10 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
9 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ, ഭാരതം സര്‍വ്വരുടെയും തീര്‍ത്ഥ സ്ഥാനമാണ്, അതിനാല്‍ എല്ലാ ധര്മ്മത്തിലുള്ളവര്ക്കും ഭാരത തീര്‍ത്ഥ സ്ഥാനത്തിന്റെ മഹിമ കേള്‍പ്പിക്കൂ, എല്ലാവര്ക്കും സന്ദേശം നല്‍കൂ.
ചോദ്യം: -
ഏത് പുരുഷാര്‍ത്ഥത്തിലൂടെ നിങ്ങളുടെ അന്തിമ മനം പോലെ ഗതി നല്ലതാകും? ഉറക്കത്തെ ജയിച്ചവരായി മാറും?
ഉത്തരം:-
രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ ആദ്യം ബാബയേയും സമ്പത്തിനെയും ഓര്‍മ്മിക്കൂ, സ്വദര്‍ശന ചക്രം കറക്കി കൊണ്ടിരിക്കൂ. ഉറക്കം വരുമ്പോള്‍ ഉറങ്ങൂ പിന്നെ അവസാനം മനസ്സില്‍ ഉണ്ടായിരുന്നത് പോലെ ഗതി നല്ലതായി തീരും. അതിരാവിലെ എഴുന്നേല്ക്കുമ്പോള് അതേ പോയിന്റ് ഓര്‍മ്മ വരും. ഇങ്ങനെയുള്ള അഭ്യാസം ചെയ്ത് നിങ്ങള്‍ ഉറക്കത്തെ ജയിച്ചവരായി മാറും. ആര് ചെയ്യുന്നോ അവര്‍ നേടും. ചെയ്യുന്നവരുടെ പെരുമാറ്റം പ്രസിദ്ധമാകുന്നു.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ആരാണോ പിതാവിനോടൊപ്പം….
ഓം ശാന്തി. ആരാണോ പിതാവിനോടൊപ്പം. ഇപ്പോള്‍ ലോകത്തില്‍ അച്ഛനാണെങ്കില്‍ അനേകമുണ്ട് പക്ഷെ എല്ലാവരുടെയും അച്ഛന് രചയിതാവ് ഒന്ന് മാത്രമാണ്. ബാബയാണ് ജ്ഞാനത്തിന്റെ സാഗരന്. ജ്ഞാനത്തിലൂടെ തന്നെയാണ് സദ്ഗതിയുണ്ടാവുന്നത്. എപ്പോള്‍ സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാ കുന്നുവോ, മനുഷ്യരുടെ സദ്ഗതിയും അപ്പോഴാണുണ്ടാവുന്നത്. ബാബയെ തന്നെയാണ് സദ്ഗതി ദാതാവെന്ന് പറയുന്നത്. എപ്പോഴെപ്പോള്‍ സംഗമത്തിന്റെ സമയമാകുന്നുവോ അപ്പോള്‍ ജ്ഞാന സാഗരന് വന്ന് സദ്ഗതിയിലേയ്ക്ക് കൂട്ടികൊണ്ട് പോകും. ഈ സമയത്താണെങ്കില്‍ എല്ലാവരുടെയും ദുര്‍ഗതിയാണ്. ദുര്‍ഗതിയും എല്ലാവരുടെയും ഒരു പോലെയായിരിക്കുകയില്ല. ഏറ്റവും പുരാതനമാണ് ഭാരതം. ഭാരതവാസികളുടെ തന്നെയാണ് 84 ജന്മം പാടപ്പെട്ടിട്ടുള്ളത്. തീര്‍ച്ചയായും ആരാണോ ആദ്യമാദ്യത്തെ മനുഷ്യര്‍ അവരായിരിക്കും 84 ജന്മങ്ങള്‍ക്ക് യോഗ്യര്‍. ദേവതകളുടെ 84 ജന്മമാണെങ്കില്‍ ബ്രാഹ്മണര്‍ക്കും 84 ജന്മമായിരിക്കും. മുഖ്യമായവരെ തന്നെയാണ് ഉദ്ധരിക്കുന്നത്. ബാബ ബ്രഹ്മാവിലൂടെ പുതിയ സൃഷ്ടി രചിക്കുന്നതിന് വേണ്ടി ആദ്യമാദ്യം സൂക്ഷ്മ ലോകം രചിക്കുന്നു പിന്നീട് പുതിയ സൃഷ്ടിയുടെ സ്ഥാപനയുണ്ടാകുന്നു. ത്രിലോകീ നാഥന് ഒരു ബാബയാണ്. ബാക്കി ബാബയുടെ കുട്ടികള്‍ക്കും സ്വയത്തെ മൂന്ന് ലോകത്തിന്റെ നാഥനെന്ന് പറയാന്‍ സാധിക്കുന്നു. ഇവിടെയാണെങ്കില്‍ ഒരുപാട് മനുഷ്യര്‍ ത്രിലോകീ നാഥനെന്ന പേരും വെച്ചിരിക്കുന്നു. ഡബിള്‍ ദേവതകളുടെയും പേര് വെച്ചിരിക്കുന്നു- ഗൗരീ ശങ്കര്‍, രാധാ ശ്യാം, ഇപ്പോള്‍ രാധാ കൃഷ്ണന് വേറെ വേറെ രാജ്യത്തിലേതായിരുന്നു. ആരാണോ നല്ല കുട്ടികള്‍ അവരുടെ ബുദ്ധിയില്‍ വളരെ നല്ല പോയിന്റുകളുടെ ധാരണ ഉണ്ടാകുന്നു. ആരാണോ സമര്‍ത്ഥനായ ഡോക്ടര്‍, അവരുടെ ബുദ്ധിയില്‍ അനേകം മരുന്നുകളുടെ പേരുണ്ടാവും. ഇവിടെയും പുതിയ പുതിയ പോയിന്റുകള്‍ വരുന്നു. നല്ല പ്രാക്ടീസ് ചെയ്യുന്നവര്‍ പുതിയ പുതിയ പോയിന്റുകള്‍ ധാരണ ചെയ്യും. ആരാണോ ധാരണ ചെയ്യാത്തത് അവരെ മഹാരഥിയെന്ന് പറയുകയില്ല. മുഴുവന്‍ ആധാരവും ബുദ്ധിയുടെ മേലാണ് ഭാഗ്യത്തിന്റെയും കാര്യമാണ്. ഇതും ഡ്രാമയാണ്. ഡ്രാമയെ ആരും അറിയുന്നില്ല. ഇതും മനസ്സിലാക്കുന്നു, നമ്മള് ആത്മാവ് ശരീരം ധാരണ ചെയ്ത് പാര്ട്ടഭിനയിക്കുന്നു. പക്ഷെ ഡ്രാമയുടെ ആദി മധ്യ അന്ത്യത്തെ അറിയുന്നില്ലായെങ്കില് ഒന്നും തന്നെ അറിയുന്നില്ല. നിങ്ങള്‍ക്കാണെങ്കില്‍ അറിയണം. കുട്ടികളുടെ ഉത്തരവാദിത്വമാണ് മറ്റുള്ളവര്‍ക്ക് ബാബയുടെ പരിചയം നല്‍കുക. മുഴുവന്‍ ലോകത്തിനും പറഞ്ഞു കൊടുക്കണം, ആരും ഇങ്ങനെ പറയരുത് ഞങ്ങള്‍ക്ക് അറിയുകയേയില്ലായിരുന്നു. വിദേശത്ത് നിന്നും അനേകര്‍ വരുന്നു. അവരെല്ലാവരുടെയും വ്യവസ്ഥ ബോംബേയില്‍ ചെയ്യും. അവരാണെങ്കില്‍ സമര്‍ത്ഥരുമാണ്. പൈസയാണെങ്കില്‍ അവരുടെയടുത്ത് ഒരുപാടുണ്ട്. ശിവനെ തന്റെ വലിയ ഗുരു എന്ന് അംഗീകരിക്കുന്നുണ്ടല്ലോ അതിനാല്‍ മനസ്സിലാക്കി കൊടുക്കുകയാണ് ഈ ധര്‍മ്മ പിതാക്കന്മാര്ക്കും കുറച്ച് പാര്‍ട്ടുണ്ട്. കുട്ടികള്‍ തുടക്കത്തില്‍ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ടായിരുന്നു – ഈ ക്രിസ്തു, ഇബ്രാഹിം മുതലായ എല്ലാവരും കാണാന്‍ വരും. അതിനാല്‍ അവരുടെ ഫീല്‍ഡ് ഉണ്ടാക്കണം. ടൂറിസ്റ്റ് മുതലായ എല്ലാവരും ബോംബേയില്‍ വന്നു കൊണ്ടിരിക്കുന്നു. ഭാരതം എല്ലാവരെയും വളരെയധികം ആകര്‍ഷിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഭാരതം ബാബയുടെ ജന്മ സ്ഥലമാണ്. പിന്നീട് എല്ലാത്തിലും ഭഗവാന് എന്ന് പറയുന്നതിലൂടെ ബാബയുടെ മഹത്വം അപ്രത്യക്ഷമാക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ മനസ്സിലാക്കി കൊടുക്കണം ഭാരതം ഏറ്റവും വലിയ തീര്‍ത്ഥ സ്ഥാനമാണ്. ബാക്കി എല്ലാ സന്ദേശവാഹകരും തങ്ങളുടെ ധര്‍മ്മം സ്ഥാപിക്കാന്‍ വരുന്നു. അവരുടെ പിന്നാലെ പിന്നെ അവരുടെ ധര്മ്മത്തിലുള്ളവരും വരുന്നു. ഇപ്പോള്‍ അവസാനമാണ്. പരിശ്രമം ചെയ്യുന്നു, നമ്മള് തിരിച്ച് പോകും. പക്ഷെ അവരോട് ചോദിക്കൂ ഇവിടെയ്ക്ക് നിങ്ങളെ കൂട്ടികൊണ്ട് വന്നതാരാണ്? ക്രിസ്തു ക്രിസ്തു ധര്‍മ്മം സ്ഥാപിച്ചു, എന്താ അദ്ദേഹം നിങ്ങളെ ആകര്‍ഷിച്ച് ഇങ്ങോട്ട് കൊണ്ട് വന്നോ? ഇപ്പോള്‍ എല്ലാവരും കഷ്പ്പെടുകയാണ് തിരിച്ച് പോകുന്നതിന് വേണ്ടി. എല്ലാവരും പാര്‍ട്ടഭിനയിക്കാന്‍ വരുന്നു. പാര്ട്ടഭിനിയിച്ചഭിനയിച്ച് അവസാനം ദു:ഖത്തില്‍ വരുക തന്നെ ചെയ്യുന്നു. പിന്നീട് ദു:ഖത്തില്‍ നിന്ന് മോചിപ്പിച്ച് സുഖത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകുന്നത് ബാബയുടെ മാത്രം ജോലിയാണ്. ബാബയുടെ ജന്മ സ്ഥലം ഭാരതമാണ്. ഇത്രയും മഹത്വം നിങ്ങള്‍ കുട്ടികള്‍ക്കേ അറിയൂ. ആരാണോ അറിയുന്നത് അവര്‍ക്ക് ലഹരി വര്‍ദ്ധിക്കുന്നു. കല്പ- കല്പം ബാബ ഭാരതത്തില്‍ വരുന്നു. ഇത് എല്ലാവരോടും പറയണം, ക്ഷണപത്രം നല്‍കണം. രചനയുടെ ജ്ഞാനം ആര്‍ക്കും അറിയുകയില്ല. അതിനാല്‍ ഇങ്ങനെയുള്ള സര്വ്വീസബിളായി മാറി തന്റെ പേര് പ്രശസ്ഥമാക്കണം. ഈ മേള എല്ലാ ഭാഗത്തും പോകും. അതിനാല്‍ ആരാണോ തീക്ഷ്ണമായ(ഫാസ്റ്റ്) കുട്ടികള്‍ അവരുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ പേര് ജപിച്ചുകൊണ്ടിരിക്കുന്നു. ഒന്നാണെങ്കില് ശിവബാബയുടെ പേര് ജപിക്കുന്നു, രണ്ട് ബ്രഹ്മാ ബാബയുടെ, മുന്ന് കുമാരക, ഗംഗെ, മനോഹര്‍ എന്നിവരെ ജപിക്കും. ഭക്തിമാര്‍ഗ്ഗത്തില്‍ കൈയ്യില്‍ മാല കറക്കുന്നു. ഇപ്പോള്‍ മുഖത്തിലൂടെ പേര് ജപിക്കുന്നു. ഇന്നയാള് വളരെ സര്വ്വീസബിളാണ്. നിരഹങ്കാരിയാണ്, മധുരമാണ്. ദേഹാഭിമാനമില്ല. പറയാറുണ്ടല്ലോ – സ്നേഹം നല്കിയാല് സ്നേഹം ലഭിക്കും. ഇപ്പോള്‍ ബാബ പറയുന്നു നിങ്ങള്‍ ദു:ഖിതരായിരിക്കുകയാണ്. നിങ്ങള്‍ എന്നെ ഓര്‍മ്മിക്കൂ എങ്കില്‍ ഞാനും സഹായിക്കും. നിങ്ങള്‍ വെറുപ്പ് കാണിക്കുകയാണെങ്കില്‍ അവരവരുടെ മേല്‍ വെറുപ്പ് വെയ്ക്കുകയാണ്, പദവി ലഭിക്കുകയില്ല. വളരെ അധികം ധനം ലഭിക്കുന്നു. ആര്‍ക്കെങ്കിലും ലോട്ടറി കിട്ടിയാല്‍ എത്രയധികം സന്തോഷമുണ്ടാകുന്നു. അതിലും എത്ര സമ്മാനം വരുന്നു. പിന്നീട് രണ്ടാം സമ്മാനം, മൂന്നാം സമ്മാനവുമുണ്ടാകുന്നു. ഇതും ഈശ്വരീയ മത്സരമാണ്. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും മത്സരം, ആരാണോ അതില്‍ വേഗത്തില്‍ പോകുന്നത് അവരേ കഴുത്തിലെ മാലയാകൂ, സിംഹാസനത്തില്‍ അടുത്തിരിക്കും.
നിങ്ങള്‍ എല്ലാവരും കര്‍മ്മയോഗികളാണ്. തന്റെ വീടിനെയും സംരക്ഷിക്കൂ. ക്ലാസ്സില്‍ ഒരു മണിക്കൂര്‍ പഠിക്കണം. പിന്നീട് വീട്ടില്‍ പോയി റിവൈസ് ചെയ്യണം. സ്ക്കൂളിലും അങ്ങനെ ചെയ്യാറുണ്ടല്ലോ. പഠിച്ച് പിന്നീട് വീട്ടില്‍ പോയി റിവൈസ് ചെയ്യുന്നു. ബാബ പറയുന്നു ഒരു മണിക്കൂര്‍, അര മണിക്കൂര്‍…. പകല്‍ 8 മണിക്കൂര്‍ ഉണ്ട്. ബാബ പറയുന്നു അതില്‍ തന്നെ ഒരു മണിക്കൂര്‍, ശരി അര മണിക്കൂര്‍, 15-20 മിനിറ്റ് എങ്കിലും ക്ലാസ്സില്‍ പഠിച്ച് ധാരണ ചെയ്ത് പിന്നീട് ജോലി ഉത്തരവാദിത്വത്തിന്റെ ചക്രം കറക്കൂ. മുമ്പ് ബാബ നിങ്ങളെ ഇരുത്തിയിരുന്നു അതിനാല്‍ ബാബയുടെ ഓര്‍മ്മയിലിരിക്കൂ. സ്വദര്‍ശന ചക്രം കറക്കൂ. ഓര്‍മ്മയുടെ ജ്ഞാനമുണ്ടായിരുന്നല്ലോ. ബാബയേയും സമ്പത്തിനെയും ഓര്‍മ്മിക്കൂ, സ്വദര്‍ശന ചക്രം കറക്കി എപ്പോള്‍ ഉറക്കം വരുന്നോ അപ്പോള്‍ ഉറങ്ങൂ. പിന്നീട് അവസാന സങ്കല്പം പോലെ നല്ലതായി മാറും. പിന്നീട് അതിരാവിലെ എഴുന്നേറ്റാല്‍ അതേ പോയിന്റ് ഓര്‍മ്മ വന്നു കൊണ്ടിരിക്കും. ഇങ്ങനെയുള്ള അഭ്യാസം ചെയ്ത് ചെയ്ത് നിങ്ങള്‍ ഉറക്കത്തെ ജയിച്ചവരായി മാറും. ആര് ചെയ്യുന്നുവോ അവര്‍ നേടും. ചെയ്യുന്നവരെ കണ്ടാല്‍ അറിയാന്‍ പറ്റുന്നു, പെരുമാറ്റം പ്രസിദ്ധമാകുന്നു. കാണാന്‍ കഴിയുന്നു ഇവര്‍ വിചാര സാഗര മഥനം ചെയ്യുന്നുണ്ട്. ധാരണ ചെയ്യുന്നുണ്ട്. ലോഭം മുതലായ ഒന്നും തന്നെയില്ല. ഈ ശരീരം പഴയതാണ്, ഇതിന്റെയും വളരെയധികം ശ്രദ്ധ വെയ്ക്കേണ്ടതില്ല. ഇത് ശരിയായിരിക്കുന്നതും അപ്പോഴായിരിക്കും എപ്പോള്‍ ജ്ഞാന യോഗത്തില്‍ പൂര്‍ണ്ണമായ ധാരണ ഉണ്ടാകുന്നത്. ധാരണ ഉണ്ടാകുന്നില്ലെങ്കില്‍ ശരീരം ഒന്ന് കൂടി അഴുകും. അഴുകിയഴുകി തികച്ചും ഒന്നിനും കൊള്ളാത്തതായി മാറും. പിന്നീട് ഭാവിയില്‍ പുതിയ ശരീരം ലഭിക്കണം. ആത്മാവിനെ പവിത്രമാക്കി മാറ്റണം. ഇതാണെങ്കില്‍ പഴയ മോശമായ ശരീരമാണ്. ഇതിന് എത്ര തന്നെ പൗഡര്‍ ഇട്ടാലും അണാ പൈസയ്ക്ക് വിലയില്ലാത്തതാണ്. ഇപ്പോള്‍ നിങ്ങള്‍ എല്ലാവരുടെയും വിവാഹ നിശ്ചയം ശിവബാബയുമായിട്ടാണ്. എപ്പോള്‍ വിവാഹം നടക്കുന്നോ അപ്പോള്‍ ആ ദിവസം പഴയ വസ്ത്രം ധരിക്കുന്നു. ഇപ്പോള്‍ ഈ ശരീരത്തിന്റെ സ്ഥൂലമായ അലങ്കാരം കൂടുതല്‍ ചെയ്യരുത്. ജ്ഞാന യോഗത്തിലൂടെ സ്വയത്തെ അലങ്കരിക്കുകയാണെങ്കില്‍ മാലാഖയായി മാറും. ഇത് ജ്ഞാന മാനസരോവരമാണ്. ഇതില്‍ ജ്ഞാനത്തില്‍ മുങ്ങി കൊണ്ടിരിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെ മാലാഖയായി മാറും. പ്രജയെ മാലാഖയെന്ന് പറയുകയില്ല. പറയുന്നു കൃഷ്ണന് ഓടിച്ചു പിന്നീട് മഹാറാണി, പട്ടമഹിഷിയാക്കി മാറ്റി. ഓടിച്ച് പ്രജയില്‍ ചണ്ഡാലനാക്കി മാറ്റി, ഇങ്ങനെ പറയുകയില്ല. ഓടിച്ചത് മഹാറാണിയാക്കുന്നതിന് വേണ്ടിയാണ്. നിങ്ങള്‍ക്കും അങ്ങനെയുള്ള പുരുഷാര്‍ത്ഥം ചെയ്യണം. എന്താണോ ലഭിച്ചത് അത് മതി, ഇങ്ങനെയല്ല. ഇത് പാഠശാലയാണ്. ഇവിടെ മുഖ്യമായത് പഠിപ്പാണ്. ഗീതാ പാഠശാല അനേകം ഉണ്ടാക്കുന്നു. ഇരുന്ന് ഗീത കേള്‍പ്പിക്കുന്നു, ചൊല്ലിക്കുന്നു. ചിലര്‍ ഒരു ശ്ലോകം എടുത്ത് പിന്നീട് അതിന് മേല്‍ വിസ്താരത്തിലിരുന്ന് മനസ്സിലാക്കി കൊടുക്കുന്നു. ചിലര്‍ അങ്ങനെ തന്നെ പഠിക്കുന്നു, ചിലര്‍ ഒരു ശ്ലോകത്തിന് മേല്‍ അര മുക്കാല്‍ മണിക്കൂര്‍ പ്രഭാഷണം ചെയ്യുന്നു, അതിലൂടെ ഒരു നേട്ടവുമില്ല. ഇവിടെയാണെങ്കില്‍ ബാബയിരുന്ന് പഠിപ്പിക്കുകയാണ്. ലക്ഷ്യം വ്യക്തമാണ്. വേറെ വേദ ശാസ്ത്രം പഠിക്കുന്നതില്‍ ഒരു ലക്ഷ്യവുമില്ല. പുരുഷാര്‍ത്ഥം ചെയ്തു കൊണ്ടിരിക്കൂ. പക്ഷെ എന്തെങ്കിലും ലഭിക്കുമോ? എപ്പോള്‍ ഒരുപാട് ഭക്തി ചെയ്യുന്നുവോ അപ്പോള്‍ ഭഗവാനെ ലഭിക്കുന്നു. എങ്കിലും രാത്രിക്ക് ശേഷം തീര്‍ച്ചയായും പകലുണ്ടാകും. കല്പത്തിന്റെ ആയുസ്സ് ചിലര്‍ എന്താണ് പറയുന്നത്, ഇപ്പോള്‍ മനസ്സിലാക്കി കൊടുക്കുന്നതിനും ശക്തി വേണം. യോഗ ബലത്തിലൂടെ കാര്യം പുറത്തെടുക്കണം. അഥവാ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ശക്തിയില്ല. യോഗമില്ല. ബാബയും അവരെയണ് സഹായിക്കുന്നത് ആരാണോ യോഗയുക്തരായ കുട്ടികള്‍. ഡ്രാമയില്‍ എന്താണോ അത് ആവര്‍ത്തിക്കുന്നു. സെക്കന്റ്-സെക്കന്റ് എന്താണോ കഴിഞ്ഞു പോകുന്നത്, ടിക്-ടിക് ആകുന്നു. നമ്മള് ശ്രീമതത്തിലൂടെ കര്‍മ്മത്തില്‍ വരുന്നു. ശ്രീമതത്തില് നടക്കുന്നില്ലെങ്കില്‍ ശ്രേഷ്ഠമായി മാറില്ല. നമ്പര്‍ വൈസാണല്ലോ. ആളുകള്‍ ഇത് മനസ്സിലാക്കുന്നു നമ്മള് ഒന്നാകും, പക്ഷെ അര്‍ത്ഥം അറിയുന്നേയില്ല. അതിനാല്‍ ഒന്നാകുന്നതെന്താണ്, ഒരു അച്ഛനായി മാറണോ അതോ ഒരു സഹോദരനായി മാറണോ? അഥവാ സഹോദരനെന്ന് പറയുന്നതും ശരിയാണ്. ശ്രീമതത്തിലൂടെ നമുക്ക് ഒന്നായി മാറാന്‍ സാധിക്കുന്നു. നിങ്ങള്‍ എല്ലാവരും ഒരു അഭിപ്രായത്തിലൂടെ നടക്കുകയാണ്. നിങ്ങളുടെ അച്ഛന്, ടീച്ചര്‍, ഗുരു ഒന്ന് തന്നെയാണ്. ആരാണോ പൂര്‍ണ്ണമായും ശ്രീമതത്തിലൂടെ നടക്കാത്തത് അവര്‍ക്ക് ശ്രേഷ്ഠമായി മാറാന്‍ സാധിക്കില്ല. അഥവാ പെട്ടെന്ന് നടക്കുന്നില്ലെങ്കില്‍ തോറ്റുപോകും. പന്തയത്തില്‍ ആരാണോ യോഗ്യരും സമര്‍ത്ഥരും അവരെ തന്നെയാണ് വെയ്ക്കുന്നത്. വലിയ പന്തയത്തില്‍ നല്ല കുതിരയെ കൊണ്ട് വരുന്നു എന്തുകൊണ്ടെന്നാല്‍ ലോട്ടറിയും വലുതാണ് വെയ്ക്കുന്നത്. ഇതും മനുഷ്യക്കുതിര മത്സരമാണ്. ഹുസെന്റെയും കുതിര കാണിക്കുന്നു. ഹിംസ രണ്ട് തരത്തിലുണ്ടാകുന്നു. നമ്പര്‍ വണ്‍ ആണ് കാമത്തിന്റെ വാള്, അത് അര കല്പമായി തന്റെയും മറ്റുള്ളവരുടെയും രക്തമൊഴുക്കുന്നു. ഈ ഹിംസ ആരും അറിയുന്നില്ല. സന്യാസിയും ഇങ്ങനെ മനസ്സിലാക്കുന്നില്ല, അവര്‍ കേവലം പറയുന്നു ഇത് വികാരമാണ്. ബാബയാണെങ്കില്‍ പറയുന്നു കുട്ടികളെ ഈ കാമം മഹാശത്രുവാണ്. ഇത് ആദി മധ്യ അന്ത്യം ദു:ഖം തരുന്നതാണ്. ഇതും തെളിയിച്ച് പറഞ്ഞു കൊടുക്കണം നമുടെ പ്രവൃത്തി മാര്‍ഗ്ഗമാണ്, രാജയോഗമാണ്. നിങ്ങളുടെത് ഹഠയോഗമാണ്. നിങ്ങള്‍ ശങ്കരാചാര്യനില് നിന്ന് ഹഠയോഗം പഠിച്ചിരിക്കുകയാണ്. നമ്മള് ശിവാചാര്യനില് നിന്ന് രാജയോഗം പഠിക്കുകയാണ്. മുന്നോട്ട് പോകവേ തീര്‍ച്ചയായും നിങ്ങളുടെ പ്രത്യക്ഷത ഉണ്ടാകും. ആരെങ്കിലും ചോദ്യം ചോദിക്കുകയാണെങ്കില്‍ 5000 വര്‍ഷത്തില്‍ ദേവതകള്‍ക്ക് 84 ജന്മങ്ങളുണ്ട്, ക്രിസ്ത്യന്‍സിന് എത്രയുണ്ടാകും? ക്രിസ്തുവിന്റെ 2000 വര്‍ഷമായി, ഇപ്പോള്‍ കണക്കൂ അവര്‍ക്ക് ഏകദേശം എത്ര ജന്മമുണ്ടാകും? 30-32, ഇതാണെങ്കില്‍ ക്ലിയറാണ്. ആരാണോ കൂടുതല്‍ സുഖം കാണുന്നത് അവര്‍ കൂടുതല്‍ ദു:ഖവും കാണുന്നു. മറ്റ് ധര്മ്മത്തിലുള്ളവര്ക്ക് കുറച്ച് സുഖം, കുറച്ച് ദു:ഖം ലഭിക്കുന്നു. ഏകദേശ കണക്കെടുക്കണം. ആരാണോ മുഖ്യമായ ധര്‍മ്മ സ്ഥാപകര്‍ അവരുടെ ജന്മമെടുക്കും. പുറകെ ആരാണോ വരുന്നത് അവര്‍ കുറച്ച് ജന്മമെടുക്കുന്നു. ബുദ്ധന്റെ, ഇബ്രാഹിമിന്റെയും കണക്കെടുക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ ജന്മത്തിന്റെ വ്യത്യാസമുണ്ടാകും. കൃത്യമായി പറയാന്‍ സാധിക്കില്ല. ഈ എല്ലാ കാര്യങ്ങളും വിചാര സാഗര മഥനം ചെയ്യാനുള്ളതാണ്. ആരെങ്കിലും ചോദിച്ചാല്‍ എന്ത് മനസ്സിലാക്കി കൊടുക്കും? എന്നാലും പറയൂ ആദ്യം ബാബയെ ഓര്‍മ്മിക്കൂ എന്തു കൊണ്ടെന്നാല്‍ ബാബയില്‍ നിന്ന് സമ്പത്തെടുക്കണം. എത്ര ജന്മമെടുക്കണോ അത്ര തന്നെ എടുക്കും. ബാബയില്‍ നിന്ന് സമ്പത്തെടുക്കൂ. നല്ല രീതിയില്‍ മനസ്സിലാക്കി കൊടുക്കണം. പരിശ്രമത്തിന്റെ കാര്യമാണ്.
കുട്ടികള്‍ ബോംബേയില്‍ നന്നായി പരിശ്രമം ചെയ്തു കൊണ്ടിരിക്കുകയാണ് എന്തെന്നാല്‍ അവര്‍ വളരെ സര്വ്വീസബിളായി മാറണം. ഇതില്‍ ബുദ്ധി വേണം, ബാബയുടെ ധനത്തോട് വളരെ സ്നേഹമുണ്ടായിരിക്കണം. ചിലരാണെങ്കില്‍ ധനം എടുക്കുന്നില്ല. ജ്ഞാന രത്നം എടുക്കൂ ധാരണ ചെയ്യൂ അപ്പോള്‍ പറയുകയാണ് ഞങ്ങള്‍ എന്ത് ചെയ്യും! ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. മനസ്സിലാക്കിയില്ലായെങ്കില്‍ നിങ്ങളുടെ ഭാവി. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്‍ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്‍കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശരീരത്തെ ശരിയായി വെയ്ക്കുന്നതിന് വേണ്ടി ജ്ഞാന യോഗത്തിന്റെ ധാരണ ചെയ്യണം. ഒരു വസ്തുവിലും ലോഭം വെയ്ക്കരുത്. ഈ ജ്ഞാന യോഗത്തിലൂടെ അലങ്കരിക്കണം, സ്ഥൂലമായ അലങ്കാരമല്ല.
2. ഒരു മണിക്കൂര്‍ അര മണിക്കൂര്‍, പഠിപ്പ് അവശ്യം പഠിക്കണം. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും പന്തയം വെയ്ക്കണം.
വരദാനം:-
വിജയിയാകുന്നതിന് വേണ്ടി ഓരോരുത്തരുടെയും ഹൃദയത്തിലെ രഹസ്യത്തെ അറിഞ്ഞിരിക്കണം. ആരുടെയും മുഖത്തിലൂടെ വരുന്ന ശബ്ദത്തിലൂടെ അവരുടെ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയാമെങ്കില്‍ വിജയിയായി മാറാന്‍ സാധിക്കും, പക്ഷെ ഹൃദയത്തിലെ രഹസ്യം അറിയണമെങ്കില്‍ അന്തര്‍മുഖതയുടെ ആവശ്യമുണ്ട്. എത്രയും അന്തര്മുഖിയായിരിക്കുന്നുവോ അത്രയും ഓരോരുത്തരുടെയും ഹൃദയത്തിലെ രഹസ്യത്തെ അറിഞ്ഞ് അവരെ തൃപ്തിപ്പെടുത്താന്‍ കഴിയും. തൃപ്തിപ്പെടുത്തുന്നവര്‍ തന്നെയാണ് വിജയിയാകുന്നത്.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!