10 July 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
9 July 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, തന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്ത് പരസ്പരം സ്നേഹത്തോടെ ഓം ശാന്തി എന്ന് പറയണം - ഇതും പരസ്പരം കൊടുക്കുന്ന ആദരവാണ്.
ചോദ്യം: -
ഭക്തിയിലും ഭഗവാന് ഭോഗ് (നിവേദ്യം) വെക്കാറുണ്ട്, ഇവിടെ നിങ്ങള് കുട്ടികളും വെക്കുന്നുണ്ട് – ഈ ആചാരം എന്തുകൊണ്ടാണ് ചെയ്യുന്നത്?
ഉത്തരം:-
എന്തുകൊണ്ടെന്നാല് ഇതും ബാബക്ക് കൊടുക്കുന്ന ആദരവാണ്. നിങ്ങള്ക്ക് അറിയാം ശിവബാബ നിരാകാരനാണ്, അഭോക്താവാണ്. ഒന്നും കഴിക്കുന്നില്ല പക്ഷെ ഗന്ധം എത്തുന്നുണ്ട്. സര്വ്വരുടേയും സദ്ഗതി ദാതാവ്, പതിത പാവനന് ബാബയാണ്. അതിനാല് തീര്ച്ചയായും ബാബക്ക് ഭോഗ് സമര്പ്പിക്കണം.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നമ്മുടെ തീര്ത്ഥാടനം വേറിട്ടതാണ്……
ഓം ശാന്തി. കുട്ടികളുടെ മനസ്സിലും ഓം ശാന്തി എന്ന് വന്നു, നിങ്ങള് ആരോടെങ്കിലും നമസ്ക്കാരം പറയാറുള്ളത് പോലെ. അപ്പോള് അവരും തിരിച്ച് നിങ്ങളോട് നമസ്ക്കാരം പറയും. ഇവിടെ ബാബ ഓം ശാന്തി എന്ന് പറയുകയാണ്. അപ്പോള് ഈ ആത്മാവ് സഹിതം എല്ലാ കുട്ടികളുടെ മനസ്സില് നിന്നും ഓം ശാന്തി എന്ന് വരാറുണ്ട് അര്ത്ഥം ഞാന് ആത്മാവ് ശാന്ത സ്വരൂപമാണ് എന്നാണ്. തിരിച്ച് മറുപടി തരണമല്ലോ. ഇതാണ് മറുപടി. മറ്റാര്ക്കും ഇങ്ങനെ അര്ത്ഥത്തോടെ പറയാന് സാധിക്കില്ല. ജ്ഞാനസൂര്യനായ ബാബ ഓം ശാന്തി എന്ന് പറയുകയാണ്. ജ്ഞാനത്തിന്റെ ചന്ദ്രനും ഓം ശാന്തി എന്ന് പറയുകയാണ്. ജ്ഞാനത്തിന്റെ നക്ഷത്രങ്ങളും ഓം ശാന്തി എന്ന് പറയുകയാണ്. നക്ഷത്രങ്ങളില് എല്ലാവരും വരുമല്ലോ. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് തന്റെ സ്വധര്മ്മം മനസ്സിലായിരിക്കുകയാണ് അതായത് ഞാന് ശാന്ത സ്വരൂപമാണ്, ശാന്തിധാമത്തില് വസിച്ചിരുന്നവരാണ്. ഇത് നിങ്ങള്ക്ക് നിശ്ചയം വന്നു കഴിഞ്ഞു. നല്ല രീതിയില് നിങ്ങള്ക്ക് ആത്മാവിനെ അറിയാം. മഹാത്മാവ്, പാപാത്മാവ് എന്നെല്ലാം പറയാറുണ്ടല്ലോ. ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. പക്ഷെ ആത്മാവിന്റെ യഥാര്ത്ഥ പരിചയം ആര്ക്കും ഇല്ല. നമ്മള് ആത്മാക്കള് വളരെ ചെറുതാണ്. 84 ജന്മങ്ങളുടെ പാര്ട്ടാണ് അഭിനയിക്കുന്നത്. ഇത് നിങ്ങള്ക്ക് അറിയില്ലായിരുന്നു അതോടൊപ്പം ഇത് മറ്റാര്ക്കും അറിയുകയുമില്ല. ഇപ്പോള് നിങ്ങള് കുട്ടികള് സന്മുഖത്താണ് ഇരിക്കുന്നത്. ബാബയെ തന്റെതാക്കുകയാണ്. സമ്പത്ത് പ്രാപ്തമാക്കുന്നതിനാണ് ബാബയെ തന്റെതാക്കുന്നത്.
നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മള് ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛന് ഈ ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്നിരിക്കുകയാണ്, ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്ന് ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. കല്പം മുമ്പും ആദി സനാതന ദേവി ദേവതാ ധര്മ്മം അര്ത്ഥം സൂര്യവംശി രാജധാനിയുടെ സ്ഥാപന നടന്നിട്ടുണ്ട്. ഈ സ്ഥാപനയുടെ കാര്യം കല്പ കല്പം ബാബയാണ് ചെയ്യുന്നത്, ആ ശക്തിയെ തന്നെയാണ് ഭഗവാന് എന്ന് പറയുന്നത്. ഭഗവാനാകുന്ന അച്ഛനോടാണ് എല്ലാവരും ദു:ഖത്തെ ഹരിച്ച് സുഖം നല്കൂ എന്ന് യാചിക്കുന്നത്. എപ്പോഴാണോ സുഖം കിട്ടുന്നത് പിന്നെ യാചിക്കേണ്ട ആവശ്യം വരുന്നില്ല. ഇവിടെ യാചിക്കുകയാണ് എന്തുകൊണ്ടെന്നാല് ദു:ഖമാണ്. അവിടെ ഒന്നും യാചിക്കേണ്ടി വരില്ല എന്തുകൊണ്ടെന്നാല് ബാബ എല്ലാം നല്കിയിട്ടാണ് പോകുന്നത് അതിനാല് സത്യയുഗത്തില് ആരും ബാബയെ ഓര്മ്മിക്കില്ല. ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളെ, ഞാന് സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. നിങ്ങള് കുട്ടികള്ക്ക് അറിയാം – ഈ ബാബയില് നിന്നും നമ്മള് വീണ്ടും സുഖധാമത്തിന്റെ സമ്പത്ത് നേടുകയാണ്. പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സുഖമാണ് പ്രാപ്തമാകുന്നത്. ഭക്തി മാര്ഗ്ഗം എങ്ങനെയാണ് നടക്കുന്നത് എന്നും മനസ്സിലാക്കി തരുകയാണ്. മനുഷ്യ സൃഷ്ടിയുടെ രൂപത്തിലുള്ള വൃക്ഷത്തിന്റെ സൃഷ്ടി, പാലന, വിനാശം എങ്ങനെയാണ് നടക്കുന്നത് അഥവാ ഡ്രാമയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യവും അറിഞ്ഞു. ഇതാണ് സാകാര ലോകം, മുകളിലുള്ളത് നിരാകാരി ലോകമാണ്. കുട്ടികള് മനസ്സിലാക്കി കഴിഞ്ഞു പൂര്ണ്ണമായും അരകല്പം ഭക്തി ചെയ്തു. ഇത് കലിയുഗത്തിന്റെ അവസാനമാണ്. സംഗമത്തിലാണ് സമ്പത്ത് കിട്ടുന്നതും. ഇത് നല്ല രീതിയില് കുട്ടികള് മനസ്സിലാക്കണം. ഇപ്പോള് നമ്മള് സംഗമത്തിലാണ്, ഇത് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്. മറ്റാരും ഇത് മനസ്സിലാക്കുക പോലും ചെയ്യില്ല. ഏതു വരെ പരിചയം കൊടുക്കുന്നില്ലയോ ഇത് മനസ്സിലാക്കില്ല. എപ്പോഴാണോ പഴയ ലോകം മാറി പുതിയത് വരുന്നത് അപ്പോള് തീര്ച്ചയായും സംഗമയുഗം വരും. ഇത് പൂര്ണ്ണമായും പഴയ ലോകമാണ്, ഇതിനെയാണ് ഇരുമ്പ് യുഗം എന്ന് പറയുന്നത്. ഇതും നിങ്ങള്ക്ക് അറിയാം – ആദ്യമാദ്യം ഈ മുഴുവന് ലോകത്തിലും ഒരു ധര്മ്മമാണ് ഉണ്ടായിരുന്നത്. പുതിയ ലോകത്തില് കേവലം ഭാരതഖണ്ഡമാണ് ഉണ്ടാവുക, വളരെ കുറച്ച് മനുഷ്യരാണ് ഉണ്ടാവുക. പുതിയ ലോകത്തിനെയാണ് സ്വര്ഗ്ഗം എന്ന് പറയുന്നത്. ഇതില് നിന്നും തെളിയുകയാണ് പുതിയ ലോകത്തില് പുതിയ ഭാരതം ഉണ്ടായിരുന്നു. ഇപ്പോള് പഴയ ലോകത്തില് പഴയ ഭാരതമാണ് ഉള്ളത്. ഗാന്ധിജിയും പറയുമായിരുന്നു പുതിയ ലോകത്തില് പുതിയ ഭാരതം വേണം, പുതിയ ഡല്ഹി വേണം. ഇപ്പോള് നവ ഭാരതമോ പുതിയ ഡല്ഹിയോ ഒന്നുമില്ല. പുതിയ ഭാരതം ലക്ഷ്മി നാരായണന്റെ രാജ്യമായിരുന്നു. ഇപ്പോള് അതേ ഭാരതം രാവണന്റെ രാജ്യമാണ്. ഇതും എഴുതി വെക്കണം – പുതിയ ലോകം, പുതിയ ഡല്ഹി. ഇത്ര സമയം മുതല് ഇത്ര സമയം വരെ ഇവരുടെ രാജ്യമായിരുന്നു എന്നെല്ലാം. ആരാണോ പുതിയ ലോകം ഉണ്ടാക്കുന്നത് അവര്ക്കേ ഇത് മനസ്സിലാക്കി തരാന് സാധിക്കൂ. ബ്രഹ്മാവിലൂടെ പുതിയ ലോകമായ സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്, ആ സ്വര്ഗ്ഗത്തിന്റെ സമ്പത്തിനാണ് നിങ്ങളും ബാബയുടെ അടുത്ത് വന്നിരിക്കുന്നത്. ബാബ യുക്തി പറഞ്ഞു തരുകയാണ് അഥവാ പുരുഷാര്ത്ഥം ചെയ്യിപ്പിക്കുകയാണ്. സന്മുഖത്തില് കാണുന്നതിന് വേണ്ടി വരുന്നുണ്ട് അഥവാ അവിടെ ഇരുന്ന് പഠിപ്പിക്കുന്നുമുണ്ട്. സന്മുഖത്തില് വന്നു കാണാനാണ് ഹൃദയം ആഗ്രഹിക്കുന്നത്. മറ്റു സ്ഥലങ്ങളില് എല്ലാം മനുഷ്യര് മനുഷ്യരുടെ മിലനത്തിനാണ് പോകുന്നത്. ഇവിടെ നിങ്ങള് കുട്ടികള് ശിവബാബയെ കാണാന് പോവുകയാണ് എന്നാണ് പറയുക. പറയുന്നുണ്ട് ബാബ നിരാകാരനാണ്. നമ്മള് ആത്മാക്കളും നിരാകാരികളാണ്. നമ്മളും ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്. ആര്ക്കെല്ലാം പേരുണ്ടോ അവരെല്ലാം തീര്ച്ചയായും പാര്ട്ട്ധാരികളാകുമല്ലോ. ഭഗവാനും പേരുണ്ടല്ലോ. നിരാകാരനായ ശിവനെ തന്നെയാണ് ഭഗവാന് എന്ന് പറയുന്നത് വേറെയാരേയും വിളിക്കുന്നില്ല. ഭഗവാനെന്ന് നിരാകാരന് തന്നെയാണ് മഹിമയുള്ളത്. പൂജയും ചെയ്യുന്നുണ്ട്, ആത്മാക്കളുടേയും പൂജ ചെയ്യുന്നുണ്ട്. രുദ്ര യജ്ഞവും രചിക്കുന്നുണ്ട്. അവര് മണ്ണ് കൊണ്ട് സാളിഗ്രാം ഉണ്ടാക്കാറുണ്ട്. ഒന്നുകില് കല്ല് കൊണ്ടായിരിക്കും അല്ലെങ്കില് മണ്ണ് കൊണ്ടായിരിക്കും. മണ്ണു കൊണ്ട് ഉണ്ടാക്കുന്നത് എളുപ്പമാണ്. ലോകത്തിന് ഇതൊന്നും അറിയില്ല. രുദ്ര യജ്ഞത്തില് എത്ര ആത്മാക്കളുടെ പൂജയാണ് നടക്കുക. ധാരാളം കുട്ടികളുണ്ട്. ഭക്തര് എല്ലാവരും ഭഗവാന്റെ മക്കളാണ്, ബാബയെ തന്നെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു – ഞാന് വരുന്നത് ഭാരതത്തിലാണ്. നിങ്ങള് വളരെ കുറച്ച് കുട്ടികളാണ് ബാബയുടെ സഹായികളായിരിക്കുന്നത്, ഈശ്വരീയ സേവകരാണ് നിങ്ങള്. അവരുടെ പൂജയാണ് ഭക്തര് സാളിഗ്രാം ഉണ്ടാക്കി ചെയ്യുന്നത്, യജ്ഞങ്ങള് ചിലത് ചെറുതായിരിക്കും, ചിലത് വലുതായിരിക്കും. വലിയ ധനവാന്മാര് വലിയ യജ്ഞങ്ങള് നടത്താറുണ്ട്. ലക്ഷ കണക്കിന് സാളിഗ്രാം ഉണ്ടാക്കാറുണ്ട്. ചെറിയ യജ്ഞമാണെങ്കില് 5000 അഥവാ 10000 സാളിഗ്രാമങ്ങള് ഉണ്ടാക്കാറുണ്ട്. ഏത്ര ധനവാനാണോ അതുപോലെയുള്ള യജ്ഞമായിരിക്കും അതുപോലെ തന്നെയായിരിക്കും സാളിഗ്രാമുകളുടെ എണ്ണവും. ഒരു ശിവനും ബാക്കി സാളിഗ്രാമുകളും പിന്നെ അത്രയും ബ്രാഹ്മണരും വേണ്ടി വരും. നിങ്ങളിലും ധാരാളം പേര് യജ്ഞമെല്ലാം കണ്ടിട്ടുണ്ടാകും. നിങ്ങള്ക്ക് അറിയാം ബാബ നമ്മള് കുട്ടികളുടെ സേവനമാണ് ചെയ്യുന്നത്, പിന്നെ നമ്മള് മറ്റുള്ളവരുടേയും സേവനം ചെയ്യുന്നു അതുകൊണ്ടാണ് കുട്ടികളുടേയും പൂജ നടക്കുന്നത്. നിങ്ങള് ഇപ്പോള് പൂജ്യരായി മാറിയിരിക്കുന്നു. ആത്മാവ് പറയുകയാണ് ബാബാ അങ്ങ് സദാ പൂജ്യനാണ്. ഞങ്ങളേയും അങ്ങ് പൂജ്യനാക്കുകയാണ്. നിങ്ങള് പൂജ്യരായ ആത്മാക്കള് ശരീരം ധാരണ ചെയ്താലാണ് പൂജ്യ ദേവി ദേവതാ എന്ന് പറയുക. പൂജ്യനും പൂജാരിയുമാകുന്നത് ആത്മാവാണ്. ഒരു തവണ മാത്രമാണ് ബാബ വരുന്നത്. പിന്നീട് ഒരിക്കലും ബാബ ആത്മാക്കളെ പഠിപ്പിക്കില്ല. ആത്മാവാണ് കേട്ടു കൊണ്ടിരിക്കുന്നത്. ഏതുപോലെയാണോ ആത്മാവ് ശരീരത്തിലൂടെ കേള്ക്കുന്നത് അതുപോലെ പരംപിതാ പരമാത്മാവ് ശരീരത്തെ ആധാരമായി എടുത്തിട്ടാണ് കുട്ടികള് പറയുന്നത് കേള്ക്കുന്നത്. ഈ ശരീരത്തിലൂടെയാണ് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നത്. ബാബക്ക് തന്റെതായ ശരീരം ഇല്ല. ബ്രഹ്മാ വിഷ്ണു ശങ്കരന് പോലും തന്റെ സൂക്ഷ്മ ശരീരമുണ്ട്. ഇവിടെയാണെങ്കില് എല്ലാവര്ക്കും തങ്ങളുടെ ശരീരങ്ങളുണ്ട്. ഇത് സാകാര ലോകമാണ്. ശിവബാബ നിരാകാരനാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്, സുഖത്തിന്റെ സാഗരനാണ്, സ്നേഹത്തിന്റെ സാഗരനാണ്. ബാബയാണ് വന്ന് പതിതരെ പാവനമാക്കി മാറ്റുന്നത്. ഇതില് പ്രേരണയുടെ ഒരു കാര്യവുമില്ല. അഥവാ പ്രേരണയിലൂടെ പാവനമാക്കണമായിരുന്നു എങ്കില് ഇവിടെ വന്ന് രഥത്തെ എടുക്കേണ്ട ആവശ്യമുണ്ടോ? ശിവക്ഷേത്രത്തിന്റെ മുന്നില് നന്ദിയെ വെക്കാറുണ്ട്. മനുഷ്യരുടെ ബുദ്ധി പൂര്ണ്ണമായും കല്ലു ബുദ്ധി ആയതു കൊണ്ട് അവര് ഒന്നും മനസ്സിലാക്കുന്നില്ല. കാളയെ എന്തിനാണ് ശിവന്റെ മുന്നില് കാണിച്ചിരിക്കുന്നത്? ഗോശാല എന്ന് പേര് കേട്ടപ്പോള് കാളയെ വെച്ചു. ആരാണ് ഇപ്പോള് കാളപ്പുറത്ത് യാത്ര ചെയ്യുന്നത്. കൃഷ്ണന്റെ ആത്മാവ് സത്യയുഗത്തിലാണ് ഉണ്ടാവുക. ഇവിടെ വന്ന് മൃഗത്തില് യാത്ര ചെയ്യേണ്ട ആവശ്യം എന്താണ്. ഒന്നും മനസ്സിലാക്കുന്നില്ല. ഒരു ദ്രൗപദിയൊന്നുമല്ല ഉണ്ടായിരുന്നത്, ധാരാളം ദ്രൗപദിമാര് വിളിക്കുന്നുണ്ട്. ശ്രീകൃഷ്ണന് ചേലകള് കൊടുത്തു എന്നെല്ലാം കാണിക്കുന്ന നാടകവും ഉണ്ടാക്കിയിട്ടുണ്ട്, അര്ത്ഥം ഒന്നുമറിയില്ല. അപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കി കഴിഞ്ഞു നിങ്ങള്ക്ക് 21 ജന്മങ്ങളിലേക്ക് വസ്ത്രാക്ഷേപത്തില് നിന്നും രക്ഷ കിട്ടുകയാണ്. എവിടെയുള്ള കാര്യത്തെ എവിടേക്ക് കൊണ്ടു പോയിരിക്കുന്നു. ഭക്തി മാര്ഗ്ഗത്തില് ധാരാളം കഥകളുണ്ട്. ഈ കഥകളെല്ലാം അനാദിയാണ് എന്നാണ് പറയുന്നത്. പുനര്ജന്മങ്ങള് എടുത്തു വന്നപ്പോഴും കേട്ടു കൊണ്ട് വന്നതാണ്. അനാദിയും എപ്പോള് മുതലാണ് ആരംഭിച്ചത്, ഒന്നും അറിയില്ല. രാവണന്റെ രാജ്യം എപ്പോള് മുതലാണ് ആരംഭിച്ചത് എന്നതും ആര്ക്കും അറിയില്ല. അതിനെ എവിടേയും വര്ണ്ണിച്ചിട്ടുമില്ല. നിങ്ങള് എത്ര സേവനമാണ് ചെയ്യുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം എപ്പോഴുമുണ്ട്. സത്യയുഗത്തിലും ഉണ്ടായിരുന്നു, ഇപ്പോള് ഇവിടെയും ഉണ്ട്. അതിന് മാറ്റമൊന്നും ഉണ്ടാകില്ല. നിങ്ങള് ഇപ്പോള് നിമിത്തമാണ്. ഭാരതത്തെ വീണ്ടും ഇരുട്ടില് നിന്നും പ്രകാശത്തിലേക്ക് കൊണ്ടു വരണം. ഭക്തി മാര്ഗ്ഗത്തെ ഇരുട്ട് എന്നാണ് പറയുന്നത്. നിങ്ങളുടെ മഹിമയുണ്ട്, നിങ്ങള് ഭൂമിയിലെ നക്ഷത്രങ്ങളാണ്. നക്ഷത്രമുണ്ടെങ്കില് സൂര്യനും ചന്ദ്രനും ഉണ്ടാകണം.
ഇത് നിങ്ങളുടെ ആത്മീയ തീര്ത്ഥയാത്രയാണ്. വീണ്ടും മൃത്യു ലോകത്തിലേക്ക് തിരിച്ച് വരേണ്ടി വരുകയില്ല, അങ്ങനെയുള്ള യാത്രയാണ് നിങ്ങള് ചെയ്യുന്നത്. ഇപ്പോള് ഇത് മൃത്യു ലോകമാണ് പിന്നെ ഇവിടെ അമരലോകവും വരും. ദ്വാപരം മുതലാണ് മൃത്യുലോകം വന്നത്. ഇപ്പോള് നിങ്ങള് സത്യം സത്യമായ അമരകഥ കേട്ടു കൊണ്ടിരിക്കുകയാണ്-അമരലോകത്തിലേക്ക് പോകുന്നതിന് വേണ്ടി. നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ആത്മാക്കളുടെ യാത്ര വേറിട്ടതാണ്. നിങ്ങള് ഇവിടെ ഇരുന്നു കൊണ്ടും ആ യാത്ര ചെയ്യാന് പരിശ്രമിക്കുകയാണ്. ഓര്മ്മയിലൂടെയാണ് വികര്മ്മം വിനാശമാവുക. ഭക്തരും യാത്രക്ക് പോകുന്നുണ്ട് എന്നാല് അവരുടെ വികര്മ്മം എവിടെയാണ് വിനാശമാകുന്നത്. അഥവാ മനുഷ്യനില് മദ്യം കുടിക്കുന്ന ശീലമുണ്ടെങ്കില് അത് ഒളിപ്പിച്ചിട്ടെങ്കിലും എടുത്തു കൊണ്ടു പോകും. ഇന്നു കാലത്ത് വളരെ മോശമായ കാര്യങ്ങള് യാത്രയുടെ ഇടയിലും ചെയ്യുന്നുണ്ട്. എല്ലാവരും പതിതമാണല്ലോ. ഏതുപോലെ ബ്രാഹ്മണന് പതിതമാണെങ്കില് അവരുടെ കൂടെ യാത്ര ചെയ്യുന്നവരും പതിതരായിരിക്കും. വഴികാട്ടികളായി യാത്രക്കാരെ കൊണ്ടു പോകുന്നുണ്ട്, എന്നാല് അവര് പാവനമൊന്നുമല്ല. നിങ്ങള് പവിത്രമായി ജീവിക്കുകയാണ്. സത്യമായ ബ്രാഹ്മണര് നിങ്ങളാണ്. നിങ്ങള് ആത്മാക്കള് പവിത്രരാവുകയാണ്. ഓര്മ്മയുടെ യാത്രയിലൂടെയാണ് നിങ്ങള് പവിത്രമാകുന്നത്. സതോപ്രധാനമായി മാറണം. ബാബ വീണ്ടും വീണ്ടും എഴുതുകയാണ് – മധുരമായ കുട്ടികളേ. ഇത് ആത്മാക്കള്ക്ക് എഴുതുന്നത് ശിവബാബയാണ്. എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകും പിന്നെ സതോപ്രധാന ലോകത്തിന്റെ അധികാരിയുമാകും. കേവലം ഒരു നിര്ദേശമാണ് മുഖ്യമായിട്ടുള്ളത്. എത്ര സഹജമാണ്. ഓര്മ്മയിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. ഓര്മ്മിക്കുന്നില്ലെങ്കില് പിന്നെ വികര്മ്മം വിനാശമാവുകയില്ല അതുപോലെ ശിക്ഷയും അനുഭവിക്കേണ്ടി വരും. ബാബ പറയുകയാണ് നിങ്ങള് എവിടെ വേണമെങ്കിലും പോകൂ, എന്നാല് നിങ്ങള്ക്ക് സമ്പാദ്യം ഉണ്ടാക്കാന് സാധിക്കും. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും കേവലം ബാബയെ മാത്രം ഓര്മ്മിക്കൂ. നിങ്ങളുടെ സമ്പാദ്യമാണ് ഇത്. കുട്ടികള്ക്കാണെങ്കില് ഇത് വളരെ സഹജമാണ്. ഇതില് ശ്രദ്ധയുടെ കാര്യമൊന്നുമില്ല. ശ്രീനാഥ ക്ഷേത്രത്തില് പോയി ശ്രീനാഥിന്റെ ഓര്മ്മയില് ഇരിക്കാറുണ്ട്. സര്വ്വരുടേയും സദ്ഗതി ദാതാവും പതിത പാവനനും ബാബയാണ്. ബാബ പറയുകയാണ് – ഞാന് നിങ്ങളില് നിന്നും ഒന്നും സ്വീകരിക്കുന്നില്ല. നിങ്ങള് ശിവലിംഗത്തില് വെള്ളം ഒഴിച്ച പാലാണ് ഒഴിക്കാറുള്ളത്, ഇതാണ് ഭോഗ് വെക്കാറുള്ളത്, എന്തുകൊണ്ട്? ഞാന് നിരാകാരനുമാണ് അഭോക്താവുമാണ്. എന്റെ എന്തു പൂജയാണ് ചെയ്യുന്നത്. എന്റെ മുന്നില് ഭോഗ് വെക്കാറുണ്ട് അതിനു ശേഷം അത് ഭക്തര് തന്നെ പരസ്പരം വിതരണം ചെയ്ത് കഴിക്കുകയാണ് ചെയ്യാറുള്ളത്. നിങ്ങള്ക്ക് അറിയാം തീര്ച്ചയായും ശിവബാബാക്ക് ഭോഗ് വെക്കണം. പിന്നെ അത് വിതരണം ചെയ്ത് നിങ്ങള് കഴിക്കും. ഇത് ഒരു തരത്തില് ബാബക്ക് കൊടുക്കുന്ന ആദരവാണ്. നമ്മള് ശിവബാബക്ക് ഭോഗ് വെക്കാറുണ്ട്. ശിവബാബയുടെ ഭണ്ഡാരത്തില് നിന്നാണല്ലോ. ആരുടെ ഭണ്ഡാരമാണോ അവര്ക്ക് ഭോഗ് വെക്കണമല്ലോ. നിങ്ങള് തന്നെ ഭോഗ് വെക്കും പിന്നെ അത് നിങ്ങള് തന്നെ കഴിക്കാറുണ്ട്. ഈ ബ്രഹ്മാവാണ് കഴിക്കുന്നത്, ഞാന് കഴിക്കുന്നില്ല. ബാക്കി അതിന്റെ ഗന്ധം വരുമല്ലോ. വളരെ നല്ല ഭോഗെല്ലാം വെക്കാറുണ്ട്. പറയുന്നതിന് എനിക്ക് അവയവങ്ങള് ഉണ്ടല്ലോ. ഈ ബ്രഹ്മാവിന് കഴിക്കാന് സാധിക്കും. ഈ ശരീരം ഈ ആത്മാവിന്റെയാണല്ലോ. ഞാന് കേവലം ഇതിലേക്ക് പ്രവേശിക്കുകയാണ്. മുഖം തന്നെയാണ് ഉപയോഗിക്കുക-നിങ്ങള് കുട്ടികളെ പതിതത്തില് നിന്നും പാവനമാക്കുന്നതിന്. ഗോമുഖം എന്ന് പറയാറില്ലേ. തീര്ച്ചയായും ഗോക്കള് ഉണ്ട്. നിങ്ങള്ക്ക് അറിയാം ഈ ശരീരത്തിലൂടെയാണ് ഞാന് നിങ്ങള് കുട്ടികളെ ദത്തെടുത്തത്. അപ്പോള് മാതാവും പിതാവുമായില്ലേ. പക്ഷെ മാതാക്കളെ ആരാണ് സംരക്ഷിക്കുക. അതിനാല് ഡ്രാമ പ്ലാനനുസരിച്ച് സരസ്വതിയെ നിമിത്തമാക്കി. മാതാ ഗുരുവിന്റെയും മഹിമ വേണമല്ലോ. ആദ്യ നമ്പറില് വരുന്ന ഗുരു ഇതാണ്. ഗുരു ബ്രഹ്മാവും ശരിയാണ്. ഏതുപോലെയാണോ അച്ഛന് അതുപോലെയായിരിക്കും കുട്ടികള്. നിങ്ങള് ബ്രാഹ്മണര് തന്നെയാണ് സത്യം സത്യമായ ഗുരുവായി മാറുന്നത്. സ്വര്ഗ്ഗത്തിലേക്കുള്ള സത്യമായ വഴിയാണ് നിങ്ങള് പറഞ്ഞു കൊടുക്കുന്നത്. മന്മനാഭവ, മദ്ധ്യാജി ഭവ എന്ന വഴികള് പറഞ്ഞു കൊടുക്കുന്നതും ആത്മാവാണ്. അച്ഛനും അമ്മയും കുട്ടികളും എല്ലാവരും ഒരു വഴി തന്നെയാണ് പറഞ്ഞു കൊടുക്കുന്നത്. ഇവിടെ നിങ്ങള് സന്മുഖത്തില് ഇരിക്കുകയാണ്, ഓര്മ്മയുമുണ്ട്. പിന്നെ വീട്ടിലേക്ക് പോകുമ്പോള് ധാരാളം കുട്ടികള് മറന്നു പോകുന്നു. ബാബയുടെ അടുത്താണ് വന്നിരിക്കുന്നത് എന്ന ആനന്ദവും നിങ്ങള്ക്കുണ്ട്. ബാബ പറയുകയാണ് സ്വദര്ശന ചക്രധാരിയായി ഈ യുക്തി പറഞ്ഞു കൊടുക്കൂ, അതായത് മുക്തിധാമത്തേയും ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കൂ. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. പരസ്പരം കൂടെ ഉള്ളവര്ക്കും ബാബക്കും യഥാര്ത്ഥമായ ആദരവ് കൊടുക്കണം.ബാബ അഭോക്താവാണ്, പക്ഷെ ആരുടെ ഭണ്ഡാരിയില് നിന്നാണോ പാലന നടക്കുന്നത്, ആ ബാബക്ക് ആദ്യം സമര്പ്പിക്കണം.
2. പൂജ്യനീയരാകുന്നതിന് ഈശ്വരീയ സേവകരായി മാറണം. ബാബയോടൊപ്പം സേവനത്തില് സഹായി ആകണം. എപ്പോഴാണോ ആത്മാവും ശരീരവും പാവനമാകുന്നത് അപ്പോള് പൂജ ലഭിക്കും.
വരദാനം:-
ഈ സമയത്ത് താങ്കള് സംഗമയുഗീ ശ്രേഷ്ഠ ആത്മാക്കളുടെ ഓരോ ശ്രേഷ്ഠ കര്മ്മവും മുഴുവന് കല്പത്തേക്കും നിയമമായിക്കൊണ്ടിരിക്കുകയാണ്. അതിനാല് സ്വയത്തെ നിയമ നിര്മ്മാതാവെന്ന് മനസ്സിലാക്കി ഓരോ കര്മ്മവും ചെയ്യൂ, അതിലൂടെ അലസത സ്വതവേ സമാപ്തമാകും. സംഗമയുഗത്തില് നാം നിയമ നിര്മ്മാതാക്കള്, ഉത്തരവാദി ആത്മാക്കളാണ്- ഈ നിശ്ചയത്തിലൂടെ ഓരോ കര്മ്മവും ചെയ്യൂ, എങ്കില് യഥാര്ത്ഥ വിധിയിലൂടെ ചെയ്ത കര്മ്മങ്ങളുടെ സമ്പൂര്ണ്ണ സിദ്ധി അവശ്യം പ്രാപ്തമാകും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!