09 July 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

July 8, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - അലങ്കോലപ്പെട്ട നിങ്ങളെ നേരെയാക്കുന്ന അതായത് ഭാഗ്യശാലിയാക്കുന്നത് ഒരു ബാബയാണ്, ബാബ നിങ്ങള്ക്ക് ജ്ഞാനം നല്കി ഭാഗ്യശാലികളാക്കി മാറ്റുന്നു.

ചോദ്യം: -

നിങ്ങള് കുട്ടികളുടെ ഈ ആത്മീയ ഭട്ടിയുടെ ഒരു നിയമം ഏതാണ്?

ഉത്തരം:-

ആത്മീയ ഭട്ടിയില് അര്ത്ഥം ഓര്മ്മയുടെ യാത്രയിലിരിക്കുന്നവര്ക്ക് ഒരിക്കലും അവിടെയും ഇവിടെയുമുള്ള ചിന്തയുണ്ടാകരുത്, ഒരു ബാബയെ ഓര്മ്മിക്കണം. അഥവാ ബുദ്ധി അവിടെയും ഇവിടെയും അലയുകയാണെങ്കില് കോട്ടുവായിടും, ഉറക്കം തൂങ്ങും, ഇതിലൂടെ അന്തരീക്ഷം മോശമാകുന്നു. തന്റെ തന്നെ നഷ്ടമുണ്ടാക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ഹൃദയത്തിന്റെ ആശ്രയം മുറിഞ്ഞുപോകരുത്…..

ഓം ശാന്തി. മധുര-മധുരമായ ആത്മീയ കുട്ടികള് ഗീതത്തിന്റെ രണ്ടക്ഷരം കേട്ടല്ലോ. കുട്ടികള്ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നു, ഈ സമയം ആരെല്ലാമുണ്ടോ എല്ലാവരുടെയും ഭാഗ്യം മോശമായിരിക്കുന്നു – നിങ്ങള് ബ്രാഹ്മണരുടേതൊഴിച്ച്. നിങ്ങളുടെത് ഇപ്പോള് മോശമായിപ്പോയതില് നിന്ന് നേരെയായികൊണ്ടിരിക്കുകയാണ്. ബാബയെ പറയുന്നത് തന്നെ ഭാഗ്യമുണ്ടാക്കുന്നയാള് എന്നാണ്. നിങ്ങള്ക്കറിയാം ശിവബാബ എത്ര മധുരമാണ്. ബാബ എന്ന അക്ഷരം വളരെ മധുരമാണ്. ബാബയില് നിന്ന് എല്ലാ ആത്മാക്കള്ക്കും സമ്പത്ത് ലഭിക്കുന്നു. ലൗകിക അച്ഛനില് നിന്നും കുട്ടികള്ക്ക് സമ്പത്ത് ലഭിക്കുന്നു, പെണ്കുട്ടികള്ക്കില്ല. ഇവിടെ ആണ്കുട്ടിയും പെണ്കുട്ടിയും എല്ലാവരും സമ്പത്തിന് അധികാരിയാണ്. ബാബ പഠിപ്പിക്കുകയാണ് ആത്മാക്കളെ അര്ത്ഥം തന്റെ കുട്ടികളെ. ആത്മാവ് മനസ്സിലാക്കുന്നു നമ്മളെല്ലാവരും സഹോദരങ്ങളാണ്. സാഹോദര്യമെന്ന് പറയാറുണ്ടല്ലോ. ഒരു ഭഗവാന്റെ കുട്ടികളാണ് പിന്നെ ഇത്രയും വഴക്കിടുന്നത് എന്തുകൊണ്ടാണ്? എല്ലാവരും പരസ്പരം വഴക്കടിച്ചുകൊണ്ടേയിരിക്കുന്നു. അനേക ധര്മ്മം, അനേക അഭിപ്രായങ്ങളാണ് കൂടാതെ മുഖ്യമായ കാര്യമാണെങ്കില് രാവണന്റെ രാജ്യത്തില് യുദ്ധം തന്നെയാണ് നടക്കുന്നത് എന്തുകൊണ്ടെന്നാല് വികാരങ്ങളുടെ പ്രവേശതയാണ്. കാമ വികാരത്തിന് മേലും എത്ര വഴക്കും ബഹളവുമാണുണ്ടാവുന്നത്. അപ്രകാരം ഒരുപാട് രാജാക്കന്മാര് യുദ്ധം ചെയ്തിട്ടുണ്ട്. കാമത്തിന് വേണ്ടി ഒരുപാട് യുദ്ധം ചെയ്യുന്നു. എത്ര സന്തോഷിക്കുന്നു, ആരോടെങ്കിലും ഇഷ്ടമായാല് അവര്ക്കുവേണ്ടി കൊല്ലുകപോലും ചെയ്യുന്നു. കാമം മഹാശത്രുവാണ്. ക്രോധമുള്ളവരെ ക്രോധിയെന്നേ പറയൂ. ലോഭമുള്ളവരെ ലോഭിയെന്ന് പറയും. എന്നാല് ആരാണോ കാമി അവര്ക്ക് അനേകം പേര് വെച്ചിരിക്കുന്നു അതിനാല് പറയപ്പെടുന്നു – അമൃതം ഉപേക്ഷിച്ച് വിഷം കഴിക്കുന്നു. ശാസ്ത്രങ്ങളില് അമൃതെന്ന പേര് എഴുതിയിരിക്കുന്നു. കാണിച്ചിരിക്കുന്നു സാഗരമഥനം ചെയ്തപ്പോള് അമൃത് വന്നു. കലശം ലക്ഷ്മിക്ക് നല്കി. എത്ര കഥകളാണ്. ഇതിലും വലിയതിലും വലിയ കാര്യമാണ് സര്വ്വ വ്യാപിയുടെ, ഗീതയുടെ ഭഗവാന് ആരാണ്? പതിത പാവനന് ആരാണ്? പ്രദര്ശിനികളില് ഈ മുഖ്യമായ ചിത്രങ്ങളില് മനസ്സിലാക്കി കൊടുക്കണം. പതിത പാവനന്, ജ്ഞാനത്തിന്റെ സാഗരന് അതുപോലെ അവരില് നിന്ന് വന്നിട്ടുള്ള ജ്ഞാന ഗംഗകള് അഥവാ വെള്ളത്തിന്റെ നദിയാണോ അതോ സാഗരമോ? എത്ര നല്ല നല്ല കാര്യങ്ങളാണ് മനസ്സിലാക്കി തന്നിരിക്കുന്നത്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു – മധുര-മധുരമായ കുട്ടികളെ നിങ്ങളെ പാവനമാക്കി മാറ്റിയതാരാണ്? മോശമായതിനെ നേരെയാക്കുന്നത് ആരാണ്? ആ പതിത പാവനന് എപ്പോള് വരുന്നു? ഈ കളി എങ്ങനെ ഉണ്ടാക്കപ്പെട്ടിരിക്കുന്നു? ആര്ക്കും തന്നെ അറിയുകയില്ല. ബാബയെ പറയുന്നത് തന്നെ ജ്ഞാനസാഗരന്, ആനന്ദസാഗരന്, ശാന്തിസാഗരന് എന്നാണ്. പാടുന്നുമുണ്ട് – പതീതരെ പാവനമാക്കുന്നത് ഒരാളാണ്. ഇതാണെങ്കില് ബുദ്ധിയില് വരുന്നു – രാവണന് നമ്മേ പതീതമാക്കി മാറ്റുന്നു. ഇത് ജയപരാജയത്തിന്റെ കളിയാണ്. രാവണനെയും നിങ്ങള്ക്കറിയാം ആരെയാണോ ഭാരതവാസികള് വര്ഷാവര്ഷം കത്തിക്കുന്നത്. ഇത് ഭാരതത്തിന്റെ ശത്രുവാണ്. ഭാരതത്തില് തന്നെയാണ് എല്ലാ വര്ഷവും കത്തിക്കുന്നത്. അവരോട് ചോദിക്കൂ എപ്പോള് മുതല് കത്തിച്ചു വരുന്നു? അപ്പോള് പറയും ഇത് അനാദിയായി നടത്തി വരുന്നു, എപ്പോള് മുതലാണോ സൃഷ്ടി ആരംഭിച്ചത്. ശാസ്ത്രങ്ങളില് എന്താണോ പഠിച്ചത് സത്യം സത്യമെന്ന് പറയുന്നു. മുഖ്യമായ തെറ്റാണ് ഈശ്വരനെ സര്വ്വ വ്യാപിയെന്ന് പറയുന്നത്. ബാബ ഇത് പറയുന്നില്ല ഇത് ആരുടെ തെറ്റാണെന്ന്. ഇത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. ജയ പരാജയത്തിന്റെ കളിയാണ്. മായയോട് തോറ്റാല് തോറ്റു, മായയോട് ജയിച്ചാല് ജയിച്ചു. മായയോട് എങ്ങനെയാണ് തോല്വിയടയുന്നത്, അതും മനസ്സിലാക്കി കൊടുക്കുകയാണ്. അര കല്പം പൂര്ണ്ണമായും രാവണ രാജ്യമാണ്. ഒരു സെക്കന്റിന്റെ പോലും വ്യത്യാസമുണ്ടാവുകയില്ല. രാമരാജ്യത്തിന്റെ സ്ഥാപനയും രാവണ രാജ്യത്തിന്റെ വിനാശവും അതിന്റെ സമയത്ത് കൃത്യമായി നടക്കുന്നു. സത്യയുഗത്തിലാണെങ്കില് ലങ്ക ഉണ്ടായിരിക്കുകയില്ല. ലങ്ക ബുദ്ധ ധര്മ്മത്തിന്റെ ദേശമാണ്. വിദ്യാഭ്യാസമുള്ളവരുടെ ബുദ്ധിയിലുണ്ട്, ലണ്ടന് ഈ ഭാഗത്താണ്, അമേരിക്ക ഈ ഭാഗത്താണ് എന്നും. പഠിപ്പിലൂടെ ബുദ്ധിയുടെ പൂട്ട് തുറക്കുന്നു, വെളിച്ചം വരുന്നു. ഇതിനെ ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം എന്ന് പറയുന്നു. വൃദ്ധര്ക്ക് ഒരുപാട് കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കില്ല. ഇവര്ക്ക് ഒരു മുഖ്യമായ കാര്യം ധാരണ ചെയ്യണം, ഏതാണോ അവസാനം പ്രയോജനത്തില് വരുന്നത്. മനുഷ്യര് അനേകം ശാസ്ത്രങ്ങള് പഠിക്കുന്നു. എന്നിട്ടും അവസാനം ഒരു വാക്ക് പറയുന്നു, അതായത് രാമ-രാമ ജപിക്കൂ. ഇങ്ങനെ പറയുകയില്ല ശാസ്ത്രം കേള്പ്പിക്കൂ, വേദം കേള്പ്പിക്കൂ. അവസാനം പറയും രാമനെ ഓര്മ്മിക്കൂ. കൂടുതല് സമയം ഏത് ചിന്തയിലാണോ ഇരിക്കുന്നത്, അവസാനത്തിലും ആ ഓര്മ്മ വരുന്നു. ഇപ്പോള് വിനാശം എല്ലാത്തിനും ഉണ്ടാവണം. നിങ്ങള്ക്കറിയാം എല്ലാവരും ആരെ ഓര്മ്മിക്കും? ചിലര് കൃഷ്ണനെ, ചിലര് തന്റെ ഗുരുവിനെ ഓര്മ്മിക്കും. ചിലര് അവരുടെ ദേഹത്തിന്റെ സംബന്ധികളെ ഓര്മ്മിക്കും. ദേഹത്തെ ഓര്മ്മിച്ചു, കളി അവസാനിച്ചു. ഇവിടെ നിങ്ങള്ക്ക് ഒരു കാര്യം മനസ്സിലാക്കി കൊടുക്കണം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ചാര്ട്ട് വെയ്ക്കൂ നമ്മള് എത്ര ഓര്മ്മിക്കുന്നുണ്ട്. എത്ര ഓര്മ്മിക്കുന്നുവോ, പാവനമായി മാറും. ഗംഗയില് സ്നാനം ചെയ്യുന്നതിലൂടെ പാവനമായി മാറുകയില്ല. ആത്മാവിന്റെ കാര്യമാണല്ലോ. ആത്മാവ് തന്നെയാണ് പതിതം, ആത്മാവ് തന്നെയാണല്ലോ പാവനവുമായി മാറുന്നത്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് – ആത്മാവ് ഒരു നക്ഷത്രം ബിന്ദുവാണ്. ഭൃകുടി മധ്യത്തില് വസിക്കുന്നു. പറയുന്നു, ആത്മാവായ നക്ഷത്രം അതി സൂക്ഷ്മമാണ്. നിങ്ങള് കുട്ടികള്ക്ക് മാത്രമേ ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കൂ. ബാബ പറയുന്നു ഞാന് കല്പത്തിന്റെ സംഗമയുഗത്തില് വരുന്നു. അവര് പിന്നീട് കല്പമെന്ന അക്ഷരം കളഞ്ഞ് യുഗേ-യുഗേ എന്ന അക്ഷരം എഴുതിയിരിക്കുകയാണ്. അതിനാല് മനുഷ്യര് വിപരീതമായി മനസ്സിലാക്കിയിരിക്കുന്നു. ഞാന് പറഞ്ഞിട്ടുണ്ട് കല്പ-കല്പം സംഗമയുഗത്തിലാണ് വരുന്നത്. ഘോരമായ അന്ധകാരത്തിന്റെയും ഘോരമായ പ്രകാശത്തിന്റെയും സംഗമത്തില്. ബാക്കി യുഗ-യുഗങ്ങളില് വരേണ്ട ആവശ്യം തന്നെയില്ല. പടി ഇറങ്ങി തന്നെയാണ് വരുന്നത്. എപ്പോഴാണോ പൂര്ണ്ണമായും 84 ജന്മങ്ങളുടെ പടിയിറങ്ങുന്നത് അപ്പോള് ബാബ വരുന്നു. ഈ ജ്ഞാനം മുഴുവന് ലോകത്തിന് വേണ്ടിയുമാണ്. സന്യാസിമാരാണെങ്കില് പറയുകയാണ് ഇവരുടെ എല്ലാ ചിത്രങ്ങളും സാങ്കല്പികമാണ്. പക്ഷെ ഇതില് കല്പനയുടെയൊന്നും ഒരു കാര്യവുമില്ല. ഇത് എല്ലാവര്ക്കും മനസ്സിലാക്കി കൊടുക്കുകയാണ്, ഇല്ലായെങ്കില് മനുഷ്യര്ക്കെങ്ങനെ അറിയാന് പറ്റും അതിനാലാണ് ഈ ചിത്രങ്ങള് ഉണ്ടാക്കിയിരിക്കുന്നത്. ഈ പ്രദര്ശിനി ദേശ-ദേശാന്തരങ്ങളില് അനേകം ഉണ്ടായികൊണ്ടിരിക്കും. ബാബ പറയുന്നു അനേകം ഭാരതവാസീ കുട്ടികളുണ്ട്. അല്ലെങ്കിലും എല്ലാവരും കുട്ടികളാണല്ലോ. അനേക ധര്മ്മങ്ങളുടെ വൃക്ഷമാണിത്. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു – ഇവരെല്ലാം കാമചിതയിലിരുന്ന് കത്തി മരിച്ചിരിക്കുകയാണ്. സത്യയുഗത്തില് ആരാണോ ആദ്യമാദ്യം വരുന്നത്, അവര് തന്നെയാണ് പിന്നീട് ആദ്യമാദ്യം ദ്വാപരയുഗം മുതല് കാമാഗ്നിയില് കത്തുന്നത് അതിനാല് കറുത്തു പോയിരിക്കുന്നു. ഇപ്പോള് എല്ലാവരുടെയും സദ്ഗതിയുണ്ടാവണം. നിങ്ങള് നിമിത്തമായി മാറിയിരിക്കുകയാണ്. ആത്മാവ് തന്നെയാണ് ദുര്ഗതി നേടിയത്. ആത്മാവ് പതിതമാകുന്നതിലൂടെ ശരീരവും അങ്ങനെയുള്ളത് ലഭിക്കുന്നു. ആത്മാവിനെ പാവനമാക്കി മാറ്റുന്നതിനുള്ള യുക്തി ബാബ തികച്ചും സഹജമായി പറഞ്ഞു തരുന്നു.

ത്രിമൂര്ത്തിയുടെ ചിത്രത്തില് ബ്രഹ്മാവിന്റെ ചിത്രം കണ്ട് മനുഷ്യര് അന്ധാളിക്കുന്നു. ഇദ്ദേഹത്തെ എന്തുകൊണ്ട് ബ്രഹ്മാവെന്ന് പറയുന്നു? ബ്രഹ്മാവാണെങ്കില് സൂക്ഷ്മവതനവാസീ ദേവതയാണ്, ഇവിടെ എവിടെ നിന്ന് വന്നു? ഈ ദാദയാണെങ്കില് പ്രസിദ്ധനായിരുന്നു. ദിനപത്രങ്ങളില്എല്ലായിടത്തും ഇട്ടിട്ടുണ്ടായിരുന്നു, ഒരു രത്നവ്യാപാരി പറയുകയാണ് ഞാന് ശ്രീകൃഷ്ണനാണ്, എനിക്ക് 16108 റാണിമാര് വേണം. വലിയ ബഹളം വ്യാപിക്കുകയുണ്ടായി, തട്ടിക്കൊണ്ടുപോകലിന്. ഇപ്പോള് ഓരോരുത്തരോട് ആര് തലയിട്ടുടയ്ക്കും. അത്രയധികം ആളുകളാണ്. ആബൂവിലും ചിലര് വരുമ്പോള് അവര് ഉടനെ ചോദിക്കും ബ്രഹ്മാകുമാരീസില് പോവുകയാണോ! അവര് ഇന്ദ്രജാലം ചെയ്യുന്നവരാണ്. സ്ത്രീ-പുരുഷന്മാരെ സഹോദരീ-സഹോദരരാക്കി മാറ്റുന്നു. ഇല്ലാത്ത കാര്യം പറഞ്ഞ് തല തിരിപ്പിക്കുന്നു. ബാബ പറയുന്നു നിങ്ങള് എന്നെ ജ്ഞാന സാഗരന് വേള്ഡ് ഓള്മൈറ്റി അതോറിറ്റി എന്ന് പറയുകയാണ്. വേള്ഡ് ഓള്മൈറ്റി അര്ത്ഥം സര്വ്വ ശക്തിവാന്, എല്ലാ വേദ ശാസ്ത്രം മുതലായവ അറിയുന്നവന്. വലിയ വിദ്വാന്മാരെയും അതോറിറ്റി എന്ന് പറയുന്നു എന്തുകൊണ്ടെന്നാല് അവര് എല്ലാ വേദങ്ങളും ശാസ്ത്രങ്ങളും പഠിക്കുന്നു പിന്നീട് ബനാറസില് പോയി ടൈറ്റിലെടുത്ത് വരുന്നു. മഹാ-മഹോപാദ്യായ, ശ്രീ ശ്രീ 108 സരസ്വതി ഈ എല്ലാ ടൈറ്റിലുകളും അവിടെ നിന്ന് തന്നെയാണ് ലഭിക്കുന്നത്. ആരാണോ വളരെ സമര്ത്ഥശാലികള്, അവര്ക്ക് വളരെ വലിയ ടൈറ്റില് ലഭിക്കുന്നു. ശാസ്ത്രങ്ങളില് ജനകനെക്കുറിച്ച് എഴുതിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു ആരെങ്കിലും സത്യമായ ബ്രഹ്മജ്ഞാനം എന്നെ കേള്പ്പിക്കൂ, ഇപ്പോള് ബ്രഹ്മജ്ഞാനമുള്ളവര് ആരുമേയില്ല. കാര്യങ്ങള് മുഴുവന് ഇവിടുത്തെയാണ്. വലിയ കഥ ഉണ്ടാക്കിയിരിക്കുകയാണ്. ശങ്കര്-പാര്വ്വതി കഥയും എഴുതിയിരിക്കുന്നു. എത്ര കഥകളാണിരുന്ന് ഉണ്ടാക്കിയിരിക്കുന്നത്. ശങ്കരന് പാര്വ്വതിക്ക് കഥ കേള്പ്പിച്ചു, വാസ്തവത്തില് ശിവനായിരുന്നു അവര് പിന്നീട് ശങ്കരന്റെയും പാര്വ്വതിയുടെയും പേര് നല്കിയിരിക്കുകയാണ്. ഭാഗവതം മുതലായവയില് എല്ലാം ഈ സമയത്തെ കാര്യമാണ്. പിന്നീട് കഥയില് പറയുന്നു, അവര്ക്ക് ചിന്ത വന്നു – രാജാവിന് ഈ ജ്ഞാനം പോയി നല്കാം. ബാബയും മനസ്സിലാക്കി തരുന്നു – രാജാക്കന്മാര്ക്ക് പോയി ഈ ജ്ഞാനം നല്കൂ. നിങ്ങള് തന്നെയായിരുന്നു സൂര്യവംശികള് പിന്നീട് ചന്ദ്രവംശീ, വൈശ്യ വംശീ, ശൂദ്രവംശിയായി മാറി. നിങ്ങളുടെ രാജധാനി തന്നെ ഇല്ലാതായിരിക്കുന്നു. ഇപ്പോള് വീണ്ടും സൂര്യവംശീ രാജധാനി നേടണമെങ്കില് പുരുഷാര്ത്ഥം ചെയ്യൂ. രാജയോഗം പഠിപ്പിക്കുന്ന ബാബ വന്നു കഴിഞ്ഞു. വീണ്ടും വന്ന് പരിധിയില്ലാത്ത സ്വരാജ്യം നേടൂ. രാജാക്കന്മാര്ക്ക് അനേകം കത്തുകള് പോകുന്നുണ്ട് പക്ഷെ അവര്ക്ക് ലഭിക്കുന്നില്ല. അവരുടെ പ്രൈവറ്റ് സെക്രട്ടറി കത്തുകള് നോക്കുന്നു. എത്ര കത്തുകളാണ് കീറിക്കളയുന്നത്. ഏതിലെങ്കിലും അങ്ങനെയുള്ള അത്യാവശ്യ കാര്യമുണ്ടെങ്കില് അതിനെ കാണിക്കുന്നു. പറയുന്നു – അഷ്ടാവക്രന് ജനകന് സെക്കന്റില് ജീവന് മുക്തിയുടെ സാക്ഷാത്ക്കാരം ചെയ്യിപ്പിച്ചു. ഇതും ഇപ്പോഴാണ്. ഇപ്പോള് ബാബ എത്ര നല്ല രീതിയിലാണിരുന്ന് നിങ്ങള്ക്ക് മനസ്സിലാക്കി തരുന്നത്. ആരാണോ മനസ്സിലാക്കാത്തവര്, അവര് അവിടെയും ഇവിടെയും നോക്കികൊണ്ടിരിക്കും. ബാബ പെട്ടെന്ന് മനസ്സിലാക്കുന്നു – അവരുടെ ബുദ്ധിയില് ഒന്നും ഇരിക്കുന്നില്ല. ബാബ നാലു ഭാഗത്തേയ്ക്കും നോക്കുകയും ചെയ്യുന്നു – എല്ലാവരും നല്ല രീതിയില് കേള്ക്കുന്നു. ഇവരുടെ ബുദ്ധി എവിടെയ്ക്കോ അലഞ്ഞു കൊണ്ടിരിക്കുകയാണ്. കോട്ടുവായിട്ടുകൊണ്ടിരിക്കുന്നു. ബുദ്ധിയില് ജ്ഞാനമിരിക്കുന്നില്ലെങ്കില് ഉറക്കം തൂങ്ങികൊണ്ടിരിക്കും, നഷ്ടമുണ്ടാവുകയാണ്. കറാച്ചിയില് ഈ കുട്ടികളുടെ ഭട്ടിയുണ്ടായിരുന്നു. ചിലര് ഉറക്കം തൂങ്ങിയപ്പോള് ഉടന് തന്നെ പുറത്തേയ്ക്ക് പറഞ്ഞു വിട്ടു. നമ്മളേ ഉണ്ടായിരുന്നുള്ളു പുറത്തുള്ളവരാരും വന്നിരുന്നില്ല. തുടക്കത്തില് ഇവരുടെ വലിയ പാര്ട്ട് നടന്നു. വലിയ ചരിത്രമാണ്. തുടക്കത്തിലാണെങ്കില് പെണ്കുട്ടികള് വളരെയധികം ധ്യാനത്തില് പോയിരുന്നു. ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു ഇന്ദ്രജാലമാണ്. പരംപിതാ പരമാത്മാവിനെ ഇന്ദ്രജാലക്കാരന് എന്ന് പറയാറുണ്ടല്ലോ. ശിവബാബ കാണുകയാണ് – ഇവര്ക്ക് വളരെ സ്നേഹമാണ്, അതിനാല് കാണുന്നതിലൂടെ തന്നെ പെട്ടെന്ന് ധ്യാനത്തിലേയ്ക്ക് പോകുന്നു. വൈകുണ്ഠമാണെങ്കില് ഭാരതവാസികള്ക്ക് വളരെ ഇഷ്ടമാണ്. ചിലര് മരിച്ചാല് പറയുന്നു വൈകുണ്ഠവാസിയായി, സ്വര്ഗ്ഗവാസിയായി. ഇപ്പോള് ഇതാണെങ്കിലോ നരകമാണ്. എല്ലാവരും നരകവാസികളാണ്, അതുകൊണ്ടാണ് പറയുന്നത് ഇന്നയാള് സ്വര്ഗ്ഗവാസിയായി. പക്ഷെ സ്വര്ഗ്ഗത്തിലേയ്ക്കാണെങ്കില് ആരും പോകുന്നതേയില്ല. ഇപ്പോള് ഇത് കേവലം നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗവാസിയായിരുന്നു പിന്നീട് 84 ജന്മങ്ങളെടുത്ത് നരകവാസിയായി മാറിയിരിക്കുന്നു. ഇപ്പോള് ബാബ വീണ്ടും സ്വര്ഗ്ഗവാസിയാക്കി മാറ്റികൊണ്ടിരിക്കുകയാണ്. സ്വര്ഗ്ഗത്തിലാണ് രാജധാനി. രാജധാനിയില് ഒരുപാട് പദവിയുണ്ട്. പുരുഷാര്ത്ഥം ചെയ്ത് നരനില് നിന്ന് നാരായണനായി മാറണം. നിങ്ങള്ക്കറിയാം ഈ മമ്മയും ബാബയും ഭാവിയില് ലക്ഷ്മീ നാരായണനായി മാറുന്നു. ഇപ്പോള് പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, അതിനാല് പറയപ്പെടുന്നു അച്ഛനെയും അമ്മയേയും ഫോളോ ചെയ്യൂ. എങ്ങനെയാണോ ഇവര് പുരുഷാര്ത്ഥം ചെയ്യുന്നത്, നിങ്ങളും ചെയ്യൂ. ഇതും ഓര്മ്മയിലിരിക്കുന്നു, സ്വദര്ശന ചക്രധാരിയായി മാറുന്നു. നിങ്ങള് ബാബയേയും സമ്പത്തിനെയും ഓര്മ്മിക്കൂ. ത്രികാല ദര്ശിയായി മാറൂ. നിങ്ങള്ക്ക് ഈ മുഴുവന് ചക്രത്തിന്റെയും ജ്ഞാനമുണ്ട്, ഇതില് തല്പരരായിരിക്കൂ, മറ്റുള്ളവര്ക്ക് മനസ്സിലാക്കികൊടുത്തു കൊണ്ടിരിക്കൂ. ഈ സേവനത്തില് തന്നെ മുഴുകിയിരിക്കുകയാണെങ്കില് വേറെയൊരു ഉത്തരവാദിത്വവും ഓര്മ്മ വരുകയില്ല. ശരി –

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സത്യയുഗത്തില് ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി മാതാവിനെയും പിതാവിനെയും പൂര്ണ്ണമായി ഫോളോ ചെയ്യണം. അവര്ക്ക് സമാനം പുരുഷാര്ത്ഥം ചെയ്യണം. ഏകാഗ്രമായി പഠിപ്പ് പഠിക്കണം.

2. ഓര്മ്മയുടെ സത്യം സത്യമായ ചാര്ട്ട് വെയ്ക്കണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, ദേഹത്തെയും ദേഹധാരികളെയും ഓര്മ്മിക്കരുത്.

വരദാനം:-

ആത്മാവും ശരീരവും രണ്ടും ഒപ്പമാണ്, ഏത് വരെ ഈ സൃഷ്ടിയില് പാര്ട്ടുണ്ടോ അതുവരെ വേര്പെടുത്താന് സാദ്ധ്യമല്ല, അതുപോലെ ശിവനും ശക്തിയും രണ്ടും തമ്മില് ഇത്രയും അഗാധമായ സംബന്ധമുണ്ട്. ആര് സദാ ശിവമയി ശക്തിസ്വരൂപത്തില് സ്ഥിതി ചെയ്ത് പോയ്ക്കൊണ്ടിരിക്കുന്നുവോ അവരുടെ ലഹരിയില് മായക്ക് വിഘ്നമിടാന് സാധിക്കുകയില്ല. അവര് സദാ കൂട്ടുകെട്ടിന്റെയും സാക്ഷീസ്ഥിതിയുടെയും അനുഭവം ചെയ്യുന്നു. ആരോ സാകാരത്തില് കൂടെയുണ്ടെന്നത് പോലെയുള്ള അനുഭവം ചെയ്യുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top