10 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 9, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ - ഭഗവാന്, ആരെയാണോ മുഴുവന് ലോകവും ഓര്മ്മിക്കുന്നത്, നിങ്ങളുടെ സന്മുഖത്തിരിക്കുകയാണ്, നിങ്ങള് അങ്ങിനെയുള്ള ബാബയില് നിന്നും മുഴുവന് സമ്പത്തും എടുക്കൂ, മറക്കരുത്.

ചോദ്യം: -

ബാബയുടെ ശ്രീമത പ്രകാരം യഥാര്ത്ഥ രീതിയില് നടക്കുന്നതിനുള്ള ശക്തി ഏതു കുട്ടികളിലാണുള്ളത്?

ഉത്തരം:-

ഏതു കട്ടികളാണോ തങ്ങളുടെ സത്യം സത്യമായ കണക്ക് ബാബയെ കേള്പ്പിച്ച് ഓരോ ചുവടിലും നിര്ദ്ദേശമെടുക്കുന്നത്. ബാബയില് നിന്ന് നിര്ദ്ദേശമെടുത്താല്, അപ്രകാരം നടക്കുന്നതിനുള്ള ശക്തിയും ലഭിക്കുന്നു. ബാബ കുട്ടികള്ക്ക് ശ്രീമതം നല്കുകയാണ് – കുട്ടികളേ, ആ സമ്പാദ്യത്തിന് പിറകെപ്പോയി ഈ സമ്പാദ്യം കളയരുത്, എന്തുകൊണ്ടെന്നാല് ആ ചില്ലിക്കാശുകളുടെ സമ്പാദ്യം മുഴുവനും നശിക്കാന് പോകുകയാണ്. ഓരോ കാര്യത്തിലും ശ്രീമതമെടുത്ത് വളരെ ശ്രദ്ധ വെച്ച്, സ്വയത്തെ സംരക്ഷിക്കണം. തന്നിഷ്ട പ്രകാരം നടക്കരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആകാശ സിംഹാസനത്തെ ഉപേക്ഷിച്ചാലും…

ഓം ശാന്തി. ഇപ്പോള് കുട്ടികള് സന്മുഖത്തിരിക്കുകയാണ്, ആരുടെ? പരിധിയില്ലാത്ത അച്ഛന്റെയും ജേഷ്ഠന്റെയും. ഇത് വളരെ അത്ഭുതകരമായ കാര്യമാണ്. പരിധിയില്ലാത്ത അച്ഛന് പരമപിതാ പരമാത്മാവും പരിധിയില്ലാത്ത ദാദ പ്രജാപിതാ ബ്രഹ്മാവും, രണ്ടു പേരും സന്മുഖമിരിക്കുന്നു. ആരുടെ? കുട്ടികളുടെ. അപ്പോള് ഇത് ഈശ്വരീയ കുടുംബമാണ് (പരിവാരമാണ്) ഇരിക്കുന്നത്, മാത്രമല്ല പരിധിയില്ലാത്ത അച്ഛന് കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് അഥവാ സഹജ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ബുദ്ധിയിലിരിക്കുകയാണെങ്കില് പരിധിയില്ലാത്ത സന്തോഷമുണ്ടായിരിക്കും. ഗീതവും ഇങ്ങിനെ പറയുകയാണ്, ബാബ വരൂ, ഈ സമയത്ത് വളരെ ദുഃഖമാണ്. എല്ലാവരും ആഹ്വാനം ചെയ്തുകൊണ്ടേയിരിക്കുകയാണ്, എന്നാല് ബാബ ഇവിടെ നിങ്ങളുടെ സന്മുഖമിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്കറിയാം ബാബ ഈ ദാദ മുഖേന നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളിലും നമ്പര്വാര് പുരുഷാര്ത്ഥമനുസരിച്ചാണ് ബുദ്ധിയില് നിശ്ചയമുള്ളത്. വക്കീല് ഭാഗം പഠിക്കുകയാണെങ്കില് നിശ്ചയമുണ്ടാകുമല്ലോ- ഇദ്ദേഹം നമ്മെ വക്കീല് ഭാഗം പഠിപ്പിക്കുകയാണെന്ന്! ഇന്ന സര്ജന് നമ്മെ സര്ജറി പഠിപ്പിക്കുയാണ്. ഇവിടെയാണെങ്കില് ഇപ്പോളിപ്പോള് പറയുന്നു ഞങ്ങള്ക്ക് ഉറച്ച നിശ്ചയമുണ്ട്, പരിധിയില്ലാത്ത നിരാകാരന് നമ്മെ പഠിപ്പിക്കുകയാണ്, രാജയോഗം പഠിപ്പിക്കുകയാണ്. ഇപ്പോളിപ്പോള് എവിടെയെങ്കിലും ദൂരെ പോയിയെങ്കില് നിശ്ചയം മുറിയുന്നു. അത്ഭുതം തന്നെയല്ലേ! ഭഗവാന്, ആരെയാണോ മുഴുവന് ലോകവും ഓര്മ്മിക്കുന്നത്, അദ്ദേഹം തന്നെ കുട്ടികളുടെ മുന്നിലിരുന്ന് പറയുകയാണ് – കുട്ടികളേ, ഇപ്പോള് നല്ലരീതിയില് അച്ഛനില് നിന്ന് സമ്പത്തെടുക്കാനുള്ള പുരുഷാര്ത്ഥം ചെയ്യൂ. മനസ്സിലാക്കുന്നുമുണ്ട്, എന്നിട്ടും സെക്കന്റില് മറന്നും പോകുന്നു. നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ മുന്നിലിരിക്കുകയാണ്, ഓരോ ചുവടും ശ്രീമതപ്രകാരം നടക്കണം. എന്നാല് അവര് മാത്രമേ നടക്കുകയുള്ളൂ, ആരുടെയാണോ മുഴുവന് വിവരങ്ങളും ബാബയെ കേള്പ്പിച്ചിട്ടുള്ളത്. കുട്ടികളുടെ ഇരിപ്പിന്റേയും നടപ്പിന്റേയും മുഴുവന് വിവരങ്ങളും ബാബയുടെ പക്കലെത്തണം. അപ്പോള് ബാബയും അറിയും, മാത്രമല്ല, ആ രീതിയില് സമയമനുസരിച്ച് നിര്ദ്ദേശങ്ങളും നല്കിക്കൊണ്ടിരിക്കും. ഓരോ ചുവടിലും ശ്രീമത്തെടുക്കണം. ഇത് ഈശ്വരീയ വിദ്യാലയമാണ്, ഇതില് നല്ലരീതിയില് പഠിക്കണം. ഇന്ന് പഠിച്ചു, പിന്നെ എന്തെങ്കിലും ജോലിയുണ്ടായി, അപ്പോള് പഠനത്തെ ഉപേക്ഷിച്ചു,അങ്ങിനെയല്ല. ആ ജോലികളെല്ലാം തന്നെ ചില്ലിക്കാശിന്റേതാണ്. ഈ ലോകത്തില് മനുഷ്യര് ചെയ്യുന്ന സമ്പാദ്യങ്ങളെല്ലാം തന്നെ, കൂടെയിരിക്കാന് പോകുന്നതല്ല. എല്ലാം വിനാശം പ്രാപിക്കാന് പോകുന്നതാണ്. അച്ഛന് സമ്പാദിക്കുകയാണ് കുട്ടികള്ക്കുവേണ്ടി. വിചാരിക്കുകയാണ്, പുത്രന്മാരും, പേരക്കുട്ടികളും, അവരുടെ കുട്ടികളും കഴിച്ചുകൊണ്ടിരിക്കുമെന്ന്. പിന്നെ കുട്ടി അച്ഛനായി മാറിയാല് തന്റെ കുട്ടികള്ക്കുവേണ്ടി പരിശ്രമിക്കാന് തുടങ്ങും. ഇപ്പോഴാണെങ്കില് വിനാശം മുന്നില് നില്ക്കുകയാണ്. അതുകൊണ്ട് ബാബയ്ക്ക് കുട്ടികളുടെ കണക്കുകള് മനസ്സിലായാല്, ബാബ വഴി പറഞ്ഞു തരും. ഓരോ ചുവടിലും നിര്ദ്ദേശമെടുക്കണം. ഇങ്ങിനെയാകരുത്, വികര്മ്മങ്ങളുണ്ടായി. ഇത് പരിധിയില്ലാത്ത വീടാണ്. ബാബ ഇങ്ങിനെയിരുന്ന് മനസ്സിലാക്കിത്തരുകയാണ്, ഏതു പോലെ പരിധിയുള്ള വീട്ടില് ലൗകിക അച്ഛന് പറഞ്ഞുതരുന്നു. എല്ലാ കുട്ടികളും മനസ്സിലാക്കുന്നു, തങ്ങള് ബ്രാഹ്മണരാണെന്ന്. ആരോടെങ്കിലും ചോദിക്കൂ, ഭഗവാന് നിങ്ങളുടെ ആരാണ്? അപ്പോള് പറയും ഭഗവാന് എല്ലാവരുടേയും അച്ഛനാണ്. പിന്നെ ചോദിക്കൂ, ഭഗവാന് എവിടെയാണ് വസിക്കുന്നത്? അപ്പോള് പറയും, സര്വ്വവ്യാപിയാണെന്ന്. പരിധിയില്ലാത്ത അച്ഛനെ അറിയുന്നില്ല. നിങ്ങള് കുട്ടികള് ഇപ്പോള് ബാബയെ യഥാര്ത്ഥ രീതിയില് അറിയുന്നു, അങ്ങിനെയാണെങ്കില് ദേവീക മതപ്രകാരം നടക്കണം. ബാബ ദേവീ-ദേവതയാക്കി മാറ്റാന് വേണ്ടി വന്നിരിക്കുകയാണ്. ഓരോ ചുവടും ശ്രീമതപ്രകാരം നടക്കണം. വഴി കാട്ടികള് തീര്ത്ഥയാത്രകളില് കൊണ്ടുപോകുമ്പോള് വളരെയധികം ശ്രദ്ധ വെപ്പിക്കാറുണ്ട്, പറയും സൂക്ഷിച്ച് നടക്കൂ. എന്നാല് ഇങ്ങിനെയുള്ളവരുമുണ്ട്, തീര്ത്ഥയാത്ര മുതലായതിനെ അംഗീകരിക്കാത്തവര്. തീര്ത്ഥയാത്ര അര്ത്ഥം ഭക്തി. തീര്ത്ഥയാത്രയെ അംഗീകരിക്കുന്നില്ല അര്ത്ഥം ഭക്തിയെ അംഗീകരിക്കുന്നില്ല. ഭക്തി മാര്ഗ്ഗം അരക്കല്പം നടക്കുന്നു. ഭഗവാനെ അന്വേഷിച്ച് നടന്നുകൊണ്ടിരിക്കുന്നു. വളരെയധികം ഭാവന വെക്കുന്നു. ശിവന്റെ മുന്നില് വളരെ പേര് പോകുന്നു. കരുതുകയാണ് ഭഗവാന്റെ സാക്ഷാല്ക്കാരമുണ്ടാകട്ടെ, ഇതാണ് ഭാവന. പിന്നെ സാക്ഷാല്ക്കാരമുണ്ടായാല് വളരെയധികം സന്തോഷിക്കുന്നു. കരുതുകയാണ് എനിക്ക് ഭഗവാനെ ലഭിച്ചു, കൃഷ്ണനെ കണ്ടു, ഹനുമാനെ കണ്ടു. മതി, ഇപ്പോള് എനിക്ക് മുക്തി ലഭിച്ചു. എന്നാല് മുക്തി ആര്ക്കും ലഭിക്കുന്നില്ല.

ഇപ്പോള് ബാബ നല്ല രീതിയില് മനസ്സിലാക്കിത്തരികയാണ് കുട്ടികളേ, നിങ്ങളിപ്പോള് ഒന്നാമതായി സര്വ്വര്ക്കും ബാബയുടെ പരിചയം നല്കൂ. ഈ സമയത്ത് സര്വ്വരും ദരിദ്രരാണ്, നിങ്ങളും അങ്ങിനെ യായിരുന്നു. ഇപ്പോള് ബാബയിലൂടെ എല്ലാം മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. പറയാറുണ്ടല്ലോ, ഞാന് നീചനാണ്, പാപിയാണ്. ശരി, ആരാണ് നിങ്ങളെ ഇങ്ങനെ നീചനാക്കി മാറ്റിയത്? ആര്ക്കും അറിയുകയില്ല. ആരും സ്വയം വിഡ്ഡിയാണെന്ന് അംഗീകരിക്കുകയില്ല. ഈ ഡ്രാമ അനാദിയായി ഉണ്ടാക്കപ്പെട്ടതാണ്, എല്ലാവര്ക്കും താഴോട്ട് വരിക തന്നെ വേണം, ഭ്രഷ്ടാചാരിയാകുക തന്നെ വേണം. ഇപ്പോള് ഇങ്ങിനെ ചിന്തിക്കണം നാം ഈശ്വരീയ കുടുംബത്തിലുള്ളവരാണ്. ഭഗവാന് നമ്മുടെ അച്ഛനാണെങ്കില് തീര്ച്ചയായും നാം വിശ്വത്തിന്റെ അധികാരികളാകണം. പിന്നെ എന്തുകൊണ്ട് ഇങ്ങിനെയുള്ള ദുര്ഗ്ഗതിയിലായി? ഇങ്ങിനെയുള്ള ചിന്ത ആരുടേയും ബുദ്ധിയില് വരുന്നില്ല. ഒരുഭാഗത്ത് പറയുന്നു പരമാത്മാവ് സര്വ്വവ്യാപിയാണ്, മറുഭാഗത്ത് പറയുന്നു എങ്ങിനെ വിശ്വത്തില് ശാന്തിയുണ്ടാകും! എല്ലാവരും ആശയക്കുഴപ്പത്തിലാണ്. കോണ്ഫ്രന്സുകള് ചെയ്തുകൊണ്ടേയിരിക്കുന്നു. മനസ്സിലാക്കിക്കൊടുത്താലും മനസ്സിലാകുന്നില്ല, അവരെല്ലാം അവസാനമേ മനസ്സിലാക്കുകയുള്ളൂ. നിങ്ങള് കുട്ടികള്ക്ക് യോഗത്തിലിരുന്ന് കര്മ്മാതീതമായി മാറണം. നിങ്ങള് തന്നെയായിരുന്നു സമ്പൂര്ണ്ണ നിര്വികാരികള്, ഇപ്പോള് വീണ്ടും ആകണം. ബാക്കി, ഈ കാണുന്ന ധര്മ്മങ്ങളൊന്നും തന്നെ സത്യയുഗത്തിലുണ്ടാകുകയില്ല. ആരാണോ സത്യയുഗത്തിലുണ്ടായിരുന്നത് അവര് തന്നെയാണ് വളരെക്കാലമായി വേര്പെട്ടിരിക്കുന്നത്. അവരെത്തന്നെയാണ് വേര്പാടിനുശേഷം തിരിച്ച് കിട്ടിയവര് എന്നു പറയുന്നത്. ആത്മാവും പരമാത്മാവും വേര്പെട്ടിരുന്നു അനേക കാലം . .. ഏതാത്മാക്കളാണോ പരമംധാമില് നിന്ന് ആദ്യമാദ്യം ഇവിടെ പാര്ട്ട് അഭിനയിക്കാന് വരുന്നത്! ആദ്യമാദ്യം പാര്ട്ടഭിനയിക്കാന് വരുന്നത് ദേവീ-ദേവതാ ധര്മ്മത്തില് പെട്ടവരാണ്. അവരെത്തന്നെയാണ് അവരുടെ ധര്മ്മത്തിലേയ്ക്ക് കൊണ്ടുവരേണ്ടത്. ബാബ പറയുകയാണ് – അവര്ക്കുവേണ്ടിയാണ് ഞാന് വരുന്നത്. ഒപ്പം തന്നെ എല്ലാവര്ക്കും വേണ്ടിയും വരേണ്ടിയിരിക്കുന്നു, എന്തെന്നാല് എല്ലാവര്ക്കും മുക്തി നല്കേണ്ടതുണ്ട്. ഇപ്പോഴാണെങ്കില് ദേവതാധര്മ്മം തന്നെയില്ല. അതിന്റെ തന്നെ തൈയ്യാണ് നടേണ്ടിയിരിക്കുന്നത്. ഓരോരുത്തരും ഓരോരോ ധര്മ്മങ്ങളില് പോയിരിക്കുകയാണ്. അവര് തന്നെയാണ് തിരിച്ച് വരുന്നതും. ഈ ധര്മ്മത്തിന്റെ സ്ഥാപന എത്ര അത്ഭുതകരമാണ്, ഇത് ആര്ക്കും മനസ്സിലാക്കാന് കഴിയുകയില്ല, ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന എങ്ങിനെയാണ് നടക്കുന്നതെന്ന്! ഇത്രയും സമയം ദേഹാഭിമാനത്തിലിരുന്നവര്ക്ക്, ദേഹീയഭിമാനിയായി മാറുന്നതിന് വളരെ പരിശ്രമം ആവശ്യമാണ്. ഇടക്കിടെ മറന്നു പോകുകയാണ്. ബാബ പറയുകയാണ്, നടന്നും ഇരുന്നും എന്നെ ഓര്മ്മിക്കൂ. നിങ്ങളുടെ ശിരസ്സില് വികര്മ്മങ്ങളടെ വളരെ ഭാരമുണ്ട്. നിങ്ങള് വളരെയധികം സുഖവും കണ്ടിട്ടുണ്ട്, വളരെയധികം ദുഃഖവും കണ്ടിട്ടുണ്ട്. ഇപ്പോള് നിങ്ങളെ ദുഃഖത്തില് നിന്നും സുഖത്തിലേക്ക് കൊണ്ടുപോകുകയാണ്. അതുകൊണ്ട് ശ്രീമതപ്രകാരം നടക്കുകയും മറ്റുള്ളവര്ക്ക് ഓര്മ്മ ഉണര്ത്തുകയും വേണം. സൃഷ്ടിചക്രത്തിന്റെ രഹസ്യത്തെ മനസ്സിലാക്കിക്കൊടുക്കുക എന്നത് വളരെ എളുപ്പമാണ്. അവരെത്തന്നെയാണ് ത്രികാലദര്ശികളെന്നു പറയുന്നത്.

ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – പറയൂ, നിങ്ങള് ഭഗവാന്റെ കുട്ടികളല്ലേ. ഭഗവാനാണ് സ്വര്ഗ്ഗത്തിന്റെ രചയിതാവ്, തീര്ച്ചയായും നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കണം. ഈ കാര്യം നിങ്ങള്ക്ക് മാത്രമേ അറിയുകയുള്ളൂ, മാത്രമല്ല നിങ്ങള്ക്ക് മാത്രമേ ഇങ്ങിനെ ചോദിക്കാനും കഴിയുകയുള്ളൂ. ഈശ്വരനാണ് നിങ്ങളെ സൃഷ്ടിച്ചതെങ്കില് നിങ്ങള് ഈശ്വരന്റെ സമ്പത്തിന് അവകാശികളാകണമല്ലോ. ഈശ്വരനാകുന്ന അച്ഛന് സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്, പിന്നെ എന്തുകൊണ്ടാണ് നിങ്ങള് നരകത്തില് കിടക്കുന്നത്! നിങ്ങള് കുട്ടികള്ക്കറിയാം നാം ആദ്യം സ്വര്ഗ്ഗത്തിലായിരുന്നു. രാവണനാണ് നിങ്ങളെ നരകത്തിലേക്ക് തള്ളിയിരിക്കുന്നത്. രാവണന് എന്താണെന്നുപോലും ആര്ക്കും അറിയുകയില്ല. നിങ്ങള്ക്ക് പറഞ്ഞുകൊടുക്കാന് കഴിയും ഭാരതം തന്നെയായിരുന്നു പ്രാചീന സ്വര്ഗ്ഗം, ഭാരതവാസികള് തന്നെയായിരുന്നു സ്വര്ഗ്ഗത്തിന്റെ അധികാരികള്. ഇപ്പോഴാണ് ഭാരതം നരകമായിരിക്കുന്നത്. ഈ കളി ഇങ്ങിനെ ഉണ്ടാക്കപ്പെട്ടതാണ്. രാമരാജ്യവും രാവണരാജ്യവും പകുതി പകുതിയാണ്. ഇതു തന്നെയാണ് കളി. പിന്നെ ഇതിനിടയില് എന്തെല്ലാമാണ് നടക്കുന്നത്, അതും വിസ്താരത്തില് ബാബ മനസ്സിലാക്കിത്തിരികയാണ്. ചില ചില കുട്ടികള് വളരെ നിശ്ചയബുദ്ധികളാണ്, അവര് മനസ്സിലാക്കുകയാണ് നാം ബാബയ്ക്ക് മുന്നില് ഇരിക്കുകയാണ്. ബാബ ത്രിനേത്രിയും, ത്രികാലദര്ശിയും, ത്രിമൂര്ത്തിയുമാണ്. ബ്രഹ്മാ-വിഷ്ണു-ശങ്കരന്മാരുടെയും രചയിതാവാണ്. ത്രിമൂര്ത്തി ശിവനു പകരം ത്രിമൂര്ത്തി ബ്രഹ്മാവ് എന്ന് പറഞ്ഞു. അങ്ങിനെയാണെങ്കില് ത്രിമൂര്ത്തിയുടെ രചയിതാവ് ബ്രഹ്മാവിനെങ്ങിനെയാകാന് കഴിയും. പാടുന്നുമുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന, ശങ്കരനിലൂടെ വിനാശം, അങ്ങിനെയാണെങ്കില് രചയിതാവ് വേറെ ആരെങ്കിലും ആയിരിക്കണമല്ലോ. ഇത്രയും ചെറിയ കാര്യവും ആരും മനസ്സിലാക്കുന്നില്ല. ശിവബാബ ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കും, അല്ലാതെ വേറെ എന്തു നല്കാനാണ്. വിഷ്ണുപുരി ആരാണ് സ്ഥാപന ചെയ്യുന്നത്? വിഷ്ണുപുരി അതായത് ലക്ഷ്മീ-നാരായണന്റെ രാജ്യം സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്, ഇതും ആര്ക്കും തന്നെ അറിയുകയില്ല. വിഷ്ണുവിന്റെ വേറെ ചിത്രമുണ്ടാക്കി, അദ്ദേഹത്തെ നര-നാരായണന് എന്നു പറയുന്നു, പിന്നീട് ലക്ഷ്മീയുടേയും നാരായണന്റെയും വേറെ വേറെ ഉണ്ടാക്കിയിരിക്കുകയാണ്. എത്ര മനോഹരമായ ചിത്രങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

നിങ്ങള് കുട്ടികള്ക്ക് പ്രദര്ശിനിയില് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. പ്രദര്ശിനി വെച്ചിരിക്കുന്ന സമയത്ത് തന്റെ തന്നെ ജോലികളില് മുഴുകിയിരിക്കുകയാണെങ്കില് മനസ്സിലാക്കണം ഈ കുട്ടികള് ബാബയെ മനസ്സിലാക്കിയിട്ടില്ല. ബാബ മനസ്സിലാക്കുകയാണ് ഇവര് സ്വയം തന്നെ നല്ല രീതിയില് മനസ്സിലാക്കിയിട്ടില്ല അതുകൊണ്ടാണ് സേവനത്തിന് വരാത്തത്. അല്ലെങ്കില് സേവനത്തിന് ഓടി എത്തേണ്ടതായിരുന്നു. അന്ധരുടെ ഊന്നുവടിയാകുന്നില്ല അര്ത്ഥം സ്വയം അന്ധനാണ്. ബാബയെ തിരിച്ചറിഞ്ഞിട്ടില്ല. സേവനത്തിന് വരാന് വേണ്ടി ആരോടെങ്കിലും പറയേണ്ട ആവശ്യമുണ്ടോ. സ്വയം തന്നെ വരണം, ബാബ എനിക്ക് സേവനത്തിന് പോകാന് കഴിയും, അങ്ങ് അനുമതി നല്കിയാലും. ബാബയ്ക്കറിയാം ആര്ക്കെല്ലാം സേവനം ചെയ്യാന് കഴിയുമെന്ന്. ആരും ഇങ്ങിനെ എഴുതുന്നില്ല, ബാബ ഞാന് റെഡിയാണ്. മനുഷ്യരെ കക്കയില് നിന്ന് മുത്തുകളാക്കി മാറ്റേണ്ടതുണ്ട്. 10-20-50 സമ്പാദിച്ചില്ലായെങ്കില് എന്തു സംഭവിക്കാനാണ്. വളരെ പേരുടെ മംഗളം ചെയ്യാനിരിക്കുന്നുണ്ട്. എന്നാല് നല്ല രീതിയില് മനസ്സിലാക്കിയിട്ടില്ല. കോടിയില് ചിലര് മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. നമ്മുടെ പക്കലും സര്വ്വീസബിളായ കുറച്ചു കുട്ടികളുണ്ട്, അവരെ ടെലിഗ്രാം കൊടുത്ത് വിളിക്കേണ്ടിയിരിക്കുന്നു. സ്വയം പറയുന്നില്ല, ബാബ ഞാല് തയ്യാറാണെന്ന്. ബാബ കാണുകയാണ് ആര്ക്കാണ് സേവനത്തില് താല്പര്യമുള്ളതെന്ന്. മൃഗതുല്യരായി മാറിയിരിക്കുന്ന മനുഷ്യരെ ദേവതകളാക്കി മാറ്റേണ്ടതുണ്ട്.

നിങ്ങള് കുട്ടികള്ക്ക് നിരഹങ്കാരികളാകണം. ശിരസ്സില് വളരെ വിനയം വേണം. ബാബ എത്ര നിരഹങ്കാരിയാണ്? ചില ചില കുട്ടികളില് വളരെയധികം അഹങ്കാരമുണ്ട്. ഞാന് എങ്ങിനെയുള്ള കര്മ്മമാണോ ചെയ്യുന്നത്, എന്നെ നോക്കി മറ്റുള്ളവരും അനുഗമിക്കും. അതിന്റെ ശിക്ഷ, അവരുടെ അവസ്ഥയെ വീഴ്ത്തും. ബാബ പറയുകയാണ് കുട്ടികളേ, നിങ്ങള്ക്ക് എല്ലാം തന്റെ കൈകള്കൊണ്ടു തന്നെ ചെയ്യണം. ബാബ എത്ര സാധാരണ രീതിയിലാണ് പഠിപ്പിക്കുന്നത്. മനുഷ്യര് കരുതുകയാണ് – ബാബ സര്വ്വശക്തിവാനാണ്, എന്താണ് ചെയ്യാന് കഴിയാത്തത്! എന്നാല് ബാബ പറയുകയാണ് എനിക്കിവിടെ സേവകനായി വരേണ്ടിയിരിക്കുന്നു. വിളിക്കുന്നുമുണ്ട് ജ്ഞാനസാഗരാ, പതിത-പാവനാ വരൂ. സുഖ സാഗരാ വരൂ, വന്ന് ഞങ്ങള് പതിതരെ പാവനമാക്കി മാറ്റൂ. ബാബയ്ക്ക് വന്ന് ഇങ്ങിനെയുള്ള സേവനം ചെയ്യേണ്ടിയിരിക്കുന്നു. എവിടെ വന്നാണ് ഇരിക്കേണ്ടിവരുന്നത്? എന്തെല്ലാം തരത്തിലുള്ള വിഘ്നങ്ങളാണ് വരുന്നത്. അരക്കില്ലത്തിന് തീ കൊളുത്തിയിരുന്നു, എല്ലാം പ്രാക്ടിക്കലായി നടന്നുകൊണ്ടിരിക്കുകയാണ്. ബാബയ്ക്ക് എല്ലാവരുടെ പാര്ട്ടുകളും അറിയാം, നമുക്കറിയുകയില്ല. ബാബ പറയുകയാണ് എനിക്ക് വരേണ്ടിയിരിക്കുന്നു. ഭഗവാന് സ്വയം പറയുകയാണ് എനിക്ക് നിന്ദ കേള്ക്കേണ്ടി വരുന്നു. ഏറ്റവും കൂടുതല് നിന്ദ ഞാന് തന്നെയാണ് കേള്ക്കുന്നത്. ഭക്തി മാര്ഗ്ഗത്തിലും നിന്ദയാണ് ലഭിക്കുന്നത്. മൂന്നടി മണ്ണുപോലും ലഭിക്കുന്നില്ല. എന്നിട്ടും എത്ര നിരഹങ്കാരതയോടെയാണ് പാര്ട്ടഭിനയിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി മമ്മയും ബാബയും എല്ലാം ചെയ്യുന്നു. എത്ര താഴോട്ട് വരേണ്ടിയിരിക്കുന്നു. പതിതരെ പാവനമാക്കി മാറ്റേണ്ടതുണ്ട്. അഴുക്കു പിടിച്ച വസ്ത്രങ്ങളെ കഴുകേണ്ടിയിരിക്കുന്നു, അതുകൊണ്ട് അലക്കുകാരനുമാണ്, സ്വര്ണ്ണപ്പണിക്കാരനുമാണ്. എല്ലാവരെയും ഉരുക്കിയുരുക്കി, സത്യം സത്യമായ സ്വര്ണ്ണ മാക്കി മാറ്റുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയ്ക്കു സമാനം നിരഹങ്കാരിയും വിനയമുള്ളവരുമായി മാറണം. അവനവന്റെ സേവനങ്ങളെല്ലാം അവനവന് തന്നെ ചെയ്യണം. ഒരു കാര്യത്തിലും അഹങ്കാരം കാണിക്കരുത്.

2) സേവനത്തിന് സദാ റെഡിയായിരിക്കണം. സേവനത്തിന് സ്വയം മുന്നോട്ട് വന്ന് ഓഫര് ചെയ്യണം. കക്കയ്ക്കു തുല്യരായ മനുഷ്യരെ വജ്രതുല്യമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം.

വരദാനം:-

ആരാണോ സദാ നിറഞ്ഞ് അല്ലെങ്കില് സമ്പന്നമായി കഴിയുന്നത്, അവര് തൃപ്തമായിരിക്കും. എത്രതന്നെ അസന്തുഷ്ടമാക്കുന്ന പരിസ്ഥിതികള് അവരുടെ മുന്നില് കൊണ്ടുവന്നാലും, തൃപ്ത ആത്മാവ് അസന്തുഷ്ടമാക്കുന്നവരെ പോലും സന്തുഷ്ടതയുടെ ഗുണം സഹയോഗത്തിന്റെ രൂപത്തില് നല്കും. ഇങ്ങനെയുള്ള ആത്മാവ് ദയാഹൃദയരായി ശുഭ ഭാവന ശുഭകാമനയിലൂടെ അവരെയും പരിവര്ത്തനം ചെയ്യുന്നതിന്റെ പ്രയത്നം ചെയ്യും. ഇതാണ് ആത്മീയ റോയല് ആത്മാവിന്റെ ശ്രേഷ്ഠ കര്മ്മം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top