11 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 10, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - മുഴുവന് ദിവസവും നിങ്ങളുടെ ബുദ്ധിയില് സേവനത്തിന്റെ തന്നെ ചിന്തനം നടക്കണം, നിങ്ങള്ക്ക് എല്ലാവരുടെയും മംഗളം ചെയ്യണം എന്തുകെണ്ടെന്നാല് നിങ്ങള് അന്ധന്മാരുടെ ഊന്ന് വടിയാണ്.

ചോദ്യം: -

ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി മുഖ്യമായ ഏതൊരു ധാരണ ആവശ്യമാണ്?

ഉത്തരം:-

എപ്പോള് തന്റെ കര്മ്മേന്ദ്രിയങ്ങളുടെ മേല് പൂര്ണ്ണമായ നിയന്ത്രണമുണ്ടാകുന്നുവോ അപ്പോള് ഉയര്ന്ന പദവി ലഭിക്കും. അഥവാ കര്മ്മേന്ദ്രിയങ്ങള് വശപ്പെടുന്നില്ല, പെരുമാറ്റം ശരിയല്ല, വളരെയധികം ആഗ്രഹങ്ങളാണ്, അത്യാര്ത്തിയാണെങ്കില് ഉയര്ന്ന പദവിയില് നിന്ന് വഞ്ചിതരാകും. ഉയര്ന്ന പദവി നേടണമെങ്കില് മാതാ-പിതാവിനെ പൂര്ണ്ണമായി ഫോളോ ചെയ്യൂ. കര്മ്മേന്ദ്രിയജിത്തായി മാറൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

കണ്ണ് കാണാത്തവര്ക്ക് വഴി കാണിക്കൂ പ്രഭോ…..

ഓം ശാന്തി. പ്രദര്ശിനിക്ക് വേണ്ടി ഈ ഗീതം വളരെ നല്ലതാണ്, പ്രദര്ശിനിയില് റിക്കാര്ഡ് വെക്കാന് സാധ്യമല്ല എന്നല്ല. ഇത് വെച്ചും നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും എന്തുകൊണ്ടെന്നാല് എല്ലാവരും വിളിക്കുന്നുണ്ട്. പക്ഷെ ഇതറിയുകയില്ല എവിടേക്ക് പോകണമെന്നും ആര് കൂട്ടികൊണ്ട് പോകുമെന്നും. ഡ്രാമ അഥവാ ഭാവിക്ക് വശപ്പെട്ട് ഭക്തര്ക്ക് ഭക്തി ചെയ്യണം. എപ്പോള് ഭക്തി പൂര്ത്തിയാകുന്നുവോ അപ്പോഴാണ് ബാബ വരുന്നത്. വാതിലുകള് തോറും എത്ര അലയുന്നു. മേളകള് സംഘടിപ്പിക്കുന്നു. ദിനം-പ്രതിദിനം വര്ദ്ധനവുണ്ടാകുന്നു, ആദരവോടെ തീര്ത്ഥസ്ഥാനങ്ങളില് പോയി അലഞ്ഞ് തിരിഞ്ഞ് വരുന്നു. വളരെയധികം സമയമെടുക്കുന്നു എന്നിട്ടും ഗവണ്മെന്റ് സ്റ്റാമ്പ് മുതലായവ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. സന്യാസിമാരുടെയും സ്റ്റാമ്പ് ഉണ്ടാക്കുന്നു. ജന്മദിനം ആഘോഷിക്കുന്നു. ഇതെല്ലാം രാവണ രാജ്യത്തിന്റെ അഥവാ മായയുടെ ഷോയാണ്, മായയുടെയും മേള വേണം. പകുതി കല്പം നിങ്ങള് രാവണ രാജ്യത്തില് അലഞ്ഞുകൊണ്ടിരിന്നു. ഇപ്പോള് ബാബ വന്ന് രാവണ രാജ്യത്തില് നിന്ന് മോചിപ്പിച്ച് രാമരാജ്യത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു. ലോകത്തിലുള്ളവര്ക്ക് ഇതറിയുകയില്ല സ്വയം തന്നെ പൂജ്യനും സ്വയം തന്നെ പൂജാരിയും ഇത് ആരുടെ മഹിമയാണ്. ആദ്യം 16 കലാ സമ്പൂര്ണ്ണം, പൂജ്യരായിരുന്നു പിന്നീട് 2 കല കുറഞ്ഞ് പോകുന്നു അപ്പോള് അതിനെ സെമി എന്ന് പറയും. ഫുള് പൂജ്യര് പിന്നീട് 2 കല കുറയുന്നതിലൂടെ സെമി പൂജ്യരെന്ന് പറയും. നിങ്ങള്ക്കറിയാം പൂജാരിയില് നിന്ന് വീണ്ടും പൂജ്യരായി മാറികൊണ്ടിരിക്കുകയാണെന്ന്. പിന്നീട് സെമി പൂജ്യരാകും. ഇപ്പോള് ഈ കലിയുഗത്തിന്റെ അവസാനത്തില് നമ്മുടെ പൂജാരിയുടെ പാര്ട്ട് ഇല്ലാതാകുന്നു. പൂജ്യരാക്കുന്നതിന് വേണ്ടി ബാബക്ക് വരേണ്ടി വരുന്നു. ഇപ്പോള് ബാബ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. വിശ്വമാണെങ്കില് ഇതുമാണ്, അതുമാകും. അവിടെ വളരെ കുറച്ച് മനുഷ്യരെ ഉണ്ടാവുകയുള്ളൂ. ഒരു ധര്മ്മമായിരിക്കും. അനേക ധര്മ്മങ്ങളുണ്ടാകുന്നതിലൂടെയാണ് പ്രശ്നമുണ്ടാകുന്നത്.

ഇപ്പോള് ബാബ യോഗ്യരാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ്. ബാബയെ എത്ര ഓര്മ്മിക്കുന്നുവോ അത്രയും തന്റെയും മംഗളമുണ്ടാകും. നോക്കണം മംഗളം ചെയ്യാനുള്ള താല്പര്യം എത്ര ഉണ്ടെന്ന്! എങ്ങനയാണോ ആര്ട്ടിസ്റ്റുകള് അവര്ക്ക് ചിന്തയുണ്ടാകുന്നു ഇങ്ങനെയിങ്ങനെയുള്ള ചിത്രം ഉണ്ടാക്കണം അതിലൂടെ മനുഷ്യര് നല്ല രീതിയില് മനസ്സിലാക്കും. നമ്മള് പരിധിയില്ലാത്ത ബാബയുടെ സേവനമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുന്നു. ഭാരതത്തെ സ്വര്ഗ്ഗമാക്കണം. പ്രദര്ശിനിയില് നോക്കൂ എത്രയധികം പേരാണ് വരുന്നത്. അതിനാല് പ്രദര്ശിനിയില് ഇങ്ങനെയുള്ള ചിത്രമുണ്ടാക്കണം അത് ആര്ക്കു വേണമെങ്കിലും മനസ്സിലാകണം ഈ ചിത്രം കൃത്യമായ വഴി പറഞ്ഞുതരുന്നതാണെന്ന്. മേള മുതലായ എന്തെല്ലാമുണ്ടോ അതെല്ലാം അതിന്റെ മുന്നില് ഒന്നും തന്നെയല്ല. ആര്ട്ടിസ്റ്റ് ആരാണോ ഈ ജ്ഞാനം മനസ്സിലാക്കുന്നത്, അവരുടെ ബുദ്ധിയിലുണ്ടായിരിക്കും – ഇങ്ങനെയിങ്ങനെയുള്ള ചിത്രമുണ്ടാക്കണം അതിലൂടെ അനേകരുടെ മംഗളമുണ്ടാകും. രാവും പകലും ബുദ്ധി ഈ കാര്യത്തില് കുടുങ്ങി കിടക്കും. ഈ വസ്തുക്കളുടെ വളരെയധികം താല്പര്യമുണ്ടാകുന്നു. മരണമാണെങ്കില് പെട്ടെന്നാണ് വരുന്നത്. അഥവാ ചെരുപ്പ് മുതലായവയുടെ ഓര്മ്മയിലിരിക്കുകയാണ്, മരണം വന്നുവെങ്കില് ചെരുപ്പിനെ പോലെയുള്ള ജന്മം ലഭിക്കും. ഇവിടെയാണെങ്കില് ബാബ പറയുകയാണ് ദേഹസഹിതം എല്ലാം മറക്കണം. ഇതും നിങ്ങള്ക്ക് മനസ്സിലായി അച്ഛന് ആരാണ്? ആരോടെങ്കിലും ചോദിക്കൂ ആത്മാക്കളുടെ അച്ഛനെ അറിയുമോ? ഇല്ല എന്ന് പറയുന്നു. എത്ര ഓര്മ്മിക്കുന്നു, യാചിച്ചുകൊണ്ടിരിക്കുന്നു. ദേവിമാരോടും പോയി യാചിക്കുന്നു. ദേവിയുടെ പൂജ ചെയ്തു എന്തെങ്കിലും ലഭിച്ചുവെങ്കില് അത് മതി അവരുടെ മേല് സമര്പ്പണമാകുന്നു. പിന്നെ പൂജാരിയേയും സമീപിക്കുന്നു, അവരും ആശിര്വാദം മുതലായവ ചെയ്യുന്നു. എത്ര അന്ധവിശ്വാസമാണ്. അതിനാല് ഇങ്ങനെയിങ്ങനെയുള്ള ഗീതങ്ങളുടെ മേല് പ്രദര്ശിനിയിലും മനസ്സിലാക്കി കൊടുക്കാന് സാധിക്കണം. ഈ പ്രദര്ശിനിയാണെങ്കില് ഗ്രാമ-ഗ്രാമങ്ങളില് പോകും. ബാബ പാവങ്ങളുടെ നാഥനാണ്. പാവങ്ങളെ വേഗത്തില് ഉയര്ത്തണം. സമ്പന്നരാണെങ്കില് കോടിയില് ചിലരെ വരൂ. പ്രജയാണെങ്കില് ഒരുപാടുണ്ട്. ഇവിടെയാണെങ്കില് മനുഷ്യനില് നിന്ന് ദേവതയായി മാറണം. ബാബയില് നിന്ന് സമ്പത്ത് ലഭിക്കുന്നു. ആദ്യമാദ്യം ബാബയെ അറിയണം ബാബ നമ്മേ പഠിപ്പിക്കുകയാണെന്ന്. ഈ സമയം മനുഷ്യര് എത്ര കല്ലുബുദ്ധിയാണ്. കാണുന്നുമുണ്ട് ഇത്രയും സെന്ററുകളില് വരുന്നുണ്ട്, എല്ലാവര്ക്കും നിശ്ചയമുണ്ടോ! ബാബ, ടീച്ചര്, സത്ഗുരുവാണ്, ഇതു പോലും മനസ്സിലാക്കുന്നില്ല.

വേറെയൊരു ഗീതവുമുണ്ട് ഈ പാപത്തിന്റെ ലോകത്ത് നിന്ന്…… അതും നല്ലതാണ്, ഇത് പാപത്തിന്റെ ലോകം തന്നെയാണ്. ഭഗവാനുവാച – ഇത് ആസൂരീയ സമ്പ്രദായമാണ്, ഞാന് ഇതിനെ ദൈവീക സമ്പ്രദായമാക്കി മാറ്റുന്നു. പിന്നെ മനുഷ്യര്ക്ക് എങ്ങനെ ഈ കാര്യം ചെയ്യാന് സാധിക്കും. ഇവിടെ എല്ലാ കാര്യവും ബുദ്ധിയുടെതാണ്. ഭഗവാന് പറയുന്നു നിങ്ങള് പതിതരാണ്, നിങ്ങളെ ഭാവിയിലേക്ക് വേണ്ടി പാവന ദേവതയാക്കി മാറ്റുന്നു. ഈ സമയം എല്ലാവരും പതിതരാണ്. പതിതം എന്ന വാക്ക് തന്നെ വികാരത്തെ സംബന്ധിച്ചതാണ്. സത്യയുഗത്തില് നിര്വികാരീ ലോകമായിരുന്നു. ഇത് വികാരീ ലോകമാണ്. കൃഷ്ണന് 16108 റാണിമാരെ കാണിച്ചിരിക്കുന്നു. ഇതും ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ഏതെല്ലാം ശാസ്ത്രം ഉണ്ടാക്കിയിട്ടുണ്ടോ, അതില് നിന്ദ ചെയ്തിരിക്കുന്നു. ബാബ ആരാണോ സ്വര്ഗ്ഗം ഉണ്ടാക്കുന്നത് ആ ബാബയെയും എന്തെല്ലാമാണ് പറയുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം ബാബ നിങ്ങളെ എത്ര ഉയര്ന്നവരാക്കി മാറ്റുന്നു. എത്ര നല്ല ശിക്ഷണമാണ് നല്കുന്നത്. ഇതാണ് സത്യം സത്യമായ സത്സംഗം. ബാക്കി എല്ലാം അസത്യമായ സംഗമാണ്. അങ്ങനെയുള്ളവരെ പരംപിതാ പരമാത്മാവ് വന്ന് വീണ്ടും വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ മനസ്സിലാക്കി തരുന്നു കുട്ടികളെ, നിങ്ങള്ക്കിപ്പോള് അന്ധന്മാരുടെ ഊന്ന് വടിയായി മാറണം. ആരാണോ സ്വയം തന്നെ അലങ്കരിക്കാത്തത് അവര് പിന്നെ മറ്റുള്ളവരുടെ ഊന്ന്വടി എങ്ങിനെയാകും! കേവലം ജ്ഞാനത്തിന്റെ വിനാശം ഉണ്ടാകുന്നില്ല. ഒരു തവണ അച്ഛന് അമ്മ എന്ന് പറഞ്ഞുവെങ്കില് എന്തെങ്കിലുമൊക്കെ ലഭിക്കണം. പക്ഷെ നമ്പര്വൈസ് പദവിയാണല്ലോ. പെരുമാറ്റത്തിലൂടെ കുറെയൊക്കെ അറിയാന് കഴിയുന്നു. എങ്കിലും പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നു. എന്താണോ ലഭിച്ചത് അത് മതി, ഇങ്ങനെയല്ല. പുരുഷാര്ത്ഥത്തിലൂടെ ഉയര്ന്ന പ്രാലബ്ധം ലഭിക്കണം. പുരുഷാര്ത്ഥമില്ലെങ്കില് വെള്ളം പോലും ലഭിക്കുകയില്ല. ഇതിനെ കര്മ്മക്ഷേത്രം എന്ന് പറയുന്നു, ഇവിടെ കര്മ്മം ചെയ്യാതെ മനുഷ്യര്ക്കിരിക്കാന് സാധ്യമല്ല. കര്മ്മ സന്യാസം അര്ത്ഥം തന്നെ തെറ്റാണ്. ഒരുപാട് ഹഠയോഗം ചെയ്യുന്നു. വെള്ളത്തിന് മുകളില്, അഗ്നിക്ക് മുകളില് നടക്കാന് പഠിക്കുന്നു. പക്ഷെ എന്ത് ലാഭം കിട്ടി? വെറുതെ ആയുസ്സ് കളയുന്നു. രാവണന്റെ ദുഖത്തില് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഭക്തി ചെയ്യുന്നു. രക്ഷപ്പെട്ട് പിന്നെ തിരിച്ച് പോകണം അതിന് വേണ്ടി എല്ലാവരും ഓര്മ്മിക്കുന്നു, നമ്മള് മുക്തിധാമത്തില് പോകുമോ അതോ സുഖധാമത്തില് പോകുമോ. രണ്ടും കഴിഞ്ഞു പോയി. ഭാരതം സുഖധാമമായിരുന്നു, ഇപ്പോള് നരകമാണ് അപ്പോള് നരകവാസിയെന്ന് പറയുമല്ലോ. നിങ്ങള് സ്വയം പറയുന്നു ഇന്നയാള് സ്വര്ഗ്ഗവാസിയായി. ശരി അപ്പോള് നരകത്തിലാണല്ലോ. സ്വര്ഗ്ഗത്തിന് വിപരീതം നരകമാണ്. ബാക്കി അത് ശാന്തിധാമമാണ്. വലിയ വലിയ ആളുകള് ഇത്രയും പോലും മനസ്സിലാക്കുന്നില്ല. സ്വയത്തെ സ്വയം തന്നെ തെളിയിക്കുന്നു നമ്മള് നരകത്തിലാണ്. വളരെ യുക്തിയോടെ തെളിയിച്ച് പറഞ്ഞു കൊടുക്കണം. ഈ പ്രദര്ശിനി വളരെയധികം ചെയ്ത് കാണിക്കും. ഈ സമയം മനുഷ്യര് എത്ര പാപം ചെയ്യുന്നു. സ്വര്ഗ്ഗത്തില് ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടായിരിക്കുകയില്ല. അവിടെയാണെങ്കില് പ്രാലബ്ധമാണ്. നിങ്ങളിപ്പോള് വീണ്ടും സ്വര്ഗ്ഗത്തിലേക്ക് പോവുകയാണ്, നിങ്ങള് പറയും ഞങ്ങള് അനേകം തവണ ഈ വിശ്വത്തിന്റെ അധികാരിയായി മാറിയിട്ടുണ്ട്, ഇപ്പോള് വീണ്ടും മാറികൊണ്ടി രിക്കുകയാണ്. ലോകത്തില് ആര്ക്കും തന്നെ അറിയുകയില്ല. നിങ്ങളിലും ചിലര് മനസ്സിലാക്കുന്നു. ഈ കളിയില് നിന്ന് ആര്ക്കും രക്ഷപ്പെടാന് സാധിക്കില്ല. മനുഷ്യര് മോക്ഷവും അപ്പോഴാണ് ആഗ്രഹിക്കുന്നത്, എപ്പോഴാണോ ദുഖിതരാകുന്നത്. ബാബയാണെങ്കില് പറയുന്നു – നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യൂ. അച്ഛനെയും അമ്മയേയും ഫോളോ ചെയ്ത് നല്ല പദവി പ്രാപ്തമാക്കൂ, തന്റെ പെരുമാറ്റത്തെ ശരിയാക്കൂ. ബാബയാണെങ്കില് വഴി പറഞ്ഞു തരുന്നുണ്ട് പിന്നെ ആ വഴിയേ എന്തു കൊണ്ട് നടക്കുന്നില്ല. കൂടുതല് ആഗ്രഹങ്ങള് വെക്കരുത്. യജ്ഞത്തില് നിന്ന് എന്താണോ ലഭിക്കുന്നത് അത് കഴിക്കണം. അത്യാര്ത്തി, കര്മ്മേന്ദ്രിയങ്ങള് വശപ്പെടുന്നില്ല എങ്കില് ഉയര്ന്ന പദവിയും ലഭിക്കുകയില്ല. അതിനാല് ഇങ്ങനെയിങ്ങനെയുള്ള ഗീതങ്ങള് പ്രദര്ശിനിയില് വെക്കണം അതിന് മേല് മനസ്സിലാക്കി കൊടുക്കാന് സാധിക്കും.

നിങ്ങള് ശിവബാബയുടെ കുടുംബമാണ്. ശിവബാബയുടെ മുകളില് ആരും തന്നെയില്ല. മറ്റെല്ലാവരുടെയും മുകളിലാണെങ്കില് ആരെങ്കിലുമൊക്കെ വരും. 84 ജന്മത്തില് 84 മുത്തച്ഛനും, അച്ഛനും ലഭിക്കുന്നു. ശിവബാബ രചയിതാവാണ്, ഇപ്പോള് പുതിയ രചന രചിച്ചുകൊണ്ടിരിക്കുകയാണ് അര്ത്ഥം പഴയതിനെ പുതിയതാക്കി മാറ്റുന്നു. നിങ്ങള്ക്കറിയാം നമ്മള് കറുപ്പില് നിന്ന് വെളുത്തവരാകുന്നു, സ്വര്ഗ്ഗത്തില് ശ്രീ കൃഷ്ണന് നമ്പര്വണ് ആണ്. പിന്നീട് ലാസ്റ്റില് അവരുടെ ജന്മമാണ്. പിന്നീട് ഇവര് തന്നെ ആദ്യ നമ്പറാകുന്നു. ശ്രീ കൃഷ്ണന് പൂര്ണ്ണമായും 84 ജന്മമെടുക്കുന്നു. സൂര്യവംശീ ദൈവീക സമ്പ്രദായക്കാര് പൂര്ണ്ണമായി 84 ജന്മമെടുക്കും. ബാബ പറയുന്നു ആദ്യ നമ്പറിലുണ്ടായിരുന്ന ശ്രീകൃഷ്ണന്റെ തന്നെ അന്തിമ ജന്മത്തില് പ്രവേശിച്ച് വീണ്ടും അവരെ ശ്രീകൃഷ്ണനാക്കി മാറ്റുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) യാതൊരു വിനാശിയായ ആഗ്രവും വയ്ക്കരുത്. തന്റെയും സര്വ്വരുടെയും മംഗളം ചെയ്യണം.

2) ദേഹസഹിതം എല്ലാം മറന്ന് തിരിച്ച് വീട്ടിലേക്ക് പോകണം – അതിനാല് പരിശോധിക്കണം ബുദ്ധി ഒന്നിലും കുടുങ്ങിയിട്ടില്ലല്ലോ.

വരദാനം:-

സൈന്യത്തില് ആരാണോ സൈനികരായുള്ളത് അവര് ഒരിക്കലും അശ്രദ്ധരായിരിക്കില്ല, സദാ ശ്രദ്ധയോടെയും ജാഗ്രതയോടെയും കഴിയുന്നു, താങ്കളും പാണ്ഢവ സേനയാണ് ഇതില് അല്പം പോലും അശ്രദ്ധ ഉണ്ടായിരിക്കരുത്. ശ്രദ്ധ ഒരു സ്വാഭാവിക വിധിയായി മാറണം. പലരും ശ്രദ്ധ വയ്ക്കുന്നതിന്റയും സമ്മര്ദ്ദത്തിലേക്ക് വരുന്നു. എന്നാല് സമ്മര്ദ്ദത്തോടെയുള്ള ജീവിതം സദാ നയിക്കുക സാധ്യമല്ല, അതുകൊണ്ട് സ്വാഭാവികമായ ശ്രദ്ധ തന്റെ സ്വഭാവമാക്കൂ. ശ്രദ്ധ വയ്ക്കുന്നതിലൂടെ സ്വതവേ സ്മൃതി സ്വരൂപരായി തീരും, വിസ്മൃതിയുടെ ശീലം ഇല്ലാതാകും.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം

1) ഓര്മ്മയുടെ സംബന്ധം ജ്ഞാനവുമായാണ്, ജ്ഞാനം കൂടാതെ ഓര്മ്മ യഥാര്ത്ഥമായിരിക്കില്ല

ഏറ്റവും ആദ്യം മനുഷ്യന് തന്റെ സുഖകരമായ ജീവിതം ഉണ്ടാക്കുന്നതിന് വേണ്ടി ഏതൊരു മുഖ്യമായ പോയന്റാണ് ബുദ്ധിയില് വയ്ക്കേണ്ടത്? ഏറ്റവും ആദ്യം ഈ മുഖ്യമായ കാര്യം മനസ്സിലാക്കണം ഏത് പരമാത്മാ പിതാവിന്റെ സന്താനമാണോ നമ്മള്, ആ ബാബയുടെ ഓര്മ്മയില് ഓരോ നിമിഷവും, ശ്വാസ ശ്വാസവും ഉപസ്ഥിതനായിരിക്കണം, ഈ അഭ്യാസത്തില് കഴിയുന്നതിന്റെ പൂര്ണ്ണ രീതിയിലുള്ള പുരുഷാര്ത്ഥം ചെയ്യണം. ശ്വാസ-ശ്വാസം എന്നതിന്റെ അര്ത്ഥമാണ്, നിരന്തരം ബുദ്ധിയോഗം യോജിച്ചിരിക്കണം, അതിനെയാണ് നിരന്തരയോഗം, മുറിയാത്ത അജപാജപ ഓര്മ്മ എന്ന് പറയുന്നത്, ഇത് വായിലൂടെ ജപിക്കുന്ന ഓര്മ്മയല്ല മൂര്ത്തി മുന്നില് വച്ച് അതിനെ ഓര്മ്മിക്കലുമല്ല. എന്നാല് ഇത് ബുദ്ധിയോഗത്തിലൂടെ ഓര്മ്മ വയ്ക്കണം, ഇപ്പോള് ആ ഓര്മ്മയും നിരന്തരമായി അപ്പോഴാണ് ഉണ്ടായിരിക്കുക എപ്പോഴാണോ പരമാത്മാവിന്റെ പൂര്ണ്ണമായ പരിചയമുള്ളത്, അപ്പോള് മാത്രമേ പൂര്ണ്ണമായ ധ്യാനം വയ്ക്കാന് സാധിക്കൂ. എന്നാല് പരമാത്മാവ് ഗീതയില് വ്യക്തമായി പറയുന്നുണ്ട്, എന്നെ ധ്യാനത്തിലൂടെ, ജപത്തിലൂടെ ലഭിക്കുകയില്ല എന്റെ രൂപം മുന്നില് വച്ച് അതിന്റെ ധ്യാനവുമല്ല ചെയ്യേണ്ടത് എന്നാല് ജ്ഞാന യോഗത്തിലൂടെ പരമാത്മാവിനെ നേടണം അതുകൊണ്ട് ആദ്യം ജ്ഞാനം ആവശ്യമാണ്, ജ്ഞാനം കൂടാതെ ഓര്മ്മ നിലനില്ക്കുകയില്ല. ഓര്മ്മയുടെ സംബന്ധം തന്നെ ജ്ഞാനവുമായാണ്. ഇപ്പോള് ജ്ഞാനത്തിലൂടെ, മനസ്സുകൊണ്ട് കല്പന നടത്താം അല്ലെങ്കില് ഇരുന്ന് ദര്ശിക്കാം ആ കണ്ട വസ്തുവിന്റെയും ജ്ഞാനം ആദ്യം ഉണ്ടായിരിക്കും അപ്പോള് മാത്രമാണ് യോഗവും ധ്യാനവും ശരിയായി വയ്ക്കാന് സാധിക്കുന്നത് അതുകൊണ്ടാണ് പരമാത്മാവ് പറയുന്നത് ഞാന് ആരാണ്, എന്നോടൊപ്പം എങ്ങനെ യോഗം വയ്ക്കണം, അതിന്റെയും ജ്ഞാനം ഉണ്ടായിരിക്കണം. ജ്ഞാനത്തിനായി പിന്നീട് ആദ്യം സംഗം ആവശ്യമാണ്, ഇപ്പോള് ഈ എല്ലാ ജ്ഞാനത്തിന്റെ പോയന്റും ബുദ്ധിയില് വയ്ക്കണം അപ്പോള് മാത്രമേ യോഗം ശരിയായി വയ്ക്കാന് സാധിക്കൂ.

2) ڇസൃഷ്ടിയുടെ ആദി എങ്ങനെയായിരിക്കുംڈ

മനുഷ്യര് ചോദിക്കാറുണ്ട് പരമാത്മാവ് എങ്ങനെയാണ് സൃഷ്ടി രചിച്ചത്? ആദിയില് ഏത് മനുഷ്യനെയാണ് രചിച്ചത്, ഇപ്പോള് അവരുടെ പേരും രൂപവും അറിയാന് ആഗ്രഹിക്കുന്നു. ഇപ്പോള് അതില് അവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു പരമാത്മാവ് സൃഷ്ടിയുടെ ആദി ബ്രഹ്മാ ശരീരത്തിലൂടെയാണ് നടത്തിയത്, ആദി മനുഷ്യനായി ബ്രഹ്മാവിനെയാണ് രചിച്ചത്. അപ്പോള് ഏത് പരമാത്മാവാണോ സൃഷ്ടിയുടെ ആദി കുറിച്ചത്, അവശ്യം പരമാത്മാവ് ഈ സൃഷ്ടിയില് തന്റെ ഭാഗവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള് പരമാത്മാവ് എങ്ങനെയാണ് ഭാഗം അഭിനയിച്ചത്? ആദ്യം പരമാത്മാവ് സൃഷ്ടി രചിച്ചു, അതില് തന്നെ ആദ്യം ബ്രഹ്മാവിനെ രചിച്ചു, അങ്ങനെ ആദ്യം ബ്രഹ്മാവിന്റെ ആത്മാവ് പവിത്രമായി, ബ്രഹ്മാവ് പോയി ശ്രീകൃഷ്ണനായി, ആ ശരീരത്തിലൂടെയാണ് ദേവീ ദേവതകളുടെ സൃഷ്ടിയുടെ സ്ഥാപന ചെയ്തത്. അപ്പോള് ദൈവീക സൃഷ്ടിയുടെ രചന ബ്രഹ്മാ ശരീരത്തിലൂടെയാണ് നടത്തിച്ചത്, അപ്പോള് ദേവീദേവതളുടെ ആദി പിതാവാണ് ബ്രഹ്മാവ്, ബ്രഹ്മാവ് തന്നെയാണ് ശ്രീകൃഷ്ണനാകുന്നത്, പിന്നീട് അതേ ശ്രീകൃഷ്ണന്റെ അന്തിമ ജന്മമാണ് ബ്രഹ്മാവ്. ഇപ്പോള് ഇതുപോലെ തന്നെ സൃഷ്ടിയുടെ നിയമം നടന്നു വരുന്നു. ഇപ്പോള് അതേ ആത്മാവ് സുഖത്തിന്റെ പാര്ട്ട് പൂര്ത്തിയാക്കി ദുഃഖത്തിന്റെ പാര്ട്ടിലേക്ക് വരുന്നു, അപ്പോള് രജോ തമോ അവസ്ഥ കടന്ന് പിന്നീട് ശൂദ്രനില് നിന്ന് ബ്രാഹ്മണനാകുന്നു. അതുകൊണ്ട് നമ്മളാണ് ബ്രഹ്മാവംശിയും ശിവവംശിയുമായ സത്യമായ ബ്രാഹ്മണര്. ഇപ്പോള് ബ്രഹ്മാവംശിയെന്ന് അവരെയാണ് പറയുന്നത് – ആരാണോ ബ്രഹ്മാവിലൂടെ അവിനാശീ ജ്ഞാനമെടുത്ത് പവിത്രമാകുന്നത്.

3) ഓം എന്ന വാക്കിന്റെ യഥാര്ത്ഥ അര്ത്ഥം

എപ്പോള് നമ്മള് ഓം ശാന്തിയെന്ന വാക്ക് പറയുന്നോ അപ്പോള് ഏറ്റവും ആദ്യം ഓം എന്ന ശബ്ദത്തിന്റെ അര്ത്ഥം മനസ്സിലാക്കണം. അഥവാ ആരോടെങ്കിലും ചോദിക്കുകയാണ് ഓം എന്നതിന്റെ അര്ത്ഥം എന്താണ്? അപ്പോള് അവര് ഓം എന്നതിന്റെ അര്ത്ഥം വളരെ നീട്ടി വലിച്ച് കേള്പ്പിക്കുന്നു. ഓം എന്നതിന്റെ അര്ത്ഥം ഓംകാരമാണ് വലിയ ശബ്ദത്തോടെ കേള്പ്പിക്കുന്നു, പിന്നീട് ഈ ഓം വച്ച് സുദീര്ഘമായ ശാസ്ത്രം തന്നെ ഉണ്ടാക്കുന്നു, എന്നാല് വാസ്തവത്തില് ഓം എന്നതിന്റെ അര്ത്ഥം ദൈര്ഘ്യമേറിയതല്ല. നമുക്ക് സ്വയം പരമാത്മാവ് ഓം എന്നതിന്റെ അര്ത്ഥം വളരെ സരളവും സഹജവുമായി മനസ്സിലാക്കി തരുന്നു. ഓം എന്നതിന്റെ അര്ത്ഥമാണ്, ഞാന് ആത്മാവാണ്, എന്റെ യഥാര്ത്ഥ ധര്മ്മം ശാന്ത സ്വരൂപമാണ്. ഇപ്പോള് ഈ ഓം ശബ്ദത്തിന്റെ അര്ത്ഥത്തില് ഉപസ്ഥിതനായി കഴിയണം, അപ്പോള് ഓം എന്നതിന്റെ അര്ത്ഥമാണ് ഞാന് ആത്മാവ് പരമാത്മാവിന്റെ സന്താനമാണ്. മുഖ്യമായ കാര്യം ഇതാണ് ഓം എന്നതിന്റെ അര്ത്ഥത്തില് കേവലം സ്ഥിതി ചെയ്യുകയാണ് വേണ്ടത്, ബാക്കി വായിലൂടെ ഓം എന്ന് ഉച്ചരിക്കേണ്ടതിന്റെ ആവശ്യകതയില്ല. അത് ബുദ്ധിയില് നിശ്ചയിച്ചുറപ്പിച്ച് മുന്നോട്ട് പോകണം. ഓം എന്നതിന്റെ അര്ത്ഥം എന്താണോ ആ സ്വരൂപത്തില് സ്ഥിതി ചെയ്യണം. ബാക്കി മനുഷ്യര് ഓം എന്നതിന്റെ അര്ത്ഥം കേള്പ്പിക്കാറുണ്ട് എന്നാല് ആ സ്വരൂപത്തില് സ്ഥിതി ചെയ്യാറില്ല. നമുക്ക് ഓം എന്നതിന്റെ സ്വരൂപത്തെ അറിയാം, അപ്പോഴാണ് അതിന്റെ സ്വരൂപത്തില് സ്ഥിതി ചെയ്യുന്നത്. നമുക്ക് ഇതും അറിയാം പരമാത്മാവ് ബീജരൂപനാണ് ആ ബീജരൂപനായ പരമാത്മാവ് മുഴുവന് വൃക്ഷത്തെയും എങ്ങനെയാണ് രചിച്ചിരിക്കുന്നത്, അതിന്റെ മുഴുവന് ജ്ഞാനവും നമുക്ക് ഇപ്പോള് ലഭിച്ചുകൊണ്ടിരിക്കുന്നു. ശരി – ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top