10 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 9, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ബാബ വന്നിരിക്കുകയാണ് നിങ്ങളെ ഈ പാപത്തിന്റെ ലോകത്തില് നിന്നും ശാന്തിയുടെ ലോകത്തിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി, ബാബയിലൂടെ നിങ്ങള്ക്ക് സുഖ-ശാന്തിയാകുന്ന രണ്ട് സമ്മാനങ്ങളാണ് ലഭിക്കുന്നത്.

ചോദ്യം: -

മുഴുവന് ലോകത്തിലും വെച്ച് സത്യം-സത്യമായ കന്യാസ്ത്രീകള് നിങ്ങളാണ്, സത്യമായ കന്യാസ്ത്രീകളെന്ന് ആരെയാണ് പറയുന്നത്?

ഉത്തരം:-

ആരുടെ ബുദ്ധിയിലാണോ ഒരു ബാബയുടെ മാത്രം ഓര്മ്മയുള്ളത്, അര്ത്ഥം ഒന്നല്ലാതെ മറ്റൊന്നില്ല, അവരാണ് സത്യമായ കന്യാസ്ത്രീകള്. ക്രിസ്തുധര്മത്തിലുള്ളവര് സ്വയത്തെ കന്യാസ്ത്രീയെന്നൊക്കെ പറയുന്നു, പക്ഷെ അവരുടെ ബുദ്ധിയില് ഒരു ക്രിസ്തുവിന്റെ ഓര്മ്മ മാത്രമല്ല, ക്രിസ്തുവിനെയും ദൈവപുത്രനെന്നാണ് പറയുന്നത്. അപ്പോള് അവരുടെ ബുദ്ധിയില് രണ്ടുപേരാണ്, നിങ്ങളുടെ ബുദ്ധിയില് ഒരച്ഛനാണ് ഉള്ളത്. അതിനാല് നിങ്ങളാണ് സത്യ-സത്യമായ കന്യാസ്ത്രീകള്. നിങ്ങള്ക്കുള്ള ബാബയുടെ ആജ്ഞയാണ് പവിത്രമായി കഴിയണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഈ പാപത്തിന്റെ ലോകത്തില് നിന്നും…..

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതം കേട്ടു. ആരാണ് കേട്ടത്? ആത്മാക്കളാണ് കേട്ടത്. ആത്മാവിനെ പരമാത്മാവെന്ന് പറയാന് സാധിക്കില്ല. മനുഷ്യനെയും ഭഗവാന് എന്ന് പറയാന് സാധിക്കില്ല. ശരി, ഇപ്പോള് നിങ്ങള് ബ്രാഹ്മണരാണ്. നിങ്ങളെ ഇപ്പോള് ദേവത എന്ന് പറയാന്സാധിക്കില്ല. ബ്രഹ്മാവിനെയും ദേവത എന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാ ദേവതായേ നമ: എന്നും വിഷ്ണു ദേവതായേ നമ: എന്നും പറയുന്നുണ്ടെങ്കിലും, ബ്രഹ്മാവും വിഷ്ണുവും തമ്മില് ഒരുപാട് വ്യത്യാസമുണ്ട്. വിഷ്ണുവിനെ ദേവത എന്ന് പറയാം. എന്നാല് ബ്രഹ്മാവിനെ ദേവത എന്നു പറയാന് സാധിക്കില്ല കാരണം ബ്രഹ്മാവ് ബ്രാഹ്മണരുടെ അച്ഛനാണ്. ബ്രാഹ്മണരേയും ഭഗവാനെന്നു പറയാന് സാധിക്കില്ല. ഈ കാര്യങ്ങളൊന്നും മനുഷ്യന് മറ്റൊരു മനുഷ്യന് കേള്പ്പിക്കാന് സാധിക്കില്ല. ഭഗവാനാണ് മനസ്സിലാക്കിതരുന്നത്. മനുഷ്യര് അന്ധവിശ്വാസത്തോടെ തോന്നുന്നതെല്ലാം പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നു- ആത്മീയ അച്ഛനാണ് നമ്മള് കുട്ടികളെ പഠിപ്പിക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കണം. ഞാന് ആത്മാവാണ് ഈ ശരീരമെടുക്കുന്നത്. ഞാന് ആത്മാവാണ് 84 ജന്മങ്ങള് എടുത്തത്. കര്മ്മം ചെയ്യുന്നതിനനുസരിച്ചാണ് ശരീരം ലഭിക്കുന്നത്. ആത്മാവ് ശരീരത്തില് നിന്നും വേറിടുമ്പോള് പിന്നെ ശരീരത്തിനോട് സ്നേഹം തോന്നില്ല. ആത്മാവിനോടാണ് സ്നേഹമുണ്ടാകുന്നത്. ആത്മാവ് ശരീരത്തിലുള്ളപ്പോഴാണ് ആത്മാവിന് സ്നേഹമുണ്ടാകുന്നത്. മനുഷ്യര് പിതൃക്കളെ വിളിക്കാറുണ്ട്, ശരീരം ഇല്ലാതായാലും അവരുടെ ആത്മാവിനെ ഓര്മ്മിക്കുന്നു, അതിനാല് ബ്രാഹ്മണനിലേക്ക് വിളിപ്പിക്കുന്നു. ഇന്ന ആത്മാവ് വരൂ, വന്ന് ഈ ഭോജനം കഴിക്കൂ എന്നെല്ലാം പറയുന്നു. അര്ത്ഥം ആത്മാവില് മോഹമുണ്ട്. പക്ഷെ, ആദ്യം ശരീരത്തില് മോഹമുണ്ടായിരുന്ന സമയത്ത് ശരീരത്തിന്റെ ഓര്മ്മ വരുമായിരുന്നു. നമ്മള് ആത്മാവിനെയാണ് വിളിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. ആത്മാവാണ് എല്ലാം ചെയ്യുന്നത്. ആത്മാവിലാണ് നല്ലതും മോശവുമായ സംസ്കാരമുള്ളത്. ആദ്യം ദേഹാഭിമാനമാണ് ഉണ്ടാകുന്നത്. പിന്നീടാണ് മറ്റെല്ലാ വികാരങ്ങളും വരുന്നത്. എല്ലാം ചേര്ത്താണ് വികാരി എന്ന് പറയുന്നത്. ഈ വികാരങ്ങളൊന്നും ഇല്ലാത്തവരെയാണ് നിര്വ്വികാരിയെന്ന് പറയുന്നത്. ഭാരതത്തില് ദേവീ-ദേവത ധര്മ്മമുണ്ടായിരുന്നപ്പോള്, അവരില് ദൈവീക ഗുണമുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നുണ്ട്. ലക്ഷ്മി-നാരായണന്റെത് ദേവീ-ദേവത ധര്മ്മമാണ്. ക്രിസ്തു ധര്മ്മത്തില് പുരുഷനും, സ്ത്രീകളുമെല്ലാം ക്രിസ്ത്യാനികളാണ്. ഇവിടെ ദേവീ-ദേവത എന്ന് പറയുന്നു. രാജാവും റാണിയും പ്രജകളുമെല്ലാം ദേവീ-ദേവത ധര്മ്മത്തിലുള്ളവരാണ് . ദേവീ-ദേവത ധര്മ്മം വളരെ ഉയര്ന്ന സുഖം നല്കുന്ന ധര്മ്മമാണ്. കുട്ടികള് ഗീതവും കേട്ടുവല്ലോ, ആത്മാവ് പറയുന്നു- സുഖ-ശാന്തിയുള്ള സ്ഥലത്തേക്ക് നമ്മളെ കൊണ്ടു പോകൂ എന്ന്. സുഖ-ശാന്തിയുള്ള സ്ഥലം ശാന്തിധാമവും സുഖധാമവുമാണ്. ഈ ലോകത്തില് വളരെ അശാന്തിയാണ്. സത്യയുഗത്തില് അസ്വസ്ഥതയില്ല. ബാബക്കല്ലാതെ മറ്റാര്ക്കും ശാന്തിയുടെ ലോകത്തിലേക്ക് കൊണ്ടുപോകാന് സാധിക്കില്ല എന്ന് ആത്മാവിനറിയാം. ബാബ പറയുന്നു- മുക്തിയും ജീവന്മുക്തിയുമാകുന്ന രണ്ട് സമ്മാനങ്ങള് ബാബ കല്പ-കല്പം വന്ന് നല്കുന്നു. എന്നാല് നിങ്ങള് മറന്നുപോവുകയാണ്. ഡ്രാമയില് മറക്കുക തന്നെ വേണം. എല്ലാവരും മറന്നാലല്ലേ ബാബക്ക് വരാന് സാധിക്കൂ. ഇപ്പോള് നിങ്ങള് ബ്രാഹ്മണരായി മാറിയിരിക്കുകയാണ്, നിങ്ങളാണ് 84 ജന്മങ്ങളെടുത്തത് എന്ന് നിങ്ങള്ക്ക് നിശ്ചയമുണ്ട്. മുഴുവന് ജ്ഞാനമെടുക്കാത്തവര് ആദ്യം തന്നെ പുതിയ ലോകത്തിലേക്ക് വരില്ല. ത്രേതായുഗത്തിലും ത്രേതായുഗത്തിന്റെ അവസാനവും മാത്രമെ വരികയുള്ളൂ. എല്ലാത്തിന്റെയും ആധാരം പുരുഷാര്ത്ഥത്തിലാണ്. സത്യയുഗത്തില് ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നപ്പോള് സുഖമുണ്ടായിരുന്നു. ശരി. അവര് കഴിഞ്ഞ ജന്മത്തില് ആരായിരുന്നു എന്ന് ആര്ക്കും അറിയില്ല. കഴിഞ്ഞ ജന്മത്തില് അവര് ബ്രാഹ്മണരായിരുന്നു. അതിനു മുമ്പ് ശൂദ്രരായിരുന്നു. വര്ണങ്ങളെ നിങ്ങള്ക്ക് വളരെ നല്ല രീതിയില് മനസ്സിലാക്കാന് സാധിക്കും.

നിങ്ങള് 21 ജന്മത്തേക്കു വേണ്ടി ശാന്തി നേടുമെന്ന് ഇപ്പോള് മനസ്സിലാക്കുന്നു. ബാബ നമുക്ക് അതിനുള്ള വഴി പറഞ്ഞുതരുകയാണ്. നമ്മള് ഇപ്പോള് പതിതമായതുകൊണ്ടാണ് അസ്വസ്ഥരും, ദുഃഖിയുമായത്. എവിടെ സമാധാനമുണ്ടോ അവിടെ സുഖ-ശാന്തിയുണ്ടെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനമുണ്ട്. സത്യയുഗത്തില് ഭാരതം എത്ര സുഖിയായിരുന്നു എന്ന് മനസ്സിലാക്കുന്നു. ദുഃഖത്തിന്റെയോ അശാന്തിയുടെയോ പേരോ അടയാളമോ പോലും ഉണ്ടായിരുന്നില്ല. ഇപ്പോള് നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇപ്പോള് നിങ്ങള് ഈശ്വരീയ സമ്പ്രദായത്തിലുള്ളവരായി മാറിയിരിക്കുകയാണ്. മനുഷ്യര് ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. പാപാത്മാവാണെന്ന് പറയുന്നുണ്ടല്ലോ. ആത്മാക്കള് ഒരുപാടുണ്ട്, എന്നാല് പരമാത്മാവ് ഒന്നേ ഉള്ളൂ. എല്ലാ ആത്മാക്കളും സഹോദരന്മാരാണ്. എല്ലാവരും പരമാത്മാവാകാന് സാധിക്കില്ല. ഇത്രയും ചെറിയ കാര്യം പോലും മനുഷ്യരുടെ ബുദ്ധിയിലില്ല. ഈ മുഴുവന് ലോകവും ഒരു വലിയ പരിധിയില്ലാത്ത ദ്വീപാണ് എന്ന് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. ലോകത്തില് ചെറിയ-ചെറിയ ദ്വീപുകളായിരിക്കും. ഈ പരിധിയില്ലാത്ത ദ്വീപ് രാവണന്റെ രാജ്യമാണ്. ഈ കാര്യങ്ങളെയൊന്നും മനുഷ്യര് മനസ്സിലാക്കുന്നില്ല. മനുഷ്യര് കഥകള് മാത്രമാണ് കേള്പ്പിച്ചുകൊണ്ടിരിക്കുന്നത്. കഥകളെ ജ്ഞാനമെന്ന് പറയാന് സാധിക്കില്ല. കഥകളിലൂടെയൊന്നും ആര്ക്കും സത്ഗതി പ്രാപ്തമാക്കാന് സാധിക്കില്ല. ജ്ഞാനത്തിലൂടെയാണ് സത്ഗതി ലഭിക്കുന്നത്. ജ്ഞാനം നല്കുന്നത് ഒരു ബാബയാണ്. മറ്റാരുമല്ല. ഭക്തരെ രക്ഷിക്കുന്നത് ഭഗവാനാണ്. മനുഷ്യര്ക്ക്, മറ്റു മനുഷ്യരെ രക്ഷിക്കാന് സാധിക്കില്ല. ശിവബാബ എല്ലാ കുട്ടികള്ക്കും സമ്പത്ത് നല്കുന്നു. ശിവബാബ അച്ഛനുമാണ്, ശിക്ഷകനുമാണ്, സത്ഗുരുവുമാണ്. ബാബ വക്കീലാണ് കാരണം ഒരു കൂട്ടം ശിക്ഷകളില് നിന്നും മുക്തമാക്കുന്നു. സത്യയുഗത്തില് ആരും ജയിലിലേക്ക് പോകില്ല. ബാബ എല്ലാവരേയും ജയിലില് നിന്നും മോചിപ്പിക്കുകയാണ്. കുട്ടികളുടെ സര്വ്വശ്രേഷ്ഠമായ എല്ലാ മനോകാമനകളും പൂര്ത്തിയാവുകയാണ്. രാവണനിലൂടെ അശുദ്ധമായ എല്ലാ കാമനകളും പൂര്ത്തിയാകുന്നു. ബാബയിലൂടെ ശുദ്ധമായ എല്ലാ കാമനകളും പൂര്ത്തിയാകുന്നു. ശുദ്ധമായ കാമനകളെല്ലാം പൂര്ത്തിയാകുന്നതിലൂടെ നിങ്ങള് സദാ സുഖികളാക്കി മാറുന്നു. പതിതവും വികാരിയുമായി മാറുക എന്നത് അശുദ്ധമായ കാമനയാണ്. പാവനമായി ജീവിക്കുന്നവരെ ബ്രഹ്മചാരിയെന്നാണ് പറയുന്നത്. നിങ്ങള്ക്കും പവിത്രമായി കഴിയണം. പവിത്രമായി കഴിഞ്ഞ് പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറണം. ഒരു ബാബയാണ് നിങ്ങളെ പതിതത്തില് നിന്നും പവാനമാക്കി മാറ്റുന്നത്. സാധു-സന്യാസിമാരെല്ലാം വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. ദേവതകളെക്കുറിച്ച് ഇങ്ങനെ പറയില്ല. സത്യയുഗത്തില് വികാരങ്ങളില്ല . സത്യയുഗം പാവനമായ ലോകമാണ്. ലക്ഷ്മീ-നാരായണന് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു, ഭാരതം പവിത്രവുമായിരുന്നു. ഇത് ഇപ്പോഴാണ് നിങ്ങള് മനസ്സിലാക്കുന്നത്. സത്യയുഗത്തില് പവിത്രതയും, ശാന്തിയും സമ്പത്തുമുണ്ടായിരുന്നു. എല്ലാവരും സുഖികളായിരുന്നു. രാവണ രാജ്യം മുതല്ക്കാണ് താഴേക്ക് വീഴാന് ആരംഭിച്ചത്. ഇപ്പോള് ഒരു പ്രയോജനവുമില്ലാത്തവരായി മാറി. നിങ്ങള് തികച്ചും കക്കക്കു സമാനമായി മാറിയിരിക്കുന്നു, ഇപ്പോള് ബാബയിലൂടെ വീണ്ടും വജ്രതുല്യമായി മാറുകയാണ്. ഭാരതം സത്യയുഗമായിരുന്നപ്പോള് വജ്രത്തിനു സമാനമായിരുന്നു. ഇപ്പോള് കക്കയ്ക്കു സമാനം പോലുമല്ല. തന്റെ ധര്മ്മത്തെക്കുറിച്ചു തന്നെ അറിയാത്തതു കാരണമാണ് പാപങ്ങള് ചെയ്തുകൊണ്ടിരിക്കുന്നത്. സത്യയുഗത്തില് പാപത്തിന്റെ പേരു പോലുമില്ല. നിങ്ങള് ദേവീ-ദേവത ധര്മ്മത്തിലുള്ളവര് പ്രസിദ്ധമാണ്. ദേവതകളുടെ ചിത്രം ഒരുപാടുണ്ട്. മറ്റെല്ലാ ധര്മ്മത്തിലും ഒരു ചിത്രം മാത്രമെയുള്ളൂ. ക്രിസ്ത്യാനികളിലും ക്രിസ്തുവിന്റെ ഒരു ചിത്രം മാത്രമെയുണ്ടായിരിക്കുകയുളളൂ. ബൗദ്ധികളുടെ അടുത്തും ഒരു ബുദ്ധന്റെ ചിത്രം മാത്രം. ക്രിസ്ത്യാനികള് ക്രിസ്തുവിനെ മാത്രമാണ് ഓര്മ്മിക്കുന്നത്. അവരെയാണ് കന്യാസ്ത്രീകളെന്ന് പറയുന്നത്. കന്യാസ്ത്രീകള്ക്ക് ഒരു ക്രിസ്തു അല്ലാതെ മറ്റാരുമില്ല. അതുകൊണ്ടാണ് പറയുന്നത്-ക്രിസ്തുവല്ലാതെ മറ്റാരുമില്ല, ബ്രഹ്മചാരികളായിട്ടാണ് കഴിയുന്നത്. നിങ്ങളും കന്യാസ്ത്രീകളാണ്. നിങ്ങളും ഗൃഹസ്ഥത്തില് കഴിഞ്ഞും കന്യാസ്ത്രീകളായി മാറുന്നു. ഒരു ബാബയെ മാത്രമാണ് ഓര്മ്മിക്കുന്നത്. ഒന്നല്ലാതെ മറ്റൊന്നില്ല, ഒരു ശിവബാബയല്ലാതെ മറ്റാരുമില്ല. ക്രിസ്ത്യാനികളുടെ ബുദ്ധിയില് ചിലപ്പോള് രണ്ടു പേരുണ്ടായിരിക്കും. ക്രിസ്തു, ദൈവപുത്രനായിരുന്നു എന്ന് മനസ്സിലാക്കുന്നു. എന്നാല് ക്രിസ്ത്യാനികള്ക്ക് ഈശ്വരന്റെ ജ്ഞാനമില്ല. നിങ്ങള് കുട്ടികള്ക്കാണ് ജ്ഞാനമുള്ളത്. മുഴുവന് ലോകത്തില് ആര്ക്കും പരമാത്മാവിനെക്കറിച്ചുള്ള ജ്ഞാനമില്ല. പരമാത്മാവ് എവിടെയാണ് വസിക്കുന്നത്, എപ്പോഴാണ് വരുന്നത്, പരമാത്മാവിന്റെ പാര്ട്ട് എന്താണ് എന്നൊന്നും ആര്ക്കും അറിയില്ല. ഭഗവാനെ എല്ലാം അറിയുന്നവനെന്നാണ് പറയുന്നത്. ഭഗവാന് നമ്മുടെ ഹൃദയത്തിലെ കാര്യങ്ങളെ അറിയുന്നു എന്ന് മനസ്സിലാക്കുന്നു. ബാബ പറയുന്നു- എനിക്കറിയില്ല, ഓരോരുത്തരുടെയും ഹൃദയത്തെ വായിച്ചറിയേണ്ട ആവശ്യമെന്താണ്! ബാബ വന്നിരിക്കുന്നത് പതിതരെ പാവനമാക്കി മാറ്റാനാണ്. അഥവാ പവിത്രമായി കഴിയുന്നില്ലെങ്കില്, അസത്യം പറയുകയാണെങ്കില് തന്റെ നഷ്ടമാണ് ഉണ്ടാക്കുന്നത്. ദേവതകളുടെ സഭയില് അസുരന്മാര് ഇരിക്കുമായിരുന്നു എന്ന് പറയാറുണ്ട്. സഭയില് ജ്ഞാനമാകുന്ന അമൃത് വിളമ്പുമ്പോള്, ആരെങ്കിലും വികാരത്തില് പോയി പിന്നീട് സഭയില് വന്നിരിക്കുകയാണെങ്കില്, അവര് അസുരനല്ലേ. സ്വയം തന്റെ പദവിയെ ഭ്രഷ്ടമാക്കുന്നു. ഓരോരുത്തര്ക്കും അവനവന്റെ പുരുഷാര്ത്ഥം ചെയ്യണം. ഇല്ലെങ്കില് നിങ്ങളുടെ സത്യനാശമാണ് ഉണ്ടാക്കുന്നത്. ഒളിഞ്ഞ് വന്നിരിക്കുന്നവര് ഒരുപാട് പേരുണ്ട്. നമ്മള് വികാരത്തിലേക്കൊന്നും പോകുന്നില്ലല്ലോ എന്ന് പറയുന്നു, എന്നാല് അവര് വികാരത്തിലേക്ക് പോകുന്നുണ്ട്. ഇത് സ്വയത്തെ ചതിക്കുകയാണ്. സ്വയത്തിന്റെ സത്യനാശമാണ് ചെയ്യുന്നത്. പരമപിതാ പരമാത്മാവിന്റെ വലം കൈയ്യായ ധര്മ്മരാജന്റെ മുന്നില് അസത്യം പറയുകയാണെങ്കില് സ്വയം ശിക്ഷക്ക് വിധേയമാവുകയാണ്. ഇങ്ങനെ ഒരുപാട് പേര് സെന്ററുകളില് കഴിയുന്നവരുണ്ട്. ബ്രഹ്മാബാബ ആദ്യമായി ഡല്ഹിയില് പോയപ്പോള് അവിടെ ദിവസവും വികാരത്തില് പോകുന്ന ഒരാള് വരാറുണ്ടായിരുന്നു. അപ്പോള് ചോദിച്ചു-പവിത്രമായി കഴിയുന്നില്ലെങ്കില് പിന്നെ എന്തിനാണ് വരുന്നത്? അപ്പോള് അദ്ദേഹം പറയും- ഇവിടെ വരാതെ എങ്ങനെയാണ് നിര്വ്വികാരിയായി മാറുന്നത്! പവിത്രത ഇഷ്ടമാണെങ്കിലും, പവിത്രമായി കഴിയാന് സാധിക്കുന്നില്ല. അവസാനമെങ്കിലും ഞാന് നന്നാകും. വരാതിരുന്നാല് ജീവിതം നരകമായി പോകും. മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ഇവിടെ വരേണ്ടി വരുന്നത്.

ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങള് അന്തരീക്ഷത്തെ മോശമാക്കുന്നു, ഏതു വരെ വന്നുകൊണ്ടിരിക്കും! പാവനമായി മാറുന്നവര്ക്ക് പതിതരെ കാണുമ്പോള് വെറുപ്പാണ് ഉണ്ടാകുന്നത്. അവര് പറയുന്നു- ബാബാ, പതിതരുടെ കൈയ്യില് നിന്നും വാങ്ങികഴിക്കാന് തോന്നുന്നില്ല. കഴിക്കുന്നതിന്റെ കാര്യത്തില് പ്രശ്നമുണ്ടാകുമ്പോള് ബാബ അതിനുള്ള യുക്തിയും പറഞ്ഞു തന്നിട്ടുണ്ട്. ജോലി തന്നെ ഉപേക്ഷിക്കുക എന്നല്ല. യുക്തിയോടു കൂടി മുന്നോട്ട് പോകണം. ആര്ക്കെങ്കിലും മനസ്സിലാക്കിക്കൊടുമ്പോള് അവര് പിണങ്ങുന്നു-എങ്ങനെ പവിത്രമായി കഴിയും, ഇത് ഒരിക്കലും കേട്ടിട്ടില്ലല്ലോ! സന്യാസിമാര്ക്കു പോലും പറ്റില്ല. അവര് വീടെല്ലാം ഉപേക്ഷിക്കുമ്പോഴാണ് പവിത്രമായി കഴിയാന് സാധിക്കുന്നത്. എന്നാല് ഇവിടെ പതിത- പാവനനായ പരമപിതാ പരമാത്മാവാണ് പഠിപ്പിക്കുന്നതെന്ന് ആര്ക്കും അറിയില്ല. അംഗീകരിക്കുന്നില്ല, അത്കൊണ്ടാണ് വിരോധം കാണിക്കുന്നത്. പറയും ശിവബാബ ബ്രഹ്മാവിന്റെ ശരീരത്തില് വരുന്നത് ഏതെങ്കിലും ശാസ്ത്രത്തില് കാണിച്ച് തരൂ! ബാബ സാധാരണ വൃദ്ധ ശരീരത്തിലാണ് വരുന്നതെന്ന് ഗീതയില് പോലും എഴുതിയിട്ടുണ്ട്. ഈ ബ്രഹ്മാവിന് തന്റെ ജന്മങ്ങളെക്കുറിച്ച് അറിയില്ല. ഗീതയില് ഇങ്ങനെയെല്ലാം എഴുതിയിട്ടുണ്ടെങ്കില്, പരമാത്മാവ് എങ്ങനെ മനുഷ്യ ശരീരത്തില് വരുന്നു എന്ന് നിങ്ങള്ക്കെങ്ങനെ ചോദിക്കാന് സാധിക്കും! പതിതമായ ശരീരത്തില് വന്നിട്ടല്ലേ വഴി പറഞ്ഞു തരുകയുള്ളൂ! ബാബ മുമ്പും വന്നപ്പോള് പറഞ്ഞിരുന്നു-എന്നെ മാത്രം ഓര്മ്മിക്കൂ. ബാബയാണ് പരമധാമത്തില് വസിക്കുന്നത്. ബാബ പറയുന്നു- എന്നെ ഓര്മ്മിക്കൂ. എന്നെ ഓര്മ്മിക്കൂ എന്ന് പറയാന് മൂലവതനത്തില് കൃഷ്ണന്റെ ശരീരമില്ല. ഒരു പരമപിതാ പരമാത്മാവാണ് സാധാരണ ശരീരത്തില് പ്രവേശിച്ച് നിങ്ങള് കുട്ടികളോട് പറയുന്നത്-എന്നെ ഓര്മ്മിക്കുകയാണെങ്കില് ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ പാപങ്ങള് ഇല്ലാതാകും. അതുകൊണ്ടാണ് ബാബയെ പതിത-പാവനന് എന്ന് പറയുന്നത്. പതിത-പാവനന് തീര്ച്ചയായും ആത്മാക്കളുടെയായിരിക്കും. കാരണം ആത്മാവാണ് പതിതമായി മാറുന്നത്.

ബാബ പറയുന്നു- നിങ്ങള് പവിത്രമായ ആത്മാവ് 16 കലകളാല് സമ്പൂര്ണ്ണമായിരുന്നു. ഇപ്പോള് കലകളൊന്നുമില്ലാതെ തികച്ചും പതിതമായി മാറി. ബാബ കല്പ-കല്പം വന്ന് നിങ്ങള്ക്ക് മനസ്സിലാക്കിതരുന്നു. കാമമാകുന്ന ചിതയില് ഇരുന്ന് പതിതമായി പോയ നിങ്ങളെ ജ്ഞാന ചിതയിലിരുത്തി പവിത്രമാക്കി മാറ്റുന്നു. ഭാരതത്തില് പവിത്രമായ പ്രവൃത്തി മാര്ഗ്ഗമായിരുന്നു. ഇപ്പോള് അപവിത്രമായ പ്രവൃത്തി മാര്ഗ്ഗമാണ്. ആര്ക്കും സമാധാനമില്ല. ബാബ പറയുന്നു-ഇപ്പോള് രണ്ടുപേരും(യൂഗിള്) ജ്ഞാന ചിതയിലിരിക്കൂ. ഓരോ ആത്മാവിനും തന്റെ കര്മ്മത്തിനനുസരിച്ചാണ് ശരീരം ലഭിക്കുന്നത്. ഈ ജന്മത്തിലെ പതി-പത്നിമാരാണ് അടുത്ത ജന്മത്തിലും കണ്ടുമുട്ടുന്നത് എന്നല്ല. ഇത്രയും മല്സരിക്കാന് സാധിക്കില്ല. ഇവിടെ പഠിപ്പിന്റെ കാര്യമാണ്. അജ്ഞാനകാലത്തിലാണെങ്കില് പരസ്പരം വളരെ സ്നേഹമുണ്ടെങ്കില് അവരുടെ എല്ലാ മനോകാമനകളും പൂര്ത്തിയാകും. അത് പതിതമായ പ്രവൃത്തി മാര്ഗ്ഗമാണ്. പതി മരിച്ചാല് പത്നിയും ചിതയില് ഇരിക്കുന്നു. അടുത്ത ജന്മത്തിലും അവര് പരസ്പരം ഒരുമിക്കാന് വേണ്ടി. എന്നാല് അടുത്ത ജന്മത്തില് അവര്ക്ക് തിരിച്ചറിയാനേ സാധിക്കില്ല. നിങ്ങളും ബാബയോടൊപ്പം ജ്ഞാനമാകുന്ന ചിതയിലിരിക്കുന്നു. നമ്മള് ഈ അഴുക്കുള്ള ശരീരം ഉപേക്ഷിച്ച് തിരിച്ച് പോകും. ഇതെല്ലാം നിങ്ങള് ഇപ്പോഴാണ് അറിയുന്നത്. എന്നാല് അവര്ക്ക് കഴിഞ്ഞ ജന്മത്തില് പരസ്പരം സഹയോഗികളായിരുന്നു എന്ന് അറിയില്ല. നിങ്ങള്ക്കും പിന്നീട് സത്യയുഗത്തില് ഈ ജ്ഞാനമുണ്ടായിരിക്കുകയില്ല. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ലക്ഷ്യമുണ്ട്. മമ്മയും ബാബയും ലക്ഷ്മീ-നാരായണനായി മാറും. വിഷ്ണു ദേവതയാണ്. പ്രജാപിതാ ബ്രഹ്മാവിനെ ദേവത എന്ന് പറയാന് സാധിക്കില്ല. ബ്രഹ്മാവാണ് ദേവതയായി മാറുന്നത്. ബ്രഹ്മാവില് നിന്നും വിഷ്ണുവും, വിഷ്ണുവില് നിന്നും ബ്രഹ്മാവായി മാറുന്നത് എങ്ങനെയാണ് എന്ന് ഇപ്പോള് നിങ്ങള് മനസ്സിലാക്കി. സ്വര്ഗ്ഗത്തില് മാത്രമാണ് സമാധാനം ഉളളത് എന്ന് നിങ്ങള്ക്കറിയാം. ആരെങ്കിലും മരിച്ചാല് സ്വര്ഗ്ഗത്തിലേക്ക് പോയി അഥവാ സമാധാനത്തിന്റെ ലോകത്തിലേക്ക് പോയി എന്ന് പറയുന്നു. സമാധാനമില്ലാത്ത ലോകത്തില് പതിതമായ മനുഷ്യരാണ് കഴിയുന്നത്. ബാബ വീണ്ടും പറയുന്നു-സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനെ ഓര്മ്മിക്കൂ എന്നാല് വികര്മ്മങ്ങള് വിനാശമാകും. ബാക്കിയെല്ലാം വിസ്തരിച്ച് മനസ്സിലാക്കേണ്ട കാര്യമാണ്. ബാബ നോളേജ്ഫുള്ളാണ് നിങ്ങളെയും നോളേജ്ഫുള്ളാക്കി മാറ്റുന്നു. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങള് സതോപ്രധാനമായി മാറും, ഇതാണ് ആത്മാക്കളുടെ മല്സരം. കൂടുതല് ഓര്മ്മിക്കുന്നവര് പെട്ടെന്ന് സതോപ്രധാനമായി മാറും. ഇതാണ് ഓര്മ്മയുടെയും പഠിപ്പിന്റെയും മല്സരം. സ്കൂളിലും മല്സരമുണ്ടാകാറില്ലേ. ഒരുപാട് കുട്ടികളില് നിന്നും നമ്പര്വണ്ണായി മാറുന്ന കുട്ടിക്ക് സ്കോളര്ഷിപ്പ് ലഭിക്കുന്നു. ഒരേഒരു പഠിപ്പ് , ലക്ഷങ്ങളുടെയും കോടികളുടെയും ആത്മാക്കള്ക്ക് വേണ്ടിയാണ്, എങ്കില് അത്രയും സ്കൂളുകളും ഉണ്ടായിരിക്കുമല്ലോ. ഇപ്പോള് നിങ്ങള് ഈ പഠിപ്പ് പഠിക്കണം. എല്ലാവര്ക്കും വഴി പറഞ്ഞുകൊടുക്കൂ, അന്ധരുടെ ഊന്നുവടിയാകൂ. ഓരോ വീടുകളിലും സന്ദേശം എത്തിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ഇപ്പോള് അശുദ്ധമായ കാമനകളെ ത്യാഗം ചെയ്ത് ശുദ്ധമായ കാമനകള് വെയ്ക്കണം. ഏറ്റവും നല്ല കാമനയാണ്-പവിത്രമായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയായി മാറുക…ഒരു തെറ്റിനെയും ഒളിപ്പിച്ച് വെച്ച് സ്വയത്തെ ചതിക്കരുത്. ധര്മ്മരാജനാകുന്ന അച്ഛനോട് എപ്പോഴും സത്യസന്ധരായിരിക്കണം.

2. ജ്ഞാന ചിതയിലിരുന്ന് ഈ പഠിപ്പില് മത്സരിച്ച് ഭാവിയിലെ പുതിയ ലോകത്തില് ഉയര്ന്ന പദവി പ്രാപ്തമാക്കണം. യോഗാഗ്നിയിലൂടെ വികര്മ്മങ്ങളുടെ കണക്കിനെ ഭസ്മമാക്കണം.

വരദാനം:-

സത്യതയുടെ അധികാര സ്വരൂപരായ കുട്ടികളുടെ മഹിമയാണ്- സത്യം നൃത്തം ചവിട്ടും. സത്യത്തിന്റെ തോണി ആടും പക്ഷെ മുങ്ങിപ്പോവുകയില്ല. താങ്കളെയും ആര് എത്രതന്നെ ഇളക്കാന് ശ്രമിച്ചാലും താങ്കള് സത്യതയുടെ മഹാനതയിലൂടെ കൂടുതല് സന്തോഷത്തിന്റെ ഊഞ്ഞാലാടിക്കൊണ്ടിരിക്കും. അവര് താങ്കളെ ഇളക്കുകയല്ല, മറിച്ച് ഊഞ്ഞാലിനെയാണ് ആട്ടുക. ഇത് ഇളക്കലല്ല, പക്ഷെ ആട്ടലാണ്, അതിനാല് താങ്കള് അവര്ക്ക് നന്ദി പറയണം – താങ്കള് ആട്ടിക്കോളൂ, ഞങ്ങള് ബാബയോടൊപ്പം ആടിക്കോളാം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top