11 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 10, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ബാബ അതിമധുരമായ സാക്കറിനാണ്, അതിനാല് മറ്റെല്ലാ കാര്യങ്ങളെയും ഉപേക്ഷിച്ച് ബാബയെ ഓര്മ്മിക്കുകയാണെങ്കില് മധുരമായ സാക്കറിനായി മാറും.

ചോദ്യം: -

നിങ്ങള് ബാബയില് നിന്നും ശ്രീമതമെടുത്ത് തന്റെ ഉള്ളില് ഏതൊരു സംസ്കാരമാണ് നിറയ്ക്കുന്നത്?

ഉത്തരം:-

ഭാവിയില് മന്ത്രിയില്ലാതെ മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കാന്. ഭാവിയിലെ രാജധാനിയെ നയിക്കുന്നതിനു വേണ്ടിയാണ് നിങ്ങള് ഇവിടെ വന്നിരിക്കുന്നത്. ബാബ നിങ്ങള്ക്ക് നല്കുന്ന ശ്രീമത്തിലൂടെ പകുതി കല്പത്തിലേക്കു വേണ്ടി ആരില് നിന്നും ശ്രീമതമെടുക്കേണ്ട ആവശ്യമില്ല. ബുദ്ധി ദുര്ബലമായവര്ക്കാണ് നിര്ദ്ദേശം സ്വീകരിക്കേണ്ടി വരുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് തന്നെയാണ് മാതാവും പിതാവും….

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. മധുര-മധുരമായ ആത്മീയ കുട്ടികളെ എന്ന് ആരാണ് പറഞ്ഞത്? ആത്മീയ അച്ഛനു മാത്രമെ പറയാന് സാധിക്കുകയുള്ളൂ. മധുര-മധുരമായ ആത്മീയ കുട്ടികള് ഇപ്പോള് സന്മുഖത്തിരിക്കുകയാണ്, ബാബ വളരെ സ്നേഹത്തോടെ മനസ്സിലാക്കി തരുകയാണ്. എല്ലാവര്ക്കും സുഖ-ശാന്തി നല്കുന്നതിനും അഥവാ എല്ലാവരെയും ദുഃഖത്തില് നിന്നും മുക്തമാക്കുന്നതിനും ഒരു ബാബയല്ലാതെ ലോകത്തില് ആരുമില്ല. അതുകൊണ്ടാണ് ദുഃഖത്തില് അച്ഛനെ ഓര്മ്മിക്കുന്നത്. നിങ്ങള് കുട്ടികള് സന്മുഖത്തിരിക്കുകയാണ്. ബാബ നമ്മളെ സുഖധാമത്തിലേക്ക് വേണ്ടി യോഗ്യരാക്കി മാറ്റുകയാണ് എന്നറിയാം. സദാ സുഖധാമത്തിന്റെ അധികാരിയായി മാറുന്ന കുട്ടികള് ബാബയുടെ സന്മുഖത്തേക്ക് വന്നിരിക്കുകയാണ്. സന്മുഖത്ത് കേള്ക്കുന്നതിലും ദൂരെ നിന്നു കേള്ക്കുന്നതിലും ഒരുപാട് വ്യത്യാസമുണ്ടെന്ന് അറിയാം. മധുബനില് സന്മുഖത്തേക്ക് വരുന്നു. മധുബന് പ്രസിദ്ധമാണ്. മനുഷ്യര് മധുബനില് വൃന്ദാവനത്തില് കൃഷ്ണന്റെ ചിത്രം കാണിച്ചിരിക്കുന്നു. എന്നാല് കൃഷ്ണനൊന്നും ഇവിടെയില്ല. ഇവിടെ നിരാകാരനായ ബാബയാണ് നിങ്ങളെ കണ്ടുമുട്ടുന്നത്. നിങ്ങള്ക്ക് സ്വയം ഇടക്കിടക്ക് ആത്മാവാണെന്ന് നിശ്ചയിക്കണം. ഞാന് ആത്മാവ് ബാബയില് നിന്നും സമ്പത്തെടുക്കുകയാണ്. മുഴുവന് കല്പത്തിലും ഒരേ ഒരു സമയത്താണ് സമ്പത്ത് പ്രാപ്തമാക്കാനുള്ള സമയം വരുന്നത്. മുഴുവന് കല്പത്തിലും വെച്ച് മംഗളകരമായ സമയമാണ്. അതുകൊണ്ടാണ് സംഗമയുഗത്തിന് പുരുഷോത്തമം എന്ന പേരിട്ടിരിക്കുന്നത്. ഈ സംഗമയുഗത്തിലാണ് എല്ലാ മനുഷ്യരും ഉത്തമമായി മാറുന്നത്. ഇപ്പോള് തമോപ്രധാനമായ എല്ലാ മനുഷ്യാത്മാക്കള്ക്കും സതോപ്രധാനമായി മാറണം. സതോപ്രധാന സമയത്ത് മനുഷ്യര് ഉത്തമരാണ്. തമോപ്രധാനമാകുമ്പോള് മനുഷ്യരും ഒരു കലകളുമില്ലാത്തവരായി മാറുന്നു. അതിനാല് ബാബ ആത്മാക്കള്ക്ക് സന്മുഖത്ത് മനസ്സിലാക്കി തരുകയാണ്. മുഴുവന് പാര്ട്ടും ആത്മാവിന്റേതാണ്, അല്ലാതെ ശരീരത്തിന്റെയല്ല. ആത്മാവും ശരീരവും രണ്ടും കൂടിചേരുമ്പോഴാണ് പാര്ട്ടഭിനയിക്കുന്നത്. വാസ്തവത്തില് നമ്മള് ആത്മാക്കള് നിരാകാരി ലോകത്തില് അഥവാ ശാന്തിധാമത്തില് വസിക്കുന്നവരാണ് എന്ന് നിങ്ങളുടെ ബുദ്ധിയില് വന്നു കഴിഞ്ഞു. ഇത് ആര്ക്കും അറിയില്ല. സ്വയം മനസ്സിലാക്കുന്നുമില്ല, മനസ്സിലാക്കി കൊടുക്കാനും സാധിക്കുന്നില്ല. വാസ്തവത്തില് ആത്മാക്കളെല്ലാം പരംധാമത്തിലാണ് വസിക്കുന്നതെന്ന് നിങ്ങള്ക്കറിയാം. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ഇപ്പോള് തുറന്നു കഴിഞ്ഞു. പരംധാമം നിരാകാരി ലോകമാണ്. ഇത് സാകാരി ലോകമാണ്. ഈ ലോകത്തില് നമ്മള് എല്ലാ അഭിനേതാക്കളും പാര്ട്ട്ധാരികളാണ്. ആദ്യമാദ്യം സൃഷ്ടിയില് നമ്മളാണ് പാര്ട്ടഭിനയിക്കാന് വരുന്നത്. പിന്നെ സംഖ്യാക്രമമനുസരിച്ചാണ് വന്നു കൊണ്ടിരിക്കുന്നത്. എല്ലാ അഭിനേതാക്കളും ഒന്നിച്ചു വരുന്നില്ല. വ്യത്യസ്ത പ്രകാരത്തിലുള്ള അഭിനേതാക്കളാണ് വന്നു കൊണ്ടിരിക്കുന്നത്. നാടകം പൂര്ത്തിയാകുമ്പോഴാണ് എല്ലാവരും ഒത്തു കൂടുന്നത്. ആത്മാവ് വാസ്തവത്തില് ശാന്തിധാമത്തിലാണ് വസിക്കുന്നത്, ഈ സൃഷ്ടിയിലേക്ക് വരുന്നത് പാര്ട്ടഭിനയിക്കാനാണ് എന്ന തിരിച്ചറിവ് നിങ്ങള്ക്ക് ലഭിച്ചു കഴിഞ്ഞു. ബാബ എല്ലാ സമയത്തും പാര്ട്ടഭിനയിക്കാന് വരുന്നില്ല. നമ്മളാണ് പാര്ട്ടഭിനയിച്ച് തമോപ്രധാനമായി മാറുന്നത്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് സന്മുഖത്ത് കേള്ക്കുമ്പോള് ആനന്ദമുണ്ടാകുന്നു. സന്മുഖത്ത് കേള്ക്കുന്നതിന്റെ ലഹരി മുരളി വായിക്കുമ്പോള് ലഭിക്കില്ല. ഇവിടെ നിങ്ങള് സന്മുഖത്തല്ലേ. ആദ്യം സത്യയുഗീ ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ് വരുന്നത്. ഭാരതം ദേവീ-ദേവതകളുടെ സ്ഥാനമായിരുന്നു എന്നറിയാം. ഇപ്പോള് ഇല്ല. ചിത്രങ്ങളുണ്ടെങ്കില് തീര്ച്ചയായും ദേവീ-ദേവതകളുണ്ടായിരുന്നു. ആദ്യമാദ്യം നമ്മള് ദേവീ-ദേവതകളായിരുന്നു, അവനവന്റെ പാര്ട്ടിനെ ഓര്മ്മിക്കുമോ അതോ മറക്കുമോ? ബാബ പറയുന്നു-നിങ്ങളാണ് ഈ പാര്ട്ടഭിനയിച്ചത്, ഇത് ഡ്രാമയാണ്. പുതിയ ലോകമാണ് പിന്നീട് പഴയതാകുന്നത്. ആദ്യമാദ്യം പരംധാമത്തില് നിന്നും വരുന്ന ആത്മാക്കളാണ് സ്വര്ണ്ണിമ ലോകത്തിലേക്ക് വരുന്നത്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. സത്യയുഗത്തിന്റെ തുടക്കത്തില് നിങ്ങളാണ് പാര്ട്ടഭിനയിക്കാന് വന്നത്. നിങ്ങള് വിശ്വത്തിന്റെ മഹാറാണിയും മഹാരാജാവുമായിരുന്നു. നിങ്ങളുടെ രാജധാനിയുണ്ടായിരുന്നു. ഇപ്പോള് രാജധാനിയില്ല. നിങ്ങള് ഇപ്പോള് രാജ്യം ഭരിക്കാനായി പഠിച്ചു കൊണ്ടിരിക്കുകയാണ്. സത്യയുഗത്തില് മന്ത്രിമാരില്ല. അവിടെ അഭിപ്രായം പറയുന്നവരുടെ ആവശ്യമില്ല. ദേവീ-ദേവതകള് ശ്രീമതത്തിലൂടെ ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായി മാറിക്കഴിഞ്ഞാല് പിന്നെ അവര്ക്ക് മറ്റാരുടെയും അഭിപ്രായത്തിന്റെ ആവശ്യമില്ല. അഥവാ ആരില് നിന്നെങ്കിലും നിര്ദേശം എടുക്കുകയാണെങ്കില് ഇവരുടെ ബുദ്ധി ദുര്ബലമാണെന്ന് മനസ്സിലാക്കാം. ഇപ്പോള് ലഭിക്കുന്ന ശ്രീമതം സത്യയുഗത്തിലും നില നില്ക്കുന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവ് ഫ്രഷാവുകയാണ്. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ദേഹീയഭിമാനിയായി മാറണം. നിങ്ങള് ശാന്തിധാമത്തില് നിന്നും ഈ സാകാര ലോകത്തിലേക്ക് വന്നപ്പോഴാണ് ശബ്ദത്തിലേക്ക് വന്നത്. ശബ്ദത്തിലേക്ക് വരാതെ കര്മ്മം ചെയ്യാന് സാധിക്കില്ല. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യമാണ്. ബാബയില് മുഴുവന് ജ്ഞാനമുള്ളതു പോലെ നിങ്ങളിലും മുഴുവന് ജ്ഞാനവുമുണ്ട്. ആത്മാവാണ് പറയുന്നത്-സംസ്ക്കാരം അനുസരിച്ചാണ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്ത ശരീരമെടുക്കുന്നത്. ദിനം പ്രതിദിനം ആത്മാവിന്റെ പവിത്രതയുടെ ശതമാനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പതിതം എന്ന വാക്ക് ദ്വാപരയുഗം മുതലാണ് പ്രാബല്യത്തില് വന്നത്, എന്നാലും അല്പം വ്യത്യാസമൊക്കെയുണ്ടായിരിക്കും. നിങ്ങള് പുതിയ കെട്ടിടമുണ്ടാക്കിയാല് ഒരു മാസത്തിനു ശേഷം തീര്ച്ചയായും വ്യത്യാസം വരും. ബാബയാണ് നമുക്ക് സമ്പത്ത് നല്കുന്നതെന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു-ഞാന് വന്നിരിക്കുകയാണ് നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് നല്കാന്. പുരുഷാര്ത്ഥത്തിനനുസരിച്ച് പദവിയും ലഭിക്കും. ബാബയുടെ അടുത്ത് ഒരു വ്യത്യാസവുമില്ല. ആത്മാക്കളെയാണ് പഠിപ്പിക്കുന്നതെന്ന് ബാബക്കറിയാം. ഓരോ ആത്മാവും അവനവനു വേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. ഇവിടെ സ്ത്രീ-പുരുഷനെന്ന ദൃഷ്ടിയില്ല. നിങ്ങള് എല്ലാ കുട്ടികളും പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്തെടുക്കുന്നു. എല്ലാ സഹോദരാത്മാക്കളെയും ബാബ പഠിപ്പിച്ച് സമ്പത്ത് നല്കുന്നു. ബാബയാണ് ആത്മീയ കുട്ടികളോട് സംസാരിക്കുന്നത്- അല്ലയോ ഓമനയായ മധുരമായ കളഞ്ഞു പോയി തിരികെ കിട്ടിയ കുട്ടികളെ, നിങ്ങള് ഒരുപാട് സമയം പാര്ട്ടഭിനയിച്ച്-അഭിനയിച്ച്, ഇപ്പോള് വീണ്ടും സമ്പത്തെടുക്കുന്നതിനു വേണ്ടി കണ്ടു മുട്ടിയിരിക്കുകയാണ്. ഇതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. തുടക്കം മുതല് തന്നെ പാര്ട്ട് അടങ്ങിയിട്ടുണ്ട്. അഭിനേതാക്കളായ നിങ്ങള് പാര്ട്ട് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അവിനാശിയായ ആത്മാവില് അവിനാശിയായ പാര്ട്ടടങ്ങിയിട്ടുണ്ട്. ശരീരം മാറിക്കൊണ്ടേയിരിക്കും. ആത്മാവാണ് പവിത്രവും അപവിത്രവുമായി മാറുന്നത്. സത്യയുഗത്തില് പാവനമായ ആത്മാക്കളാണ്. ഈ ലോകം പതിതമാണ്. ഇപ്പോള് സുഖധാമത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ബാക്കിയുള്ള എല്ലാ ആത്മാക്കളും മുക്തിധാമത്തിലേക്ക് പോകും. ഇപ്പോള് ഈ പരിധിയില്ലാത്ത നാടകം പൂര്ത്തിയായി കഴിഞ്ഞു. എല്ലാ ആത്മാക്കളും കൊതുകിന് കൂട്ടം പോലെ തിരിച്ചു പോകും. ഈ പതിതമായ ലോകത്തില് ഏതെങ്കിലും ആത്മാവ് വന്നാല് അവരുടെ മൂല്യമെന്തായിരിക്കും? ആദ്യമാദ്യം പുതിയ ലോകത്തില് വരുന്നവര്ക്കാണ് മൂല്യമുള്ളത്. പുതിയ ലോകമുണ്ടായിരുന്നത് പഴയതാകുന്നു. പുതിയ ലോകത്തില് ദേവതകളായിരുന്നു. അവിടെ ദുഃഖത്തിന്റെ പേരു പോലും ഉണ്ടായിരുന്നില്ല. ഈ ലോകത്തില് അളവറ്റ ദുഃഖമുണ്ട്. ബാബ വന്നാണ് ദുഃഖത്തിന്റെ പഴയ ലോകത്തില് നിന്നും നിങ്ങളെ മുക്തമാക്കുന്നത്. ഈ പഴയ ലോകം തീര്ച്ചയായും പരിവര്ത്തനപ്പെടണം. പകലിനു ശേഷം രാത്രിയും, രാത്രിക്കു ശേഷം പകലും. നമ്മള് സത്യയുഗത്തിന്റെ അധികാരികളായി മാറുമെന്ന് മനസ്സിലാക്കുന്നുണ്ടെങ്കില് പിന്നെ എന്തുകൊണ്ട് ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചുകൂടാ! എന്തെങ്കിലും പരിശ്രമിക്കണം. രാജ്യപദവി പ്രാപ്തമാക്കുക സഹജമൊന്നുമല്ലല്ലോ. ബാബയെ ഓര്മ്മിക്കണം. ഇടക്കിടക്ക് നിങ്ങളെ മറപ്പിക്കുന്നത് മായയുടെ അത്ഭുതമാണ്. ഇതിനു വേണ്ടി വഴി കണ്ടെത്തണം. ബാബയുടെതായി മാറുന്നതിലൂടെയൊന്നും ഓര്മ്മ നിലനില്ക്കില്ല. പിന്നെ എന്ത് പുരുഷാര്ത്ഥം ചെയ്യും! ഇല്ല, ജീവിച്ചിരിക്കുന്നതു വരെ പുരുഷാര്ത്ഥം ചെയ്യുകയും വേണം. ജ്ഞാനമാകുന്ന അമൃത് കുടിക്കുകയും വേണം. ഇത് നമ്മുടെ അന്തിമജന്മമാണ് എന്നും മനസ്സിലാക്കുന്നുണ്ട്. ശരീരം ബോധം ഉപേക്ഷിച്ച് ദേഹീയഭിമാനിയായി മാറണം. ഗൃഹസ്ഥത്തില് കഴിഞ്ഞു കൊണ്ടും തീര്ച്ചയായും പുരുഷാര്ത്ഥം ചെയ്യണം. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിച്ച് ബാബയെ ഓര്മ്മിക്കണം. അങ്ങ് തന്നെയാണ് മാതാവും, പിതാവും….ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ മഹിമയാണ്. നിങ്ങള്ക്ക് ഒരു അല്ലാഹുവിനെ മാത്രം ഓര്മ്മിക്കണം. ബാബ മാത്രമാണ് മധുരമായ സാക്കറിന്, നിങ്ങളും എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് മധുരമായ സാക്കറിനായി മാറൂ. ഇപ്പോള് നിങ്ങളുടെ ആത്മാവ് തമോപ്രധാനമായി മാറി, സതോപ്രധാനമാക്കി മാറ്റുന്നതിനു വേണ്ടി ഓര്മ്മയുടെ യാത്രയില് കഴിയൂ. ബാബയില് നിന്നും സുഖത്തിന്റെ സമ്പത്തെടുക്കാന് എല്ലാവരോടും പറയൂ. സത്യയുഗത്തിലാണ് സുഖമുള്ളത്. സുഖധാമം സ്ഥാപിക്കുന്നത് ബാബയാണ്. ബാബയെ ഓര്മ്മിക്കാന് വളരെ സഹജമാണ്. എന്നാല് മായയുടെ എതിര്പ്പ് ഒരുപാടുണ്ട്. അതുകൊണ്ട് ബാബയെ ഓര്മ്മിക്കാന് ശ്രമിച്ചാല് അഴുക്ക് ഇല്ലാതാകും. സെക്കന്റില് ജീവന്മുക്തിയെന്നാണ് പാടപ്പെട്ടിട്ടുളളത്.

ഈ നാടകത്തില് ഓരോരുത്തര്ക്കും അവനവന്റെ പാര്ട്ട് ആവര്ത്തിക്കുക തന്നെ വേണം. ഈ ഡ്രാമയില് ഏറ്റവും കൂടുതല് പാര്ട്ടും നമ്മുടേതാണ്. കൂടുതല് സുഖവും നമുക്കാണ് ലഭിക്കുന്നത്. ബാബ പറയുന്നു-നിങ്ങളുടെ ദേവീ-ദേവത ധര്മ്മം വളരെ സുഖം നല്കുന്നതാണ്. ബാക്കിയെല്ലാവരും കണക്കുകളെല്ലാം ഇല്ലാതാക്കി ശാന്തിധാമത്തിലേക്ക് തിരിച്ച് പോകും. കൂടുതല് വിസ്താരത്തിലേക്ക് നമുക്ക് പോകേണ്ട ആവശ്യമെന്താണ്! ബാബ വരുന്നത് എല്ലാവരേയും തിരിച്ച് കൊണ്ടു പോകാനാണ്. കൊതുകിന് കൂട്ടങ്ങളെ പോലെ എല്ലാവരേയും തിരിച്ചു കൊണ്ടു പോകും. ശരീരം ഇല്ലാതാകും. പിന്നെ അവിനാശിയായ ആത്മാവ് തന്റെ കണക്കുകളെല്ലാം ഇല്ലാതാക്കി തിരിച്ച് വീട്ടിലേക്ക് പോകും. ആത്മാവിനെ തീയിലിട്ടാല് പവിത്രമാവില്ല. ആത്മാവിന് യോഗമാകുന്ന അഗ്നിയിലൂടെ തന്നെ പവിത്രമാകണം. ബാബയുടെ ഓര്മ്മ യോഗാഗ്നിയാണ്. സീതാ അഗ്നിപരീക്ഷ നടത്തി എന്നെല്ലാം മനുഷ്യര് നാടകങ്ങളെല്ലാം ഉണ്ടാക്കി. അഗ്നിയിലൂടെ ഒരാളല്ലല്ലോ കടന്നു പോകേണ്ടത്. ബാബ മനസ്സിലാക്കി തരുന്നു-നിങ്ങള് എല്ലാ സീതമാരും ഈ സമയം പതിതവും, രാവണ രാജ്യത്തിലുമാണ്. ഇപ്പോള് ഒരു ബാബയുടെ ഓര്മ്മയിലൂടെ നിങ്ങള്ക്ക് പാവനമായി മാറണം. രാമന് ഒന്നാണ്. അഗ്നി എന്ന വാക്ക് കേള്ക്കുന്നതിലൂടെ അഗ്നിയിലൂടെ കടന്നു പോയി എന്ന് മനസ്സിലാക്കുന്നു. യോഗാഗ്നി എവിടെ കിടക്കുന്നു, സ്ഥൂലമായ അഗ്നി എവിടെ കിടക്കുന്നു. ആത്മാവ് പരമാത്മാവുമായി യോഗം വെയ്ക്കുന്നതിലൂടെ പതിതത്തില് നിന്നും പാവനമായി മാറും. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമാണ്. ആത്മാക്കളെല്ലാം സീതകളാണ്. രാവണന്റെ ജയിലില് ശോക വാടികയിലാണ്. ഈ ലോകത്തിലെ സുഖം കാഖവിഷ്ടസമാനമാണ്. സ്വര്ഗ്ഗത്തില് അളവറ്റ സുഖമുണ്ട്. അതിനാല് കുട്ടികള്ക്ക് ജ്ഞാന രത്നങ്ങളാല് തന്റെ ബുദ്ധിയാകുന്ന സഞ്ചിയെ നിറയ്ക്കണം. ഒരു പ്രകാരത്തിലുമുള്ള സംശയവും വരരുത്. ദേഹാഭിമാനത്തില് വരുന്നതിലൂടെ അനേക പ്രകാരത്തിലുള്ള ചോദ്യങ്ങളെല്ലാം വരുന്നു. പിന്നെ ബാബ നല്കുന്ന ജോലി ചെയ്യുന്നില്ല. മുഖ്യമായ കാര്യം പതിതത്തില് നിന്നും പാവനമായി മാറുക എന്നതാണ്. മറ്റൊരു സങ്കല്പം ഉന്നയിക്കേണ്ട ആവശ്യവുമില്ല. കലിയുഗം പതിതമായ ലോകമാണ്. സത്യയുഗം പാവനമായ ലോകമാണ്. മുഖ്യമായ കാര്യം പാവനമായി മാറുകയാണ്. ആരാണ് പാവനമാക്കി മാറ്റുന്നതെന്നൊന്നും അറിയില്ല. നിങ്ങള് പതിതരാണെന്ന് പറയുകയാണെങ്കില് കോപിക്കുന്നു. സ്വയത്തെ ആരും വികാരിയാണെന്ന് മനസ്സിലാക്കുന്നില്ല. എല്ലാവരും ഗൃഹസ്ഥികളായിരുന്നു എന്ന് പറയുന്നു-രാമനും-സീതയും, ലക്ഷ്മീ-നാരായണന് പോലും കുട്ടികളുണ്ടായിരുന്നല്ലോ. സത്യയുഗത്തിലും കുട്ടികള് ജനിക്കുന്നുണ്ട്. സത്യയുഗത്തെ നിര്വ്വികാരിയായ ലോകമെന്നാണ് പറയുന്നതെന്ന് മറന്നു പോയിരിക്കുന്നു. സത്യയുഗം ശിവാലയമാണ്.

ബാബ നിങ്ങള് കുട്ടികള്ക്ക് എത്ര യുക്തികളാണ് പറഞ്ഞു തന്നു കൊണ്ടിരിക്കുന്നത്. ബാബ എല്ലാവര്ക്കും സദ്ഗതി നല്കുന്ന അച്ഛനും,ടീച്ചറും, സത്ഗുരുവുമാണ്. ലോകത്തില് ഒരു ഗുരു മരിച്ചു എങ്കില് കുട്ടിക്ക് സിംഹാസനം നല്കും. ഗുരുവിന് എങ്ങനെ സത്ഗതിയിലേക്ക് കൊണ്ടു പോകാന്സാധിക്കും. സര്വ്വരുടെയും സത്ഗതി ദാതാവ് ഒരു ബാബയാണ്. രാവണ രാജ്യത്തില് എല്ലാവരുടെയും ദുര്ഗതിയാണ്, രാമരാജ്യത്തില് എല്ലാവരുടെയും സത്ഗതിയാണ്. ബാബ എല്ലാവരേയും പാവനമാക്കി മാറ്റി തിരിച്ചു കൊണ്ടു പോകുന്നു. പിന്നെ പെട്ടെന്ന് ആരും പതിതരായി മാറുന്നില്ല, സംഖ്യാക്രമമനുസരിച്ചാണ് താഴേക്കിറങ്ങി വരുന്നത്. സതോപ്രധാനത്തില് നിന്നും സതോ, രജോ, തമോ….നിങ്ങളുടെ ബുദ്ധിയില് 84 ജന്മങ്ങളുടെ ചക്രമുണ്ട്. നിങ്ങള് ഇപ്പോള് പ്രകാശ സ്തംഭമാണ്. ജ്ഞാനത്തിലൂടെ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് അറിഞ്ഞു കഴിഞ്ഞു. നിങ്ങള് കുട്ടികള്ക്കിപ്പോള് മറ്റുള്ളവര്ക്കും വഴി പറഞ്ഞു കൊടുക്കണം. നിങ്ങളെല്ലാവരും സേനകളാണ്. നിങ്ങള് വഴി പറഞ്ഞു കൊടുക്കുന്ന പൈലറ്റാണ്. ഇപ്പോള് ശാന്തിധാമത്തേയും സുഖധാമത്തേയും ഓര്മ്മിക്കൂ എന്ന് എല്ലാവരോടും പറയൂ. കലിയുഗമാകുന്ന ദുഃഖധാമത്തെ മറക്കൂ. ഞങ്ങള് നിങ്ങള്ക്ക് വളരെ നല്ല വഴിയാണ് പറഞ്ഞു തരുന്നത്-പതിത-പാവനന് ഒരു ബാബയാണ്. ബാബയെ ഓര്മ്മിക്കുന്നലൂടെ നിങ്ങള് പാവനമായി മാറും. നിങ്ങളുടെ ആത്മാവിലുള്ള കറയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കും. ഭഗവാന്റെ വാക്കുകളാണ്-മന്മനാഭവ. ശിവഭഗവാനുവാച- വിനാശകാലെ വിപരീത ബുദ്ധി നശിക്കും, വിനാശകാലെ പരംപിതാ പരമാത്മാവിനോടൊപ്പം ബുദ്ധി വെയ്ക്കുന്ന പ്രീത ബുദ്ധിയായവര് വിജയിക്കും. പ്രീതബുദ്ധിക്കനുസരിച്ച് ഉയര്ന്ന പദവി പ്രാപ്തമാകും. ദേഹാഭിമാനത്തില് വരുന്നതിലൂടെ ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1.ജ്ഞാന രത്നങ്ങളാല് തന്റെ സഞ്ചി നിറക്കണം. ഒരു പ്രകാരത്തിലുമുള്ള സംശയവും ഉന്നയിക്കരുത്. എത്രത്തോളം സാധിക്കുന്നുവോ ബാബയെ ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്ത് പാവനമായി മാറണം. ബാക്കി പ്രശ്നങ്ങളിലേക്കൊന്നും പോകരുത്.

2. ഒരു ബാബയോട് സത്യമായ പ്രീതി വെച്ച് ബാബക്ക് സമാനം മധുരമായ അതിമധുരമായി മാറണം.

വരദാനം:-

ചെറിയവരാണെങ്കിലും വലിയവരാണെങ്കിലും താങ്കള് സര്വ്വരുടേയും അഭിപ്രായത്തിന് ആദരവ് നല്കണം എന്തുകൊണ്ടെന്നാല് ആരുടെയെങ്കിലും അഭിപ്രായത്തെ തിരസ്കരിക്കുക എന്നാല് സ്വയം സ്വയത്തെ തിരസ്കരിക്കുന്നതിന് സമാനമാണ് അതിനാല് ആരുടെയെങ്കിലും വ്യര്ത്ഥത്തെ ഇല്ലാതാക്കണമെങ്കില് ആദ്യം അവര്ക്ക് ആദര് നല്കൂ. സ്വമാനം ഉയര്ത്തി കൊടുത്ത് പിന്നെ ശിക്ഷണം നല്കൂ. ഇതും ഒരു രീതിയാണ്. എപ്പോഴാണോ ഇങ്ങനെ ആദരവ് നല്കുന്നതിനുള്ള സംസ്കാരം ഉണ്ടാകുന്നത് അപ്പോള് സര്വ്വരില് നിന്നും താങ്കള്ക്ക് ആദരവ് കിട്ടും, ഇതിനു വേണ്ടി ബാലകനില് നിന്നും അ
ധികാരിയും, അധികാരിയില് നിന്നും ബാലകനാകൂ. ബുദ്ധി പരിധിയില്ലാത്തതില് ശുഭ മംഗളത്തിന്റെ
ഭാവനയില് സമ്പന്നമാകണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top