രമിച്ചാലും മറക്കാന് സാധിക്കുന്നില്ല, ഇത് തന്നെ പറയുന്നു- എന്റെ ഭാവം അതല്ലായിരുന്നു എന്നാല് ഇതെന്റെ പഴയ സ്വഭാവമാണ് അഥവാ സംസ്ക്കാരമാണ്. അതിനാല് അശുദ്ധമായത് മറക്കുന്നില്ല പിന്നെ ശുദ്ധമായ സംസ്ക്കാരം എങ്ങനെ മറക്കുന്നു? സാരഥി സ്ഥിതി സ്വതവേ തന്നെ സ്വഉന്നതിയുടെ ശുദ്ധമായ സംസ്ക്കാരം ഇമര്ജ്ജ് ചെയ്യുന്നു, സമയത്തിനനുസരിച്ച് സഹജമായി ചെക്കിംഗ് നടന്നു കൊണ്ടിരക്കും. അശുദ്ധമായ ശീലം ഗത്യന്തരമില്ലാതെ തന്നെ വരുന്നു, ഈ ശീലം പക്കായായി തീരുന്നു. അതിനാല് കേട്ടല്ലോ സദാ യോഗയുക്തവും യുക്തിയുക്തവുമായിരിക്കുന്നതിനുള്ള വിധിയെന്താണ്? സാരഥിയായി മുന്നോട്ടു പോകുക. സാരഥി സ്വതവേ തന്നെ സാക്ഷിയായി ചെയ്യും, കാണും, കേള്ക്കും. സാക്ഷിയായി കാണുന്നതിലും, ചിന്തിക്കുന്നതിലും, ചെയ്യുന്നതിലും സര്വ്വതിലും സര്വ്വതും ചെയ്ത് കൊണ്ടും നിര്ലേപമായിരിക്കും അര്ത്ഥം മായയുടെ പ്രഭാവത്തില് നിന്നുപരിയായിരിക്കും അതിനാല് പാഠം പക്കായാക്കിയില്ലേ. ബ്രഹ്മാബാബയെ അനുകരിക്കുന്നവരല്ലേ. ബ്രഹ്മാബാബയോട് വളരെ സ്നേഹമില്ലേ. സ്നേഹത്തിന്റെ ലക്ഷണമാണ്- സമാനമാകുക അര്ത്ഥം അനുകരിക്കുക.

സര്വ്വ ടീച്ചേഴ്സിന് ബാബയോട് എത്ര സ്നേഹമാണ്. ബാബ സദാ ടീച്ചോഴിനെ തന്റെ സേവനത്തിന്റെ സമീപ സാഥിയായിട്ടാണ് മനസ്സിലാക്കുന്നത്. അതിനാല് ആദ്യം ടീച്ചേഴ്സിനെയല്ലേ ഫോളോ ചെയ്യുന്നത്. ഇതില് സദാ ഇതേ ലക്ഷ്യം വയ്ക്കൂ- ആദ്യം ഞാന്. അസൂയയിയ വന്ന് ആദ്യം ഞാനല്ല, അത് നഷ്ടം വരുത്തുന്നു. ശബ്ദം അത് തന്നെയാണ്- ആദ്യം ഞാന് എന്നാല് ഒന്നുണ്ട് അസൂയയ്ക്ക് വശപ്പെട്ട- ആദ്യം ഞാന് എന്ന ശബ്ദം. ഇതിലൂടെ ആദ്യം വരുന്നതിന് പകരം അവസാനമായി തീരുന്നു, അച്ഛനെ അനുകരിക്കുന്നതില് ആദ്യം ഞാന് എന്ന് പറഞ്ഞുവെങ്കില് ഫസ്റ്റിനോടൊപ്പം നിങ്ങളും ഫസ്റ്റായി തീരും. ബ്രഹ്മാവ് ഫസ്റ്റല്ലേ. അതിനാല് സദാ ഈ ലക്ഷ്യം വയ്ക്കൂ- ടീച്ചര് അര്ത്ഥം ഫോളോ ഫാദര്, നമ്പര്വണ് ഫോളോ ഫാദര്. ബ്രഹ്മാബാബ നമ്പര്വണ് ആയത് പോലെ ഫോളോ ഫാദര് ചെയ്യുന്നവരും നമ്പര് വണ് ആകണം എന്ന ലക്ഷ്യം വയ്ക്കൂ. എല്ലാ ടീച്ചേഴ്സും അങ്ങനെ പക്കായല്ലേ, ഫോളോ ചെയ്യാനുള്ള ധൈര്യം ഉണ്ടോ? കാരണം ടീച്ചര് അര്ത്ഥം നിമിത്തമാകുന്നവര്, അനേക ആത്മാക്കള്ക്ക് നിമിത്തമാണ്. നിമിത്തമാകുന്നവരുടെ മേല് എത്ര ഉത്തരവാദിത്വമാണ് ഉള്ളത്. ബ്രഹ്മാബാബ ഏതു പോലെ നിമിത്തമായിരുന്നില്ലേ. അതിനാല് ബ്രഹ്മാബാബയെ കണ്ട് എത്ര ബ്രാഹ്മണര് തയ്യാറായി. അതേപോലെ ടീച്ചേഴ്സ് എതൊരു കാര്യം ചെയ്യുമ്പോഴും- ഭോജനം ഉണ്ടാക്കുകയാണെങ്കിലും, വീട് വൃത്തിയാക്കുകയാണെങ്കിലും, ഓരോ കര്മ്മം ചെയ്യുമ്പോഴും സ്മൃതിയുണ്ടാകണം- ഞാന് നിമിത്തമാണ്- അനേക ആത്മാക്കളെ പ്രതി, എന്ത്, ഏതുപോലെ ഞാന് ചെയ്യുന്നുവൊ- നിമിത്തമായ എന്നെ കണ്ട് മറ്റുള്ളവരും ചെയ്യും അതിനാല് ബാപ്ദാദ സദാ പറയുന്നു ഒരു ഭാഗത്ത് പ്രഭാഷണം ചെയ്യിക, മറു ഭാഗത്ത് പാത്രം കഴുകുക. രണ്ട് കര്മ്മങ്ങളിലും യോഗയുക്തവും യുക്തിയുക്തവുമായിരിക്കണം. എങ്ങനെയുള്ള കര്മ്മമാകട്ടെ എന്നാല് സ്ഥിതി സദാ യോഗയുക്തവും യുക്തിയുക്തവുമായിരിക്കണം. പ്രഭാഷണം ചെയ്യുമ്പോള് യോഗയുക്തമായിരുന്നു, പാത്രം കഴുകുക അര്ത്ഥം സാധാരണ കര്മ്മം ചെയ്യുമ്പോള് സ്ഥിതി സാധാരണവും- അങ്ങനെയാകരുത്. സദാ ഫോളോ ഫാദര്. കേട്ടോ!

മുന്നിലല്ലേയിരിക്കുന്നത്, മുന്നിലിരിക്കുന്നത് എത്ര നല്ലതാണ്. സദാ മുന്നോട്ടുയരുകയാണെങ്കില് എത്ര നല്ലതായിരിക്കും. ഏതെങ്കലും കടുത്ത സംസ്ക്കാരം പിന്നോട്ട് വലിക്കാന് ശ്രമിച്ചാലും ഈ ദൃശ്യം ഓര്മ്മിക്കണം. മുന്നിലിരിക്കാന് ഇഷ്ടപ്പെടുന്നു അപ്പോള് മുന്നില് പോകുന്നതില് നിന്നും

എന്തിന് പിന്നോട്ട് പോകണം? എന്തെങ്കിലും കാര്യം ഉണ്ടായാല് മധുബനിലെത്തി ചേരണം, സ്വയത്തെ ധൈര്യത്തിലും, ഉണര്വ്വിലും കൊണ്ടു വരണം കാരണം പിന്നിലിരിക്കുന്നവര് അവസാനം മാത്രമേ വരൂ, നിങ്ങളും പിന്നിലായി തീരും പിന്നെ പിന്നിലുള്ളവരെ മുന്നിലേക്ക് ആക്കേണ്ടി വരും അതിനാല്സദാ ഇതേ സ്മൃതിയുണ്ടാകണം- ഞാന് മുന്നലിരിക്കുന്നവനാണ്. പിന്നിലിരിക്കുക അര്ത്ഥം പ്രജയാകുക. പ്രജയാകേണ്ടല്ലോ! പ്രജായോഗിയല്ലല്ലോ, രാജയോഗിയല്ലേ. അതിനാല് ഫോളോ ഫാദര്. ശരി.

വിദേശികള് എന്ത് ചെയ്യും? ഫാദറിനെ ഫോളോ ചെയ്യില്ലേ. എവിടെ വരെയെത്തും? സര്വ്വരും മുന്നില് വരില്ലേ. വന്നിരിക്കുന്നവര് ഫാദറിനെ ഫോളോ ചെയ്ത് ഫാസ്റ്റായി ഫസ്റ്റാകണം. ഫസ്റ്റ് ഒരാള് അല്ലേ വരുകയുള്ളൂ എന്ന് ചിന്തിക്കരുത് എന്നാല് ഫസ്റ്റ് ഗ്രേഡില് നിറയേ പേര് വരില്ലേ. ഫസ്റ്റ് നമ്പറില് വരുന്നത് ബ്രഹ്മാവായിരിക്കും എന്നാല് ഫസ്റ്റ് ഗ്രേഡില് തന്നെ കൂടെ ധാരാളം പേര് വേണ്ടേ, അതിനാല് ഫസ്റ്റില് വരണം. ഒരു ഫസ്റ്റ് മാത്രമായിരിക്കില്ല, ഫസ്റ്റ് ഗ്രേഡിലുള്ളവര് നിറയേപേര് ഉണ്ടായിരിക്കും, അതിനാല് ഇങ്ങനെ ചിന്തിക്കരുത്- ആദ്യത്തെ നമ്പര് ഫൈനലായില്ലേ, അതിനാല് സെക്കന്റിലേ വരുകയുള്ളു, രണ്ടാമതും മൂന്നാമതുമാകരുത്. അര്ജ്ജുനനെ പോലെയാകണം. ഫസ്റ്റ് നമ്പര് അര്ത്ഥം അര്ജ്ജുനന്. സര്വ്വര്ക്കും ഫസ്റ്റില് വരുന്നതിലുള്ള അവസരമുണ്ട്, സര്വ്വര്ക്കും വരാം. ഫസ്റ്റ് ഗ്രേഡ് പരിധിയില്ലാത്തതാണ്, കുറവല്ല. അതിനാല് സര്വ്വരും ഫസ്റ്റില് വരില്ലേ, പക്കായല്ലേ? ശരി.

സദാ ബ്രഹ്മാബാബയെ ഫോളോ ചെയ്യുന്ന, സദാ സ്വതവേ യോഗയുക്തവും യുക്തിയുക്തവുമായിരിക്കുന്ന, സദാ സാരഥിയായി കര്മ്മേന്ദ്രിയങ്ങളെ ശ്രേഷ്ഠമായ മാര്ഗ്ഗത്തിലൂടെ നടത്തിക്കുന്ന, സദാ ലക്ഷ്യത്തിന്റെ സമീപത്തിരിക്കുന്ന, സര്വ്വ ശ്രേഷ്ഠരായ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

അവ്യക്ത ബാപ്ദാദ ഓരോ സോണുകളോട് ഉച്ഛരിച്ച മധുരമായ മഹാവാക്യം- ഇന്തോര് സോണ്

ബാപ്ദാദായുടെ ശ്രേഷ്ഠമായ നിര്ദ്ദേശം ശ്രേഷ്ഠ ഗതി പ്രാപ്തമാക്കിച്ചു- അങ്ങനെയുള്ള അനുഭവം ചെയ്യുന്നില്ലേ. ഏതുപോലെ നിര്ദ്ദേശം അതേ പോലെ ഗതിയായി മാറുന്നു. എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു? കാരണം ബാബ ചക്രത്തിന്റെ അന്തിമത്തില് തന്നെ വന്ന് ശ്രേഷ്ഠമായ നിര്ദ്ദേശം നല്കുന്നു. അതിനാല് അന്തിമ സമയത്ത് ശ്രേഷ്ഠമായ നിര്ദ്ദേശം സ്വീകരിക്കുന്നു, അനേക ജന്മം സത്ഗതി പ്രാപ്തമാക്കുന്നു. ഈ സമയത്ത് പരിധിയില്ലാത്ത – അന്തിമ സമയത്തെ ശ്രേഷ്ഠമാക്കുന്നു. അതിനാല് ഈ സമയത്തിന്റെ തന്നെ സ്മരണയാണ് ഭക്തിയില് നടക്കുന്നത്. ഒരു ജന്മത്തിന്റെ ശ്രേഷ്ഠമായ നിര്ദ്ദേശത്തിലൂടെ എത്രയോ ജന്മം വരെ ശ്രേഷ്ഠമായ ഗതി പ്രാപ്തമാക്കുന്നു. സര്വ്വ സ്മരണയും ഈ സംഗമയുഗത്തിലേതാണ്. എന്ത് കൊണ്ട് സ്മരണയുണ്ടായി? കാരണം ഈ സമയം ഓര്മ്മയിലിരുന്ന് കര്മ്മം ചെയ്യുന്നു. ഓരോ കര്മ്മത്തിന്റെയും സ്മരണയുണ്ടായി. നിങ്ങള് അമൃതവേളയില് വിധിപൂര്വ്വം എഴുന്നേല്ക്കുന്നു. അതിനാല് നോക്കൂ, നിങ്ങളുടെ സ്മരണയുടെ ചിത്രങ്ങളെയും എത്ര സ്നേഹത്തോടെ വിധിപൂര്വ്വം നമിക്കുന്നു. അത് ജഢ ചിത്രമാണ് എന്നാല് ഹൃദയം കൊണ്ട് അതിനെ സ്നേഹിക്കുന്നു. പൂജിക്കുന്നുമുണ്ട്, കഴിപ്പിക്കുന്നുമുണ്ട്, ഉറക്കുന്നുമുണ്ട്. കാരണം നിങ്ങള് ഈ സമയത്ത് സര്വ്വരും വിധിപൂര്വ്വം ഓര്മ്മിക്കുന്നു. കഴിക്കുന്നതും വിധിപൂര്വ്വമാണ്. ഭോഗ് അര്പ്പിച്ചതിന് ശേഷമല്ലേ കഴിക്കുന്നത് അതോ അങ്ങനെയേ കഴിക്കുന്നോ? ആര്ക്കെങ്കിലും ഭക്ഷണം നല്കണം അതിനാല് ഭോഗ് വച്ചില്ല- അങ്ങനെയല്ലല്ലോ. ആര്ക്കെങ്കിലും നല്കണമെങ്കിലും, ആദ്യം ഒരു പങ്ക് ബാബയ്ക്ക് ഭോഗ് അര്പ്പിക്കൂ. അല്ലാതെ അവരെ കഴിപ്പിച്ചതിന് ശേഷം ബാബയ്ക്ക് നല്കുക എന്നല്ല. വിധിപൂര്വ്വം കഴിക്കുന്നതിലൂടെ സിദ്ധി പ്രാപ്തമാകുന്നു, സന്തോഷമുണ്ടാകുന്നു, നിരന്തരം ഓര്മ്മ സഹജമായി നില നില്ക്കുന്നു.

അതിനാല് അമൃതവോള മുതല് രാത്രി വരെ എന്ത് കര്മ്മം ചെയ്യുമ്പോഴും, ഓര്മ്മയുടെ വിധിയനുസരിച്ച് ചെയ്യൂ എങ്കില് ഓരോ കര്മ്മത്തിന്റെയും സിദ്ധി പ്രാപ്തമാകും. സിദ്ധി അര്ത്ഥം പ്രത്യക്ഷഫലം പ്രാപ്തമായി കൊണ്ടിരിക്കും. ഏറ്റവും വലുതിലും വച്ച് വലിയ സിദ്ധിയാണ്- പ്രത്യക്ഷഫലത്തിന്റെ രൂപത്തില് അതീന്ദ്രിയ സുഖത്തിന്റെ അനുഭവമുണ്ടാകുക. സദാ സുഖത്തിന്റെ അലകളില്, സന്തോഷത്തിന്റെ അലകളില് ആറാടിക്കൊണ്ടിരിക്കും. ആദ്യം പ്രത്യക്ഷ ഫലം ലഭിക്കുന്നു, പിന്നെ ഭാവിയില് ഫലം ലഭിക്കുന്നു. ഈ സമയത്തെ പ്രത്യക്ഷ ഫലം അനേക ഭാവിയിലെ ജന്മങ്ങളിലെ ഫലത്തേക്കാള് ശ്രേഷ്ഠമാണ്. ഇപ്പോള് പ്രത്യക്ഷഫലം അനുഭവിച്ചില്ലായെങ്കില് മുഴുവന് കല്പത്തിലും ഒരിക്കലും പ്രത്യക്ഷഫലം ലഭിക്കുകയില്ല. ഇപ്പോളിപ്പോള് ചെയ്തു, ഇപ്പോളിപ്പോള് ലഭിച്ചു- ഇതിനെയാണ് പ്രത്യക്ഷഫലം എന്ന് പറയുന്നത്. സത്യയുഗത്തിലും കിട്ടുന്നത് ഈ ജന്മത്തെ ഫലമാണ്, വേറെ ജന്മത്തെയല്ല. എന്നാല് ഇവിടെ ലഭിക്കുന്ന പ്രത്യകഷ ഫലം അര്ത്ഥം ഇപ്പോഴത്തെ ഫലമാണ്. അതിനാല് പ്രത്യക്ഷഫലത്തില് നിന്നും വഞ്ചിക്കപ്പെടരുത്, സദാ ഫലം ഭക്ഷിച്ചു കൊണ്ടേയിരിക്കണം. ഈ പ്രത്യക്ഷ ഫലം ഇഷ്ടമല്ലേ. ഇങ്ങനെയുള്ള ഭാഗ്യം എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ? ഭഗവാനിലൂടെ ഭാഗ്യം ലഭിക്കും- ഇത് സ്വപ്നത്തില് പോലും ചിന്തിച്ചില്ലായിരുന്നു. അതിനാല് സ്വപ്നത്തില് പോലുമില്ലാതിരുന്ന കാര്യം സംഭവിച്ചാല് എത്ര സന്തോഷമുണ്ടായിരിക്കും. ഇന്നത്തെക്കാലത്തെ അല്പക്കാലത്തെ ലോട്ടറി ലഭിക്കുമ്പോള് എത്ര സന്തോഷമുണ്ടാകുന്നു. ഈ പ്രത്യക്ഷഫലം ഭാവിയിലെ ഫലമായി മാറുന്നു. അതിനാല് ലഹരിയില്ലേ, ഇടയ്ക്കിടയ്ക്ക് കൂടുകയും കുറയുകയും ചെയ്യുന്നില്ലല്ലോ? സദാ ഏകരസ സ്ഥിതിയില് പറന്നു കൊണ്ടിരിക്കൂ. സെക്കന്റില് പറക്കാന് പഠിച്ചില്ലേ അതോ കൂടുതല് സമയമെടുക്കുന്നുണ്ടോ? സങ്കല്പിച്ചു. എത്തി ചേര്ന്നു- അത്രയും ഫാസ്റ്റാണോ? ശരി.

ഇന്തോര് സോണിലുള്ളവര് സര്വ്വരും സന്തുഷ്ടരല്ലേ, മാതാക്കള് സന്തുഷ്ടരാണോ? ഇടയ്ക്ക് പരിവാരത്തിലും ലൗകീകത്തില് അസന്തുഷ്ടരാകുന്നില്ലല്ലോ? ഒരിക്കലും നിരാശരാകുന്നില്ലല്ലോ? കുസൃതിയുള്ള കുട്ടികളാല് നിരാശരാകുന്നില്ലല്ലോ? ഒരിക്കലും നിരാശരാകരുത്, എത്രത്തോളം നിങ്ങള് നിരാശരാകുന്നുവൊ അത്രത്തോളം അവര് കൂടുതല് ശല്യപ്പെടുത്തും, അതിനാല് ട്രസ്റ്റിയായി, സേവാധാരിയായി സേവനം ചെയ്യൂ. എന്റെ എന്ന ബോധം വരുമ്പോഴാണ് ശല്യമായി തോന്നുന്നത്. എന്റെ കുട്ടികള്, എന്നിട്ട് ഇങ്ങനെ ചെയ്യുന്നു. അതിനാല് എവിടെയാണൊ എന്റെ എന്ന ബോധമുള്ളത് അവിടെ നിരാശയുണ്ടാകുന്നു, നിന്റെ-നിന്റെ എന്ന് അംഗീകരിച്ചാല് നീന്താന് തുടങ്ങുന്നു. അതിനാല് നീന്തുന്നവരല്ലേ. സദാ നിന്റെ അര്ത്ഥം സ്വമാനത്തിലിരിക്കുക. എന്റെ എന്റെ എന്ന് പറയുക അര്ത്ഥം അഭിമാനം വരുക, നിന്റെ- നിന്റെ അര്ത്ഥം സ്വമാനത്തിലിരിക്കുക. അതിനാല് സദാ സ്വമാനത്തിലിരിക്കുന്ന അര്ത്ഥം നിന്റെ എന്ന് മനസ്സിലാക്കുന്നവര്- ഇത് ഓര്മ്മയുണ്ടാകണം ശരി.

ഡബിള് വിദേശികളും സിക്കിലധേയാണ്. കുറച്ചേയുള്ളൂ. എത്രയോ സന്തോഷമുണ്ട്, അതിനെ വര്ണ്ണിക്കാനാകുമോ? പരിധിയില്ലാത്ത അച്ഛനാണ് അതിനാല് പ്രാപ്തിയും പരിധിയില്ലാത്തതാണ്, അതിനാല് എണ്ണാന് സാധിക്കില്ല. ബാപ്ദാദ ഡബിള് വിദേശി കുട്ടികളുടെ തീവ്ര പുരുഷാര്ത്ഥത്തിന്റെ തീവ്രതയെ കണ്ട് സന്തോഷിക്കുന്നു, അത്ഭുതമല്ലേ. അതിനാല് ഡബിള് ഭാഗ്യശാലികളായി. ഭാരതവാസികള്ക്ക് ലഹരിയുണ്ട്- നമ്മള് തന്നെ ഓരോ കല്പത്തിലും അവിനാശി ഭാരതവാസികളായി മാറും. ഈ ലഹരിയില്ലേ- ഭാരതം അവിനാശി ഖണ്ഡമാണ്. ഓരോരുത്തര്ക്കും അവരവരുടേതായ ലഹരിയുണ്ട്. സര്വ്വര്ക്കും ഭാരതത്തില് തന്നെ വരണമല്ലോ, താങ്കളിരിക്കുന്നത് തന്നെ ഭാരതത്തിലാണ്. ശരി. ഓം ശാന്തി.

വരദാനം:-

സ്മരണയ്ക്കായി യോഗിയുടെ മസ്തകത്തില് മൂന്നാമത്തെ നേത്രം കാണിക്കുന്നു. താങ്കള് സത്യമായ യോഗി കുട്ടികളും തന്റെ മസ്തകത്തിലൂടെ മൂന്നാമത്തെ നേത്രത്തിന്റെ സാക്ഷാത്ക്കാരം ചെയ്യിക്കുന്നതിനായി സദാ ബുദ്ധിയിലൂടെ ഒരേയൊരു ബാബയുടെ കൂട്ട്ക്കെട്ടിലിരിക്കൂ. ഒന്ന് ബാബ, രണ്ടാമത് ഞാന്, മൂന്നാമതായി ആരുമേയില്ല. ഇങ്ങനെയുള്ള സ്ഥിതിയുണ്ടായാലേ മൂന്നാമത്തെ നേത്രത്തിന്റെ സാക്ഷാത്ക്കാരം ഉണ്ടാകുകയുള്ളൂ. ബുദ്ധിയില് മൂന്നാമതൊരാള് വന്നുവെങ്കില് മൂന്നാമത്തെ നേത്രം അടഞ്ഞു പോകും, അതിനാല് മൂന്നാമത്തെ നേത്രം സദാ തുറന്നിരിക്കണം- ഇതിന് വേണ്ടി ഓര്മ്മിക്കണം- മൂന്നാമതായി ആരും തന്നെയില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top