1 September 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

31 August 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ഇപ്പോള് നിങ്ങള് ബ്രാഹ്മണര് ദേവതകളേക്കാള് ഉയര്ന്ന കുലീനതയോടെ നടക്കണം എന്തുകൊണ്ടെന്നാല് നിങ്ങളിപ്പോള് നിരാകാരി, സാകാരി ഉയര്ന്ന കുലത്തിലേതാണ്.

ചോദ്യം: -

എങ്ങനെയുള്ള കുട്ടികളുടെ മുഖം പുഷ്പത്തിന് സമാനം വിടര്ന്നിരിക്കും?

ഉത്തരം:-

1) ആര്ക്കാണോ ബാബയില് നിന്നും ഞാന് പരിധിയില്ലാത്ത സമ്പത്ത് നേടി വിശ്വത്തിന്റെ അധികാരിയാകുന്നു എന്ന ഗുപ്ത സന്തോഷമുള്ളത്. 2) ആരാണോ ജ്ഞാന യോഗത്തിലൂടെ സതോപ്രധാനമായി കൊണ്ടിരിക്കുന്നത്, ആത്മാവ് പവിത്രമായിക്കൊണ്ടിരിക്കുന്നത്, അങ്ങനെയുള്ള കുട്ടികളുടെ മുഖം പുഷ്പത്തിന് സമാനം സന്തോഷത്താല് വിടര്ന്നിരിക്കും. ആത്മാവില് ശക്തി നിറയും. മുഖത്തിലൂടെ ജ്ഞാന രത്നങ്ങള് വന്ന് വന്ന് ജ്ഞാനി യോഗിയായി തീരും. പുതിയ രാജധാനിയുടെ സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മരിക്കുന്നതും നിന്റെ വഴിയില് തന്നെ…

ഓം ശാന്തി. മധുര മധുരമായ കുട്ടികള് നല്ല രീതിയില് മനസ്സിലാക്കി നമുക്ക് ബാബയുടെ കഴുത്തിലെ മാലയാകണം. ഇതാരാണ് പറഞ്ഞത്? ആത്മാവ് പറഞ്ഞു ഇപ്പോള് അങ്ങയുടെ കഴുത്തിലെ മാലയില് വരണം എന്ന്. ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. ഇപ്പോള് നമ്മള് രുദ്രമാലയില് കോര്ക്കപ്പെടും. തിരികെ പോകണം അതിനാല് ജീവിച്ചിരിക്കെ ദേഹാഭിമാനത്തെ ഉപേക്ഷിക്കണം. ആത്മാവ് പരമാത്മാവിന്റെ സന്താനമാണ്, ബാബയില് നിന്ന് തന്നെ ഇപ്പോള് നമ്മള് സമ്പത്ത് എടുത്ത് കൊണ്ടിരിക്കുന്നു. കുട്ടികള്ക്ക് ഈ ലഹരി ഉണ്ടായിരിക്കണം. അപ്പോള് ബുദ്ധി ശിവബാബയിലേക്ക് പോകും. നമ്മള് ആത്മാക്കള് ശിവബാബയുടെ സന്താനങ്ങളാണ്. ഇപ്പോള് ബ്രഹ്മാവിലൂടെ ബാബയുടെ പേരക്കുട്ടികളായി. നിരാകാരനായ ബാബയും സാകാരിയായ ദാദയും. ബാബ ഉയര്ന്നതിലും വെച്ച് ഉയര്ന്നതാണ്. വലിയ ധനവാന്മാരായ മനുഷ്യര് വളരെ റോയല്ട്ടിയോടെയാണ് നടക്കുക. തന്റെ പദവിയുടെ ലഹരി ഉണ്ടാകുന്നു. നിങ്ങള് കുട്ടികള്ക്ക് ഉള്ളില് വളരെ സന്തോഷം ഉണ്ടായിരിക്കണം. ബാബയുടെ ഓര്മ്മയിലിരിക്കുക തന്നെയാണ് ദേഹീയഭിമാനി അവസ്ഥ, അതിലൂടെ നിങ്ങള്ക്ക് വളരെ നേട്ടമുണ്ട്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ഈശ്വരീയ സന്താനങ്ങളാണ്, ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. ബാബ പറയുന്നു- നിങ്ങള് എന്റെ കുട്ടികളാണ്, ഇപ്പോള് നിങ്ങളെ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. ഞാന് നിരാകാരി, സാകാരി ഉയര്ന്ന ബ്രാഹ്മണ കുലത്തിലേതാണ് എന്ന ലഹരി നിങ്ങള്ക്കുണ്ടായിരിക്കണം. സ്വയത്തെ ബ്രാഹ്മണനാണെന്ന് മനസ്സിലാക്കണം. നമ്മള് ഈശ്വരീയ സന്താനങ്ങള് ബ്രഹ്മാവിന്റെ കുട്ടികളാണ്. നിങ്ങള്ക്കറിയാം നമ്മള് ബ്രാഹ്മണരില് നിന്നും ദേവതയായിക്കൊണ്ടിരിക്കുന്നു. ഇത് ഒരിക്കലും മറക്കരുത്. നിങ്ങള് ബ്രാഹ്മണര് ദേവതമാരേക്കാള് ഉയര്ന്ന കുലീനതയോടെ നടക്കണം. ഇപ്പോഴാണ് നിങ്ങളുടെ ജീവിതം അമൂല്യമാകുന്നത്. ആദ്യം കക്കക്ക് സമാനമായിരുന്നു, ഇപ്പോള് വജ്ര സമാനമായി മാറുന്നു, അതിനാല് നിങ്ങള്ക്ക് മഹിമയുണ്ട്. നിങ്ങളുടെ സ്മരണയ്ക്കാണ് ക്ഷേത്രങ്ങളും ഉള്ളത്. ദേവതകളെ അങ്ങിനെയാക്കിയ സോമനാഥനും സ്മാരകമുണ്ട്. നിങ്ങള്ക്കും സ്മാരകമുണ്ട്. സോമനാഥന് അവിനാശി ജ്ഞാന രത്നങ്ങള് നല്കിയിട്ടുണ്ട് അതിനാല് ക്ഷേത്രം എത്ര നന്നായി ഉണ്ടാക്കിയിരിക്കുന്നു. ഗീതം കേള്ക്കുമ്പോള് നിങ്ങള് മനസ്സിലാക്കുന്നു- ഇപ്പോള് നാം ബാബയുടെ കഴുത്തിലെ മാലയായി തീര്ന്നു. ബാബ എന്നെ പഠിപ്പിക്കുന്നു. എന്നെ പഠിപ്പിക്കുന്നത് ആര്, ആ സന്തോഷം ഉണ്ടായിരിക്കണം. ആദ്യം എ, ബി, സി, ഡി നിലത്തിരുന്നാണ് പഠിക്കുന്നത് പിന്നെ ബെഞ്ചില്, പിന്നെ കസേരയില്. രാജകുമാരി-കുമാരന്മാര് കോളേജില് പ്രത്യേക മുറിയിലിരുന്നാണ് പഠിക്കുന്നത്. അവരെ പഠിപ്പിക്കുന്നത് പ്രിന്സ് പ്രിന്സസ് ആയിരിക്കില്ല. അത് ഏതെങ്കിലും ടീച്ചറായിരിക്കും. എന്നാല് പദവി രാജകുമാരി കുമാരന്മാരുടേത് തന്നെയായിരിക്കുമല്ലോ ഉയര്ന്നത്. നിങ്ങള് സത്യയുഗീ പ്രിന്സ് പ്രിന്സസിനേക്കാളും ഉയര്ന്നതല്ലേ. അവര് ദേവതമാരുടെ സന്താനങ്ങളാണ്. നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്. ആരില് നിന്നാണോ സമ്പത്തെടുക്കേണ്ടത് അവരെ ഓര്മ്മിക്കുക തന്നെ വേണം. ഇരിക്കുമ്പോഴും, എഴുന്നേല്ക്കുമ്പോഴും, കര്മ്മം ചെയ്യുമ്പോഴും ബാബയെ മറക്കരുത്. ഓര്മ്മയിലൂടെ തന്നെയാണ് ആരോഗ്യശാലിയും സമ്പന്നരുമാകുന്നത്.

അച്ഛന് മക്കള്ക്ക് ഇഷ്ടദാനം കൊടുത്ത് വാനപ്രസ്ഥത്തിലേക്ക് പോകുന്നു, പിന്നെ കൈവശം ഒന്നും തന്നെയില്ല. സര്വ്വതും നല്കുന്നു. അതേപോലെ നിങ്ങള് വില്ലെഴുതുന്നു- ബാബാ, ഇതെല്ലാം അങ്ങയുടേതാണ്. ബാബ പറയുന്നു ശരി, ട്രസ്റ്റിയായി സംരക്ഷിക്കൂ. നിങ്ങള് എന്നെ ട്രസ്റ്റിയാക്കുന്നു, ഞാന് നിങ്ങളെയും. അതിനാല് ശ്രീമത്തനുസരിച്ച് നടക്കണം, തെറ്റായ കര്മ്മങ്ങള് ചെയ്യരുത്. എന്നോട് അഭിപ്രായം ചോദിച്ചു കൊണ്ടിരിക്കൂ, ചില കുട്ടികള്ക്ക് ഭോജനം എങ്ങനെ കഴിക്കണം എന്നു പോലും അറിയില്ല. ബ്രഹ്മാഭോജനത്തിന് വളരെ മഹിമയുണ്ട്. ദേവതമാര് പോലും ബ്രഹ്മാഭോജനം ആഗ്രഹിച്ചിരുന്നു അതിനാലാണ് നിങ്ങള് ബ്രഹ്മാഭോജനം കൊണ്ടു പോകുന്നത്. ഈ ബ്രഹ്മാഭോജനത്തില് വളരെ ശക്തിയുണ്ട്. ഇനി യോഗികളായിരിക്കും ഭോജനം ഉണ്ടാക്കുക. ഇപ്പോള് പുരുഷാര്ത്ഥികളാണ്. എത്രത്തോളം സാധിക്കുന്നുവൊ ബാബയുടെ ഓര്മ്മയിലിരിക്കുന്നതിന് ശ്രമിക്കുന്നുണ്ട്. കുട്ടികളല്ലേ. കഴിക്കുന്ന കുട്ടികള് പക്കാ ആകുമ്പോള് പാചകം ചെയ്യുന്നവരും പക്കാ ആയിക്കൊണ്ടിരിക്കും. ബ്രഹ്മാഭോജനം എന്നു പറയുന്നു. ശിവഭോജനം എന്നു പറയില്ല. ശിവന്റെ ഭണ്ഡാര എന്നു പറയുന്നു. എന്തെല്ലാം നല്കുന്നുവൊ അത് ബാബയുടെ ഭണ്ഡാരയില് പവിത്രമായി തീരുന്നു. ശിവബാബയുടെ ഭണ്ഡാരയാണ്. ബാബ പറഞ്ഞു തന്നിട്ടുണ്ട്- ശ്രീനാഥ ക്ഷേത്രത്തില് നെയ് കിണറുണ്ട്. അവിടെ നല്ല പ്രസാദമുണ്ട്. ജഗന്നാഥ ക്ഷേത്രത്തിലാണെങ്കില് അത്രയും നല്ലതല്ല. വ്യത്യാസമുണ്ടല്ലോ. ഒന്ന് ശ്യാം(പതിതം), മറ്റൊന്ന് സുന്ദര്( പാവനം). ശ്രീനാഥന്റെ അടുത്ത് വളരെ ധനമുണ്ട്. എന്നാല് അവിടെ (ജഗന്നാഥ്-ഒറീസ) അത്രയും ധനമില്ല. ദരിദ്രരും സമ്പന്നരും ഉണ്ടല്ലോ. ഇപ്പോള് വളരെ ദരിദ്രരാണ്, പിന്നീട് സമ്പന്നരായി തീരും. ഈ സമയത്ത് നിങ്ങള് വളരെ ദരിദ്രരാണ്. അവിടെ നിങ്ങള്ക്ക് 36 പ്രകാരത്തിലുള്ള ഭോജനം ലഭിക്കും. അതിനാല് അങ്ങനെയുള്ള തയ്യാറെടുപ്പ് ചെയ്യണം. പ്രജകള്ക്കും 36 പ്രകാരത്തിലുള്ള ഭോജനം കഴിക്കാന് സാധിക്കും പക്ഷെ രാജ്യ പദവിയാണല്ലോ ഉയര്ന്നത്. അവിടത്തെ ഭോജനം വളരെ ഫസ്റ്റ് ക്ലാസ്സായിരിക്കും. സര്വ്വതും നല്ല ഗുണമുള്ളതായിരിക്കും. ഇവിടെയുള്ളതെല്ലാം മോശമായ ക്വാളിറ്റിയാണ്. രാപകല് വ്യത്യാസമില്ലേ. ഇപ്പോള് ലഭിക്കുന്ന ധാന്യങ്ങള് വരെ മോശമായതാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ ലഹരിയുണ്ടായിരിക്കണം. വലിയ പരീക്ഷ പാസാകുമ്പോള് സന്തോഷം ഉണ്ടായിരിക്കില്ലേ. നിങ്ങള്ക്ക് വളരെ ഉയര്ന്ന ലഹരി ഉണ്ടായിരിക്കണം- എന്നെ ഭഗവാനാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബാബ സര്വ്വരുടേയും സത്ഗതിദാതാവാണ്. ബാബ പറയുന്നു- ഞാന് നിങ്ങളുടെ അനുസരണയുള്ള സേവകനാണ്. അച്ഛന് മക്കളുടെ അനുസരണയുള്ള സേവകനായിരിക്കുമല്ലോ. കുട്ടികളുടെ മേല് ബലിയായി സ്വയം വാനപ്രസ്ഥത്തിലേക്ക് പോകുന്നു. ബാബ പറയുന്നു- ഞാനും ബലിയാകുന്നു. എന്നാല് നിങ്ങള് ആദ്യം ബലിയാകുന്നു. മനുഷ്യര് മരിക്കുമ്പോള് അവര് ഉപയോഗിച്ച വസ്തുക്കള് പരികര്മ്മികള്ക്ക് കൊടുക്കുന്നു. സമ്പന്നരാണെങ്കില് അവരുടെ വീട്ടിലെ ഫര്ണീച്ചര് പോലും ആര്ക്കെങ്കിലും കൊടുക്കുന്നു. മക്കളായ നിങ്ങള് എന്താണ് നല്കുന്നത്? പാഴ്വസ്തുക്കള്. അതിനു പകരമായി നിങ്ങള്ക്ക് എന്ത് ലഭിക്കുന്നു? ദരിദ്രര് തന്നെയാണ് സമ്പത്തെടുക്കുന്നത്. അര്പ്പണമാകുന്നു. ബാബ എന്തെടുക്കുന്നു, എന്ത് നല്കുന്നു? അതിനാല് കുട്ടികള്ക്ക് ലഹരിയുണ്ടായിരിക്കണം. പരിധിയില്ലാത്ത ബാബയെ ലഭിച്ചു, അഴുക്കായ വസ്ത്രങ്ങള് ബാബ വൃത്തിയാക്കുന്നു. സിക്കുകാര് പറയുന്നു- ഗുരുനാനക്കാണ് ഇത് പറഞ്ഞത്, ഇതാണ് ഗ്രന്ഥം ആയത് എന്ന്. ഭാരതവാസികള്ക്കറിയില്ല നമ്മുടെ ഗീത ഉച്ചരിച്ചത് ആരാണ് എന്ന്. ഗീതയുടെ ഭഗവാന് ആരായിരുന്നു? ഏതൊരു ധര്മ്മം സ്ഥാപിച്ചു? അവര് ഹിന്ദു ധര്മ്മം എന്നാണ് പറയുന്നത്. ആര്യ ധര്മ്മം എന്നും പറയുന്നു, അര്ത്ഥം മനസ്സിലാക്കുന്നില്ല. അവര് മനസ്സിലാക്കുന്നു ആര്യ ധര്മ്മമായിരുന്നു, ഇപ്പോള് അനാര്യമായി എന്ന്. ഈ പേര് വെച്ചത് ദയാനന്ദനാണ്, പിന്നീട് വരുന്ന ശാഖകള് വേഗം വേഗം വളരുന്നു. നിങ്ങള്ക്കാണെങ്കില് പരിശ്രമിക്കേണ്ടി വരുന്നു. അവര്ക്ക് മതം മാറാന് സമയം വേണ്ട. ഇവിടെ മാറേണ്ട കാര്യമേയില്ല. ഇവിടെ ശൂദ്രരില് നിന്നും ബ്രാഹ്മണരാകണം. ബ്രാഹ്മണനാകുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. പോകുന്തോറും വീണു പോകുന്നു. ബാബ പറയുന്നു- ആരെങ്കിലും നിങ്ങളുടെ കഴുത്ത് മുറിച്ചാലും ഒരിക്കലും അപവിത്രമാകരുത്. ബാബയോട് ചോദിക്കുന്നുണ്ട്- ഇന്ന പരിതസ്ഥിതിയില് എന്ത് ചെയ്യണം എന്ന്. ബാബ മനസ്സിലാക്കും സഹിക്കാന് സാധിക്കുന്നില്ല. അപ്പോള് പറയും പോയി പതിതമായിക്കോളൂ എന്ന്. ഇത് നിങ്ങളുടെ ഇഷ്ടമാണ്. അവര് ഈ ഒരു ജന്മത്തേക്കാണ് നിങ്ങളെ കൊല്ലുന്നത്, നിങ്ങള് 21 ജന്മത്തേക്ക് നിങ്ങളെ കഷണമാക്കുന്നു. മായ ശക്തമായി അടിച്ചു വീഴ്ത്തുന്നു. ബോക്സിംഗല്ലേ. ഒരൊറ്റ അടിയിലൂടെ തീര്ത്തും വീഴ്ത്തി കളയുന്നു. 15-20 വര്ഷങ്ങളായിട്ടുള്ളവര് പോലും വിട്ടു പോകുന്നുണ്ട്. അങ്ങനെയുള്ള ദൗര്ഭല്യമുള്ളവരും ഉണ്ട്. തെറ്റ് ചെയ്തുവെങ്കില് പശ്ചാത്തപിക്കണ്ടേ. ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളെ നിങ്ങള് ഈ ഡിസര്വ്വീസ് ചെയ്യുന്നു, ഇത് ശരിയല്ല. ശിക്ഷണം നല്കുമല്ലോ. ബാബ അടിക്കുന്നില്ല. വീട്ടില് കുട്ടികള് അനുസരിക്കുന്നില്ലായെങ്കില് ചാട്ടവാറടി തരുമെന്ന് പറയാറുണ്ടല്ലോ. ബാബ പറയുന്നു- അവരുടെ മംഗളത്തിനു വേണ്ടി ചെവിയില് പിടിക്കൂ. എത്രത്തോളം സാധിക്കുന്നുവൊ സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കൂ. കൃഷ്ണനെ കുറിച്ച് പറയുന്നു- കെട്ടിയിട്ടിരുന്നുവെന്ന്. എന്നാല് ഇങ്ങനെയുള്ള ചഞ്ചലത അവിടെ ഉണ്ടാകില്ല. ഈ സമയത്തെ കുട്ടികളാണ് കുസൃതി കാണിക്കുന്നത്.

അതിനാല് ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളെ ലക്ഷ്യം വളരെ ഉയര്ന്നതാണ്. ഓരോ കാര്യവും ബാബയോട് ചോദിക്കൂ- ബാബ യുക്തികള് കേള്പ്പിക്കും. ഓരോരുത്തരുടേയും രോഗങ്ങള് വ്യത്യസ്ഥമാണ്. ഓരോ ചുവടിലും ശ്രദ്ധിക്കണം. ഇല്ലായെങ്കില് ചതിക്കപ്പെടും. വളരെ വളരെ മധുരമാകണം. ശിവബാബ എത്ര മധുരമാണ്, എത്ര പ്രിയപ്പെട്ടതാണ്. കുട്ടികളും അതേ പോലെയാകണം. അച്ഛന് ആഗ്രഹിക്കുമല്ലോ- കുട്ടികള് എന്നേക്കാള് ഉയരണം, പേര് ലഭിക്കണം എന്ന്. ഉയര്ന്ന പദവി ലഭിക്കുന്ന രീതിയില് ഫസ്റ്റ് ക്ലാസ്സാകൂ. ഉയര്ന്ന പദവി നല്കുന്നുണ്ടല്ലോ. എങ്ങനെ വിശ്വത്തിന്റെ അധികാരി ആകും എന്ന ചിന്ത ആര്ക്കും ഉണ്ടായിരിക്കില്ല. നിങ്ങളുടെ ചലനം വളരെ റോയല് ആയിരിക്കണം. നടത്തം, സംസാരം, കഴിപ്പ് വളരെ കുലീനതയോടെയായിരിക്കണം. ഉള്ളില് വളരെ സന്തോഷമുണ്ടായിരിക്കണം- ഞാന് ഈശ്വരീയ സന്താനമാണ്. ലക്ഷ്മീ നാരായണന്റെ ചിത്രം പ്രത്യക്ഷത്തിലുണ്ട്. നിങ്ങള് ഗുപ്തമല്ലേ. നിങ്ങള് ബ്രാഹ്മണരെ ബ്രാഹ്മണര് മാത്രമേ അറിയുന്നുള്ളു, മറ്റാര്ക്കും അറിയില്ല. നിങ്ങള്ക്കറിയാം നമ്മള് ഗുപ്ത വേഷത്തില് ബാബയില് നിന്നും സമ്പത്തെടുത്ത് വിശ്വത്തിന്റെ അധികാരിയായി തീരുന്നു. വളരെ ഉയര്ന്ന പദവിയാണ്, ഉള്ളില് വളരെ സന്തോഷം ഉണ്ടായിരിക്കണം. മുഖം പുഷ്പത്തിന് സമാനം വിടര്ന്നിരിക്കണം, അങ്ങനെയുള്ള പുരുഷാര്ത്ഥം ചെയ്യണം. പോകുന്തോറും നിങ്ങള്ക്ക് വളരെ ബഹുമാനം ലഭിക്കും. അവസാനം സന്യാസിമാര്ക്കും, രാജാക്കന്മാര്ക്കും ജ്ഞാനം നല്കണം. ആ സമയത്ത് നിങ്ങളില് പൂര്ണ്ണ ശക്തി വരും.

ജ്ഞാന യോഗബലത്തിലൂടെ നിങ്ങള് സതോപ്രധാനമാകണം. മുഖത്തിലൂടെ സദാ രത്നങ്ങള് തന്നെ വരണം എങ്കില് നിങ്ങള് ജ്ഞാനി യോഗിയായി തീരും. ആത്മാവ് പവിത്രമായി തീരും. അടുത്ത് വരുന്തോറും നിങ്ങള്ക്ക് സന്തോഷം ഉണ്ടാകും. തന്റെ രാജധാനിയുടെ സാക്ഷാത്ക്കാരവും ഉണ്ടാകും. നിങ്ങള് തന്റെ പുരുഷാര്ത്ഥം വളരെ ഗുപ്ത രീതിയിലൂടെ ചെയ്യണം. മാര്ഗ്ഗം പറഞ്ഞു കൊടുക്കണം. നിങ്ങള് സര്വ്വരും ദ്രൗപദിമാരാണ്. ബാബ പറയുന്നു ഈ അത്യാചാരങ്ങളൊക്കെ സഹിക്കേണ്ടി വരും ബാബയ്ക്ക് വേണ്ടി. സത്യയുഗത്തില് എത്ര പവിത്രതയായിരിക്കും. 100 ശതമാനം നിര്വ്വികാരി ലോകമെന്നാണ് പറയുന്നത്. ഇപ്പോള് 100 ശതമാനം വികാരിയാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഇപ്പോള് നമ്മള് ശിവബാബയുടെ കഴുത്തിലെ മാലയില് വരുന്നതിന് ആത്മീയ യോഗത്തിന്റെ മത്സരം ചെയ്തു കൊണ്ടിരിക്കുന്നു. പിന്നെ നമ്മള് വിഷ്ണുവിന്റെ കഴുത്തിലെ മാലയില് വരും. ആദ്യം ബ്രാഹ്മണരുടെ വംശമാണ്. പിന്നെ ദേവത,ക്ഷത്രിയരായി മാറുന്നു. മുഴുവന് കല്പത്തിലും നിങ്ങള് ഇറങ്ങുന്ന കലയിലാണ് വരുന്നത്, കയറുന്ന കലയില് ഒരു സെക്കന്റേ എടുക്കുന്നുള്ളൂ. ഇപ്പോള് നിങ്ങളുടേത് ഉയരുന്ന കലയാണ്. കേവലം ബാബയെ ഓര്മ്മിക്കണം, ഇത് അന്തിമ ജന്മമാണ്. താഴേക്ക് വരാന് 84 ജന്മമെടുക്കുന്നു. ഈ ഒരു ജന്മത്തില് നിങ്ങള് ഉയരുന്നു. ബാബ സെക്കന്റില് ജീവന്മുക്തി നല്കുന്നു. ആ സന്തോഷം ഉണ്ടായിരിക്കണം. വ്യത്യാസം മനസ്സിലാക്കണം- ആ അറിവിലൂടെ നമ്മള് എന്തായി തീരുന്നു, ഇതിലൂടെ എന്തായി തീരുന്നു? ഇതും പഠിക്കണം, അതും പഠിക്കണം. ബാബ പറയുന്നു- ഗൃഹസ്ഥത്തിലിരുന്ന് ഭാവിയിലേക്ക് വേണ്ടി പുരുഷാര്ത്ഥം ചെയ്യണം. ആസൂരീയ കുലത്തോടും ദേവീക കുലത്തോടുമുള്ള കടമ നിര്വ്വഹിക്കണം. ഓരോരുത്തരുടേയും കണക്ക് ബാബ നേക്കുന്നുണ്ട്. അതിനനുസരിച്ച് യുക്തി കേള്പ്പിക്കുന്നു- ഇങ്ങനെ നടക്കൂ എന്ന്. ആര് നിങ്ങളോട് ദേഷ്യപ്പെട്ടാലും നിങ്ങള് വളരെ മധുരമാകണം. ഗ്ലാനി ചെയ്താലും പുഞ്ചിരിച്ചു കൊണ്ടിരിക്കണം.

ശരി- നിങ്ങള് നിന്ദ ചെയ്താലും ഞങ്ങള് നിങ്ങളുടെ മേല് പുഷ്പങ്ങള് അര്പ്പിക്കുന്നു. അപ്പോള് തീര്ത്തും ശാന്തമായി തീരും. ഒരു മിനിറ്റില് തണുക്കും. ബാബ സാമര്ത്ഥ്യക്കാരനാണ്. വളരെ യുക്തികള് കേള്പ്പിക്കുന്നു. പതിതരെ പാവനമാക്കുന്നു അപ്പോള് തീര്ച്ചയായും അത് സാമര്ത്ഥ്യമല്ലേ. ശ്രീമത്തെടുക്കണം. ശ്രീമത്തിലൂടെ ശ്രേഷ്ഠമാകാനാണ് വന്നിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ബാബയുടെ പേര് പ്രശസ്ഥമാക്കുന്ന വിധത്തില് ഫസ്റ്റ് ക്ലാസ്സ് മധുരവും റോയലുമാകണം. ആര് ദേഷ്യപ്പെട്ടാലും, അപമാനിച്ചാലും പുഞ്ചിരിച്ചു കൊണ്ടേയിരിക്കണം.

2) ശ്രീമത്തനുസരിച്ച് പൂര്ണ്ണമായും ട്രസ്റ്റിയാകണം. മോശമായ ഒരു കര്മ്മവും ചെയ്യരുത്. പൂര്ണ്ണമായും അര്പ്പണമാകണം.

വരദാനം:-

ഏത് ധര്മ്മത്തിലെ ആത്മാക്കളുമായി കൂടിക്കാഴ്ച നടത്തുകയോ കാണുകയോ ചെയ്യുമ്പോഴും ഈ സ്മൃതിയുണ്ടായിരിക്കണം ഈ ആത്മാക്കളെല്ലാം നമ്മുടെ മുതു-മുതു-മുത്തശ്ശന്റെ വംശാവലിയാണ്. നമ്മള് ബ്രാഹ്മണാത്മാക്കള് പൂര്വ്വജരാണ്. പൂര്വ്വജരാണ് സര്വ്വരുടെയും പാലന ചെയ്യുന്നത്. താങ്കളുടെ അലൗകിക പാലനയുടെ സ്വരൂപമാണ്- ബാബ മുഖേന പ്രാപ്തമായ സര്വ്വ ശക്തികളും മറ്റാത്മാക്കളില് നിറച്ചുകൊടുക്കുക. ഏത് ആത്മാവിന് ഏത് ശക്തിയുടെ ആവശ്യമുണ്ടോ അവര്ക്ക് ആ ശക്തിയുടെ പാലന കൊടുക്കുക. ഇതിന് വേണ്ടി തന്റെ ആന്തരിക ഭാവന വളരെ ശുദ്ധവും മനസാ ശക്തി സമ്പന്നവുമായിരിക്കണം.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top