10 April 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

April 9, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

പറക്കുന്ന കലയുടെ ആധാരമാണ്- ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും ചിറക്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് സര്വ്വ കുട്ടികളുടെയും സ്നേഹം നിറഞ്ഞ മിലനത്തിന്റെ ഭാവന, സമ്പൂര്ണ്ണമാകുന്നതിന്റെ ശ്രേഷ്ഠമായ കാമനയുടെ ശുഭമായ ഉണര്വ്വും ഉത്സാഹത്തിന്റെ വൈബ്രേഷന് ബാപ്ദാദ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഓരോ കുട്ടിയുടെയും ഉള്ളില് അതിലും ഈ കല്പത്തില് ആദ്യത്തെ പ്രാവശ്യം മിലനം ചെയ്യുന്ന കുട്ടികളുടെ ഉത്സാഹവും, ഈ കല്പത്തില് അനേക പ്രാവശ്യം മിലനം ചെയ്യുന്ന കുട്ടികളുടെ ഉത്സാഹവും വ്യത്യസ്ഥമാണ്. അതിനെ നിങ്ങളുടെ ഭാഷയില് പറയുന്നു- പുതിയ കുട്ടികളും പഴയ കുട്ടികളും എന്ന്. എന്നാല് സര്വ്വരും വളരെ പഴയവരിലും വച്ച് പഴയവരാണ് കാരണം പഴയ പരിചയം, ബാബയുടെ നേര്ക്കും ബ്രാഹ്മണ പരിവാരത്തിന്റെ നേര്ക്കും ആകര്ഷിച്ച് ഇവിടെയെത്തിച്ചു. പഴയവരും പുതിയവരും എന്ന് കേവലം ലക്ഷണത്തിലാണ് പറയുന്നത്.

അതിനാല് പുതിയ കുട്ടികളുടെ ഉണര്വ്വും ഉത്സാഹവും ഇതാണ്- കുറച്ച് സമയം കൊണ്ട് വളരെ മുന്നോട്ട് ഉയര്ന്ന് ബാബയ്ക്ക് സമംാനമായി കാണിക്കണം. പഴയ കുട്ടികളുടെ ശ്രേഷ്ഠമായ സങ്കല്പമിതാണ്- ബാപ്ദാദായില് നിന്ന് ലഭിച്ച പാലന, ഖജനാവ്- അതിന്റെ റിട്ടേണ് സദാ ബാബയുടെ മുന്നില് വയ്ക്കണം. രണ്ട് പേരുടെയും ഉണര്വ്വും ഉത്സാഹവും ശ്രേഷ്ഠമാണ്. ഇതേ ഉണര്വ്വും ഉത്സാഹവും ചിറകുകളായി പറക്കുന്ന കലയിലേക്ക് കൊണ്ടു പോകുന്നു. പറക്കുന്ന കലയുടെ ചിറകുകളായ ജ്ഞാനവും യോഗയും ഉണ്ട് എന്നാല് പ്രത്യക്ഷ സ്വരൂപത്തില് മുഴുവന് ദിനചര്യയില് സദാ ഓരോ കര്മ്മത്തില്, ഓരോ ദിവസവും പുതിയ ഉണര്വ്വും ഉത്സാഹവും സ്വതവേ ഉത്പന്നമാകുന്നു. ഉണര്വ്വും ഉത്സാഹവുമാണ് പറക്കുന്ന കലയുടെ ആധാരം. എങ്ങനെയുള്ള കാര്യമായിക്കോട്ടെ, വൃത്തിയാക്കുന്ന സേവനമാകട്ടെ. പാത്രം കഴുകുന്ന സേവനമാകട്ടെ, സാധാരണ കര്മ്മമാകട്ടെ എന്നാല് അതിലും ഉണര്വ്വും ഉത്സാഹവും നാച്ചുറലും നിരന്തരവുമായിട്ടുണ്ടായിരിക്കും. ജ്ഞാനം പഠിക്കുമ്പോള് അഥവാ പഠിപ്പിക്കുമ്പോള് അഥവാ ഓര്മ്മയിലിരിക്കുമ്പോള് അഥവാ യോഗ ചെയ്യിക്കുമ്പോള് അഥവാ സേവനം ചെയ്യുമ്പോള് ആ സമയത്ത് മാത്രം ഉണര്വ്വും ഉത്സാഹവുമുണ്ട്, സാധാരണ കര്മ്മം ചെയ്യുമ്പോള് സ്ഥിതി സാധാരണമായി മാറുന്നു, ഉണര്വ്വും ഉത്സാഹവും സാധാരണമായി മാറുന്നു- ഇത് പറക്കുന്ന കലയുടെ ലക്ഷണമല്ല. പറക്കുന്ന കലയുള്ള ശ്രേഷ്ഠാത്മാക്കളുടെ ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും ചിറക് സദാ പറന്നു കൊണ്ടേയിരിക്കും. അതിനാല് ബാപ്ദാദ സര്വ്വ കുട്ടികളുടെയും ഉണര്വ്വും ഉത്സാഹവും കണ്ടുകൊണ്ടിരിക്കുകയാണ്. ചിറകുകള് സര്വ്വര്ക്കുമുണ്ട് എന്നാല് ഇടയ്ക്കിടയ്ക്ക് ഉണര്വ്വിലും ഉത്സാഹത്തിലും പറന്ന് പറന്ന് ക്ഷീണിക്കുന്നു. ചെറുതോ വലുതോ ആയ കാരണമുണ്ടാകുന്നു അര്ത്ഥം തടസ്സമുണ്ടാകുന്നു, ഇടയ്ക്ക് സ്നേഹത്തോടെ മറി കടക്കുന്നു, എന്നാല് ചിലപ്പോള് ഭയപ്പെടുന്നു. അതിനെയാണ് നിങ്ങള് പറയുന്നത്- സംശയത്തില് വരുന്നുവെന്ന്. അതിനാല് സഹജമായി മറി കടക്കാത്തതിനാല് ക്ഷീണിക്കുന്നു പക്ഷെ കുറച്ച് കുറച്ചാണ് ക്ഷീണിക്കുന്നത് എന്നാലും ലക്ഷ്യം ശ്രേഷ്ഠമാണ്, ലക്ഷ്യം പ്രിയപ്പെട്ടതാണ് അതിനാല് പറക്കുന്നു. ശ്രേഷ്ഠവും പ്രിയപ്പെട്ടതുമായ ലക്ഷ്യവും. ബാബയുടെ സ്നേഹത്തിന്റെ അനുഭവവും ക്ഷീണത്തില് നിന്നും താഴ്ന്ന സ്ഥിതിയില് വരാന് അനുവദിക്കുന്നില്ല അതിനാല് വീണ്ടും പറക്കാനാരംഭിക്കുന്നു. അതിനാല് ബാപ്ദാദ കുട്ടികളുടെ ഈ കളി കണ്ടു കൊണ്ടിരിക്കുകയാണ്. എന്നാലും ബാബയുടെ സ്നേഹം നിന്നു പോകാന് അനുവദിക്കുന്നില്ല, സ്നേഹത്തില് ഭൂരിപക്ഷം പേരും പാസാണ് അതിനാല് തടസ്സങ്ങള് എത്ര തന്നെ തടയാന് നോക്കിയാലും, നോക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ചിന്തിക്കുന്നു- വളരെ പ്ര.യാസമാണ് എന്ന്, ഇതിലൂടെ പണ്ട് എങ്ങനെയായിരുന്നൊ അതേപോലെയായാല് മതിയായിരുന്നുവെന്ന്. എന്നാല് ആഗ്രഹിച്ചാലും പഴയ ജീവിതത്തില് പോകുന്നതില് രസം അനുഭവപ്പെടുന്നില്ല. കാരണം ആദ്യം പരമാത്മ സ്നേഹവും ദേഹധാരികളുടെ സ്നേഹവും തമ്മിലുള്ള വ്യത്യാസം മുന്നിലുണ്ട് അതിനാല് പറന്ന് പറന്ന് നിന്നു പോകുമ്പോള് രണ്ട് വഴികളുടെ നടുവില് എത്തി ചേരുന്നു, ചിന്തിക്കുന്നു- ഇങ്ങോട്ടു പോകണോ അതോ അങ്ങോട്ടു പോകണോ? എങ്ങോട്ട് പോകണം? എന്നാല് പരമാത്മ സ്നേഹത്തിന്റെ അനുഭവം സംശയത്തില്പ്പെട്ടവരെ ഉണര്ത്തുന്നു, ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും ചിറകുകള് ലഭിക്കുന്നു അതിനാല് ചിന്തിക്കുന്നുമുണ്ട് എന്നിരുന്നാലും പറക്കുന്ന കലയിലേക്ക് പറന്നു പോകുന്നു. കാര്യങ്ങള് വളരെ ചെറുതായിരിക്കും എന്നാല് ആ സമയത്ത് ശക്തിഹീനമായത് കാരണം വലുതായി അനുഭവപ്പെടുന്നു. ശരീരത്തിന് ആരോഗ്യമില്ലാത്തവര്ക്ക് ഒരു ഗ്ലാസ്സ് വെള്ളം പോലും പൊക്കാന് പ്രയാസമായിരിക്കും, ധൈര്യമുള്ളവര്ക്ക് രണ്ട് ബക്കറ്റ് വെള്ളം പൊക്കുന്നത് കളി ക്ക് സമാനമായിരിക്കും. അതേപോലെ ചെറിയ കാര്യം വലുതായി അനുഭവിക്കാന് തുടങ്ങുന്നു. അതിനാല് ഉണര്വ്വിന്റഎയഉം ഉത്സാഹത്തിന്റെയും ചിറക് സദാ പറത്തിച്ചു കൊണ്ടിരിക്കും. ദിവസവും അമൃതവേളയില് തന്റെ മുന്നില് മുഴുവന് ദിവസവും ഏത് സ്മൃതിയിലൂടെ ഉണര്വ്വിലും ഉത്സാഹത്തിലുമിരിക്കാം- ഈ വ്യത്യസ്ഥമായ ഉണര്വ്വും ഉത്സാഹത്തിന്റെയും പോയിന്റ് പ്രത്യക്ഷത്തില് കൊണ്ടു വരൂ. കേവലം ഒരേയൊരു പോയിന്റ്- ഞാന് ജ്യോതിര്ബിന്ദുവാണ്, ബാബയും ജ്യോതിര്ബിന്ദുവാണ്, വീട്ടിലേക്ക് പോകണം പിന്നെ രാജ്യത്തിലേക്ക് വരണം. ഈ ഒരേയൊരു കാര്യം ഇടയ്ക്കിടയ്ക്ക് കുട്ടികളെ ബോറടിപ്പിക്കുന്നു. പിന്നെ ചിന്തിക്കുന്നു- എന്തെങ്കിലും പുതിയത് വേണം. എന്നാല് ഓരോ ദിനത്തെ മുരളിയില് ഉണര്വ്വും ഉത്സാഹത്തിന്റെ വ്യത്യസ്ഥമായ പോയിന്റുകള് ഉണ്ടാകുന്നു. ആ ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും വിശേഷമായ പോയിന്റ് നോട്ട് ചെയ്യൂ. വളരെ വലിയ ലിസ്റ്റുണ്ടാക്കാന് സാധിക്കും. ഡയറിയിലും നോട്ട് ചെയ്യൂ, ബുദ്ധിയിലും നോട്ട് ചെയ്യൂ. ബുദ്ധിയില് വരുന്നില്ലായെങ്കില് ഡയറിയില് നോട്ട് ചെയ്യൂ. വ്യത്യസ്ഥമായ പോയിന്റുകള് ദിവസവും ഉണര്വ്വും ഉത്സാഹവും വര്ദ്ധിപ്പിക്കും. മനുഷ്യാത്മാവിന്റെ പ്രകൃതമാണ്- വ്യത്യസ്ഥത ഇഷ്ടപ്പെടുന്നു അതിനാല് ജ്ഞാനത്തിന്റെ പോയിന്ര് മനനം ചെയ്യൂ അല്ലെങ്കില് ആത്മീയ സംഭാഷണം ചെയ്യൂ. മുഴുവന് ദിവസം ബിന്ദുവിനെ ഓര്മ്മിക്കുകയാണെങ്കില് ബോറാകും. എന്നാല് ബാബയും ബിന്ദു, നിങ്ങളും ബിന്ദു. സംഗമയുഗത്തില് ഹീറോ പാര്ട്ടധാരിയുമാണ്, സീറോവിനോടൊപ്പം ഹീറോയുമാണ്. കേവലം സീറോ മാത്രമല്ല. സംഗമയുഗത്തില് ഹീറോവായത് കാരണം മുഴുവന് ദിനത്തില് വ്യത്യസ്തമായ പാര്ട്ടഭിനയിക്കുന്നു.സീറോവായ എനിക്ക് മുഴുവന് കല്പത്തിലും എന്തെല്ലാം പാര്ട്ടാണ് ഉള്ളത് ഈ വ്യത്യസ്ഥമായ രൂപത്തിലൂടെ സീറോവായി തന്റെ ഹീറോ പാര്ട്ടിന്റെ സ്മൃതിയിലിരിക്കൂ. ഓര്മ്മയിലൂം വ്യത്യസ്ഥമായ രൂപം, ഓരോ രത്നത്തെ മുന്നില് കൊണ്ടു വരൂ. ഏത് സമയത്ത് ഏത് താല്പര്യമാണോ അതേ രീതിയിലൂടെ ഓര്മ്മിക്കൂ. ഏത് സമയത്ത് ഏത് സംബന്ധത്തിലൂടെ ബാബയുടെ മിലനം, ബാബയുടെ സ്നേഹം ആഗ്രഹിക്കുന്നുവൊ ആ സംബന്ധത്തില് മിലനം ആഘോഷിക്കൂ, അതിനാല് സര്വ്വ സംബന്ധങ്ങളിലൂടെ ബാബ നിങ്ങളെ സ്വന്തമാക്കി, നിങ്ങളും ബാബയെ സര്വ്വ സംബന്ധങ്ങളിലൂടെ സ്വന്തമാക്കി. കേവലം ഒരു സംബന്ധം മാത്രമല്ല, വ്യത്യസ്ഥമായതല്ലേ? എന്നാല് ഒരു കാര്യം ശ്രദ്ധിക്കണം- ബാബയല്ലാതെ, ബാബയുടെ പ്രാപ്തികളല്ലാതെ ബാബയുടെ ഖജനാക്കളല്ലാതെ മറ്റൊന്നും ഓര്മ്മ വരരുത്. വ്യത്യസ്ഥമായ പ്രാപ്തിയാണ്, വ്യത്യസ്ഥമായ ഖജനാവാണ്, സംബന്ധമാണ്, വ്യത്യസ്ഥമായ സന്തോഷത്തിന്റെ കാര്യങ്ങളാണ്- ഉണര്വ്വിന്റെയും ഉത്സാഹത്തിന്റെയും കാര്യങ്ങളാണ്. അതേ വിധിയിലൂടെ ഉപയയോഗിക്കൂ. ബാബയും നിങ്ങളും ഇത് തന്നെയാണ് സുരക്ഷയുടെ രേഖ. ഈ സ്മൃതിയുടെ രേഖയ്ക്കുള്ളില് നിന്നും പുറത്തേക്ക് പോകരുത്. ഈ രേഖ പരമാത്മ ഛത്രച്ഛായയാണ്, ഈ ഛത്രച്ഛായക്കുള്ളില് ഉള്ളത് വരെ മായക്ക് വരാന് ധൈര്യം കാണില്ല. പിന്നെ പരിശ്രമമെന്തായിരിക്കും, തടസ്സമെന്തായിരിക്കും, വിഘ്നമെന്തായിരിക്കും- ഈ ശബ്ദങ്ങള്അവിദ്യയായി മാറും. കുട്ടികള്ക്ക് ഇത് അനുഭവമുണ്ടല്ലോ? പഴയവര്ക്ക് ഈ കാര്യങ്ങള് അരിയാം. അതേപോലെ ബാബയും നിങ്ങളും- ഈ സ്മൃതിയുടെ രേഖയും ഛത്രച്ഛായക്കുള്ളിലാണ്. അവര്ക്ക് ഈ കാര്യങ്ങള് അവിദ്യയായിരിക്കും അതിനാല് സദാ സുരക്ഷിതരാണ്, സദാ ബാബയുടെ ഹൃദയത്തിലാണിരിക്കുന്നത്. നിങ്ങള് ഹൃദയം കൂടുതല് ഇഷ്ടമല്ലേ. ഉപഹാരവും ഹൃദയത്തിന്റെ രൂപത്തിലല്ലേയുണ്ടാക്കുന്നത്. കേക്കും അതേ രൂപത്തിലുണ്ടാക്കുന്നു, ബോക്സും ഹാര്ട്ടിന്റെ രൂപത്തില് അതിനാല് വസിക്കുന്നതും ഹൃദയത്തില്ലല്ലേ? ബാബയുടെ ഹൃദയത്തിന്റെയടുത്ത് മായക്ക് വരാന് സാധിക്കില്ല. ഏതുപോലെ കാട്ടില് വെളിച്ചം വരുമ്പോള് കാട്ടിലെ രാജാവായ സിംഹത്തിന് പോലും വരാനാകില്ല, ഓടിയകലുന്നു. ബാബയുടെ ഹൃദയം വളരെ ലൈറ്റും മൈറ്റുമാണ്. അതിന്റെ മുന്നില് മായയുടെ ഒരു രൂപത്തിനും വരാന് സാധിക്കില്ല. അതിനാല് പരിശ്രമത്തിലൂടെ സുരക്ഷിതരായില്ലേ. സഹജമാി ജന്മവും ലഭിച്ചു, ജന്മമെടുക്കാന് പരിശ്രമം അനുഭവപ്പെട്ടോ? ബാബയുടെ പരിചയം ലഭിച്ചു, തിരിച്ചറിഞ്ഞു, സെക്കന്രില് അനുഭവിയായി. ബാബ എന്ടറേത്, ഞാന് ബാബയുടേത്. സഹജമായ ജന്മം ലഭിച്ചു, അലയേണ്ടി വന്നില്ല. നിങ്ങളുടെ ദേശമാകുന്ന വീട്ടിലേക്ക് ബാബ കുട്ടികളെ നിമിത്തമാക്കി അയച്ചു. അനഅഴഏഷിക്കുകയോ അലയുകയോ ചെയ്യേണ്ടി വന്നില്ല. വീട്ടിലിരിക്കെ ബാബയെ ലഭിച്ചില്ലേ. ഇവര് സ്നേഹത്തോടെ ഭാരതത്തില് മിലനത്തിനയി വരുന്നു. പക്ഷെ പരിചയം അവിടെ വച്ചല്ലേ ലഭിച്ചത്, ജന്മം കിട്ടിയത് അവിടെയല്ലേ? ജന്മം അതി സഹജമായി അതിനാല് പാലനയും അതി സഹജമാണ്. കേവലം അനുഭവം ചെയ്യൂ. പോകുന്നതും സഹജമായി തന്നെയായിരിക്കും. ബാബയോടൊപ്പം പോകണ്ടേ അതോ ഇടയില് ധര്മ്മരാജപുതില് നല്ക്കണോ. സര്വ്വരും കൂടെ പോകുന്നവരല്ലേ. സര്വ്വരുടെയും ദൃഢ സങ്ക്ലപമാണ്- കൂടെയുണ്ട്, കൂടെ പോകും, മുന്നോട്ടും ബ്രഹ്മാബാബയോടൊപ്പം രാജ്യത്തില് അഥവാ പാര്ട്ടില്വരും- പക്കാ സങ്കല്പമല്ലേ? പോകുന്തോറും ക്ഷീണിക്കുകയാണെങ്കില് നിന്നു പോകും, പിന്നെയെന്ത് ചെയ്യും? ഇപ്പോള് സമയം നല്കിയിരിക്കുക.യാണ്, ആ സമയത്ത് നില്ക്കില്ല, ആ സമയത്ത് സെക്കന്റില് പറക്കും. ഇപ്പോള് പുതിയ പുതിയ കുട്ടികള് ലേറ്റായിട്ടാണ് വന്നിരിക്കുന്നത് എന്നാല് ടൂ ലേറ്റ് ബോര്ഡ് വച്ചിട്ടില്ല. ഇപ്പോള് പുതിയ ലോകം വരുന്നതിന് , പുതിയ പുതിയ കുട്ടികള്ക്ക് വേണ്ടി കാത്തിരിക്കുന്നു- ഇവരും ലാസ്റ്റ് വന്നിട്ടും ഫാസ്റ്റായി ഫസ്റ്റ് നമ്പറില് എത്തി ചേരണം. സര്വ്വരും കൂടെ പോകുന്നതിന് തയ്യാറല്ലേ? ഈ കല്പത്തില് ആദ്യത്തെ പ്രാവശ്യം വന്നിട്ടുള്ളവര്ക്ക് ബാപ്ദാദ ആശംസകള് നല്കുന്നു. ചെറിയ ചെറിയ കുട്ടികളേട് മുതിര്ന്നവര്ക്ക് സ്നേഹം ഉണ്ടായിരിക്കും. അതിനാല് ബാബയ്ക്കും മുതിര്ന്ന സഹോദരി സഹോദരന്മാര്ക്കും നിങ്ങളോട് വിശേഷ സ്നേഹമുണ്ട്. പ്രിയപ്പെട്ടവരല്ലേ. പുതിയ കുട്ടികള് പ്രിയപ്പെട്ടവരാണ്. പുതിയവരാകട്ടെ പഴയവരാകട്ടെ സര്വ്വര്ക്കും ഫാസ്റ്റായി ഫസ്റ്റ് വരണം- ഛത്രച്ഛായയിലിരിക്കുക, സദാ ഹൃദത്തിലിരിക്കുക, ഇത് തന്നെയാണ് സഹജമായ തീവ്രഗതി.

സ്വയത്തെ ഒരിക്കലും ബോറടിപ്പിക്കരുത്. സദാ സ്വയത്തിന് വ്യത്യസ്ഥമായ രൂപത്തിലൂടെ ഉണര്വ്വും ഉത്സാഹവും പ്രത്യക്ഷത്തില് കൊണ്ടു വരൂ. ഡബിള് വിദേസി ഇടയ്ക്കിടയ്ക്ക് ഇങ്ങനെയും ചിന്തിക്കുന്നു- നമ്മുടെ സംസ്ക്കാരവും ഇന്ത്യയുടെ സംസ്ക്കാരവും തമ്മില് വളരെയദികം വ്യത്യാസമുണ്ട് എന്ന്. ഇന്ത്യയുടെ സംസ്ക്കാരം ചിലപ്പോള് ഇഷ്ടപ്പെടുന്നു, ഇട്ക്ക് ഇഷ്ടപ്പെടുന്നില്ല. എന്നാല് ഇത് ഇന്ത്യയുടേയോ വിദേശത്തിന്റേയോ സംസ്ക്കാരമല്ല. ഇത് ബ്രാഹ്മണ സംസ്ക്കാരമാണ്. ബ്രഹ്മാകുമാര്, ബ്രഹ്മാകുമാരി ഈ പേര് സര്വ്വര്ക്കും ഇഷ്ടമല്ലേ? ബ്രഹ്മാബാബയോടും വളരെ സ്നേഹമുണ്ട്, ബി കെ ജീവിതവും വളരെ പ്രിയപ്പെട്ടതാണ്. ഇടയ്ക്കിടയ്ക്ക് വെള്ള വസ്ത്രത്തിന് പകരം നിറമുള്ള വസ്ത്രം ഓര്മ്മ വരുന്നു കാരണം വെള്ള വസ്ത്രം പെട്ടെന്ന് അഴുക്ക് പിടിക്കുന്നു. ഓഫീസില് പോകുനനു അല്ലെങ്കില് അങ്ങനെയുള്ള ഏതെങ്കിലും സ്ഥലങ്ങളിലേക്ക് പോകുമ്പോള് ഇങ്ങനെയുള്ള വസ്ത്രം ധരിക്കണ്ട എന്ന് ബാബ പറയുന്നില്ല എന്നാല് ഇതെന്റെ വിദേശ സംസ്ക്കാരമാണ്, ഇതെന്റെ വ്യക്തിത്വമാണ് എന്ന മനോഭാവത്തോടെ ധരിക്കരുത്. സേവാഭാവത്തോടെ ധരിച്ചോളൂ, വ്യക്തിത്വത്തിന്റെ ലക്ഷ്യത്തോടെ ധരിക്കരുത്. ബ്രാഹ്മണ ജീവിതത്തിന്റെ ലക്ഷ്യം ഉണ്ടായിരിക്കണം. സേവനാര്ത്ഥം, ആവശ്യകതയ്ക്കനുസരിച്ച് ധരിക്കാം. എന്നാല് അതും നിമിത്തമായ ആത്മാക്കളുടെ നിര്ദ്ദേശ പ്രകാരം. ബാപ്ദാദ അനുവാദം നല്കി പിന്നെ പാടില്ല എന്ന് നിങ്ങളെന്തു കൊണ്ട് പറയുന്നു- ഇങ്ങനെയാകരുത്. ചിലപ്പോള് തമാശയുടെ കാര്യങ്ങള് പറയുന്നു. ബാബ പറയുന്ന ചില അര്ത്ഥമുള്ള അക്ഷരങ്ങള് ഓര്ക്കുന്നു പക്ഷെ അതിന്റെ പിന്നിലുള്ള നിയമങ്ങളുടെ കാര്യങ്ങള് മറക്കുന്നു. സാമര്ത്ഥ്യം ബാപ്ദാദായ്ക്കിഷ്ടമാണ് എന്നാല് സാമര്ത്ഥ്യത്തില് പരിധി ഉണ്ടായിരിക്കണം. പരിധിയില്ലാത്തതാകരുത്. കഴിച്ചോളൂ, കുടിച്ചോളൂ, ധരിച്ചോളൂ, കളിച്ചോളൂ- എന്നാല് പരിധിയ്ക്കുള്ളിലാകണം. അപ്പോള് ഏത് സംസ്ക്കാരമാണ് ഇഷ്ടം? ബ്രഹ്മാബാബയുടെ സംസ്ക്കാരമെന്താണോ അത് തന്നെയാണ് ബ്രഹ്മാകുമാര് കുമാരിമാരുടെയും സംസ്ക്കാരം, ഇഷ്ടമല്ലേ? ഇവരിലുള്ള ഒരു കാര്യം നല്ലതാണ്, സത്യം പറയുന്നു, സര്വ്വരും സമാനമല്ല- ചിലര് അങ്ങനെയാണ് തന്റെ കുറവുകളെ വര്ണ്ണിക്കുന്നു, എന്നാല് വിമര്ശിക്കുന്നവരായി മാറുന്നു. അടിക്കടി ഇത് തന്നെ സ്മൃതിയില് കൊണ്ടു വരുന്നു- ഞാന് ശക്തിഹീനമാണ്…. അങ്ങനെ ദുര്ബലരാകരുത്. വിശേഷതകളെ മറന്ന് പോകും, കുറവുകളെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരിക്കും, അങ്ങനെ ചെയ്യരുത്. കുറവുകള് കേള്പ്പിക്കൂ എന്നാല് ബാബയ്ക്ക നല്കി കഴിഞ്ഞപ്പോള് പിന്നെ ആരുടെയടുത്തായി? പിന്നെയെന്തിന് ഞാന് ഇങ്ങനെയാണ് എന്ന് ചിന്തിക്കുന്നു, ബാബയ്ക്ക് നല്കിയില്ലേ. ബാപ്ദാദായ്ക്ക് കത്തെഴുതി കുറവുകള് നല്കുന്നു അല്ലെങ്കില് കത്തെഴുതി ബാപ്ദാദായുടെ മുറിയില് വയ്ക്കുന്നു, എന്നിട്ട് ഉത്തരം കിട്ടിയില്ലല്ലോ എന്ന് ചിന്തിക്കുന്നുണ്ടോ. ബാപ്ദാദ അങ്ങനെ ഉത്തരം നല്കില്ല. കുറവുകള് നിങ്ങള് ബാപ്ദാദായ്ക്ക് നല്കി, ബാപ്ദാദ ആ സ്ഥാനത്ത് നിങ്ങളില് ശക്തി, സന്തോഷം, ഉണര്വ്വും ഉത്സാഹവും നിറയ്ക്കുന്നു. അതിനാല് എന്താണോ ബാപ്ദാദ നല്കുന്നത് അത് സ്വീകരിക്കാതെ കേവലം ഉത്തരം കിട്ടിയില്ലല്ലോ എന്ന് ചിന്തിക്കുന്നു. ബാബ നല്കുന്നതിനെ സ്വീകരിക്കുന്നതിന് പ്രയത്നിക്കൂ മറുപടി കാത്തിരിക്കാതിരിക്കൂ- ശക്തി, സന്തോഷം എടുത്ത് കൊണ്ടേയിരിക്കൂ. എന്നിട്ട് നോക്കൂ എത്രയോ നല്ല ഉണര്വ്വും ഉത്സാഹവുമുണ്ടാകുന്നു. തന്റെ കുറവുകളെ കുറിച്ച് എഴുതുന്ന നിമിഷം അഥവാ നിമിത്തമായ ആത്മാക്കളെ കേള്പ്പിക്കുന്നുവൊ, നല്കി അര്ത്ഥം സമാപ്തം. ഇപ്പോള് എന്താണ് ലഭിച്ചു കൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കൂ. ബാപ്ദാദായുടെയടുത്ത് ഓരോരുത്തരുടെയും എത്രയോ കത്തുകള് വരുന്നു, ബാപ്ദാദ ഉത്തരം നല്കുന്നില്ല എന്നാല് എന്താണോ ആവശ്യമുള്ളത്, കുറവുള്ളത് അതിനെ നികത്തുന്നതിനുള്ള പ്രതികരണമാണ് നല്കുന്നത്. ബാക്കി സ്നേഹ സ്മരണ ദിവസവും നല്കുന്നുണ്ട്. സ്നേഹ സ്മരണ ലഭിക്കാത്ത ദിനമുണ്ടോ? ബാപ്ദാദസര്വ്വര്ക്കും ദിവസവും രണ്ട് മൂന്ന് പേജുള്ള കത്തെഴുതുന്നു. (മുരളി) ഇത്രയും വലിയ കത്ത് ദിവസവും ആരും ആര്ക്കും എഴുതാറില്ല എത്ര തന്നെ നിങ്ങള്ക്ക് പ്രിയപ്പെട്ടവരായിക്കോട്ടെ ആരെഹ്കിലും ഇത്ര വലിയ കത്തെഴുതിയിട്ടുണ്ടോ? മുരളി കത്തല്ലേ. നിങ്ങളുടെ കാര്യങ്ങളുടെ ഉത്തരം ലഭിക്കുന്നുണ്ടല്ലോ. അതിനാല് ഇത്രയും വലിയ കത്ത് എഴുതുന്നുമുണ്ട്, പറയുന്നുമുണ്ട്- നിങ്ങള് എഴുതുന്ന വിശേഷപ്പെട്ട കത്തിനും വിശേഷ റിട്ടേണ് നല്കുന്നു കാരണം പ്രിയപ്പെട്ട കുട്ടികളാണ്, വേര്പ്പിരിഞ്ഞ് പോയതിന് ശേഷം വീണ്ടും കണ്ടു മുട്ടിയ കുട്ടികളാണ്. ബാപ്ദാദ റിട്ടേണായി ശക്തിയും സന്തോഷവും എക്സ്ട്രാ നല്കുന്നു. കേവലം ബുദ്ധിയെ സദാ സ്വച്ഛവും ശ്രദ്ധയോടെയും വയ്ക്കൂ. നേരത്തെയും കേള്പ്പിച്ചിരുന്നു, ആ കാര്യങ്ങള് ബുദ്ധിയില് നിന്നും ഇല്ലാതാക്കൂ. ആ കാര്യങ്ങളും ബുദ്ധിയില് വച്ചിരിക്കുകയാണെങ്കില് ബുദ്ധി ക്ലിയറാകില്ല അതിനാല് ബാബ എന്താണോ റിട്ടേണ് നല്കുന്നത് അത് മിക്സാകുന്നു. ഇടയ്ക്ക് മിക്സാക്കുന്നു. ഇടയ്ക്ക് മിസ്സാക്കുന്നു.

ഇടയ്ക്കിടയ്ക്ക് ചില കുട്ടികള് എന്താണ് ചെയ്യുന്നത്…. ഇന്ന് ബാബ കാര്യങ്ങള് കേള്പ്പിക്കുന്നു. ചിലര് ചിന്തിക്കുന്നു സേവനം ചെയ്തു കൊണ്ടിരിക്കുന്നു പക്ഷെ ബാബയുടെ പ്രതിജ്ഞയാണ്- ഞാന് സദാ സഹയോഗിയാണ്- എന്നാല് ഇന്ന സേവനത്തില് ബാബ എന്നെ സഹായിച്ചില്ല. സഫലത ലഭിച്ചില്ല. ബാപ്ദാദ എന്ത് കൊണ്ട് സഹായിച്ചില്ല? എനിക്ക് യോഗ്യതയില്ല, എനിക്ക് സേവനം ചെയ്യാന് സാധിക്കുന്നില്ല, ഞാന് ശക്തിഹീനമാണ് എന്ന് ചിന്തിക്കുന്നു. വ്യര്ത്ഥം ചിന്തിക്കുന്നു എന്നാല് ഏതെങ്കില് കുട്ടി സേവനത്തില് സഹയോഗത്തിനായി ബാബയുടെ മുന്നില് സങ്കല്പം വയ്ക്കുന്നുവെങ്കില് തുറന്ന ഹൃദയത്തോടെ വയ്ക്കൂ. ഇതിന്റെ റിട്ടേണ് സേവനത്തിന്റെ സമയത്ത് ബാപ്ദാദവിശേഷിച്ചും സഹയോഗം നല്കുന്നു- കേവലം ഒരു വിധി സ്വന്തമാക്കൂ. എത്ര തന്നെ പ്രയാസകരമായ സേവനമാകട്ടെ പക്ഷെ ബാബയ്ക്ക് സേവനത്തിന്റെ ബുദ്ധിയിലൂടെ അര്പ്പണം ചെയ്യൂ. ഞാന് ചെയ്തു, സഫലത ലഭിച്ചില്ല, ഞാന് എന്നത് എവിടെ നിന്ന് വന്നു? ബാബയെ, ചെയ്യുന്നതിന്റെയും ചെയ്യിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്വത്തെ മറന്ന് തന്റെ പേര് എന്ത് കൊണ്ട് പറയുന്നു. ഇത് തെറ്റാണ്. ബാബയുടെ സേവനമാണ്, ബാബ തീര്ച്ചയായും ചെയ്യിക്കും. ബാബയെ മുന്നില് വയ്ക്കൂ, സ്വയത്തെ മുന്നില് വയ്ക്കാതിരിക്കൂ. ഞാന് ഇന്നത് ചെയ്തു, ഈ ഞാന് എന്ന ശബ്ദം സഫലതയെ അകറ്റുന്നു. മനസ്സിലായോ. ശരി.

നാല് ഭാഗത്തുമുള്ള സദാ ഉണര്വ്വിലും ഉത്സാഹത്തിലും പറക്കുന്ന തീവ്ര പുരുഷാര്ത്ഥി ആത്മാക്കള്ക്ക്, സദാ ബാബയുടെ ഹൃദയത്തിലിരിക്കുന്ന വിശേഷ മുത്തുകള്ക്ക് സദാ ബാബയും ഞാനും എന്ന സ്മൃതിയുടെ ഛത്രച്ഛായയിലിരിക്കുന്ന സദാ നിന്നു പോകുന്ന- വീണു പോകുന്ന കലയില് നിന്നും മറി കടന്ന് പറക്കുന്ന കലയില് മുന്നോട്ടുയരുന്ന, സദാ സ്വയത്തെ വ്യത്യസ്ഥമായ പോയിന്റുകളുടെ സന്തോഷത്തിലും ലഹരിയിലും മുന്നോട്ടുയര്ത്തുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.

വരദാനം:-

ബ്രാഹ്മണ ജീവിതം ആനന്ദത്തിന്റെ ജീവിതമാണ് എന്നാല് ആനന്ദത്തിലിരിക്കുന്നതിന്റെ അര്ത്ഥം തോന്നിയത് ചെയ്തു, അതില് തന്നെ മുഴുകിയിരുന്നു എന്നല്ല. ഈ അല്പക്കാലത്തെ സുഖത്തിന്റെ ആനന്ദം അഥവാ അല്പക്കാലത്തെ സംബന്ധ സമ്പര്ക്കത്തിന്റെ ആനന്ദം സദാകാലത്തം പ്രസന്നചിത്തമായ സ്ഥിതിയില് നിന്നും വ്യത്യസ്ഥമാണ്. തോന്നിയത് സംസാരിച്ചു,ചെയ്തു- ഞാന് ആനന്ദത്തിലാണ്, ഇങ്ങനെയുള്ള അല്പക്കാലത്തെ മനസ്സിന് ഇഷ്ടമുള്ളത് ചെയ്യുന്നവര് ആകാതിരിക്കൂ. സദാക്കാലത്തെ ആത്മീയ അലൗതൂത ആനന്ദത്തിലിരിക്കൂ- ഇത് തന്നെയാണ് യഥാര്ത്ഥമായ ബ്രാഹ്മണ ജീവിതം. ആനന്ദത്തിനോടൊപ്പം കര്മ്മത്തിന്റെ ഗുഹ്യ ഗതിയെ കുറിച്ചും മനസ്സിലാക്കൂ.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top