11 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
10 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - ജ്ഞാനത്തിന്റെ വാനമ്പാടിയായി മാറി തനിക്കു സമാനമാക്കി മാറ്റുന്ന സേവനം ചെയ്യൂ, തന്റെ ഹൃദയത്തോട് ചോദിക്കണം എന്റെ ഓര്മ്മയുടെ യാത്ര ശരിയാണോ
ചോദ്യം: -
ഏത് വിശേഷ പുരുഷാര്ത്ഥത്തിലൂടെയാണ് നിങ്ങള്ക്ക് യാചകനില് നിന്നും രാജകുമാരനായി മാറാന് കഴിയുന്നത്?
ഉത്തരം:-
യാചകനില് നിന്നും രാജകുമാരനാകുന്നതിന് വേണ്ടി ബുദ്ധിയുടെ ലൈന് ക്ലിയറാക്കണം. ഒരു ബാബയല്ലാതെ മറ്റാരും ഓര്മ്മയില് വരരുത്. ഈ ശരീരവും എന്റെതല്ല. ഇങ്ങനെ ജീവിച്ചിരിക്കെ മരിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നവരാണ് യാചകനാകുന്നത്, അവര്ക്കാണ് വാനപ്രസ്ഥ അവസ്ഥ ഉള്ളത്. എന്തുകൊണ്ടെന്നാല് ബുദ്ധിയിലുണ്ട് ഇപ്പോള് ബാബയോടൊപ്പം വീട്ടിലേക്ക് പോകണം പിന്നെ സുഖധാമത്തിലേക്കും വരണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഓം ശാന്തി. മധുരമധുരമായ കുട്ടികള്ക്കറിയാം പഠിപ്പിലെ ഏതു കാര്യത്തിലാണ് കൂടുതല് ശ്രദ്ധ കൊടുക്കേണ്ടത്. സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരും സമ്പൂര്ണ്ണ നിര്വ്വികാരികളും മര്യാദാ പുരുഷോത്തമരും അഹിംസാ പരമോ ധര്മ്മമുള്ളവരാകണം. നോക്കണം – എന്നില് ഈ ഗുണങ്ങളെല്ലാം ഉണ്ടോ? നിങ്ങള്ക്ക് എന്താണോ ആയി തീരേണ്ടത് അതിലേക്ക് ശ്രദ്ധ വെക്കണം. എങ്ങനെ അതുപോലെ ആകും? പഠിക്കുന്നതിലൂടെയും പഠിപ്പിക്കുന്നതിലൂടെയും ആയി തീരും. പരിധിയില്ലാത്ത അച്ഛനെ മുഴുവന് ദിവസത്തിലും എത്ര ഓര്മ്മിക്കുന്നുണ്ട്, എത്ര പേരെ പഠിപ്പിക്കുന്നുണ്ട്. ഇപ്പോഴും ആരും സമ്പൂര്ണ്ണരായി മാറിയിട്ടില്ല. നമ്പര്വാര് പുരുഷാര്ത്ഥം അനുസരിച്ചാണ്. ബാബ ഓരോ ഓരോ കുട്ടിയിലും ദൃഷ്ടി വെച്ചിട്ടുണ്ട്- ഈ കുട്ടി എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എനിക്കു വേണ്ടി എന്തു സേവനമാണ് ചെയ്യുന്നത്. എത്ര പേരുടെ ഭാഗ്യത്തെ ഉയര്ന്നതിലും ഉയര്ന്നതാക്കുന്നുണ്ട്? ഓരോരുത്തര്ക്കും അവരവരുടെ സ്ഥിതിയെ കുറിച്ചും സന്തോഷത്തെ കുറിച്ചും അറിയും. ഓരോരുത്തര്ക്കും അതീന്ദ്രിയ സുഖത്തിന്റെ ജീവിതത്തിന്റെ അനുഭൂതിയും ഉണ്ടാകുന്നുണ്ട്. ബാബയുടെ ഓര്മ്മയിലൂടെയാണ് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകുന്നത് എന്ന നിഷശ്ചയവും നിങ്ങള് കുട്ടികള്ക്കുണ്ട്. ഓര്മ്മയുടെ യാത്രയാണ് സഹജമായ വഴി. തന്റെ ഹൃദയത്തോട് ചോദിക്കണം – എന്റെ ഓര്മ്മയുടെ യാത്ര ശരിയാണോ? മറ്റുള്ളവരെ തനിക്കു സമാനമാക്കുന്നുണ്ടോ? ജ്ഞാനത്തിന്റെ ബുള്ബുള്ളായി മാറിയോ? നിങ്ങള് ബ്രാഹ്മണര് തന്നെയാണ് ദൈവീക ഗുണങ്ങളെ ധാരണ ചെയ്ത് മനുഷ്യനില് നിന്നും ദേവതയാകുന്നത്. നിങ്ങള് അല്ലാതെ വേറെയാരും ദേവതയാകില്ല. നിങ്ങള് തന്നെയാണ് ദൈവീക കുടുംബത്തിലെ അംഗമാകുന്നത്. അവിടെ നിങ്ങള് ദൈവീക പരിവാരത്തിലായിരിക്കും. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് ദൈവീക പരിവാരത്തിലേതായി മാറുന്നതിന് വേണ്ടി തീവ്രമായ പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കുകയാണ്. നിയമമനുസരിച്ച് കുട്ടികള്ക്ക് പഠിക്കണം. ഒരു ദിവസം പോലും മുടങ്ങരുത്. അസുഖമായാലും, കട്ടിലില് കിടക്കുകയാണെങ്കിലും ശിവബാബയെ ഓര്മ്മിച്ചു കൊണ്ടിരിക്കണം. ആത്മാവിന് അറിയാം നമ്മള് ശിവബാബയുടെ കുട്ടികളാണ്. ബാബ നമ്മളെ തിരിച്ച് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്നതിനാണ് വന്നിരിക്കുന്നത്. എത്ര സഹജമായ ഓര്മ്മയാണ്. ഇതിന്റെയും അഭ്യാസം വേണം. ബുദ്ധിയില് ഒരെ ഒരു ബാബയുടെ ഓര്മ്മ ഉണ്ടായിരിക്കണം. ബാബ വന്നിരിക്കുകയാണ്, നമ്മള് ശാന്തിധാമത്തിലേക്ക് പോകും വീണ്ടും സുഖധാമത്തിലേക്ക് പോകും. ഒരെ ഒരു ശിവബാബയുടെ മാത്രം ഓര്മ്മ ഉണ്ടാകുന്നതിനുള്ള പരിശ്രമം അവസാനം വരെ ചെയ്യണം. മറ്റു കൂട്ടുകെട്ടുകളെ ഉപേക്ഷിച്ച് ഒരു ബാബയോടൊപ്പം കൂട്ടുകെട്ട് വെക്കണം. മുഖത്തിലൂടെ ഒന്നും ജപിക്കേണ്ട കാര്യമില്ല, എന്നാല് മറ്റുള്ളവരെ തനിക്കു സമാനമാക്കി മാറ്റുന്നതിന് അവരെ പഠിപ്പിക്കണം. ബാബ മനസ്സിലാക്കി തരുകയാണ് ഏത് സതോപ്രധാന അവസ്ഥയിലാണോ നിങ്ങള് ഇങ്ങോട്ട് വന്നിരുന്നത് ആ അവസ്ഥയിലേക്ക് തിരിച്ച് പോകണം, ആ അവസ്ഥയില് തന്നെ സത്യയുഗത്തിലേക്ക് വരണം. എത്ര സഹജമാണ്. നിങ്ങള് ഭക്തി മാര്ഗ്ഗത്തില് പാടുമായിരുന്നു അങ്ങ് എപ്പോഴാണോ വരുന്നത് ഞങ്ങള് മറ്റു കൂട്ടുകെട്ടുകളെയെല്ലാം ഉപേക്ഷിച്ച് അങ്ങയോടൊപ്പം കൂട്ടുകെട്ട് വെക്കാം, ഇതിലാണ് പരിശ്രമം ഉള്ളത്. പവിത്രതയുടെ കാര്യവും മുഖ്യമാണ്. ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും കമല പുഷ്പ സമാനം ജീവിക്കണം. കമല പുഷ്പം പോലും വെള്ളത്തില് നിന്നും ഭൂമിയില് നിന്നും വേറിട്ടാണ് ഇരിക്കുന്നത്. നിങ്ങള് ചൈതന്യ പുഷ്പങ്ങളും ഭൂമിയുടെ മുകളിലാണ് അതിനാല് നിങ്ങള്ക്കും പ്രതിജ്ഞ ചെയ്യണം – ഞങ്ങള് പവിത്രമായി ഇരുന്നു കൊണ്ട് അങ്ങയെ തന്നെ ഓര്മ്മിക്കും. അവസാനം അങ്ങല്ലാതെ മറ്റൊന്നും ഓര്മ്മ വരാതിരിക്കുന്നതിന് പരിശ്രമിക്കും. ഒരു അവഗുണവും ഉണ്ടാകരുത്. ഏതു കുട്ടികളാണോ അതുപോലെ ആകുന്നത് അവര് സദാ ഹര്ഷിതമായിരിക്കും. ഈ അഭ്യാസം നല്ല രീതിയില് ചെയ്തോള്ളൂ. കുട്ടികള്ക്ക് അറിയാം ഇടയ്ക്കിടയ്ക്ക് അവസ്ഥ വാടി പോകുന്നുണ്ട്. മായ പെട്ടെന്ന് തൊട്ടാവാടി ആക്കുന്നുണ്ട്. ഓരോരുത്തരും അവരവരോട് ചോദിക്കണം. നമ്മള് എത്രത്തോളം ബാബയുടെ ഓര്മ്മയില് ഇരുന്നു കൊണ്ട് ഹര്ഷിതമായി ഇരിക്കുന്നുണ്ട്. എത്ര സമയം ബാബയുടെ സേവനത്തിനു വേണ്ടി ചിലവഴിക്കുന്നുണ്ട്. ആര് എങ്ങനെയുള്ളവരായാലും, നിങ്ങള് കുട്ടികള്ക്ക് സേവനം ചെയ്തുകൊണ്ടിരിക്കണം. ആരാണ് സമ്പത്ത് നേടുന്നതിന് യോഗ്യത ഉള്ളവരെന്നും ബാബ പരിശോധിക്കുന്നുണ്ട്. ഏതുപോലെയാണോ തേളിന് ഏതെങ്കിലും വസ്തുവിനെ കണ്ടാല് അറിയും അത് കല്ലാണോ അതോ മൃദുലമായതാണോ, കല്ലാണെങ്കില് അതില് ഒരിക്കലും കുത്തില്ല. നിങ്ങളുടെ ജോലിയും ഇതാണ്. നിങ്ങള് പരിധിയില്ലാത്ത ബാബയുടെ വിദ്യാര്ത്ഥികളാണ്. എല്ലാത്തിന്റെയും ആധാരം പഠിപ്പാണ്. ആരംഭത്തില് കുട്ടികള്ക്ക് മുരളി ഇല്ലാതെ ഒരു ദിവസം പോലും ഇരിക്കാന് സാധിച്ചിരുന്നില്ല, എത്ര പിടഞ്ഞിരുന്നു. (ക്ലാസ്സില് വലിയ സഹോദരിമാര് ഗീതം കേള്പ്പിച്ചു – അങ്ങയുടെ മുരളിയിലെ മായാജലം…………)ബന്ധനത്തില് കഴിയുന്നവര്ക്ക് എങ്ങനെയാണ് മുരളി എത്തിച്ചിരുന്നത്. മുരളിയിലാണ് മായാജാലം ഉള്ളത്. എന്ത് അത്ഭുതമാണ്? വിശ്വത്തിന്റെ അധികാരി ആകുന്നതിനുള്ള മായാജാലം. ഇതിനെക്കാള് വലിയ മായാജാലം വേറെയൊന്നുമില്ല. ആ സമയത്ത് മുരളിയോട് എത്ര ആദരവായിരുന്നു. മുരളി എത്തിക്കുന്നതിന് എത്ര പ്രയത്നിക്കുമായിരുന്നു. അറിയുമായിരുന്നു പഠിപ്പില്ലെങ്കില് ആ പാവത്തിന്റെ അവസ്ഥ എന്താകും. ഇവിടെ ബാബക്ക് അറിയാം ധാരാളം കുട്ടികള് ഇങ്ങനെയുണ്ട് അവര് പൂര്ണ്ണമായ ശ്രദ്ധ മുരളിയില് കൊടുക്കാറില്ല. മുരളിയാണ് കുട്ടികളെ റിഫ്രെഷ് ആക്കുന്നത്. വിശ്വത്തിന്റെ അധികാരി ആക്കി മാറ്റുന്ന ഭഗവാന്റെ മുരളി കേള്ക്കുന്നില്ലെങ്കില് ഭഗവാനാകുന്ന ടീച്ചര് എന്തു പറയും. ബാബക്ക് അത്ഭുതം തോന്നാറുണ്ട്. മുന്നോട്ട് പോകവെ ധാരാളം കുട്ടികള്ക്ക് മായയുടെ കൊടുങ്കാറ്റ് ഇങ്ങനെയാണ് വരുന്നത് അതിലൂടെ മുരളി പഠിക്കുന്നതും, ക്ലാസ്സിലേക്ക് വരുന്നതും നിര്ത്തും. ജ്ഞാനത്തിനോട് വെറുപ്പ് കാണിക്കുക അര്ത്ഥം ബാബയോട് വെറുപ്പ് കാണിക്കുന്നതാണ്. ബാബയോട് വെറുപ്പ് അര്ത്ഥം വിശ്വത്തിന്റെ ചക്രവര്ത്തി പദവിയോടുള്ള വെറുപ്പാണ്. മായ തീര്ത്തും നിങ്ങളെ താഴേക്ക് കൊണ്ടു പോകും. ബുദ്ധിയെ ഒറ്റയടിക്ക് അടിക്കും, പിന്നീട് ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. കേവലം ഭക്തിയെല്ലാം ചെയ്യുന്നുണ്ട് പക്ഷെ മുഴുവനായും അന്ധവിശ്വാസികളായി, ബുദ്ധിശൂന്യരായി കഴിഞ്ഞിരിക്കുന്നു. ബാബ സ്വയം പറയുകയാണ് നിങ്ങള് എത്ര യോഗ്യത ഉള്ളവരായിരുന്നു. ഇപ്പോള് യോഗ്യത ഒന്നും ഇല്ല. ഇപ്പോള് ഞാന് വീണ്ടും നിങ്ങള് കുട്ടികളെ യോഗ്യരാക്കാന് വന്നിരിക്കുകയാണ് അതിനാല് തീര്ച്ചയായും ശ്രീമത്തിലൂടെ നടക്കണം. ബാബ പറയുകയാണ് ഈ മാര്ഗ്ഗത്തില് കേവലം ബാബയെ ഓര്മ്മിക്കുകയും പഠിക്കുകയും വേണം ഇതല്ലാതെ വേറെ ഒന്നും ചെയ്യാനില്ല. സ്കൂളില് വിദ്യാര്ത്ഥികള് പഠിക്കുകയും അതോടൊപ്പം ടീച്ചറെ ഓര്മ്മിക്കുകയും ചെയ്യുന്നുണ്ട്. സ്വഭാവത്തിലും പരിവര്ത്തനം കൊണ്ടു വരണം. നിങ്ങളുടെ ലക്ഷ്യം മുന്നിലാണ് നില്ക്കുന്നത്. നിങ്ങള്ക്ക് ഇതായി മാറണം, അവരുടെ സ്വഭാവം നല്ലതായത് കൊണ്ടാണ് മുഴുവന് ദിവസവും മനുഷ്യര് പാടുന്നുണ്ട് – അങ്ങ് സര്വ്വഗുണ സമ്പന്നനാണ്, മനുഷ്യന് ഏതുവരെ ബാബയുടെ പരിചയം കിട്ടുന്നില്ലയോ അതു വരെ അവര് ഇരുട്ടിലായിരിക്കും. മുഴുവന് ലോകത്തിലേയും മനുഷ്യര് ഈ സമയത്ത് അനാഥരാണ്. അവര്ക്ക് ബാബയുടെ സന്ദേശം കൊടുക്കണം. നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണ്. ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. എങ്ങനെ എല്ലാവരിലേക്കും സന്ദേശം എത്തിക്കണം എന്നതിനുള്ള യുക്തി കണ്ടു പിടിക്കണം, പത്രങ്ങളിലൂടെയാണ് വാര്ത്ത എല്ലാവരിലേക്കും എത്തിച്ചേരുക – ഒരു ബാബയെ ഓര്മ്മിക്കൂ എങ്കില് പാവനമാകും. എല്ലാ ആത്മാക്കളും ആദ്യം പാവനമായിരുന്നു ഇപ്പോള് എല്ലാവരും അപവിത്രമാണ്. ഇവിടെ പവിത്രമായ ആത്മാക്കളൊന്നുമില്ല. പവിത്രമായ ലോകത്തിലാണ് പവിത്രമായ ആത്മാക്കള് ഉണ്ടാവുക. ആത്മാവ് പവിത്രമായി മാറിയാല് ഈ പഴയ വസ്ത്രം ഉപേക്ഷിക്കണം. ആത്മാവ് പാവനമായിരിക്കുന്നു അപ്പോള് ശരീരം പതിതമാണെങ്കില് ബാബയെ ഓര്മ്മിച്ചാല് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും എന്നുമല്ല. ആദ്യമാദ്യം നിങ്ങള് പവിത്രമായിട്ടാണ് വന്നത് ഇപ്പോള് വീണ്ടും പവിത്രമാകണം. ആത്മാവ് പവിത്രമായി പവിത്ര ലോകത്തിലേക്ക് പോവുക തന്നെ ചെയ്യും. ശാന്തിധാമത്തില് നിന്നും വീണ്ടും ഗര്ഭ കൊട്ടാരത്തിലേക്ക് വരും. അവിടെ ദുഖത്തിന്റെ പേരോ അടയാളമോ ഇല്ല. രാവണന്റെ രാജ്യം ഉണ്ടാകില്ല. പക്ഷെ പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി നേടണം, അതിനു വേണ്ടിയുള്ള പഠിപ്പാണ് ഇത്. സ്വര്ഗ്ഗത്തിലേക്ക് എല്ലാവരും പോവുക തന്നെ ചെയ്യും. പക്ഷെ ഉയര്ന്ന പദവി നേടുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഇത് നിങ്ങള്ക്ക് അറിയാം സ്വര്ഗ്ഗത്തിന്റെ സ്ഥാപനയും നരകത്തിന്റെ വിനാശവും നടക്കുകയാണ്. ശിവാലയത്തിന്റെ സ്ഥാപന നടക്കുകയും വികാരി ലോകത്തിന്റെ വിനാശവും ഉണ്ടാകും. ശിവാലയത്തിലേക്ക് വരുക തന്നെ വേണം. ചിലരെല്ലാം ഈ ശരീരം ഉപേക്ഷിച്ച് പോയി രാജകുമാരന്മാരും രാജകുമാരിമാരായി മാറും. ചിലര് പ്രജയിലേക്ക് പോകും. ആരുടെ ലൈന് ക്ലിയറാണോ, ആര്ക്കാണോ ഒരു ബാബയുടേതല്ലാത്ത വേറെ ആരുടെ ചിന്തയും ഇല്ലാത്തത് അവരാണ് പൂര്ണ്ണമായ യാചകന്. ശരീരത്തിനേയും ഓര്മ്മിക്കരുത് അര്ത്ഥം ജീവിച്ചിരിക്കെ മരിക്കണം. നമ്മുക്കാണെങ്കില് ഇപ്പോള് പരിധിയില്ലാത്ത വീട്ടിലേക്ക് പോകണം. നമ്മള് വീട് മറന്നിരിക്കുകയായിരുന്നു. ഇപ്പോള് ബാബ ഓര്മ്മിപ്പിച്ചു തന്നിരിക്കുകയാണ്.
ബാബ മധുരമധുരമായ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ് നിങ്ങള് വാനപ്രസ്ഥിയാണ്. ഈ സമയത്ത് നിങ്ങള് വാനപ്രസ്ഥ അവസ്ഥയിലാണ്. ശബ്ദത്തില് നിന്നും ഉപരിയായ സ്ഥാനത്തിലേക്ക് നിങ്ങള് കുട്ടികളെ കൂട്ടി കൊണ്ടു പോകുന്നതിനാണ് ബാബ വന്നിരിക്കുന്നത്. വാനപ്രസ്ഥ അവസ്ഥയിലേക്ക് പോകുന്നതിനാണ് ഭക്തരെല്ലാം ഭക്തി ചെയ്യുന്നത്. ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ് എങ്ങനെയാണ് സര്വ്വരും വാനപ്രസ്ഥ അവസ്ഥയിലേക്ക് പോകുന്നത്. മനുഷ്യര് ഈ ശബ്ദമെല്ലാം കേള്ക്കുന്നുണ്ട് എന്നാല് അവര്ക്ക് ഇതിന്റെ അര്ത്ഥമൊന്നും അറിയില്ല. ദ്വാപരം മുതല് ലൗകികത്തിലെ ഗുരുക്കന്മാരിലൂടെ ധാരാളം പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട് പക്ഷെ തിരിച്ച് ആര്ക്കും പോകുവാന് സാധിച്ചിട്ടില്ല. ബാബ പറയുകയാണ് ഇപ്പോള് ചെറിയവരുടേയും വലിയവരുടേയുമെല്ലാം വാനപ്രസ്ഥ അവസ്ഥയാണ്. സത്യം സത്യമായ വാനപ്രസ്ഥ അവസ്ഥ നിങ്ങളുടേതാണ് അതിനാല് തിരിച്ചു പോകണം. പരിധിയില്ലാത്ത ബാബ സര്വ്വരെയും തിരിച്ച് കൊണ്ടു പോകുന്നതിന് വന്നിരിക്കുകയാണ്. അതിനാല് നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. സര്വ്വരേയും മധുരമായ വീട്ടിലേക്ക് കൊണ്ടു പോകുന്നതും ബാബയാണ് എന്തുകൊണ്ടെന്നാല് ആത്മാക്കള്ക്ക് ഇപ്പോള് ശാന്തിയാണ് വേണ്ടത്. ഇവിടെയാണെങ്കില് ശാന്തിയൊന്നും ഇല്ല. ശാന്തിധാമത്തിന്റെ അധികാരി ഒരു ബാബയാണ്, എപ്പോഴാണോ അധികാരി വരുന്നത് അപ്പോഴാണല്ലോ കൂട്ടി കൊണ്ടു പോവുക. ശാന്തിധാമത്തിലേക്ക് പോകുന്നതിന് ഭക്തി ചെയ്യുമായിരുന്നു. ശുഖധാമത്തിലേക്ക് എനിക്ക് പോകണം എന്നൊന്നും ആരും പറയുന്നില്ല. ബാബ പറയുകയാണ് ഞാന് നിങ്ങള്ക്ക് വാക്ക് നല്കുകയാണ് അഥവാ എന്റെ ശ്രീമത്തിലൂടെ നടക്കുകയാണെങ്കില് നിങ്ങള് എല്ലാവരേയും വീട്ടിലേക്ക് കൊണ്ടു പോകും. സുഖധാമത്തിലേക്ക് എല്ലാവരും പോയില്ലെങ്കിലും ശാന്തിധാമത്തിലേക്ക് എല്ലാവരും പോകും. ആരെയും ഉപേക്ഷിക്കുകയില്ല. കൂടെ വരുന്നില്ലെങ്കില് ശിക്ഷകള് കൊടുത്ത്, അടി കൊടുത്തിട്ടെങ്കിലും കൂടെ കൂട്ടി കൊണ്ടു പോകും. ഏതുപോലെ കുട്ടികളെ ശിക്ഷിക്കാറുണ്ടല്ലോ അതു പോലെ തന്നെ ചെയ്യും. നിങ്ങള് കുട്ടികളേയും അതുപോലെ കൂട്ടി കൊണ്ടു പോകും എന്തുകൊണ്ടെന്നാല് ഡ്രാമയിലെ പാര്ട്ട് തന്നെ ഇങ്ങനെയാണ് അതിനാല് തന്റെ സമ്പാദ്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണെങ്കില് നല്ലതാണ്. നല്ല പദവിയും പ്രാപ്തമാകും. അവസാനം വരുന്നവര്ക്ക് എന്തു സുഖമാണ് ലഭിക്കുക. ബാബ പറയുകയാണ് നിങ്ങള് ആഗ്രഹിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ എല്ലാ ശരീരങ്ങളേയും അഗ്നിയില് കത്തിച്ച് ആത്മാക്കളെ തീര്ച്ചയായും തിരിച്ച് കൊണ്ടു പോകും.എന്റെ നിര്ദേശത്തിലൂടെ നടന്ന് അഥവാ സര്വ്വഗുണ സമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായി മാറുകയാണെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാം എന്തുകൊണ്ടെന്നാല് എന്നെ വിളിച്ചതു തന്നെ തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോകൂ എന്ന് പറഞ്ഞു കൊണ്ടാണ് അര്ത്ഥം മരണം നല്കൂ എന്നാണ് പറഞ്ഞത്. ഇത് എല്ലാവര്ക്കും അറിയാം, മരണം വരാന് പോവുകയാണ്. അഴുക്ക് നിറഞ്ഞ ഒന്നും ഇവിടെ ഉണ്ടാകില്ല. ബാബ പറയുകയാണ് ഞാന് തീര്ച്ചയായും സര്വ്വരെയും ഈ അഴുക്ക് നിറഞ്ഞ ലോകത്തില് നിന്നും കൂട്ടി കൊണ്ടു പോകും. ആരാണോ നല്ല രീതിയില് പഠിക്കുന്നത് അവര് സുഖധാമത്തിലേക്ക് വരും. സുഖധാമം അഥവാ സ്വര്ഗ്ഗം ആകാശത്തിലൊന്നുമല്ല. നിങ്ങളുടെ ഓര്മ്മചിന്ഹമാണ് ദില്വാഡാ ക്ഷേത്രം. അവിടെ ആദി ദേവനും ഇരിക്കുന്നുണ്ട്. ബാപ്ദാദയല്ലേ. ഈ ശരീരത്തിലേക്കാണ് ബാബ പ്രവേശിക്കുന്നത്. നിങ്ങള്ക്ക് അറിയാം ഇവിടെ ഇരിക്കുന്നത് ബാപ്ദാദയാണ്. നിങ്ങള് ദില്വാഡാ ക്ഷേത്രത്തിലേക്ക് പോകുമ്പോള് അവിടെ ബാപ്ദാദയാണ് ഇരിക്കുന്നത് എന്ന ചിന്തയില് വേണം പോകാന്. ഈ സമയത്ത് നിങ്ങള് ഏതെല്ലാം കുട്ടികളാണോ രാജയോഗം അഭ്യസിക്കുന്നത് അവരുടെ അടയാളമാണ് അത്. മഹാരഥിയും കുതിരസവാരിക്കാരും ഉണ്ട്. ഈ ദാദയിലാണ് ബാബ പ്രവേശിക്കുന്നത്. ആ ക്ഷേത്രം ജഡമാണ്, എന്നാല് ഇവിടെ ചൈതന്യം ഇരിക്കുന്നുണ്ട്, മോഡല് കണ്ടിട്ടാണല്ലോ വരുന്നത്. ദില്വാഡാ ക്ഷേത്രം എത്ര സുന്ദരമാണ്. കല്പകല്പം ഇങ്ങനെയുള്ള ക്ഷേത്രം തന്നെ പണിയും അത് നിങ്ങള് പോയി കാണുകയും ചെയ്യും. നിങ്ങള് പറയും ഇതെല്ലാം പൊട്ടി പോകും, പിന്നെ എങ്ങനെ നിര്മ്മിക്കപ്പെടും? ഇങ്ങനെയൊന്നും ചിന്തിക്കരുത്. സ്വര്ഗ്ഗം ഇപ്പാള് എവിടെയാണ് എന്നാല് വീണ്ടും സ്വര്ഗ്ഗത്തിലെ കൊട്ടാരങ്ങള് വരും. ഇപ്പോഴുള്ള പര്വ്വതങ്ങളെല്ലാം പൊട്ടി പോകും, വീണ്ടും ഉണ്ടാകും. വീണ്ടും ആബു വരും. ധാരാളം കുട്ടികള് ഈ കാര്യത്തില് സംശയിക്കുന്നുണ്ട്. ബാബ പറയുന്നു സംശയത്തിന്റെ കാര്യമൊന്നുമില്ല. പറയുന്നുണ്ട്-ദ്വാരക സമുദ്രത്തിന്റെ താഴേക്ക് പോയി, താഴേക്ക് ഏതെല്ലാം വസ്തുക്കള് പോയിട്ടുണ്ടോ അതെല്ലാം ഇല്ലാതായിട്ടുണ്ടാകും. നിങ്ങള്ക്ക് അറിയാം സ്വര്ഗ്ഗത്തില് നമ്മള് നമ്മുടെ കൊട്ടാരങ്ങളെല്ലാം ഉണ്ടാക്കും. അവിടെ എല്ലാം തീര്ത്തും സതോപ്രധാനവും പുതിയ പുതിയ വസ്തുക്കളുമായിരിക്കും. നിങ്ങള് അവിടെയുള്ള പഴങ്ങളെല്ലാം കണ്ടിട്ട് വരാറുണ്ടല്ലോ. നിങ്ങള്ക്ക് അറിയാം നമ്മള് അവിടേക്ക് പോകുന്നവരാണ്. വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടും അപ്പോള് സ്വര്ഗ്ഗവും വീണ്ടും വരുമല്ലോ. ഈ നിശ്ചയം ഉണ്ടായിരിക്കണം. പക്ഷെ ആരുടെ ഭാഗ്യത്തിലാണോ ഇല്ലാത്തത് അവര് ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു ചോദിക്കും. ഇത്രയും പേരും വരും അതോടൊപ്പം കൊട്ടാരങ്ങളും വരും.
നിങ്ങള്ക്ക് അറിയാം സോമനാഥ ക്ഷേത്രത്തെ കൊള്ളയടിച്ചു കൊണ്ടു പോയി, വീണ്ടും ക്ഷേത്രം നിര്മ്മിക്കും. ഇത് പൂജ്യനില് നിന്നും പൂജാരിയാവുക അതുപോലെ പൂജാരിയില് നിന്നും പൂജ്യനാകുന്നതിന്റെ കളിയാണ്. ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്… ഇതാണ് ചക്രം. നിങ്ങള് കുട്ടികള് കോടികോടി മടങ്ങ് ഭാഗ്യശാലികളാണ്. നിങ്ങളുടെ ഓരോ ചുവടിലും കോടികള് അച്ചടിച്ചിട്ടുണ്ട്. നിങ്ങളുടെ ഓരോ ചുവടിലും കോടിയുണ്ട് എന്ന് നിങ്ങള്ക്ക് അറിയാം അര്ത്ഥം പഠിപ്പിലെ ഓരോ ചുവടിലും കോടികളുണ്ട്. എത്രത്തോളം പഠിക്കുന്നോ അത്രയും ഉയര്ന്ന പദവി പ്രാപ്തമാകും. സത്യയുഗം സ്വര്ണ്ണിമ യുഗമാണ്. അവിടെയുള്ള ഭൂമിയും എത്ര സുന്ദരമായിരിക്കും. അവിടെ എത്ര സുന്ദരമായ കൊട്ടാരങ്ങളുണ്ടാകും. ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. കാണുമ്പോള് തന്നെ കണ്ണുകള് ശീതളമാകും. അങ്ങനെയുള്ള രാജധാനിയിലെ അധികാരികളാണ് നിങ്ങള്, അതിനാല് എത്ര നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യണം. പുരുഷാര്ത്ഥത്തിലൂടെയാണ് പ്രാപ്തി ഉണ്ടാകുന്നത്. കുട്ടികളുടെ ബുദ്ധിയില് ജ്ഞാനമുണ്ട്. ബാബയെ ഓര്മ്മിക്കണം, ലൗകിക സംബന്ധങ്ങളോടുള്ള മമത്വം ഇല്ലാതാക്കണം കേവലം ഒരു ബാബയെ ഓര്മ്മിക്കണം.ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ഓര്മ്മയില് സദാ ഹര്ഷിതമായി കഴിയണം. ഒരിക്കലും വാടി പോകരുത്. അസുഖമാണെങ്കിലും മുരളി തീര്ച്ചയായും കേള്ക്കുകയും പഠിക്കുകയും വേണം.
2) പഠിപ്പിലൂടെ ചുവട് ചുവടുകളില് കോടികള് സമ്പാദിക്കണം അതോടൊപ്പം മറ്റു സംഘങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു ബാബയുടെ കൂടെ വെക്കണം.
വരദാനം:-
ഏതുപോലെയാണോ ബ്രഹ്മാബാബ ദൃഢ സങ്കല്പത്തിലൂടെ ഓരോ കാര്യത്തിലും സഫലത പ്രാപ്തമാക്കിയത്, ഒരു ബാബ രണ്ടാമതൊരാളില്ല – ഇത് പ്രത്യക്ഷത്തില് കര്മ്മം ചെയ്ത് കാണിച്ചു. ഒരിക്കലും നിരാശനായില്ല, സദാ നത്തിംങ് ന്യൂ എന്ന പാഠത്തിലൂടെ വിജയിയായി, ഹിമാലയം പോലെയുള്ള വലിയ പ്രശ്നത്തെ പോലും പര്വ്വതത്തില് നിന്ന് പഞ്ഞിയാക്കി മാറ്റി വഴി കണ്ടെത്തി, ഒരിക്കലും ഭയന്നില്ല, ഇതുപോലെ വിശാല ഹൃദയം വയ്ക്കൂ, സന്തുഷ്ട ഹൃദയം വയ്ക്കൂ. ഓരോ ചുവടിലും ബ്രഹ്മാ ബാബയെ ഫോളോ ചെയ്യൂ അപ്പോള് സമീപരും സമാനരുമായി മാറും.
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ –
എത്രത്തോളം പരിധിയില്ലാത്ത പ്രാപ്തികളില് മഗ്നമായി കഴിയുന്നോ അത്രത്തോളം പരിധിയുള്ള ആകര്ഷണങ്ങളില് നിന്ന് ഉപരി പരമാത്മാ സ്നേഹത്തില് ലയിക്കുന്നതിന്റെ അനുഭവം ചെയ്യും. താങ്കളുടെ ഈ ആത്മീയ സ്ഥിതി അന്തരീക്ഷത്തില് ആത്മീയതയുടെ സുഗന്ധം പരത്തും.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!