11 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

10 September 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ-സത്യമായ ബാബ സത്യമായ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നു, നിങ്ങള് ബാബയുടെ അടുത്ത് വന്നിരിക്കുന്നു നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള സത്യം-സത്യമായ ജ്ഞാനം കേള്ക്കുന്നതിന്

ചോദ്യം: -

നിങ്ങള് കുട്ടികള്ക്ക് ഗൃഹസ്ഥത്തില് വളരെയധികം ശ്രദ്ധയോടുകൂടി മുന്നോട്ട് പോകണം, എന്തുകൊണ്ട്?

ഉത്തരം:-

കാരണം നിങ്ങളുടെ ഗതിയും മതവും തികച്ചും വേറിട്ടതാണ്. നിങ്ങളുടെ ജ്ഞാനം ഗുപ്തമാണ് അതിനാല് വിശാല ബുദ്ധിയുള്ളവരായി മാറി എല്ലാവരോടുമുള്ള കടമ നിറവേറ്റണം. നമ്മളെല്ലാവരും പരസ്പരം സഹോദര-സഹോദരന്മാര് അഥവാ സഹോദരി-സഹോദരന്മാരാണെന്ന് ഉള്ളിന്റെ ഉള്ളില് മനസ്സിലാക്കണം. അല്ലാതെ പത്നി തന്റെ പതിയോട് പറയുന്നു-നിങ്ങള് എന്റെ സഹോദരനാണ്, അങ്ങനെയല്ല. അപ്പോള് കേള്ക്കുന്നവര് വിചാരിക്കും, ഇവര്ക്ക് ഇതെന്തു പറ്റിയെന്ന്. യുക്തിയോടു കൂടി മുന്നോട്ട് പോകണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ആത്മീയ അച്ഛന് കുട്ടികള്ക്ക് മനസ്സിലാക്കികൊടുക്കുന്നു. ആത്മീയം എന്ന വാക്ക് പറയാതെ അച്ഛനെന്ന് പറയുകയാണെങ്കിലും മനസ്സിലാക്കാന് സാധിക്കും, ആത്മീയ പിതാവാണെന്ന്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. എല്ലാവരും പരസ്പരം സഹോദര-സഹോദരനാണെന്ന് പറയുന്നുണ്ട്. അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിതരികയാണ്. എല്ലാവര്ക്കും മനസ്സിലാക്കിതരികയില്ലല്ലോ. ഗീതയിലും ഭഗവാനുവാച എന്ന് എഴുതിയിട്ടുണ്ട്. ആരെ പ്രതിയാണ്? എല്ലാവരും ഭഗവാന്റെ കുട്ടികളാണ്. ഭഗവാന് അച്ഛനാണെങ്കില് ഭഗവാന്റെ കുട്ടികളായ എല്ലാവരും സഹോദരന്മാരാണ്. ഭഗവാനാണ് മനസ്സിലാക്കിതന്നിട്ടുണ്ടായിരിക്കുക. രാജയോഗം പഠിപ്പിച്ചിട്ടു ണ്ടായിരിക്കുക. ഇപ്പോള് നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് തുറക്കപ്പെട്ടു. നിങ്ങള്ക്കല്ലാതെ ഇങ്ങനെയുള്ള ചിന്തകളൊന്നും വേറെ ആര്ക്കുമുണ്ടായിരിക്കാന് സാധിക്കില്ല. ആര്ക്കെല്ലാം സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നുവോ അവരെല്ലാം സ്കൂളില് വന്ന് പഠിച്ചുകൊണ്ടേയിരിക്കും. അവര് മനസ്സിലാക്കും നമ്മള് പ്രദര്ശിനി കണ്ടുകഴിഞ്ഞു, ഇനി കൂടൂതലായി മനസ്സിലാക്കാമെന്ന്. ആദ്യത്തെ മുഖ്യമായ കാര്യം ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും ഗീത ജ്ഞാന ദാതാവുമായ ശിവ ഭഗവാനുവാചയാണ്. നമ്മളെ പഠിപ്പിക്കുന്നതും, മനസ്സിലാക്കിതരുന്നതും ആരാണെന്ന് അവരറിയണം. ബാബ സുപ്രീം ആത്മാവും, ജ്ഞാനത്തിന്റെ സാഗരനും, നിരാകാരനുമാണ്. ബാബ സത്യമാണ്. അതുകൊണ്ട് സത്യം മാത്രമെ പറയുകയുള്ളൂ, അതില് ഒരു ചോദ്യവും ഉന്നയിക്കാന് സാധിക്കില്ല. നിങ്ങളെല്ലാം വിട്ടിരിക്കുന്നു, സത്യമായ ബാബയില്. അതിനാല് ആദ്യം മനസ്സിലാക്കികൊടുക്കണം നമ്മളെ പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് രാജയോഗം പഠിപ്പിക്കുന്നത്. ഇത് രാജ്യപദവിയാണ്. എല്ലാവരുടെയും അച്ഛനും ഏറ്റവും വലിയ അധികാരിയുമായ പാരലൗകീക ബാബയാണ് മനസ്സിലാക്കിതരുന്നതെന്ന നിശ്ചയമുണ്ടാവുകയാണെങ്കില് രണ്ടാമതൊരു ചോദ്യമുന്നയിക്കാന് സാധിക്കില്ല. ബാബ പതിത-പാവനനാണ്. ബാബ തന്റെ സമയത്താണ് ഈ സൃഷ്ടിയിലേക്ക് വരുന്നത്. നിങ്ങള് കാണുന്നുണ്ട്, ഇത് കല്പം മുമ്പത്തെ മഹാഭാരത യുദ്ധമാണ്. വിനാശത്തിനുശേഷം നിര്വ്വികാരിയായ ലോകമുണ്ടാകണം. ഭാരതം നിര്വ്വികാരിയായിരുന്നു എന്ന് മനുഷ്യര് മനസ്സിലാക്കുന്നില്ല. ബുദ്ധിയുപയോഗിക്കുന്നില്ല. ബുദ്ധി ഗോദ്റേജിന്റെ പൂട്ടിട്ട് പൂട്ടിയിട്ടിരിക്കുകയാണ്. ഈ പൂട്ടിന്റെ താക്കോല് ഒരു ബാബയുടെ അടുത്താണ് ഉള്ളത്. അതുകൊണ്ട് നമ്മളെ പഠിപ്പിക്കുന്നത് ആരാണെന്ന് ആര്ക്കും അറിയില്ല. ദാദയാണെന്ന് മനസ്സിലാക്കുമ്പോഴാണ് വ്യാഖ്യാനിച്ച് എന്തെങ്കിലും പറയുന്നത്. അതിനാല് ആദ്യമാദ്യം എല്ലാവര്ക്കും മനസ്സിലാക്കികൊടുക്കൂ-ശിവഭഗവാനുവാച എന്ന്. ബാബ സത്യമാണ്. ബാബ നോളേജ്ഫുള്ളാണ്. ബാബ സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമാണ് കേള്പ്പിക്കുന്നത്. ഈ ശിക്ഷണം നിങ്ങള്ക്ക് ഇപ്പോള് പരിധിയില്ലാത്ത ബാബയില് നിന്നുമാണ് ലഭിക്കുന്നത്. സൃഷ്ടിയുടെ രചയിതാവായ ബാബയാണ് പതിതമായ സൃഷ്ടിയെ പാവനമാക്കി മാറ്റുന്നത്. അതുകൊണ്ട് ആദ്യം ബാബയുടെ പരിചയം നല്കണം. പരമപിതാ പരമാത്മാവുമായിട്ട് നിങ്ങളുടെ ബന്ധമെന്താണ്. ബാബയാണ് നരനില് നിന്നും നാരായണനായി മാറാനുള്ള സത്യമായ ജ്ഞാനം നല്കുന്നത്. കുട്ടികള്ക്കറിയാം സത്യമായ ബാബയാണ് സത്യമായ രാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നത്. നിങ്ങള് ഇവിടെ വന്നിരിക്കുന്നത് നരനില് നിന്നും നാരായണനായി മാറാനാണ്. വക്കീലിന്റെ അടുത്തേക്ക് വരുമ്പോള് മനസ്സിലാക്കും വക്കീലായി മാറാനാണ് വന്നിരിക്കുന്നതെന്ന്. നമ്മളെ ഭഗവാനാണ് പഠിപ്പിക്കാന് വന്നിരിക്കുന്നതെന്ന നിശ്ചയം നിങ്ങള്ക്കുണ്ട്. പലവരും നിശ്ചയം വന്നതിനു ശേഷം സംശയബുദ്ധികളായി മാറുന്നു. അപ്പോള് അവരോട് എല്ലാവരും ചോദിക്കും-നിങ്ങളല്ലേ പറഞ്ഞിരുന്നത്,നിങ്ങളെ പഠിപ്പിക്കുന്നത് ഭഗവാനാണെന്ന്. പിന്നെ നിങ്ങള് എന്തിനാണ് ഭഗവാനെ ഉപേക്ഷിച്ചിട്ട് വന്നത്? സംശയം വരുന്നതിലൂടെയാണ് ഓടിപ്പോകുന്നത്. അതിനുശേഷം എന്തെങ്കിലും വികര്മ്മങ്ങളെല്ലാം ചെയ്യുന്നു. ഭഗവാനുവാചയാണ്-കാമം മഹാശത്രുവാണ്. ഈ വികാരത്തിനുമേല് വിജയം പ്രാപ്തമാക്കുന്നതിലൂടെയാണ് നിങ്ങള് വിശ്വത്തെ ജയിച്ചവരായി മാറുന്നത്. പാവനമായി മാറുന്നവരാണ് പാവനമായ ലോകത്തിലേക്ക് പോകുന്നത്. ഇവിടെ രാജയോഗത്തിന്റെ കാര്യമാണ്, ഇതിലൂടെയാണ് നിങ്ങള് രാജ്യം ഭരിക്കുന്നത്. ബാക്കിയുള്ള ആത്മാക്കളെല്ലാം തന്റെ ശിക്ഷകളെല്ലാം അനുഭവിച്ച് തിരിച്ച് പോകും. ഇത് കണക്കെടുപ്പിന്റെ സമയമാണ്. സത്യയുഗത്തിന്റെ സ്ഥാപന തീര്ച്ചയായും ഉണ്ടാകണമെന്ന് ഇപ്പോള് ബുദ്ധി പറയുന്നു. പാവനമായ ലോകം എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ബാക്കിയെല്ലാവരും മുക്തിധാമത്തിലേക്ക് പോകും. പിന്നീട് അവര്ക്ക് തന്റെ പാര്ട്ട് ആവര്ത്തിക്കണം. നിങ്ങളും പാവനമായി മാറി പാവനമായ ലോകത്തിന്റെ അധികാരിയായി മാറുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. സ്വയത്തെ അധികാരിയാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. പ്രജകളും അധികാരികളാണ്. ഇപ്പോള് പ്രജകളും പറയുന്നുണ്ടല്ലോ-നമ്മുടെ ഭാരതമെന്ന്. നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു-എല്ലാവരും നരകവാസികളാണ്. നമ്മള് സ്വര്ഗ്ഗവാസികളായി മാറാനാണ് ഇപ്പോള് രാജയോഗം പഠിക്കുന്നത്. എല്ലാവരും സ്വര്ഗ്ഗവാസികളായി മാറില്ല. ബാബ പറയുന്നു-ഭക്തിമാര്ഗ്ഗം പൂര്ത്തിയാകുമ്പോഴാണ് ഞാന് വരുന്നത്. ബാബ വന്നിട്ടാണ് എല്ലാവര്ക്കും ഭക്തിയുടെ ഫലം നല്കുന്നത്. ഭൂരിപക്ഷവും ഭക്തരാണ്. എല്ലാവരും അല്ലയോ ഗോഡ് ഫാദര് എന്ന് വിളിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തരുടെ മുഖത്തില് നിന്നും അല്ലയോ ഗോഡ് ഫാദറെന്നും, അല്ലയോ ഭഗവാനെ എന്ന് തീര്ച്ചയായും വരും. ഭക്തിയും ജ്ഞാനവും തമ്മില് വ്യത്യാസമുണ്ട്. നിങ്ങളുടെ മുഖത്തിലൂടെ ഒരിക്കലും അല്ലയോ ഈശ്വരാ, അല്ലയോ ഭഗവാനെ എന്നൊന്നും വരില്ല. ഇത് ഭക്തരുടെ പകുതി കല്പത്തിലെ ശീലങ്ങളാണ്. നിങ്ങള്ക്കറിയാം ബാബ നമ്മുടെ അച്ഛനാണ്. നിങ്ങള്ക്ക് അല്ലയോ ബാബ എന്ന് പറയേണ്ടതില്ല. നിങ്ങള്ക്ക് ബാബയില് നിന്നും സമ്പത്തെടുക്കണം. ആദ്യം നമ്മള് ബാബയില് നിന്നും സമ്പത്തെടുക്കുകയാണെന്ന് നിശ്ചയമുണ്ടായിരിക്കണം. ബാബ കുട്ടികളെ സമ്പത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. സത്യമായ അച്ഛനാണല്ലോ. ബാബക്കറിയാം-ഞാന് ഏത് കുട്ടികളെയാണോ ജ്ഞാനമാകുന്ന അമൃത് കുടിപ്പിച്ച് ജ്ഞാനത്തിന്റെ ചിതയിലിരുത്തിയത്, അവരാണ് ഇപ്പോള് കാമമാകുന്ന ചിതയിലിരുന്ന് ഭസ്മമായിരിക്കുന്നത്. ഇപ്പോള് ബാബയാണ് വന്ന് ജ്ഞാനമാകുന്ന ചിതയിലിരുത്തി, ഘോരമായ നിദ്രയില് നിന്നും ഉണര്ത്തി സ്വര്ഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നത്.

ബാബ മനസ്സിലാക്കിതന്നു-നിങ്ങള് ആത്മാക്കളാണ് ശാന്തിധാമത്തിലും സുഖധാമത്തിലും വസിക്കുന്നത്. സുഖധാമത്തെ സമ്പൂര്ണ്ണ നിര്വ്വികാരി ലോകമെന്നാണ് പറയുന്നത്. സത്യയുഗത്തില് വസിക്കുന്നത് ദേവതകളാണ്. ആത്മാക്കളുടെ വീട് മധുരമായ വീടാണ്. എല്ലാ ആത്മാക്കളും ശാന്തിധാമത്തില് നിന്നാണ് പാര്ട്ടഭിനയിക്കാന് വരുന്നത്. ഈ ലോകത്തിലല്ല ആത്മാക്കള് വസിക്കുന്നത്. സ്തൂലമായ അഭിനേതാക്കള് ഈ ലോകത്തിലാണ് വസിക്കുന്നത്. അവര് വീട്ടില് നിന്നും വന്ന് വസ്ത്രം മാറിയിട്ടാണ് നാടകമഭിനയിക്കാന് വരുന്നത്. നമ്മുടെ വീട് ശാന്തിധാമമാണെന്ന് നിങ്ങള് മനസ്സിലാക്കുന്നു. അവിടേക്കാണ് ഇപ്പോള് നിങ്ങള് തിരിച്ചുപോകുന്നത്. എല്ലാ അഭിനേതാക്കളും സ്റ്റേജിലേക്ക് വരുമ്പോഴാണ് ബാബ വന്ന് എല്ലാവരേയും കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ബാബയെ മുക്തിദാതാവെന്നും, വഴികാട്ടിയെന്നും പറയുന്നത്. ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവനാണെങ്കില് ഈ ലോകത്തിലെ മനുഷ്യരെല്ലാം എവിടേക്ക് പോകും? ഒന്ന് ചിന്തിച്ച് നോക്കൂ-എന്തിനാണ് പതിത-പാവനനായ ബാബയെ വിളിക്കുന്നത്? തന്റെ മരണത്തിനുവേണ്ടി. ദുഃഖത്തിന്റെ ലോകത്തില് വസിക്കാനുള്ള ആഗ്രഹമില്ലാത്തതു കൊണ്ടാണ് പറയുന്നത് വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന്. അവരെല്ലാം മുക്തിയാണ് അംഗീകരിക്കുന്നത്. ഭാരതത്തിന്റെ പ്രാചീനമായ യോഗം എത്ര പ്രസിദ്ധമാണ്. പ്രാചീനമായ രാജയോഗം പഠിപ്പിക്കാന് വിദേശത്തിലേക്കും പോകുന്നു. ഒരുപാട് ക്രിസ്ത്യാനികള് സന്യാസിമാരെ അംഗീകരിക്കുന്നവരുണ്ട്. രുദ്രാക്ഷം, കാഷായ വേഷം ഹഠയോഗികളുടേതാണ്. നിങ്ങള്ക്ക് വീടൊന്നും ഉപേക്ഷിക്കേണ്ട കാര്യമില്ല. വെള്ള വസ്ത്രം ധരിക്കണമെന്നുള്ള നിബന്ധനയുമില്ല. പക്ഷെ, വെള്ള വസ്ത്രം നല്ലതാണ്. നിങ്ങള് ഭഠ്ടിയില് ഇരിക്കുന്നതു കാരണം നിങ്ങളുടെ വേഷവും ഇതായി മാറി. ഇന്നത്തെ കാലത്ത് വെള്ള വസ്ത്രത്തിനോടാണ് താല്പര്യമുള്ളത്. മനുഷ്യര് മരിക്കുമ്പോള് വെള്ള വസ്ത്രമാണ് ധരിപ്പിക്കുന്നത്. അതിനാല് ആദ്യം എല്ലാവര്ക്കും ബാബയുടെ പരിചയം കൊടുക്കണം. രണ്ട് അച്ഛനുണ്ടെന്ന കാര്യം മനസ്സിലാക്കാന് സമയമെടുക്കും. പ്രദര്ശിനിയില് അത്രക്കൊന്നും മനസ്സിലാക്കികൊടുക്കാന് സാധിക്കില്ല. സത്യയുഗത്തില് ഒരച്ഛനാണ്. ഇപ്പോള് നിങ്ങള്ക്ക് മൂന്നച്ഛന്മാരാണ്. കാരണം ഭഗവാന് വരുന്നത് പ്രജാപിതാ ബ്രഹ്മാവിന്റെ ശരീരത്തിലാണ്. ബ്രഹ്മാവും എല്ലാവരുടെയും അച്ഛനാണല്ലോ. ശരി, മൂന്ന് അച്ഛന്മാരില് നിന്നും ഉയര്ന്ന സമ്പത്ത് ആരുടെയാണ്? ശിവബാബയാകുന്ന അച്ഛന് സമ്പത്ത് എങ്ങനെ നല്കും? ബാബ ബ്രഹ്മാവിലൂടെയാണ് നല്കുന്നത്. ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുകയും സമ്പത്ത് നല്കുകയും ചെയ്യുന്നു. ഈ ചിത്രം വെച്ച് നിങ്ങള്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് സാധിക്കും. ആദ്യം ശിവബാബയാണ്. പിന്നീടാണ് പ്രജാപിതാ ബ്രഹ്മാവാകുന്ന ആദി ദേവനും, ആദി ദേവിയും. ബ്രഹ്മാബാബ ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്റ് ഫാദറാണ്. ബാബ പറയുന്നു-ശിവനാകുന്ന എന്നെ ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്റ് ഫാദറെന്ന് പറയില്ല. ബാബ എല്ലാവരുടെയും അച്ഛനാണ്. ഇതാണ് പ്രജാപിതാ ബ്രഹ്മാവ്. നിങ്ങള് പരസ്പരം സഹോദരീ-സഹോദരരായി മാറി, അതിനാല് ക്രിമിനല് ദൃഷ്ടിയുണ്ടാകാന് പാടില്ല. അഥവാ പരസ്പരം വികാരത്തിന്റെ ദൃഷ്ടിയുണ്ടാവുകയാണെങ്കില് താഴേക്ക് വീണ് തോറ്റു പോകുന്നു. ബാബ പറയുന്നു-എന്റെ കുട്ടിയായി മാറിയതിനുശേഷം കറുത്ത മുഖമാക്കി മാറ്റുന്നു. പരിധിയില്ലാത്ത അച്ഛനാണ് കുട്ടികള്ക്ക് മനസ്സിലാക്കിതരുന്നത്. നിങ്ങള്ക്ക് ഈ ലഹരിയാണ് ഉള്ളത്. ഗൃഹസ്ഥത്തിലും കഴിയണമന്ന് അറിയാം. ലൗകീക സംബന്ധികള്ക്കും മുഖം കാണിക്കണം. ലൗകീക അച്ഛനെ നിങ്ങള് അച്ഛനെന്നല്ലേ പറയുന്നത്. അല്ലാതെ സഹോദരനെന്ന് പറയാന് സാധിക്കില്ല. സാധാരണ രീതിയില് അച്ഛനെ അച്ഛനെന്നു തന്നെയാണ് പറയുന്നത്. നമ്മുടെ ലൗകീക അച്ഛനാണെന്ന് ബുദ്ധിയിലുണ്ട്. ജ്ഞാനമുണ്ടല്ലോ. എന്നാല് ഈ ജ്ഞാനം വിചിത്രമാണ്. ഇന്നത്തെ കാലത്ത് പേരെടുത്ത് വിളിക്കാറുമുണ്ട്. എന്നാല് ഏതെങ്കിലും സന്ദര്ശകന്റെ അഥവാ പുറമെ നിന്നു വന്നിട്ടുള്ള ഒരാളുടെ മുന്നില് സഹോദരനെന്ന് പറയുകയാണെങ്കില് അവര് പറയും, ഇവരുടെ തലക്കെന്തോ കുഴപ്പമുണ്ടെന്ന്. ഇതില് വളരെയധികം യുക്തിവേണം. നിങ്ങളുടെ ജ്ഞാനവും സംബന്ധവും ഗുപ്തമാണ്. കൂടുതലും സ്ത്രീകള് പതിയെ പേരെടുത്ത് വിളിക്കാറില്ല. എന്നാല് പതിക്ക് പത്നിയുടെ പേരെടുത്ത് വിളിക്കാന് സാധിക്കും. ഇതില് വളരെ യുക്തിയോടു കൂടി മുന്നോട്ട് പോകണം. ലൗകീകത്തിലുള്ള ബന്ധം നിറവേറ്റണം. ബുദ്ധി മുകളിലേക്ക് പോകണം. നമ്മള് ബാബയില് നിന്നും സമ്പത്തെടുക്കുകയാണ്. അല്ലാതെ അമ്മാവനെ അമ്മാവനെന്നും, അച്ഛനെ അച്ഛനെന്ന് പറയണമല്ലോ. ബ്രഹ്മാകുമാരനും കുമാരിയുമായി മാറാത്ത സഹോദരീ-സഹോദരന്മാര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. ബ്രഹ്മാകുമാരനായി മാറിയവര്ക്കു മാത്രമെ ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കൂ. പുറത്തുള്ളവര് ഇത് കേട്ട് ആദ്യം അത്ഭുതപ്പെടും. ഇതില് മനസ്സിലാക്കാനുള്ള നല്ല ബുദ്ധി വേണം. ബാബ കുട്ടികളെ വിശാല ബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. ആദ്യം നിങ്ങള് പരിധിയുള്ള ബുദ്ധിയുള്ളവരായിരുന്നു, പിന്നീട് നിങ്ങള് പരിധിയില്ലാത്തതിലേക്ക് പോവുകയാണ്. ബാബ നമ്മുടെ പരിധിയില്ലാത്ത അച്ഛനാണ്. എല്ലാവരും നമ്മുടെ സഹോദരീ-സഹോദരന്മാരാണ്. എന്നാല് വീട്ടില് അമ്മായിയമ്മയെ അമ്മായിയമ്മ എന്നേ പറയുകയുള്ളൂ, അല്ലാതെ സഹോദരീ എന്ന് പറയില്ല. വീട്ടിലിരിക്കുമ്പോള് വളരെ യുക്തിപൂര്വ്വം മുന്നോട്ട് പോകണം, ഇല്ലെങ്കില് മനുഷ്യര് പറയും-ഇവര് പതിയെ സഹോദരനെന്നും, അമ്മായിയമ്മയെ സഹോദരീ എന്നുമാണ് പറയുന്നത്, എന്താണ് ഇത്? ഈ ജ്ഞാനത്തിന്റെ കാര്യങ്ങള് നിങ്ങള്ക്കു മാത്രമെ അറിയൂ, മറ്റാര്ക്കും അറിയില്ല. പറയാറുണ്ടല്ലോ-പ്രഭൂ, അങ്ങയുടെ ഗതിയും മതവും അങ്ങേക്കു മാത്രമെ അറിയൂ എന്ന്. ഇപ്പോള് നിങ്ങള് ബാബയുടെ കുട്ടിയായി മാറുമ്പോള് ബാബയുടെ ഗതിയും മതവും നിങ്ങള്ക്കു മാത്രമെ അറിയൂ. വളരെ സൂക്ഷിച്ച് മുന്നോട്ട് പോകണം. ആര്ക്കും ഒരു സംശയവുമുണ്ടാകാന് പാടില്ല. അതിനാല് പ്രദര്ശിനിയില് നിങ്ങള് കുട്ടികള്ക്ക് ആദ്യമാദ്യം മനസ്സിലാക്കികൊടുക്കണം, നമ്മളെ പഠിപ്പിക്കുന്നത് ഭഗവാനാണെന്ന്. ഇപ്പോള് നിങ്ങള് പറയൂ, ഭഗവാന് ആരാണെന്ന്? നിരാകാരിയായ ശിവനാണോ അതോ ദേഹധാരിയായ കൃഷ്ണനാണോ? ഗീതയിലുള്ള ഭഗവാനുവാച, ശിവപരമാത്മാവ് ഉച്ചരിച്ച മഹാവാക്യങ്ങളാണോ അതോ ശ്രീകൃഷ്ണനാണോ? കൃഷ്ണന് സ്വര്ഗ്ഗത്തിലെ ആദ്യത്തെ രാജകുമാരനാണ്. കൃഷ്ണ ജയന്തി തന്നെയാണ് ശിവജയന്തി എന്ന് പറയാനൊന്നും സാധിക്കില്ല. ശിവജയന്തിക്കു ശേഷമാണ് കൃഷ്ണജയന്തിയുണ്ടാകുന്നത്. ശിവജയന്തിയിലുടെ ശ്രീകൃഷ്ണന് എങ്ങനെ സ്വര്ഗ്ഗത്തിലെ രാജകുമാരനായി മാറി എന്നത് മനസ്സിലാക്കേണ്ട കാര്യമാണ്. ശിവജയന്തിക്കുശേഷമാണ് ഗീതാജയന്തി അതിനുശേഷമാണ് കൃഷ്ണജയന്തി വരുന്നത്. കാരണം ബാബ രാജയോഗം പഠിപ്പിക്കുകയല്ലേ. കുട്ടികളുടെ ബുദ്ധിയിലേക്ക് വന്നല്ലോ. ശിവപരമാത്മാവ് വരാതെ ശിവജയന്തി ആഘോഷിക്കാന് സാധിക്കില്ല. ശിവന് വന്ന് കൃഷ്ണ പുരിയുടെ സ്ഥാപന ചെയ്യാതെ കൃഷ്ണജയന്തിയും എങ്ങനെ ആഘോഷിക്കാനാണ്! കൃഷ്ണന്റെ ജന്മദിനം ആഘോഷിക്കാറുണ്ടെങ്കിലും മനസ്സിലാക്കുന്നില്ലല്ലോ. സത്യയുഗത്തില് കൃഷ്ണന് രാജകുമാരനായിരി ക്കുമല്ലോ. തീര്ച്ചയായും ദേവീ-ദേവതകളുടെ രാജധാനിയുണ്ടായിരിക്കും. ഒരു കൃഷ്ണന് മാത്രമായിരിക്കില്ലല്ലോ ചക്രവര്ത്തി പദവി ലഭിച്ചിട്ടുണ്ടായിരിക്കുക. തീര്ച്ചയായും കൃഷ്ണപുരിയു ണ്ടായിരിക്കുമല്ലോ. പറയാറുണ്ട്-കൃഷ്ണപുരിയെന്നും……പിന്നെ ഈ ലോകം കംസപുരിയാണ്. പഴയ ലോകം കംസപുരിയും, പുതിയ ലോകം കൃഷ്ണപുരിയുമാണ്. പറയാറുണ്ട്-ദേവതകളും അസുരന്മാരും തമ്മിലുള്ള യുദ്ധമുണ്ടായിരുന്നു എന്ന്. അതില് ദേവതകള് ജയിച്ചു എന്നെല്ലാം. പക്ഷെ, അങ്ങനെയൊന്നുമില്ല. കംസപുരി ഇല്ലാതായിട്ടാണല്ലോ കൃഷ്ണപുരി സ്ഥാപിക്കപ്പെട്ടത്. കംസപുരി പഴയ ലോകത്തിലായിരിക്കുമല്ലോ. പുതിയ ലോകത്തില് കംസനും അസുരനുമൊന്നുമുണ്ടായിരിക്കില്ലല്ലോ. ഈ ലോകത്തില് നോക്കൂ, എത്ര മനുഷ്യരാണ്. എന്നാല് സത്യയുഗത്തില് വളരെ കുറച്ചു പേരായിരിക്കും. ഇതും നിങ്ങള്ക്കാണ് മനസ്സിലാക്കാന് സാധിക്കുന്നത്. നിങ്ങളുടെ ബുദ്ധിയാണ് ഇപ്പോള് പ്രവര്ത്തിക്കുന്നത്. ദേവതകള് ഒരു യുദ്ധവും ചെയ്തിട്ടില്ല. സത്യയുഗത്തിലാണ് ദൈവീക സമ്പ്രദായമുണ്ടാകുന്നത്. ഈ ലോകത്തിലാണ് ആസുരീയ സമ്പ്രദായമുള്ളത്. അല്ലാതെ ദേവതകളും അസുരന്മാരും തമ്മിലുള്ള യുദ്ധമൊന്നും ഉണ്ടായിട്ടില്ല, കൗരവരുടെയും പാണ്ഡവരുടെയും യുദ്ധം ഉണ്ടായിട്ടില്ല. നിങ്ങളാണ് രാവണന്റെ മേല് വിജയം പ്രാപ്തമാക്കുന്നത്. ബാബ പറയുന്നു- ഈ വികാരങ്ങളുടെ മേല് വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങള് വിശ്വത്തെ ജയിച്ചവരായി മാറും. ഇതില് യുദ്ധം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. യുദ്ധത്തിന്റെ പേര് പറയുകയാണെങ്കില് അത് ഹിംസകരമായി മാറും. നിങ്ങള്ക്ക് അഹിംസയിലൂടെ രാവണന്റെ മേല് വിജയം പ്രാപ്തമാക്കണം. ബാബയെ മാത്രം ഓര്മ്മിക്കുന്നതിലൂടെയാണ് നമ്മുടെ വികര്മ്മങ്ങള് വിനാശമാകുന്നത്. ഭാരതത്തിന്റെ പ്രാചീനമായ രാജയോഗം വളരെ പ്രസിദ്ധമാണ്.

ബാബ പറയുന്നു-എന്നോടൊപ്പം ബുദ്ധിയോഗം വെക്കൂ എന്നാല് നിങ്ങളുടെ പാപങ്ങള് വിനാശമാകുമെന്ന്. ബാബ പതിത-പാവനനാണ് അതിനാല് ബുദ്ധിയോഗം ഒരു ബാബയുമായിട്ട് വെയ്ക്കുകയാണെങ്കില് നിങ്ങള് പതിതത്തില് നിന്നും പാവനമായി മാറും. ഇപ്പോള് നിങ്ങള് പ്രത്യക്ഷത്തില് ബാബയുമായി യോഗം വെയ്ക്കുകയാണ്. ഇതില് യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നല്ല രീതിയില് പഠിക്കുന്നവരും, ബാബയുമായി യോഗം വെക്കുന്നവരുമാണ് കല്പം മുമ്പത്തെ പോലെ ബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കുക. ഈ പഴയ ലോകത്തിന്റെ വിനാശവുമുണ്ടാകും. എല്ലാ കണക്കുകളേയും ഇല്ലാതാക്കിയിട്ടാണ് പോകുന്നത്. പിന്നീട് സംഖ്യാക്രമമനുസരിച്ച് ക്ലാസ്സ് മാറി ഇരിക്കുന്നു. നിങ്ങളും സംഖ്യാക്രമമനുസരിച്ച് സത്യയുഗത്തില് രാജ്യം ഭരിക്കും. എത്ര മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ കണക്കെടുപ്പിന്റെ സമയത്ത് സത്യയുഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്, അതിനാല് തീര്ച്ചയായും പാവനമായി മാറണം. ബാബയിലും ബാബയുടെ കാര്യത്തിലും ഒരിക്കലും സംശയം ഉന്നയിക്കരുത്.

2) ജ്ഞാനവും സംബന്ധവും ഗുപ്തമാണ്. അതിനാല് ലൗകീകത്തിലും വളരെ യുക്തിപൂര്വ്വം വിശാല ബുദ്ധിയുള്ളവരായി മാറി മുന്നോട്ട് പോകണം. കേള്ക്കുന്നവര്ക്ക് സംശയമുണ്ടാകുന്ന തരത്തിലുള്ള ഒരു ശബ്ദവും പറയരുത്.

വരദാനം:-

ശ്രീമതത്തിലൂടെ നടക്കുവര്ക്ക് ഒരു സങ്കല്പം പോലും മന്മത്തിലൂടെയോ പരമത്തിലൂടെയോ ചെയ്യാന് സാധിക്കില്ല. സ്ഥിതിയുടെ വേഗത തീവ്രമല്ലെങ്കില് തീര്ച്ചയായും ശ്രീമതത്തില് മന്മത്തിന്റെയോ പരമത്തിന്റെയോ എന്തോ കലര്പ്പുണ്ട്. മന്മത്ത് അര്ത്ഥം അല്പജ്ഞ ആത്മാവിന്റെ സംസ്ക്കാരമനുസരിച്ച് എന്ത് സങ്കല്പമാണോ ഉത്പമാകുത് അത് സ്ഥിതിയെ ഇളക്കുന്നു അതുകൊണ്ട് പരിശോധിക്കൂ, പരിശോധിപ്പിക്കൂ, ഒരു ചുവട് പോലും ശ്രീമതം കൂടാതെ ഉണ്ടാകരുത് അപ്പോള് കോടികളുടെ സമ്പാദ്യം ശേഖരിച്ച് കോടാനുകോടി ഭാഗ്യശാലിയാകാന് സാധിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top