11 May 2021 Malayalam Murli Today – Brahma Kumaris

10 May 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - സുഖ ശാന്തിയുടെ വരദാനം ഒരു ബാബയില് നിന്ന് മാത്രമാണ് ലഭിക്കുന്നത്, ഒരു ദേഹധാരിയില് നിന്നുമല്ല, ബാബ വന്നിരിക്കുന്നത് നിങ്ങള്ക്ക് മുക്തി ജീവന്മുക്തിയുടെ വഴി കാണിച്ചു തരാനാണ്.

ചോദ്യം: -

ബാബയോടൊപ്പം പോകാനും സത്യയുഗത്തിന്റെ ആദിയില് വരാനുമുള്ള പുരുഷാര്ത്ഥം എന്താണ്?

 

ഉത്തരം:-

ബാബയോടൊപ്പം പോകണമെങ്കില് പൂര്ണ്ണമായും പവിത്രമായിമാറണം. സത്യയുഗത്തിന്റെ ആദിയില് വരുന്നതിനുവേണ്ടി മറ്റെല്ലാ സംഗത്തെയും ബുദ്ധിയില് നിന്നും ഉപേക്ഷിച്ച് ഒരു ബാബയുടെ ഓര്മ്മയില് കഴിയണം. തീര്ച്ചയായും ആത്മാഭിമാനിയായിമാറണം. ഒരു ബാബയുടെ നിര്ദ്ദേശ പ്രകാരം നടക്കുകയാണെങ്കില് ഉയര്ന്ന പദവിയുടെ അധികാരം ലഭിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നയനഹീനര്ക്ക് വഴി കാണിക്കൂ പ്രഭൂ…

ഓം ശാന്തി. ഈ ഗീതം ആരാണ് പാടിയത്. കുട്ടികള്. എന്തുകൊണ്ടെന്നാല് ബാബ ഒരാളാണ്. ബാബയെ തന്നെയാണ് രചയിതാവ് എന്നു പറയുന്നത്. രചന രചയിതാവിനെ തന്നെയാണ് വിളിക്കുന്നത്. ബാബ മനസ്സിലാക്കി തരികയാണ് ഭക്തീമാര്ഗത്തില് നിങ്ങള്ക്ക് രണ്ട് അച്ഛന്മാരുണ്ട്. ഒന്ന് ലൗകീക അച്ഛന് മറ്റൊന്ന് പാരലൗകീക അച്ഛന്. എല്ലാ ആത്മാക്കളുടെയും അച്ഛന് ഒരാളാണ്. ഒരച്ഛന് ആയതുകാരണം എല്ലാ ആത്മാക്കളും സ്വയത്തെ സഹോദരങ്ങള് എന്നു പറയുന്നു. ഈ ബാബയെ തന്നെയാണ് വിളിക്കുന്നത്, അല്ലയോ ഗോഡ്ഫാദര്, അല്ലയോ പരംപിതാപരമാത്മാവേ, ദയ കാണിക്കൂ, ക്ഷമിക്കൂ. ഭക്തരുടെ രക്ഷകന് ഒരു ഭഗവാന് തന്നെയാണ്. ആദ്യമാദ്യം ഇതു മനസ്സിലാക്കണം, നമുക്ക് രണ്ട് അച്ഛന് ഉണ്ട്. ഇപ്പോള് പാരലൗകീക അച്ഛന് എല്ലാവര്ക്കും ഒരാളാണ്. ബാക്കി ലൗകീക അച്ഛന് ഓരോരുത്തര്ക്കും വേറെ വേറെയാണ്. ഇപ്പോള് ലൗകീക അച്ഛനാണോ വലുത,് അതോ പാരലൗകീക അച്ഛനാണോ വലുത്? ലൗകീക അച്ഛനെ ഒരിക്കലും ഭഗവാനെന്നോ പരംപിതാവെന്നോ പറയുകയില്ല. ആത്മാവിന്റെ അച്ഛന് ഒരേ ഒരു പരംപിതാ പരമാത്മാവാണ്. ആത്മാവിന്റെ പേര് ഒരിക്കലും മാറുകയില്ല. ശരീരത്തിന്റെ പേരാണ് മാറുന്നത്. ആത്മാവ് ഭിന്ന-ഭിന്ന ശരീരമെടുത്ത് പാര്ട്ട് അഭിയിക്കുകയാണ്. അര്ത്ഥം പുനര്ജന്മം എടുക്കുന്നു. ഏകദേശം എത്ര ജന്മമെടുക്കുന്നു. അതാണ് ബാബ വന്ന് മനസ്സിലാക്കി തരുന്നത്. കുട്ടികളേ നിങ്ങള്ക്ക് തന്റെ ജന്മങ്ങളെ കുറിച്ച് അറിയില്ലായിരുന്നു. ബാബ വരുന്നതു തന്നെ ഭാരതത്തിലാണ്, ബാബയുടെ പേര് ശിവന് എന്നാണ്. ശിവ പരമാത്മാവെന്ന് മനസ്സിലാക്കുന്നുമുണ്ട്. ശിവജയന്തി അല്ലെങ്കില് ശിവ രാത്രി ആഷോഷിക്കാറുണ്ട്. ബാബ നിരാകാരനാണ്. അതുപോലെ ആത്മാവും നിരാകാരനാണ്. നിരാകാരത്തില് നിന്നും സാകാരത്തിലേക്ക് പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ഇപ്പോള് നിരാകാരനായ ശിവന് ശരീരമില്ലാതെ പാര്ട്ട് അഭിനയിക്കാന് സാധിക്കുകയില്ല. മനുഷ്യര് ഈ കാര്യങ്ങളെ കുറിച്ചൊന്നും അറിയുന്നില്ല. നയനഹീനരാണ്. ഈ ശരീരത്തിലെ രണ്ടു കണ്ണ് എല്ലാവര്ക്കും ഉണ്ട്. മൂന്നാമത്തെ ജ്ഞാനത്തിന്റെ നേത്രം ആത്മാവിന് ഇല്ല. ഇതിനെയാണ് ദിവ്യനേത്രം എന്നു പറയുന്നത്. ആത്മാവ് തന്റെ അച്ഛനെ മറന്നു പോയി, അതിനാലാണ് പറയുന്നത് നയനഹീനര്ക്ക് വഴി കാണിച്ചു കൊടുക്കൂ. എവിടേയ്ക്കുള്ള വഴി. ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരാളാണ്. മനുഷ്യന് മനുഷ്യന്റെ ഗുരുവായിമാറി സദ്ഗതി നല്കാന് സാധിക്കില്ല. സ്വയം സദ്ഗതി നേടുന്നുമില്ല, മറ്റുള്ളവര്ക്ക് നേടിക്കൊടുക്കാനും സാധിക്കില്ല. ഒരു ബാബ തന്നെയാണ് സര്വ്വര്ക്കും സദ്ഗതി നല്കുന്നത്. അള്ളാഹുവായ ബാബയെ തന്നെ ഓര്മ്മിക്കണം. ബാബ മനസ്സിലാക്കി തരികയാണ്, ഏതൊരു മനുഷ്യനും മുക്തിജീവന്മുക്തി, ശാന്തി, സുഖം, സദാകാലത്തേക്ക് നല്കാന് സാധിക്കില്ല. സുഖ, ശാന്തിയുടെ വരദാനം ഒരു ബാബയ്ക്ക് മാത്രമേ നല്കാന് സാധിക്കുകയുള്ളൂ. മനുഷ്യന്, മനുഷ്യര്ക്ക് നല്കാന് സാധിക്കില്ല. ഭാരതവാസി സതോപ്രധാനമായിരുന്നപ്പോള് സത്യയുഗീ സ്വര്ഗവാസിയായിരുന്നു. ആത്മാവ് പവിത്രമായിരുന്നു. ഭാരതത്തെ സ്വര്ഗമെന്നാണ് പറഞ്ഞിരുന്നത്. അവിടെ ആത്മാക്കള് പവിത്രവും സതോപ്രധാനവുമായിരുന്നു.

നിങ്ങള്ക്കറിയാം ഭാരതം 5000 വര്ഷങ്ങള്ക്ക് മുമ്പ് സ്വര്ഗമായിരുന്നു, സതോപ്രധാനമായിരുന്നു. ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. ഇപ്പോള് കലിയുഗത്തിന്റെ അന്തിമമാണ്, ഇതിനെയാണ് നരകം എന്നു പറയുന്നത്. ഭാരതം സ്വര്ഗമായിരുന്നപ്പോള് വളരെയധികം ധനവാനായിരുന്നു. വജ്രങ്ങളും വൈഡൂര്യങ്ങളും കൊണ്ടുമുള്ള കൊട്ടാരങ്ങള് ഉണ്ടായിരുന്നു. ബാബ കുട്ടികള്ക്ക് സ്മൃതി ഉണര്ത്തി തരികയാണ്. സത്യയുഗ ആദിയില് ഈ ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. ഇതിനെയാണ് സ്വര്ഗം, വൈകുണ്ഢം എന്നു പറഞ്ഞിരുന്നത്. ഇപ്പോള് സ്വര്ഗം തന്നെയില്ല. ഇത് ബാബയാണ് മനസ്സിലാക്കി തരുന്നത്. ബാബ ഭാരതത്തില് തന്നെയാണ് വരുന്നത്. നിരാകാരനായ ശിവന്റെ ജയന്തിയും ആഷോഷിക്കുന്നുണ്ട്. ബാബയുടെ ജീവ ചരിത്രത്തെ കുറിച്ചും അറിയുന്നില്ല. ദു:ഖത്തില് എല്ലാവരും ഓര്മ്മിക്കുന്നു എന്ന് പാടാറുമുണ്ട്. അല്ലയോ ഗോഡ് ഫാദര് എന്നും പറഞ്ഞ് വിളിക്കാറുമുണ്ട്. ഞങ്ങള് വളരെയധികം ദു:ഖികളാണ്, എന്തുകൊണ്ടെന്നാല് ഇത് രാവണരാജ്യമാണ്. വര്ഷാ-വര്ഷം രാവണനെ കത്തിക്കുന്നുണ്ടല്ലോ. പക്ഷെ 10 തലയുള്ള രാവണന് എന്തു വസ്തുവാണെന്ന് ആര്ക്കും അറിയുകയില്ല. എന്തിനാണ് നമ്മള് രാവണനെ കത്തിക്കുന്നത്, കോലമുണ്ടാക്കി കത്തിക്കാന് രാവണന് എങ്ങനെയാണ് ശത്രുവായിമാറിയത്. ഭാരതവാസികള്ക്ക് പൂര്ണ്ണമായും ഒന്നും അറിയുന്നില്ല. എന്തുകൊണ്ടെന്നാല് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം തുറന്നിട്ടില്ല. അതിനാലാണ് രാമരാജ്യം യാചിക്കുന്നത്. 5 വികാരം സ്ത്രീയിലുമുണ്ട്. 5 വികാരം പുരുഷനിലുമുണ്ട്. അതിനാലാണ് ഇതിനെ രാവണസമ്പ്രദായം എന്നു പറയുന്നത്. ഈ രാവണന്റെ 5 വികാരമാണ് ഏറ്റവും വലുതിലും വലിയ ശക്തി. അതിനാലാണ് കോലമുണ്ടാക്കി കത്തിക്കുന്നത്. എന്നാല് ഭാരതവാസികള്ക്ക് രാവണന് ആരാണെന്നോ, എന്തിനാണ് കോലമുണ്ടാക്കി കത്തിക്കുന്നതെന്നോ അറിയുന്നില്ല. രാവണരാജ്യം, 5 വികാരങ്ങള് എപ്പോള് മുതലാണ് ആരംഭിക്കുന്നത്. ഇതൊന്നും ഒരാള്ക്കും അറിയുകയില്ല. ബാബ മനസ്സിലാക്കി തരുന്നു- രാമരാജ്യം സത്യതേത്രായുഗമാണ്. രാവണരാജ്യം ദ്വാപരകലിയുഗമാണ്. സത്യയുഗത്തില് ലക്ഷ്മീനാരായണന്റെ രാജ്യമായിരുന്നു. ഇവര്ക്ക് ഈ രാജ്യം എവിടെ നിന്നും എങ്ങനെ ലഭിച്ചു. ഇത് ഒരാള്ക്കും അറിയുകയില്ല. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഇതില് ശ്രദ്ധ നല്കേണ്ടതുണ്ട്. ബാബ അതിസ്നേഹിയാണ്, അതിനാലാണ് ഭക്തിമാര്ഗത്തില് ബാബയെ വിളിക്കുന്നത്. ഭാരതത്തില് എപ്പോള് ഇവരുടെ രാജ്യമുണ്ടായിരുന്നോ, അപ്പോള് ദു:ഖത്തിന്റെ പേരു പോലും ഉണ്ടായിരുന്നില്ല. ഇപ്പോള് ദു:ഖധാമമാണ്. അനേക ധര്മ്മങ്ങള് എത്രയാണ്. സത്യയുഗത്തില് ഒരേഒരു ധര്മ്മമായിരുന്നു, അപ്പോള് ഇത്രയും ആത്മാക്കളെല്ലാം എവിടെപ്പോയി. ഒരാള്ക്കും അറിയുകയില്ല, കാരണം എല്ലാവരും കണ്ണുകാണാത്തവരാണ്. ശാസ്ത്രത്തിലൂടെ ഒരാള്ക്കും മൂന്നാമത്തെ നേത്രം ലഭിക്കുകയില്ല. ജ്ഞാനനേത്രം ജ്ഞാനസാഗരനായ പരം പിതാ പരമാത്മാവു തന്നെയാണ് നല്കിയിട്ടുള്ളത്. ആത്മാവിനാണ് മൂന്നമത്തെ നേത്രം ലഭിച്ചിരിക്കുന്നത്. ഞാന് എത്ര ജന്മമാണ് എടുത്തതെന്ന് ഭാരതവാസികള് മറന്നു പോയി. സത്യയുഗത്തില് ദേവീദേവതകളുടെ രാജ്യമുണ്ടായിരുന്നു. അത് എവിടെപോയി. മനുഷ്യര് 84 ജന്മങ്ങള് എടുക്കുന്നു എന്ന് പാടാറുണ്ട്. 84 ന്റെ ചക്രമെന്നു പറയുന്നു. എന്നാല് ഏതെല്ലാം ആത്മാക്കളാണ് 84 ജന്മങ്ങള് എടുക്കുന്നത്? ഭാരതത്തില് ആദ്യം വന്നവരായിരുന്നു ദേവീദേവതകള്. പിന്നീട് 84 ജന്മങ്ങള് എടുത്ത് പതിതമായിമാറി. പാടാറുണ്ട്, അല്ലയോ പതിതപാവനാ, ഇതില്നിന്നും മനസ്സിലാക്കാന് സാധിക്കും ഭാരതം പതിതമാണ്. അതിനാലാണ് വിളിക്കുന്നത്, അല്ലയോ പതിതപാവനാ വന്ന് പതിതത്തില് നിന്നും പാവനമാക്കിമാറ്റൂ. ആരാണോ സ്വയം പതിതമായിരിക്കുന്നത്, അവര്ക്കെങ്ങനെ പാവനമാക്കിമാറ്റാന് സാധിക്കും. ബാബ മനസ്സിലാക്കി തരികയാണ്, അരകല്പ്പം ഭക്തിമാര്ഗത്തില് രാവണരാജ്യമായിരുന്നു, 5 വികാരമുള്ളതുകാരണം ഭാരതം ഇത്രയും ദു:ഖം അനുഭവിച്ചു. 84 ജന്മം എടുക്കുക തന്നെ വേണം. അതിന്റെ കണക്ക് മനസ്സിലാക്കി കൊടുക്കണം. ആദ്യമാദ്യം സത്യയുഗത്തില് സതോപ്രധാനവും, തേത്രായുഗത്തില് സതോ, ….. ആത്മാവിലാണ് കറ പിടിക്കുന്നത്. ബാബ വരുന്നതു തന്നെ ഭാരതത്തിലാണ്. ശിവജയന്തി ഉണ്ടല്ലോ. ബാക്കി എല്ലാ ആത്മാക്കളും ഗര്ഭത്തിലൂടെ ജന്മമെടുക്കുന്നു. ബാബ പറയുന്നു- ഞാന് സാധാരണ വൃദ്ധ ശരീരത്തിലേക്കാണ് പ്രവേശിക്കുന്നത്. ആരുടെയാണോ വളരെ ജന്മങ്ങളുടെ അന്തിമ ജന്മം, അവരില് പ്രവേശിക്കുന്നു. ഇത് ഒരാള്ക്ക് മാത്രമല്ല മനസ്സിലാക്കി തരുന്നത്. ഇത് ഗീതാ പാഠശാലയാണ്. മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിനാണ് ഈ രാജയോഗം പഠിപ്പിക്കുന്നത്. നിങ്ങള് ഇവിടെ വന്നിരിക്കുന്നത് സ്വര്ഗത്തിന്റ ചക്രവര്ത്തി പദവി പ്രാപ്തമാക്കുന്നതിനാണ്, ഇത് ബാബയ്ക്ക് മാത്രമേ നല്കാന് സാധിക്കുകയുള്ളൂ. ഗീത പഠിക്കുന്നതിലൂടെ ആരും രാജാവായിമാറുന്നില്ല, വീണ്ടും ദരിദ്രനായാണ് മാറുന്നത്. ബാബ ഗീതാജ്ഞാനം കേള്പ്പിച്ച് രാജാവാക്കിമാറ്റുന്നു. മറ്റുള്ളവരില് നിന്നും ഗീത കേള്ക്കുന്നതിലൂടെ ദരിദ്രനായിമാറി. ഭാരതത്തില് എപ്പോഴാണോ ഈ ലക്ഷ്മീനാരായണന്റെ രാജ്യമുണ്ടായിരുന്നത്, അപ്പോള് പവിത്രതയും ശാന്തിയും സമ്പത്തും ഉണ്ടായിരുന്നു. പവിത്ര ഗൃഹസ്ഥ ആശ്രമമായിരുന്നു. അവിടെ ഹിംസയുടെ പേരുപോലും ഉണ്ടായിരുന്നില്ല.പിന്നീട് ദ്വാപരയുഗം മുതല് ഹിംസ തുടങ്ങാന് ആരംഭിച്ചു. കാമ കഠാര പ്രയോഗിച്ചുപയോഗിച്ച് ഇപ്പോള് നിങ്ങളുടെ അവസ്ഥ ഇങ്ങനെയായി. സത്യയുഗത്തില് 100 ശതമാനം പവിത്രമായിരുന്നു, സതോപ്രധാനമായിരുന്നു. ഈ രഹസ്യം ഒരു സാധു സന്യാസിക്കുപോലും അറിയുകയില്ല. ബാബ ആരാണോ ജ്ഞാനസാഗരന്, പതിതപാവനന് ബാബ വന്നാണ് സതോപ്രധാനമായിമാറാനുള്ള യുക്തി പറഞ്ഞു തരുന്നത്. രാവണന്റെ മത പ്രകാരം നടന്ന് മനുഷ്യര് എന്തായി തീര്ന്നു എന്നു നോക്കൂ. രാജാക്കന്മാര് പോലും പവിത്ര രാജാക്കന്മാരുടെ ചരണങ്ങളില് പോയി വീഴുമായിരുന്നു. എന്നിട്ട് മഹിമകളും പാടും, അങ്ങ് സര്വ്വഗുണ സമ്പന്നന് ഞങ്ങള് നീചരും പാപിയുമാണ്. ഞങ്ങളില് ഒരു ഗുണവുമില്ല. പിന്നീട് പറയും അങ്ങ് ദയ കാണിക്കണം. വന്ന് ഞങ്ങളെ ക്ഷേത്രത്തില് ഇരിക്കാന് യോഗ്യരാക്കിമാറ്റൂ. ബാബ എങ്ങനെയാണ് വീണ്ടും വന്ന് ദേവീദേവതാധര്മ്മത്തെ സ്ഥാപിക്കുന്നതെന്ന് ഒരാള്ക്കും അറിയുകയില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കി നമ്മള് ദേവീദേവതാധര്മ്മത്തിലുള്ളവരായിരുന്നു. നമ്മളാണ്, ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായിമാറിയിരിക്കുന്നത്. ഇങ്ങനെ ജന്മമെടുത്ത് ഇപ്പോള് 84 ജന്മം പൂര്ത്തിയായി. വീണ്ടും ലോകത്തിന്റെ ചക്രം കറങ്ങണം. അതിനാല് വീണ്ടും നിങ്ങള്ക്ക് ഇവിടെ തന്നെ പാവനമായിമാറണം. പതീതമായതുകാരണം ശാന്തീധാമത്തിലേക്കോ, സുഖധാമത്തിലേക്കോ പോകാന് സാധിക്കുകയില്ല. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള് സതോപ്രധാമമായിമാറിയവരാണ്, ഇപ്പോള് തമോപ്രധാനമായിമാറിയിരിക്കുന്നത്. സ്വര്ണ്ണിമയുഗത്തില് നിന്നും ഇപ്പോള് കലിയുഗത്തിലേക്ക് വന്നിരിക്കുകയാണ്. വീണ്ടും സ്വര്ണ്ണിമയുഗിയായി മാറണം അപ്പോള് മുക്തീധാമത്തിലേക്കും ജീവന്മുക്തീധാമത്തിലേക്കും പോകാന് സാധിക്കും. ഭാരതം സുഖധാമമായിരുന്നു. ഇപ്പോള് ദു:ഖധാമമായിമാറി. ഗീതത്തില് കേട്ടല്ലോ, ഞങ്ങള് നയനഹീനര്ക്ക് വഴി പറഞ്ഞുതരൂ. …. നമ്മള് നമ്മുടെ ശാന്തീധാമത്തിലേക്ക് എങ്ങനെ പോകും. ലോകത്തിലുള്ളവര് പറയും പരമാത്മാ സര്വ്വവ്യാപിയാണ്, ഇന്ന അവതാരമാണ്, പരശുരാമ അവതാരമാണ്. ഇപ്പോള് ബാബ പരശുരാമനായിമാറി ആരെയെങ്കിലും വധിക്കുമോ? ബാബ മനസ്സിലാക്കി തരികയാണ്, നിങ്ങള് ഈ ചക്രത്തില് 84 ജന്മങ്ങല് എങ്ങനെയെടുത്തു. ഇപ്പോള് അള്ളാഹുവായ എന്നെ ഓര്മ്മിക്കൂ. അല്ലയോ ആത്മാക്കളേ, ദേഹീ അഭിമാനിയായിമാറൂ. ദേഹ അഭിമാനത്തില് വന്ന് നിങ്ങള് ദു:ഖിയും, കളങ്കിതരും, നരകവാസികളുമായിമാറി. അഥവാ സ്വര്ഗവാസിയായിമാറണമെങ്കില് തീര്ച്ചയായും ആത്മാഭിമാനിയായിമാറണം. ആത്മാവാണ് ഒരു ശരീരം വിട്ട് മറ്റൊരു ശരീരം എടുക്കുന്നത്. ഇപ്പോള് 84 ജന്മം പൂര്ത്തയാക്കി വീണ്ടും സത്യയുഗ ആദിയില് വരണം. ഇപ്പോള് എന്നെ ഓര്മ്മിക്കൂ, മറ്റെല്ലാ സംഗത്തെയും ബുദ്ധിയില് നിന്നും വേര്പെടുത്തൂ. ഗൃഹസ്ഥവ്യവഹാരത്തില് കഴിയൂ, എന്നാല് ആത്മാവാണെന്ന നിശ്ചയം ചെയ്യൂ. ആത്മാവാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. ഇപ്പോള് ദേഹീ അഭിമാനിയായിമാറണം. എന്നെ ഓര്മ്മിക്കുകയാണെങ്കില് എല്ലാ കറകളും കത്തിപ്പോകും. നിങ്ങള് പവിത്രമായിമാറും, ശേഷം ഞാന് എല്ലാ കുട്ടികളെയും കൂടെ കൂട്ടിക്കൊണ്ടു പോകും. അഥവാ എന്റെ മതമനുസരിച്ച് നടന്നില്ലെങ്കില് ഇത്രയും ഉയര്ന്ന പദവി ലഭിക്കുകയില്ല. ഈ ലക്ഷ്മീനാരായണനാണ് ഉയര്ന്ന പദവിയുള്ളത്. എപ്പോള് ഇവരുടെ രാജ്യമായിരുന്നോ അപ്പോള് മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ദ്വാപരയുഗം മുതലാണ് മറ്റുള്ള ധര്മ്മങ്ങള് വരാന് തുടങ്ങിയത്. സത്യയുഗത്തിലും വളരെ കുറച്ചു മനുഷ്യരേ ഉണ്ടാവുകയുള്ളൂ. ഇപ്പോള് വളരെയധികം ധര്മ്മങ്ങളായതുകാരണം എത്ര ദു:ഖികളായിമാറി. അതേ ദേവതാധര്മ്മത്തിലുള്ളവര് പിന്നീട് പതീതമായതോടെ സ്വയത്തെ ദേവതാ എന്നു പയുകയില്ല. ഹിന്ദു എന്ന പേര് വച്ചിരിക്കുകയാണ്. ഹിന്ദു എന്ന ധര്മ്മമില്ല. ബാബ മനസ്സിലാക്കി തരികയാണ്, രാവണനാണ് നിങ്ങളെ ഇങ്ങനെയാക്കിമാറ്റിയത്. എപ്പോഴാണോ നിങ്ങള് യോഗ്യ ദേവീദേവതകളായിരുന്നത്, അപ്പോള് മുഴുവന് വിശ്വത്തിലും നിങ്ങളുടെ രാജ്യമായിരുന്നു. എല്ലാവരും സുഖികളായിരുന്നു. ഇപ്പോള് ദു:ഖിയായിമാറി. ഭാരതം സ്വര്ഗമായിരുന്നു, ഇപ്പോള് അത് നരകമായിമാറി. വീണ്ടും നരകത്തെ സ്വര്ഗമാക്കിമാറ്റാന് ബാബയ്ക്കല്ലാതെ മറ്റാര്ക്കും സാധിക്കുകയില്ല. ദേവതകളെ സമ്പൂര്ണ്ണ നിര്വ്വികാരികള് എന്നാണ് പറയുന്നത്. ഇവിടെയുള്ള മനുഷ്യര് സമ്പൂര്ണ്ണ വികാരികളാണ്. ഇവരെയാണ് പതീതമെന്ന് പറയുന്നത്. ഭാരതം ശിവാലയമായിരുന്നു, ശിവബാബ സ്ഥാപിച്ചിട്ടുള്ളതായിരുന്നു. ബാബ സ്വര്ഗമാക്കിമാറ്റുന്നു, പിന്നീട് രാവണന് നരകമാക്കിമാറ്റുന്നു. രാവണന് ശപിക്കുകയാണ് ചെയ്യുന്നത്, ബാബ 21 ജന്മത്തേക്ക് വേണ്ടി സമ്പത്ത് നല്കുന്നു. ഇപ്പോള് നിങ്ങള് ഓരോരുത്തരും ബാബയെ മാത്രം ഓര്മ്മിക്കൂ, ഒരു ദേഹധാരിയേയുമല്ല. ദേഹധാരിയെ ഭഗവാന് എന്നു പറയാന് സാധിക്കുകയില്ല. ഭഗവാന് ഒരാളാണ്. ബാബ പരിധിയില്ലാത്ത സമ്പത്താണ് നല്കുന്നത്, പിന്നീട് രാവണന് ശപിക്കപ്പെട്ടവരാക്കിമാറ്റി. ഈ സമയം ഭാരതം ശപിക്കപ്പെട്ടു വളരെയധികം ദു:ഖിയായിമാറി. ഇപ്പോള് ഈ രാവണനുമുകളില് വിജയം നേടണം. ദാനം നല്കിയാല് ഗ്രഹണം ഇല്ലാതാകും എന്ന് പാടിയിട്ടുണ്ട്. ഗ്രഹണം ബാധിക്കുകയാണെങ്കില് അത് ഭൂമിയ്ക്ക് നിഴലാണ്. ഇപ്പോള് ബാബ പറയുകയാണ്, നിങ്ങളുടെ മേല് 5 വികാരങ്ങളാകുന്ന രാവണന്റെ ഗ്രഹണമാണ്. ഈ 5 വികാരങ്ങളെ ദാനമായി നല്കണം. ആദ്യം ഈ ദാനം നല്കൂ, ഞങ്ങള് ഒരിക്കലും വികാരത്തിലേക്ക് പോവുകയില്ല. ഈ കാമവികാരമാണ് മനുഷ്യനെ പതീതമാക്കിമാറ്റിയത്.ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബ ഏതൊരു ജ്ഞാനമാണോ നല്കുന്നത്, അത് പൂര്ണ്ണ ശ്രദ്ധ നല്കി പഠിക്കണം. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രത്തിലൂടെ തന്റെ 84 ജന്മങ്ങളെ കുറിച്ച് അറിഞ്ഞ് ഇപ്പോള് ഈ അന്തിമ ജന്മത്തില് പാവനമായിമാറണം.

2) രാവണന്റെ ശാപത്തില് നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ഒരു ബാബയുടെ മാത്രം ഓര്മ്മയില് കഴിയണം. 5 വികാരങ്ങളെ ദാനം ചെയ്യണം. ഒരു ബാബയുടെ മതപ്രകാരം നടക്കണം.

വരദാനം:-

പറയാറുണ്ട് – ڇഏതുപോലെയാണോ സങ്കല്പം അതുപോലെയായിരിക്കും സൃഷ്ടിڈ ആരാണോ പുതിയ സൃഷ്ടി രചിക്കുന്നതിന് നിമിത്തമായ ആത്മാക്കള് അരുടെ ഓരോ ഓരോ സങ്കല്പവും ശ്രേഷ്ഠം അര്ത്ഥം അലൗകികമായിരിക്കണം. എപ്പോള് സ്മൃതിയും-മനോഭാവവും, ദൃഷ്ടിയും അലൗകികമാകുന്നോ അപ്പോള് ഈ ലോകത്തിലെ ഒരു വ്യക്തിക്കോ വസ്തുവിനോ തന്നിലേക്ക് ആകര്ഷിക്കാന് സാധിക്കില്ല. അഥവാ ആകര്ഷിക്കുന്നുണ്ടെങ്കില് അലൗകികതയില് കുറവുണ്ട്. അലൗകിക ആത്മാക്കള് സര്വ്വ ആകര്ഷണങ്ങളില് നിന്നും മുക്തമായിരിക്കും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top