09 March 2022 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

March 8, 2022

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - ഈ പഴയ ദേഹത്തിന്റെ ബോധം മറക്കൂ, ഇതില് നിന്ന് മമത്വം ഇല്ലാതാക്കുകയാണെങ്കില് നിങ്ങള്ക്ക് ഫസ്റ്റ് ക്ലാസ്സ് ശരീരം ലഭിക്കും, ഈ ശരീരം വിനാശമായിരിക്കുന്നു.

ചോദ്യം: -

ഈ ഡ്രാമയുടെ ഉറച്ച നിയമം ഏതൊന്നാണ്, അതിനെ മനുഷ്യര്ക്കറിയില്ല?

ഉത്തരം:-

എപ്പോഴാണോ ജ്ഞാനമുള്ളത് അപ്പോള് ഭക്തിയില്ല എപ്പോഴാണോ ഭക്തിയുള്ളത് അപ്പോള് ജ്ഞാനമില്ല. എപ്പോഴാണോ പാവന ലോകമുള്ളത് അപ്പോള് ഒരു പതിതനും ഉണ്ടായിരിക്കില്ല അതുപോലെ എപ്പോഴാണോ പതിത ലോകമുള്ളത് അപ്പോള് പാവനമായവരും ഇല്ല… ഇത് ഡ്രാമയുടെ ഉറച്ച നിയമമാണ്, ഇത് മനുഷ്യര്ക്കറിയില്ല.

ചോദ്യം: -

സത്യമായ കാശീ കല്വട്ട് ചാട്ടം നടത്തുകയെന്ന് എന്തിനെ പറയും?

ഉത്തരം:-

അന്തിമത്തില് ആരുടെയും ഓര്മ്മ വരരുത്. ഒരു ബാബയുടെ മാത്രം ഓര്മ്മയായിരിക്കണം, ഇതാണ് സത്യമായ കാശീ കല്വട്ട് ചാട്ടം. കാശീ കല്വട്ട് ചാട്ടം നടത്തുക അര്ത്ഥം പദവിയോടെ വിജയിക്കുക അല്പം പോലും ശിക്ഷ അനുഭവിക്കേണ്ടി വരരുത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

വാതില്ക്കല് പ്രതിജ്ഞയെടുത്ത് വന്നിരിക്കുന്നു…

ഓം ശാന്തി. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു കാരണം കുട്ടികള് ബാബയെ സ്വന്തമാക്കിയിരിക്കുന്നു അതുപോലെ ബാബയും കുട്ടികളെ സ്വന്തമാക്കിയിരിക്കുന്നു, എന്തുകൊണ്ടെന്നാല് ദുഃഖത്തില് നിന്ന് മോചിപ്പിച്ച് ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ട് പോകണം. ഇപ്പോള് നിങ്ങള് സുഖധാമത്തിലേക്ക് പോകുന്നതിന് വേണ്ടി യോഗ്യരായിക്കൊണ്ടിരിക്കുന്നു. പതിതനായ ഒരു മനുഷ്യനും പാവന ലോകത്തിലേക്ക് പോകാന് സാധിക്കില്ല. നിയമമില്ല. ഈ നിയമവും നിങ്ങള് കുട്ടികള് മാത്രമാണ് അറിയുന്നത്. മനുഷ്യര് ഈ സമയത്ത് പതിതരും വികാരികളുമാണ്. ഏതുപോലെയാണോ നിങ്ങള് പതിതരായിരുന്നത്, ഇപ്പോള് നിങ്ങള് എല്ലാ ശീലങ്ങളും ഇല്ലാതാക്കി സര്വ്വ ഗുണ സമ്പന്നരായ ദേവീ-ദേവതകളായിക്കൊണ്ടിരിക്കുന്നു. ഗീതത്തില് പറഞ്ഞിരിക്കുന്നു – ഞങ്ങള് ജീവിച്ചിരിക്കെ മരിക്കുന്നതിന് അഥവാ അങ്ങയുടേതാകുന്നതിന് വന്നിരിക്കുന്നു ഇനി അങ്ങ് ഞങ്ങള്ക്ക് നിര്ദ്ദേശം നല്കും എന്തുകൊണ്ടെന്നാല് അങ്ങയുടെ നിര്ദ്ദേശം സര്വ്വോത്തമമാണ്. ബാക്കി ഏതെല്ലാം മതങ്ങളുണ്ടോ അതെല്ലാം ആസുരീയമാണ്. ഇത്രയും കാലം ഞങ്ങള് ആസുരീയ മതത്തിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഞങ്ങള്ക്കറിയില്ലായിരുന്നു. ലോകത്തിലുള്ളവര്ക്കും അറിയില്ല അവര് ഈശ്വരീയ മതത്തിന് വിരുദ്ധമായാണ് നടക്കുന്നതെന്ന്. രാവണ മതത്തിലാണ്. ബാബ പറയുന്നു കുട്ടികളേ അരകല്പമായി നിങ്ങള് രാവണ മതത്തിലൂടെയാണ് നടന്ന് വന്നത്. അതാണ് ഭക്തി മാര്ഗ്ഗം രാവണ രാജ്യം. പറയാറുണ്ട് രാമരാജ്യം ജ്ഞാന കാണ്ഢം, രാവണവണരാജ്യം ഭക്തി കാണ്ഢം, ഭക്തിയും വൈരാഗ്യവും. എന്തിനോടാണ് വൈരാഗ്യം? ഭക്തിയോടും പഴയ ലോകത്തോടും വൈരാഗ്യം. ജ്ഞാനം പകല്, ഭക്തി രാത്രി. രാത്രിക്ക് ശേഷം പകല് വരുന്നു. ഭക്തിയോടും പഴയ ലോകത്തോടും വൈരാഗ്യം. ഇതാണ് പരിധിയില്ലാത്ത സത്യമായ വൈരാഗ്യം. സന്യാസിമാരുടെ വൈരാഗ്യം വേറെയാണ്. അവര് കേവലം കുടുംബത്തിനോടാണ് വൈരാഗ്യം വെയ്ക്കുന്നത്. അതും ഡ്രാമയില് അടങ്ങിയിട്ടുണ്ട്. പരിധിയുള്ള വൈരാഗ്യം അഥവാ കര്മ്മ സന്യാസം. പരിധിയില്ലാത്ത സന്യാസം എങ്ങനെ നിങ്ങള് ചെയ്യണം – ബാബ മനസ്സിലാക്കി തരികയാണ്. നിങ്ങള് ആത്മാവാണ്, ഭക്തിയില് ആത്മാവിന്റെ ജ്ഞാനവുമില്ല, പരമാത്മാവിന്റെ ജ്ഞാനവുമില്ല. നമ്മള് ആത്മാവ് എന്താണ്, എവിടെ നിന്ന് വന്നു, എന്ത് പാര്ട്ടാണ് അഭിനയിക്കേണ്ടത്, ഒന്നും അറിയുന്നില്ല. സത്യയുഗത്തില് കേവലം ആത്മാവിന്റെ ജ്ഞനമാണുള്ളത്. നമ്മള് ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കുന്നു. പരമാത്മാ ജ്ഞാനത്തിന്റെ ആവശ്യം അവിടെയില്ല, അതുകൊണ്ട് പരമാത്മാവിനെ ഓര്മ്മിക്കുന്നില്ല. ഈ ഡ്രാമ ഇങ്ങനെ ഉണ്ടാക്കിയിട്ടുള്ളതാണ്. ബാബ നോളജ്ഫുളാണ്. സൃഷ്ടി ചക്രത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബാബയുടെ അടുത്ത് മാത്രമാണുള്ളത്. ബാബ നിങ്ങള്ക്ക് ആത്മാവിന്റെയും പരമാത്മാവിന്റെയും ജ്ഞാനം നല്കിയിരിക്കുന്നു. നിങ്ങള് ആരോടുവേണമെങ്കിലും ചോദിക്കൂ ആത്മാവിന്റെ രൂപം എന്താണ്? പറയും അത് ജ്യോതി സ്വരൂപമാണ്. എന്നാല് അത് എന്ത് വസ്തുവാണ്, ഒന്നും തന്നെ അറിയില്ല. ഇപ്പോള് നിങ്ങള്ക്കറിയാം ആത്മാവ് തീര്ത്തും ചെറിയ നക്ഷത്ര സദൃശ ബിന്ദുവാണ്. ബാബയും നക്ഷത്ര സമാനമാണ്. എന്നാല് ബാബയുടെ മഹിമ വലുതാണ്. ഇപ്പോള് നിങ്ങള്ക്ക് എങ്ങനെ മുക്തിയും ജീവന് മുക്തിയും നേടാന് സാധിക്കുമെന്ന് ബാബ മുന്നിലിരുന്ന് മനസ്സിലാക്കി തരികയാണ്. ശ്രീമതത്തിലൂടെ നടക്കുന്നതിലൂടെ നിങ്ങള്ക്ക് ഉയര്ന്ന പദവി നേടാന് സാധിക്കും. മനുഷ്യര് ദാന-പുണ്യം, യജ്ഞം മുതലായവ ചെയ്യന്നു. കരുതുന്നു ഭഗവാന് ദയ ചെയ്ത് നമ്മളെ ഇവിടെ നിന്ന് കൊണ്ട് പോകും. അറിയില്ല, ഏതെങ്കിലും രൂപത്തില് ലഭിച്ചേക്കാം. ചോദിക്കൂ എപ്പോള് ലഭിക്കും? അപ്പോള് പറയും ഇനിയും വളരെ സമയമുണ്ട്, അന്തിമത്തിലാണ് ലഭിക്കുക. മനുഷ്യര് തീര്ത്തും അന്ധകാരത്തിലാണ്. നിങ്ങളിപ്പോള് വെളിച്ചത്തിലാണ്. നിങ്ങളിപ്പോള് ഗുപ്ത രൂപത്തില് പതിതത്തില് നിന്ന് പാവനമാക്കുന്നതിന് നിമിത്തമായിരിക്കുന്നു. നിങ്ങള്ക്ക് വളരെ ശാന്തമായി ജോലി ചെയ്യണം. ഇങ്ങനെ സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കൂ മനുഷ്യനില് നിന്ന് ദേവത അഥവാ കക്കയില് നിന്ന് വജ്ര സമാനമായി ഞൊടിയിയിടയില് മാറും. ഇപ്പോള് ബാബ പറയുന്നു കല്പ-കല്പം എനിക്ക് വന്ന് നിങ്ങള് കുട്ടികളുടെ സേവനത്തിന് ഉപസ്ഥിതമാകണം. ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, അത് മനസ്സിലാക്കി കൊടുക്കണം. അവിടെ ദേവതകള് വളരെ സന്തോഷത്തിലാണ് കഴിയുന്നത്. ബാബയുടെ സമ്പത്ത് ലഭിച്ചു. യാതൊരു ചിന്തയുടെയും വ്യാകുലതയുടെയും കാര്യമില്ല. അള്ളാഹുവിന്റെ പൂന്തോട്ടമെന്ന് പാടിയിട്ടുണ്ട്. അവിടെ വജ്രങ്ങളുടെയും രത്നങ്ങളുടെയും കൊട്ടാരമുണ്ടായിരുന്നു, വളരെ ധനവാന്മാരായിരുന്നു. ഈ സമയം ബാബ നിങ്ങളെ ജ്ഞാന രത്നങ്ങളാല് വളരെ വളരെ ധനവാന്മാരാക്കികൊണ്ടിരിക്കുന്നു. പിന്നീട് നിങ്ങള്ക്ക് ശരീരവും ഫസ്റ്റ്ക്ലാസ്സായത് ലഭിക്കും. ഇപ്പോള് ബാബ പറയുന്നു ദേഹ-അഭിമാനം ഉപേക്ഷിച്ച് ദേഹീ-അഭിമാനിയാകൂ. ഈ ദേഹവും ദേഹത്തിന്റെ സംബന്ധം തുടങ്ങി എന്തെല്ലാമാണോ ഉള്ളത് അതെല്ലാം ഭൗതീകമാണ്. നിങ്ങള്സ്വയത്തെ ആത്മാവെന്ന് നിശ്ചയം ചെയ്യൂ, 84 ജന്മങ്ങളുടെ ജ്ഞാനം ബുദ്ധിയിലുണ്ട്. ഇപ്പോള് നാടകം പൂര്ത്തിയാകുന്നു, ഇപ്പോള് തിരിച്ച് തന്റെ വീട്ടിലേക്ക് പോകൂ. ബുദ്ധിയിലിപ്പോള് ഈ സ്ഥൂലമായതിനെ ഉപേക്ഷിച്ച് കഴിഞ്ഞു എന്നായിരിക്കണം, അപ്പോഴേ ബുദ്ധി ബാബയോടൊപ്പം ഇരിക്കുകയും വികര്മ്മം വിനാശമാകുകയും ചെയ്യൂ. ഗൃഹസ്ഥ വ്യവഹാരത്തില് കമല പുഷ്പ സമാനം കഴിയണം. ഉപരാമമായി കഴിയൂ. വാനപ്രസ്ഥി ഗൃഹസ്ഥത്തില് നിന്ന് വേറിട്ട് സന്യാസിമാരോടൊപ്പം പോയി ഇരിക്കുന്നു. എന്നാല് അവര്ക്കെന്താണ് ലഭിക്കേണ്ടതെന്ന ജ്ഞാനമില്ല. വാസ്തവത്തില് മമത്വം അപ്പോഴാണ് ഇല്ലാതാകുന്നത് എപ്പോഴാണോ പ്രാപ്തിയെക്കുറിച്ച് കൂടി അറിയുന്നത്. അന്തിമ സമയം കുട്ടികളെയും കുടുംബത്തെയും ഓര്മ്മ വരരുത്, അതുകൊണ്ടാണ് അകറ്റി നിര്ത്തുന്നത്. ഇവിടെ നിങ്ങള്ക്കറിയാം ഈ പഴയ ലോകത്തില് നിന്ന് മമത്വം ഇല്ലാതാക്കുന്നതിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയാകും. ഇവിടെ നേട്ടം വളരെ വലുതാണ്. ബാക്കി എന്തെല്ലാമാണോ ചെയ്യുന്നത് – അല്പകാല സുഖത്തിനുള്ള പഠിത്തമാണ്. ഭക്തി ചെയ്യുന്നു അല്പകാല സുഖത്തിന് വേണ്ടി. മീരക്ക് സാക്ഷാത്ക്കാരമുണ്ടായി എന്നാല് രാജ്യം നേടിയില്ലല്ലോ.

നിങ്ങള്ക്കറിയാം ബാബയുടെ നിര്ദ്ദേശത്തിലൂടെ നടക്കുന്നതിലൂടെ വലിയ പ്രതിഫലമാണ് ലഭിക്കുന്നത്. പവിത്രതയും ശാന്തിയും സമൃദ്ധിയും സ്ഥാപിക്കുന്നതിന് വേണ്ടി നിങ്ങള്ക്ക് എത്ര വലിയ സമ്മാനമാണ് ലഭിക്കുന്നത്. ബാബ പറയുന്നു ഇപ്പോള് ദേഹത്തിന്റെ ബോധത്തെ ഇല്ലാതാക്കി കൊണ്ടിരിക്കൂ. ഞാന് നിങ്ങള്ക്ക് സത്യയൂഗത്തില് ഫസ്റ്റ്ക്ലാസ്സ് ശരീരവും ശരീരത്തിന്റെ ബന്ധുക്കളേയും നല്കും. അവിടെ ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല, അതുകൊണ്ട് എന്റെ നിര്ദ്ദേശത്തിലൂടെ കൃത്യമായി നടക്കൂ. മമ്മയും ബാബയും നടക്കുന്നു അതുകൊണ്ട് ആദ്യത്തെ ചക്രവര്ത്തീ പദം അവര്ക്ക് തന്നെയാണ് ലഭിക്കുന്നത്. ഈ സമയം ജ്ഞാന ജ്ഞാനേശ്വരിയാകുന്നു, സത്യയുഗത്തില് രാജരാജേശ്വരിയാകുന്നു. എപ്പോള് ഈശ്വരന്റെ ജ്ഞാനത്തിലൂടെ നിങ്ങള് രാജാക്കന്മാരുടെയും രാജാവായി മാറുന്നോ പിന്നീട് അവിടെ ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്കുണ്ട്. ദേഹബോധം ഇപ്പോള് ഇല്ലാതാക്കണം. എന്റെ ഭാര്യ, എന്റെ കുട്ടികള് ഇതെല്ലാം മറക്കണം. ഇവരെല്ലാം മരിച്ചപോലെയാണ്. എന്റെ ശരീരവും മരിച്ചിരിക്കുന്നു. എനിക്ക് ബാബയുടെ അടുത്തേക്ക് പോകണം. ഈ സമയം ആത്മാവിന്റെ ജ്ഞാനവും ആര്ക്കുമില്ല. സത്യയുഗത്തില് ആത്മാവിന്റെ ജ്ഞാനമുണ്ടായിരിക്കും. അതും അന്തിമ സമയം എപ്പോഴാണോ ശരീരം വാര്ദ്ധക്യത്തിലെത്തുന്നത് അപ്പോഴാണ് ആത്മാവ് പറയുന്നത് – ഇപ്പോള് എന്റെ ശരീരം വാര്ദ്ധക്യത്തിലെത്തിയിരിക്കുന്നു, ഇനിയെനിക്ക് പുതിയതെടുക്കണം. ആദ്യം നിങ്ങള്ക്ക് മുക്തിധാമത്തിലേക്ക് പോകണം. സത്യയുഗത്തില് വീട്ടിലേക്ക് പോകണമെന്ന് പറയില്ല. വീട്ടിലേക്ക് മടങ്ങേണ്ട സമയം ഇതാണ്. ഇവിടെ സന്മുഖത്ത് എത്ര ഊതിയൂതിയാണ് നിങ്ങളുടെ ബുദ്ധിയിലിരുത്തുന്നത്. സന്മുഖത്ത് കേള്ക്കുന്നതും മുരളിവായിക്കുന്നതും തമ്മില് രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ആത്മാവിനിപ്പോള് തരിച്ചറിവ് ലഭിച്ചിരിക്കുന്നു, അതിനെ ജ്ഞാന നേത്രമെന്ന് പറയുന്നു. എത്ര വിശാലബുദ്ധി ആവശ്യമാണ്. ചെറിയ നക്ഷത്ര സമാനമായ ആത്മാവില് എത്ര പാര്ട്ടാണ് അടങ്ങിയിരിക്കുന്നത്. ഇപ്പോള് ബാബയുടെ പിറകെ നമ്മളും ഓടും. ശരീരം എല്ലാവരുടേതും നശിക്കും. വിശ്വത്തിന്റെ ചരിത്രത്തിനും-ഭൂമിശാസ്ത്രത്തിനും ആവര്ത്തിക്കുക തന്നെ വേണം. വീടും കുടുംബവും ഉപേക്ഷിക്കരുത്. കേവലം മമത്വം ഇല്ലാതാക്കണം പവിത്രമാകണം. ആര്ക്കും ദുഃഖം നല്കരുത്. ആദ്യം ജ്ഞാനത്തിന്റെ മഥനം നടത്തൂ പിന്നീട് എല്ലാവരേയും സ്നേഹത്തോടെ ജ്ഞാനം കേള്പ്പിക്കൂ. ശിവബാബ വിചാര സാഗരമഥനം നടത്തുന്നില്ല. ബ്രഹ്മാവ് കുട്ടികള്ക്ക് വേണ്ടി ചെയ്യുന്നുണ്ട്. എങ്കിലും ഇങ്ങനെ കരുതൂ ശിവബാബയാണ് മനസ്സിലാക്കി തരുന്നത്. ബ്രഹ്മാവാണ് കേള്പ്പിക്കുന്നതെന്ന ബോധം അദ്ദേഹത്തിനില്ല. ശിവബാബയാണ് കേള്പ്പിക്കുന്നത്. ഇതിനെയാണ് നിരഹങ്കാരിത്വമെന്ന് പറയുന്നത്. ഓര്മ്മിക്കേണ്ടത് ഒരു ശിവബാബയെയാണ്. ബാബ വിചാര സാഗര മഥനം ചെയ്ത്, അതാണ് കേള്പ്പിക്കുന്നത്. ഇനി കുട്ടികളും ഫോളോ ചെയ്യൂ. എത്ര സാധിക്കുമോ തന്നോട് തന്നെ സംസാരിച്ചുകൊണ്ടിരിക്കൂ, രാത്രിയില് ഉണര്ന്നിരുന്ന് ചിന്തിക്കണം. ഉറങ്ങിക്കൊണ്ടല്ല, എഴുന്നേറ്റിരിക്കണം. നമ്മള് ആത്മാക്കള് എത്ര ചെറിയ ബിന്ദുക്കളാണ്. ബാബ എത്ര ജ്ഞാനമാണ് മനസ്സിലാക്കി തന്നത് – സുഖം നല്കുന്ന ബാബയുടേത് അദ്ഭുതമാണ്! ബാബ പറയുന്നു നിദ്രയെ ജയിക്കുന്ന കുട്ടികളേ ദേഹ സഹിതം ദേഹത്തിന്റെ മിത്ര-സംബന്ധികള് മുതലായ എല്ലാം മറക്കണം. ഇതെല്ലാം നശിക്കാനുള്ളതാണ്. നമുക്ക് ബാബയില് നിന്ന് തന്നെ സമ്പത്തെടുക്കണം മറ്റെല്ലാത്തില് നിന്നും മമത്വം ഇല്ലാക്കി ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ട് പവിത്രമാകണം. ശരീരം ഉപേക്ഷിക്കുമ്പോള് ഒരാസക്തിയും ഉണ്ടായിരിക്കരുത്. ഇപ്പോള് സത്യം-സത്യമായ കാശീ കല്വട്ട് നടത്തണം. സ്വയം കാശീനാഥനായ ശിവബാബ പറയുന്നു ഞാന്, നിങ്ങളെല്ലാവരെയും കൊണ്ടു പോകുന്നതിന് വന്നിരിക്കുന്നു. കാശീ കല്വട്ട് ഇപ്പോള് ചെയ്യേണ്ടി തന്നെ വരും. പ്രകൃതി ദുരന്തങ്ങളും ഇപ്പോള് വരാനിരിക്കുന്നു. ആ സമയം നിങ്ങള്ക്കും ഓര്മ്മയിലിരിക്കണം. അവരും ഓര്മ്മിച്ചു കൊണ്ട് കിണറ്റില് ചാടാറുണ്ട്. എന്നാല് കിണറ്റില് ചാടുന്നതിലൂടെ പ്രയോജനമൊന്നുമില്ല. ഇവിടെ നിങ്ങള്ക്ക് ശിക്ഷ അനുഭവിക്കേണ്ടാത്തവരായി മാറണം. അല്ലെങ്കില് ഇത്രയും പദവി നേടാന് സാധിക്കില്ല. ബാബയുടെ ഓര്മ്മയിലൂടെ മാത്രമാണ് വികര്മ്മം വിനാശമാകുന്നത്. ഒപ്പമൊപ്പം നമ്മള് 84 ന്റെ ചക്രം കറങ്ങുമെന്ന ജ്ഞാനവുമുണ്ട്. ഈ ജ്ഞാനത്തെ ധാരണ ചെയ്യുന്നതിലൂടെ നമ്മള് ചക്രവര്ത്തീ രാജാവാകും. ഒരു വികര്മ്മവും ചെയ്യരുത്. എന്തും ചോദിക്കാനുണ്ടെങ്കില് ബാബയോട് നിര്ദ്ദേശം ചോദിക്കാന് സാധിക്കും. സര്ജന് ഞാന് ഒരാള് മാത്രമല്ലേ. നേരിട്ടും ചോദിക്കാം, കത്തെഴുതിയും ചോദിക്കാം, ബാബ വഴി പറഞ്ഞ് തരും. ബാബ എത്ര ചെറിയ നക്ഷത്രമാണ് എന്നാല് മഹിമ എത്ര വലുതാണ്. കര്ത്തവ്യം നിറവേറ്റിയിട്ടുണ്ട് അതുകൊണ്ടല്ലേ മഹിമ പാടുന്നത്. ഈശ്വരന് തന്നെയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്, ഇദ്ദേഹത്തിനും ജ്ഞാനം നല്കുന്നത് ആ ജ്ഞാനത്തിന്റെ സാഗരന് പരംപിതാ പരമാത്മാവാണ്.

ബാബ പറയുന്നു – കുട്ടികളേ, ഒരു ബാബയെ ഓര്മ്മിക്കുന്നതിനോടൊപ്പം അതി മധുരവുമാകണം. ശിവബാബ എത്ര മധുരമാണ്. സ്നേഹത്തോടെ എല്ലാവര്ക്കും മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നു. ബാബ സ്നേഹത്തിന്റെ സാഗരനാണെങ്കില് തീര്ച്ചയായും സ്നേഹിക്കുക തന്നെയാണ് ചെയ്യുക. ബാബ പറയുന്നു മധുര-മധുരമായ കുട്ടികളേ, ആര്ക്കും മനസ്സാ-വാചാ-കര്മ്മണാ ദുഃഖം നല്കരുത്. ഇനി നിങ്ങളോട് ആര്ക്കെങ്കിലും ശത്രുതയുണ്ടാകട്ടെ, എങ്കിലും നിങ്ങളുടെ ബുദ്ധിയില് ദുഃഖം നല്കുന്നതിന്റെ ചിന്ത വരരുത്. എല്ലാവരോടും സുഖത്തിന്റെ മാത്രം കാര്യം സംസാരിക്കണം. ഉള്ളില് ആരെ പ്രതിയും നീരസം വെയ്ക്കരുത്. നോക്കൂ, ആ ശങ്കരാചാര്യര് തുടങ്ങിയവരെ എത്ര വലിയ-വലിയ രജത സിംഹസത്തിലെല്ലാമാണ് ഇരുത്തുന്നത്. ഇവിടെ ശിവബാബ ആരാണോ നിങ്ങളെ കക്കയില് നിന്ന് വജ്ര സമാനമാക്കുന്നത്, ആ ബാബയുടേത് വജ്ര സിംഹാസനമായിരിക്കണം, എന്നാല് ശിവബാബ പറയുന്നു ഞാന് പതിത ശരീരത്തിലും പതിത ലോകത്തിലുമാണ് വരുന്നത്. എങ്ങനെയുള്ള ഇരിപ്പിടമാണ് ബാബ സ്വീകരിച്ചതെന്ന്, നോക്കൂ. തനിക്ക് വേണ്ടി ഒന്നും തന്നെ ചോദിക്കുന്നില്ല. എവിടെ വേണമെങ്കിലും ഇരുത്താം. പാടിയിട്ടുമുണ്ട് പായയില് ഇരിക്കുന്ന രചയിതാവിനെ കണ്ടു…. ഭഗവാന് വന്ന് പഴയ പായയിലാണ് ഇരിക്കുന്നത്. ഇപ്പോള് ബാബ സ്വര്ണ്ണിമയുഗീ വിശ്വത്തിന്റെ അധികാരിയാക്കുന്നതിനാണ് വന്നിരിക്കുന്നത്. പറയുന്നു എനിക്ക് ഈ പതിത ലോകത്തില് 3 അടി മണ്ണ് പോലും ലഭിക്കുന്നില്ല. വിശ്വത്തിന്റെ അധികാരിയാകുന്നതും നിങ്ങള് തന്നെയാണ്. ഡ്രാമയില് എന്റെ പാര്ട്ട് തന്നെ ഇതാണ്. ഭക്തി മാര്ഗ്ഗത്തിലും എനിക്ക് സുഖം നല്കണം. മായ വളരെ ദുഃഖിയാക്കുന്നു. ബാബ ദുഃഖത്തില് നിന്ന് മുക്തമാക്കി ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൊണ്ട് പോകുന്നു. ഈ കളിയെ തന്നെ ആരും അറിയുന്നില്ല. ഈ സമയം ഒന്നാണ് ഭക്തിയുടെ ഷോ, അടുത്തതാണ് മായയുടെ ഷോ. സയന്സ് നോക്കൂ എന്തെന്തെല്ലാമാണ് ഉണ്ടാക്കിയിരിക്കുന്നത്. നമ്മള് സ്വര്ഗ്ഗത്തിലാണ് ഇരിക്കുന്നതെന്നാണ് മനുഷ്യര് കരുതുന്നത്. ബാബ പറയുന്നു ഇത് ശാസ്ത്രത്തിന്റെ ഷോയാണ്. ഇതെല്ലാം പൊയ്ക്കഴിഞ്ഞു. ഇത്രയും വലിയ-വലിയ എല്ലാ കെട്ടിടങ്ങളും വീഴും, പിന്നീട് ഈ സയന്സ് സത്യയുഗത്തില് പ്രയോജനപ്പെടും. ഈ സയന്സ് കൊണ്ട് തന്നെയാണ് വിനാശം സംഭവിക്കുക. പിന്നീട് ഇതിലൂടെ തന്നെ വളരെയധികം സുഖവും അനുഭവിക്കും. ഇത് കളിയാണ്. നിങ്ങള് കുട്ടികള്ക്ക് വളരെ-വളരെ മധുരമാകണം. മമ്മയും ബാബയും ഒരിക്കലും ദുഃഖം നല്കാറില്ല. മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു – കുട്ടികളേ ഒരിക്കലും പരസ്പരം വഴക്കടിക്കരുത്. എവിടെയും മാതാ-പിതാവിന്റെ മഹത്വം നഷ്ടമാക്കരുത്. ഈ ഭൗതീക സ്ഥൂല ശരീരത്തില് നിന്ന് മമത്വം ഇല്ലാതാക്കൂ. ഒരു ബാബയെ ഓര്മ്മിക്കൂ. എല്ലാം നശിക്കാനുള്ള വസ്തുക്കളാണ്, ഇപ്പോള് നമുക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. ബാബയെ സേവനത്തില് സഹായിക്കണം. സത്യം-സത്യമായ മുക്തി സൈന്യം നിങ്ങളാണ്, ഈശ്വരീയ സേവകരാണ്, വിശ്വത്തിന്റെ മുങ്ങിക്കൊണ്ടിരിക്കുന്ന തോണിയെ അക്കരെയെത്തിക്കുന്നു. നിങ്ങള്ക്കറിയാം ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന്. രാവിലെ 3-4 മണിക്കെഴുന്നേറ്റ് വിചാര സാഗര മഥനം നടത്തൂ എങ്കില് വളരെയധികം സന്തോഷവുമുണ്ടാകും ഉറച്ചവരുമാകും. ആവര്ത്തനം നടത്തുന്നില്ലെങ്കില് മായ മറപ്പിക്കും. മഥനം നടത്തൂ ഇന്ന് ബാബ എന്താണ് മനസ്സിലാക്കി തന്നത്! ഏകാന്തതയില് ഇരുന്ന് വിചാര സാഗര മഥനം നടത്തണം. ഇവിടുത്തെ ഏകാന്തത വളരെ നല്ലതാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) മനസ്സാ-വാചാ-കര്മ്മണാ ആര്ക്കും ദുഃഖം നല്കരുത്. ഒരു കാര്യവും മനസ്സില് വയ്ക്കരുത്. ബാബയ്ക്ക് സമാനം സ്നേഹത്തിന്റെ സാഗരമാകണം.

2) ഏകാന്തതയിലിരുന്ന് വിചാര സാഗര മഥനം നടത്തണം. മഥനം നടത്തി പിന്നീട് സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ബാബയുടെ സേവനത്തില് സഹായിയാകണം.

വരദാനം:-

ആത്മീയ രാജകീയതയുടെ അടിത്തറ സമ്പൂര്ണ്ണ പവിത്രതയാണ്. സമ്പൂര്ണ്ണ പവിത്രത തന്നെയാണ് രാജകീയത. ഈ ആത്മീയ രാജകീയതയുടെ തിളക്കം പവിത്ര ആത്മാവിന്റെ സ്വരൂപത്തിലൂടെ കാണപ്പെടും. ഈ തിളക്കം ഒരിക്കലും മറയുകയില്ല. ആര് എത്ര തന്നെ സ്വയത്തെ ഗുപ്തമാക്കി വച്ചാലും അവരുടെ വാക്ക്, അവരുടെ സംബന്ധ-സമ്പര്ക്കം, ആത്മീയ വ്യവഹാരത്തിന്റെ പ്രഭാവം അവരെ പ്രത്യക്ഷമാക്കും. അതുകൊണ്ട് ഓരോരുത്തരും ജ്ഞാനത്തിന്റെ ധര്പ്പണത്തില് നോക്കൂ എന്റെ മുഖത്തില്, പെരുമാറ്റത്തില് ആ രാജകീയത കാണപ്പെടുന്നുണ്ടോ അതോ സാധാരണ മുഖവും, സാധാരണ പെരുമാറ്റവുമാണോ?

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top