1 August 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 31, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ബാബ കേള്പ്പിക്കുന്ന ജ്ഞാനത്തിന്റെ മധുര-മധുരമായ കാര്യങ്ങള് ധാരണ ചെയ്യണം, വളരെ മധുരതയോടെ പാലിന് സമാനമായിരിക്കണം, ഒരിക്കലും ഉപ്പ് വെള്ളം പോലെയാകരുത്.

ചോദ്യം: -

ഏതൊരു മഹാമന്ത്രത്തിലൂടെയാണ് നിങ്ങള് കുട്ടികള്ക്ക് പുതിയ രാജധാനിയുടെ തിലകം ലഭിക്കുന്നത് ?

ഉത്തരം:-

ബാബ ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് മഹാമന്ത്രം നല്കുന്നു – മധുരമായ ഓമനകളായ കുട്ടികളെ, ബാബയെയും ആസ്തിയെയും ഓര്മ്മിക്കു. ഗൃഹസ്ഥത്തിലിരുന്നു കൊണ്ടും കമലപുഷ്പ സമാനം ഇരിക്കു എങ്കില് നിങ്ങള്ക്ക് രാജധാനിയുടെ തിലകം ലഭിക്കും.

ചോദ്യം: -

ദൃഷ്ടി ഏത് പോലെയോ അതുപോലെ സൃഷ്ടി….. എന്ന് പറയാറുണ്ട്, ഈ ചൊല്ലുള്ളത് എന്തുകൊണ്ടാണ് ?

ഉത്തരം:-

ഇപ്പോളുള്ള മനുഷ്യര് പതീതരാണ്, കറുത്തവരാണ് അതുപോലെ തന്നെ തങ്ങളുടെ പൂജ്യ ദേവതകളെ, ലക്ഷ്മീ-നാരായണന്, രാമന് സീതയെ, ശിവബാബയെ കറുപ്പിച്ച് ഉണ്ടാക്കി അവരുടെ പൂജ ചെയ്യുന്നു. ഇതിന്റെ അര്ത്ഥമെന്താണെന്ന് അറിയില്ല, അതുകൊണ്ടാണ് ഈ ചൊല്ലുള്ളത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മുഖമൊന്ന് നോക്കൂ ആത്മാവേ…

ഓം ശാന്തി. വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര മധുരമായ സന്താനങ്ങള് ഗീതത്തിന്റെ വരി കേട്ടു അതായത് മനസാകുന്ന കണ്ണാടിയില് നോക്കൂ എത്ര പാപം ചെയ്തിട്ടുണ്ട്, എത്ര പുണ്യം ചെയ്തിട്ടുണ്ട്. പാപവും പുണ്യവും മനസാകുന്ന കണ്ണാടിയിലാണല്ലോ വിചാരം ചെയ്യാറുള്ളത്. ഇത് പാപാത്മാക്കളുടെ ലോകമാണ്. സത്യയുഗത്തെയാണ് പുണ്യ ആത്മാക്കളുടെ ലോകമെന്ന് പറയുന്നത്. ഇവിടെ പുണ്യാത്മാക്കള് എവിടെ നിന്ന് വന്നു. എല്ലാവരും പാപം ചെയ്തുകൊണ്ടിരിക്കുന്നു കാരണം രാവണരാജ്യമാണ്. ഹേ പതീത പാവനാ വരൂ എന്ന് സ്വയം വിളിക്കുന്നുമുണ്ട്. നമുക്ക് അറിയാം ഭാരതമായിരുന്നു പുണ്യ ആത്മാക്കളുടെ ഭൂഖണ്ഡം. ഒരു പാപവും ചെയ്തിരുന്നില്ല. സിംഹവും ആടും ഒന്നിച്ച് വെള്ളം കുടിച്ചിരുന്നു, ക്ഷീരഖണ്ഡമായിരുന്നു. ബാബയും പറയുന്നു കുട്ടികളേ ക്ഷീരഖണ്ഡമായിരിക്കു. പുണ്യാത്മാക്കളുടെ ലോകത്തില് തമോപ്രധാനമായ ആത്മാക്കള് എവിടെ നിന്ന് വന്നു. ഇപ്പോള് ബാബ പ്രകാശം നല്കി. നമ്മള് തന്നെയായിരുന്നു സതോപ്രധാനമായ ദേവീ-ദേവതകള് എന്ന് നിങ്ങള്ക്കറിയാം. സര്വ്വഗുണ സമ്പന്നം, 16 കലാ സമ്പൂര്ണ്ണം……എന്നത് അവരുടെ മഹിമയാണ്. നമ്മള് തന്നെ അവരുടെ മഹിമ ചെയ്യുന്നു. നിര്ഗുണമാലയായ എന്നില് ഒരു ഗുണവുമില്ല, പ്രഭൂ അങ്ങ് വന്ന് ഞങ്ങളുടെ മേല് ദയ കാട്ടൂ അപ്പോള് ഞങ്ങള്ക്കും ഇങ്ങനെയാകാന് സാധിക്കും എന്ന് മനുഷ്യര് പറയുന്നു. ഇത് ആത്മാവാണ് പറയുന്നത്. ആത്മാവിനറിയാം ഇപ്പോള് നമ്മള് പാപാത്മാവാണ്. ദേവീ-ദേവതകള് ആണ് പുണ്യാത്മാക്കള് അവരെ പൂജിക്കുന്നു. എല്ലാവരും പോയി ദേവതകളുടെ ചരണങ്ങളില് നമിക്കുന്നു. സന്ന്യാസികളും തീര്ത്ഥാടനത്തിന് പോകുന്നു. അമര്നാഥ്, ശ്രീനാഥ് ദ്വാരയില് പോകുന്നു. അപ്പോള് ഇതാണ് പാപാത്മാക്കളുടെ ലോകം. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നപ്പോള് ഭാരതം പുണ്യാത്മാക്കളുടെ ലോകമായിരുന്നു. അതിനെയാണ് സ്വര്ഗ്ഗമെന്ന് പറയുന്നത്. മനുഷ്യര് മരിക്കുമ്പോള് സ്വര്ഗ്ഗത്തിലേക്ക് പോയി എന്ന് പറയുന്നു. എന്നാല് സ്വര്ഗ്ഗം എവിടെയാണ്? സ്വര്ഗ്ഗമായിരുന്നപ്പോള് സത്യയുഗമായിരുന്നു. മനുഷ്യര്ക്ക് എന്ത് തോന്നുന്നുവോ അത് പറയുന്നു. ഒന്നും മനസിലാക്കുന്നില്ല. സ്വര്ഗ്ഗത്തിലേക്ക് പോയി എങ്കില് തീര്ച്ചയായും നരകത്തിലായിരുന്നു. സന്ന്യാസികള് മരിക്കുമ്പോള് ജ്യോതി ജ്യോതിയില് ലയിച്ചു എന്ന് പറയുന്നു. അപ്പോള് വ്യത്യാസമായില്ലേ. ജ്യോതിയില് ലയിച്ചു അര്ത്ഥം പിന്നെ ഇവിടെ വരേണ്ടതില്ല. നിങ്ങള്ക്കറിയാം നമ്മള് ആത്മാക്കള് വസിക്കുന്ന ഇടത്തെ നിര്വ്വാണധാമമെന്ന് പറയുന്നു. വൈകുണ്ഡത്തെ നിര്വ്വാണധാമമെന്ന് പറയില്ല. കുട്ടികള്ക്ക് ജ്ഞാനത്തിന്റെ വളരെ മധുരമധുരമായ കാര്യങ്ങള് കേള്പ്പിക്കുന്നു, ഇത് വളരെ നല്ല രീതിയില് ധാരണ ചെയ്യണം.

നമ്മള്ക്ക് വൈകുണ്ഡത്തിലേക്കുള്ള വഴി പറഞ്ഞ് തരാന് ബാബ വന്നിരിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. ബാബ വന്നിരിക്കുകയാണ് രാജയോഗം പഠിപ്പിക്കുവാന്. പാവന ലോകത്തിലേക്കുള്ള വഴി പറഞ്ഞ് തന്ന് വഴികാട്ടിയായി കൂട്ടികൊണ്ട് പോകുന്നു. തീര്ച്ചയായും വിനാശവും മുന്നില് നില്പ്പുണ്ട്. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകുന്നു. പഴയ ലോകത്തിലാണ് ഉപദ്രവമൊക്കെ ഉണ്ടാകുന്നത്. അപ്പോള് ബാബ എത്ര മധുരമായതാണ്. അന്ധന്മാരുടെ ഊന്ന് വടിയാകുന്നു. മനുഷ്യര് ഘോര അന്ധകാരത്തില് അലഞ്ഞുകൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ പകല് ബ്രഹ്മാവിന്റെ രാത്രി എന്ന് പറയാറുണ്ട്. ബ്രഹ്മാവ് ഇവിടല്ലേ ഉള്ളത്. ബാബ വരുന്നത് രാത്രിയെ പകലാക്കാനാണ്. പകുതി കല്പം രാത്രി, പകുതി കല്പം പകലാണ്. ഇപ്പോള് നിങ്ങള്ക്ക് മനസിലായി. അവര് കരുതുന്നത് കലിയുഗം ചെറിയ കുട്ടിയാണെന്നാണ്. ഈ ലോകത്തിന്റെ വിനാശം ഉണ്ടാകണമെന്ന് ചിലപ്പോളൊക്കെ പറയുന്നു, എന്നാല് ഒന്നും മനസിലാക്കുന്നില്ല. ഇന്നത്തെ കാലത്ത് വീടൊക്കെ ഉപേക്ഷിച്ചിട്ട് പോകുവാന് പ്രയാസം തോന്നുന്നു. എന്തെങ്കിലും കാരണമുണ്ടായാല് വീട്ടില് നിന്ന് പോയി സന്ന്യാസി ആകുന്നു. സന്ന്യാസികള്ക്കും ലൈസന്സ് വേണമെന്ന് ഗവണ്മെന്റ് ഇടയ്ക്ക് ഓര്ഡിനന്സ് ഇറക്കിയിരുന്നു. വീട്ടില് നിന്ന് പിണങ്ങിപോയി സന്ന്യാസി ആകുകയല്ല വേണ്ടത്. സൗജന്യമായി വളരെ സമ്പത്ത് ലഭിക്കുന്നു. അത് പരിധിയുള്ള സന്ന്യാസമാണ്, നിങ്ങളുടേത് പരിധിയില്ലാത്ത സന്ന്യാസമാണ്. ഇപ്പോള് മുഴുവന് ലോകവും പതീതമാണ്, ഇതിനെ വീണ്ടും പാവനമാക്കുക എന്നത് ഒരേ ഒരു പതീത പാവനനായ ബാബയുടെ കര്ത്തവ്യമാണ്. സത്യയുഗത്തില് പവിത്ര ഗൃഹസ്ഥ ധര്മ്മമായിരുന്നു. ലക്ഷ്മീ-നാരായണന്റെ ചിത്രമൊക്കെയുണ്ട്. സര്വ്വഗുണ സമ്പന്നം…എന്ന് ദേവീ-ദേവതകളുടെ മഹിമ പാടാറില്ലേ. അവരുടേത് ഹഠയോഗ കര്മ്മ സന്ന്യാസമാണ്. എന്നാല് കര്മ്മത്തിന്റെ സന്ന്യാസമുണ്ടാകില്ല. മനുഷ്യര്ക്ക് കര്മ്മമില്ലാതെ ഒരു നിമിഷം പോലും ഇരിക്കാന് സാധിക്കില്ല. കര്മ്മ സന്ന്യാസമെന്ന വാക്ക് തന്നെ തെറ്റാണ്. ഇത് കര്മ്മയോഗമാണ്, രാജയോഗമാണ്. നിങ്ങള് സൂര്യവംശീ ദേവീ-ദേവതകളായിരുന്നു. നമ്മള്ക്ക് 84 ജന്മം എടുക്കേണ്ടിവരുന്നു എന്ന് നിങ്ങള്ക്ക് മനസിലായി. വര്ണ്ണത്തെ കുറിച്ചും മഹിമ പാടാറുണ്ട്. ബ്രാഹ്മണ വര്ണ്ണത്തെ കുറിച്ച് ആര്ക്കും അറിയില്ല.

ബാബയെയും ആസ്തിയെയും ഓര്മ്മിക്കു എന്ന് ബാബ നിങ്ങള് കുട്ടികള്ക്ക് മഹാമന്ത്രം നല്കുന്നു, എങ്കില് നിങ്ങള്ക്ക് രാജധാനിയുടെ തിലകം ലഭിക്കും. മധുരമായ ഓമനകളായ കുട്ടികളെ ഗൃഹസ്ഥത്തിലിരുന്നു കൊണ്ട് കമലപുഷ്പത്തിനു സമാനം ഇരിക്കു. ഏത് കാര്യമാണെങ്കിലും പറ്റുന്നത്ര സ്നേഹത്തോടെ നടത്തണം, ക്രോധത്തോടെ അരുത്. വളരെ മധുരതയുള്ളവരാകു. ബാബയുടെ ഓര്മ്മയില് ഇരുന്ന് സദാ പുഞ്ചിരിച്ച് കൊണ്ടിരിക്കണം. ദേവതകളുടെ ചിത്രം നോക്കു എത്ര ഹര്ഷിതമായിരിക്കുന്നു. അത് നമ്മള് തന്നെയായിരുന്നു എന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. നമ്മള് തന്നെയായിരുന്നു ദേവതകള് പിന്നെ ക്ഷത്രിയ, വൈശ്യ, ശൂദ്രനാകും എന്ന് നിങ്ങള്ക്കറിയാം. നമ്മള് ഇപ്പോള് സംഗമത്തില് ബ്രഹ്മാമുഖ വംശാവലിയായിരിക്കുന്നു. ബ്രഹ്മാമുഖ വംശാവലിയില് നിന്ന് ഈശ്വരവംശി. ബാബയുടെ ആസ്തിയായ മുക്തി, ജീവന് മുക്തി ലഭിക്കുന്നു. ദേവീ-ദേവതകളുടെ രാജ്യം ഉണ്ടായിരുന്നപ്പോള് മറ്റ് ധര്മ്മങ്ങള് ഉണ്ടായിരുന്നില്ല, ചന്ദ്രവംശികളും ഉണ്ടായിരുന്നില്ല എന്ന് നിങ്ങള്ക്കറിയാം. ഇതൊക്കെ മനസിലാക്കേണ്ട കാര്യങ്ങളല്ലേ. ഇത് നമ്മള് തന്നെയാകുന്നു(ഹം സോ) എന്നതിന്റെ അര്ത്ഥവും അവര് ആത്മാവ് തന്നെ പരമാത്മാവ് എന്നാക്കി. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് തന്നെയായിരുന്നു ദേവതകള് പിന്നെ ക്ഷത്രിയര്, …….ആകും. ഇത് ആത്മാവാണ് പറയുന്നത്. നമ്മള് ആത്മാക്കള് പവിത്രമായിരുന്നപ്പോള് ശരീരവും പവിത്രമായിരുന്നു. അതാണ് നിര്വികാരി ലോകം. ഇതാണ് വികാരി ലോകം. ദു:ഖധാമം, സുഖധാമം പിന്നെ ശാന്തിധാമം, അവിടെ നമ്മള് എല്ലാ ആത്മാക്കളും വസിക്കുന്നു. നമ്മള് ഇന്ത്യ- ചൈനക്കാര് എല്ലാവരും ഭായി- ഭായിയാണെന്ന് പറയുന്നു, എന്നാല് അര്ത്ഥവും മനസിലാക്കണ്ടേ. ഇന്ന് ഭായി- ഭായിയാണെന്ന് പറഞ്ഞിട്ട് നാളെ വെടിവെച്ചുകൊണ്ടിരിക്കും. ആത്മാക്കള് എല്ലാവരും ബ്രദേഴ്സ് ആണ്. പരമാത്മാവിനെ സര്വ്വവ്യാപി എന്ന് പറയുമ്പോള് എല്ലാവരും ഫാദര് ആകുന്നു. ഫാദര് ആസ്തി നല്കണം. ബ്രദേഴ്സിന് ആസ്തി എടുക്കണം. രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ബാബ പതീത- പാവനനല്ലേ, ബാബയിലൂടെ തന്നെ പാവനമാകണം. നാം മനുഷ്യനില് നിന്ന് ദേവതയാകാന് ആഗ്രഹിക്കുന്നു. മനുഷ്യനില് നിന്ന് ദേവത…..എന്ന് ഗ്രന്ഥത്തിലുമുണ്ട്. സെക്കന്റില് ജീവന്മുക്തി എന്ന് പാടാറുണ്ട്. നമ്മള് ദേവതകള് ജീവന് മുക്തരായിരുന്നു, ഇപ്പോള് ജീവന് ബന്ധനത്തിലാണ്. ദ്വാപരയുഗം മുതല് രാവണ രാജ്യം ആരംഭിക്കുന്നു പിന്നെ ദേവതകള് വാമമാര്ഗത്തിലേക്ക് പോകുന്നു. ഈ അടയാളങ്ങളും വെച്ചിട്ടുണ്ട്. ജഗന്നാഥപുരിയില് ദേവതകളുടെ വളരെ മോശമായ ചിത്രങ്ങള് ഉണ്ട്. മുമ്പ് ഇത് മനസിലാക്കാന് സാധിച്ചിരുന്നില്ല. ഇപ്പോള് എത്ര മനസിലായി. ദേവതകളുടെ ഇങ്ങനെയുള്ള മോശമായ ചിത്രങ്ങള് ഇവിടെ എന്തിന് വെച്ചിരിക്കുന്നു, കൂടാതെ ഉള്ളില് കറുത്ത ജഗന്നാഥന് ഇരിക്കുന്നു എന്ന് അത്ഭുതപ്പെട്ടിരുന്നു. ശ്രീനാഥ് ദ്വാരയിലും കറുത്ത ചിത്രം കാണിക്കുന്നു. ജഗന്നാഥന്റെ മുഖം എന്തുകൊണ്ടാണ് കറുത്തതായി കാണിച്ചിരിക്കുന്നതെന്ന് ആര്ക്കും അറിയില്ല. കൃഷ്ണനെക്കുറിച്ച് പറയുന്നു കൃഷ്ണനെ സര്പ്പം കടിച്ചതാണെന്ന്. രാമനെന്ത് സംഭവിച്ചു? നാരായണന്റെ മുഖവും കറുത്തതായി കാണിക്കുന്നു. ശിവലിംഗവും കറുത്തതായി കാണിക്കുന്നു, എല്ലാം തന്നെ തന്നെ കറുത്തതായി കാണിക്കുന്നു. ദൃഷ്ടി ഏത് പോലെയോ അതുപോലെ സൃഷ്ടി. ഇപ്പോള് എല്ലാവരും പതീത കറുത്തവരാണ്, അതുകൊണ്ട് ഭഗവാനെയും കറുത്തതായി ഉണ്ടാക്കി. ഏറ്റവും ആദ്യം ശിവന്റെ പൂജ ചെയ്തിരുന്നു, വജ്രം കൊണ്ടുള്ള ശിവലിംഗം ഉണ്ടാക്കിയിരുന്നു. ഇപ്പോള് അവയെല്ലാം അപ്രത്യക്ഷമായി. വളരെ വിലമതിപ്പുള്ള വസ്തുക്കള് ആണ്. പഴയ വസ്തുക്കള്ക്ക് മൂല്യം എത്ര കൂടുതലാണ്. പൂജ ആരംഭിച്ചിട്ട് 2500 വര്ഷങ്ങളായി, അപ്പോള് അത്ര പഴയതായിരിക്കും അല്ലാതെ വേറെ എന്തിരിക്കുന്നു ! പഴയ-പഴയ ചിത്രങ്ങള് ദേവീ-ദേവതകളുടേതാണ്. പിന്നെ ലക്ഷ കണക്കിന് വര്ഷം പഴക്കമുള്ളതാണെന്ന് പറയുന്നു. 5000 വര്ഷങ്ങള്ക്ക് മുമ്പ് ഭാരതം സ്വര്ഗമായിരുന്നു എന്ന് നിങ്ങള്ക്കറിയാം. ഇപ്പോള് കലിയുഗമാണ്, വിനാശം മുന്നില് നില്പ്പുണ്ട്. എല്ലാവര്ക്കും പോകണം. ബാബ എല്ലാവരേയും കൂട്ടികൊണ്ട് പോകും. ബ്രഹ്മാവിലൂടെ നിങ്ങള് ബ്രാഹ്മണനായി, പിന്നെ നിങ്ങള് ദേവതകള് പാലന ചെയ്യും. ഇക്കാര്യങ്ങളൊന്നും ഭഗവത് ഗീതയിലില്ല. ഈ ജ്ഞാനം അപ്രത്യക്ഷമാകും എന്ന് ബാബ പറയുന്നു. ലക്ഷ്മീ-നാരായണന് ത്രികാലദര്ശിയല്ല പിന്നെ എങ്ങനെ ഈ ജ്ഞാനം പരമ്പരയായി നടക്കും. ഇപ്പോള് നിങ്ങളാണ് ത്രികാലദര്ശികള്. നിങ്ങളാണ് ഇപ്പോള് ഏറ്റവും നല്ല സേവ ചെയ്യുന്നത്. അപ്പോള് നിങ്ങളാണ് സത്യം സത്യമായ ആത്മീയ സാമൂഹ്യ സേവകര്. നിങ്ങള് ഇപ്പോള് ആത്മാഭിമാനികളാകുന്നു. എങ്ങനെ ആത്മാവില് പിടിച്ചിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാം? ബാബ വ്യാപാരിയുമല്ലേ. സ്വര്ണ്ണത്തില് ഇരുമ്പിന്റെ അഴുക്ക് പിടിച്ച് പിടിച്ച് ആത്മാവ് പതീതമായി. ഇപ്പോള് എങ്ങനെ പാവനമാകും? ഹേ ആത്മാവേ, എന്നെ മാത്രം ഓര്മ്മിക്കു. പതീത പാവനനായ ബാബ ശ്രീമത്ത് നല്കുന്നു. ഭഗവാന്റെ വാക്ക്, ഹേ ആത്മാക്കളേ നിങ്ങളില് അഴുക്ക് പിടിക്കുന്നു, ഇപ്പോള് നിങ്ങള് പതീതമാണ്. പതീതര് മഹാത്മാവാകില്ല. ഒരേ ഒരു ഉപായമേ ഉള്ളൂ- എന്നെ മാത്രം ഓര്മ്മിക്കു. ഈ യോഗാഗ്നിയിലൂടെ നിങ്ങളുടെ വികര്മ്മം ഭസ്മമാകും. എത്ര ആശ്രമങ്ങളാണ്. അനേക പ്രകാരത്തിലുള്ള ഹഠയോഗത്തിന്റെ ചിത്രങ്ങള് വെച്ചിരിക്കുന്നു. ഇതാണ് യോഗം അഥവാ ഓര്മ്മയുടെ ഭട്ഠി. ശരി ഗൃഹസ്ഥവ്യവഹാരത്തിലിരുന്നുകൊള്ളൂ, ഭോജനമൊക്കെ ഉണ്ടാക്കു, കുട്ടികളെ സംരക്ഷിക്കു. ശരി രാവിലെ സമയം ഉണ്ടല്ലോ. പ്രഭാതത്തില് രാമനെ സ്മരിക്കൂ മനസ്സ് പവിത്രമാക്കൂ എന്ന് പറയാറുണ്ട്. ആത്മാവിലാണ് ബുദ്ധിയുള്ളത്. ഭക്തിയും രാവിലെയാണ് ചെയ്യാറുള്ളത്. നിങ്ങളും രാവിലെ എഴുന്നേറ്റ് ബാബയെ ഓര്മ്മിക്കു, വികര്മ്മത്തിന്റെ വിനാശം ചെയ്യൂ. എല്ലാ അഴുക്കും പോയി ആത്മാവ് സ്വര്ണ്ണമാകും, പിന്നെ ശരീരവും സ്വര്ണ്ണമായത് ലഭിക്കും. ഇപ്പോള് നിങ്ങളുടെ ആത്മാവ് 2 ക്യാരറ്റ് പോലും ഇല്ല. ഭാരതത്തിലെ ദേവീ-ദേവതകളുടെ 84 ജന്മങ്ങളുടെ കണക്ക് എടുക്കേണ്ടി വരും. ലോകത്തിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും പുനരാവര്ത്തിക്കുന്നു. എന്നാല് ആയുസ് എത്രയാണെന്ന് അറിയില്ല. കല്പത്തിന്റെ ആയുസിനെ കുറിച്ചുപോലും അറിയില്ല. ഞാന് വന്നിരിക്കുന്നു ശ്രീമത്ത് നല്കുവാന്, ശ്രേഷ്ഠരാക്കുവാന് എന്ന് ബാബ പറയുന്നു. ഓര്മ്മയുടെ അഗ്നിയിലൂടെ അഴുക്ക് ഇല്ലാതാകും, മറ്റ് ഉപായമില്ല. കുട്ടികള് സമര്ത്ഥരാകണം, ഭയപ്പെടരുത്. ആരുടെ കൂടെയാണോ ഭഗവാനായ ബാബ തന്നെ രക്ഷകനായി ഇരിക്കുന്നത് അവര് പിന്നെ ആരെ ഭയപ്പെടണം? നിങ്ങളെ ശാപമൊക്കെ എന്ത് ചെയ്യുവാനാണ്? ഒന്നും ചെയ്യാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഏത് കാര്യമാണെങ്കിലും സ്നേഹത്തോടെ നടപ്പിലാക്കണം, ക്രോധത്തോടെ അല്ല. ബാബയുടെ ഓര്മ്മയില് ഇരുന്ന് സദാ ഹര്ഷിതമായിരിക്കണം. സദാ ദേവതകളെപ്പോലെ പുഞ്ചിരിച്ച് കൊണ്ടിരിക്കണം.

2) ആത്മാവില് എന്ത് അഴുക്കാണോ പിടിച്ചിരിക്കുന്നത് അതിനെ ഓര്മ്മയുടെ അഗ്നിയിലൂടെ ഇല്ലാതാക്കണം. വികര്മ്മത്തിന്റെ വിനാശം ചെയ്യണം. സമര്ത്ഥനായി സേവ ചെയ്യണം. ഭയപ്പെടരുത്.

വരദാനം:-

മാസ്റ്റര് സര്വ്വശക്തിവാന് രാജയോഗി അവരാണ് ആരാണോ രാജാവായി തന്റെ കര്മ്മേന്ദ്രിയങ്ങളാകുന്ന പ്രജകളെ ആജ്ഞാനുസരണം നടത്തിക്കുന്നത്. രാജാവ് രാജദര്ബാര് നടത്താറുള്ളത് പോലെ താങ്കള് തന്റെ രാജ്യ ചുമതലയുള്ള കര്മ്മേന്ദ്രിയങ്ങളുടെ ദര്ബാര് ദിവസവും വിളിക്കൂ, സ്ഥിതിവിവരങ്ങള് ചോദിച്ചറിയൂ, അതായത് ഏതെങ്കിലും കര്മ്മേന്ദ്രിയങ്ങള് എതിരായി നില്ക്കുന്നുണ്ടോ, എല്ലാം നിയന്ത്രണത്തിലാണോ. ആര് മാസ്റ്റര് സര്വ്വശക്തിവാനാണോ അവരെ ഒരു കര്മ്മേന്ദ്രിയത്തിന് പോലും ഒരിക്കലും ചതിക്കാന് സാധിക്കില്ല. നില്ക്കാന് പറഞ്ഞാല് അവിടെ നില്ക്കും.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

1. വാസ്തവത്തില് ജ്ഞാനം പ്രാപ്തമാക്കുക എന്നത് ഒരൊറ്റ സെക്കന്റിന്റെ കാര്യമാണ്, പക്ഷെ മനുഷ്യര്ക്ക് ഒരു സെക്കന്റില് മനസ്സിലാകുകയാണെങ്കില് അവര്ക്ക് ഒറ്റ സെക്കന്റേ എടുക്കൂ. കേവലം തന്റെ സ്വധര്മ്മത്തെ അറിയണം അതായത് ഞാന് യഥാര്ത്ഥത്തില് ശാന്തസ്വരൂപ ആത്മാവാണെന്നും പരമാത്മാവിന്റെ സന്താനമാണെന്നും. ഇത് മനസ്സിലാക്കുക എന്നത് ഒരു സെക്കന്റിന്റെ കാര്യമാണ്, എന്നാല് ഇതില് നിശ്ചയം ചെയ്യുന്നതിന് വേണ്ടി ഏതെങ്കിലും ഹഠയോഗമോ ജപ-തപമോ ഏതെങ്കിലും വിധത്തിലുള്ള സാധന ചെയ്യേണ്ടതിന്റേയോ ആവശ്യകതയില്ല, കേവലം തന്റെ യഥാര്ത്ഥ സ്വരൂപത്തെ മനസ്സിലാക്കൂ. ബാക്കി നാം ഇത്രയും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, അതെന്തിന് വേണ്ടി? ഇക്കാര്യത്തില് മനസ്സിലാക്കിത്തരികയാണ്, നമ്മള് ഇത്രയും പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നത് അത് കേവലം ഇത്രയും കാര്യത്തിന് വേണ്ടിത്തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പ്രായോഗിക ജീവിതം ശരിയാക്കുന്നതിന് വേണ്ടി തന്റെ ഈ ദേഹബോധത്തില് നിന്ന് പൂര്ണ്ണമായും പുറത്ത് വരണം. യഥാര്ത്ഥത്തില് ആത്മബോധത്തില് സ്ഥിതി ചെയ്യാനും ദൈവിക ഗുണങ്ങള് ധാരണ ചെയ്യാനും പ്രയത്നം തീര്ച്ചയായും എടുക്കും. ഇതില് നാം ഓരോ സമയത്തും ഓരോ ചുവടിലും ശ്രദ്ധ കൊടുക്കുന്നു, എത്രയും മായയില് നിന്ന് ശ്രദ്ധയോടെയിരിക്കുന്നുവോ എങ്കില് എത്രതന്നെ പ്രതിബന്ധങ്ങള് വന്നാലും നമ്മളെ നേരിടാന് സാധിക്കില്ല. നമ്മള് സ്വയം സ്വയത്തെ വിസ്മരിക്കുമ്പോഴാണ് മായ നേരിടാന് വരുന്നത്. ഇപ്പോള് ഇത്രയും മാര്ജിന്ഉണ്ട് കേവലം പ്രാക്റ്റിക്കല് ജീവിതം ശ്രേഷ്ഠമാക്കുന്നതിന്റെ. ബാക്കി ജ്ഞാനമാണെങ്കില് സെക്കന്റിന്റെ കാര്യമാണ്.

2. നമ്മുടെ ഈ ഈശ്വരീയ ജ്ഞാനം നമ്മുടെ ബുദ്ധിയില് നിന്ന് ഉദിച്ചതല്ല, തന്റെ വിവേകമോ, കല്പനയോ സങ്കല്പമോ അല്ല, മറിച്ച് ഈ ജ്ഞാനം സൃഷ്ടിയുടെ രചയിതാവ് മുഖേന കേട്ടതാണ്. മാത്രമല്ല അത് കേള്ക്കുന്നതോടൊപ്പം അനുഭവത്തിലും വിവേകത്തിലും ആര് കൊണ്ടുവരുന്നുവോ അവര് പ്രാക്റ്റിക്കലായി താങ്കളെ കേള്പ്പിച്ചുകൊണ്ടിരിക്കുകയാണ്. അഥവാ തന്റെ വിവേകത്തിന്റെ കാര്യമാണെങ്കില് കേവലം തന്റെയടുത്തേ ഇരിക്കൂ, പക്ഷെ ഇതാണെങ്കില് പരമാത്മാവ് മുഖേന കേട്ട് തന്റെ വിവേകത്തിലൂടെ അനുഭവത്തിലൂടെ ധാരണ ചെയ്യുന്നു. എന്ത് കാര്യം ധാരണ ചെയ്യുന്നുവോ അത് തീര്ച്ചയായും വിവേകത്തിലും അനുഭവത്തിലും വരുമ്പോള് തന്റേതായി മാനിക്കപ്പെടുന്നു. ഇക്കാര്യവും ഇവരിലൂടെ നാം അറിഞ്ഞു. അപ്പോള് പരമാത്മാവിന്റെ രചന എന്താണ്? പരമാത്മാവ് ആരാണ്? അല്ലാതെ തന്റെ ഏതെങ്കിലും സങ്കല്പ്പത്തിന്റെ കാര്യമല്ല, അഥവാ ആണെങ്കില് തന്റെ മനസ്സില് ഉല്പന്നമാകും , അതിനാല് ആര് സ്വയത്തിന് സ്വയം പരമാത്മാവ് മുഖേന മുഖ്യമായ ധാരണായോഗ്യമായ പോയന്റ് ലഭിച്ചിട്ടുണ്ടോ അതാണ് യോഗം ചെയ്യാന് മുഖ്യം, പക്ഷെ യോഗം ചെയ്യുന്നതിന് വേണ്ടി ആദ്യം ജ്ഞാനം ആവശ്യമാണ്. യോഗം ചെയ്യുന്നതിന് വേണ്ടി ആദ്യം ജ്ഞാനം വേണം എന്ന് എന്തുകൊണ്ടാണ് പറയുന്നത്? ആദ്യം ചിന്തിക്കുക, മനസ്സിലാക്കുക പിന്നെ യോഗം ചെയ്യുക….എപ്പോഴും ഇങ്ങനെയാണ് പറയപ്പെടുന്നത്- ആദ്യം ജ്ഞാനം വേണം, അല്ലെങ്കില് വിപരീത കര്മ്മമാണ് നടക്കുക, അതിനാല് ജ്ഞാനം അത്യാവശ്യമാണ്. ജ്ഞാനം ഒരു ഉയര്ന്ന തലമാണ്, അത് അറിയുന്നതിന് വേണ്ടി ബുദ്ധി വേണം എന്തുകൊണ്ടെന്നാല് ഉയര്ന്നതിലും ഉയര്ന്ന പരമാത്മാവ് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓം ശാന്തി.

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top