11 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
10 July 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ബ്രഹ്മാ മാതാ-പിതാവിന് തന്റെ ബ്രാഹ്മണ കുട്ടികളെ പ്രതിയുള്ള
♫ ശ്രദ്ധിക്കൂ മുരളി (audio)➤
രണ്ട് ശുഭമായ ആശകള്
ഇന്ന് വിശ്വത്തിലെ സര്വ്വാത്മാക്കളുടെ സര്വ്വ ആശകളെ പൂര്ത്തിയാക്കുന്ന ബാപ്ദാദ തന്റെ ശുഭ ആശകളുടെ ആത്മീയ ദീപങ്ങളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബാബ കുട്ടികളുടെ സര്വ്വ ആശകളെ പൂര്ത്തീകരിക്കുന്നവനാണ്, അതിനാല് കുട്ടികളും ബാബയുടെ ശുഭ ആശകളെ പൂര്ത്തീകരിക്കുന്നവരാണ്. ബാബ കുട്ടികളുടെ ആശകളെ പൂര്ത്തീകരിക്കുന്നു, കുട്ടികള് ബാബയുടേയും. ബാബയുടെ കുട്ടികളെ പ്രതിയുള്ള ശുഭമായ ആശകള് എന്താണ് എന്നറിയാമോ? ഓരോ ബ്രാഹ്മണ ആത്മാവും ബാബയുടെ ആശകളുടെ ദീപമാണ്. ദീപം അര്ത്ഥം സദാ തെളിഞ്ഞിരിക്കുന്ന ജ്യോതി. സദാ തെളിഞ്ഞിരിക്കുന്ന ജ്യാതി സര്വ്വര്ക്കും പ്രിയപ്പെട്ടതായിരിക്കും. അടിക്കടി മിന്നിക്കൊണ്ടിരിക്കുകയാണെങ്കില് എങ്ങനെയിരിക്കും? ബാബയുടെ സര്വ്വ ആശകളെ പൂര്ത്തീകരിക്കുന്നവര് അര്ത്ഥം സദാ തെളിഞ്ഞിരിക്കുന്ന ദീപങ്ങളെ കണ്ട് ബാപ്ദാദ ഹര്ഷിതമാകുന്നു.
ഇന്ന് ബാപ്ദാദ പരസ്പരം ആത്മീയ സംഭാഷണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ബാപ്ദാദായുടെ മുന്നില് സദാ ആരാണ് ഇരിക്കുന്നത്? കുട്ടികളല്ലേ. അതിനാല് ആത്മീയ സംഭാഷണവും കുട്ടികളുമായിട്ട് തന്നെ ചെയ്യുന്നു. ശിവ ബാബ ബ്രഹ്മാബാബയോട് ചോദിക്കുകയായിരുന്നു- കുട്ടികളെ പ്രതി ഇപ്പോഴും എന്തെങ്കിലും ശുഭമായ ആശകളുണ്ടോ? ബ്രഹ്മാബാബ പറഞ്ഞു- കുട്ടികള് നമ്പര്ക്രമത്തില് തന്റെ ശക്തിക്കനുസരിച്ച്, സ്നേഹത്തിനനുസരിച്ച്, ശ്രദ്ധയ്ക്കനുസരിച്ച് സദാ ബാബയുടെ ശുഭമായ ആശകളെ പൂര്ത്തീകരിക്കുന്നതില് തീര്ച്ചയായും മുഴുകുന്നു, ഓരോരുത്തരുടെയും ഹൃദയത്തില്തീര്ച്ചയായും ഉണര്വ്വും ഉത്സാഹവുമുണ്ട്- ബാബ എന്റെ സര്വ്വ ആശകളെ പൂര്ത്തിയാക്കിയതിനാല് എനിക്കും ബാബയുടെ സര്വ്വ ആശകളെ പൂര്ത്തിയാക്കി കാണിക്കണം…. എന്നാല് ചെയ്ത് കാണിക്കുന്നതില് നമ്പര്വാറായി മാറുന്നു. ചിന്തിക്കുന്നതിലും ചെയ്ത് കാണിക്കുന്നതിലും വ്യത്യാസം വരുന്നു. ചില കുട്ടികള് ചിന്തിക്കുന്നതിലും ചെയ്ത് കാണിക്കുന്നതിലും സമാനമാണ് എന്നാല് സര്വ്വരും അങ്ങനെയല്ല. ഏത് സമയത്താണോ ബാബയോടുളള സ്നേഹവും, ബാബയിലൂടെ ലഭ്യമായിട്ടുള്ള പ്രാപ്തികളെയും സ്മൃതിയില് കൊണ്ടു വരുന്നത് – ബാബ എന്താക്കി മാറ്റി, എന്ത് നല്കി,, എന്ന് ഓര്ക്കുമ്പോള് സ്നേഹ സ്വരൂപമായത് കാരണം വളരെ ഉണര്വ്വിലും ഉത്സാഹത്തിലും പറക്കുന്നു- ബാബ എന്ത് പറഞ്ഞുവൊ അത് ഞാന് ചെയ്ത് കാണിക്കും, എന്നാല് സേവനത്തിന്റെ അഥവാ സംഘടനയുടെ സമ്പര്ക്കത്തില് വരുമ്പോള് അര്ത്ഥം പ്രയോഗത്തിലേക്ക് കര്മ്മത്തില് വരുമ്പോള്, ഇടയ്ക്ക് സങ്ക്ലപവും കര്മ്മവും സമാനമാകുന്നു അര്ത്ഥം അതേ ഉണര്വ്വും ഉത്സാഹവും നില നില്ക്കുന്നു, ഇടയ്ക്ക് കര്മ്മത്തില് വരുന്ന സമയത്ത് സംഘടനയുടെ സംസ്ക്കാരം അഥവാ മായ അഥവാ പ്രകൃതിയിലൂടെ വന്നിട്ടുള്ള പരിതസ്ഥിതികള് കാരണം, സംസ്ക്കാരം കാരണം ചെയ്യുന്നതില് വ്യത്യാസം ഉണ്ടാകുന്നു. പിന്നീട് ചിന്തിക്കുന്നു- ഇങ്ങനെയല്ലായിരുന്നെങ്കില് നന്നായിരുന്നേനെ ഇങ്ങനെ, അങ്ങനെ എന്ന ചക്രത്തില് വരുന്നു. അങ്ങനെ സംഭവിക്കണമായിരുന്നു എന്നാല് ഇങ്ങനെ സംഭവിച്ചു, അതിനാല് ഇങ്ങനെയായി- ഈ ഇങ്ങനെ അങ്ങനെ എന്നുള്ളതിന്റെ ചക്രത്തില് വരുന്നു അതിനാല് ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും സങ്കല്പവും പ്രാക്ടിക്കല് കര്മ്മവും തമ്മില് വ്യത്യാസം ഉണ്ടാകുന്നു.
അതിനാല് ബ്രഹ്മാബാബ കുട്ടികളെ പ്രതിയുള്ള വിശേഷ രണ്ട് ആശകള് കേള്പ്പിക്കുകയായിരുന്നു കാരണം ബ്രഹ്മാബാബയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയും വേണം, കൂടെ വസിക്കുകയും വേണം. ശിവബാബ കൂടെ കൊണ്ടു പോകുന്നവനാണ്, രാജ്യത്തില് അഥവാ മുഴുവന് കല്പത്തിലും കൂടെ വസിക്കുന്നില്ല. ബ്രഹ്മാബാബ സദാ കൂടെ വസിക്കുന്നവനാണ്, ശിവബാബ സാക്ഷിയായി കാണുന്നവനുമാണ്. വ്യത്യാസമില്ലേ. ബ്രഹ്മാബാബയ്ക്ക് കുട്ടികളെ പ്രതി സദാ സമാനമാകുന്നതിന്റെ ശുഭമായ ആശകള് ഇമര്ജ്ജായി കൊണ്ടിരിക്കുന്നു. ബാപ്ദാദ രണ്ട് പേര്ക്കും ഉത്തരവാദിത്വമുണ്ട് എന്നാല് സാകാരത്തില് രചയിതാവ് ബ്രഹ്മാവാണ് അതിനാല് സാകാര രചയിതാവിന് സാകാര രചനയോട് സ്വതവേ സ്നേഹമുണ്ടായിരിക്കും. നേരത്തെയും കേള്പ്പിച്ചില്ലേ- കുട്ടികള് മാതാപിതാവ് രണ്ട് പേരുടേതുമാണ് എന്നാലും അമ്മയ്ക്ക് വിശേഷ സ്നേഹം കുട്ടികളോട് ഉണ്ടായിരിക്കും കാരണം അമ്മയാണ് പാലനയ്ക്ക് നിമിത്തമാകുന്നത്. അച്ഛന് സമാനമാക്കുന്നതിന് നിമിത്തം അമ്മയായിരിക്കും അതിനാല് അമ്മയുടെ മമത്വത്തെ കുറിച്ച് മഹിമ പാടാറുണ്ട്. ഇത് ശുദ്ധമായ മമത്വമാണ്, മോഹത്തോടെയുള്ളതല്ല, വികാരത്തിന്റേതല്ല. മോഹമുള്ളയിടത്ത് പരവശരാകുന്നു, ആത്മീയ മമത്വം അഥവാ സ്നേഹം ഉള്ളയിടത്ത്, അതുണ്ടെങ്കില് അമ്മയ്ക്ക് കുട്ടികളെ പ്രതി അഭിമാനമുണ്ടായിരിക്കും, അവിടെ പരവശരാകില്ല. അതിനാല് ബ്രഹ്മാവിനെ അമ്മയെന്ന് പറയാം, അച്ഛനെന്ന് പറയാം, രണ്ട് രൂപത്തിലൂടെയും കുട്ടികളെ പ്രതി ഏതൊരു വിശേഷ ആശകള് വയ്ക്കുന്നു? ഒന്ന് ബാബയെ പ്രതിയുള്ള ആശയാണ്. രണ്ടാമത്തേത് ബ്രാഹ്മണ പരിവാരത്തെ പ്രതിയുള്ളത്. ബാബയെ പ്രതിയുള്ള ശുഭ ആശയാണ്- ഏതുപോലെ ബാപ്ദാദ സാക്ഷിയുമാണ്, സാഥിയുമാണ്, അതേപോലെ ബാപ്ദാദയ്ക്ക് സമാനം സാക്ഷിയും സാഥിയും, സമയത്തിനനുസരിച്ച് രണ്ടു പാര്ട്ടും സദാ അഭിനയിക്കുന്ന മഹാനാത്മാക്കളാകണം. അപ്പോള് ബാബയെ പ്രതിയുള്ള ശുഭ ആശയാണ്- ബാപ്ദാദായ്ക്ക് സമാനം സാക്ഷിയും സാഥിയുമാകണം.
ഒരു കാര്യത്തില് ബാപ്ദാദ രണ്ട് പേരും കുട്ടികളില് പൂര്ണ്ണ സന്തുഷ്ടരാണ്, അതെന്താണ്? ഓരോ കുട്ടിക്കും ബാപ്ദാദായോട് വളരെ സ്നേഹമുണ്ട്, ബാപ്ദാദായോടുള്ള സ്നേഹം ഒരിക്കലും മുറിയുന്നില്ല, സ്നേഹം കാരണമാണ് ശക്തിശാലിയായി, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ബ്രാഹ്മണ ആത്മാവാകുന്ന മുത്തായി സ്നേഹത്തിന്റെ ചരടില് തീര്ച്ചയായും കോര്ക്കപ്പെടുന്നു. സ്നേഹത്തിന്റെ ചരട് ഉറപ്പുള്ളതാണ്, അതൊരിക്കലും മുറിഞ്ഞു പോകില്ല. സ്നേഹത്തിന്റെ മാല നീളമുള്ളതാണ്, വിജയമാല ചെറുതാണ്. ബാപ്ദാദായുടെ സ്നേഹത്തില് സമര്പ്പിതവുമാണ്. ആര് എത്ര തന്നെ ബാബയുടെ സ്നേഹത്തില് നിന്ന് അകറ്റാന് ശ്രമിച്ചാലും, ആ സ്നേഹത്തില് അത്രയും അര്പ്പണമായതിനാല് വേര്പ്പെടുത്താന് സാധിക്കില്ല. സര്വ്വരുടെയും ഹൃദയത്തില് നിന്നും സ്നേഹത്താല് എന്റെ ബാബ എന്ന ശബ്ദം വരുന്നു. അതിനാല് സ്നേഹത്തിന്റെ മാലയില് സന്തുഷ്ടമാണ് എന്നാല് ബാബയ്ക്ക് സമാനം ശക്തിശാലി, അങ്ങനെ- ഇങ്ങനെ എന്നുള്ള ചക്രത്തില് നിന്നുപരി- ഇതില് സദാ ശക്തിശാലിയാകുന്നതിന് പകരം യഥാശക്തിയാണ്. ബാപ്ദാദ ഇതില് ബാബയ്ക്ക് സമാനം സദാ ശക്തിശാലിയാക്കുന്നതിന്റെ ശുഭമായ ആഗ്രഹം സര്വ്വ കുട്ടികളിലും വയ്ക്കുന്നു. സാക്ഷിയാകേണ്ടയിടത്ത് ഇടയ്ക്ക് സാഥിയാകുന്നു, സാഥിയാകേണ്ടയിടത്ത് സാക്ഷിയുമായി തീരുന്നു. സമയത്തിനനുസരിച്ച് രണ്ടു രീതിയെയും നിറവേറ്റുക- ഇതിനെയാണ് ബാബയ്ക്ക് സമാനമാകുക എന്ന് പറയുന്നത്. സ്നേഹത്തിന്റെ മാല തയ്യാറാണ് എന്നാല് അത്രയും നീളമുള്ള വിജയ മാലയും തയ്യാറാകണം- ബാപ്ദാദ ഇതേ ശുഭമായ ആഗ്രഹമാണ് വയ്ക്കുന്നത്. ബാപ്ദാദ തുറന്ന അവസരമാണ് നല്കുന്നത്- എത്ത്രോളം വിജയിയാകാന് ആഗ്രഹിക്കുന്നുവൊ അത്രയും വലിയ വിജയ മാല തയ്യാറാകും. 108ന്റെ പരിധിയില് വരരുത്. 108 അല്ലേയുള്ളൂ,എനിക്ക് അതില് വരാന് സാധിക്കില്ല- അങ്ങനെയൊന്നുമില്ല. ആകൂ.
വിജയിയാകുന്നതിന് ഒരു ബാലന്സിന്റെ ആവശ്യമുണ്ട്. ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സ് സദാ കേട്ടു കൊണ്ടിരിക്കുന്നു എന്നാല് ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സ് ആഗ്രഹിച്ചിട്ടും എന്ത് കൊണ്ട് നില നില്ക്കുന്നില്ല? മനസ്സിലാക്കിയിട്ടും കര്മ്മത്തില് എന്ത് കൊണ്ട് വരുന്നില്ല? അതിന് വേണ്ടി ഒരു ബാലന്സിന്റെ കൂടി ആവശ്യമുണ്ട്, അതേ ബാലന്സ് തന്നെയാണ് ബ്രഹ്മാബാബയുടെ രണ്ടാമത്തെ ആഗ്രഹം. ഒരു ആഗ്രഹം പറഞ്ഞു- സമാനമാകുക എന്ന്. രണ്ടാമത്തെ ആഗ്രഹം പരിവാരത്തെ പ്രതിയാണ്, അതാണ്- ഒരോ ബ്രാഹ്മണ ആത്മാവിനെ പ്രതി സദാ ശുഭ ഭാവന- ശുഭ കാമന കര്മ്മത്തില് ഉണ്ടായിരിക്കണം, കേവലം സങ്കല്പത്തില് മാത്രമല്ല അഥവാ ആഗ്രഹവും മാത്രമല്ല. ആഗ്രഹിക്കുന്നുണ്ട്. ചിലര് പറയുന്നു- ശുഭ ഭാവന വയ്ക്കണം എന്ന ആഗ്രഹമുണ്ട് എന്നാല് കര്മ്മത്തില് എത്തുമ്പോള് പരിവര്ത്തനപ്പെടുന്നു. ഇതിന്റെ വിസ്താരം നേരത്തെയും കേള്പ്പിച്ചു. പരിവാരത്തെ പ്രതി സദാ ശുഭ ഭാവന, ശുഭ കാമന എന്ത് കൊണ്ട് ഉണ്ടാകുന്നില്ല, ഇതിന്റെ കാരണമെന്ത്? ബാബയോട് ഹൃദയം കൊണ്ട് സ്നേഹമുണ്ട്, ഹൃദയത്തില് നിന്നുള്ള സ്നേഹത്തിന്റെ ലക്ഷണമാണ് അത് അഖണ്ഡമാണ്. ബാബയെ പ്രതി ആര് എത്ര തന്നെ തെറ്റിദ്ധാരണ കൊണ്ടു വന്നാലും അഥവാ ആര് എങ്ങനെയുള്ള കാര്യം വന്ന് കേള്പ്പിച്ചാലും അഥവാ ഇടയ്ക്ക് സാകാരത്തില് സ്വയം ബാബ പോലും കുട്ടികളെ മുന്നോട്ടുയര്ത്താന് സൂചന നല്കിയാലും അഥവാ ശിക്ഷണം നല്കിയാലും, സ്നേഹമുള്ളയിടത്ത് ശിക്ഷണം അഥവാ പരിവര്ത്തനത്തിന്റെ സൂചന തെറ്റിദ്ധാരണ കൊണ്ടു വരില്ല. സദാ ഇതേ ഭാവനയുണ്ടായിരിക്കും അഥവാ ഉണ്ട്- ബാബ എന്ത് പറയുന്നുവൊ അതില് മംഗളം ഉണ്ടായിരിക്കും. ഒരിക്കലും സ്നേഹത്തിന്റെ കുറവ് ഉണ്ടായിട്ടില്ല, കൂടുതല് സ്വയത്തെ ബാബയുടെ ഹൃദയത്തിന് സമീപത്താണെന്ന് മനസ്സിലാക്കി, സ്വന്തം എന്നുള്ള സ്നേഹം. ഇതിനെയാണ് പറയുന്നത് ഹൃദയം കൊണ്ടുള്ള സ്നേഹം, ഇത് ഭാവനയെ പരിവര്ത്തനപ്പെടുത്തുന്നു. ബാബയോടുള്ള സ്നേഹത്തിന്റെ ലക്ഷണമാണ്- സദാ ബാബ എന്ത് പറഞ്ഞുവൊ, ഹാം ജീ ചെയ്തു, അങ്ങനെ ബ്രാഹ്മണ പരിവാരത്തെ പ്രതി സദാ ഇതേ പോലെ ഹൃദയത്തില് നിന്നും സ്നേഹമുണ്ടായിരിക്കണം, അപ്പോള് ബാബയിലും പരിവാരത്തിലും സ്നേഹത്തിന്റെ ബാലന്സ്, ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സ് സ്വതവേ തന്നെ പ്രാക്ടിക്കലില് കാണപ്പെടുന്നു. അതിനാല് ബാബയോടുള്ള സ്നേഹം ശ്രേഷ്ഠമാണ് എന്നാല് സര്വ്വ ബ്രാഹ്മണ പരിവാരത്തില് സ്നേഹത്തിന്റെ ഭാഗം മാറി കൊണ്ടേയിരിക്കുന്നു. ഇട്യ്ക്ക് ഭാരമുള്ളത്, ഇട്യ്ക്ക് ഭാര രഹിതം. ചിലരെ പ്രതി ഭാരമുണ്ട്, ചിലരെ പ്രതി ഭാര രഹിതം. ബാബയും കുട്ടികളും തമ്മിലുള്ള സ്നേഹത്തിന്റെ ബാലന്സ് ഉണ്ടാകണം. ഇത് തന്നെയാണ് ബ്രഹ്മാബാബയുടെ രണ്ടാമത്തെ ശുഭമായ ആഗ്രഹം. മനസ്സിലായോ? ഇതില് ബാബയ്ക്ക് സമാനമാകൂ.
സ്നേഹം എന്ന് പറയുന്നത് അങ്ങനെയുള്ള ശ്രേഷ്ഠതയാണ് നിങ്ങള് ചെയ്താലും മറ്റുള്ളവര് ചെയ്താലും, രണ്ട് പേരിലും സന്തോഷത്തിന്റെ സമാനമായ അനുഭവം ഉണ്ടായിരിക്കണം. ബാപ്ദാദ സ്ഥാപനയുടെ കാര്യത്തിന് നിമിത്തമായി, കുട്ടികളെ സേവനത്തില് സാഥിയാക്കി, പ്രാക്ടിക്കലില് കുട്ടികള്ബാബയേക്കാള് കൂടുതല് സേവനം ചെയ്യുന്നു, ചെയ്തു കൊണ്ടിരിക്കുന്നു,അപ്പോള് കുട്ടികള് സദാ സേവനത്തില് മുന്നോട്ടുയരുന്നത് കാണുമ്പോള് , സ്നേഹം കാരണം സന്തോഷിക്കുന്നു. കുട്ടികള് സേവനത്തില് എന്തിന് മുന്നോട്ട് പോകണം, ഞാനല്ലേ നിമിത്തം, ഞാന് തന്നെയാണ് ഇവരെ നിമിത്തമാക്കിയത്- ഇങ്ങനെയുള്ള സങ്ക്ലപങ്ങള് ഒരിക്കലും ഹൃദയത്തിന്റെ സ്നേഹത്തില് ഉത്പന്നമാകില്ല. സ്വപ്നത്തില് പോലും ഇങ്ങനെയുള്ള ഭാവന ഉണ്ടായിരുന്നില്ല. ഇതിനെയാണ് പറയുന്നത് സത്യമായ സ്നേഹം, നിസ്വാര്ത്ഥമായ സ്നേഹം, ആത്മീയ സ്നേഹം. സദാ കുട്ടികളെ മുന്നില് നിമിത്തമാക്കി വയ്ക്കുന്നതില് ഹര്ഷിതമായിരുന്നു. കുട്ടികള് ചെയ്താലും ബാബ ചെയ്താലും, ഞാന് എന്ന ബോധം ഉണ്ടായിരുന്നില്ല. എന്റെ ജോലിയാണ്, എന്റെ ഡ്യൂട്ടിയാണ്, എന്റെ അധികാരമാണ്, എന്റെ ബുദ്ധിയാണ്, എന്റെ പ്ലാനാണ്- അങ്ങനെയാകരുത്. സ്നേഹം ഈ എന്റെ എന്ന ബോധത്തെ സമാപ്തമാക്കന്നു. താങ്കള് ചെയ്താലും ഞാന് ചെയ്താലും ഒരു പോലെ – ഈ ശുഭ ഭാവന അഥവാ ശുഭ കാമന, ഇതിനെയാണ് പറയുന്നത് ഹൃദയത്തിന്റെ സ്നേഹം. സ്നേഹത്തില് ഒരിക്കലും എന്റെ അഥവാ അന്യന്റെ എന്ന് തോന്നില്ല. സ്നേഹിക്ക് സ്നേഹി ആത്മാവിനെ പ്രതി ഒരിക്കലും തെറ്റിദ്ധാരണയുണ്ടാകില്ല- അങ്ങനെ സംഭവിക്കുമോ, ഇങ്ങനെ സംഭവിക്കുമോ….സദാ സ്നേഹിയെ പ്രതി വിശ്വാസമുള്ളത് കാരണം അവരുടെ സാധാരണ വാക്ക് പോലും തീര്ച്ചയായും സമര്ത്ഥമായ വാക്കായി അനുഭവപ്പെടും. വ്യര്ത്ഥമായി അനുഭവപ്പെടില്ല. സ്നേഹമുള്ളയിടത്ത് തീര്ച്ചയായും വിശ്വാസവും ഉണ്ടായിരിക്കും. സ്നേഹമില്ലായെങ്കില് വിശ്വാസവുമില്ല. അതിനാല് ബ്രാഹ്മണ പരിവാരത്തെ പ്രതി സ്നേഹം അഥവാ വിശ്വാസമുണ്ടാകുക- ഇതിനെയാണ് പറയുന്നത് ബ്രഹ്മാബാബയുടെ രണ്ടാമത്തെ ആശ പൂര്ത്തീകരിക്കുക എന്ന്. ബാബയോടുള്ള സ്നേഹത്തില് ബാപ്ദാദ സര്വ്വര്ക്കും സര്ട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്. അതേപോലെ ബ്രാഹ്മണ പരിവാരത്തെ പ്രതിയുള്ള സ്നേഹത്തിന്റെ പരിഭാഷ നേരത്തെ കേള്പ്പിച്ചു, ആ വിധിയിലൂടെ കര്മ്മത്തില് പ്രത്യക്ഷമായി വരണം, ഈ സര്ട്ടിഫിക്കറ്റും നേടണം. ഈ ബാലന്സ് ഉണ്ടായിരിക്കണം. എത്രത്തോളം ബാബയോട്, അത്രത്തോളം കുട്ടികളോടും- ഈ ബാലന്സ് ഇല്ലാത്തത് കാരണം സേവനത്തില് മുന്നോട്ടുയരുമ്പോള് പറയുന്നു- സേവനത്തില് മായ വരുന്നുവെന്ന്. ഇടയ്ക്ക് അന്തരീക്ഷത്തെ കണ്ട് പറയുന്നു- ഇങ്ങനെയുള്ള സേവനത്തേക്കാള് നല്ലത് ഓര്മ്മയിലിരിക്കുന്നതാണ് എന്ന്, സേവനത്തില് നിന്നും ഫ്രീയാക്കി ഭട്ഠിയിലിരുത്തൂ. നിങ്ങളുടെയടുത്തും സമയത്തിനനുസരിച്ച് ഈ സങ്കല്പം വരുന്നുണ്ട്.
വാസ്തവത്തില് സേവനം മായാജീത്താക്കുന്നതാണ്, മായയെ കൊണ്ടു വരുന്നതല്ല, എന്നാല് സേവനത്തില് മായ എന്ത് കൊണ്ട് വരുന്നു? ഇതിന്റെ മുഖ്യമായ കാരണം- ഹൃദയത്തിന്റെ സ്നേഹമില്ല, പരിവാരത്തിനോട് സ്നേഹമില്ല, എന്നാല് ഹൃദയത്തിന്റെ സ്നേഹം ത്യാഗത്തിന്റെ ഭാവനയെ ഉത്പന്നമാക്കുന്നു. അതില്ലാത്തത് കാരണം ഇടയ്ക്കിടയ്ക്ക് സേവനം മായയുടെ രൂപമായി മാറുന്നു, ഇങ്ങനെയുള്ള സേവനത്തെ സേവനത്തിന്റെ കണക്കില്പ്പെടുത്താന് സാധിക്കില്ല- ആത് എത്ര തന്നെ 50-60 സെന്ററുകള് തുറക്കാന് നിമിത്തമായാലും. എന്നാല് മായയില് നിന്നും മുക്തമായി യോഗയുക്തമായി ചെയ്യുന്ന സേവനമാണ് സേവനത്തിന്റെ കണക്കില് അഥവാ ബാപ്ദാദായുടെ ഹൃദയത്തില് ശേഖരിക്കപ്പെടുന്നത്. ചിലര്ക്ക് രണ്ട് സെന്ററുണ്ട്, കാണുമ്പോള് രണ്ട് സെന്ററിന്റെ ഇന്-ചാര്ജ്ജ്, ചിലര് 50 സെന്ററുകളുടെ ഇന്-ചാര്ജ്ജാണ്, എന്നാല് രണ്ട് സെന്ററെങ്കിലും നിര്വ്വിഘ്നമാണ്, മായയില് നിന്നും, ചഞ്ചലതയില് നിന്നും, സ്വഭാവ സംസ്ക്കാരത്തിന്റെ ഉരസലില് നിന്നും മുക്തമാണ് എങ്കില് രണ്ട് സെന്ററുള്ള ആള്ക്ക് 50 സെന്ററുകള് ഉള്ള ആളേക്കാള് സേവനത്തിന്റെ പൂണ്യം ശേഖരിക്കപ്പെടുന്നു. എനിക്ക 30 സെന്ററുകളുണ്ട് അഥവാ 40 സെന്ററുകളുണ്ട് എന്നതില് സന്തോഷിക്കരുത് എന്നാല് മായയില് നിന്നും മുക്തമായ എത്ര സെന്ററുകളുണ്ട്? സെന്ററുകളെയും വര്ദ്ധിപ്പിക്കുന്നു, മായയും വര്ദ്ധിക്കുന്നു- ഇങ്ങനെയുള്ള സേവനം ബാബയുടെ റജിസ്റ്ററില് ശേഖരിക്കപ്പെടുന്നില്ല. നിങ്ങള് ചിന്തിക്കും- ഞാന് വളരെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു, രാപകല് ഉറങ്ങുന്നേയില്ല, ഭക്ഷണവും ഒരു പ്രാവശ്യം ഉണ്ടാക്കിയിട്ട് രാത്രി കഴിക്കുന്നു- അത്രയും ബിസിയായിട്ടിരിക്കുന്നു. എന്നാല് സേവനത്തിനോടൊപ്പം മായയിലും ബിസിയായിട്ടിരിക്കുന്നില്ലല്ലോ? ഇതെന്ത് കൊണ്ട് സംഭവിച്ചു, ഇതെങ്ങനെ സംഭവിച്ചു, ഇവരെന്ത് കൊണ്ട് ഇങ്ങനെ ചെയ്തു, ഞാന് എന്ത് കൊണ്ട് ചെയ്തില്ല, എന്റെ അധികാരം, നിങ്ങളുടെ അധികാരം എന്നാല് ബാബയുടെ അധികാരം എവിടെ പോയി? മനസ്സിലായോ? സേവനം അര്ത്ഥം അതില് സ്വയത്തിന്റെയും സര്വ്വരുടെയും സഹയോഗം അഥവാ സന്തുഷ്ടതയുടെ ഫലം പ്രത്യക്ഷത്തില് കാണപ്പെടണം. സര്വ്വരുടെ ശുഭ ഭാവന-ശുഭ കാമനയുടെ സഹയോഗം അഥവാ സന്തുഷ്ടത പ്രത്യക്ഷ ഫലത്തിന്റെ രൂപത്തില് പ്രാപ്തമാകുന്നില്ലായെങ്കില് ചെക്ക് ചെയ്യൂ- ഫലം ലഭിക്കാത്തതിന്റെ കാരണമെന്ത്? വിധിയെ ചെക്ക് ചെയ്ത് പരിവര്ത്തനപ്പെടുത്തൂ.
ഇങ്ങനെയുള്ള സത്യമായ സേവനത്തെ വര്ദ്ധിപ്പിക്കുക തന്നെയാണ് സേവനത്തെ വര്ദ്ധിപ്പിക്കുക എന്നത്. ഞാന് വളരെ നല്ല സേവനം ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് ചിന്തിച്ച് കേവലം തന്റെ ഹൃദയത്തെ സന്തോഷിപ്പിക്കരുത് എന്നാല് ബാബയുടെ ഹൃദയത്തെ സന്തോഷിപ്പിക്കൂ, ബ്രാഹ്മണ പരിവാരത്തിന്റെ ഹൃദയത്തിന്റെ ആശീര്വാദങ്ങള് നേടൂ. ഇതിനെയാണ് സത്യമായ സേവനം എന്ന് പറയുന്നത്. കാണിക്കുന്നതിനുള്ള സേവനം വളരെ വലുതാണ് എന്നാല് ഹൃദയത്തില് നിന്നുള്ള സേവനമുള്ളയിടത്ത് ഹൃദയത്തിന്റെ സ്നേഹത്തിന്റെ സേവനം തീര്ച്ചയായും ഉണ്ടായിരിക്കും. ഇതിനെയാണ് പറയുന്നത് പരിവാരത്തെ പ്രതി ബ്രഹ്മാബാബയുടെ ആശയെ പൂര്ത്തീകരിക്കുക എന്ന്. ഇതായിരുന്നു ഇന്നത്തെ ആത്മീയ സംഭാഷണം. ബാക്കി പിന്നീട് കേള്പ്പിക്കാം. ഇന്ന് ഭാരതവാസി കുട്ടികളുടെ ഈ സീസണിലെ അവസാന അവസരമാണ് അതിനാല് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്- അത് കേള്പ്പിച്ചു. പാസായി എന്ന ഒരു സര്ട്ടിഫിക്കറ്റ് നേടി, ഇനി രണ്ടാമത്തെ സര്ട്ടിഫിക്കറ്റും നേടണം ശരി. ഇപ്പോള് ബാബയുടെ ആശകളുടെ ദീപം സദാ തെളിഞ്ഞു കൊണ്ടിരിക്കണം. ശരി.
നാല് ഭാഗത്തുമുള്ള സര്വ്വ ബ്രാഹ്മണകുല ദീപങ്ങളായ, സദാ ബാപ്ദാദായുടെ ശുഭമായ ആശകളെ പൂര്ത്തീകരിക്കുന്ന, സദാ ബാബയുടെയും പരിവാരത്തിന്റെയും ഹൃദയത്തിന്റെ സ്നേഹത്തിന്റെ ബാലന്സ് വയ്ക്കുന്ന, സദാ ഹൃദയം കൊണ്ട് സേവനം ചെയ്യുന്ന സേവാധാരികള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
വരദാനം:-
ഡ്രാമയുടെ പോയിന്റിന്റെ അനുഭവിയായിട്ടുള്ളവര് സദാ സാക്ഷി സ്ഥിതിയിലിരുന്ന് ഏകരസവും, അചഞ്ചലവും സുദൃഢവുമായ സ്ഥിതിയുടെ അനുഭവം ചെയ്യുന്നു. ഡ്രാമയുടെ പോയിന്റിന്റെ അനുഭവിയായ ആത്മാവ് ഒരിക്കലും മോശമായതില് മോശമായതിനെ കാണാതെ നല്ലതിനെ തന്നെ കാണും അര്ത്ഥം സ്വമംഗളത്തിന്റെ മാര്ഗ്ഗം കാണപ്പെടുന്നു. അമംഗളത്തിന്റെ കണക്ക് സമാപ്തമായി. മംഗളകാരി ബാബയുടെ കുട്ടികളാണ്, മംഗളകാരി യുഗമാണ്- ഈ അറിവിന്റെയും അനുഭവത്തിന്റയും അധികാരത്തിലൂടെ അചഞ്ചലവും സുദൃഢവുമാകൂ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!