09 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 8, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടിളെ - നിങ്ങള് വിവേകശാലിയായിട്ടുണ്ടെങ്കില് സമ്പാദിക്കുന്നതിനുള്ള അതിയായ താത്പര്യം ഉണ്ടായിരിക്കണം. ജോലിയില് നിന്നെല്ലാം സമയം കണ്ടെത്തി ബാബയെ ഓര്മ്മിക്കൂ എങ്കില് വരുമാനം ഉണ്ടായിക്കൊണ്ടിരിക്കും.

ചോദ്യം: -

മുന്പൊരിക്കലും ലഭിച്ചിട്ടില്ലാത്ത ഏതൊരു ശ്രീമതമാണ് ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ലഭിക്കുന്നത്?

ഉത്തരം:-

1- നിങ്ങള്ക്ക് ഈ സമയം ബാബ ശ്രീമതം നല്കുന്നു – മധുരമായ കുട്ടികളെ, അതിരാവിലെ എഴുന്നേറ്റ് ബാബയുടെ ഓര്മ്മയിലിരിക്കൂ എങ്കില് മുഴുവന് സമ്പത്തും ലഭിക്കും. 2- ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞു കൊണ്ടും കമല പുഷ്പ സമാനം ജീവിക്കൂ, ഇങ്ങനെയുള്ള ശ്രേഷ്ഠമായ നിര്ദ്ദേശം മറ്റൊരു സത്സംഗങ്ങളില് നിന്നും ഒരിക്കലും ലഭിക്കുകയില്ല. മറ്റൊരു സത്സംഗങ്ങളിലും അച്ഛന്റെയും സമ്പത്തിന്റെയും കാര്യം തന്നെയില്ല.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അങ്ങ് തന്നെയാണ് മാതാവും പിതാവും. .

ഓം ശാന്തി. ഭാരതത്തില് വിശേഷിച്ചും ലോകം മുഴുക്കെ പൊതുവെയും അനേക പ്രകാരത്തിലുള്ള സത്സംഗങ്ങളുണ്ട്. എന്നാല് നമ്മള് സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ് എന്ന് മനുഷ്യര് മനസ്സിലാക്കുന്ന ഒരു സത്സംഗമോ, പള്ളിയോ ക്ഷേത്രമോ ഉണ്ടായിരിക്കില്ല. ഇവിടെ നിങ്ങള് കുട്ടികള് ഇരിക്കുന്നു, എല്ലാ സെന്ററുകളിലും തന്റെ പരിധിയില്ലാത്ത അച്ഛന്റെ ഓര്മ്മയില് ഇരിക്കുന്നു – ഈ ഓര്മ്മയിലൂടെ തന്നെ നമ്മള് നമ്മുടെ അച്ഛനില് നിന്ന് സുഖധാമത്തിന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മനസ്സിലാക്കുന്ന ഒരു സത്സംഗമോ പള്ളിയോ ഉണ്ടായിരിക്കില്ല. ഇത് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് മാത്രമാണുള്ളത്. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് പരിധിയില്ലാത്ത അച്ഛന്റെ ഓര്മ്മയില് ഇരിക്കുകയാണ്. പുതിയ ലോകത്തിന്റെ സമ്പത്ത് നേടിക്കൊണ്ടിരിക്കുയാണ്. എല്ലാ കുട്ടികളും ഒരച്ഛനില് നിന്ന് സമ്പത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഇത്രയും വളരെയധികം കുട്ടികളുടെ അഭിവൃദ്ധി ഉണ്ടായിക്കൊണ്ടി രിക്കുന്നുണ്ട്. എല്ലാവര്ക്കും ശ്രീമതം ലഭിക്കുന്നു, അതിരാവിലെ എഴുന്നേറ്റ് അച്ഛനെ ഓര്മ്മിക്കൂ. നമ്മള് ബാബയില് നിന്ന് സമ്പത്തെടുക്കുന്നവരാണ്. നമ്മള് ആ അച്ഛന്റേതായിരിക്കുന്നു. ആത്മാവിനിപ്പോള് ബാബയില് നിന്ന് തിരിച്ചറിവ് ലഭിച്ചിരിക്കുന്നു. ബാബ നിര്ദ്ദേശം നല്കുന്നു, എന്നെ ഓര്മ്മിക്കൂ ഒപ്പം ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും പവിത്രമാകൂ. എല്ലാവര്ക്കും ഇവിടെ വന്നിരിക്കേണ്ടതില്ല. സ്കൂളില് പഠിച്ച് പിന്നീട് അവരവരുടെ വീട്ടിലേക്ക് പോകുന്നു. ഓരോ കുമാരനും കുമാരിക്കും തന്റെ ടീച്ചറില് നിന്ന് സമ്പത്തെടുക്കാന് സാധിക്കും. ദിവസവും പഠിച്ച് പിന്നീട് വീട്ടിലേക്ക് പോയി തന്റെ ജോലികാര്യങ്ങളെല്ലാം ചെയ്യൂ. നിങ്ങള് ഗൃഹസ്ഥ വ്യവഹാരത്തിലുമാണ് അതിനോടൊപ്പം വിദ്യാര്ത്ഥിയുമാണ്. ഗൃഹസ്ഥവ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കമല പുഷ്പ സമാനം ജീവിക്കണം. ഇങ്ങനെ ഒരു സന്യാസിയോ ഗുരുവോ പറയില്ല. ഇവിടെ നിങ്ങള് യഥാര്ത്ഥത്തില് ഗൃഹസ്ഥവ്യവഹാര ത്തില് ഇരുന്നുകൊണ്ടും പവിത്രമാകുന്നു. പവിത്രമായി മാറി പരംപിതാ പരമാത്മാവിനെ മറ്റാരും ഓര്മ്മിക്കുന്നില്ല. ഗീത കേള്ക്കുകയും വായിക്കുകയുമെല്ലാം ചെയ്യുണ്ട് എന്നാല് ഓര്മ്മിക്കുന്നില്ലല്ലോ. പറയുന്നതിലും ചെയ്യുന്നതിലും അന്തരമുണ്ട്. നിങ്ങള്ക്കറിയാം നമ്മുടെ ബാബ ജ്ഞാനസാഗരനാണ് ആ ബാബയില് മുഴുവന് സൃഷ്ടി ചക്രത്തിന്റെയും ജ്ഞാനമുണ്ട്. ഇപ്പോള് നമുക്കും ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ ചക്രം വളരെ നല്ലതാണ്. ഇത് പുരുഷോത്തമയുഗമായതുകാരണം നിങ്ങളുടെ ഈ ജന്മവും പുരുഷോത്തമമാണ്. അതിമാസം ഉണ്ടാകാറില്ലേ.

നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് ശരിക്കും ബാബയിലൂടെ പുരുഷോത്തമരായിക്കൊണ്ടിരിക്കുകയാണ്. മര്യാദ പുരുഷോത്തമരായി നമ്മള് വീണ്ടും മാറിക്കൊണ്ടിരിക്കുകയാണ്. വീണ്ടും 84 ന്റെ ചക്രം കറങ്ങി, ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. മറ്റൊരു സത്സംഗത്തിലും ഇത് മനസ്സിലാക്കി തരുന്നില്ല. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ലക്ഷ്മീ-നാരായണനെപോലെയാകണം. ആക്കിതീര്ക്കുന്നത് ഒരേഒരു ബാബയാണ് ഈ ലക്ഷ്മീ-നാരായണന്റെ ചിത്രമുപയോഗിച്ച് നിങ്ങള്ക്ക് നല്ല രീതിയില് മനസ്സിലാക്കികൊടുക്കാന് സാധിക്കും. തീര്ത്തും ബ്രഹ്മാവിലൂടെ യോഗബലത്തിലൂടെയാണ് ഇവര് ഈ പദവി നേടിയത്. ഇങ്ങനെ ബുദ്ധിയിലേക്ക് കൊണ്ട് വരണം. ബ്രഹ്മാ-സരസ്വതി, ലക്ഷ്മീ-നാരായണന്മാരുടെ രണ്ടു രൂപവും കാണിച്ചിട്ടുണ്ട്. ബ്രഹ്മാവും-സരസ്വതിയും പിന്നീട് പ്രജകളെയും കാണിക്കണം. ഓരോ കാര്യത്തിലും നല്ല രീതിയില് മനനം ചെയ്യണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ബ്രഹ്മാവിനോടും പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില് ഇതുപോലെയാകും. അര്ത്ഥം ബ്രഹ്മാമുഖവംശാവലികളായ എല്ലാവരോടും പറയുന്നു എന്നെ ഓര്മ്മിക്കൂ. എങ്ങനെ ഓര്മ്മിക്കണം ഇതും ബുദ്ധിയിലുണ്ട്. ചിത്രവും മുന്നില് വച്ചിട്ടുണ്ട്. ഇതില് മനസ്സിലാക്കി കൊടുക്കാന് വളരെ എളുപ്പമാണ.് ബാബയുടെ പരിചയം നല്കണം. പ്രദര്ശിനിയിലും ഇതില് മനസ്സിലാക്കി കൊടുക്കൂ. ഈ നിശ്ചയമുണ്ടാകും ഇത് ശരിക്കും എല്ലാവരുടെയും പരിധിയില്ലാത്ത അച്ഛനാണ്. ഈ കണക്കനുസരിച്ച് നമുക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കണം. നമ്മള് നിരാകാരീ ആത്മാക്കള് സഹോദരന്മാരാണ്. എപ്പോഴാണോ സാകാരത്തില് വന്ന് സഹോദരിയും-സഹോദര നുമാകുന്നത് അപ്പോഴാണ് പഠിക്കാന് സാധിക്കുന്നത്. സഹോദരിയും സഹോദരനുമാകുന്നത് ബ്രഹ്മാവിന്റെ കുട്ടികളാണ്. സമ്പത്ത് ബാബയില് നിന്നാണ് ലഭിക്കുന്നത് ഇത് ബുദ്ധിയില് ഉറപ്പിക്കണം. ഏതൊരാള്ക്കും മനസ്സിലാക്കി കൊടുക്കൂ. ആദ്യം ബാബയുടെ പരിചയം നല്കൂ. നമുക്ക് പരസ്പരം സഹോദര ബന്ധമാണുള്ളത് എന്നാല് സര്വ്വവ്യാപിയെന്ന് പറയുന്നതിലൂടെ പിതൃബന്ധമാകുന്നു. എല്ലാവരും പിതാക്കന്മാരാണെങ്കില് സമ്പത്ത് എവിടെ നിന്ന് ലഭിക്കും. സര്വ്വവ്യാപിയെന്ന് പറഞ്ഞ് താഴേക്ക് പതിച്ചുകൊണ്ടേവന്നു. സമ്പത്തൊന്നും തന്നെയില്ല. ഇപ്പോള് സഹോദര ബന്ധം തിരിച്ചറിയുന്നതിലൂടെ മാത്രമാണ് സമ്പത്ത് ലഭിക്കുന്നത്. ഇതില് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കുന്നതിലൂടെ ബുദ്ധിയില് അഷ്ടദേവതകള് തുടങ്ങി ആരെല്ലാമാണോ ഇരിക്കുന്നത് അവരെല്ലാം ഒഴിഞ്ഞ് പോകും. പറയൂ രണ്ടച്ഛന്മാരുണ്ട്. ആത്മീയ അച്ഛന്, ആരിലൂടെയാണോ എല്ലാവരുടെയും സദ്ഗതി ഉണ്ടാകേണ്ടത് ആ അച്ഛന് തന്നെയാണ് സുഖ-ശാന്തിയുടെ സമ്പത്ത് നല്കുന്നത്. എല്ലാവരും സുഖികളായി മാറുന്നു, അവരെയാണ് പറയുന്നത് ഹെവന്ലി ഗോഡ്ഫാദര്, സ്വര്ഗ്ഗത്തിന്റെ രചയിതാവ്. ആദ്യം ബാബയുടെ പ്രഭാവം ബുദ്ധിയില് ഇരുത്തണം. ഇതാണ് ആത്മാക്കളുടെ പരിധിയില്ലാത്ത അച്ഛന്. ഈ അച്ഛനെ തന്നെയാണ് പതിത-പാവനനെന്ന് പറയുന്നത്. ഇത് മനസ്സിലാക്കുമ്പോള് സന്തോഷത്തിന്റെ രസം ഉയരും ഒപ്പം പറയും ഞങ്ങള് ബാബയെ തീര്ച്ചയായും ഓര്മ്മിക്കും. ഞങ്ങള്ക്ക് നിശ്ചയമുണ്ട്, ഞങ്ങള് ബാബയെ ഓര്മ്മിച്ച് വിശ്വത്തിന്റെ അധികാരിയാകും. ഈ സന്തോഷം വളരെയധികമുണ്ടായിരിക്കും. വിവേകശാലിയായി ബുദ്ധിയില് പൂര്ണ്ണമായ നിശ്ചയം വരികയാണെങ്കില് പറയും ഇങ്ങനെയുള്ള പരിധിയില്ലാത്ത ബാബ ഏതൊരു ദാദയിലാണോ വരുന്നത്, ആദ്യം അവരെ കാണണം. ശിവബാബയ്ക്ക് ബ്രഹ്മാവിലൂടെ മാത്രമേ നമ്മളോട് സംസാരിക്കാന് സാധിക്കൂ. നിങ്ങള് ആത്മാവ് ബാബയെ കാണുന്നില്ലെങ്കില് എങ്ങനെ ഓര്മ്മിക്കും. കുട്ടി ദത്തെടുക്കപ്പെട്ടാല് ഓര്മ്മയുണ്ടായിരിക്കും. ദത്തെടുക്കപ്പെട്ടിട്ടില്ലെങ്കില് എങ്ങനെ ഓര്മ്മയുണ്ടാകും. ആദ്യം ബാബയുടേതാകൂ. ഇങ്ങനെയുള്ള ബാബയെ പെട്ടന്നുതന്നെ കാണണം. ബാബയും ചോദിക്കും നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നുണ്ടോ? ഞാന് നിങ്ങള് ആത്മാക്കളുടെ അച്ഛനാണ്. ശിവബാബ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ ആത്മാവിന്റെ അച്ഛന്, അത് തന്നെയാണ് നിങ്ങളുടേയും അച്ഛന്. ആ ബാബ ചോദിക്കുന്നു എല്ലാ ആത്മാക്കളുടെയും അച്ഛന് ഒന്നു തന്നെയാണെന്ന് നിങ്ങള്ക്ക് നിശ്ചയമുണ്ടോ? ആ അച്ഛനാണ് സമ്പത്ത് നല്കുക. പവിത്രമായും മാറണം. ബാബയെ ഒഴിച്ച് മറ്റെല്ലാം മറക്കണം. നിങ്ങള് ആത്മാവ് വീട്ടില് നിന്ന് നഗ്നമായല്ലേ വന്നത്. ദേഹമോ സംബന്ധിയോ ഒന്നുമില്ലായിരുന്നു. ആത്മാവ് ശരീരത്തില് പ്രവേശിച്ച് ശരീരം വലുതാകുമ്പോള് അവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു ഇത് നിങ്ങളുടെ അച്ഛനാണ്, ഇത് നിങ്ങളുടെ ഇന്നാളാണ്. ആത്മാവ് എല്ലാ സംബന്ധങ്ങളില് നിന്നും വേറിട്ടതാണ്. ആത്മാവ് ശരീരം ഉപേക്ഷിക്കുന്നതിനെ പറയുന്നു- താങ്കള് മരിച്ചാല് ലോകവും മരിച്ചു. ബന്ധനരഹിതമാകുന്നു, അടുത്ത ശരീരം ലഭിക്കുന്നത് വരെ. മാതാവിന്റെ ഗര്ഭത്തില് പ്രവേശിച്ച് പുറത്ത് വന്ന്, വിവേകശാലിയായതിന് ശേഷം പിന്നീടാണ് സംബന്ധത്തിന്റെ കാര്യം വരുന്നത്. അതുകൊണ്ട് ഇവിടെയും നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം. ജീവിച്ചിരിക്കെ എല്ലാം മറക്കണം. ഒരു ബാബയെ ഓര്മ്മിക്കണം – ഇതാണ് അവ്യഭിചാരി ഓര്മ്മ. ഇതിനെ തന്നെയാണ് യോഗമെന്ന് പറയുന്നത്. ലോകത്തിലാണെങ്കില് മനുഷ്യര്ക്ക് അനേകരുടെ ഓര്മ്മയാണുള്ളത്. നിങ്ങളുടേതാണ് അവ്യഭിചാരി ഓര്മ്മ. ആത്മാവിനറിയാം ശരീരത്തിന്റെ ഈ എല്ലാ സംബന്ധങ്ങളും ഇല്ലാതാകാനുള്ളതാണ്. നമ്മുടെ സംബന്ധം ഒരു ബാബയോടൊപ്പമാണ്, എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ, വികര്മ്മം വിനാശമാകും. മിത്ര-സംബന്ധികളെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മമുണ്ടാകും, അങ്ങനെയുമല്ല. വികര്മ്മം അപ്പോഴാണ് ഉണ്ടാകുന്നത് എപ്പോഴാണോ അങ്ങനെയുള്ള തെറ്റായ കര്മ്മം ചെയ്യുന്നത്. അല്ലാതെ ആരെയും ഓര്മ്മിക്കുന്നതിലൂടെ വികര്മ്മമാകില്ല, ഒന്നുണ്ട്, സമയം തീര്ച്ചയായും വ്യര്ത്ഥമാകും. ഒരു ബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മം വിനാശമാകുന്നു. ഇത് പാപം മുറിക്കുന്നതിനുള്ള യുക്തിയാണ്. മറിച്ച്, സംബന്ധങ്ങളെല്ലാം ഓര്മ്മയുണ്ടായിരിക്കും. ശരീര നിര്വ്വഹാര്ത്ഥം ജോലി മുതലായ എല്ലാം കാര്യങ്ങളും ചെയ്യൂ എന്നാല് എത്രത്തോളം സമയം ലഭിക്കുന്നോ ഓര്മ്മിച്ചുകൊണ്ടിരിക്കൂ, എങ്കില് കറയില്ലാതാകും. അടിസ്ഥാന കാര്യം ഇതാണ്. ഉള്ളിന്റെ ഉള്ളില് ചിന്തിക്കൂ എങ്ങനെ പാവനമാകാം. ബാബയെ ഓര്മ്മിക്കേണ്ടതായുണ്ട്. ഗൃഹസ്ഥ വ്യവഹാരത്തില് കഴിയണം. സന്യാസിമാര് പോലും ശരീരം ഉപേക്ഷിച്ച് പോയി ഗൃഹസ്ഥികളുടെ അടുത്താണ് ജന്മമെടുക്കുന്നത്. ജന്മ-ജന്മാന്തരത്തേക്ക് പാവനമായി ആരും മാറുന്നില്ല. ഇപ്പോള് നിര്വ്വികാരീലോകമേയില്ല. ഇതാണ് വികാരീ ലോകം. ഇതില് നിന്ന് ആര്ക്കും രക്ഷപ്പെടാന് സാധിക്കില്ല. വികാരീ ലോകത്തില് ജീവിക്കുന്നത് കാരണം എന്തെങ്കിലുമെല്ലാം കുറവ് തീര്ച്ചയായും ഉണ്ട്. ഉള്ളത് രണ്ട് ലോകങ്ങളാണ്. വികാരീ ലോകവും നിര്വ്വികാരീ ലോകവും, പാവന ലോകത്തില് ദേവതകളായിരുന്നു ജീവിച്ചിരുന്നത് ഇത് മനസ്സിലാക്കികൊടുക്കാന് വളരെ സഹജമായിരിക്കും. ഈ പതിത ലോകത്തിന്റെ വിനാശം ഇപ്പോള് സംഭവിക്കണം. വിനാശത്തിന് മുന്പ് ബാബയില് നിന്ന് സമ്പത്തെടുക്കണം. ബാബ പറയുന്നു- ദേഹത്തിന്റെ സംബന്ധം ഉപേക്ഷിച്ച് സ്വയം ആത്മാവെന്ന് നിശ്ചയിക്കൂ ഒപ്പം ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമാകും. ബാബ പറയുന്നു – നിങ്ങളെന്നെ പതിത-പാവനനെന്നല്ലേ പറയുന്നത്. ഗംഗയില് മുങ്ങുന്നവര് ധാരാളമുണ്ട്. അങ്ങനെ ആരും തന്നെ പാവനമാകില്ല. പ്രദര്ശിനിയില് വളരെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട്. പ്രജാപിതാവ് ഇവിടെയാണ് ഉണ്ടായിരിക്കേണ്ടത്. താഴെ ഈ ബ്രഹ്മാവും ബ്രഹ്മാകുമാര്-കുമാരിമാരും തപസ്യ ചെയ്തുകൊണ്ടിരിക്കുന്നു. ഈ കാര്യം വളരെ നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. ഏതൊരാള്ക്കും ഹൃദയപൂര്വ്വം മനസ്സിലാക്കി കൊടുക്കണം. തപ്പിത്തടയുന്നതിലൂടെ പേര് മോശമാക്കും. നോക്കൂ അഥവാ നിങ്ങളെവിടെയെങ്കിലും ആശയക്കുഴപ്പത്തില് വരികയാണെങ്കില് പറയൂ അല്പസമയം ഇരിക്കൂ ഞാന് മറ്റൊരു സഹോദരിയെ അയക്കാം. തന്നെക്കാളും സമര്ത്ഥത കൂടിയവരുണ്ടായിരിക്കില്ലേ. പ്രദര്ശിനിയിലും മേളയിലുമെല്ലാം മനസ്സിലാക്കി കൊടുക്കുന്നത് ശരിയായാണോ എന്ന മേല്നോട്ടവും നടത്തണം. ആരും സംവാദമൊന്നും നടത്തുന്നില്ലല്ലോ. ഗേറ്റിലും തിരിച്ചറിയാനുള്ളവര് ഉണ്ടായിരിക്കണം. അനേക പ്രകാരത്തിലുള്ളവര് വരുന്നതല്ലേ. വലിയ ആളുകള്ക്ക് തീര്ച്ചയായും ആദരവ് നല്കും. വ്യത്യാസം തീര്ച്ചയായും ഉണ്ടായിരിക്കും. ഇതില് ഇവരോട് സ്നേഹമുണ്ട്, ഇവരോടില്ല ഇങ്ങനെ തോന്നാന് പാടില്ല. ദ്വൈത ദൃഷ്ടി പാടില്ല. ഇതിനെ ദ്വൈതമെന്ന് പറയില്ല. മനസ്സിലാക്കും ഇവിടെ വലിയ ആളുകളെ ആദരിക്കുകയാണെന്ന്. സേവനയുക്തരായവെരെ ആദരിക്കില്ലേ. ആരെങ്കിലും കെട്ടിടമുണ്ടാക്കിയാല് അവരെ തീര്ച്ചയായും ആദരിക്കും. നിങ്ങള്ക്ക് വേണ്ടിയല്ലേ കെട്ടിടമുണ്ടാക്കിയത്. ആരാണോ പരിശ്രമിച്ച് രാജാവാകുന്നത് അപ്പോള് പ്രജകള് തീര്ച്ചയായും അവരെ സത്ക്കരിക്കില്ലേ. കുറഞ്ഞ പദവിയിലുള്ളവരെക്കാളും കൂടുതല് സത്ക്കാരം ഉയര്ന്ന പദവിയിലുള്ളവര്ക്ക് ഉണ്ടായിരിക്കില്ലേ. മുഴുവന് ലോകത്തിലുമുള്ള ആത്മാക്കള് പരിധിയില്ലാത്ത ബാബയുടെ കുട്ടികളാണ്. എന്നാല് ജന്മമെടുത്തത് ഭാരതത്തിലാണ്. ഏതൊരു ഭാരതവാസിയാണോ മുന്പ് ഉയര്ന്നവരായിരുന്നത്, അവരിപ്പോള് താഴ്ന്നവരായിരിക്കുന്നു. ഇപ്പോള് ബാബ പറയുന്നു ഞാന് വന്നിരിക്കുന്നു പഠിപ്പിക്കുന്നതിന്. ഞാന് ഭാരതത്തില് വരുന്നു അപ്പോള് എല്ലാവരുടെയും മംഗളമുണ്ടാകുന്നു. വിശേഷിച്ചും, പോതുവായും അങ്ങനെ ഉണ്ടാകാറില്ലേ. ഇപ്പോള് ഭാരതം തന്നെയാണ് നരകം, വീണ്ടും സ്വര്ഗ്ഗമാകണം. അങ്ങനെയെങ്കില് ഭാരതത്തിലേക്ക് തന്നെയല്ലേ വരിക മറ്റെവിടെയെങ്കിലും പോയി എന്ത് ചെയ്യാനാണ്. ഭക്തി മാര്ഗ്ഗത്തില് ഭാരതത്തില് തന്നെയാണ് ഏറ്റവുമാദ്യം സോമനാഥന്റെ വലിയ പ്രശസ്ഥമായ ക്ഷേത്രമുണ്ടാക്കിയത്. ഏതുപോലെയാണോ ഏറ്റവും വലിയ ചര്ച്ച് വിദേശത്തുണ്ടാക്കുന്നത് എന്തുകൊണ്ടെന്നാല് പോപ്പിന്റെ രാജ്യമാണ്. എല്ലാ ചര്ച്ചുകളും ഒരുപോലെയല്ല. നമ്പര്വൈസായിരിക്കില്ലേ. സോമനാഥ ക്ഷേത്രം വജ്ര-രത്നങ്ങളാല് എത്രത്തോളം നിറഞ്ഞതായിരുന്നു, മുസല്മാന്മാര് തുടങ്ങി എല്ലാവരും കൊള്ളയടിച്ച് കൊണ്ട് പോയി. വളരെ സമ്പന്നമായിരുന്നു. പള്ളിയില് നിന്ന് എന്ത് കൊള്ളയടിക്കാന് സാധിക്കും. മനുഷ്യര് ധനത്തിന്റെ പിറകിലല്ലേ പോകുന്നത്. മുഹമ്മദ് ഗസ്നി എത്ര കൊണ്ട് പോയി. പിന്നീട് ഇംഗ്ലീഷുകാര് വന്നു, അവരും ഇവിടെ നിന്ന് ധനം കയറ്റുമതി ചെയ്തു. വളരെ ധനം കൊണ്ടുപോയി. ഇപ്പോള് അത് നിങ്ങള്ക്ക് തിരിച്ച് ലഭിച്ചുകൊണ്ടിരിക്കുന്നു, കോടിക്കണക്കിന് രൂപ നല്കുന്നു. ഇതെല്ലാം സമയം വരുമ്പോള് ലഭിച്ചുകൊണ്ടിരിക്കുന്നു. വിഹിതം കിട്ടിയില്ലെങ്കില് സമയമാകുമ്പോള് എങ്ങനെ കാര്യം നടക്കും. ബാബ ഈ നാടകം എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് മനസ്സിലാക്കി തരികയാണ്. ഈ കൊടുക്കല്-വാങ്ങലിന്റെ കണക്കെങ്ങനെയാണ്. വീണ്ടും നിങ്ങള് കുട്ടികള്ക്കിപ്പോള് സ്വര്ഗ്ഗത്തിന്റെ അധികാരിയാകണം. ഈ ലോകത്തിന്റെ ചരിത്രവും-ഭൂമിശാസ്ത്രവും എങ്ങനെയാണ് കറങ്ങുന്നത്, അതും കുട്ടികള്ക്ക് മനസ്സിലാക്കി തന്നിരിക്കുന്നു. എന്നിട്ട് പറയുന്നു കുട്ടികളെ മന്മനാഭവ. ഇതെല്ലാം വീണ്ടും ആവര്ത്തിക്കും. ഓരോ വസ്തുവും സതോയില് നിന്ന് തമോപ്രധാനമാകും. പകല് സമയം ജോലി കാര്യങ്ങളെല്ലാം ചെയ്യുന്നു, ആ സമയം വിടൂ. ബാക്കി എത്ര സമയം ലഭിക്കുന്നോ എന്നെ ഓര്മ്മിക്കൂ. ജോലിക്കിടയിലും പലപ്പോഴും സമയം ലഭിക്കുന്നുണ്ട്. പലരുടെയും ജോലി ഇങ്ങനെയുള്ളതാണ്, കേവലം ഒപ്പിട്ടു, തീര്ന്നു. ഇങ്ങനെയും ധാരാളം പേര് ഫ്രീയായുണ്ട്. പിന്നെ രാത്രിയും സമയമുണ്ടല്ലോ. പകല് സമയം ശരീര നിര്വ്വാഹാര്ത്ഥം സമ്പാദിക്കൂ, രാത്രിയില് പിന്നീട് ഈ സമ്പാദ്യമുണ്ടാക്കൂ. ഇത് ഭാവി 21 ജന്മത്തേക്ക് വേണ്ടിയുള്ളതാണ്. പറയുകയാണ് ഒരുമണിക്കൂര്, അല്ലെങ്കില് അരമണിക്കൂര് – എത്ര സാധിക്കുമോ ബാബയുടെ ഓര്മ്മയിലിരിക്കുകയാണെങ്കില് നിങ്ങള്ക്ക് വളരെ സമ്പാദ്യമുണ്ടാകും. ആരാണോ വിവേകശാലികള് അവര് മനസ്സിലാക്കും ശരിക്കും വളരെ സമ്പാദ്യമുണ്ടാക്കാന് സാധിക്കും. ചിലര് ചാര്ട്ടും എഴുതാറുണ്ട് – ഞാന് ഇത്ര സമയം ഓര്മ്മിച്ചു. അജ്ഞാനകാലത്തില് പോലും പലരും തന്റെ ദിനചര്യ എഴുതാറുണ്ട്. നിങ്ങളും ചാര്ട്ടെഴുതുകയാണെങ്കില് ശ്രദ്ധയുണ്ടായിരിക്കും. സമയമൊന്നും പാഴായി പോകുന്നില്ലല്ലോ! വികര്മ്മമൊന്നും ചെയ്തില്ലല്ലോ! ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഏതൊരു ദേഹധാരിയെയും ഓര്മ്മിച്ച് തന്റെ സമയം വ്യര്ത്ഥമാക്കിക്കളയരുത്. വികര്മ്മമാകുന്ന വിധത്തിലുള്ള ഒരു തെറ്റായ കര്മ്മവും ചെയ്യരുത്.

2) ജീവിച്ചിരിക്കെ എല്ലാം മറന്ന് ഒരു ബാബയെ ഓര്മ്മിക്കണം. ശരീര നിര്വ്വഹാര്ത്ഥം കര്മ്മവും ചെയ്യണം. അതിനോടൊപ്പം വിവേകശാലിയായി രാത്രിയിലും ഈ അവിനാശീ സമ്പാദ്യം ഉണ്ടാക്കണം. ഓര്മ്മയുടെ ചാര്ട്ട് വെയ്ക്കണം.

വരദാനം:-

ആര് സദാ പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലിരിക്കുന്നുവോ അവര് ഒരിക്കലും ഏത് ദൃശ്യവും കണ്ട് പരിഭ്രമിക്കുകയോ ചഞ്ചലപ്പെടുകയോ ഇല്ല, സദാ അചഞ്ചലരും ദൃഢതയുള്ളവരുമായിരിക്കുന്നു, എന്തുകൊണ്ടെന്നാല് പരിധിയില്ലാത്ത വൈരാഗ്യവൃത്തിയിലൂടെ നഷ്ടോമോഹാ സ്മൃതി സ്വരൂപരായി മാറുന്നു. അഥവാ അല്പമെന്തെങ്കിലും കണ്ട് അംശമാത്രമെങ്കിലും ചഞ്ചലപ്പെടുകയോ മോഹമുദിക്കുകയോ ചെയ്താല് അംഗദന് സമാനം അചഞ്ചലരും ദൃഢതയുള്ളവരുമെന്ന് പറയില്ല. പരിധിയില്ലാത്ത വൈരാഗ്യവൃത്തിയില് ഗംഭീരതയോടൊപ്പം രമണീയതയും അടങ്ങിയിട്ടുണ്ട്.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top