11 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 10, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ-നിങ്ങളെ നരനില് നിന്നും നാരായണനും നാരിയില് നിന്നും ലക്ഷ്മിയുമാക്കുന്ന പഠിപ്പാണ് ഇത്, അതിനാല് പഠിപ്പില് വളരെ വളരെ ശ്രദ്ധ കൊടുക്കണം

ചോദ്യം: -

കുട്ടികള്ക്ക് ബാബയിലൂടെ ഏതൊരു സമ്പത്താണ് ലഭിക്കുന്നത്, അത് ഏതെങ്കിലും തീര്ത്ഥാടനത്തിന് പോയതിലൂടെ അഥവാ കാട്ടില് പോകുന്നതിലൂടെ പ്രാപ്തമാകില്ല?

ഉത്തരം:-

ബാബയിലൂടെ കുട്ടികള്ക്ക് സുഖം ശാന്തി സമ്പന്നമായി തീരുന്നതിനുള്ള സമ്പത്താണ് ലഭിക്കുന്നത്, അത് വേറെ എവിടെ നിന്നും ലഭിക്കുന്നില്ല. മനുഷ്യര് ശാന്തിക്കു വേണ്ടി കാടുകളിലേക്കാണ് പോകുന്നത്, പക്ഷെ നിങ്ങള്ക്ക് അറിയാം ശാന്തി നമ്മള് ആത്മാക്കളുടെ സ്വധര്മ്മമാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങയെ നേടിയ ഞങ്ങള് ലോകം തന്നെ നേടിയിരിക്കുന്നു…

ഓം ശാന്തി. ബാബയിരുനന് കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് എന്തുകൊണ്ടെന്നാല് നിങ്ങള് ഇപ്പോള് നാഥനുള്ളവരായി മാറിയിരിക്കുന്നു ബാക്കി എത്ര മനുഷ്യരുണ്ടോ, അവര് അനാഥരാണ് നാഥന് ഒരു ബാബയാണ്. വീടുകളില് പരസ്പരം വഴക്ക് കൂടുമ്പോള് ചോദിക്കാറുണ്ടല്ലോ – നിങ്ങള്ക്ക് നാഥനില്ലേ? ഇപ്പോള് മുഴുവന് ലോകത്തിലേയും മനുഷ്യര് പരസ്പരം ലഹളയും വഴക്കും കൂടിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം – ഇപ്പോള് നമ്മള് പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് നേടുകയാണ്. മനുഷ്യര് പറയുന്നുണ്ട് – ഞങ്ങള്ക്ക് ശാന്തി വേണം, പക്ഷെ ശാന്തി എന്താണ്, എവിടെ നിന്ന് കിട്ടും, കാട്ടില് പോയതിലൂടെ ശാന്തി ലഭിക്കുമോ? സുഖവും ശാന്തിയും എപ്പോള്, ആരാണ് നല്കുന്നത്, തീര്ത്ഥ സ്ഥാനങ്ങളിലേക്ക് എന്തിനാണ് പോകുന്നത്? ഇതും ആര്ക്കും അറിയില്ല. കേവലം കേട്ടിട്ടുണ്ട് ഭക്തി ചെയ്യുന്നതിലൂടെ ഭഗവാനെ കിട്ടും എന്നെല്ലാം. ഭഗവാനെ പോലും അവര് അറിയുന്നില്ല. ബാബ പറയുകയാണ് ഞാന് വന്ന് നിങ്ങള് കുട്ടികള്ക്ക് സുഖവും ശാന്തിയും നല്കുകയാണ്. ഇപ്പോള് സുഖവും ശാന്തിയും സമ്പന്നതയും ആരുടെ അടുത്തും ഇല്ല. നല്കുന്നവരെ കുറിച്ചും ആരും അറിയുന്നില്ല. ബാബ വന്ന് മനസ്സിലാക്കി തരുകയാണ് – നിങ്ങള് പാടുന്നുമുണ്ട് ദുഖ ഹര്ത്താവ് സുഖ കര്ത്താവ് എന്ന്. ഗാന്ധിജിയും പാടിയിരുന്നു – അല്ലയോ പതിത പാവനാ വരൂ വന്ന് പാവനമാക്കൂ. പാടുന്നുണ്ട് പതിതപാവന സീതാരാം, പക്ഷെ അവര്ക്ക് അതിന്റെ അര്ത്ഥം അറിയില്ല. ഭക്തി എന്തിനാണ് ചെയ്യുന്നത്, അതിലൂടെ എന്ത് പ്രാപ്തമാകും, ഇതൊന്നും അറിയില്ല. ഈ ഭക്തിയും ഡ്രാമയില് അടങ്ങിയതാണ്. ദ്വാപരം മുതലാണ് രാവണ രാജ്യം ആരംഭിച്ചത്. മനുഷ്യര്ക്ക് രാവണന് എന്താണ് എന്ന് പോലും അറിയില്ല. ഏതുവരെ രാവണനെ കത്തിച്ചു കൊണ്ടിരിക്കും. രാവണന്റെ ജന്മം എപ്പോഴാണ് ഉണ്ടായത്, രാവണന്റെ കോലം ഉണ്ടാക്കി കത്തിക്കാറുണ്ട്. ആത്മാവ് ഒരിക്കലും കത്തില്ല. ഈ കാര്യങ്ങളെല്ലാം നിങ്ങള് കുട്ടികളാണ് അറിയുന്നത്. ഇന്നേക്ക് 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗ്ഗമായിരുന്നു. ഈ ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. ലക്ഷ്മി നാരായണനെ തന്നെയാണ് ഭഗവാന് ഭഗവതി എന്ന് പറയുന്നത്. പിന്നെ ത്രേതയില് രാമന്റെ രാജ്യമുണ്ടായിരുന്നു. അവര്ക്ക് ഈ രാജ്യം എങ്ങനെ കിട്ടി, പിന്നെ ആ രാജ്യം എവിടെ നഷ്ടപ്പെട്ടു. ഇത് ആരും അറിയുന്നില്ല അര്ത്ഥം രചനയുടെ ആദി മദ്ധ്യ അന്ത്യത്തെ ആരും അറിയുന്നില്ല. നിങ്ങള് ഈ ജ്ഞാനത്തിലൂടെ സ്വര്ഗ്ഗത്തിന്റെ അധികാരിയാകും. സ്കൂളില് പഠിച്ച് ചിലര് വക്കീലാകും, ചിലര് ജഡ്ജാകും, എന്നാല് ലക്ഷ്മി നാരായണനാകില്ല. എന്നാല് ഈ പദവി ഏത് പഠിപ്പിലൂടെയാണ് പ്രാപ്തമാക്കിയത്, ഇത് ആര്ക്കും അറിയില്ല. ഭഗവാനുവാചയില് നിങ്ങളെ രാജയോഗം അഭ്യസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ആരും തന്നെയുണ്ടാകില്ല നിങ്ങളെ ഇങ്ങനെയാക്കി തീര്ക്കാം എന്ന് പറയുന്നവര്. നിങ്ങള് കുട്ടികള്ക്ക് അറിയാം ലക്ഷ്മി നാരായണന്റെ കുലം ഈ പഠിപ്പിലൂടെയാണ് ഉണ്ടാക്കപ്പെടുന്നത്. ലോകത്തിന് ഈ കാര്യങ്ങളെ കുറിച്ച് അറിയില്ല. സത്യയുഗത്തെ കുറിച്ച് പോലും ലക്ഷ കണക്കിന് വര്ഷമുണ്ടെന്നാണ് പറയുന്നത്, പിന്നെ ഈ ലക്ഷ്മി നാരായണന് എവിടെ പോയി എന്നത് അവര്ക്ക് എങ്ങനെ അറിയും. കണ്ടു കൊണ്ടിരിക്കുന്നുണ്ട് ഭാരതത്തില് തന്നെയാണ് ധാരാളം ലക്ഷ്മി നാരായണന്റെ ചിത്രങ്ങള് ഉള്ളത്, ധാരാളം ക്ഷേത്രങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. മനസ്സിലാക്കുകയാണ് അവരിലൂടെ നമ്മുക്ക് ധനം ലഭിക്കുമെന്ന്. ദീപാവലിക്ക് മഹാലക്ഷ്മിയോട് ധനം ചോദിക്കാറുണ്ട്, പക്ഷെ കൂടെ നാരായണനും ഉണ്ടാകുമല്ലോ. ദീപാവലിക്ക് പൂജ ചെയ്യാറുണ്ട്, അതിലൂടെ അവരുടെ അല്പകാലത്തേക്കുള്ള ഭാവന പൂര്ത്തിയാകാറുണ്ട്, അപ്പോള് മനസ്സിലാക്കുകയാണ് ലക്ഷ്മി ദേവിയാണ് ധനം നല്കുന്നത് എന്ന്. വാസ്തവത്തില് ലക്ഷ്മി നാരായണന് രണ്ടു പേരുണ്ട്. ലക്ഷ്മി, മഹാലക്ഷ്മി വേറെ വേറെയല്ല, ഇത് മനുഷ്യര്ക്ക് അറിയില്ല. ബാബയാണ് മനസ്സിലാക്കി തരുന്നത്. ഇന്നു കാലത്ത് മനുഷ്യര് പറയുന്നത് ഭഗവാന് കല്ലിലും ചുമരിലുമെല്ലാം ഉണ്ടെന്ന്. ബാബ പറയുകയാണ് എല്ലാവരും കല്ലുബുദ്ധികളായി. സത്യയുഗത്തില് പവിഴബുദ്ധികളായിരുന്നു. എപ്പോള് ലക്ഷ്മി നാരായണന്റെ രാജ്യമുണ്ടായിരുന്നോ അന്ന് രത്നങ്ങളും വജ്രങ്ങളും പതിച്ച കൊട്ടാരങ്ങളുണ്ടായിരുന്നു, ഇത് 5000 വര്ഷത്തിന്റെ കാര്യമാണ്. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് ലക്ഷകണക്കിന് വര്ഷം ആണെന്നാണ് എഴുതിയിരിക്കുന്നത്. ബാബ പറയുകയാണ് ഭക്തി മാര്ഗ്ഗം മുതല് ഏണിപ്പടി താഴേക്ക് ഇറങ്ങുകയാണ്. ഡ്രാമ അനുസരിച്ച് എപ്പോഴാണോ ദുര്ഗതി പ്രാപിക്കുന്നത് അപ്പോഴാണ് ബാബ വരുന്നതും വന്ന് പുതിയ ലോകത്തെ ഉണ്ടാക്കുന്നതും. ഇപ്പോള് നിങ്ങള് പുതിയ ലോകത്തിന്റെ അധികാരികളാകുന്നതിന് രാജയോഗം പഠിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് അറിയാം ഈ മഹാഭാരത യുദ്ധത്തിലൂടെ പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകും. ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. സത്യയുഗത്തില് ദേവി ദേവതകളുടെ രാജ്യമായിരുന്നു. അത് നടന്നിട്ട് 5000 വര്ഷമായി. 2500 വര്ഷം സൂര്യവംശി ചന്ദ്രവംശി രാജധാനി നടന്നു. പിന്നീട് ദ്വാപരം മുതലാണ് രാവണ രാജ്യം ആരംഭിച്ചത്. മനുഷ്യര് പതിതരായി മാറുകയാണ്. പക്ഷെ അവര്ക്ക് ഇതറിയില്ല നമ്മളെ ആരാണ് പതിതമാക്കി മാറ്റിയത്. നമ്മള് പാവനമായിരുന്നു, എങ്ങനെയാണ് പതിതമായത്? ബാബ വന്ന് മനസ്സിലാക്കി തരുകയാണ്, രാവണ രാജ്യം ആരംഭച്ചതിലൂടെയാണ് നിങ്ങള് പതിതമായി മാറിയത്. രാവണന്റെ ജന്മം നടന്നിട്ട് ഇപ്പോള് 2500 വര്ഷമായി. ശിവബാബയുടെ ജന്മത്തിന് 5000 വര്ഷം ആയി. ബാബയെ രാമനെന്നും, ഇതിനെ രാവണ രാജ്യമെന്നുമാണ് പറയാറുള്ളത്. വാസ്തവത്തില് രാമന് എന്ന് പറയില്ല. ഇന്നു കാലത്ത് മനുഷ്യര് രാമചന്ദ്രന്, കൃഷ്ണ ചന്ദ്രന് എന്നെല്ലാം പേര് വെക്കുന്നുണ്ട്. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ണ്ണ പക്ഷിയായിരുന്നു. അതിനെ സ്വര്ണ്ണിമ ലോകം എന്നാണ് പറഞ്ഞിരുന്നത്. വൈകുണ്ഠമുണ്ടായിരുന്നു, എന്നാല് എവിടെ ആയിരുന്നു എന്നത് ആര്ക്കും അറിയില്ല. ആത്മാവ് എന്താണ്, പരമാത്മാവ് എന്താണ്, സൃഷ്ടി എന്താണ് ഇതൊന്നും ആര്ക്കും അറിയില്ല. അപ്പോള് അവരെയാണ് തുച്ഛബുദ്ധി എന്ന് പറയുന്നത്. ഋഷി മുനിമാര് രചയിതാവിന്റേയും രചനയുടേയും ആദി മദ്ധ്യ അന്ത്യത്തെ അറിയുന്നില്ല. അപ്പോഴാണ് നേതി നേതി എന്ന് പറയുന്നത്, ബാബയേയും സമ്പത്തിനേയും അറിയുന്നില്ല. വിശ്വത്തിന്റെ രാജ്യാധികാരം പ്രാപ്തമാക്കിപ്പിക്കുന്ന ബാബയേയും അവര്ക്ക് അറിയില്ല. ഇപ്പോള് മുഴുവന് സൃഷ്ടിയുടേയും ആദി മദ്ധ്യ അന്ത്യത്തെ നിങ്ങള് അറിയുന്നുണ്ട്. അപ്പോള് നിങ്ങള് ഡബിള് ആസ്തികരായില്ലേ. ലോകത്തിലുള്ളവര്ക്ക് ശാന്തി ആരില് നിന്ന്, എവിടെ നിന്ന് പ്രാപ്തമാകും എന്നത് പോലും അറിയുന്നില്ല. സന്യാസിമാരുടെ അടുത്ത് പോയി ഞങ്ങള്ക്ക് ശാന്തി വേണം എന്ന് പറയുന്നുണ്ട്. ഇപ്പോള് നമ്മുക്ക് ഇവിടെ എവിടെ നിന്ന് ശാന്തി വരാനാണ്? കര്മ്മം ചെയ്യുക തന്നെ വേണമല്ലോ? ശാന്തി ശാന്തിധാമത്തിലാണ് കിട്ടുക. അഥവാ വീട്ടില് ഒരാള് അശാന്തമാണെങ്കില് അവര് ആ വീടിനെ മുഴുവന് അശാന്തമാക്കും. ശാന്തി മധുരമായ വീട്ടിലാണ് കിട്ടുക. പിന്നെ നമ്മള് ആത്മാക്കളെ പാര്ട്ട് അഭിനയിക്കുന്നതിന് വേണ്ടി പുതിയ ലോകത്തിലേക്ക് ബാബ അയക്കുകയാണ്. ബാബ നരകത്തിലേക്ക് അയക്കുകയില്ലല്ലോ. ശാന്തിധാമത്തില് നിന്നും സുഖധാമത്തിലേക്കാണ് പോവുക. നിങ്ങള് കുട്ടികള്ക്ക് അറിയാം ഇത് ഭഗവാന്റെ പാഠശാലയാണ്. ഇത് സത്സംഗമൊന്നുമല്ല. ഇവിടെ കുട്ടികള്ക്കു വേണ്ടി ഭഗവാനുവാചയാണ്. നിരാകാരനായ ശിവബാബ ശരീരത്തിലേക്ക് പ്രവേശിച്ച് നിങ്ങള് കുട്ടികളോട് സംസാരിക്കുകയാണ്. ആത്മാവും ശരീരത്തിലുണ്ടല്ലോ. ആത്മാവിന് എപ്പോഴാണോ കര്മ്മേന്ദ്രിയങ്ങള് ലഭിക്കുന്നത് അപ്പോഴാണ് കേള്ക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ഇപ്പോള് ആത്മാക്കള്ക്ക് ബാബ പഠിപ്പ് നല്കുകയാണ്, പരമാത്മാവിനെ വിളിക്കുന്നുണ്ട് അല്ലയോ പതിത പാവനാ…അല്ലയോ സദ്ഗതി ദാതാവേ, മുക്തിദാതാവേ, വഴികാട്ടി എന്നെല്ലാം എന്നാല് അവര്ക്ക് അറിയില്ല ബാബ എങ്ങനെയാണ് മുക്തമാക്കി വീണ്ടും വഴികാട്ടിയായി എങ്ങോട്ട് കൂട്ടിക്കൊണ്ടു പോകും. കേവലം നിലവിളിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള് ഗോഡ് ഫാദര് വന്നിരിക്കുകയാണ് നിങ്ങള് കുട്ടികള്ക്ക് വഴി കാണിച്ചു തരുകയാണ്. സ്വയം നിങ്ങളെ ശാന്തിധാമത്തിലേക്ക് കൂട്ടി കൊണ്ടുപോകും പിന്നെ നിങ്ങള് തന്നെ സ്വയം സുഖധാമത്തിലേക്ക് പോകും. ബാബ ഒരു തവണ വന്ന് വഴികാട്ടിയാകുന്നു പിന്നെ പുതിയ ലോകത്തില് ബാബ വഴി കാണിക്കില്ല. ഈ സമയത്ത് മനുഷ്യര് പതിതരായതു കൊണ്ട് തിരിച്ച് വീട്ടിലേക്ക് എങ്ങനെ പോകും എന്നത് അറിയുന്നില്ല, സ്വയം പറക്കാന് കഴിയുന്നില്ല. എത്രയധികം ഭക്തി അങ്ങോട്ട് പോകുന്നതിന് ചെയ്യുകയാണ്. പക്ഷെ നമ്മള് പതിതരായതു കൊണ്ട് തിരിച്ച് പോകാന് സാധിക്കില്ല എന്നത് അവര് അറിയുന്നില്ല. പതിത പാവനനായ ബാബ വന്ന് പാവനമാക്കിയാലാണ് നമ്മള് തിരിച്ച് പോവുക. ഇപ്പോള് പാവനമാകുന്നതിനുള്ള യുക്തി പറഞ്ഞു തരുകയാണ്. സര്വ്വര്ക്കു പതിത്തതില് നിന്നും പാവനമാകണം. ഇപ്പോള് എത്രയധികം മനുഷ്യരാണ്, എന്നാല് സത്യയുഗത്തില് ദേവതകളുടെ ലോകം ഉണ്ടായിരുന്നു പുതിയ വൃക്ഷത്തില് 9 ലക്ഷം ജനസംഖ്യയാണ് ഉണ്ടാവുക. ആദ്യം കുറച്ച് ഇലകളാണ് ഉണ്ടാവുക. പിന്നെ വലുതാകുന്നു. ആദ്യം ഒരെ ഒരു ധര്മ്മത്തില് ഉള്ളവരാണ് ഉണ്ടായിരുന്നത്. നിങ്ങള് ഇപ്പോള് സ്വയത്തെ നരകവാസിയാണെന്ന് മനസ്സിലാക്കില്ല, എന്നാല് മറ്റെല്ലാവരും നരകവാസികളാണ്. പക്ഷെ സ്വയത്തെ അവര് മനസ്സിലാക്കുന്നില്ല. ഈ സമയത്ത് എല്ലാവരുടേയും മുഖം മനുഷ്യന്റേതാണ് എന്നാല് സ്വഭാവം വാനരന്റേതാണ്. വലിയ വലിയ രാജാക്കന്മാര് പോലും ലക്ഷ്മി നാരായണന്റെ മുന്നില് തല കുനിക്കാറുണ്ട്, എന്നാല് അവര് പതിതരെ പാവനമാക്കുന്നവരല്ല. ആരെയെങ്കിലും ദുഖിയായി കണ്ടാല് അവരുടെ ദുഖത്തെ ഇല്ലാതാക്കുന്ന ദയാമസ്കരുമല്ല. ദയാമനസ്കന് ഒരു ബാബയാണ്. ബാബ തന്നെയാണ് കല്ലുബുദ്ധികളെ പവിഴബുദ്ധിയാക്കുന്നത്. ഇപ്പോള് നിങ്ങള് ദേവതകളാവുകയാണ്. ഇതാണ് നരനില് നിന്നും നാരായണനാകുന്നതിനുള്ള പാഠശാല. ഇത് രാജയോഗമാണ്. ഋഷി മുനിമാര് പോലും ഗീതയിലെ രാജയോഗം ആരാണ് പഠിപ്പിച്ചത് എന്നത് അറിയുന്നില്ല. ഗീതയെ തീര്ത്തും ഖണ്ഡിച്ചു. അവര് മനസ്സിലാക്കുന്നത് കൃഷ്ണനാണ് രാജയോഗം പഠിപ്പിച്ചത് എന്നാണ്. പറയുന്നുണ്ട് കൃഷ്ണ ഭഗവാനുവാച മന്മനാഭവ. ഇപ്പോള് കൃഷ്ണനാണെങ്കില് പരമാത്മാവല്ല. കൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനാണ്, ആ ആത്മാവ് പോലും ഈ സംഗമയുഗത്തില് രാജയോഗം പഠിച്ച് രാജ്യപദവി പ്രാപ്തമാക്കുകയാണ്, അവരെയാണ് ഭഗവാനെന്ന് പറയുന്നത്. ധാരാളം മനുഷ്യര് ഗീത കേള്ക്കുന്നുണ്ട്, എന്നാല് ഗീതയുടെ ഭഗവാന് ശിവനാണ്, കൃഷ്ണനല്ല എന്നത് ആര്ക്കും അറിയില്ല. പറയുന്നുണ്ട് എല്ലാം ഒന്നു തന്നെയാണ്. ഇങ്ങനെ മനുഷ്യരുടെ കൂടെ തലയിട്ട് അടിക്കേണ്ടി വരും. 63 ജന്മങ്ങളായി മനസ്സിലാക്കിയതാണ് കൃഷ്ണനാണ് ഭഗവാനെന്ന്. ദ്വാപരം മുതല് ശാസ്ത്രം ഉണ്ടാക്കിയതാണ്. അപ്പോള് ഏറ്റവും ആദ്യമാദ്യം ഗീത ഉണ്ടായിരിക്കും. ഈ ശാസ്ത്രങ്ങളെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. ജ്ഞാനമാര്ഗ്ഗത്തില് ഒരു ശാസ്ത്രവുമില്ല. ഗീതയാണ് നമ്പര്വണ്. പിന്നെയാണ് ഈ വേദങ്ങളും ഉപനിഷത്തെല്ലാം ഉണ്ടാക്കപ്പെട്ടത്. അതെല്ലാം ഗീതയുടെ പേരകുട്ടികളാണ്. മനുഷ്യര് പഠിച്ച് പഠിച്ച് താഴേക്കാണ് വന്നത്. ഇപ്പോള് 84 ജന്മങ്ങള് പൂര്ത്തിയായി. ഇപ്പോള് ഒന്നാമത്തെ നമ്പറിലേക്ക് പോകണം. ഇപ്പോള് നിങ്ങള് വീണ്ടും സത്യയുഗത്തിലെ ലക്ഷ്മി നാരായണനാകുന്നതിനുള്ള പഠിപ്പ് പഠിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. എല്ലാവരും ലക്ഷ്മി നാരായണനാകില്ല. രാജധാനിയുടെ സ്ഥാപനയാണ് നടക്കുന്നത് പക്ഷെ ആരാണ് രാജധാനി സ്ഥാപിച്ചത്, ഇത് ആരുടേയും ബുദ്ധിയിലും വരുന്നില്ല. കലിയുഗത്തില് വളരെയധികം മനുഷ്യരുണ്ട് അവര്ക്ക് കഴിക്കാന് പോലും കിട്ടുന്നില്ല, എന്നാല് സത്യയുഗത്തില് ലക്ഷ്മി നാരായണന്റെ രാജ്യമായിരിക്കും. ഇവിടെ നോക്കൂ എത്ര ധര്മ്മങ്ങളാണ്. സമീപത്ത് നില്ക്കുന്നത് ഏറ്റവും വലിയ മഹാഭാരത യുദ്ധമാണ്, എന്നിട്ടും മനുഷ്യരുടെ കണ്ണ് തുറക്കുന്നില്ല. അതിനാല് ഈ മഹാഭാരത യുദ്ധം കല്പം മുമ്പും നടന്നിട്ടുണ്ട്, അതിനു ശേഷം എന്താണ് നടന്നത് എന്നത് ആര്ക്കും അറിയില്ല. ഈ കാര്യങ്ങളെല്ലാം നിങ്ങള് ബ്രാഹ്മണരും ബ്രാഹ്മണികളും അറിയുന്നുണ്ട്. നിങ്ങളെ ബ്രഹ്മാവിലൂടെ ബാബ ദത്തെടുത്തിരിക്കുകയാണ്. ഭഗവാന് നിങ്ങളെ പഠിപ്പിച്ച് ഈ ലക്ഷ്മി നാരായണനാക്കുകയാണ് അതിനാല് നല്ല രീതിയില് പഠിക്കണം. കേവലം ബാബയേയും പുതിയ ലോകത്തിനേയും ഓര്മ്മിക്കൂ എങ്കില് പുതിയ ലോകത്തിലേക്ക് പോകാം. നല്ല രീതിയില് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്താല്, എത്രത്തോളം ആത്മീയ സേവനം ചെയ്യുന്നോ അതിനനുസരിച്ച് രാജാവും രാജ്ഞിയുമാകാം. നിങ്ങള് ആത്മീയ സാമൂഹിക സേവകരാണ്. ബാക്കി ലോകം മുഴുവന് ഭൗതികമായ സാമൂഹിക സേവകരാണ്. നിങ്ങള് ആത്മാക്കള്ക്ക് ബാബ ദിവസവും ജ്ഞാനം നല്കുകയാണ്, ആത്മാക്കളുടെ സേവനം ചെയ്യുന്നുണ്ടല്ലോ. അതിനെയാണ് ആത്മാക്കളുടെ സേവനം എന്നു പറയുന്നത്, ഇത് പഠിപ്പിക്കുന്നത് ആത്മീയ അച്ഛനാണ്. ഇത് മനുഷ്യനെ ദേവതയാക്കുന്ന പാഠശാലയാണ്. തീര്ച്ചയായും ആകുമല്ലോ. എപ്പോഴാണോ നിങ്ങള് പഠിപ്പ് പൂര്ത്തിയാക്കുന്നത് അതോടു കൂടി വിനാശം വരും, പിന്നെ നിങ്ങളും പോകും. ഇങ്ങനെ പറയാറുണ്ട് – രാമനും പോയി, രാവണനും പോയി… വളരെ കുറച്ച് പേര് ബാക്കി ഉണ്ടാകും, അതിലും വ്യത്യാസം ഉണ്ടാകും, പിന്നെ നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് വരും. നിങ്ങള്ക്കു വേണ്ടി പുതിയ ലോകം സ്ഥാപിക്കപ്പെടുകയാണ്. നിങ്ങള് സ്വര്ഗ്ഗവാസിയാകുന്നതിന് പഠിക്കുകയാണ്. ഇത് നരകമാണ്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ഇപ്പോള് നിങ്ങള് ബ്രാഹ്മണനും ബ്രാഹ്മണിയുമാകുന്നില്ലെങ്കില് സമ്പത്ത് പ്രാപ്തമാകില്ല. സമ്പത്ത് ബ്രാഹ്മണര്ക്ക് ലഭിക്കും, അവര് ഒരു ബാബയെ ആണ് ഓര്മ്മിക്കുക, ഏതെങ്കിലും ദേഹധാരികളെ ഓര്മ്മിക്കില്ല. ബാക്കി കുറച്ചെങ്കിലും കേട്ടാല് പ്രജയിലേക്ക് വരും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആത്മീയ സാമൂഹിക സേവകനായി പഠിക്കുകയും പഠിപ്പിക്കുകയും വേണം. ബാബയോടൊപ്പം വരാനിരിക്കുന്ന പുതിയ ലോകത്തെയും ഓര്മ്മിക്കണം.

2) ബാബക്കു സമാനം ദയാമസ്കരായി മാറി എല്ലാവരേയും പവിഴബുദ്ധിയാക്കുന്നതിനുള്ള സേവനം ചെയ്യണം.

വരദാനം:-

പഴയ ലോകത്തിന്റെ ഏതൊരു ആകര്ഷണമയ ദൃശ്യം, അല്പകാലത്തെ സുഖം നല്കുന്ന സാധനം കാണുകയോ അല്ലെങ്കില് ഉപയോഗിക്കുകയോ ചെയ്യുമ്പോള് ആ സാധനങ്ങള്ക്ക് വശീഭൂതരാകുന്നു. സാധനങ്ങളുടെ ആധാരത്തിലുള്ള സാധന മണല്ത്തിട്ട അടിത്തറയാക്കിയ കെട്ടിടം പോലെയാണ്, അതുകൊണ്ട് ഒരു വിനാശീ സാധനത്തിന്റെയും ആധാരത്തിലായിരിക്കരുത് അവിനാശീ സാധന. സാധനം നിമിത്തമാത്രമാണ് സാധന നിര്മ്മാണത്തിന്റെ ആധാരമാണ്, അതുകൊണ്ട് സാധനയ്ക്ക് മഹത്വം നല്കൂ സാധന സിദ്ധിയെ പ്രാപ്തമാക്കി തരും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top