09 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
8 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ, നിങ്ങള് ബ്രാഹ്മണകുല ശ്രേഷ്ഠരാണ്, വിഷ്ണുകുലത്തിലേതായി മാറാന് പോകുകയാണ്, അതുകൊണ്ട് നിങ്ങള്ക്ക് പക്കാ വൈഷ്ണവരായി മാറണം, യാതൊരു നിയമവിരുദ്ധമായ വസ്തുക്കള്, ഉള്ളി മുതലായവയൊന്നും തന്നെ ഭക്ഷിക്കരുത്.
ചോദ്യം: -
നിങ്ങള് കുട്ടികള്ക്ക് ഏതു പരീക്ഷയെയും പേടിക്കേണ്ടതോ ആശയക്കുഴപ്പത്തില് വരികയോ ചെയ്യേണ്ടതില്ല?
ഉത്തരം:-
പോകപ്പോകെ ഈ പഴയ ചെരുപ്പിന് (ശരീരം) എന്തെങ്കിലും പ്രയാസമോ അസുഖം മുതലായവ വരികയാണെങ്കില് നിങ്ങള് കുട്ടികള് പേടിക്കുകയോ ആശയക്കുഴപ്പത്തില് വരികയോ വേണ്ടതില്ല, ഒന്നുകൂടി സന്തോഷിക്കുകയാണ് വേണ്ടത്, കാരണം നിങ്ങള്ക്കറിയാം – ഇത് കര്മ്മഭോഗമാണ്. പഴയ കണക്കുകള് അവസാനിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് യോഗശക്തികൊണ്ട് കണക്കുകള് സമാപ്തമാക്കാന് കഴിയാത്തതിനാല്, കര്മ്മഭോഗം കൊണ്ട് കണക്കുകള് അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വേഗം തീരുകയാണെങ്കില് അത്രയും നല്ലതാണ്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
നമ്മുടെ തീര്ത്ഥയാത്ര വ്യത്യസ്ഥമാണ് .
ഓം ശാന്തി. നിരാകാര ഭഗവാനുവാചാ. ഭഗവാന് ഒരു പേര് മാത്രമേയുള്ളു – ശിവ ഭഗവാനുവാചാ, മനസ്സിലാക്കിക്കൊടുക്കാന് ഇങ്ങിനെ പറയേണ്ടിയിരിക്കുന്നു, പക്കാ നിശ്ചമുണ്ടാക്കുന്നതിനുവേണ്ടി. ബാബയ്ക്ക് പറയേണ്ടിയിരിക്കുന്നു ഞാന് ആരാണെന്നും എന്റെ പേര് ഒരിക്കലും മാറുന്നില്ലായെന്നും. സത്യയുഗത്തിലെ ദേവീ-ദേവതകളാണെങ്കില് പുനര്ജ്ജന്മത്തില് വരുന്നു. ബാബ ഈ ശരീരത്തിലൂടെയാണ് കുട്ടികള്ക്ക് പറഞ്ഞുതന്നുകൊണ്ടിരിക്കുന്നത്. നിങ്ങള് ആത്മീയ യാത്രയിലാണ്, ബാബയും ഗുപ്തമാണ്, ദാദയും ഗുപ്തമാണ്. ആര്ക്കും തന്നെ അറിയുകയില്ല ബ്രഹ്മാശരീരത്തില് പരമപിതാവ് വരുന്ന കാര്യം. കുട്ടികളും ഗുപ്തമാണ്. എല്ലാവരും പറയുകയാണ് നമ്മള് ശിവബാബയുടെ കുട്ടികളാണ്, ബാബയില് നിന്ന് സമ്പത്തെടുക്കണം. ബാബയുടെ നിര്ദ്ദേശ പ്രകാരം നടക്കണം. ഇത് തീര്ച്ചയായും നിശ്ചയമുണ്ട് ബാബ നമ്മുടെ പരമ പിതാവാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. എത്ര മധുര മധുരമായ കാര്യങ്ങളാണ്. നാം നിരാകാരനായ ശിവബാബയുടെ വിദ്യാര്ത്ഥികളാണ്, ബാബ നമ്മെ രാജയോഗം പഠിപ്പിക്കുകയാണ്. ഭഗവാനുവാചാ, ഹേ മക്കളേ, ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്. മേയര്ക്ക് ഇങ്ങിനെ പറയാന് കഴിയുകയില്ല, ഹേയ് മക്കളേ. സന്യാസിമാര്ക്കും ഇങ്ങിനെ പറയാന് കഴിയുകയില്ല. മക്കളേയെന്നു വിളിക്കുന്നത് അച്ഛന്റെ മാത്രം കടമയാണ്. കുട്ടികളും മനസ്സിലാക്കുന്നു, നാം നിരാകാരനായ അച്ഛന്റെ മക്കളാണ്, ബാബയുടെ സന്മുഖമിരിക്കുകയാണ്. പ്രജാപിതാ ബ്രഹ്മാകുമാര്-കുമാരിമാരാണ്. പ്രജാപിതാ എന്ന അക്ഷരമിട്ടില്ലെങ്കില് മനുഷ്യര് ആശയക്കുഴപ്പത്തില് വരുന്നു. കരുതുകയാണ് ബ്രഹ്മാവാണെങ്കില് സൂക്ഷ്മലോകവാസി ദേവതയാണ്. അദ്ദേഹമെങ്ങിനെ ഇവിടെ വന്നു? ബ്രഹ്മാ ദേവതായ നമഃ, ശങ്കര് ദേവതായ നമഃ, എന്നു പറയുന്നു, പിന്നെ ഗുരു എന്നും പറയുന്നു, ഗുരു ബ്രഹ്മാ, ഗുരു വിഷ്ണു. എന്നാല് വിഷ്ണുവും ശങ്കരനും ഗുരുക്കന്മാരല്ല. വിചാരിക്കുകയാണ് ശങ്കരന് പാര്വ്വതിക്ക് കഥ കേള്പ്പിച്ചുകൊടുത്തു, എങ്കില് ഗുരുവായില്ലേ. വിഷ്ണുവും ഗുരുവല്ല. സത്യയുഗത്തില് ലക്ഷ്മീ-നാരായണനും ഗുരുവാകുന്നില്ല. കൃഷ്ണനേയും വലിയ ഗുരു, ഗീതയുടെ ഭഗവാനാക്കി മാറ്റിയിരിക്കുകയാണ്. എന്നാല് ഭഗവാന് ഒന്നുമാത്രമാണ്, ഈ കാര്യം നിങ്ങള് കുട്ടികള് തെളിയിച്ചുകൊടുക്കണം.
നിങ്ങള് ഗുപ്ത സേനാനികളാണ്. രാവണനുമുകളില് വിജയം പ്രാപ്തമാക്കുന്നു അതായത് മായയോട് വിജയം പ്രാപ്തമാക്കുന്നു. മായയെന്നു പറയുന്നത് ധനത്തിനെയല്ല. ധനത്തിനെ സമ്പത്ത് എന്നാണ് പറയുന്നത്. അതുകൊണ്ട് ബാബ കുട്ടികള്ക്ക് പറഞ്ഞുതരികയാണ്, അല്ലയോ കുട്ടികളേ, ഇപ്പോള്മരണം തൊട്ടുമുന്നിലാണ്. ഇത് അയ്യായിരം വര്ഷം മുമ്പത്തെ അതേ വാക്കാണ്. കേവലം നിരാകാര ഭഗവാനുവാചാ എന്നതിനു പകരം സാകാര കൃഷ്ണന്റെ പേര് എഴുതിയിരിക്കുകയാണ്. ബാബ പറയുകയാണ് – നിങ്ങള്ക്ക് ഇപ്പോള് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ ജ്ഞാനം ഭവിഷ്യ പ്രാലബ്ധത്തിനു വേണ്ടിയാണ്. പ്രാലബ്ധം ലഭിച്ചു കഴിഞ്ഞാല് പിന്നെ ജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ ജ്ഞാനം പതിതരില് നിന്ന് പാവനമാകുന്നതിനുവേണ്ടിയുള്ളതാണ്. പാവനമായ ലോകത്ത് ഗുരുവിന്റെ ആവശ്യമില്ല. വാസ്തവത്തില് ഗുരു ഒരു പരമപിതാ പരമാത്മാവ് മാത്രമാണ്. വിളിക്കുന്നുമുണ്ട്, അല്ലയോ പതിത പാവനാ വരൂ, എങ്കില് മനസ്സിലാക്കേണ്ടതല്ലേ. പരമാത്മാവ് തന്നെയാണ് സുപ്രീം ഗുരു. സര്വ്വരുടേയും സദ്ഗതി ദാതാവെന്ന് രാമനെ വാഴ്ത്തപ്പെട്ടിട്ടുണ്ട്. എങ്കില് പരമാത്മാവ് അപ്പോള് മാത്രമേ വരികയുള്ളൂ, എപ്പോഴാണോ ദുര്ഗതിയിലകപ്പെടുന്നത്. അവിടെയാണെങ്കില് ക്ഷീരസാഗരമാണ്, സുഖസാഗരമാണ്. വിഷയ വൈതരണി നദിയൊന്നും അവിടെയില്ല. വിഷ്ണു ക്ഷീരസാഗരത്തിലിരിക്കുകയാണെങ്കില് തീര്ച്ചയായും അദ്ദേഹത്തിന്റെ കുട്ടികളും കൂടെ വസിക്കും. ഇപ്പോള് നിങ്ങള് ബ്രാഹ്മണകുലത്തിലേതാണ്, പിന്നീട് വിഷ്ണുകുലത്തിലേതായിമാറും. അവര് സമ്പൂര്ണ്ണ വൈഷ്ണവരാണല്ലോ. ദേവതകളുടെ മുന്നില് ഒരിക്കലും നിയമവിരുദ്ധമായ വസ്തുക്കള്, ഉള്ളി മുതലായവയൊന്നും തന്നെ വെക്കുകയില്ല. വീണ്ടും അങ്ങിനെയുള്ള ദേവതയായി മാറണമെങ്കില് ഇങ്ങിനെയുള്ളവയെല്ലാം തന്നെ ഉപേക്ഷിക്കേണ്ടി വരും. നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങള് ബ്രാഹ്മണര് മാത്രമാണ് സംഗമയുഗത്തില്, ബാക്കിയുള്ളവരെല്ലാം കലിയുഗത്തിലാണ്. ബ്രാഹ്മണനായി മാറാത്തതുവരേയും ഈ കാര്യങ്ങളൊന്നും മനസ്സിലാകുകയില്ല. ബാബ പറയുകയാണ് ഞാന് കല്പത്തിന്റെ സംഗമ സമയത്താണ് വരുന്നത്. ഇത് ഒരു സംഗമമാണെന്നൊന്നും അവര് മനസ്സിലാക്കുന്നില്ല. ലോകം പരിവര്ത്തനപ്പെടുകയാണല്ലോ. പാടുന്നുമുണ്ട് പക്ഷെ എങ്ങിനെ പരിവര്ത്തനപ്പെടുന്നുവെന്ന് ആര്ക്കും അറിയുകയില്ല. വായകൊണ്ട് അങ്ങിനെ പറയുന്നതുമാത്രമേയുള്ളൂ. നിങ്ങള് നല്ല രീതിയില് മനസ്സിലാക്കുന്നു, ശ്രീമത പ്രകാരം നടന്നാല് മാത്രമേ ശ്രേഷ്ഠമായി മാറുകയുള്ളൂ. ബാബയെ ഓര്മ്മിക്കേണ്ടതുണ്ട്. ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളും മറക്കണം. ബാബ ശരീരമില്ലാതെയാണ് ഇങ്ങോട്ടയച്ചിരുന്നത്, തിരികെ അങ്ങിനെത്തന്നെ പോകേണ്ടതുണ്ട്. പാര്ട്ടഭിനയിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. ഇതാണ് ഗുപ്തമായ പരിശ്രമം, ബാബയേയും സമ്പത്തിനേയും ഓര്മ്മിക്കണം. എന്നാല് നിങ്ങള് ഇത് ഇടക്കിടെ മറക്കുകയാണ്. ബാബയെ മറക്കുമ്പോള് മായയുടെ അടിയേല്ക്കുന്നു. ഇതും കളിയാണ്, അള്ളാഹു അവലുദീനിന്റെ. . . കാണിക്കുന്നുണ്ടല്ലോ. അള്ളാഹു ആദ്യ ധര്മ്മത്തിന്റെ സ്ഥാപന നടത്തി. കൈ തട്ടി, സ്വര്ഗ്ഗം ലഭിച്ചു. ഈ ധര്മ്മം ആരാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്? അള്ളാഹു ഒന്നാമത്തെ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു. ഹാത്മതായിയുടേയും കളി കാണിക്കുന്നുണ്ട്. വായില് നാണയമിട്ടില്ലെങ്കില് മായ വരും. നിങ്ങളുടേയും സ്ഥിതിയിതാണ്. ബാബയെ മറന്ന് മറ്റെല്ലാവരേയും ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നാം ശാന്തിധാമിലേയ്ക്ക് പോയിക്കൊണ്ടിരിക്കുകയാണ്, പിന്നീട് സുഖധാമിലേയ്ക്ക് വരും. ദുഃഖധാമിനെ മറക്കാനുള്ള പുരുഷാര്ത്ഥം ചെയ്യൂ. ഇത് എല്ലാം അവസാനിക്കാനുള്ളതാണ്. ഞാന് കോടീശ്വരനാണ്, അങ്ങിനെയാണ്, ഇങ്ങിനെയാണ് . . .ഇങ്ങിനെയൊന്നും ബുദ്ധിയില് വെക്കരുത്. നാം വിവസ്ത്രരാണ് (അശരീരി), ഇത് പഴയ ശരീരമാണ്. ഈ പഴയ ചെരുപ്പ് വളരെയധികം ദുഃഖം നല്കിയിട്ടുണ്ട്. അസുഖം എത്രയും അധികമാണോ അത്രയും സന്തോഷിക്കണം. നൃത്തം വെക്കണം. കര്മ്മഭോഗമാണ്, കണക്കുകള് അവസാനിപ്പിക്കുക തന്നെ വേണം. മനസ്സിലാക്കണം നമുക്ക് യോഗശക്തികൊണ്ട് വികര്മ്മവിനാശം ചെയ്യാന് കഴിയുന്നില്ലായെങ്കില് കര്മ്മഭോഗങ്ങള്കൊണ്ട് അവസാനിപ്പിക്കണം, ഇതില് നിരാശരാകേണ്ട കാര്യമില്ല. ഇത് പഴയ ശരീരമാണ്. കണക്കുകള് എത്രയും വേഗം അവസാനിക്കുന്നുവോ അത്രയും നല്ലതാണ്. നിങ്ങളുടെ 7 ദിവസത്തെ ഭട്ഠിയും വളരെ പ്രസിദ്ധമാണ്. ഏഴു ദിവസം നല്ലരീതിയില് മനസ്സിലാക്കി ബുദ്ധിയില് ധാരണ ചെയ്ത് പിന്നീട് എവിടെ വേണമെങ്കിലും പോയിക്കൊള്ളൂ. മുരളി ലഭിച്ചു കൊണ്ടേയിരിക്കും, അത്രയും മതി. ബാബയുടെ ഓര്മ്മയില് ചുറ്റികറങ്ങിക്കോളൂ. ഏഴു ദിവസം കൊണ്ട് സ്വദര്ശനചക്രധാരികളാകണം. ഏഴു ദിവസത്തെ ക്ളാസും വെക്കുന്നു. 7 ദിവസം എന്നുള്ളത് വളരെ പ്രസിദ്ധമാണ്. ഗ്രന്ഥവും 7 ദിവസം വെക്കുന്നു. ഭട്ഠിയും ഏഴു ദിവസത്തെയാണ്. എന്നാല് വരുന്നവരോടെല്ലാം 7 ദിവസം എന്നു പറയരുത്. ഓരോരുത്തരുടേയും നാഡിനോക്കി വേണം പറയാന്. ആദ്യം തന്നെ 7 ദിവസത്തെ കോഴ്സ് എന്നു പറഞ്ഞാല് ചിലര് പേടിച്ചു പോകുന്നു. കരുതുകയാണ് നമുക്ക് ഇരിക്കാന് കഴിയുകയില്ല, വിട്ടുപോകുന്നു, അതുകൊണ്ട് ഓരോരുത്തരേയും നോക്കേണ്ടിയിരിക്കുന്നു. ഓരോരുത്തരുടേയും നാഡി നോക്കണം. ആദ്യം തന്നെ അന്വേഷിക്കണം, എത്ര ദിവസത്തിനാണ് വന്നിരിക്കുന്നതെന്ന്. പെട്ടെന്ന് 7 ദിവസമെന്നു പറയുമ്പോള് പേടിച്ചു പോകുന്നു. ആര്ക്കും 7 ദിവസം ഇരിക്കാന് കഴിയുകയില്ല. സര്ജന്മാര് (ഡോക്ടര്) ചിലര് നാഡി നോക്കി പെട്ടെന്ന് പറയും – നിങ്ങള്ക്ക് ഇന്ന ഇന്ന അസുഖങ്ങളുണ്ട്. ബാബയും നിങ്ങളുടെ അവിനാശി ജ്ഞാന സര്ജനാണ്. നിങ്ങള് കുട്ടികളും മാസ്റ്റര് ജ്ഞാന സര്ജന്മാരാണ്. ഇത് രുദ്ര ജ്ഞാന യജ്ഞമാണ്. നിങ്ങള് പറയുകയാണ് ഒരു സെക്കന്റില് മനുഷ്യന് ജീവന്മുക്തി ലഭിക്കാന് കഴിയും, അങ്ങിനെയാണെങ്കില് ചിലര് പറയും, ഒരു സെക്കന്റില് ജീവന്മുക്തി ലഭിക്കുമെങ്കില് പിന്നെ എന്താണ് 7 ദിവസമെന്നു പറയുന്നത്? സെക്കന്റിന്റെ കാര്യം പറയൂ. പേടിച്ചു പോകുന്നു, നമുക്ക് ഇരിക്കാന് കഴിയുകയില്ലെന്ന് കരുതുന്നു. അതുകൊണ്ട് ആദ്യം തന്നെ നാഡി നോക്കണം. എല്ലാവരോടും ഒരേപോലെ പറയരുത്. വളരെ കുട്ടികള് ഡിസ്സര്വ്വീസും ചെയ്യുന്നു. ഫോറം പൂരിപ്പിക്കുമ്പോള് നാഡി നോക്കി ചോദിക്കണം. എത്ര ദിവസം ഇരിക്കാന് കഴിയും, എന്നുള്ളതും ചോദിക്കേണ്ടിയിരിക്കുന്നു. ശരി, ഇതു പറയൂ, എല്ലാവരുടേയും ഭഗവാന് ഒന്നല്ലേ. പരമപിതാ പരമാത്മാവുമായിട്ട് നിങ്ങളുടെ ബന്ധമെന്താണ്? ആദ്യം ഈ വിഷയത്തിനുമുകളില് മനസ്സിലാക്കിക്കൊടുക്കണം പരമാത്മാവ് അച്ഛനാണ്, നാം മക്കളാണ്. അച്ഛനാണെങ്കില് സമ്പത്ത് നല്കുന്നു. സ്വര്ഗ്ഗത്തിന്റെ സമ്പത്താണെടുക്കേണ്ടത്. സ്വര്ഗ്ഗത്തിന്റെ രചയിതാവാണ്. ഇപ്പോഴാണെങ്കില് നരകമാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു, വിശ്വത്തിന്റെ അധികാരിയായിരുന്നു. ദേവി-ദേവതകളുടെ രാജ്യമായിരുന്നു. അങ്ങിനെയാണെങ്കില്, ദേവതകളില് നിന്ന് മായ രാജ്യം പിടിച്ചെടുത്തു. ഇപ്പോള് മായയോട് വിജയം പ്രാപ്തമാക്കി രാജ്യം തിരിച്ചു പിടിക്കണം. പഴയ കലിയുഗി ലോകത്തിന്റെ വിനാശം മുന്നില് നില്ക്കുകയാണ്, അതുകൊണ്ട് തീര്ച്ചയായും പാവനമായ ലോകം സ്ഥാപിക്കേണ്ടതുണ്ട്. അല്പം സൂചന നല്കണം. പിന്നെ മറ്റുകാര്യങ്ങളെല്ലാം മനസ്സിലാക്കും. ഇന്നല്ലെങ്കില് നാളെ വരും. എവിടെപ്പോകാനാണ്? ഒരേയൊരു കട മാത്രമേയുള്ളൂ, സദ്ഗതി ലഭിക്കാനായി. പരമപിതാ പരമാത്മാവിന്റെ ഒരോയൊരു കട! ഒരു സെക്കന്റില് ജീവന്മുക്തി ലഭിക്കണം. നോക്കൂ, കടയെങ്ങിനെയാണ്, ഇതിലെ സെയില്സ്മാന് ആണ് നിങ്ങള്. ആരാണോ നല്ല സെയില്സ്മാന്, അയാള് നല്ല പദവിയും പ്രാപ്തമാക്കും. വില്പ്പന നടത്താനുള്ള ബുദ്ധി വേണം. ബുദ്ധിയില്ലായെങ്കില് പിന്നെയെന്തു സേവനം ചെയ്യാനാണ്. ആദ്യം തന്നെ നിശ്ചയം ഉറപ്പിക്കൂ, പിന്നെയാണ് 7 ദിവസത്തിന്റെ കാര്യം. ബാബ സമ്പത്ത് നല്കാന് വന്നിരിക്കുകയാണ്. ഭാരതം സ്വര്ഗ്ഗമായിരുന്നു, ഇപ്പോള് ഭാരതം ദുഃഖധാമമാണ്, ആരാണ് അങ്ങിനെയാക്കുന്നത്? പിന്നെയെങ്ങിനെ സുഖധാമമായി മാറുന്നു, ആര് ആക്കുന്നു? ആദ്യം വഴി പറഞ്ഞുകൊടുക്കണം – നാം ആത്മാക്കള് ശാന്തിധാം നിവാസികളാണ്, ഇവിടെ പാര്ട്ടഭിനയിക്കുവാന് വന്നിരിക്കുകയാണ്.
ഇപ്പോള് ബാബ പറയുകയാണ്, കുട്ടികളേ തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ബാബയെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ വികര്മ്മ വിനാശം നടക്കും. നിങ്ങളുടെ പറക്കാനുള്ള ഒടിഞ്ഞിരിക്കുന്ന ചിറക് തിരിച്ചു കിട്ടും. നിങ്ങള് എന്റെ പക്കല് വരും. ബാബ തന്നെ വന്നാണ് കക്കയില് നിന്ന് വജ്രതുല്യമാക്കിമാറ്റുന്നത്. ഈ സമ്പാദ്യം വളരെ വലുതാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ 21 ജന്മത്തേക്ക് നിരോഗിയായി മാറുന്നു. ചക്രത്തെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് സദാ ആരോഗ്യവാന്മാരും സമ്പന്നരുമായി മാറുന്നു. ഇപ്പോള് രണ്ടും ഇല്ല. നിങ്ങളിലും നമ്പര് ക്രമത്തിലാണ്, പാകമാകാത്തവരെ മായ പെട്ടെന്ന് വിഴുങ്ങിക്കളയും. എന്നാലും കുറച്ചു കഴിഞ്ഞാല് ഓര്മ്മ വരും. അവസാന സമയം രാജാക്കന്മാരും വരും, സന്യാസിമാരും വരും. നിങ്ങള് കന്യകമാരും മാതാക്കളും തന്നെയാണ് ബാണം തൊടുത്തുവിട്ടത്. ഇവിടെ ക്ഷേത്രവും വളരെ കൃത്യമായാണ് ഉണ്ടക്കപ്പെട്ടിരിക്കുന്നത്. കുമാരി കന്യകയുടെയും ക്ഷേത്രമുണ്ട്. അധര് കുമാരി എന്നതിന്റെ അര്ത്ഥം ഒട്ടുംതന്നെ മനസ്സിലാക്കുന്നില്ല. ആരാണോ ഗൃഹസ്ഥ വ്യവഹാരത്തിലിരുന്ന് ബി.കെ. യായി മാറുന്നത്, അവരെയാണ് അധര്കുമാരിയെന്നു പറയുന്നത്. കുമാരിയെന്നുവെച്ചാല് കുമാരി തന്നെയാണ്. നിങ്ങളുടെ ഓര്മ്മക്കായി മുഴുവന് ക്ഷേത്രവും ഉണ്ടാക്കിയിട്ടുണ്ട്. കല്പം മുന്നെയും നിങ്ങള് സേവനം ചെയ്തിരുന്നു. നിങ്ങള്ക്ക് എത്ര സന്തോഷമുണ്ടാകേണ്ടതാണ്. നിങ്ങളുടെ പരീക്ഷ എത്ര വലിയതാണ്. പഠിപ്പിക്കുന്നവന് സ്വയം ഭഗവാനാണ്.
(ഡല്ഹിയില് നിന്നുള്ള പാര്ട്ടി ബാബയോട് വിട വാങ്ങി തങ്ങളുടെ സ്ഥലത്തേയ്ക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു) കുട്ടികള് നല്ലരീതിയില് റിഫ്രഷായി പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും നമ്പര്വാറാണ്. ആരാണോ നല്ല രീതിയില് മനസ്സിലാക്കുന്നത് അവര് നല്ല രീതിയില് മനസ്സിലാക്കിയും കൊടുക്കുന്നു. കുട്ടികളിതു മനസ്സിലാക്കുന്നുണ്ട് ബാബയും ഗുപ്തമാണ്, ദാദയും ഗുപ്തമാണ്. നമ്മളും ഗുപ്തമാണ്. ആര്ക്കും അറിയുകയില്ല. ബ്രാഹ്മണര്ക്കും (ലൗകിക) മനസ്സിലാകുകയില്ല. നിങ്ങള്ക്കിങ്ങിനെ മനസ്സിലാക്കിക്കൊടുക്കാന് കഴിയും അതായത് അവര് കുഖ വംശാവലിയാണ്, നമ്മള് മുഖ വംശാവലിയാണ്. നിങ്ങള് പതിതരാണ്, ഞങ്ങള് പാവനമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രജാപിതാവിന്റെ സന്താനമാണെങ്കില് തീര്ച്ചയായും പുതിയ ലോകത്തിനുവേണ്ടിയാണല്ലോ. സത്യയുഗത്തിലെ ദേവതകളാണോ പുതിയ ലോകത്തിലേത് അതോ ബ്രാഹ്മണരാണോ പുതിയ ലോകത്തിലേത്? ബ്രാഹ്മണരുടെയല്ലേ കുടുമ. കുടുമയാണോ (ബ്രാഹ്മണ കുലം) മുകളില് അതോ തലയാണോ (ദേവ കുലം) മുകളില്? ഇതില് ശിവബാബയേയും അപ്രത്യക്ഷമാക്കി. നിങ്ങള് കുട്ടികള്ക്കറിയാം ബാബയാണ് പൂന്തോട്ടക്കാരന്. രാവണനെ പൂന്തോട്ടക്കാരനെന്നു പറയുകയില്ലല്ലോ. രാവണന് മുള്ളുകളാണുണ്ടാക്കുന്നത്, ബാബ പുഷ്പമാണുണ്ടാക്കുന്നത്. ഇത് മുഴുവന് മുള്ക്കാടാണ്. അന്യോന്യം ദുഃഖം നല്കിക്കൊണ്ടിരിക്കുകയാണ്. ബാബ മനസ്സിലാക്കിത്തരികയാണ്, ആര്ക്കും ദുഃഖം നല്കരുത്. ക്രോധത്തോടെ സംസാരിച്ചാല് നൂറു മടങ്ങ് ശിക്ഷയനുഭവിക്കേണ്ടി വരും. പാപാത്മാവായി മാറുന്നു. അവര്ക്ക് ശിക്ഷകളും വളരെ കടുത്തതാണ്. ബാബക്ക് സഹായം നല്കാമെന്ന ഗ്യാരണ്ടി ചെയ്തതിനുശേഷം പിന്നെ ഡിസ്സര്വ്വീസ് ചെയ്യുകയാണെങ്കില്, അവര്ക്ക് വളരെ കടുത്ത ശിക്ഷകളാണ്. കുട്ടിയായി മാറി പിന്നീട് വികര്മ്മം ചെയ്താല് നൂറുമടങ്ങ് ശിക്ഷ ലഭിക്കും, അതുകൊണ്ട് ധൈര്യമുണ്ടെങ്കില് ശ്രീമതപ്രകാരം നടക്കൂ. നരനില് നിന്ന് നാരായണനായി മാറണം. ശരി, പ്രജയാണെങ്കില് പ്രജ മതി, അങ്ങിനെയല്ല. അല്ല, ഇത് വളരെ വലിയ മാലയാണ്. വളരെയധികം സാദ്ധ്യതകളുണ്ട്. ഇതില് നിരാശരാകേണ്ട, വീഴുകയാണെങ്കില് സ്വയത്തെ സംരക്ഷിക്കണം, നിരാശരാകരുത്. ശിവബാബയില് നിന്ന് ഒരു സെക്കന്റില് ജീവന്മുക്തി പ്രാപ്തമാക്കാനുള്ള ഒരേയൊരു വഴിയാണ് ഇത്. ശരി.
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഉയര്ന്ന പദവി പ്രാപ്തമാക്കുന്നതിന് ശിവബാബയുടെ കടയിലെ നല്ല സെയില്സ്മാനാകണം. ഓരോരുത്തരുടേയും നാഡി നോക്കി, അവര്ക്ക് ജ്ഞാനം നല്കണം.
2. ക്രോധത്തിന് വശപ്പെട്ട് ദുഃഖം നല്കുന്ന രീതിയില് സംസാരിക്കരുത്. ബാബയുടെ സഹായിയായി മാറുന്നതിന്റെ ഗ്യാരണ്ടി നല്കി ഡിസ്സര്വ്വീസാകുന്ന രീതിയിലുള്ള യാതൊരു പ്രവര്ത്തിയും ചെയ്യരുത്.
വരദാനം:-
വിഘ്നങ്ങള് വരുക- ഇതും ഡ്രാമയില് ആദ്യാവസാനം വരെ അടങ്ങിയിട്ടുള്ളതാണ്, പക്ഷെ ഈ വിഘ്നം അസംഭവ്യത്തില് നിന്നും സംഭവ്യമാകുന്നതിന്റെ അനുഭൂതി ചെയ്യിപ്പിക്കുന്നു. അനുഭവീ ആത്മാക്കളെ സംബന്ധിച്ച് വിഘ്നങ്ങളും കളിയായി തോന്നുന്നു. ഫുട്ബോള് കളിയില് പന്ത് വരുമ്പോള് അടിക്കുന്നു, കളിക്കുന്നതില് രസം തോന്നുന്നു, അതേപോലെ ഈ വിഘ്നങ്ങളുടെ കളിയും നടന്നുകൊണ്ടിരിക്കും, ഒന്നും പുതിയതല്ല. ഡ്രാമ കളിയും കാണിക്കുന്നു, അതേപോലെ സമ്പന്നമായ സഫലതയും കാണിക്കുന്നു.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!