10 May 2021 Malayalam Murli Today – Brahma Kumaris

9 May 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, സദാ ഈ സന്തോഷത്തിലിരിക്കണം സ്വയം ഭഗവാനാണ് അധ്യാപകനായി നമ്മളെ പഠിപ്പിക്കുന്നത്, നമ്മള് ബാബയില് നിന്നും രാജയോഗം അഭ്യസിക്കുകയാണ്, പ്രജായോഗമല്ല.

ചോദ്യം: -

ഈ പഠിപ്പിന്റെ വിശേഷത എന്താണ്? നിങ്ങള്ക്ക് ഏതു വരെ പുരുഷാര്ത്ഥം ചെയ്യണം?

ഉത്തരം:-

വളരെ കാലമായി ഈ പഠിപ്പ് പഠിക്കുന്നവരെക്കാള് പുതിയ കുട്ടികള് മുന്നോട്ട് പോകുന്നുണ്ട്. ആര് മൂന്നു മാസമായിട്ട് തീവ്ര പുരുഷാര്ത്ഥം ചെയ്യുന്നവരുണ്ടോ അങ്ങനെയുള്ള പുതിയ കുട്ടികള് പഴയവരെക്കാള് മുന്നോട്ട് പോകാറുണ്ട്. ഏതു വരെ പൂര്ണ്ണമായും വിജയികളാകുന്നില്ലയോ കര്മ്മാതീത അവസ്ഥ പ്രാപിക്കുന്നില്ലയോ, എല്ലാ കര്മ്മക്കണക്കുകളും തീരുന്നില്ലയോ അതു വരെ നിങ്ങള്ക്ക് പുരുഷര്ത്ഥം ചെയ്യണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികള് എവിടെയാണ് ഇരിക്കുന്നത്? പരിധിയില്ലാത്ത അച്ഛന്റെ വിദ്യാലയത്തില്. കുട്ടികളില് വളരെ ഉയര്ന്ന ലഹരി ഉണ്ടായിരിക്കണം. ആരുടെ കുട്ടികള്ക്കാണ് ലഹരി ഉണ്ടാകേണ്ടത്? പരിധിയില്ലാത്ത അച്ഛന്റെ കുട്ടികള്ക്ക് അഥവാ ആത്മീയ കുട്ടികള്ക്ക്. ബാബ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ഗുജറാത്തികളേയോ മറാഠികളേയോ അല്ല പഠിപ്പിക്കുന്നത്. അതെല്ലാം നാമവും രൂപവുമല്ലേ. ബാബ ആത്മാക്കളെ പഠിപ്പിക്കുകയാണ്. നിങ്ങള് കുട്ടികള് മനസ്സിലാക്കി നമ്മുടെ പരിധിയില്ലാത്ത അച്ഛനെ തന്നെയാണ് ഭഗവാനെന്നും പറയുന്നത്. ഭഗവാനുവാച എന്ന് പറയുന്നുണ്ട് എന്നാല് ഭഗവാന് ആരാണ് എന്നത് ആരും മനസ്സിലാക്കുന്നില്ല. ശിവ പരമാത്മായ നമ: എന്ന് പറയുന്നുണ്ട്. പരമാത്മാവ് ഒന്നേയുള്ളൂ. ഉയര്ന്നതിലും ഉയര്ന്നത് നിരാകാരനാണ്. നിങ്ങളെ കൃഷ്ണ ഭഗവാനൊന്നുമല്ല പഠിപ്പിക്കുന്നത്, പഠിപ്പിച്ചിട്ടുമില്ല. നിങ്ങള്ക്ക് അറിയാം നമ്മളെ ആത്മീയ അച്ഛനാണ് പഠിപ്പിക്കുന്നത്. ഭഗവാന് നിരാകാരനാണ്. ശിവക്ഷേത്രത്തിലേക്ക് പോകാറുണ്ട്, എന്തോ രൂപമുണ്ട് അതുകൊണ്ടാണല്ലോ പൂജ ചെയ്യുന്നത്. നാമവും രൂപവും ഇല്ലാത്ത ഒരു വസ്തുവുമില്ല. ഇതെല്ലാം ഇപ്പോഴാണ് നിങ്ങളും മനസ്സിലാക്കുന്നത്, ലോകര്ക്ക് ഇത് അറിയില്ല. നിങ്ങളും ഇപ്പോഴാണ് ഇതെല്ലാം അറിയാന് തുടങ്ങിയത്. വളരെ സമയമായി ഈ ജ്ഞാനം കേള്ക്കുന്നവരുണ്ട് . വളരെ കാലമായി ഇത് കേള്ക്കുന്നവരെക്കാള് പുതിയവര് വേഗതയില് മുന്നോട്ട് പോകില്ല എന്നുമില്ല. ഇതും വിശേഷതയാണ്. മൂന്ന് മാസമായിട്ടുള്ള പുതിയ കുട്ടികള്ക്കും വളരെ വേഗതയില് മുന്നോട്ട് പോകാന് സാധിക്കും. പറയുന്നുണ്ട്, ഈ ആത്മാവ് വളരെ ബുദ്ധിയുള്ളവരാണ്. പുതിയവര്ക്ക് ഈ ജ്ഞാനം കേട്ട് ഗദ്ഗദമുണ്ടാകുന്നുണ്ട്.എല്ലാവരും ഈശ്വരീയ വിദ്യാര്ത്ഥികളാണല്ലോ. ഭഗവാനുവാച എന്ന് പാടപ്പെട്ടിട്ടുണ്ട് എന്നാല് അത് എപ്പോഴാണ് ഉണ്ടായത് എന്നത് ആര്ക്കും അറിയില്ല, ഇതെല്ലാം മറന്നിരിക്കുകയാണ്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം – ചില കുട്ടികളുടെ അച്ഛന് തന്നെ അവരുടെ അധ്യാപകരും ആയിരിക്കും. പക്ഷെ അവര്ക്കും ഒരു വിഷയമാണ് പഠിപ്പിക്കാന് സാധിക്കുക മറ്റു വിഷയങ്ങള് മറ്റ് അധ്യാപകരില് നിന്ന് പഠിക്കേണ്ടി വരും. ഇവിടെയാണെങ്കില് ബാബയാണ് എല്ലാ കുട്ടികളുടേയും അധ്യാപകന്. ഇത് അത്ഭുതകരമായ കാര്യമല്ലേ. ശിവബാബയാണ് നമ്മളെ പഠിപ്പിക്കുന്നത് എന്ന ലക്ഷ്യത്തില് ഇരിക്കുന്ന ധാരാളം കുട്ടികളുമുണ്ട്. ശ്രീകൃഷ്ണനെ അച്ഛന് എന്ന് വിളിക്കില്ല. കൃഷ്ണനെ ഗുരുവെന്നോ അധ്യാപകന് എന്നോ വിളിക്കാറില്ല. ബാബ പ്രായോഗികമായി പഠിപ്പിക്കുകയാണ്. നിങ്ങള് ഭിന്ന ഭിന്ന പ്രകാരത്തിലുള്ള വിദ്യാര്ത്ഥികള് ഇവിടെ ഇരിക്കുന്നുണ്ട്. ബാബയാകുന്ന അധ്യാപകനാണ് പഠിപ്പിക്കുന്നത്, നിങ്ങള് ഏതു വരെ വിജയിക്കുന്നില്ലയോ അതു വരെ പഠിപ്പിക്കും. കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നത് വരെ പുരുഷാര്ത്ഥം ചെയ്യണം. കര്മ്മക്കണക്കുകളില് നിന്നും രക്ഷപ്പെടണം. നിങ്ങള്ക്ക് ഉള്ളിന്റെ ഉള്ളില് സന്തോഷമുണ്ടായിരിക്കണം – എങ്ങനെയുള്ള ലോകത്തിലേക്കാണ് ബാബ നമ്മളെ കൊണ്ടു പോകുന്നത്, പരംധാം നിവാസിയായ ബാബയാണ് ഇവിടെ വന്ന് നമ്മളെ പഠിപ്പിക്കുന്നത് ഇതെല്ലാം മനസ്സിലാക്കുന്ന സ്കൂള് വേറെയുണ്ടാകില്ല. നമ്മുടെ പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കാന് വേണ്ടി വന്നിരിക്കുകയാണ് എന്ന് നിങ്ങള് മനസ്സിലാക്കി. അതിനാല് ഉള്ളില് വളരെ സന്തോഷമുണ്ടായിരിക്കണം അതായത് ബാബ നമ്മളെ രാജയോഗം അഭ്യസിപ്പിക്കുകയാണ്. ഇത് പ്രജയാകുന്നതിനുള്ള യോഗമല്ല, ഇത് രാജയോഗമാണ്. ഈ ഓര്മ്മയിലൂടെ തന്നെ കുട്ടികളുടെ ഉള്ളില് അളവില്ലാത്ത സന്തോഷം ഉണ്ടാകണം. എത്ര വലിയ പരീക്ഷയാണ് എന്നാല് നിങ്ങള് എത്ര സാധാരണമായാണ് ഇരിക്കുന്നത്, ഏതുപോലയാണോ മുസ്ലീം ധര്മ്മത്തിലുള്ളവര് കുട്ടികളെ താഴെ ഇരുത്തി പഠിപ്പിക്കുന്നത്, ഇപ്പോള് ബാബയുടെ സന്മുഖത്തിലാണ് നിങ്ങളും ഇരിക്കുന്നത്, ഈ നിശ്ചയത്തിലാണ് നിങ്ങള് ഇവിടേക്ക് വരുന്നത്. ബാബ പറയുന്നു ഞാനാണ് ജ്ഞാന സാഗരന്. ബാബയാണ് കല്പകല്പം വന്ന് രാജയോഗം അഭ്യസിപ്പിക്കുന്നത്. കൃഷ്ണന്റെ അഥവാ ബ്രഹ്മാവിന്റെ 84 ജന്മം എന്ന് പറഞ്ഞാല് ഒന്നു തന്നെയാണ്. ബ്രഹ്മാവ് തന്നെയാണ് ശ്രീകൃഷ്ണനാകുന്നത്, ഇത് നല്ല രീതിയില് ബുദ്ധിയില് ധാരണ ചെയ്യണം. ബാബയോട് വളരെയധികം സ്നേഹമുണ്ടായിരിക്കണം. നമ്മള് ആത്മാക്കള് ബാബയുടെ കുട്ടികളാണ്, പരംപിതാ പരമാത്മാവാണ് നമ്മളെ പഠിപ്പിക്കുന്നത്, കൃഷ്ണനല്ല. ഇങ്ങനെയൊന്നും കൃഷ്ണന് ആരെയും പഠിപ്പിച്ചിട്ടുണ്ടാകുമില്ല. എങ്കില് കിരീടമെല്ലാം അഴിച്ചു വെച്ച് വരേണ്ടി വരുമായിരുന്നു. ഇപ്പോല് വൃദ്ധനായിരിക്കണം പഠിപ്പിക്കേണ്ടത്. ബാബ പറയുകയാണ് ഞാന് വൃദ്ധ ശരീരമാണ് ഉപയോഗിക്കുന്നത്, ഇത് ഉറപ്പിച്ചതാണ്. ശിവബാബ ബ്രഹ്മാവിലൂടെയാണ് പഠിപ്പിക്കുന്നത്. പറയുന്നുണ്ട് തീര്ച്ചയായും പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. അപ്പോള് എവിടെ നിന്നാണ് ബ്രഹ്മാവ് വന്നത്, ഇത് ആരും മനസ്സിലാക്കുന്നില്ല. ബാബയിരുന്ന് നിമിഷം പ്രതി നിമിഷം കുട്ടികളെ ഉണര്ത്തുകയാണ്. മായ വീണ്ടും നിങ്ങളും ഉറക്കും. ഇപ്പോള് നിങ്ങള് സന്മുഖത്തിലാണ്. നിങ്ങള്ക്ക് അറിയാം കല്പം മുമ്പും ബാബ ഇതു പോലെ പഠിപ്പിച്ചിട്ടുണ്ട്. ഈ സമയം ഇതു പോലെ കഴിഞ്ഞു പോയതുമാണ്. ഇത് വീണ്ടും ആവര്ത്തിക്കപ്പെടും. ഭക്തി മാര്ഗ്ഗത്തിലെ കാര്യങ്ങളെ ഇപ്പോള് ഉപേക്ഷിക്കൂ. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തോടും പഠിപ്പിക്കുന്ന ആളോടും പ്രീതി ഉണ്ടാകണം. ചിലര് തന്റെ അധ്യാപകര്ക്ക് സമ്മാനമെല്ലാം കൊടുക്കാറുണ്ട്. ഇവിടെയാണെങ്കില് ബാബ സ്വയം കുട്ടികള്ക്ക് സമ്മാനം നല്കുകയാണ്. ഇവിടെ സാകാരത്തിലേക്ക് വന്ന് തന്റെ കുട്ടികളെ കാണുകയാണ്. നിങ്ങള്ക്ക് അറിയാം എല്ലാവരും 84 ജന്മങ്ങള് എടുക്കുന്നില്ല. ചിലര്ക്ക് ഒരു ജന്മമേ ഉണ്ടാവുകയുള്ളൂ എന്നാല് അതില് തന്നെ ദുഖവും സുഖവും അനുഭവിക്കേണ്ടി വരും. ഇപ്പോള് നിങ്ങള് ഈ കാര്യങ്ങളെ എല്ലാം മനസ്സിലാക്കി. ആദ്യ നമ്പറിലാണ് ബ്രഹ്മാവും സരസ്വതിയും അഥവാ ആദി ദേവനും ആദിദേവിയും. പിന്നീടാണ് അനേക ധര്മ്മങ്ങള് വരുന്നത്. എന്നാല് ഈ രണ്ട് ആത്മാക്കളായിരിക്കും സര്വ്വ ആത്മാക്കളുടേയും ബീജം. ബാക്കി എല്ലാവരും ഇലകളാണ്. പ്രജാപിതാ ബ്രഹ്മാവ് എല്ലാവരുടേയും പിതാവാണ്. ഈ സമയത്ത് പ്രജാപിതാവ് ഹാജറാണ്. ബ്രഹ്മാവ് നമ്മളെ ശൂദ്രനില് നിന്നും പരിവര്ത്തനപ്പെടുത്തി ബ്രാഹ്മണനാക്കുകയാണ്. ഇതുപോലെ വേറെയാര്ക്കും ചെയ്യാന് സാധിക്കില്ല. ബാബ തന്നെയാണ് നിങ്ങളെ ശൂദ്രനില് നിന്നും ബ്രാഹ്മണനാക്കി പിന്നെ ദേവതയാക്കുന്നതിന് പഠിപ്പിക്കുന്നത്. ഇത് സഹജ രാജയോഗത്തിന്റെ പഠിപ്പാണ്. ജനക മഹാരാജാവും സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കി അര്ത്ഥം സ്വര്ഗ്ഗവാസിയായി മാറി. മനുഷ്യര് പാടുന്നുണ്ട് പക്ഷെ അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളേ ദേഹിയഭിമാനിയാകു. നിങ്ങള് അശരീരിയായാണ് വന്നത്, പിന്നീടാണ് ശരീരം ധാരണ ചെയ്ത് പാര്ട്ട് അഭിനയിക്കാന് തുടങ്ങിയത്. തീര്ച്ചയായും 84 ജന്മങ്ങള് എടുത്തിട്ടുണ്ടാകും. ബാബ സത്യമാണ്, സത്യം മാത്രമേ പറയുകയുള്ളൂ. രാജധാനിയാണ് ഉണ്ടാക്കുന്നത്. രാജയോഗം ഒരാളല്ലല്ലോ പഠിക്കുക. നിങ്ങള് എല്ലാവരും ഇപ്പോള് മുള്ളില് നിന്നും പുഷ്പമായി മാറുകയാണ്. മുള്ളും പുഷ്പവും എന്താണെന്നതും നിങ്ങള് മനസ്സിലാക്കി. ഇത് മോശമായ മുള്ളുകളുടെ കാടാണ്. നമ്മള് 84 ജന്മങ്ങളുടെ ചക്രം കറങ്ങി നരകവാസിയായി. വീണ്ടും വിശ്വത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെടും.നമ്മള് തീര്ച്ചയായും സ്വര്ഗ്ഗവാസിയാകും. കല്പകല്പം നമ്മള് ആയി തീരുക തന്നെ ചെയ്യും. ഇടയ്ക്കിടയ്ക്ക് ഇത് സ്വയം ഓര്മ്മിക്കുകയും വേണം അതോടൊപ്പം ജ്ഞാനവും മനസ്സിലാക്കി കൊടുക്കണം. ലക്ഷ്മിയും നാരായണനും സൂര്യവംശികളായിരുന്നു. ക്രിസ്തു വന്നു, അതിന് മുമ്പ് മനുഷ്യരുടെ എണ്ണവും കുറവായിരുന്നു എന്നാല് അവരുടെ രാജധാനിയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള് ബാബ വന്ന് സത്യയുഗമാകുന്ന രാജധാനിയുടെ സ്ഥാപന ചെയ്യുകയാണ്. സംഗമത്തിലാണ് സ്ഥാപന നടക്കുന്നത്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് – ഇതാണ് സത്യം സത്യമായ കുംഭമേള. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിട്ടുണ്ട്. ബാബ വന്ന് നമ്മളെ സ്വര്ഗ്ഗവാസിയാക്കുന്നു പിന്നീട് പഴയ ലോകത്തിന്റെ വിനാശവും തീര്ച്ചയായും നടക്കും. കല്പകല്പം വിനാശമുണ്ടാകും. പുതിയത് പഴയതാകും, പഴയത് വീണ്ടും പുതിയതാകും. ഇത് തീര്ച്ചയായും നടക്കും. പുതിയതിനെ സ്വര്ഗ്ഗമെന്നും പഴയതിനെ നരകമെന്നും പറയും. ഇനി എത്ര മനുഷ്യരുടെ അഭിവൃദ്ധി ഉണ്ടാകണം. ധാന്യങ്ങള്ക്ക് ക്ഷാമം വന്നാല് സ്വയം കൃഷി ചെയ്യാം എന്നെല്ലാം ചിന്തിക്കുന്നുണ്ട് പക്ഷെ എത്ര കുട്ടികളാണ് ജന്മം എടുത്തു കൊണ്ടിരിക്കുന്നത്, അത്രയും ധാന്യം എവിടെ നിന്നും കൊണ്ടു വരും.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ജ്ഞാനമുണ്ട് ഇപ്പോള് ഈ മുഴുവന് പഴയ ലോകവും ഇല്ലാതാകും. മനുഷ്യര്ക്ക് ഈ ജ്ഞാനം നല്ലതായി തോന്നും പക്ഷെ അവരുടെ ബുദ്ധിയില് ഇത് ഇരിക്കില്ല. നിങ്ങളുടെ ബുദ്ധിയില് ഉണ്ട് നരകത്തിനു ശേഷം സ്വര്ഗ്ഗം വരുമെന്ന കാര്യം. സത്യയുഗത്തില് ദേവിദേവതകളാണ് ജീവിച്ചിരുന്നത്. ഈ ലക്ഷ്മി നാരായണന് ഭാരതത്തിന്റെ അധികാരികളായിരുന്നു, ചിത്രവുമുണ്ടല്ലോ. സത്യയുഗത്തില് ആദി സനാതന ദേവി ദേവതാ ധര്മ്മമാണ് ഉണ്ടായിരുന്നത്. ഇപ്പോഴാണെങ്കില് ദേവതാ ധര്മ്മത്തിലേതാണ് എന്നതിന് പകരം ഹിന്ദു ധര്മ്മത്തിലേതാണ് എന്നാണ് പറയുന്നത്. കുട്ടികള്ക്ക് നമ്മള് ദേവതകളായി മാറുകയാണ് എന്നത് നല്ല രീതിയില് അറിയാം. ബാബ ബ്രഹ്മാവിന്റെ കര്മ്മേന്ദ്രിയങ്ങളിലൂടെ നമ്മളെ പഠിപ്പിക്കുകയാണ്. ബാബ പറയുകയാണ് – ഇല്ലെങ്കില് എങ്ങനെയാണ് എനിക്ക് നിങ്ങളെ പഠിപ്പിക്കാന് സാധിക്കുക. ബാബ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത് കാരണം ആത്മാവിലാണ് കറ പിടിച്ചിരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് സത്യമായ സ്വര്ണ്ണമായി തീരണം. സ്വര്ണ്ണിമ യുഗത്തില് നിന്നും വെള്ളിയുഗത്തിലേക്ക് വന്നു അര്ത്ഥം ചന്ദ്രവംശികളായി. സത്യയുഗത്തില് സ്വര്ണ്ണിമ അവസ്ഥയിലായിരുന്നു, അവര് തന്നെയാണ് താഴേക്ക് വന്നതും പിന്നീട് ജനസംഖ്യ വര്ദ്ധിക്കുകയും ചെയ്തു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് – നമ്മള് സ്വര്ണ്ണിമ അവസ്ഥ, വെള്ളി, ചെമ്പ്, ഇരുമ്പ് യുഗങ്ങളിലൂടെ 84 ജന്മങ്ങളുടെ ചക്രം കറങ്ങി വന്നിരിക്കുകയാണ്. അനേക തവണ ഈ പാര്ട്ട് അഭിനയിച്ചതാണ്, ഈ പാര്ട്ടില് നിന്നും ആര്ക്കും മുക്തമാകാന് സാധിക്കില്ല. മനുഷ്യര് മോക്ഷം വേണം എന്നാണ് പറയുന്നത് വാസ്തവത്തില് ക്ഷീണവും ബുദ്ധിമുട്ടും നിങ്ങള്ക്കാണ് ഉണ്ടാകേണ്ടത്. 84 ജന്മങ്ങളുടെ ചക്രം കറങ്ങിയത് നിങ്ങളാണല്ലോ. മനുഷ്യര് മനസ്സിലാക്കുകയാണ് ഈ വരുന്നതിന്റേയും പോകുന്നതിന്റേയും കളിയില് നിന്നും മുക്തമാകണം എന്ന്. പക്ഷെ ഇത് സാധ്യമല്ല. ഗുരുക്കന്മാരും മോക്ഷം കിട്ടുമെന്നാണ് പറഞ്ഞു കൊടുക്കുന്നത്. ബ്രഹ്മത്തെ ഓര്മ്മിക്കൂ എങ്കില് ബ്രഹ്മത്തില് ലയിക്കാം എന്ന് പറയുന്നു. അനേകം അഭിപ്രായങ്ങളാണ് ഭാരതത്തില് ഉള്ളത്, ഇത്രയും മറ്റ് ഖണ്ഡങ്ങളില് ഇല്ല. അനേകം വഴികളാണ്, ഒന്ന് മറ്റൊന്നിന്റെ കൂടെ ചേരുകയുമില്ല. രിദ്ധി സിദ്ധിയും ധാരാളം പഠിക്കുന്നുണ്ട്. ചിലര് കുങ്കുമപ്പൂവെല്ലാം കൈകളില് നിന്നും വരുത്തുന്നു, ഓരോരുത്തരും ഓരോന്ന് കാണിക്കുകയാണ്……ഇതെല്ലാം കണ്ട് മനുഷ്യര് സന്തോഷിക്കുന്നുമുണ്ട്. എന്നാല് ഇവിടെയുള്ളത് ആത്മീയ ജ്ഞാനമാണ്. നമ്മുക്കറയാം ബാബയാണ് സര്വ്വ ആത്മാക്കളുടേയും ആത്മീയ അച്ഛനെന്ന്. ആത്മാക്കളോടാണ് ആത്മീയ അച്ഛന് സംസാരിക്കുന്നത്. സത്യനാരായണ കഥ കേള്പ്പിക്കുകയാണ് അഥവാ അമരകഥ കേള്പ്പിക്കുകയാണ്, ഈ കഥയിലൂടെ നിങ്ങളെ അമരലോകത്തിന്റെ അധികാരിയാക്കുകയാണ് അഥവാ നരനില് നിന്നും നാരായണനാക്കുകയാണ്. പിന്നീട് അവര് തന്നെ കക്കക്കു സമാനമാകുന്നു. ഇപ്പോള് നിങ്ങള്ക്ക് വജ്രസമാനമായ വിലപ്പെട്ട ജന്മമാണ് കിട്ടിയിരിക്കുന്നത് പിന്നീട് കക്കക്കു പിന്നില് പോയി സമയത്തെ എന്തിനാണ് പാഴാക്കുന്നത്. ഈ ലോകം എത്ര വര്ഷം ഇനി മുന്നോട്ട് പോകാനാണ്? എത്ര യുദ്ധവും വഴക്കുകളുമാണ് നടക്കുന്നത്, എല്ലാം ഇല്ലാതാകും. മരണം സമീപത്താണ് നില്ക്കുന്നത് പിന്നെ ആരാണ് ഈ ലക്ഷവൂം കോടികളും അനുഭവിക്കാന് പോകുന്നത്. എന്തുകൊണ്ട് ഇത് സഫലമാക്കി കൂടാ. ഈ ആത്മീയ കോളേജ് ആരംഭിക്കുന്നതിലൂടെ മനുഷ്യരെ സദാ ആരോഗ്യമുള്ളവരും, സദാ സമ്പന്നരും, സദാ സന്തുഷ്ടരുമാക്കാം. സര്വ്വകലാശാലയും കോളേജും രണ്ടും ഒരുമിച്ചാണ്. ആരോഗ്യം, സമ്പത്ത്, സന്തോഷം തീര്ച്ചയായും ഉണ്ടാകും. യോഗത്തിലൂടെ ആയുസ്സും കൂടും. നിങ്ങള് എത്ര ആരോഗ്യമുള്ളവരായി തീരുകയാണ് . അള്ളാഹു അല്ലാവുദ്ദീന്റെ നാടകം കാണിക്കാറുണ്ടല്ലോ. അള്ളാഹു സ്ഥാപന ചെയ്യുന്ന ആദി സനാതന ദേവി ദേവതാ ധര്മ്മത്തില് സുഖമുണ്ടായിരുന്നു, സ്വര്ഗ്ഗമെന്നാണ് പേര്. നിങ്ങള് ശാന്തി ധാമത്തില് വസിച്ചവരാണ് പിന്നീട്

ആദ്യമാദ്യം നിങ്ങള് സുഖധാമത്തിലേക്ക് വന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് താഴേക്ക് ഇറങ്ങി. കല്പകല്പം ഞാന് നിങ്ങള് കുട്ടികള്ക്ക് ഇത് മനസ്സിലാക്കി തരും. നിങ്ങള് തന്റെ ജന്മങ്ങളെ കുറിച്ച് ഒന്നും അറിയുന്നില്ല, ഞാന് നിങ്ങള്ക്ക് പറഞ്ഞു തരുകയാണ്. നിങ്ങള് 84 ജന്മങ്ങള് എടുത്ത് കഴിഞ്ഞു, വസ്ത്രം പഴയതായി. ആത്മാവും തമോപ്രധാനമായിരിക്കുകയാണ്. ബാബ ശരിയായത് കേള്പ്പിക്കുകയാണ്. തെറ്റൊന്നും ബാബ കേള്പ്പിക്കില്ല. ബാബ സത്യമാണ്. സത്യയുഗം നിര്വ്വികാരി ലോകമായിരുന്നു, ധാര്മ്മിക ലോകമായിരുന്നു. പിന്നെയാണ് രാവണന്റെ അധാര്മ്മിക ലോകം വരുന്നത്. ഇത് അസത്യ ഖണ്ഡമാണ്. പാടുന്നുണ്ട് അസത്യമായ മായ, അസത്യമായ ശരീരം………ഇത് ഏത് ലോകമായിരിക്കും? ഈ മുഴുവന് പഴയ ലോകവും അസത്യമാണ്. സത്യയുഗത്തില് സത്യമായ ലോകമായിരുന്നു. ലോകം ഒന്നു തന്നെയാണ്, രണ്ട് ലോകമൊന്നും ഇല്ല. പുതിയ ലോകമാണ് പിന്നീട് പഴയതാകുന്നത്. പുതിയ കെട്ടിടത്തിനും പഴയ കെട്ടിടത്തിനും വ്യത്യാസമുണ്ടാകുമല്ലോ. പുതിയ വീട് ഉണ്ടാക്കി കഴിഞ്ഞാല് അവിടെ പോയി ജീവിക്കാം എന്ന് ചിന്തിക്കും. ബാബയും ഇവിടെ കുട്ടികള്ക്ക് വേണ്ടി പുതിയ വീട് ഉണ്ടാക്കുകയാണ്. ബാബക്ക് കുട്ടികള് കൂടിക്കൊണ്ടിരിക്കും. നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ബാബ പറയുകയാണ് ജ്ഞാനസാഗരമായ എന്റെ കുട്ടികള് കാമചിതയില് തീര്ത്തും കത്തിയിരിക്കുകയാണ്. ഇപ്പോള് അവരെ വീണ്ടും ജ്ഞാന ചിതയില് ഇരുത്തുകയാണ്. ജ്ഞാന ചിതയിലിരുത്തി അവരെ സ്വര്ഗ്ഗത്തിന്റെ അധികാരികളാക്കുകയാണ്. കാമ ചിതയിലിരുന്ന് തീര്ത്തും കറുത്തിയിരിക്കുകയാണ്. കൃഷ്ണന് ശ്യാമ സുന്ദരന് എന്ന് പേര് കൊടുത്തിട്ടുണ്ട്, പക്ഷെ അര്ത്ഥം ആര്ക്കുമറിയില്ല. ഇപ്പോള് നിങ്ങള് എന്തില് നിന്നും എന്തായി തീരുകയാണ്. ബാബ നിങ്ങളെ കക്കയില് നിന്നും വജ്രമാക്കുകയാണെങ്കില് നിങ്ങള്ക്ക് വളരെ ശ്രദ്ധയുണ്ടായിരിക്കണം. ബാബയെ ഓര്മ്മിക്കണം. ഓര്മ്മയിലൂടെയാണ് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഈ വജ്രതുല്യമായ വിലപ്പെട്ട ജീവിതത്തെ കക്കക്കു പിന്നില് പാഴാക്കരുത്. മരണം സമീപത്താണ് നില്ക്കുന്നത് അതിനാല് തന്റെതായി എന്തെല്ലാമുണ്ടോ ആത്മീയ സേവനത്തില് സഫലമാക്കണം.

2) പഠിപ്പിനോടും പഠിപ്പിക്കുന്ന ആളോടും സത്യമായ പ്രീതി വെക്കണം. ഭഗവാനാണ് നമ്മെ പഠിപ്പിക്കാന് വരുന്നത്, ഈ സന്തോഷത്തില് ഇരിക്കണം.

വരദാനം:-

അഥവാ ബുദ്ധിയുടെ സംബന്ധം സദാ ഒരു ബാബയോടൊപ്പം വെക്കുന്നുവെങ്കില് സര്വ്വശക്തികളാകുന്ന സമ്പത്ത് അധികാരത്തിന്റെ രൂപത്തില് പ്രാപ്തമാകും. അരാണോ ഓരോ കര്മ്മവും അധികാരിയാണെന്നു മനസ്സിലാക്കി ചെയ്യുന്നത് അവര്ക്ക് ചോദിക്കേണ്ടതിന്റേയോ സങ്കല്പത്തിലെങ്കിലും യാചിക്കേണ്ടതായോ വരില്ല. ഈ അധികാരിയാണെന്ന സ്മൃതി തന്നെയാണ് സര്വ്വശക്തികളുടേയും പ്രാപ്തിയുടെ അനുഭവം ചെയ്യിപ്പിക്കുന്നത്. അതിനാല് ലഹരി ഉണ്ടായിരിക്കണം സര്വ്വശക്തികളും നമ്മുടെ ജന്മസിദ്ധഅധികാരമാണ്. അധികാരിയായി ജീവിക്കുന്നതിലൂടെ അധീനത സമാപ്തമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top