10 June 2021 Malayalam Murli Today | Brahma Kumaris

June 9, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ- അമരനായ ബാബ വന്നിരിക്കുകയാണ് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം നല്കുന്നതിന്, ഇപ്പോള് നിങ്ങള്ക്ക് മൂന്നു കാലങ്ങളെയും മൂന്നു ലോകങ്ങളെയും അറിയാം.

ചോദ്യം: -

ആത്മീയ അച്ഛന് ആത്മാക്കള്ക്ക് എന്തിന്റെ ആധാരത്തിലാണ് സമ്പത്ത് നല്കുന്നത്?

ഉത്തരം:-

പഠിപ്പിലൂടെ. ഏതു കുട്ടികളാണോ നല്ല രീതിയില് പഠിക്കുന്നത്, ദേഹഅഭിമാനത്തെ ഉപേക്ഷിച്ച് ദേഹീ-അഭിമാനിയായിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നത്, അവര്ക്കു തന്നെയാണ് ബാബയില് നിന്നുള്ള സമ്പത്ത് ലഭിക്കുന്നത്. ലൗകിക അച്ഛന് കേവലം ആണ്കുട്ടികള്ക്കാണ് സമ്പത്ത് നല്കുന്നത്. എന്നാല് പാരലൗകിക അച്ഛന്റെ സംബന്ധം ആത്മാക്കളുമായിട്ടാണ്. അതിനാല് ആത്മാക്കള്ക്കാണ് സമ്പത്ത് നല്കുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഭോലാനാഥനെക്കാള് വിചിത്രനായി മറ്റാരും തന്നെയില്ല….

ഓം ശാന്തി. ആത്മീയ കുട്ടികള് ആത്മീയ അച്ഛനിലൂടെ കഥ കേട്ടുകൊണ്ടിരിക്കുകയാണ്-ഈ മൃത്യുലോകത്തില് നിന്നും അമരലോകത്തിലേക്ക് പോകുന്നതിനു വേണ്ടി. നിര്വ്വാണ ധാമത്തെ അമരലോകം എന്നുപറയുകയില്ല. നിങ്ങള്ക്ക് അകാലമൃത്യു ഉണ്ടാകാത്തത് എവിടെയാണോ അതിനെയാണ് അമരലോകം എന്നു പറയുന്നത്. ആത്മീയ അച്ഛനെ തന്നെയാണ് അമരനാഥന് എന്നു പറയുന്നത്. തീര്ച്ചയായും അമരലോകത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നതിനുവേണ്ടി മൃത്യുലോകത്തില് കഥ കേള്പ്പിക്കുന്നു.മൂന്നു കഥകളും ഭാരതത്തില് തന്നെയാണ് പ്രസിദ്ധം. അമരകഥ, സത്യനാരായണന്റെ കഥ, മുക്കണ്ണിന്റെ കഥ. ഭക്തീമാര്ഗ്ഗത്തില് മുക്കണ്ണിന്റെ കഥയെകുറിച്ച് ആര്ക്കും തന്നെ അറിയുകയില്ല. ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം കേവലം ജ്ഞാനസാഗരനും അമരനുമായ ബാബയ്ക്കല്ലാതെ മറ്റാര്ക്കും നല്കാന് സാധിക്കുകയില്ല. ഇവിടെ അസത്യമായ കഥകളാണ് കേള്പ്പിക്കുന്നത്. മധുരമധുരമായ ആത്മീയ കുട്ടികള്ക്ക് ഇപ്പോള് അറിയാന് സാധിച്ചു, ഇപ്പോള് നമുക്ക് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചുകൊണ്ടിരിക്കുയാണ് ഈ നേത്രത്തിലൂടെ നിങ്ങള്ക്ക് മൂന്നു കാലങ്ങളെ കുറിച്ചും മൂന്നു ലോകങ്ങളെ കുറിച്ചും അറിയാന് കഴിഞ്ഞു. മൂലവതനം, സൂക്ഷ്മവതനം, സ്തൂലവതനം, ഇതിന്റെ ആദി-മധ്യ-അന്ത്യത്തെ കുറിച്ച് അറിഞ്ഞു. അതിനാല് കുട്ടികള് സ്വയത്തെ ത്രികാല ദര്ശിയാണെന്നും മനസ്സിലാക്കുന്നു. നിങ്ങള് മധുരമധുരമായ കുട്ടികളല്ലാതെ സൃഷ്ടിയില് മറ്റാരും തന്നെ ത്രികാല ദര്ശികളായിട്ടില്ല. മൂന്നു കാലങ്ങളെ അര്ത്ഥം സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തെ കുറിച്ച് അറിയുന്നില്ല. മൂലവതനം, സൂക്ഷ്മവതനം, സ്തൂല വതനം ഇത് വളരെ നന്നായി അറിയാം. പക്ഷെ മൂന്നു കാലങ്ങളുടെ ആദി-മധ്യ-അന്ത്യത്തെ കുറിച്ച് ആര്ക്കും അറിയുകയില്ല. ഇപ്പോള് മധുരമധുരമായ ആത്മീയ കുട്ടികള് ആത്മീയ അച്ഛനില് നിന്നും കേട്ടുകൊണ്ടിരിക്കുകയാണ്. നമ്മള് ബാബയുടെ കുട്ടികളായി മാറിയിരിക്കുകയാണ്. ഈ ഒരു പ്രാവശ്യമാണ് നിങ്ങള് ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛനെ ലഭിക്കുന്നത്. ആത്മാക്കളെയാണ് പഠിപ്പിക്കുന്നത് എന്നാല് ദേഹഅഭിമാനമുള്ളതുകാരണം പറയുന്നു – ഞാന് ഇത് പഠിക്കുന്നു. ഞാനാണ് ഇത് ചെയ്യുന്നത്. ദേഹഅഭിമാനം വരുന്നു. ഇപ്പോള് ഈ സംഗമത്തില് ആത്മീയ അച്ഛന് വന്ന് ആത്മീയ കുട്ടികളോട് പറയുന്നു, നിങ്ങള് നല്ല രീതിയില് പഠിക്കൂ. അച്ഛനില് നിന്നും ഓരോ കുട്ടികള്ക്കും സമ്പത്തെടുക്കാന് അവകാശമുണ്ട്. എന്തുകൊണ്ടെന്നാല് എല്ലാവരും ആത്മീയ കുട്ടികളാണല്ലോ. ലൗകിക സംബന്ധത്തില് കേവലം ആണ്കുട്ടികളാണ് സമ്പത്തിന് അവകാശികളായിമാറുന്നത്. ഈ പാരലൗകിക സംബന്ധത്തില് എല്ലാ മക്കള്, ആത്മാക്കള്ക്കും സമ്പത്ത് ലഭിക്കുന്നു. അമരനാഥന്റെ കഥയാണ് കേള്പ്പിക്കുന്നത്. പാര്വ്വതിയ്ക്ക് പര്വ്വതത്തിനു മുകളില് ഗുഹയില് കൊണ്ടുപോയി കഥകേള്പ്പിച്ചുകൊടുത്തു എന്നു പറയുന്നു. ഇതെല്ലാം തെറ്റാണല്ലോ.സത്യമെന്താണ് അസത്യമെന്താണെന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് മനസ്സിലായി.സത്യം തീര്ച്ചയായും സത്യമായ ബാബയാണ് കേള്പ്പിക്കുന്നത്. ബാബ ഒരു പ്രാവശ്യം തന്നെയാണ് സത്യം കേള്പ്പിച്ച് സത്യഖണ്ഡത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ഈ അസത്യഖണ്ഡത്തിനു തീ പിടിക്കണമെന്ന് നിങ്ങള്ക്ക് അറിയാമല്ലോ. ഇപ്പോള് എന്തെല്ലാം കാണുന്നുണ്ടോ പിന്നീട് ഇതൊന്നും ഉണ്ടാവുകയില്ല. സമയം ബാക്കി കുറച്ചെ ഉള്ളൂ. ഇത് ശിവബാബയുടെ ജ്ഞാനയജ്ഞമാണ്. എങ്ങനെയാണോ ലൗകിക സംബന്ധത്തിലും അച്ഛന് യജ്ഞം രചിക്കാറുണ്ടല്ലോ. ചിലര് രുദ്ര യജ്ഞം രചിക്കും ചിലര് ഗീതാ യജ്ഞം രചിക്കും. ചിലര് രാമായണ യജ്ഞം രചിക്കും. ഇത് ശിവബാബ അഥവാട രുദ്ര ജ്ഞാനയജ്ഞമാണ്. ഇതാണ് അന്തിമ യജ്ഞം.

നിങ്ങള്ക്കറിയാം നമ്മള് ഇപ്പോള് അമരപുരിയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. ബാക്കി കുറച്ചു സമയത്തെ യാത്ര മാത്രമേയുള്ളൂ. ഒരു മനുഷ്യര്ക്കും ഇത് അറിയുകയില്ല. അവര് പറയുന്നതിതാണ് മൃത്യു ലോകത്തില് നിന്നും അമരലോകത്തിലേക്ക് പോകുന്നതിനു വേണ്ടി 40000 വര്ഷങ്ങള് ഇനിയും ഉണ്ട്. അമരലോകം എന്നു സത്യയുഗത്തെയാണ് പറയുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ സന്മുഖത്തിരുന്ന് അമരകഥ, മുക്കണ്ണിന്റെ കഥ, സത്യനാരായണന്റെ കഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തില് എന്തെന്തെല്ലാമാണെന്ന് കണ്ടുവല്ലോ. ഭക്തിമാര്ഗ്ഗം എത്ര വിസ്താരമാണ്. എപ്രകാരമാണോ വൃക്ഷം വളരെ വിസ്താരമായിട്ടുള്ളത് അതു പോലെ ഭക്തിമാര്ഗത്തിന്റെയും വളരെ വലിയ കര്മ്മ കാണ്ഡത്തിന്റെ വൃക്ഷമാണ്. യജ്ഞം, വ്രതം, ജപം, തപം ഇതെല്ലാം എത്രയാണ് ചെയ്തത്. ഈ ജന്മത്തിലെ ഭക്തരും ധാരാളം പേര് ഇരിക്കുന്നുണ്ട്. മനുഷ്യരുടെ വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നിങ്ങള് ഭക്തിമാര്ഗ്ഗത്തില് വന്നപ്പോള് മുതലാണ് മറ്റുള്ള ധര്മ്മങ്ങള് സ്ഥാപിക്കുന്നത്. ഓരോരുത്തര്ക്കും അവരവരുടെ ധര്മ്മവുമായാണ് ബന്ധം. ഓരോരുത്തരുടേയും ആചാരവും രീതിയും വേറെ വേറെയയാണ്. ഭാരതം അമരപുരിയായിരുന്നു. ഇപ്പോള് ഭാരതം മൃത്യു ലോകമാണ്. നിങ്ങള് ആദി സനാതന ദേവിദേവതാധര്മ്മത്തില് ഉള്ളവര് ആയിരുന്നു. എന്നാല് ഇപ്പോള് പതിതമായതു കാരണം സ്വയത്തെ ദേവത എന്നു പറയാന് സാധിക്കുകയില്ല. നമ്മള് ദേവതയായിരുന്നു എന്ന കാര്യം തന്നെ നിങ്ങള് മറന്നു പോയിരുന്നു. പ്രാക്ടിക്കലായി ഇങ്ങനെ പറയാം ക്രൈസ്റ്റ് ഞങ്ങളുടെ ധര്മ്മം സ്ഥാപിച്ചതിനാല് ഞങ്ങള് ക്രിസ്ത്യാനികളായി, ഞങ്ങള് യൂറോപ്യന് ധര്മ്മത്തില്പ്പെട്ടവരാണെന്ന് പറയാറില്ല. അതുപോലെ നിങ്ങള് ഹിന്ദുസ്ഥാനില് ഇരിക്കുന്നവര് അഥവാ ഭാരതത്തില് വസിക്കുന്നവര് ദേവി ദേവതാധര്മ്മത്തില് ഉള്ളവരാണ്. പക്ഷെ സ്വയത്തെ ദേവത എന്നു പറയാന് സാധിക്കുകയില്ല. കരുതുന്നത് ഞാന് പാപിയാണ്, നീചനാണ്, കളങ്കമുള്ളവനാണ്, വികാരിയാണ് എന്നാണ്. ഭക്തിമാര്ഗ്ഗത്തില് മനുഷ്യര് ദുഃഖിതരാണ്. അതിനാലാണ് ബാബയെ വിളിക്കുന്നത്. ഇത് കേവലം നിങ്ങള് ബ്രാഹ്മണ കുട്ടികള്ക്ക് മാത്രമേ അറിയുകയുള്ളൂ. ഏതു ബാബയെയാണോ നിങ്ങള് വിളിച്ചുകൊണ്ടിരുന്നത് ആ അച്ഛന് നമുക്ക് സമ്പത്ത് നല്കുന്നതിനു വേണ്ടി അമരകഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് അമരപുരിയുടെ അധികാരികളായി മാറുന്നവരാണ്. അമരപുരിയെ തന്നെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. നിങ്ങള് പറയുന്നുമുണ്ട് ഞങ്ങള് സ്വര്ഗ്ഗവാസിയായിമാറാനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. കലിയുഗത്തില് മനുഷ്യര് മരിക്കുമ്പോള് പറയാറുണ്ട് സ്വര്ഗ്ഗവാസിയായി. അവരിപ്പോള് സ്വര്ഗ്ഗത്തിലേക്ക് പോകാനുള്ള പുരുഷാര്ത്ഥം അല്പ്പം പോലും ചെയ്തിട്ടുണ്ടോ? നിങ്ങള് അമരപുരി, വൈകുണ്ഠത്തിലേക്ക് പോകാനുള്ള പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. പുരുഷാര്ത്ഥം ചെയ്യിപ്പിക്കുന്നത് ആരാണ്? അമരനായ ബാബ. ബാബയെ അമരനാഥന് എന്നും പറയുന്നു. ഈ യജ്ഞത്തെ പാഠശാല എന്നും പറയുന്നു. മറ്റു പാഠശാലകളെ ഒരിക്കലും യജ്ഞം എന്നു പറയുകയില്ല. യജ്ഞം വേറെയാണ് നടത്താറുള്ളത്. ഇതില് ബ്രാഹ്മണര് ഇരുന്ന് മന്ത്രങ്ങള് ഉരുവിടുന്നു. ബാബ പറയുന്നു ഇത് നിങ്ങളുടെ കോളേജുമാണ്, യജ്ഞവുമാണ്, രണ്ടും ഒരുമിച്ചാണ്. നിങ്ങള്ക്കറിയാമല്ലോ, ഈ ജ്ഞാനയജ്ഞത്തില് നിന്ന് വിനാശജ്വാല പ്രജ്ജ്വലിതമായി എന്നത്. ഇതില് മുഴുവന് പഴയലോകവും സ്വാഹാ ആകും. പിന്നീട് പുതിയലോകം ഉണ്ടാകണം. ഇതിന്റെ പേരു തന്നെ മഹാഭാരതയുദ്ധം എന്നാണ്. ഇതുപോലൊരു യുദ്ധം മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. യുദ്ധത്തില് ഉലക്കകള് കൊണ്ടു യുദ്ധം ചെയ്തു എന്നു പറയാറുണ്ടല്ലോ. നിങ്ങള്ക്ക് യുദ്ധം ചെയ്യേണ്ടതൊന്നുമില്ല. പിന്നെ എന്തുകൊണ്ടാണ് ഇതിനെ മഹാഭാരതയുദ്ധം എന്നു പറയുന്നത്? ഭാരതത്തില് ഒരു ധര്മ്മം മാത്രമാണല്ലോ ഉള്ളത്. മരണം മറ്റുരാജ്യങ്ങളിലാണ് സംഭവിക്കുന്നത്. ഇവിടെ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. ബാബ പറയുന്നു നിങ്ങള്ക്കു വേണ്ടി പുതിയ ലോകം ഉണ്ടാകണം. അപ്പോള് തീര്ച്ചയായും പഴയ ലോകം അവസാനിക്കും.

നിങ്ങള് കുട്ടികളുടെ ബുദ്ധിയില് വിരാട രൂപത്തിന്റെ മുഴുവന് ജ്ഞാനവും ഉണ്ട്. ഇതും നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്, കല്പം മുമ്പ് ആര് ദേവതയാകാന് വന്നുവോ അവരേ ദേവതയാകാന് വരുകയുള്ളൂ. ഇത് ബുദ്ധികൊണ്ടുള്ള ജോലിയാണ്. നമ്മള് എത്ര ബ്രാഹ്മണരായി, ഇപ്പോള് വീണ്ടും ദേവതയായിമാറും. പ്രജാപിതാ ബ്രഹ്മാവും പ്രസിദ്ധമാണ്. പരംപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെയാണ് മനുഷ്യ സൃഷ്ടിയെ രചിക്കുന്നത്. അതിനാലാണ് ബ്രഹ്മാവിനെ പ്രജാപിതാവെന്ന് പറയുന്നത്. പക്ഷെ എങ്ങനെ എപ്പോള് രചിച്ചു? ഇതാര്ക്കും തന്നെ അറിയുകയില്ല. ഇവരെ രചിക്കാന് ആരംഭത്തില് മനുഷ്യരാരും ഉണ്ടായിരുന്നില്ലേ? വിളിക്കുന്നതു തന്നെ പതിതപാവനാ വരൂ എന്നു പറഞ്ഞാണ്. എപ്പോഴാണോ മനുഷ്യരെല്ലാവരും പതിതമാകുന്നത് അപ്പോഴാണ് ബാബ വരുന്നത്. ലോകത്തിന് മാറണം. ബാബ നിങ്ങളെ പുതിയ ലോകത്തിന് അര്ഹരാക്കുകയാണ്. ഇപ്പോള് എല്ലാവരും തമോപ്രധാന പഴയലോകത്തിലാണ് വീണ്ടും സതോപ്രധാനമായിമാറണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- എല്ലാ മനുഷ്യര്ക്കും ഓരോ വസ്തുക്കള്ക്കും സതോ- രജോ- തമോയിലേക്ക് വരിക തന്നെ വേണം. ലോകത്തിന് തീര്ച്ചയായും പുതിയതില് നിന്നും പഴയതാവുക തന്നെ വേണം. വസ്ത്രവും ആദ്യം പുതിയത് ധരിക്കും പിന്നീട് അത് പഴയതാവുകയും ചെയ്യും. നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചു. സത്യമായ സത്യനാരായണന്റെ കഥ ഇപ്പോള് നിങ്ങള് കേട്ടുകൊണ്ടിരിക്കുകയാണ്. സര്വ്വ ശാസ്ത്രമയി ശിരോമണി ഗീതയാണ്. ബാക്കിയെല്ലാം ഗീതയുടെ കുട്ടികളാണ്. എങ്ങനെയാണോ ബ്രഹ്മാവിന്റെ വംശാവലി, അതുപോലെയാണ് ഗീതയും മുഖ്യമായിട്ടുള്ളത്. ഉയര്ന്നതിലും ഉയര്ന്നത് മാതാ പിതാവ് അതിനുശേഷം കുട്ടികള്. ഇപ്പോള് മാതാപിതാവില് നിന്നും സമ്പത്ത് എടുക്കണം. ബാക്കി എത്ര തന്നെ ശാസ്ത്രങ്ങള് പഠിച്ചാലും എന്തു തന്നെ ചെയ്താലും സമ്പത്ത് ലഭിക്കുകയില്ല. ബാക്കി ആരാണോ ശാസ്ത്രം പഠിക്കുന്നത് അവര്ക്ക് വരുമാനം ഉണ്ടാകും. അത് അല്പകാലത്തേക്ക് വേണ്ടിമാത്രം ഉള്ളതാണ്. ഇവിടെ നിങ്ങള് കുട്ടികള് കേള്ക്കുന്നുണ്ടല്ലോ, 21 ജന്മത്തേക്ക് വേണ്ടി എത്ര വേണമെങ്കിലും സമ്പാദിക്കാം, ചിന്തിച്ചുനോക്കൂ. അവിടെ ഒരാള് കേള്പ്പിക്കും എല്ലാവരും അയാള്ക്ക് പൈസ നല്കും. ഇവിടെ ബാബ നിങ്ങള് കുട്ടികള്ക്കാണ് കേള്പ്പിച്ചു തരുന്നത്. നിങ്ങള് 21 ജന്മത്തേക്ക് വേണ്ടി എത്ര ധനവാനായാണ് മാറുന്നത്. അവിടെ കേള്പ്പിക്കുന്ന ആളുടെ പോക്കറ്റ് നിറയുന്നു. ഭക്തി മുതലായവ ചെയ്യുന്നത് നിവൃര്ത്തി മാര്ഗ്ഗത്തിലിരിക്കുന്നവരുടെ ജോലിയാണ്. നിങ്ങള് പ്രവൃത്തിമാര്ഗ്ഗത്തിലുള്ളവരാണ്. സ്വര്ഗ്ഗലോകത്തില് നമ്മള് പൂജ്യരായിരുന്നു എന്ന് നിങ്ങള്ക്ക് അറിയാമല്ലോ. ഇല്ലെങ്കില് 84 ജന്മങ്ങളുടെ കണക്ക് എവിടെ നിന്നും വന്നു. ഇത് ആത്മീയ ജ്ഞാനമാണ്. ഇത് സുപ്രീം ആത്മാവ് ജ്ഞാനസാഗരനില് നിന്നുമാണ് ലഭിക്കുന്നത്. പതിതപാവനനായ ബാബയാണ് സര്വ്വരുടേയും സദ്ഗതി ദാതാവ്. നമ്മള് കുട്ടികള്ക്ക് അമരകഥ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. ജന്മ ജന്മാന്തരം അസത്യ കഥ കേട്ടുകൊണ്ടു വന്നു. ഇപ്പോള് സത്യമായ കഥ കേട്ട് നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി മാറുന്നു. ചന്ദ്രനെയാണ് 16 കലാ സമ്പൂര്ണ്ണമെന്ന് പറയുന്നത്. സൂര്യനെ കുറിച്ച് പറയാറില്ല.

നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് ഭാവിയില് സര്വ്വഗുണ സമ്പന്നരും, 16 കലാ സമ്പൂര്ണ്ണരുമായിമാറും. പിന്നീട് അര കല്പത്തിനുശേഷം അവരില് കറ പിടിക്കുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട്, നമ്മള് വീണ്ടും സര്വ്വഗുണസമ്പന്നരും 16 കലാ സമ്പൂര്ണ്ണരുമായ… ദേവതയായി വീണ്ടും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള് ആത്മാക്കള് ആദ്യം നമ്മുടെ വീട്ടിലേക്ക് പോകും. പിന്നീട് നമ്മള് ശരീരം ധാരണ ചെയ്ത് ദേവതയായി മാറും. പിന്നീട് ചന്ദ്രവംശകുലത്തിലേക്ക് വരും. 84 ജന്മങ്ങളുടെ കണക്കു വേണം. ഏതു യുഗത്തില് ഏതു വര്ഷത്തില് എത്ര ജന്മമെടുത്തു, ബാബ 84 ജന്മങ്ങളുടെ സത്യം സത്യമായ കഥ ഇപ്പോള് കേള്പ്പിക്കുകയാണ്. നിങ്ങള് കുട്ടികളോടാണ് പറയുന്നത് നിങ്ങള് ഭാരതവാസികള് 84 ജന്മങ്ങള് എടുക്കുന്നു. നിങ്ങള് സ്വയത്തെ ബ്രാഹ്മണനാണെന്ന് മനസ്സിലാക്കണം. മമ്മ ബാബ എന്നു പറയുന്നുണ്ടല്ലോ. സമ്പത്ത് ലഭിക്കുന്നത് ശിവബാബയില് നിന്നാണ് ബ്രഹ്മാബാബയിലൂടെ. ബ്രഹ്മാവും ശിവബാബയുടേതാണ്. ബ്രഹ്മാവില് നിന്നും സമ്പത്ത് ലഭിക്കുകയില്ല. ഇദ്ദേഹവും സഹോദരനാണല്ലോ. ശരീരധാരിയാണല്ലോ. നിങ്ങള് എല്ലാ കുട്ടികളും ശിവബാബയില് നിന്നുമാണ് സമ്പത്തെടുക്കുന്നത്. ഈ ബ്രഹ്മാവില് നിന്നല്ല. ബ്രഹ്മാവില് നിന്നും സമ്പത്ത് നേടാന് സാധിക്കുകയില്ല. അതിനാല് ബ്രഹ്മാവിനെ ഓര്മ്മിക്കേണ്ട. ഒരു ശിവബാബയെ മാത്രം ഓര്മ്മിക്കണം. ശിവബാബയെ കുറിച്ചാണ് പറയുന്നത്, അങ്ങ് മാതാ-പിതാവാണ് ഞങ്ങള് അങ്ങയുടെ കുട്ടികളാണ്. നിങ്ങള് ബാബയുടെ അടുത്ത് വരുമ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഞാന് ശിവബാബയുടെ അടുത്തേക്കാണ് പോകുന്നത്. ഓര്മ്മിക്കേണ്ടത് ശിവബാബയെ തന്നെയാണ്. ആത്മാവ് ബിന്ദുവാണ്, ആത്മാവില് തന്നെയാണ് 84 ജന്മങ്ങളുടെ പാര്ട്ട് അടങ്ങിയിട്ടുള്ളത്. ആത്മാവ് ഭ്രുകുടി മദ്ധ്യത്തിലാണ് ഇരിക്കുന്നത്. സെക്കന്റിലാണ് പറക്കുന്നത്. ഞാന് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു. ഭ്രുകുടി മധ്യത്തില് ആസനസ്ഥനായിരിക്കുന്നു. ഞാന് ആത്മാവ് ഇങ്ങനെയാണെന്ന് ബുദ്ധി കൊണ്ട് മനസ്സിലാക്കണം. സത്യയുഗത്തില് ഇങ്ങനെ ഒരു വസ്തുവിനെ കാണണം എന്ന ആഗ്രഹം പോലും ഉണ്ടായിരിക്കുകയില്ല. ആത്മാവിനെ കാണാന് സാധിക്കുന്നത് ദിവ്യദൃഷ്ടിയിലൂടെയാണ്. ഈ കണ്ണുകൊണ്ട് കാണുന്ന കാര്യം തന്നെയില്ല. ഭക്തിമാര്ഗ്ഗത്തിലും സാക്ഷാത്ക്കാരം ഉണ്ടാകുന്നുണ്ട്. രാമകൃഷ്ണപരമഹംസരുടെ ശിഷ്യനായ വിവേകാനന്ദനുണ്ടായിരുന്നു, അവര് പറഞ്ഞതിതാണ്, ഞാന് മുന്നില് ഇരിക്കുമ്പോള് അദ്ദേഹത്തിന്റെ ആത്മാവ് എന്നില് വന്ന് പ്രവേശിച്ചു. ഇങ്ങനെയൊന്നും ഉണ്ടാവുകയില്ല. ആത്മാവ് എങ്ങനെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊരു ദേഹത്തില് പ്രവേശിക്കുന്നത്. ഈ എല്ലാ കാര്യങ്ങളും നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് മനസ്സിലായി. ഇപ്പോള് നിങ്ങള്ക്കറിയാമല്ലോ നമ്മള് അമരലോകത്തിലേക്ക് പോകാന് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. നമ്മള് അമരലോകത്തില് ജന്മമെടുക്കും. അവിടെ നമ്മള് ഗര്ഭകൊട്ടാരത്തില് ആയിരിക്കും. ഇവിടെ ഗര്ഭജയിലില് വളരെയധികം നിലവിളിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള് അര കല്പത്തേക്ക് വേണ്ടി ബാബ നിങ്ങളെ എല്ലാ ദു:ഖത്തില് നിന്നും മുക്തരാക്കുന്നു. ഇങ്ങനെയുള്ള ബാബയെ എത്ര സ്നേഹത്തോടെ ഓര്മ്മിക്കണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ആത്മീയ അച്ഛനില് നിന്നും പഠിച്ച് പൂര്ണ്ണ സമ്പത്ത് നേടണം. സത്യഖണ്ഡത്തിന്റെ അധികാരിയായിമാറുന്നതിനുവേണ്ടി സത്യമായ കഥ കേള്ക്കണം, കേള്പ്പിക്കണം.

2) ഏത് അച്ഛനില് നിന്നുമാണോ പൂര്ണ്ണ സമ്പത്ത് ലഭിക്കുന്നത്, ആ അച്ഛനെത്തന്നെ ഓര്മ്മിക്കണം, ഒരു ദേഹധാരിയേയുമല്ല. ഈ പഴയലോകത്തിനു തീ പിടിക്കാന് പോവുകയാണ്, അതിനാല് ഇതിനെ കണ്ടിട്ടും കാണാതിരിക്കണം.

വരദാനം:-

ഏതുകുട്ടികളാണോ ഇരുമ്പ് ചങ്ങലകളുടെയും സൂക്ഷ്മ ചരടുകളുടെയും ബന്ധനത്തെ ബേധിച്ച് ബന്ധനമുക്ത സ്ഥിതിയില് കഴിയുന്നത് അവര് കലിയുഗീ സ്ഥൂല വസ്തുക്കളുടെ രസം അഥവാ മനസ്സിന്റെ മമത്വത്തില് നിന്ന് മുക്തമാകുന്നു. അവരെ ദേഹ-അഭിമാനം അല്ലെങ്കില് ദേഹത്തിന്റെ പഴയ ലോകത്തിന്റെ ഒരു വസ്തുവും അല്പം പോലും ആകര്ഷിക്കുകയില്ല. എപ്പോള് ഒരു ഇന്ദ്രിയങ്ങളുടെയും രസം അര്ത്ഥം വിനാശീ രസത്തിന്റെ വശത്തേക്ക് ആകര്ഷണമുണ്ടാകുന്നില്ലയോ അപ്പോള് അലൗകിക അതീന്ദ്രിയ സുഖം അഥവാ മനരസ സ്ഥിതിയുടെ അനുഭവം ഉണ്ടാകുന്നു. ഇതിന് വേണ്ടി നിരന്തരം മന്മനാഭവ സ്ഥിതി ആവശ്യമാണ്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top