09 November 2021 Malayalam Murli Today | Brahma Kumaris

09 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

8 November 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, മധുരമായ അച്ഛനെയും മധുരമായ രാജധാനിയെയും ഓര്മ്മിക്കൂ, എങ്കില് വളരെ വളരെ മധുരമായി തീരും.

ചോദ്യം: -

നിങ്ങള് കുട്ടികള് ഏതൊരു പുരുഷാര്ത്ഥം ചെയ്താണു മനുഷ്യനില്നിന്ന് ദേവതയാകുന്നത്?

ഉത്തരം:-

നിങ്ങള് ഇപ്പോള് ജ്ഞാനമാനസരോവരത്തില് മുങ്ങി ജ്ഞാന അപ്സരസാകുന്നു. ജ്ഞാനസ്നാനത്തിലൂടെ നിങ്ങളുടെ സ്വഭാവം മാറുന്നു. അവഗുണങ്ങളെല്ലാം വിട്ടുപോകുന്നു. ബാബയെയും വിഷ്ണുപുരിയേയും ഓര്മ്മിച്ച് നിങ്ങള് പാവനമായ ദേവതയാകുന്നു. ദേവതകള്ക്ക് പവിത്രതയുടെ ആകര്ഷണമുണ്ട്. അതുകൊണ്ടാണ് മനുഷ്യര് ദൂര-ദൂരങ്ങളില് നിന്ന് ദേവതകളുടെ ക്ഷേത്രങ്ങളിലേക്ക് ആകര്ഷിക്കപ്പെട്ടുപോകുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

നമ്മളുടെ തീര്ത്ഥ സ്ഥാനം വേറെയാണ്….

ഓം ശാന്തി മധുര മധുരമായ ആത്മീയ കുട്ടികള് ഈ പാട്ടു കേട്ടു. കുട്ടികളെ തന്നെയാണ് ഭാഗ്യനക്ഷത്രം എന്ന മഹിമ പാടിയിരിക്കുന്നത്. ജ്ഞാന സൂര്യന്, ജ്ഞാന ചന്ദ്രന്, ജ്ഞാന ഭാഗ്യനക്ഷത്രങ്ങള്. ആ സൂര്യനും ചന്ദ്രനും ഭൂമിയാകുന്ന മണ്ഡപത്തിനെ പ്രകാശിപ്പിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ മഹിമ അവയെ വെച്ച് പാടിയിരിക്കുന്നത്. നിങ്ങള് ജ്ഞാനനക്ഷത്രങ്ങളാണ്, ജ്ഞാനനക്ഷത്രം എന്ന് സ്ഥൂല നക്ഷത്രങ്ങളെ പറയില്ല. ജ്ഞാനസൂര്യനെന്ന പേര് കേള്ക്കുമ്പോള് കരുതുന്നു ഒരുപക്ഷെ ആ സൂര്യന് ജ്ഞാന സ്വരൂപമായിരിക്കുമെന്ന്, എന്തുകൊന്നൊല് മനസ്സിലാക്കുന്നത കല്ലിലും മുള്ളിലും ഭഗവാനുണ്ടെന്ന് കരുതുന്നു, അതിനാല് സൂര്യനെ വളരെ മാനിക്കുന്നു. സ്വയത്തെ അവര് സൂര്യവംശികളെന്ന് പറയുന്നു. സൂര്യന്റെ പൂജ ചെയ്യുന്നു, പതാകയും സൂര്യന്റെയാണ്. നിങ്ങളുടേത് ത്രിമൂര്ത്തിയുടെ പതാകയാണ്. എത്ര അത്ഭുതകരമാണ്. സത്യമേവ ജയതേ എന്ന് എഴുതിയിട്ടുണ്ട്. വാസ്തവത്തില് വിശ്വത്തില് വിജയം പ്രാപ്തമാക്കിതരുന്നത് സത്യമായ ശിവനാണ്. നിങ്ങള് ശിവശക്തി പാണ്ഡവസേനയാണ്. അവര് പേരുകള് നല്കിയിരിക്കുന്നു- ത്രിമൂര്ത്തി മാര്ഗ്ഗ്, ത്രിമൂര്ത്തി ഹൗസ്. ഈ ത്രിമൂര്ത്തികളിലൂടെ ഞാന് എന്ത് കര്ത്തവ്യമാണ് ചെയ്യുന്നത് എന്ന് ബാബ ഇതിന്റെ അര്ത്ഥവും മനസിലാക്കി തരുന്നു. ബ്രഹ്മാവിലൂടെ സ്ഥാപനം….. അവര് ത്രിമൂര്ത്തി ചിത്രത്തില് നിന്ന് ശിവനെ ഒഴിവാക്കി ചിത്രത്തെ തെറ്റാക്കിയുണ്ടാക്കി. ഈ ത്രിമൂര്ത്തി ചിത്രത്തില് എത്ര രഹസ്യമുണ്ടെന്ന് ഇപ്പോള് നിങ്ങള്ക്കറിയാം. സത്യമായ ശിവബാബ ബ്രഹ്മാവിലൂടെ രാജ്യാധികാരം നല്കുന്നു. കല്പം മുമ്പത്തെപ്പോലെ നമ്മള് കുട്ടികള് ശിവബാബയിലൂടെ വീണ്ടും പവിത്രത, സുഖ-ശാന്തി, സമ്പത്ത് നിറഞ്ഞ രാജ്യം നേടുകയാണ്. വിദ്യ എപ്പോഴും ബ്രഹ്മചര്യത്തിലാണ് പഠിക്കുന്നത്. വരുമാനം കൂടുതലുണ്ടാക്കാന് ഇപ്പോള് ചിലരൊക്കെ വിവാഹത്തിനുശേഷവും കോഴ്സ് ചെയ്യാറുണ്ട്. ഇവിടെ നിങ്ങളുടെ വരുമാനം എണ്ണമറ്റതാണ്. കുട്ടികള്ക്കറിയാം ശിവബാബ നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കാന് വന്നിരിക്കയാണ്. ശ്രീമത്ത് ശ്രേഷ്ഠമാണെന്ന് പാടപ്പെട്ടിട്ടുണ്ട്. ബാബയുടെ കുട്ടിയെങ്കില് തീര്ച്ചയായും ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കും. സഹോദര-സഹോദരന്മാരുടെ നിര്ദേശമനുസരിച്ചല്ല. അങ്ങനെ വളരെ ജന്മം ജീവിച്ചു, അതിലൂടെ ഒരു പ്രയോജനവവുമുണ്ടായില്ല. ഇപ്പോള് ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കണം. സന്യാസികളും സഹോദര-സഹോദരന്മാരാണ്. ഇപ്പോള് ബാബ വന്നിരിക്കുന്നത് ശ്രേഷ്ഠമായ നിര്ദ്ദേശം നല്കാനാണ്. പ്രകൃതി ചികിത്സയുടെ മരുന്നുകള് വളരെയധികം ഉപയോഗിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ അല്പകാലത്തേക്കാണ്. ഇതാണ് 21 ജന്മങ്ങളിലേക്കുള്ള പ്രകൃതി-ചികിത്സ. അവര് പറയും തണുത്ത വെള്ളത്തില് സ്നാനം ചെയ്യുക, ഇങ്ങനെ ചെയ്യൂ, ആഹാരപാനീയങ്ങളില് പഥ്യം പാലിക്കൂ. ഇവിടെ ആ ആഹാരപാനീയങ്ങളുടെ വിഷയമില്ല. ഇവിടെ മധുരമായ അച്ഛന് കുട്ടികളോട് പറയുന്നു – ഇപ്പോള് എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങള് വളരെ മധുരമുള്ളവരാകും. ദേവതകള് മാധുര്യമുള്ളവരല്ലേ, അവര്ക്ക് എത്ര ആകര്ഷണമുണ്ട്. പണ്ട് ശിവ ക്ഷേത്രങ്ങളും വളരെ ഉയര്ന്ന പര്വ്വതങ്ങളിലാണ് ഉണ്ടാക്കിയിരുന്നത്. മനുഷ്യര് സാക്ഷാത്കാരം കിട്ടുവാനായി കാല്നടയായി പോയിരുന്നു കാരണം പവിത്രത ആകര്ഷിച്ചിരുന്നു. ദേവതകള് പവിത്രമായിരുന്നപ്പോള് വിശ്വത്തില് രാജ്യം ഭരിച്ചിരുന്നു. ഇപ്പോള് അവരുടെ ചിത്രങ്ങളുടെ മുന്പില് പോയി സ്തുതി പാടുന്നു, നമിക്കുന്നു. ആ മധുരമായ അച്ഛനെ സര്വ്വരും ഓര്മ്മിക്കുന്നുണ്ട്, ആ അച്ഛന് വരേണ്ടതും ഇവിടെ തന്നെയാണ.് അച്ഛനില് നിന്ന് വൈകുണ്ഠത്തിന്റെ അളവറ്റ സുഖം തീര്ച്ചയായും ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് അച്ഛനെ ഓര്മ്മിക്കുന്നത്. രാവണ രാജ്യത്തിന്റെ അന്ത്യമാകുമ്പോഴാണ് ബാബ വന്നിട്ട് സ്വര്ഗ്ഗത്തില് രാജ്യാധികാരം നല്കുന്നത്. ബാബ വരുന്നത് ഭാരതത്തിലാണ്. ശിവജയന്തിയും ഭാരതത്തിലാണ് ആഘോഷിക്കുന്നത് എന്നാല് ശിവനില് നിന്ന് എന്താണ് ലഭിക്കുന്നതെന്ന് ആര്ക്കുമറിയില്ല. നിങ്ങള് കുട്ടികളെ മാധുര്യമുളളവരാക്കുന്നതിനുവേണ്ടിയാണ് ഞാന് വന്നിരിക്കുന്നത് എന്ന് ബാബ പറയുന്നു. നിങ്ങള് എത്ര മോശമായിരുന്നു. ബാബ നോളജ്ഫുള് ആണ്. നിങ്ങള്ക്ക് മുഴുവന് ജ്ഞാനവും ലഭിക്കുന്നു. ബീജത്തിലല്ലേ മുഴുവന് ജ്ഞാനവും ഉണ്ടാവുക. ബാബയാണ് ബീജം, സത്യമാണ്, ചൈതന്യമാണ് കൂടാതെ ജ്ഞാനത്തിന്റെ സാഗരനാണ്. സത്യം പറയുന്നു. ബാബയും ആത്മാവാണ്, എന്നാല് പരമമാണ്. പരമാത്മ എന്നാല് പരമമായ ആത്മാവ് എന്നാണ് അര്ത്ഥം. പരമാത്മ വളരെ ഉയരത്തിലുള്ള പരംധാമത്തില് സദാ വസിക്കുന്നു. ഈശ്വരന് പേരും രൂപവും ഇല്ല എന്ന് വളരെയധികം പേര് വിശ്വസിക്കുന്നു. എന്നാല് നാമ രൂപത്തില് നിന്ന് വേറിട്ടതായി ഒരു വസ്തുവുമുണ്ടാകില്ല. പരമാത്മാവിന്റെ പേരാണ് ശിവന്. ശിവന് നിരാകാരിയാണ്, സര്വ്വരും ശിവന്റെ പൂജ ചെയ്യുന്നു. ഇപ്പോള് വന്നിരിക്കുന്നു. മുന്പ് നാം ദേഹാഭിമാനിയായിരുന്നു. ഇപ്പോള് ബാബ പറയുന്നു കുട്ടികളേ, ആത്മാഭിമാനിയായി ഭവിക്കു. ഗീതയിലും പറയുന്നു മന്മനാഭവ . ഗീതയില് ശിവന് പകരം കൃഷ്ണന്റെ പേരിട്ടതിലൂടെ മാത്രം എല്ലാം തെറ്റായി. ഗീത വായിച്ചാലും രാജ്യാധികാരമൊന്നും ലഭിക്കില്ല. സത്യയുഗത്തിലാണ് രാജ്യാധികാരം ലഭിക്കുന്നത്. ബാബ സംഗമയുഗത്തില് തീര്ച്ചയായും വരുന്നു. ഇപ്പോള് ഡ്രാമാ അനുസരിച്ച് ഭക്തി പൂര്ണ്ണമാകുന്നു. ഭക്തിക്ക് ശേഷമാണ് ജ്ഞാനം. ഇത് പഴയ ലോകമാണ്, സത്യയുഗമാണ് പുതിയ ലോകം. സത്യയുഗത്തില് സൂര്യവംശികളാണ് രാജ്യം ഭരിച്ചിരുന്നത്. ഇതാണ് രാജയോഗം. ഇതിലൂടെ നരനില് നിന്ന് നാരായണന്, നാരിയില് നിന്ന് ലക്ഷ്മിയാകുന്നു. സത്യയുഗത്തില് ഇവരുടെ രാജ്യഭരണമായിരുന്നു. നോക്കൂ, ഇപ്പോള് കലിയുഗത്തില് എന്താണ് നടക്കുന്നത്! ഇപ്പോള് നിങ്ങള് സത്യയുഗത്തിലേക്ക് പോകുന്നതിനുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭക്തിമാര്ഗ്ഗത്തിലെ എല്ലാ വേദശാസ്ത്രങ്ങളേയും ഉപേക്ഷിക്കണം. ജ്ഞാനം ലഭിച്ചെങ്കില് പിന്നെ ഭക്തിയുടെ ആവശ്യമില്ല. ജ്ഞാനത്തിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയാകുന്നു.

ബാബ വന്നിരിക്കുന്നത് ഭക്തിയുടെ ഫലം നല്കാനാണ്. ജ്ഞാനം പറഞ്ഞു തരുന്നു. ഇപ്പോള് നമുക്ക് പതീതത്തില് നിന്ന് തീര്ച്ചയായും പാവനമാകണം. കാരണം പതീതര്ക്ക് തിരിച്ച് പോകാന് സാധിക്കില്ല. മുക്തി ധാമത്തില് ഇരിക്കുന്നവര് എല്ലാം പാവനമായ ആത്മാക്കളാകണം. സുഖധാമത്തിലും സര്വ്വരും പവിത്രമായിട്ടുള്ളവരാണ്. ഇപ്പോള് കലിയുഗത്തില് സര്വ്വരും പതീതമാണ്. ഇപ്പോള് ഇവരെ ആര് പാവനമാക്കും? പതീത പാവനന് ഒരേ ഒരു ബാബയാണ്. ബാബ ഇപ്പോള് പറയുന്നു- ഞാന് ഈ ബ്രഹ്മാവിന്റെ അനേക ജന്മങ്ങളിലെ അന്തിമ ജന്മത്തില് വരുന്നു. ഏറ്റവും കൂടുതല് ഭക്തി ചെയ്ത നമ്പര് വണ് ഭക്തന് ഈ മുത്തച്ഛനാണ്. പിന്നെ ബ്രഹ്മാവെന്നോ അല്ലെങ്കില് ലക്ഷ്മീനാരായണന്റെ ആത്മാവെന്നോ പറയാം. ഇത് മനസിലാക്കേണ്ട വളരെ ഗൂഢമായ കാര്യമാണ്. വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ നാഭിയില് നിന്ന് വിഷ്ണുവും വന്നു……. വിഷ്ണു 84 ജന്മങ്ങള്ക്ക് ശേഷം ബ്രഹ്മാവാകുന്നു. ഈ കാര്യങ്ങള് ഒരു ശാസ്ത്രങ്ങളിലുമില്ല. ബ്രഹ്മാബാബയും ഗീത വായിക്കുമായിരുന്നു. ജ്ഞാനം ലഭിച്ചപ്പോള് ബാബ വിശ്വത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു എന്ന് മനസിലായി, വിഷ്ണുവിന്റെയും സാക്ഷാത്കാരമുണ്ടായി പിന്നെ പെട്ടെന്ന് തന്നെ ഗീതയെല്ലാം ഉപേക്ഷിച്ചു. ബാബയുടെ പ്രവേശനമുണ്ടായിതിനു ശേഷം ഒരിക്കലും ഗീത കൈകൊണ്ട് തൊട്ടിട്ടില്ല. ഒരേ ഒരു ബാബയെ ഓര്മ്മിക്കാന് തുടങ്ങി. ഞാനും ആ അച്ഛനില് നിന്ന് കേള്ക്കാന് തുടങ്ങി എന്ന് ബ്രഹ്മാബാബയും പറയുന്നു. ശിവബാബ പറയുന്നു ഞാന് കുട്ടികളോട് സംസാരിക്കുമ്പോള് ഈ ബ്രഹ്മാബാബയും കേള്ക്കുന്നുണ്ട്. ഞാന് ഈ ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പേര് അര്ജ്ജുനന് എന്ന് വെച്ചിരിക്കുന്നത്. ശാസ്ത്രങ്ങളില് കുതിരയുടെ രഥം കാണിച്ചിരിക്കുന്നു. എത്ര വ്യത്യാസമാണ്. കുതിരകളെ പൂട്ടിയ രഥത്തിലിരുന്നുകൊണ്ട് ഓരാള്ക്കാണോ ജ്ഞാനം നല്കിയത്? ഇത് എങ്ങനെ സംഭവ്യമാകും! ബാബ എങ്ങനെയാണ് പഠിപ്പിക്കുന്നതെന്ന് നിങ്ങള് പ്രാക്ടിക്കലായി കാണുന്നുണ്ട്. എത്ര സെന്ററുകളാണ്. പഠിപ്പിക്കാന് തീര്ച്ചയായും പാഠശാലയാണ് ആവശ്യം അല്ലാതെ യുദ്ധത്തിന്റെ മൈതാനമല്ല. ബാബ രാജയോഗം പഠിപ്പിക്കുന്നു. സത്യയുഗത്തില് ശാസ്ത്രങ്ങളൊന്നുമുണ്ടാകില്ല. ഞാന് ഇപ്പോള് ജ്ഞാനം കേള്പ്പിക്കുന്നു അതുമതി, സത്യയുഗത്തില് ആവശ്യമേയില്ല. പഴയ ലോകത്തിലുള്ളതെല്ലാം ചാരമായിപ്പപ്പോകും. ഇത് രാജസ്വ അശ്വമേധ യജ്ഞമാണ്. അശ്വമെന്ന് ഈ രഥത്തെയാണ് പറയുന്നത്, ഇതിനെ സ്വാഹ ചെയ്യണം. ആത്മാവ് ബാബയുടേതായാല് പിന്നെ ഈ പഴയ ശരീരവും ഇല്ലാതാകും. കൃഷ്ണപുരിയിലേക്ക് ഈ മോശമായ ശരീരമൊന്നും കൊണ്ടുപോകാന് പറ്റില്ല. ആത്മാവ് അമരനാണ്. ഹോളിയില് കാണിക്കാറുണ്ട് കോക്കി കത്തിപോകുന്നു, നൂല് കത്തില്ല. ബാബ ഇപ്പോള് പരിധിയില്ലാത്ത കാര്യങ്ങളാണ് പറഞ്ഞു തരുന്നത്-ഇപ്പോള് വരെ കേട്ടതെല്ലാം മറക്കൂ. ഇപ്പോള് ഭാരതം അസത്യഖണ്ഡമായിരിക്കുന്നു, ഇന്നലെ സത്യഖണ്ഡമായിരുന്നു. സത്യഖണ്ഡം ബാബയാണ് ഉണ്ടാക്കിയത്. പിന്നെ രാവണന് അസത്യഖണ്ഡമുണ്ടാക്കി. ഈ രാവണനാണ് സര്വ്വരുടെയും പഴയ ശത്രു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്മതി പിന്നെ അതനുസരിച്ച് നടക്കും. ദില്വാഡ ക്ഷേത്രത്തില് ആദി ദേവന്റെ പേര് മഹാവീരനെന്ന് വെച്ചിരിക്കുന്നു. എന്നാല് ഹനുമാനെയാണ് മഹാവീരനെന്നു പറയുന്നത്. അപ്പോള് എത്ര അന്തരം ഉണ്ടായി. ഈ ദില്വാഡ ക്ഷേത്രം നിങ്ങളുടെ ഓര്മ്മ ചിഹ്നമാണ്. മുകളില് സ്വര്ഗ്ഗം, താഴെ തപസ്യ. ആദിനാഥന്റെ മൂര്ത്തി സ്വര്ണ്ണം കൊണ്ടുള്ളതാണ്. ഭാരതം സ്വര്ണ്ണപക്ഷിയായിരുന്നു എന്ന് പറയാറില്ലെ. ഭാരതത്തിലുണ്ടായിരുന്നത്ര സ്വര്ണ്ണം വേറെ എവിടെയുമില്ല. സ്വര്ണ്ണത്തിന്റെ കൊട്ടാരങ്ങള് നിര്മ്മിച്ചിരുന്നു. മച്ചിലും ഭിത്തിയിലും വജ്രരത്നങ്ങള് പിടിപ്പിച്ചിരുന്നു. ക്ഷേത്രങ്ങളില് എത്ര വജ്രരത്നങ്ങള് ഉണ്ടായിരുന്നു. അതെല്ലാം പിന്നീട് കൊള്ളയടിച്ചു. മസ്ജിദില് കൊണ്ടു പിടിപ്പിച്ചു. ആ സമയം അപ്പോള് എത്ര വിലയുണ്ടായിരിക്കും? അളവറ്റ ധനമുണ്ടായിരുന്നു. അതുകൊണ്ടാണ് കൊള്ളയടിച്ചുകൊണ്ടുപോയത്. പ്രാചീന ഭാരതം വളരെ ധനികരാജ്യമായിരുന്നു. ഇപ്പോള് എത്ര നിര്ധനമായിരിക്കുകയാണ്. ദരിദ്രരുടെമേല് കരുണ കാട്ടാറുണ്ട്. രാവണന് എത്ര നിര്ധനനാക്കി. ബാബ വന്ന് ധനവാനാക്കുന്നു. ഇത് പരിധിയില്ലാത്ത നാടകമാണ്, ഇതിന്റെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് ആര്ക്കും അറിയില്ല. ബാബ നോളജ്ഫുള് ആണ്. ബാബ സര്വ്വരുടെയും ഉള്ളിലിരുന്ന് നോക്കുന്നു എന്നല്ല അര്ത്ഥം. പാപം എന്ത് ചെയ്യുന്നുവോ അതിന്റെ ശിക്ഷ തീര്ച്ചയായും ലഭിക്കുന്നു. ഇതെല്ലാം ഡ്രാമയില് എഴുതപ്പെട്ടതാണ്. പിന്നെ നോളജ്ഫുള് പതീത – പാവനന് എന്ന് വിളിക്കുന്നു. ഹേ ബാബ വരൂ, വന്ന് ഞങ്ങള്ക്ക് ജ്ഞാനം നല്കൂ, പാവനമാക്കൂ എന്ന് വിളിക്കുന്നു. അതുകൊണ്ട് ഞാന് ഈ കാര്യമാണ് വന്ന് ചെയ്യുന്നത്. ശാസ്ത്രങ്ങളിലെ കാര്യങ്ങളൊക്കെ മറക്കു എന്നിട്ട് ഞാന് എന്താണോ പറയുന്നത് അത് കേള്ക്കൂ എന്ന് ബാബ പറയുന്നു. ഇപ്പോള് ബാബയിലൂടെ രാജയോഗം പഠിക്കുന്നു. പിന്നീട് സൂര്യവംശികളാകൂ. പിന്നെ ചന്ദ്രവംശി, വൈശ്യവംശി, ശൂദ്രവംശിയാകും. ഈ ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലുണ്ട്. സത്യയുഗത്തില് എല്ലാം മറക്കും. അവിടെ ആരും ബാബയെ ഓര്മ്മിക്കുന്നില്ല. ആസ്തി കിട്ടികഴിയുമ്പോള് പിന്നെ എന്തിന് വേണ്ടി ഓര്മ്മിക്കണം? എത്ര നല്ല രീതിയിലാണ് മനസിലാക്കിതരുന്നത്. ഈ കാര്യങ്ങളൊന്നും ഒരു ശാസ്ത്രങ്ങളിലുമില്ല. ബാബയാണ് വൃക്ഷപതി. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. രചയിതാവ് ഒന്നാണോ അതോ കല്ലും ലോഹത്തകിടുമെല്ലാം രചയിതാവാണോ?

ബാബ പറയുന്നു രാവണന് നിങ്ങളുടെ ബുദ്ധിയെ എത്ര മോശമാക്കി. വലിയ വലിയ വിദ്വാന്മാര്ക്ക് എത്ര അഹങ്കാരമാണ്. ബാബയെ അറിയുക പോലുമില്ല ഒപ്പം രചനയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ചുമറിയില്ല. ബാബ പറയുന്നു – ഞാന് നിങ്ങള്ക്ക് രാജ്യാധികാരം നല്കി. നിങ്ങള് സര്വ്വ ധന-സമ്പത്തും ഇല്ലാതാക്കി. ഇപ്പോള് ഭിക്ഷ യാചിക്കുന്നു, അതുകൊണ്ടാണ് അസുരീയ സമ്പ്രദായമെന്ന് പറയുന്നത്. എന്നിട്ട് പറയുന്നു-നിര്ഗുണ ഹാരങ്ങളായ ഞങ്ങളില് ഒരു ഗുണവുമില്ല. ഇപ്പോള് നിങ്ങള് കുട്ടികള് ഗുണം ധാരണ ചെയ്യണം, അവഗുണങ്ങളെ കളയൂ. രാവണന് നിങ്ങളെ കുരങ്ങിനെപ്പോലെയാക്കി. ഇപ്പോള് ബാബ നിങ്ങളെ ദേവതയാക്കുന്നു. 5 വികാരങ്ങള് ഉള്ളവരെയാണ് കുരങ്ങെന്ന് പറയുന്നത് (നാരദന്റെ ഉദാഹരണം) ഇപ്പോള് നിങ്ങളുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. പിന്നെ നമ്മള് ദേവതയായിത്തീരും. ഈ ജ്ഞാന സരോവരത്തില് മുങ്ങി നാം ജ്ഞാന അപ്സരസാകും. അവര് പിന്നെ വെള്ളത്തിനെ മാന സരോവരം എന്ന് കരുതി. ഇത് ജ്ഞാന സ്നാനത്തിന്റെ കാര്യമാണ്. കുട്ടികള്ക്കിതറിയാം, ബാബ അയ്യായിരം വര്ഷങ്ങള്ക്കു മുമ്പത്തെപ്പോലെ നമ്മള്ക്ക് മനസിലാക്കിതരുകയാണ്, ഇതില് സംശയിക്കേണ്ട കാര്യമില്ല. പതീത-പാവനനായ ബാബയെയും വിഷ്ണുപുരിയെയും ഓര്മ്മിക്കുകയാണെങ്കില് നിങ്ങള് പാവനമായി തീരും. മനുഷ്യര് മുക്തിക്കുവേണ്ടി എത്രയാണ് ചിന്തിച്ച് തല ചീത്തയാക്കുന്നത്. എന്നാലും വീടിനെക്കുറിച്ച് ആര്ക്കും അറിയില്ല. ചിലര് കരുതുന്നു ആത്മാവ് ലയിച്ചു ചേരും. ചിലര് കരുതുന്നു ആത്മാവ് വേറൊരു ശരീരം എടുക്കുന്നില്ല. അനേക അഭിപ്രായങ്ങളാണ്, ബാബയെ ആര്ക്കും അറിയില്ല. ലോകത്തിലുള്ളവരെല്ലാം മനസ്സിലാക്കുന്നത് കൃഷ്ണഭഗവാന്റെ വാക്കുകള് എന്നാണ്. ഇവിടെ ബാബ പറയുന്നു- ശിവഭഗവാന്റെ വാക്കുകള് ആണ്. രണ്ടും തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമാണ്. പേര് തന്നെ മാറ്റിക്കളഞ്ഞു. ശരി.

മധുര-മധുരമായ കുട്ടികളെ, എന്ന് ബാപ്ദാദ രണ്ടു പേരും പറയുന്നു. രണ്ടുപേരുടെയും കുട്ടികളല്ലേ. ഈ ബ്രഹ്മാവും വിദ്യാര്ത്ഥിയാണ്. നിങ്ങളും വിദ്യാര്ത്ഥികളാണ്. ഇദ്ദേഹവും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഭാരതത്തെ പാവനമാക്കാന് സേവനത്തിലിരിക്കുന്നവരാണ് കുട്ടികള്. പാവനമാകാത്തവരെ ബാബ കണ്ടിട്ടും കാണാതിരിക്കും. ശിക്ഷകള് അനുഭവിച്ചു പിന്നീട് വന്ന് തോട്ടിപ്പണി ചെയ്യുന്നവര് ആകുമെന്ന് അറിയാം. പാവനമാകുന്നവരാണ് വിശ്വത്തിന്റെ അധികാരിയാകുന്നത് ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം..

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മധുരതയുള്ളവരാകാന് മധുരമായ ബാബയെ വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. സത്യമായ ബാബയോട് സത്യമായിരിക്കണം. ഒരേ ഒരു ബാബയുടെ ശ്രേഷ്ഠനിര്ദ്ദേശമനുസരിച്ച് നടക്കണം.

2) പുരുഷാര്ത്ഥം ചെയ്ത് സമ്പൂര്ണ്ണമാകണം. ഭാരതത്തിനെ പാവനമാക്കുന്നതിനുള്ള സേവനം ചെയ്യണം. ഒരു കാര്യത്തിലും സംശയമുണ്ടാകരുത്.

വരദാനം:-

ഏത് കാര്യം കാണുമ്പോഴും കേള്ക്കുമ്പോഴും അതിന്റെ സാരത്തെ മനസ്സിലാക്കൂ, ശേഷം പറയുന്ന വാക്കിലും ചെയ്യുന്ന കര്മ്മത്തിലും സാരം നിറഞ്ഞതാക്കൂ, എങ്കില് പുരുഷാര്ത്ഥം സരളമായി മാറും. അങ്ങിനെയുള്ള സരള പുരുഷാര്ത്ഥി എല്ലാ കാര്യങ്ങളിലും ഓള്റൗണ്ടറായിരിക്കും. അവരില് യാതൊരു കുറവുകളും കാണപ്പെടുകയില്ല. ഏതൊരു കാര്യത്തിലും ധൈര്യക്കുറവുണ്ടാകില്ല, എനിക്കിത് ചെയ്യാന് സാധിക്കില്ല എന്ന് അവരുടെ വായില് നിന്ന് വരില്ല. അങ്ങിനെയുള്ള സരള പുരുഷാര്ത്ഥി സ്വയം സരള ചിത്തരായിരിക്കും മറ്റുള്ളവരെയും സരളചിത്തരാക്കി മാറ്റും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top