09 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 9, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- ബാബ വന്നിരിക്കയാണ് നിങ്ങളെ രാജയോഗം പഠിപ്പിക്കുവാന്, ബാബയ്ക്കല്ലാതെ ഒരു ദേഹധാരിക്കും നിങ്ങളെ രാജയോഗം പഠിപ്പിക്കാനാവില്ല.

ചോദ്യം: -

തീവ്രഭക്തി ചെയ്യുന്നതിലൂടെ ഏതൊരു പ്രാപ്തി ഉണ്ടാകുന്നു, ഏതൊന്നില്ല?

ഉത്തരം:-

തീവ്രമായ ഭക്തി ചെയ്യുന്നവര്ക്ക് സാക്ഷാത്ക്കാരമുണ്ടാകുന്നു. അല്ലാതെ ആരുടെയും സദ്ഗതി ഉണ്ടാകുന്നില്ല. മടങ്ങിപ്പോകാന് ആര്ക്കും തന്നെ സാധിക്കില്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും തിരിച്ച് കൊണ്ട് പോകാന് സാധിക്കില്ല. നിങ്ങള്ക്ക് ഈ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയെ അറിയാം. നിങ്ങള്ക്ക് ആത്മാവിന്റെ യഥാര്ത്ഥ ജ്ഞാനമുണ്ട്. ആത്മാവ് തന്നെയാണ് സ്വര്ഗ്ഗവാസിയും നരകവാസിയുമാകുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് ഓം ശാന്തിയുടെ അര്ത്ഥവും മനസ്സിലാക്കി തന്നിട്ടുണ്ട്. ഓം എന്നതിനെ അഹം അതായത് ഞാന് എന്നും പറയുന്നു. ഞാന് ആത്മാവ്, എന്റെ ശരീരം രണ്ടും രണ്ടാണ്. ഓം ശാന്തി അര്ത്ഥം എന്റെ സ്വധര്മ്മം ശാന്തിയാണ്, ഇത് ആത്മാവാണ് പറഞ്ഞത്. ആത്മാവിന്റെ നിവാസ സ്ഥാനം ശാന്തിധാമം അഥവാ പരംധാമമാണ് . അതാണ് നിരാകാരീ ലോകം. ഇതാണ് സാകാരീ മനുഷ്യരുടെ ലോകം. മനുഷ്യനില് ആത്മാവുണ്ട് ഒപ്പം ഈ ശരീരവും, ഇത് 5 തത്ത്വങ്ങളുപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ്. ആത്മാവ് അവിനാശിയാണ്, അതൊരിക്കലും മരിക്കുന്നില്ല. അപ്പോള് ആത്മാവിന്റെ പിതാവ് ആരാണ്? ശരീരത്തിന്റെ പിതാവ് ഓരോരുത്തരുടേതും വേറെ-വേറെയാണ്. ബാക്കി എല്ലാ ആത്മാക്കളുടെയും പിതാവ് ഒരേ-ഒരു പരംപിതാ പരമാത്മാവാണ്, ആ പിതാവിന്റെ ശരിയായ പേര് ശിവന് എന്നാണ്. ഏറ്റവും ആദ്യം പറയുന്നത് ശിവ പരമാത്മായ നമഃ എന്നാണ് പിന്നീടാണ് ബ്രഹ്മ ദേവതായ നമഃ, വിഷ്ണു ദേവതായ നമഃ എന്നും പറയുന്നത്. അവരെ ഭഗവാനെന്ന് പറയാന് സാധിക്കില്ല. ഏറ്റവും ഉയര്ന്നത് നിരാകാരനായ പരമാത്മാവാണ്. പിന്നീട് സൂക്ഷ്മ ദേവതകള്, ഇവിടെ എല്ലാവരും മനുഷ്യരാണ്. ഇപ്പോള് ഉയരുന്ന ചോദ്യം ആത്മാവിന്റെ രൂപം എന്താണ് എന്നതാണ്? ഭാരതത്തില് ശിവന്റെ പൂജ ചെയ്യാറുണ്ട്, ശിവകാശി, ശിവകാശിയെന്ന് പറയാറുണ്ട്. അവര് ശിവലിംഗം ഉണ്ടാക്കാറുണ്ട്, ചിലര് വലുതുണ്ടാക്കും ചിലര് ചെറുതുണ്ടാക്കുന്നു, എന്നാല് ആത്മാവിന്റെ രൂപം എന്താണോ അതുപോലെ തന്നെയാണ് പരമാത്മാവിന്റെ രൂപവും. പരമവും ആത്മാവും ഇതുരണ്ടും ചേര്ത്താണ് പരമാത്മാവെന്ന് പറയുന്നത്. പരമാത്മാവിനെക്കുറിച്ച് ചിലര് അഖണ്ഢ ജ്യോതിയെന്ന് പറയുന്നു, ചിലര് ബ്രഹ്മമെന്ന് പറയുന്നു. ഇപ്പോള് ബാബ മനസ്സിലാക്കി തരുന്നു ഏതുപോലെയാണോ നിങ്ങള് ആത്മാവ് ബിന്ദുവായിട്ടുള്ളത് അതുപോലെ എന്റെ രൂപവും ബിന്ദുവാണ്. രുദ്രപൂജ ചെയ്യുമ്പോള് ലിംഗങ്ങള് മാത്രമാണ് ഉണ്ടാക്കുന്നത്. വലിയ ശിവലിംഗവും ബാക്കി സാളിഗ്രാമങ്ങള് ചെറുതു-ചെറുതും ഉണ്ടാക്കുന്നു. മനുഷ്യര്ക്ക് യഥാര്ത്ഥത്തില് ആത്മാവിന്റെ ജ്ഞാനവുമില്ല, പരമാത്മാവിന്റേതുമില്ല. അങ്ങനെയുള്ള മനുഷ്യരെ പിന്നെന്തിന് പറ്റും. എല്ലാവരിലും 5 വികാരങ്ങള് പ്രവേശിച്ചിരിക്കുന്നു. ദേഹ-അഭിമാനത്തില് വന്ന് പരസ്പരം മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു. ഈ വികാരം തന്നെയാണ് ദുഃഖം നല്കുന്നത്. ആരെങ്കിലും മരിച്ചാല് ദുഃഖം വരുന്നു. ഇതും മുള്ളേല്ക്കലാണ്. ഒരു മനുഷ്യനും ആത്മാവിന്റേയോ പരമാത്മാവിന്റേയോ തിരിച്ചറിവില്ല. മുഖം മനുഷ്യന്റേതാണ്, സ്വഭാവം വികാരിയുടേതും അതുകൊണ്ടാണ് രാവണ സമ്പ്രദായമെന്ന് പറയുന്നത് കാരണം രാജ്യം തന്നെ രാവണന്റേതാണ്. രാമരാജ്യം വേണമെന്ന് എല്ലാവരും പറയുന്നുണ്ട്. ഗീതയിലും കൗരവ സമ്പ്രദായം, പാണ്ഢവ സമ്പ്രദായം, യാദവ സമ്പ്രദായം എന്നീ വാക്കുകളുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീകൃഷ്ണന് രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. അത് സത്യയുഗത്തിലെ രാജകുമാരനാണ്. കൃഷ്ണന്റെ മഹിമയാണ് സര്വ്വഗുണ സമ്പന്നന്. . . . ഓരോരുത്തരുടേയും കര്ത്തവ്യവും, മഹിമയും വ്യത്യസ്തമാണ്. പ്രസിഡന്റിന്റെ കര്ത്തവ്യം വേറെയാണ്, പ്രധാനമന്ത്രിയുടേത് വേറെയാണ്. ഇപ്പോള് ഇത് ഉയര്ന്നതിലും ഉയര്ന്ന പരിധിയില്ലാത്ത അച്ഛനാണ്. ബാബയുടെ കര്ത്തവ്യവും മനുഷ്യര് തന്നെയാണ് അറിയുന്നത്, മൃഗത്തിനറിയില്ല. മനുഷ്യര് എപ്പോഴാണോ തമോപ്രധാനമാകുന്നത് അപ്പോള് പരസ്പരം നിന്ദിക്കുന്നു. ഇതാണ് പഴയ ലോകം കലിയുഗം, ഇതിനെ നരകമെന്ന് പറയുന്നു. വികാരീലോകമെന്ന് പറയുന്നു. സത്യയുഗത്തെ നിര്വ്വികാരീ ലോകമെന്ന് പറയുന്നു. ആത്മാവ് ഈ അവയവങ്ങളിലൂടെ പറയുന്നു നമുക്ക് രാമരാജ്യം വേണം. അല്ലയോ പതിത-പാവനാ അങ്ങ് വന്ന് പാവനമാക്കൂ, ശാന്തിധാമത്തിലേക്ക്, സുഖധാമത്തിലേക്ക് കൊണ്ട് പോകൂ. ബാബ മനസ്സിലാക്കി തരുന്നു സുഖ-ദുഃഖത്തിന്റെ കളി ഉണ്ടാക്കിയിട്ടുള്ളതാണ്. മായയോട് അമ്പേ പരാജയം, മായയില് സമ്പൂര്ണ്ണ വിജയം. ആരുടെ പൂജയാണോ ചെയ്യുന്നത് അവരുടെ കര്ത്തവ്യത്തെക്കുറിച്ച് ഒന്നും തന്നെ അറിയുന്നില്ല. ഇതിനെയാണ് പറയുന്നത് അന്ധവിശ്വാസം അഥവാ പാവകളുടെ പൂജ. എങ്ങനെയാണോ ചെറിയ കുട്ടികള് പാവകളുണ്ടാക്കി കളിച്ച് പിന്നീട് ഉടച്ച് കളയുന്നത്. ശിവ പരമാത്മായ നമഃ എന്ന് പറയാറുണ്ട്, എന്നാല് അര്ത്ഥമറിയുന്നില്ല. ശിവന് ഉയര്ന്നതിലും ഉയര്ന്ന പിതാവാണ്. ബ്രഹ്മാവിനെയും പ്രജാപിതാവെന്ന് പറയുന്നു. പ്രജയെന്ന് പറഞ്ഞാല് മനുഷ്യ സൃഷ്ടി എന്നാണ്. ശിവനാണ് ആത്മാക്കളുടെ അച്ഛന്. എല്ലാവര്ക്കും രണ്ടച്ഛന്മാരുണ്ട്. എന്നാല് എല്ലാ ആത്മാക്കളുടെയും അച്ഛന് ശിവനാണ്, ആ ബാബയെയാണ് ദുഃഖഹര്ത്താ സുഖകര്ത്താവെന്ന് പറയുന്നത്, മംഗളകാരിയെന്നും പറയുന്നത്. ദേവതകളുടെ മഹിമ പാടുന്നുണ്ട് അങ്ങ് സര്വ്വഗുണ സമ്പന്നന്. . . . ഞങ്ങള് നീചരാണ്, പാപിയാണ്. . . . ഞങ്ങളില് യാതൊരു ഗുണവുമില്ല. തീര്ത്തും തുച്ഛബുദ്ധികളാണ്. ദേവതകള് സ്വച്ഛബുദ്ധികളായിരുന്നു. ഇവിടെ എല്ലാവരും വികാരികളും പതിതരുമാണ്, അതുകൊണ്ടാണ് ഗുരുവിനെ സ്വീകരിക്കുന്നത്. ആരാണോ സദ്ഗതി നല്കുന്നത് അവരാണ് ഗുരു. ഗുരുവിനെ സ്വീകരിക്കുന്നത് വാനപ്രസ്ഥത്തിലാണ്. പറയുന്നു ഞങ്ങള് ഭഗവാന്റെ അടുത്തേക്ക് പോകാന് ആഗ്രഹിക്കുന്നു. സത്യയുഗത്തില് വാനപ്രസ്ഥ അവസ്ഥയെന്ന് പറയില്ല. അവിടെ എനിക്ക് ഒരു ശരീരം ഉപേക്ഷിച്ച് അടുത്തതെടുക്കണം എന്ന അറിവുണ്ടായിരിക്കും. ഇവിടെ മുക്തിയിലേക്ക് പോകുന്നതിന് വേണ്ടിയാണ് മനുഷ്യര് ഗുരുവിനെ സ്വീകരിക്കുന്നത്. എന്നാല് ആരും തന്നെ പോകുന്നില്ല. ഈ ഗുരുക്കന്മാരെല്ലാവരും ഭക്തിമാര്ഗ്ഗത്തിന്റേതാണ്. ശാസ്ത്രവും ഭക്തിമാര്ഗ്ഗത്തിന്റേതാണ്. ഇത് ബാബ മനസ്സിലാക്കി തരുന്നു. ബാബ ഒന്നുമാത്രമാണുള്ളത്, ആ ഒരാള് തന്നെയാണ് ഭഗവാന്. മനുഷ്യരെ എങ്ങനെ ഭഗവാനെന്ന് പറയാന് സാധിക്കും. ഇവിടെയാണെങ്കില് എല്ലാവരെയും ഭഗവാനെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. സായിബാബയും ഭഗവാന്, നമ്മളും ഭഗവാന്. കല്ലിലും മുള്ളിലും എല്ലാത്തിലും ഭഗവാന്, അപ്പോള് കല്ലുബുദ്ധികളായായില്ലേ. നിങ്ങളും മുന്പ് കല്ലുബുദ്ധികളും, നരകവാസികളുമായിരുന്നു. ഇപ്പോള് നിങ്ങള് സംഗമയുഗിയാണ്. മുഴുവന് മഹിമയും സംഗമയുഗത്തിന്റേതാണ്. പുരുഷോത്തമ മാസം ആചരിക്കാറില്ലേ. എന്നാല് അതില് ആരും പുരുഷോത്തമരാകാറില്ല. നിങ്ങളിപ്പോള് മനുഷ്യനില് നിന്ന് ദേവത, എത്ര ഉത്തമപുരുഷരായാണ് മാറുന്നത്. ബാബ പറയുന്നു – ഞാന് കല്പത്തിന്റെ സംഗമയുഗത്തില് ഭാരതത്തെ പുരുഷോത്തമമാക്കുന്നതിന് വരുന്നു. ഇതും കുട്ടികള്ക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ആത്മാവ് ഏതുപോലെയാണോ ബിന്ദുവായിട്ടുള്ളത് അതുപോലെ തന്നെ പരമാത്മാവും ബിന്ദുവാണ്. ഭൃകുടി മദ്ധ്യത്തില് തിളങ്ങിക്കൊണ്ടിരിക്കുന്ന അദ്ഭുത നക്ഷത്രമെന്ന് പറയാറുണ്ട്. ആത്മാവ് സൂക്ഷ്മമാണ്. അതിനെ ബുദ്ധികൊണ്ടാണ് അറിയുന്നത്. ഈ കണ്ണുകള് കൊണ്ട് കാണാന് സാധിക്കില്ല. ദിവ്യ ദൃഷ്ടിയിലൂടെ കാണാന് സാധിക്കും. ആരെങ്കിലും തീവ്രമായ ഭക്തി ചെയ്യുന്നുണ്ടെങ്കില് അവര്ക്ക് സാക്ഷാത്ക്കാരമുണ്ടാകുന്നു. എന്നാല് അതിലൂടെ എന്താണ് ലാഭം? ഒന്നും തന്നെയില്ല. സാക്ഷാത്ക്കാരത്തിലൂടെ സദ്ഗതി ഉണ്ടാകുകയില്ല. സദ്ഗതി ദാതാവ്, ദുഃഖഹര്ത്താ സുഖകര്ത്താവ് ഒരേഒരു ബാബയാണ്. ഈ ലോകം തന്നെ വികാരിയാണ്. സാക്ഷാത്ക്കാരത്തിലൂടെ ആരും സ്വര്ഗ്ഗത്തിലേക്ക് പോകുന്നില്ല. ശിവന്റെ ഭക്തി ചെയ്തു, സാക്ഷാത്ക്കാരമുണ്ടായി പിന്നീട് എന്ത് സംഭവിച്ചു? ഒന്നും തന്നെയില്ല. ബാബയ്ക്കല്ലാതെ മറ്റാര്ക്കും തന്നെ തിരികെ കൊണ്ട് പോകാന് സാധിക്കില്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. പറയാറുണ്ട് ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും. . . . എന്നാല് അര്ത്ഥം അല്പം പോലും അറിയില്ല. ആത്മാവിന്റെ പോലും ജ്ഞാനമില്ല. അവര് പറയുന്നത് ഓരോ ആത്മാവും 84 ലക്ഷം ജന്മങ്ങളെടുക്കുന്നു. അതില് ഒരു ദുര്ലഭമായ മനുഷ്യജന്മം ഉണ്ട് എന്നാണ്. എന്നാല് ഇങ്ങനെയൊരു കാര്യം തന്നെയില്ല. മനുഷ്യന്റെ ഏറ്റവും വലിയ പാര്ട്ടാണ് നടക്കുന്നത്. മനുഷ്യന് തന്നെയാണ് സ്വര്ഗ്ഗവാസിയും നരകവാസിയുമാകുന്നത്. ഭാരതം തന്നെയായിരുന്നു ഏറ്റവും ഉയര്ന്ന ഖണ്ഢമായിരുന്നത്, ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. അവിടെ വളരെ കുറച്ച് മനുഷ്യരായിരുന്നു ഉണ്ടായിരുന്നത്. ഏകധര്മ്മവും ഏകാഭിപ്രായവുമായിരുന്നു. ഭാരതം വിശ്വത്തിന്റെ അധികാരിയായിരുന്നു മറ്റൊരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഇത് പഠിത്തമാണ്. ഇത് ആരാണ് പഠിപ്പിക്കുന്നത്? ഭഗവാനുവാചയാണ് ഞാന് നിങ്ങളെ ഈ രാജയോഗത്തിലൂടെ രാജാക്കന്മാരുടെയും രാജാവാക്കുന്നു. ഭഗവാന് ആരെയാണ് ഗീത കേള്പ്പിച്ചത്. ഗീത കേള്പ്പിച്ചതിലൂടെ പിന്നീട് എന്താണ് സംഭവിച്ചത്? ഇത് ആര്ക്കും തന്നെ അറിയില്ല. ഗീതയ്ക്ക് ശേഷമാണ് മഹാഭാരതം. ഗീതയില് രാജയോഗമുണ്ട്. ഭഗവാനുവാചയാണ് എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ പാപം ഭസ്മമാകും. മന്മനാഭവയുടെ അര്ത്ഥം തന്നെ ഇതാണ്, ബാബ പറയുന്നു ഇതേ നിങ്ങള് സൂര്യവംശി പൂജ്യരായിരുന്നു, ആ നിങ്ങള് തന്നെ ശുദ്രവംശീ പൂജാരിയായിരിക്കുന്നു. വിരാട രൂപത്തിന്റെ അര്ത്ഥവും നിങ്ങള് കുട്ടികള്ക്ക് മാത്രമാണ് അറിയുന്നത്. വിരാട രൂപത്തിനെ കാണിക്കുന്ന ചിത്രത്തില് ബ്രാഹ്മണനെ അപ്രത്യക്ഷമാക്കിയിരിക്കുന്നു. ബ്രാഹ്മണരുടെ മഹിമ ധാരാളം പാടിയിട്ടുണ്ട്. പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളല്ലേ. ബാബ ബ്രഹ്മാവിലൂടെ തന്നെയാണ് രചന രചിക്കുന്നത്. ദത്തെടുക്കുന്നു. ഇപ്പോള് നിങ്ങളാണ് ഉയര്ന്ന ബ്രാഹ്മണര്. നിങ്ങളുടെ രചയിതാവ് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്, ആ ഭഗവാന് എല്ലാവരുടെയും പിതാവാണ്. ബ്രഹ്മാവിന്റെയും പിതാവാണ്. മുഴുവന് രചനയുടെയും തന്നെ പിതാവാണ്. രചനകളെല്ലാവരും തന്നെ സഹോദരങ്ങളാണ്. സമ്പത്ത് അച്ഛനില് നിന്നാണ് ലഭിക്കുന്നത്, സഹോദരങ്ങളില് നിന്നല്ല. ശിവജയന്തിയും ആഘോഷിക്കാറുണ്ട്. ഇന്നേക്ക് അയ്യായിരം വര്ഷങ്ങള്ക്ക് മുന്പ് ബ്രഹ്മാവിന്റെ ശരീരത്തില് ശിവബാബ വന്നിരുന്നു. ദേവീ-ദേവതാ ധര്മ്മം സ്ഥാപിച്ചിരുന്നു. ബ്രാഹ്മണര് തന്നെയാണ് രാജയോഗം പഠിച്ചിരുന്നത്. അത് നിങ്ങളിപ്പോള് പഠിച്ചുകൊണ്ടിരിക്കുന്നു. ഭാരതം മുന്പ് ശിവാലയമായിരുന്നു. ശിവബാബ ശിവാലയം (സ്വര്ഗ്ഗം) രചിക്കുകയും ഭാരതവാസി സ്വര്ഗ്ഗത്തില് രാജ്യവും ഭരിച്ചിരുന്നു. ഇപ്പോള് എവിടെയാണ് രാജ്യം ഭരിക്കുന്നത്? ഇപ്പോള് പതിത നരകമാണ്. നമ്മള് നരകവാസിയാണെന്ന് ആരും തന്നെ മനസ്സിലാക്കുന്നില്ല. ആരെങ്കിലും മരിച്ചാല് ഇന്ന ആള് സ്വര്ഗ്ഗവാസിയായെന്ന് പറയാറുണ്ട് എങ്കില് സ്വയം നരകവാസിയാണെന്നും മനസ്സിലാക്കണം.

ബാബ പറയുന്നു – ഞാന് നിങ്ങള് കുട്ടികളെ സ്വര്ഗ്ഗവാസിയാക്കിയിരുന്നു അതിനിപ്പോള് അയ്യായിരം വര്ഷമായി. മുന്പ് നിങ്ങള് വളരെ ധനവാന്മാരായിരുന്നു, മുഴുവന് വിശ്വത്തിന്റെയും അധികാരിയായിരുന്നു എങ്കില് അങ്ങനെയാക്കി മാറ്റിയത് തീര്ച്ചയായും ഭഗവാനായിരിക്കും. ഭഗവാനുവാചാ, ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കുന്നു എങ്കില് തീര്ച്ചയായും രാജാവുമുണ്ടാകും പ്രജകളുമുണ്ടാകും. അരകല്പം പകല്, സ്വര്ഗ്ഗമാണ്, അരകല്പം രാത്രി, നരകമാണ്. ഇതില് ബ്രഹ്മാവ് ഒരു പ്രാവശ്യമല്ലേ വരിക. ബാബയാണ് എല്ലാവരുടെയും ആത്മീയ വഴികാട്ടി. ആ ബാബ എല്ലാവരെയും തിരിച്ച് കൊണ്ട് പോകുന്നു. അവിടെ നിന്ന് പിന്നീട് മൃത്യുലോകത്തിലേക്ക് വരില്ല. അന്ധരുടെ ഊന്നുവടി ഒരേഒരു ബാബയാണ്. ബാബ മനസ്സിലാക്കി തരുന്നു ഇപ്പോള് ഈ രാവണ രാജ്യത്തിന്റെ വിനാശം സംഭവിക്കണം. ഇത് അതേ മഹാഭാരത യുദ്ധമാണ്. മനുഷ്യര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഭാരതവാസി തന്നെയാണ് പൂജ്യരും പൂജാരിയുമാകുന്നത്. ഏണിപ്പടികള് ഇറങ്ങിയിറങ്ങി വാമമാര്ഗ്ഗത്തിലേക്ക് പോകുന്നു അപ്പോള് പൂജാരിയാകുന്നു. ആദ്യം നമ്മളെല്ലാവരും പൂജ്യ സൂര്യവംശികളായിരുന്നു പിന്നീട് രണ്ട് കല കുറഞ്ഞ് ചന്ദ്രവംശിയായി വീണ്ടും ഇറങ്ങിയിറങ്ങി പൂജാരിയായി മാറി. ഏറ്റവും ആദ്യം പൂജിക്കുന്നത് ശിവനെയാണ്, അതിനെയാണ് അവ്യഭിചാരി പൂജയെന്ന് പറയുന്നത്. ഇപ്പോള് ബാബ പറയുന്നു – ഒരു നിരാകാരനായ ബാബയെ ഓര്മ്മിക്കൂ ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്. വിളിക്കുന്നത് തന്നെ അല്ലയോ പതിത-പാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ എന്നാണ് എങ്കില് എനിക്കല്ലാതെ മറ്റാര്ക്കാണ് പാവനമാക്കാന് സാധിക്കുക. കലിയുഗത്തിന്റെ അന്തിമത്തില് എന്താണ് നടക്കുന്നതെന്ന് ഏണിപ്പടിയില് കാണിച്ചിട്ടുണ്ട്. 5 തത്വങ്ങളുടെ പോലും ഭക്തി ചെയ്യുന്നു. സന്യാസിയും- സാധകരും ബ്രഹ്മത്തെയാണ് സാധന ചെയ്യുന്നത്. സ്വര്ഗ്ഗത്തില് ഇവരാരും ഉണ്ടായിരിക്കില്ല. ഈ മുഴുവന് നാടകവും ഭാരതത്തില് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. 84 ജന്മങ്ങളെടുക്കും. ഇവിടെ ഭക്തി മാര്ഗ്ഗത്തിലെ ഒരു കെട്ട് കഥകളുമില്ല. ഇത് പഠിത്തമാണ്. ഒരു ബാബയെ ഓര്മ്മിക്കൂ എന്നത് ഇവിടെ ലഭിക്കുന്ന ശിക്ഷണമാണ്. ബ്രഹ്മാ, വിഷ്ണു, ശങ്കരനെയും ഓര്മ്മിക്കരുത്. ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്. നിങ്ങള് കുട്ടികളും പറയും എന്റേത് ഒരേയൊരു ശിവബാബ രണ്ടാമത് മറ്റൊരാളില്ല. ബാബയും പറയുന്നു കുട്ടികളേ ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും കമല പുഷ്പസമാനം പവിത്രമാകൂ. പതിത-പാവനനെന്ന് ഒരേഒരു പിതാവായ എന്നെ മാത്രമാണ് പറയുന്നത്. പിന്നീട് മനുഷ്യനെങ്ങനെ ഗുരുവാകാന് സാധിക്കും. സ്വയം തിരിച്ച് പോകാന് സാധിക്കുന്നില്ലെങ്കില് പിന്നെങ്ങനെ മറ്റുള്ളവരെ കൊണ്ട് പോകാന് സാധിക്കും. ഒരു ജ്യോതിയും ജ്യോതിയില് പോയി ലയിക്കുന്നുമില്ല. എല്ലാ പാര്ട്ട് ധാരികളും പുനര്ജന്മമെടുത്ത് ഇവിടെ തന്നെയുണ്ട്. നിങ്ങളെല്ലാവരും പ്രിയതമകളാണ്, ഒരു പ്രിയതമനെ ഓര്മ്മിക്കുന്നു. ബാബയാണ് ദയാഹൃദയന്, മുക്തിദാതാവ്. ഇവിടെ ദുഃഖമാണ് അതുകൊണ്ടാണ് ബാബയെ ഓര്മ്മിക്കുന്നത്. സത്യയുഗത്തില് ആരും തന്നെ ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു എന്റെ പാര്ട്ട് തന്നെ സംഗമയുഗത്തിലാണ്. ബാക്കി യുഗ-യുഗങ്ങളിലെന്ന വാക്ക് തെറ്റായി എഴുതി വെച്ചതാണ്. ഈ മംഗളകാരി പുരുഷോത്തമ യുഗത്തെ ആര്ക്കും തന്നെ അറിയില്ല. ആദ്യത്തെ മുഖ്യമായ കാര്യമാണ് ബാബയെ അറിയുക എന്നത്. അല്ലെങ്കില് എങ്ങനെ ബാബയില് നിന്ന് സമ്പത്ത് നേടും? രചനയില് നിന്ന് സമ്പത്ത് ലഭിക്കുകയില്ല. ബാബ ബ്രഹ്മാവിലൂടെ ദത്തെടുത്തിരിക്കുന്നു. മനുഷ്യര്ക്കറിയില്ല ഇത്രയും പ്രജകള് എങ്ങനെയാണ് ജന്മമെടുക്കുക? പ്രജാപിതാവല്ലേ. സരസ്വതി അമ്മയാണോ അതോ മകളാണോ? ഇതും ആര്ക്കും അറിയില്ല. നിങ്ങളുടെ അമ്മ ഗുപ്തമാണ്. ശിവബാബ ബ്രഹ്മാവിലൂടെ നിങ്ങളെ ദത്തെടുക്കുന്നു. ഇപ്പോള് നിങ്ങളാണ് രാജഋഷി. ഋഷി എന്ന വാക്ക് പവിത്രതയുടെ അടയാളമാണ്. സന്യാസി ഹഠയോഗിയാണ്, അവര്ക്ക് രാജയോഗം പഠിപ്പിക്കാന് സാധിക്കില്ല. ഗീത ഏതൊന്നാണോ കേള്പ്പിക്കുന്നത് അതും ഭക്തി മാര്ഗ്ഗത്തിന്റേതാണ്. എത്രയധികം ഗീതകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ബാബ പറയുന്നു കുട്ടികളേ – ഞാന് സംസ്കൃതത്തിലല്ല പഠിപ്പിക്കുന്നത്, ശ്ലോകങ്ങളുടെയും കാര്യമില്ല. വന്ന് നിങ്ങളെ രാജയോഗമാണ് പഠിപ്പിക്കുന്നത്, ഈ രാജയോഗത്തിലൂടെ നിങ്ങള് പാവനമായി പാവന ലോകത്തിന്റെ അധികാരിയാകുന്നു. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരിക്കലും ഒരു ദേഹധാരിയെയും ഓര്മ്മിക്കരുത്. എന്റേത് ഒരേയൊരു ശിവബാബ രണ്ടാമതൊരാളില്ല, ഈ പാഠം പക്കയാക്കണം.

2) ബാബയ്ക്ക് സമാനം ആത്മീയ വഴികാട്ടിയായി എല്ലാവര്ക്കും വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുക്കണം. അന്ധരുടെ ഊന്നുവടിയാകണം.

വരദാനം:-

സമ്പൂര്ണ കര്മാതീതമാകുന്നതില് വ്യര്ഥസങ്കല്പങ്ങളുടെ കൊടുങ്കാറ്റാണ് വിഘ്നമിടുന്നത്. ഈ വ്യര്ഥസങ്കല്പങ്ങളുടെ പരാതിയെ സമാപ്തമാക്കുന്നതിനായി തന്റെ മനസിനെ ഓരോ സമയത്തും ബിസിയാക്കൂ, സമയത്തെ ബുക്കു ചെയ്യാനുള്ള വഴി പഠിക്കൂ. മുഴുവന് ദിവസവും മനസിനെ ഏതേതിലെങ്കിലും ബിസിയാക്കണം-ഇതിനു പരിപാടിയുണ്ടാക്കൂ. പതിവായി തന്റെ മനസിനെ 4 കാര്യങ്ങളില് ബിസിയാക്കൂ: 1-മിലനം(ആത്മീയസംഭാഷണം) 2-വര്ണന(സേവനം) 3-മഗ്നം 4-ലഹരി. ഇതിലൂടെ സമയം സഫലമാകും വ്യര്ഥത്തിന്റെ പരാതിയും ഇല്ലാതാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top