11 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

10 March 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്, അതിനാല് വികാരങ്ങളെ സന്യസിക്കൂ, ഈ അന്തിമ ജന്മത്തില് രാവണന്റെ പിടിയില് നിന്നും സ്വയത്തെ മുക്തമാക്കൂ.

ചോദ്യം: -

ബാബയുടെ ആശ്രയം എങ്ങനെയുള്ള കുട്ടികള്ക്കാണ് ലഭിക്കുന്നത്? ബാബ എങ്ങനെയുള്ള കുട്ടികളില് സദാ സന്തുഷ്ടനായിരിക്കും?

ഉത്തരം:-

സത്യമായ ഹൃദയമുള്ളവര്ക്കാണ് ബാബയുടെ ആശ്രയം ലഭിക്കുന്നത്. പറയാറുണ്ട്- സത്യമായ ഹൃദയമുള്ളവരില് പ്രഭു സംപ്രീതനായിരിക്കും. ബാബയുടെ ഓരോ നിര്ദ്ദേശത്തെ ജീവിതത്തില് കൊണ്ടു വരുന്നവരില് ബാബയും സംപ്രീതനായിരിക്കും. ബാബയുടെ നിര്ദ്ദേശമാണ് ഓര്മ്മയിലിരുന്ന് പവിത്രമായി പിന്നീട് സേവനം ചെയ്യൂ, മറ്റുള്ളവര്ക്ക് വഴി പറഞ്ഞു കൊടുക്കൂ. ശൂദ്രരുടെ കൂട്ട്കെട്ടില് നിന്നും സ്വയത്തെ സംരക്ഷിക്കൂ. കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരിക്കലും മോശമായ കര്മ്മം ചെയ്യരുത്. ഈ കാര്യങ്ങളെല്ലാം ധാരണ ചെയ്യുന്നവരില് ബാബയും സന്തുഷ്ടനായിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

എനിക്ക് ആശ്രയം നല്കുന്നവനേ..

ഓം ശാന്തി. കുട്ടികള് ഇവിടെ ജ്ഞാനം കേട്ടുകൊണ്ടിരിക്കുന്നു. എന്തിന്റെ ജ്ഞാനം? ശാസ്ത്രങ്ങളുടേതാണൊ? അല്ല. കുട്ടികള്ക്കറിയാം ശാസ്ത്രങ്ങളുടെ ജ്ഞാനം സര്വ്വ മനുഷ്യര്ക്കും ഉണ്ട്. നമുക്ക് ഇവിടെ പരമപിതാ പരമാത്മാവാണ് ജ്ഞാനം നല്കുന്നത്. ശാസ്ത്രം പഠിക്കുന്ന അഥവാ അദ്ധ്യയനം ചെയ്യുന്ന സന്യാസിമാര് ഒരിക്കലും ഇങ്ങനെ പറയില്ല. അവര് ജ്ഞാനം കേള്പ്പിക്കുന്നില്ല. ഏതൊരു സത്സംഗത്തില് പോയാലും അവിടെ മനുഷ്യരായിരിക്കും. അവരെ ശാസ്ത്രിജി, പണ്ഢിത്ജി, മഹാത്മാജി എന്നു വിളിക്കും. പേരിനെ ബന്ധപ്പെടുത്തിയിരിക്കുന്നത് മനുഷ്യനുമായിട്ടാണ്. ഇവിടെ കുട്ടികള്ക്കറിയാം നമുക്ക് ഒരു മനുഷ്യനുമല്ല ജ്ഞാനം നല്കുന്നത്, എന്നാല് മനുഷ്യനിലൂടെ പരമപിതാ പരമാത്മാവാണ് ജ്ഞാനം നല്കുന്നത്. ഈ കാര്യങ്ങള് മറ്റൊരു സത്സംഗത്തിലും കേള്പ്പിക്കുന്നില്ല. പ്രഭാഷണങ്ങള് ചെയ്യുന്നവരുടെ ബുദ്ധിയില് പോലും ഈ കാര്യങ്ങള് ഉണ്ടാകില്ല. നമുക്ക് ജ്ഞാനം നല്കികൊണ്ടിരിക്കുന്നത് മനുഷ്യനോ ദേവതയോ അല്ല. ഈ സമയത്ത് ദേവീ ദേവതാ ധര്മ്മമേയില്ല എന്നാലും സൂക്ഷ്മ വതനവാസിയായ ബ്രഹ്മാ വിഷ്ണു ശങ്കരന്റെ മഹിമ പാടുന്നുണ്ട്. ലക്ഷ്മീ നാരായണന് ദേവീക ഗുണങ്ങളുള്ള മനുഷ്യരാണ്. ഈ സമയത്ത് സര്വ്വരും ആസൂരീയ ഗുണങ്ങളുള്ള മനുഷ്യരാണ്. ഞാന് ആത്മാവാണ്, ഇന്നവരിലൂടെ പരമാത്മാവ് എനിക്ക് ജ്ഞാനം നല്കി കൊണ്ടിരിക്കുന്നുവെന്ന് ഒരു മനുഷ്യനും മനസ്സിലാക്കുന്നില്ല. അവര് മനസ്സിലാക്കുന്നത് ഇന്ന മഹാത്മാവാണ് കഥ കേള്പ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന്. വേദ ശാസ്ത്രങ്ങള്, ഗീത കേള്പ്പിച്ചു കൊണ്ടിരിക്കുന്നുവെന്ന്. ബാബ പറയുന്നു- ഞാന് നിങ്ങളെ ശാസ്ത്രങ്ങളുടെ ജ്ഞാനം കേള്പ്പിക്കുന്നില്ല. നിങ്ങള് സ്വയത്തെ ആത്മാവാണെന്ന് നിശ്ചയം ചെയ്യുന്നു, എന്നിട്ട് പറയുന്നു- പതിത പാവനാ വരൂ എന്ന്. സര്വ്വരുടെയും ദുഃഖത്തെ ഹരിച്ച് സുഖം നല്കുന്നവന്, അതാണ് സര്വ്വരുടെയും സത്ഗതിദാതാവ്, സര്വ്വരുടെയും മുക്തി ജീവന്മുക്തി ദാതാവ്. അത് ഒരു മനുഷ്യനുമാകാന് സാധിക്കില്ല. മനുഷ്യര് അതിരാവിലെ എഴുന്നേറ്റ് എത്ര ഭക്തി ചെയ്യുന്നു. ചിലര് ഭജന പാടുന്നു, കഥ കേള്ക്കുന്നു- ഇതിനെയാണ് പറയുന്നത് ഭക്തി മാര്ഗ്ഗം. ഭക്തിമാര്ഗ്ഗമെന്താണെന്ന് ഭക്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് അറിയില്ല. ഇവിടെ സര്വ്വയിടത്തും ഭക്തി തന്നെ ഭക്തിയാണ്. ജ്ഞാനമാണ് പകല്, ഭക്തിയാണ് രാത്രി. ജ്ഞാനമുള്ളപ്പോള് ഭക്തിയില്ല. ദ്വാപര കലിയുഗം ഭക്തിയാണ്, സത്യ-ത്രേതായുഗമാണ് ജ്ഞാനത്തിന്റെ ഫലം. ജ്ഞാനത്തിന്റെ സാഗരന് തന്നെയാണ് ഫലം നല്കുന്നത്. ഭഗവാന് എന്ത് ഫലമാണ് നല്കുന്നത്? ഫലം അര്ത്ഥം സമ്പത്ത്. ഭഗവാന് മുക്തിയുടെ ഫലമാണ് നല്കുന്നത്. കൂടെ മുക്തിധാമിലേക്കും കൊണ്ടു പോകും. ഈ സമയത്ത് മനുഷ്യരുടെ എണ്ണം കൂടി വസിക്കാന് പോലും സ്ഥലമില്ല, ഭക്ഷണമില്ല. അതിനാല് ഭഗവാന് വരേണ്ടിയിരിക്കുന്നു. രാവണന് സര്വ്വരേയും പതിതമാക്കുന്നു, പിന്നെ പതിത പാവനന് വന്ന് പാവനമാക്കുന്നു. പാവനമാക്കുന്നവനും പതിതമാക്കുന്നവനും രണ്ടും വ്യത്യസ്ഥമാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി പാവന ലോകത്തെ പതിതമാക്കുന്നത് ആരാണ് പതിത ലോകത്തെ പാവനമാക്കുന്നത് ആരാണ്! പറയാറുണ്ട്- പതിത പാവനാ വരൂ– ഒരാളെ തന്നെയാണ് വിളിക്കുന്നത്. സര്വ്വരെയും പാലിക്കുന്നവന് ഒന്നാണ്. സത്യയുഗത്തില് ഒരു വികാരിയും ഉണ്ടാകില്ല. വികാരത്തില് പോകുന്നവരെയാണ് പതിതര് എന്നു പറയുന്നത്. സന്യാസിമാര് വികാരത്തില് പോകുന്നില്ല അതിനാല് അവരെ പതിതര് എന്നു പറയില്ല. പറയാറുണ്ട്- പവിത്ര ആത്മാവ്, 5 വികാരങ്ങളെ സന്യസിച്ചു, നമ്പര്വണ് വികാരമാണ് കാമം. ക്രോധം സന്യാസിമാരിലും വളരെയധികം ഉണ്ട്. സ്ത്രീയെ ഉപേക്ഷിക്കുന്നു, മനസ്സിലാക്കുന്നത് അവരുടെ കൂട്ട്കെട്ടിലിരുന്ന് നിര്വ്വികാരിയായിരിക്കാന് സാധിക്കില്ല എന്നാണ്. വിവാഹത്തിന്റെ

അര്ത്ഥം തന്നെയിതാണ്. സത്യയുഗത്തില് ഈ നിയമമില്ല. ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളേ അവിടെ പതിതരായി ആരും ഉണ്ടായിരിക്കില്ല. ദേവതമാരുടെ മഹിമയാണ് സര്വ്വഗുണ സമ്പന്നന്, സമ്പൂര്ണ്ണ നിര്വ്വികാരി. ദ്വാപരയുഗം മുതലാണ് രാവണ രാജ്യം ആരംഭിക്കുന്നത്. ബാബ സ്വയം പറയുന്നു കാമത്തെ ജയിക്കൂ. നിങ്ങള് എന്നെ ഓര്മ്മിക്കൂ, പവിത്രമായ ലോകത്തെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പതിതമാകില്ല. ഞാന് പാവനമായ ലോകം സ്ഥാപിക്കാനാണ് വന്നിരിക്കുന്നത്, രണ്ടാമത്തെ കാര്യം ഒരേയൊരു ബാബയുടെ കുട്ടികളായ ബ്രാഹ്മണരും ബ്രാഹ്മണിമാരും പരസ്പരം സഹോദരി സഹോദരന്മാരാണ്. വികാരങ്ങളില് നിന്നും മുക്തമാകാതിടത്തോളം കാലം ഈ കാര്യം ആരുടെയും ബുദ്ധിയിലിരിക്കില്ല. ബ്രഹ്മാവിന്റെ സന്താനമാകാതെ പാവനമാകാന് സാധിക്കില്ല. സഹായവും ലഭിക്കില്ല. ശരി, ബ്രഹ്മാവിന്റെ കാര്യം ഉപേക്ഷിക്കൂ. നിങ്ങള് പറയുന്നു- നമ്മള് ഭഗവാന്റെ കുട്ടികളാണെന്ന്, സാകാരത്തിലെ കണക്കനുസരിച്ച് സഹോദരി സഹോദരന്മാരായി. പിന്നെ വികാരത്തില് പോകാന് സാധിക്കില്ല. ഈശ്വരന്റെ സന്താനമാണെന്ന് സര്വ്വരും പറയുന്നു, ബാബ പറയുന്നു- കുട്ടികളേ ഞാന് വന്നിരിക്കുകയാണ്, ഇപ്പോള് ആരാണൊ എന്റേതാകുന്നത് അവര് പരസ്പരം സഹോദരി സഹോദരന്മാരായി. ബ്രഹ്മാവിലൂടെ സഹോദരി സഹോദരന്മാരെ രചിക്കുന്നു, പിന്നീട് വികാരത്തില് പോകാന് സാധിക്കില്ല. ബാബ പറയുന്നു- ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. ഒരു ജന്മത്തേയ്ക്ക് വേണ്ടി ഈ വികാരത്തെ ത്യാഗം ചെയ്യൂ. സന്യാസിമാര് കാട്ടിലേക്ക് പോകുന്നതിന് വേണ്ടി ഉപേക്ഷിക്കുന്നു. നിങ്ങള് പവിത്രമായ ലോകത്തേയ്ക്ക് പോകുന്നതിനാണ് ഉപേക്ഷിക്കുന്നത്. സന്യാസിമാര്ക്ക് യാതൊരു പ്രലോഭനവുമില്ല. ഗൃഹസ്ഥികള് ഇവരെ വളരെ ബഹുമാനിക്കുന്നു. എന്നാല് അവര് ക്ഷേത്രങ്ങളില് പൂജയ്ക്ക് യോഗ്യരായി തീരുന്നില്ല. ക്ഷേത്രങ്ങളില് പൂജയ്ക്ക് യോഗ്യതയുള്ളത് ദേവതമാര്ക്കാണ് കാരണം അവരുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. ഇവിടെ നമുക്ക് പവിത്രമായ ശരീരം ലഭിക്കില്ല. ഇത് തമോപ്രധാനമായ പതിത ശരീരമാണ്. 5 തത്വങ്ങളും പതിതമാണ്. അവിടെ ആത്മാവും പവിത്രമായിരിക്കും, 5 തത്വങ്ങളും സതോപ്രധാനവും പവിത്രവുമായിരിക്കും. ഇപ്പോള് ആത്മാവും തമോപ്രധാനം, തത്വങ്ങളും തമോപ്രധാനം, അതിനാല് വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവ ഉണ്ടായി കൊണ്ടിരിക്കുന്നു. മറ്റുള്ളവര്ക്ക് ദുഃഖം കൊടുക്കുക- ഇത് തമോഗുണമാണ്. സത്യയുഗത്തില് തത്വങ്ങളും ആര്ക്കും ദുഃഖം നല്കില്ല. ഈ സമയത്ത് മനുഷ്യരുടെ ബുദ്ധിയും തമോപ്രധാനമാണ്. സതോ, രജോ, തമോയിലൂടെ തീര്ച്ചയായും കടന്നു പോകണം. ഇല്ലായെങ്കില് ലോകം എങ്ങനെ പഴയതായി തീരും, പഴയതായില്ലായെങ്കില് പുതിയത് സ്ഥാപിക്കുന്നവന് വരാന് സാധിക്കില്ല. ഇപ്പോള് ബാബ പറയുന്നു- കുട്ടികളേ പാവനമാകൂ. ഈ അന്തിമ ജന്മം രാവണന്റെ പിടിയില് നിന്നും സ്വയത്തെ മുക്തമാക്കൂ. ആസൂരീയ നിര്ദ്ദേശമനുസരിച്ച് അര കല്പം നിങ്ങള് പതിതരായിരുന്നു, ഇത് വളരെ മോശമായ ശീലമാണ്. ഏറ്റവും വലിയ ശത്രുവാണ് കാമം. ചെറുപ്പത്തിലേ വികാരത്തില് പോകുന്നു കാരണം അങ്ങനെയുള്ള കൂട്ട്കെട്ടാണ് ലഭിക്കുന്നത്. സമയം അങ്ങനെയാണ്, തീര്ച്ചയായും പതിതമാകണം. സന്യാസ ധര്ത്തിനും പാര്ട്ടുണ്ട്. സൃഷ്ടിയെ നാശത്തില് നിന്നും കുറച്ച് മോചിപ്പിക്കുന്നു. ഇപ്പോള് ഡ്രാമയെയും കുട്ടികളാകുന്ന നിങ്ങള് മനസ്സിലാക്കി. ക്രിസ്ത്യന് ധര്മ്മം വന്ന് ഇത്രയും വര്ഷമായെന്ന് പറയുന്നു, എന്നാല് ക്രിസ്ത്യന് ധര്മ്മം എന്ന് സമാപ്തമാകും എന്ന് അറിയുന്നില്ല. പറയുന്നു- കലിയുഗം ഇനിയും 40000 വര്ഷം ഉണ്ട് എന്ന്, അപ്പോള് ക്രിസ്ത്യന് ധര്മ്മം ഉള്പ്പെടെയുള്ള ധര്മ്മങ്ങള് 40000 വര്ഷം വരെ വൃദ്ധി നേടികൊണ്ടിരിക്കും! ശാസ്ത്രങ്ങളില് കുറേ തെറ്റായ കാര്യങ്ങള് പറഞ്ഞിട്ടുണ്ട്, അതിനാല് വിരളം പേരേ ഈ കാര്യങ്ങള് മനസ്സിലാക്കി ഓരോ ചുവടും ശ്രീമതമനുസരിച്ച് നടക്കുന്നുള്ളൂ. ശ്രീമതമനുസരിച്ച് ജീവിക്കാന് എത്ര പ്രയാസമാണ്. ലക്ഷ്മീ നാരായണന് ആരെയാണൊ മുഴുവന് ലോകവും പൂജിക്കുന്നത്- നിങ്ങള് ഇപ്പോള് അവരെ പോലെയായികൊണ്ടിരിക്കുന്നു. ഇതും നിങ്ങളെ മനസ്സിലാക്കുന്നുള്ളൂ, അതും നമ്പറനുസരിച്ച്. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, വീടിനെ ഓര്മ്മിക്കൂ. വീടിന്റെ ഓര്മ്മ പെട്ടെന്ന് വരുന്നില്ലേ. മനുഷ്യര് 8-10 വര്ഷങ്ങളുടെ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്, തന്റെ ജന്മസ്ഥലത്ത് എത്താറാകുമ്പോള് എത്ര സന്തോഷിക്കുന്നു. ഇപ്പോള് ആ യാത്ര കുറച്ച് സമയത്തേയ്ക്കുള്ളതാണ്, അതിനാല് വീടിനെ മറക്കുന്നില്ല. ഇവിടെ 5000 വര്ഷങ്ങളായി അതിനാല് വീടിനെ തീര്ത്തും മറന്നു പോയി.

ഇപ്പോള് ബാബ പറഞ്ഞു തന്നു- കുട്ടികളേ ഇത് പഴയ ലോകമാണ്, ഇതിന് തീ പിടിക്കണം. ആരും രക്ഷപ്പെടില്ല, സര്വ്വര്ക്കും മരിക്കണം അതിനാല് ഈ ജീര്ണ്ണിച്ച ലോകത്തിനോടും ശരീരത്തിനോടും സ്നേഹം വെയ്ക്കാതിരിക്കൂ. ശരീരം മാറി മാറി 5000 വര്ഷങ്ങളായി. 84 പ്രാവശ്യം ശരീരം മാറി മാറി വരുന്നു. ഇപ്പോള് ബാബ പറയുന്നു നിങ്ങളുടെ 84 ജന്മങ്ങള് പൂര്ത്തിയായി, അപ്പോഴാണ് ഞാന് വന്നിരിക്കുന്നത്. നിങ്ങളുടെ പാര്ട്ട് പൂര്ത്തിയായിയെങ്കില് സര്വ്വരുടെയും പാര്ട്ട് പൂര്ത്തിയായി. ഈ ജ്ഞാനത്തെ ധാരണ ചെയ്യണം. മുഴുവന് ജ്ഞാനവും ബുദ്ധിയിലുണ്ട്. ബാബയിലൂടെ നോളേജ്ഫുള് ആകുന്നതിലൂടെ മുഴുവന് വിശ്വത്തിന്റെ അധികാരിയായി തീരുന്നു, വിശ്വം തന്നെ പുതിയതായി തീരുന്നു. ഭക്തി മാര്ഗ്ഗത്തിലെ സര്വ്വ വസ്തുക്കളും സമാപ്തമാകണം. പിന്നെ ഹേ പ്രഭു എന്ന് പറയുന്നവര് ആരും ഉണ്ടായിരിക്കില്ല. ഹേ പ്രഭു, ഹേ രാമാ ഈ അക്ഷരങ്ങള് ദുഃഖത്തിന്റെ സമയത്താണ് പറയുന്നത്. സത്യയുഗത്തില് ഇങ്ങനെ പറയില്ല കാരണം അവിടെ ദുഃഖത്തിന്റെ കാര്യമേയില്ല. അതിനാല് ഇങ്ങനെയുള്ള ബാബ ആരെയാണൊ നമ്മള് ഓര്ക്കുന്നത്, ആ ബാബയുടെ ശ്രീമത്തനുസരിച്ച് നടക്കണ്ടേ. ഈശ്വരീയ നിര്ദ്ദേശങ്ങളിലൂടെ സദാ സുഖിയായി തീരും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ശ്രീമത്തനുസരിച്ച് നടക്കുന്നില്ലായെങ്കില് അവരെ മഹാവിഡ്ഢിയെന്നു പറയുന്നു. ഈശ്വരീയ നിര്ദ്ദേശവും ആസൂരീയ നിര്ദ്ദേശവും തമ്മില് രാപകല് വ്യത്യാസമുണ്ട്. ഇപ്പോള് തിരുമാനിക്കൂ- ഏത് ഭാഗത്തേക്ക് പോകണം. മായയുടെ നേര്ക്ക് ദുഃഖം തന്നെ ദുഃഖമാണ്. ഈശ്വരന്റെ നേര്ക്കാണെങ്കില് 21 ജന്മങ്ങളുടെ സുഖം. ഇപ്പോള് ആരുടെ നിര്ദ്ദേശമനുസരിച്ച് നടക്കണം.

ബാബ പറയുന്നു ശ്രീമതമനുസരിച്ച് നടക്കാന് ആഗ്രഹിക്കുന്നുവെങ്കില് നടക്കൂ. ആദ്യത്തെ കാര്യമാണ് കാമത്തിന്റെ മേല് വിജയം നേടൂ. അതിനേക്കാള് മുന്പുള്ള കാര്യമാണ് എന്നെ ഓര്മ്മിക്കൂ. ഈ പഴയ ശരീരത്തെ ഉപേക്ഷിക്കുക തന്നെ വേണം. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. ഈ സമയത്ത് നമുക്ക് അറിയാം- 84 ജന്മങ്ങളുടെ പഴയ ശരീരം ഞാന് ഉപേക്ഷിക്കുന്നുവെന്ന്. അവിടെ സത്യയുഗത്തില് മനസ്സിലാക്കുന്നു- ഈ വൃദ്ധ ശരീരം ഉപേക്ഷിച്ച് വീണ്ടും ചെറുപ്പത്തിലേക്ക് പോകും. ഈ പഴയ ലോകത്തിന്റെ മഹാവിനാശം ഉണ്ടാകണം. ഈ കാര്യങ്ങള് ശാസ്ത്രങ്ങളിലില്ല. ഇത് ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുന്നു. ഈ കാര്യങ്ങളെല്ലാം ശ്രദ്ധയില് ബുദ്ധിയിലുണ്ടെങ്കില് അഹോ സൗഭാഗ്യം, എത്ര സഹജമാണ്. എന്നാലും അറിഞ്ഞു കൂടാ മധുരമായ രാജധാനിയെയും, മധുരമായ വീടിനെയും എന്തു കൊണ്ട് മറക്കുന്നുവെന്ന്. എന്ത് കൊണ്ട് ഓര്മ്മിക്കുന്നില്ല. കൂട്ട്കെട്ടില് പെട്ട് മോശമായി തീരുന്നു. ബാബ പറയുന്നു- കുട്ടികളെ മോശമായ വികല്പങ്ങള് വളരെയധികം വരും, എന്നാല് കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു തെറ്റും ചെയ്യരുത്. വികര്മ്മം ചെയ്ത് ബാബയ്ക്ക് എഴുതുന്നു- ബാബാ ഇന്ന വികര്മ്മം ഉണ്ടായി, ക്ഷമിക്കൂ…അങ്ങനെയല്ല. വികര്മ്മം ചെയ്തുവെങ്കില് അതിന്റെ ശിക്ഷ 100 ഇരട്ടിയാണ്. ഒന്ന് മറച്ചു വയ്ക്കുകയാണെങ്കില് ശിക്ഷ ലഭിക്കും. ഈ സമയത്ത് അറിയാന് സാധിക്കുന്നു അജാമിളനെ പോലെയായി തീരുന്നത് ആരാണെന്ന്. ആരാണൊ ഈശ്വരന്റെ മടിത്തട്ടില് വന്ന് പിന്നീട് വികാരത്തില് പോകുന്നുവെങ്കില് മനസ്സിലാക്കാം അവര്വലിയ അജാമിളനാണ്, പാപാത്മാക്കള്ക്ക് വികാരമില്ലാതെയിരിക്കാന് സാധിക്കില്ല. സിനിമ എല്ലാവരെയും മോശമാക്കുന്നു. നിങ്ങള് ഏതൊരു വികാരത്തില് നിന്നും ദൂരെയകന്നിരിക്കണം. ബ്രാഹ്മണര് നിര്വ്വികാരികളാണ് അതിനാല് കൂട്ട്കെട്ടും ബ്രാഹ്മണരുടേതായിരിക്കണം. ശൂദ്രരുടെ കൂട്ട്കെട്ടില് വരുമ്പോള് ദുഃഖിതരായി തീരുന്നു. ശരീരത്തിനു വേണ്ടി സര്വ്വതും ചെയ്യുക തന്നെ വേണം. എന്നാല് കര്മ്മേന്ദ്രിയങ്ങളിലൂടെ ഒരു വികര്മ്മവും ചെയ്യരുത്. പക്ഷെ കുട്ടികളെ പരിവര്ത്തനപ്പെടുത്തുന്നതിന് മനസ്സിലാക്കി കൊടുക്കണം, ഏതെങ്കിലും യുക്തി പ്രയോഗിച്ച് ഭാരരഹിതമായ ശിക്ഷ നല്കണം. രചനയെ രചിച്ചുവെങ്കില് ഉത്തരവാദിത്വവുമുണ്ട്. അവരെക്കൊണ്ടും സത്യമായ സമ്പാദ്യം ഉണ്ടാക്കിക്കണം. ചെറിയ ചെറിയ കുട്ടികള്ക്കും കുറച്ച് മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ്. ശിവബാബയെ ഓര്മ്മിക്കുന്നതിലൂടെ സഹായം ലഭിക്കും. സത്യമായ ഹൃദയമുള്ളവരുടെ മേല് ബാബ സന്തുഷ്ടനായിരിക്കും. സത്യമായ ഹൃദയമുള്ള കുട്ടികള്ക്ക് തന്നെയാണ് ബാബയുടെ ആശ്രയം ലഭിക്കുന്നത്. ഇപ്പോള് മുഴുവന് ലോകത്തിലും ആരും ആര്ക്കും ആശ്രയമായിട്ടില്ല. സുഖത്തിലേക്ക് കൊണ്ടു പോകുന്നതിനാണ് ആശ്രയം വേണ്ടത്. ഒരേയൊരു പരമാത്മാവിനെ തന്നെയാണ് ഓര്മ്മിക്കുന്നത്, ബാബ തന്നെ വന്ന് സര്വ്വര്ക്കും ശാന്തി നല്കുന്നു. സത്യയുഗത്തില് സര്വ്വരും സുഖിയാണ്. ബാക്കി സര്വ്വ ആത്മാക്കളും ശാന്തിയുടെ ദേശത്താണ് നിവസിക്കുന്നത്. ഭാരതം സ്വര്ഗ്ഗമായിരുന്നു, സര്വ്വരും വിശ്വത്തിന്റെ അധികാരികളായിരുന്നു. അശാന്തിയോ വഴക്കോ ഉണ്ടായിരുന്നില്ല. തീര്ച്ചയായും ആ പുതിയ ലോകം ബാബ തന്നെയാണ് രചിച്ചിട്ടുണ്ടാകുക. ബാബയില് നിന്നു തന്നെ സമ്പത്ത് ലഭിച്ചിട്ടുണ്ടാകുക. എങ്ങനെ? അതും ആരും മനസ്സിലാക്കുന്നില്ല. അതിനെ രാമ രാജ്യം എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള് ഇല്ല. തീര്ച്ചയായും ഉണ്ടായിരുന്നു. പൂജനീയമായിരുന്ന അതേ ഭാരതം ഇപ്പോള് പൂജാരിയായി, പിന്നീട് വീണ്ടും തീര്ച്ചയായും പൂജനീയമാകും. ഇപ്പോള് നിങ്ങള് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുന്നു. ശിവ ഭഗവാന്റെ വാക്കുകളാണ്- ശ്രീകൃഷ്ണന്റെ ആത്മാവും അന്തിമജന്മത്തില് കേട്ടുകൊണ്ടിരിക്കുന്നു, പിന്നെ കൃഷ്ണനായി തീരുന്നു. അതിരാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കണം. ആ സമയം വളരെ നല്ലതാണ്. അന്തരീക്ഷവും ശുദ്ധമായിരിക്കും. ഏതുപോലെ ആത്മാവ് രാത്രിയില് ക്ഷീണിക്കുമ്പോള് അല്പസമയം വിശ്രമിക്കണം എന്നു പറയുന്നു. നിങ്ങളും ഇവിടെയിരുന്നുകൊണ്ടും ബുദ്ധിയോഗം അവിടെ വെയ്ക്കണം. അമൃതവേളയില്എഴുന്നേറ്റ് ഓര്മ്മിക്കുകയാണെങ്കില് പകലും ഓര്മ്മ വരുന്നു. ഇതാണ് സമ്പാദ്യം. എത്രത്തോളം ഓര്മ്മിക്കുന്നുവൊ അത്രയും വികര്മ്മാജീത്താകും, ധാരണയുമുണ്ടാകും. ആരാണൊ പവിത്രമാകുന്നത്, ഓര്മ്മയിലിരിക്കുന്നത് അവര്ക്കേ സേവനം ചെയ്യാന് സാധിക്കൂ. നിര്ദ്ദേശമനുസരിച്ച് നടക്കുകയാണെങ്കില് ബാബ സന്തുഷ്ടനാകും. ആദ്യം സേവനം ചെയ്യണം, സര്വ്വര്ക്കും മാര്ഗ്ഗം പറഞ്ഞു കൊടുക്കണം. യോഗം ചെയ്യുന്നതിനുള്ള മാര്ഗ്ഗം മനസ്സിലാക്കി തരുന്നതിന് ജ്ഞാനവും നല്കുമല്ലോ. യോഗത്തിലിരിക്കുന്നതിലൂടെ വികര്മ്മവും ഭസ്മമാകും. അതോടൊപ്പം ചക്രവും കറക്കണം. ജ്ഞാനി യോഗിയാകണം. അപ്പോള് പുതിയ പോയിന്റ്സ് ബുദ്ധിയില് വന്നു കൊണ്ടിരിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ ജീര്ണ്ണിച്ച ശരീരത്തോടും, ജീര്ണ്ണിച്ച ലോകത്തോടുമുള്ള മമത്വത്തെയില്ലാതാക്കി ഒരേയൊരു ബാബയെയും വീടിനെയും ഓര്മ്മിക്കണം. ശൂദ്രരുടെ കൂട്ട്കെട്ടില് നിന്നും സ്വയത്തെ സംരക്ഷിക്കണം.

2) വികര്മ്മാജീത്താകുന്നതിന് അമൃതവേളയില് എഴുന്നേറ്റ് ഓര്മ്മയിലിരിക്കണം. ഈ ശരീരത്തില് നിന്നും വേറിടുന്നതിനുള്ള അഭ്യാസം ചെയ്യണം.

വരദാനം:-

യഥാര്ത്ഥത്തില് ജീവിച്ചിരിക്കെ മരിക്കുക അര്ത്ഥം സദാ കാലത്തേക്ക് പഴയ ലോകം അല്ലെങ്കില് പഴയ സംസ്ക്കാരങ്ങളില് നിന്ന് സങ്കല്പത്തില് നിന്നും സ്വപ്നത്തില് നിന്നുപോലും മരിക്കുക. മരിക്കുകയെന്നാല് പരിവര്ത്തനപ്പെടുക. അവരെ ഓരാകര്ഷണത്തിനും തന്നിലേക്ക് ആകര്ഷിക്കാന് സാധിക്കില്ല. അവര്ക്കൊരിക്കലും പറയാന് സാധിക്കില്ല എന്ത് ചെയ്യും, ആഗ്രഹിച്ചിരുന്നില്ല എന്നാല് സംഭവിച്ചു…. പല കുട്ടികളും ജീവിച്ചിരിക്കെ മരിച്ച് പിന്നീട് പുനര്ജനിക്കുന്നു. രാവണന്റെ ഒരു ശിരസ്സ് മുറിക്കുമ്പോള് അടുത്തത് വരുന്നു, എന്നാല് അടത്തറയെ തന്നെ ഇല്ലാതാക്കുകയാണെങ്കില് രൂപം മാറി മായ യുദ്ധം ചെയ്യില്ല.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top