09 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 8, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ-ബാബയുടെയും ദാദയുടെയും കഥ അത്ഭുതകരമാണ്, ബാബ ദാദയില് പ്രവേശിക്കുമ്പോഴാണ് നിങ്ങള് ബ്രഹ്മാകുമാര്-കുമാരിമാര് സമ്പത്തിന് അവകാശികളായി മാറുന്നത്.

ചോദ്യം: -

നിശ്ചിതമായ ഡ്രാമയെ അറിഞ്ഞുകൊണ്ടും നിങ്ങള് കുട്ടികള്ക്ക് തീര്ച്ചയായും ഏതൊരു ലക്ഷ്യമാണ് വെയ്ക്കേണ്ടത്?

ഉത്തരം:-

പുരുഷാര്ത്ഥം ചെയ്ത് മുന്നോട്ട് കുതിക്കുക, അര്ത്ഥം വിനാശത്തിനു മുമ്പ് ബാബയുടെ ഓര്മ്മയിലൂടെ കര്മ്മാതീതമായി മാറാനുള്ള ലക്ഷ്യം തീര്ച്ചയായും വെയ്ക്കണം. കര്മ്മാതീതമെന്നാല് കലിയുഗത്തില് നിന്നും സ്വര്ണ്ണിമയുഗമായി മാറുക. ഈ അല്പ സമയം മാത്രമെ പുരുഷാര്ത്ഥത്തിന് അവശേഷിക്കുന്നുള്ളൂ, അതുകൊണ്ട് വിനാശത്തിനു മുമ്പായി തന്റെ അവസ്ഥയെ അചഞ്ചലവും സുദൃഢവുമാക്കി മാറ്റണം.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഓം ശാന്തി. ഇത് രണ്ടും ആരാണ് പറയുന്നത്? ഒന്ന് ബാബയും, മറ്റൊന്ന് ദാദയും. ഒരു രാജാവും, റാണിയുമുണ്ടായിരുന്നു എന്ന കഥയും കേള്പ്പിക്കാറുണ്ടല്ലോ. ഇപ്പോള് ഇത് പുതിയ കാര്യമാണ്. ഒന്ന് ബാബയും, മറ്റൊന്ന് ദാദയുമാണെന്ന് നിങ്ങള് പറയും. 5000 വര്ഷങ്ങള്ക്കു മുമ്പും ഒരു ശിവബാബയും മറ്റൊന്ന് ബ്രഹ്മാവാകുന്ന ദാദയുമായിരുന്നു. എല്ലാവരും ശിവന്റെ കുട്ടികളാണ്. എല്ലാ ആത്മാക്കളും ശിവന്റെ സന്താനങ്ങളാണ്. അത് തീര്ച്ചയാണ്. ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണരായിരുന്നു, പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് ബ്രഹ്മാകുമാരനും കുമാരിമാരുമായിരുന്നു. ബ്രഹ്മാകുമാരനേയും ബ്രഹ്മാകുമാരിയേയും ആരാണ് പഠിപ്പിക്കുന്നത്? ശിവബാബ. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായ ബ്രഹ്മാകുമാരന്മാരും കുമാരിമാരും ഒരുപാടുണ്ടല്ലോ. നമ്മള് വാസ്തവത്തില് ശിവബാബയുടെ കുട്ടികളും പേരക്കുട്ടികളുമാണെന്ന് ബ്രഹ്മാകുമാരനും കുമാരിമാരും അംഗീകരിക്കുന്നുണ്ട്. ശിവബാബയുടെ കുട്ടികളാണെന്ന കാര്യത്തില് തീര്ച്ചയാണ്, എന്നാല്, ഇപ്പോള് ബ്രഹ്മാവിലൂടെ ദാദയില് നിന്നും സമ്പത്തെടുക്കാന് പേരക്കുട്ടികളായി മാറിയിരിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് സമ്പത്ത് ശിവബാബയാകുന്ന ദാദയില് നിന്നുമാണ് ലഭിക്കുന്നത്. എന്നാല് ബ്രഹ്മാകുമാരനും- ബ്രഹ്മാകുമാരി മാരുമായതു കാരണം നമ്മള് ബാബയെ ദാദ എന്ന് പറയുന്നു. ദാദയുടെ സമ്പത്താണ്. ബ്രഹ്മാവാകുന്ന ദാദയുടേതല്ല. ബാബയില് നിന്നാണ് വൈകുണ്ഠവാസിയായി മാറാനുള്ള സമ്പത്ത് ലഭിക്കുന്നത്. പകുതി കല്പത്തേക്കുള്ള സമ്പത്താണ് പ്രാപ്തമാകുന്നത്. പിന്നീട് രാവണന്റെ ശാപം ലഭിക്കുന്നു. അതിനാല് താഴേക്ക് ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഗ്രഹപ്പിഴയുണ്ടാകുമ്പോള് താഴേക്കിറങ്ങുന്നതു പോലെ. രാഹുവിന്റെ ദശ കാരണമുള്ള നമ്മുടെ ഗ്രഹപ്പിഴ ഇപ്പോള് പൂര്ത്തിയായി എന്ന് കുട്ടികള്ക്ക് മനസ്സിലായിക്കഴിഞ്ഞു. ഏറ്റവും മോശമായത് രാഹുവിന്റെ ദശയാണ്. ഉയര്ന്നതിലും വെച്ച് ഉയര്ന്നത് ബൃഹസ്പതിയുടെ ദശയാണ് പിന്നീട് രാഹുവിന്റെ ഗ്രഹണം ബാധിച്ചപ്പോള് 5 വികാരങ്ങള് കാരണം നമ്മള് കറുത്തു പോയി. ഇപ്പോള് ബാബ പറയുന്നു-ദാനം നല്കുകയാണെങ്കില് ഗ്രഹണം ഇല്ലാതാകും. ഇത് നിങ്ങളുടെ കാര്യമാണ്. മനുഷ്യര് സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹണത്തെക്കുറിച്ചാണ് മനസ്സിലാക്കിയിരിക്കുന്നത്. ഗ്രഹണമുണ്ടാകുമ്പോള് ദാനം ചോദിക്കാറുണ്ട്. ബാബ പറയുന്നു-5 വികാരങ്ങളുടെ ദാനം നല്കൂ എന്നാല് ഗ്രഹപ്പിഴ ഇല്ലാതാകും. ഈ വികാരങ്ങളാണ് നിങ്ങളെ പാപാത്മാക്കളാക്കി മാറ്റിയത്. ദേഹാഭിമാനമാണ് മുഖ്യമായത്. ആദ്യം നമ്മള് സതോപ്രധാനമായിരുന്നു, പിന്നീട് സതോ, രജോ, തമോയിലേക്ക് വന്നു. നിങ്ങളാണ് 84 ജന്മങ്ങള് എടുത്തത്. ദേവതകളാണ് 84 ജന്മങ്ങള് എടുക്കുന്നത് എന്ന പൂര്ണ്ണ നിശ്ചയം നിങ്ങള്ക്കുണ്ട്. ആദ്യം ബാബയില് നിന്നാണ് ദേവതകള്ക്ക് ലഭിക്കുന്നത്. ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു….എന്ന് പാടാറുമുണ്ട്. ബാബ പറയുന്നു-നിങ്ങളെയാണ് ആദ്യമാദ്യം സത്യയുഗത്തിലേക്ക് അയച്ചത്. ഇപ്പോള് നിങ്ങള് തന്നെയാണ് വന്ന് ബാബയുമായി കണ്ടുമുട്ടിയത്. മുമ്പ് നിങ്ങള് മഹിമ മാത്രമാണ് പാടിയിരുന്നത്. എന്നാല് ഇപ്പോഴാണ് ബാബ നമുക്ക് അതിന്റെ യഥാര്ത്ഥ അര്ത്ഥം മനസ്സിലാക്കിതരുന്നത്. എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ജപ-തപങ്ങളുടെയും ശ്ലോകങ്ങളുടെയുമെല്ലാം സാരം ബാബയാണ് മനസ്സിലാക്കിതരുന്നത്. ചക്രത്തിന്റെ ജ്ഞാനം വളരെ സഹജമാണ്. ഇപ്പോള് കലിയുഗത്തിന്റെയും സത്യയുഗത്തിന്റെയും സംഗമമാണ്. യുദ്ധവും മുന്നില് നില്ക്കുകയാണ്. സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു എന്ന നിശ്ചയവും നിങ്ങള്ക്കുണ്ട്. കലിയുഗത്തിലെ എല്ലാ മനുഷ്യരുടെയും ശരീരം നശിക്കും, ബാക്കിയുള്ള എല്ലാ ആത്മാക്കളും പവിത്രമായി കണക്കുകളെയെല്ലാം തീര്പ്പാക്കി തിരിച്ചു പോകും. ഇപ്പോള് എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ആത്മാക്കള് ശരീരം ഉപേക്ഷിച്ച് തിരിച്ചു പോകുമെന്ന ജ്ഞാനം ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്. കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതു വരെ സംഗമയുഗത്തിലാണ് നില്ക്കുന്നത്. ഒരു വശത്ത് കോടിക്കണക്കിന് മനുഷ്യരും, മറുവശത്ത് നിങ്ങള് കുറച്ചു പേരുമാണുള്ളത്. നിങ്ങളിലും കുറച്ചു പേരാണ് നിശ്ചയബുദ്ധികളായി മാറുന്നത്. നിശ്ചയബുദ്ധികളായവര് വിജയിക്കും, അവരാണ് വിഷ്ണുവിന്റെ കഴുത്തിലെ മാലയായി മാറുന്നത്. ഒന്ന് രുദ്രാക്ഷത്തിന്റെ മാല, മറ്റൊന്ന് രുണ്ഡ് മാലയും. ഭക്തമാലയില് ചെറിയ-ചെറിയ മുഖങ്ങളായിരിക്കും. ഇതാണ് അടയാളം. നമ്മള് ആത്മാക്കളാണ് ബാബയുടെ കഴുത്തിലെ മാലയായി മാറി പിന്നീട് തിരിച്ച് സംഖ്യാക്രമമനുസരിച്ച് ഇവിടേക്ക് വരുന്നത്. 8 ന്റെയും 108 ന്റെയും 16108 ന്റെയും മാലയുണ്ട്. ഇപ്പോള് 16,000 മാണോ അതോ 5-10 ആയിരമാണോ എന്ന കണക്കെടുക്കാന് സാധിക്കില്ല. ഈ മാലകളുടെ മഹിമയാണ് പാടുന്നത്. ബാബ പറയുന്നു- ഇതിനെക്കുറിച്ചെല്ലാം നിങ്ങളെന്തിനാണ് ചിന്തിക്കുന്നത്. കല്പം മുമ്പ് സത്യ-ത്രേതായുഗത്തിലുണ്ടായിരുന്ന രാജാക്കന്മാര് മാത്രമെ ഇപ്പോഴും ഉണ്ടാവുകയുള്ളൂ. 100 ആകുമോ അതോ 200-300 ആകുമോ എന്നൊന്നും ചോദിക്കരുത്.

ബാബ പറയുന്നു- നിങ്ങള് എത്രത്തോളം സമീപത്തേക്ക് വരുന്നുവോ അപ്പോള് ഇതെല്ലാം മനസ്സിലാകും. ഇന്ന് നമ്മള് ഇവിടെയാണെങ്കില് നാളെ വിനാശത്തിനു ശേഷം സത്യയുഗത്തില് ദേവീ-ദേവതകളായി മാറും. പിന്നീടാണ് വൃദ്ധി പ്രാപിക്കുന്നത്. സത്യയുഗത്തിന്റെ ലക്ഷണങ്ങളൊക്കെ കാണാന് സാധിക്കും. ബാക്കി ലക്ഷക്കണക്കിന് പേര് വരും. പിന്നെ ലക്ഷമാണോ, 9-10 ലക്ഷങ്ങളാണോ എന്ന് കൃത്യമായി പറയാന് സാധിക്കില്ല. ശരിയാണ്, എപ്പോഴാണോ കൃത്യമായി നിങ്ങള് സമ്പൂര്ണ്ണമായി മാറാന് യോഗ്യതയുള്ളവരായി മാറുന്നത് അപ്പോള് നിങ്ങള്ക്ക് കൂടുതല് സാക്ഷാത്കാരമുണ്ടാകും. ഇപ്പോള് ഒരുപാട് കാര്യം മനസ്സിലാക്കാന് കിടക്കുന്നു. ഒരുപാട് സാക്ഷാത്ക്കാരങ്ങള് നിങ്ങള് ചെയ്തുകൊണ്ടിരിക്കും. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ സാധനങ്ങള്ക്കും വില കൂടിക്കൊണ്ടേയിരിക്കും. വിദേശത്തും സാധനങ്ങള്ക്ക് ഒരുപാട് നികുതികള് വരും. ആദ്യം ഒരുപാട് വിലക്കയറ്റത്തിനു ശേഷം പിന്നീട് തികച്ചും എല്ലാം ലാഭമുള്ളതായി മാറും. സത്യയുഗത്തില് ഒരു സാധനങ്ങള്ക്കും ചിലവുചെയ്യേണ്ടതില്ല. എല്ലാ ഖനികളും നിറഞ്ഞിരിക്കും. പുതിയ ലോകത്തില് ഒരുപാട് വൈഭവങ്ങളുണ്ടായിരിക്കും. ലക്ഷ്മി-നാരായണന് ഒരുപാട് വൈഭവങ്ങളുണ്ടാ യിരുന്നല്ലോ. ശ്രീനാഥ ക്ഷേത്രത്തില് മൂര്ത്തികളുടെ മുന്നിലും എത്ര വൈഭവങ്ങളോടു കൂടിയ ഭോഗാണ് വെയ്ക്കുന്നത്. ഒരുപാട് സാധനങ്ങളുണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നു. നമ്മള് ദേവതകള്ക്കാണ് ഭോഗ് സമര്പ്പിക്കുന്നത് എന്ന് പറയുന്നു. ദേവതകള്ക്ക് ഭോഗ് വെയ്ക്കുന്നില്ലെങ്കില് അവര് ദേഷ്യപ്പെടും എന്നെല്ലാം പറയുന്നു. ഇതില് ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങള് ആരോടും ദേഷ്യപ്പെടാറില്ല. ഡ്രാമയനുസരിച്ച് വിനാശമുണ്ടാവുക തന്നെ വേണം എന്ന് അറിയാം. കലിയുഗം മാറി സത്യയുഗം വരും. ഡ്രാമയനുസരിച്ച് ഇപ്പോള് പുതിയ ചക്രം ആരംഭിക്കണം എന്ന് ഡ്രാമയെ നമ്മള് മനസ്സിലാക്കുന്നു. നിങ്ങളും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ബാബയും ഡ്രാമയനുസരിച്ചാണ് വന്നിരിക്കുന്നത്. ഡ്രാമയില് ഒരു മിനിറ്റു പോലും താഴേക്കും മുകളിലേക്കുമാകാന് സാധിക്കില്ല. ബാബ വന്നത് നിങ്ങള് കണ്ടു, അതുപോലെ അടുത്ത കല്പത്തിലും ഇങ്ങനെ തന്നെ സംഭവിക്കും. ശാസ്ത്രങ്ങളില് കല്പത്തിന്റെ ആയുസ്സ് നീട്ടിയെഴുതിയിരിക്കുകയാണ്. വിനാശം മുന്നില് നില്ക്കുകയാണെന്ന് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഇപ്പോള് നിങ്ങള് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബാബയെ ഓര്മ്മിച്ച് നമുക്ക് കര്മ്മാതീത അവസ്ഥയെ തീര്ച്ചയായും പ്രാപ്തമാക്കണമെന്ന് അറിയാം. അര്ത്ഥം ഇരുമ്പിനു സമാനമായതില് നിന്നും സ്വര്ണ്ണത്തിനു സമാനമായി മാറണം. ഇപ്പോള് പുരുഷാര്ത്ഥം ചെയ്യുന്നില്ലെങ്കില് പദവി ഭ്രഷ്ടമാകും. അല്ലയോ ആത്മാക്കളേ, ഇപ്പോള് നിങ്ങള് പതിതമായി മാറിയിരിക്കുകയാണ്. മറ്റുള്ള ധര്മ്മത്തിലേക്ക് പോയ എല്ലാവരും തിരിച്ച് ഈ ധര്മ്മത്തിലേക്ക് വരുക തന്നെ ചെയ്യും. അവര് വന്ന് ബാബയില് നിന്നും സമ്പത്ത് പ്രാപ്തമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്ത് കൊണ്ടിരിക്കും. ബ്രാഹ്മണ ധര്മ്മത്തിലേക്ക് വന്നതിനു ശേഷം ദേവതാ ധര്മ്മത്തിലേക്ക് വരും. ബ്രാഹ്മണ ധര്മ്മത്തിലേക്ക് വരുന്നില്ലെങ്കില് പിന്നെ എങ്ങനെയാണ് ദേവതാ ധര്മ്മത്തിലേക്ക് വരുന്നത്! ദിനം പ്രതിദിനം ബ്രാഹ്മണരുടെ വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. വിനാശം മുന്നില് നില്ക്കുന്നത് കാണുമ്പോള് പറയും-ഇവര് പറയുന്നത് ശരിയാണ്. പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ബ്രാഹ്മണരുടെ വൃക്ഷം വൃദ്ധി പ്രാപിച്ച് പൂര്ണ്ണമായതിനുശേഷം തിരിച്ച് പോകും. അതിനുശേഷം ദേവതകളുടെ വൃക്ഷം വളരാന് ആരംഭിക്കും.

ഇപ്പോള് നിങ്ങള് സംഗമയുഗത്തില് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഗമയുഗത്തെ മംഗളകാരിയായ യുഗമെന്നും പറയുന്നു. ഗംഗയും സാഗരവുമായിട്ടുള്ള മിലനം കാണിക്കുന്നത് സംഗമയുഗത്തിന്റെ മഹിമയാണ്. മറ്റെല്ലാം ഭക്തിമാര്ഗ്ഗമാണ്. ജ്ഞാന സാഗരനായ ബാബയില് നിന്നും ഉല്ഭവിച്ച ജ്ഞാന ഗംഗകളാണ് നമ്മള്. ജ്ഞാന സാഗരനായ ബാബയോടൊപ്പം പതിത-പാവനന് എന്ന വാക്ക് യോജിക്കുന്നുണ്ട്. പതിത-പാവനി ഗംഗയാണെന്ന് മനുഷ്യര് മനസ്സിലാക്കി, പിന്നീട് ഗംഗയില് തന്നെ സ്നാനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ നദികളെല്ലാം സത്യയുഗം മുതല് തുടര്ന്നു വരുന്നു. ഇന്നത്തെ കാലത്തെ നദികളും മുങ്ങിപ്പോകാറുണ്ട്. പ്രകൃതിയും സാഗരവുമെല്ലാം തമോപ്രധാനമായി മാറിയിരിക്കുകയാണ്. സാഗരത്തില് നിന്നും അല്പമൊന്ന് തിരമാലകള് ഉയരുമ്പോള് എല്ലാം നശിക്കും. സത്യയുഗത്തില് നമ്മളെല്ലാവരും യമുനയുടെ തീരത്ത് ഭാരതത്തിന്റെ ഒരു ചെറിയ ഭാഗത്താണ് വസിക്കുക. ഡല്ഹി സ്വര്ഗ്ഗമായിരുന്നു, വീണ്ടും പരിസ്ഥാനമായി മാറണം. സത്യയുഗത്തില് കുറച്ച് ജീവാത്മാക്കള് മാത്രമെയുണ്ടാകൂ, പിന്നീട് പതുക്കെ-പതുക്കെ വര്ദ്ധിക്കുന്നു. ഇപ്പോള് കലിയുഗത്തിന്റെ അവസാനം എത്ര മനുഷ്യരായിക്കഴിഞ്ഞു. ഈ പരിധിയില്ലാത്ത നാടകത്തെ നല്ല രീതിയില് മനസ്സിലാക്കണം. ഒരുപക്ഷെ, ചിലരെല്ലാം സ്വയത്തെ അഭിനേതാവാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒരു കല്പം 5000 വര്ഷത്തിന്റെയാണെന്ന് ആര്ക്കും അറിയില്ല. 84 ജന്മങ്ങള് എവിടെക്കിടക്കുന്നു, 84 ലക്ഷം ജന്മങ്ങള് എവിടെക്കിടക്കുന്നു. ഇപ്പോള് നിങ്ങള് പ്രകാശത്തിലേക്ക് വന്നിരിക്കുകയാണ്. നിങ്ങള്ക്കാണ് ബാബയില് നിന്നും സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു- മന്മനാഭവ. ബാബയെ ഓര്മ്മിക്കണം. ശിവഭഗവാന്റെ വാക്കുകളാണ്, അല്ലാതെ കൃഷ്ണന് ജ്ഞാനത്തിന്റെ സാഗരനല്ല. ഭഗവാന്റെ മഹിമയും ദേവതകളുടെ മഹിമയും തമ്മില് ഒരുപാട് വ്യത്യാസമുണ്ട്. ബാബ രചിക്കുന്ന പുതിയ രചനയുടെ മഹിമയാണ്-സര്വ്വ ഗുണ സമ്പന്നന്….ഇപ്പോള് നിങ്ങള് അങ്ങനെയായി മാറുകയാണ്. ബാബയുടെ മഹിമയും, കൃഷ്ണന്റെ മഹിമയും തമ്മില് രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇത് രാജയോഗമല്ലേ. ഭഗവാന് രാജയോഗം പഠിപ്പിക്കുന്നു എന്ന് പാടാറുമുണ്ട്. നിരാകാരനായ ബാബക്ക് തീര്ച്ചയായും നിരാകാര ലോകത്തില് നിന്നും സാകാര ലോകത്തിലേക്ക് വരുക തന്നെ വേണം. ഭഗവാന് ഇത്രയും മഹിമയുണ്ടെങ്കില് തീര്ച്ചയായും വരണം. ബാബയുടെ ജന്മം ദിവ്യവും അലൗകീകവുമാണ്. മറ്റാരുടെയും ദിവ്യജന്മമാണെന്ന് പറയാന് സാധിക്കില്ല. ഒന്ന് അലൗകീക അച്ഛനും, മറ്റൊന്ന് പാരലൗകീക പിതാവുമാണ് എന്ന് കുട്ടികള്ക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. പാരലൗകീക പിതാവിനെയാണ് ഭഗവാന് എന്ന് പറഞ്ഞ് ഓര്മ്മിക്കുന്നത്. മൂന്നാമത്തേത് അലൗകീക പിതാവാണ്. അലൗകീക പിതാവ് വളരെ അത്ഭുതകരമാണ്. ബ്രഹ്മാവാകുന്ന അച്ഛന് നമ്മളെ ദത്തെടുക്കുന്നതുകൊണ്ടാണ് അലൗകീകമെന്ന പേര് വന്നത്. പ്രജാപിതാ ബ്രഹ്മാവിന് എത്രയധികം കുട്ടികളാണ്. ശിവബാബ ബ്രഹ്മാബാബയിലൂടെയാണ് നിങ്ങളെ തന്റെതാക്കി മാറ്റുന്നത്. എത്ര പേരാണ് ബ്രഹ്മാകുമാരനും-കുമാരിമാരുമായി മാറുന്നത്. ലൗകീക അച്ഛന് കൂടിപ്പോയാല് 8-10 കുട്ടികളുണ്ടായിരിക്കും. ശരി, ശിവബാബ പാരലൗകീക അച്ഛനാണ്. ശിവബാബക്ക് ഒരുപാട് കുട്ടികളുണ്ട്. നമ്മളെല്ലാവരും സഹോദരന്മാരണെന്ന് എല്ലാ ആത്മാക്കളും പറയുന്നു. ഈ സംഗമയുഗത്തിലാണ് അലൗകീക അച്ഛനെ ലഭിക്കുന്നത്. സത്യയുഗത്തില് നിങ്ങള്ക്ക് ഈ ജ്ഞാനമുണ്ടായിരിക്കില്ല. ബാബ വന്ന് പുതിയ സൃഷ്ടി രചിക്കുമ്പോഴാണ് നമുക്ക് പ്രജാപിതാ ബ്രഹ്മാവിനെ ലഭിക്കുന്നത്. അപ്പോള് ഇത് അലൗകീക ജന്മമായില്ലേ. എന്നാല് ഇതൊന്നും ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ഒന്ന് ലൗകീകവും, മറ്റൊന്ന് പാരലൗകീകവും, പിന്നെ ഇത് സംഗമയുഗീ അലൗകീക അച്ഛന്. ലൗകീക അച്ഛന് സത്യയുഗം മുതല് ഉണ്ടായിരുന്നു. സത്യയുഗത്തില് ആരും പാരലൗകീക അച്ഛനെ ഓര്മ്മിക്കുന്നില്ല, അവിടെ ഒരച്ഛന് മാത്രമെയുള്ളൂ. സത്യയുഗത്തില് ഒരിക്കലും അല്ലയോ ഭഗവാനേ, അല്ലയോ പരമാത്മാവേ, എന്നൊന്നും പറഞ്ഞ് ഓര്മ്മിക്കില്ല. പിന്നീട് ദ്വാപരയുഗത്തില് ഭക്തിമാര്ഗ്ഗം ആരംഭിക്കുമ്പോഴാണ് രണ്ടച്ഛന്മാരുണ്ടാകുന്നത്. സംഗമയുഗത്തില് 3 അച്ഛന്മാരാണ്. സംഗമയുഗത്തിലാണ് പ്രജാപിതാ ബ്രഹ്മാവിനെ ലഭിക്കുന്നത്. നിങ്ങള് ഇപ്പോള് ബാബയുടേതായി മാറിക്കഴിഞ്ഞു. ബ്രഹ്മാബാബ അലൗകീക പിതാവാണെന്ന് അറിയാം. ഇപ്പോള് നിങ്ങളാണ് ഈ കാര്യങ്ങളെ നല്ല രീതിയില് മനസ്സിലാക്കി ഓര്മ്മിക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. സത്യയുഗത്തില് ഓര്മ്മിക്കേണ്ട ആവശ്യമില്ല. എല്ലാവരും ദുഃഖത്തില് പാരലൗകീക അച്ഛനെ സ്മരിക്കുന്നു. ഇത് വളരെ സഹജമായ കാര്യമാണ്. സത്യ-ത്രേതായുഗത്തില് ഒരച്ഛനും, ദ്വാപരയുഗത്തില് രണ്ടച്ഛനുമാണ് ഉള്ളത്. ഈ സമയം നിങ്ങള് അലൗകീക അച്ഛന്റെതായി മാറിയിട്ടാണ് സമ്പത്തെടുക്കുന്നത്. ബ്രാഹ്മണരായി മാറുന്ന നിങ്ങള് കുട്ടികളാണ് ദേവതകളായി മാറുന്നത്. വിനാശവും നിങ്ങള്ക്കാണ് കാണേണ്ടത്. ബോംബുകളിടുന്നത് നിങ്ങള് ഈ കണ്ണുകള് കൊണ്ട് കാണും. അതിലൂടെ മനുഷ്യര് മരിക്കുമല്ലോ. ജപ്പാനിലും ബോംബിട്ടപ്പോള് എങ്ങനെയാണ് മനുഷ്യര് മരിച്ചതെന്ന് കണ്ടല്ലോ! ഇപ്പോള് ഇവിടെ യുദ്ധമുണ്ടായിക്കൊണ്ടേയിരിക്കുന്നു. നമുക്കിവിടെ ബുദ്ധിമുട്ടാണ് എന്ന് മനുഷ്യര് സ്വയം പറയുന്നു. 10 വര്ഷത്തോളവും യുദ്ധമുണ്ടായിക്കൊണ്ടേയിരിക്കും. ബോംബിടുമ്പോള് സെക്കന്റില് എല്ലാം നശിക്കും. തീപ്പൊരിയുണ്ടാകുമ്പോള് പട്ടണങ്ങളെല്ലാം തകരും. ഇതെല്ലാം ബോംബിലൂടെയാണ്. ഇനി അഗ്നിയും പടരണം.

നിങ്ങള് കുട്ടികള്ക്കറിയാം, സ്ഥാപനയും വിനാശവും ചെയ്യിപ്പിക്കാനാണ് ബാബ വന്നിരിക്കുന്നത്. അപ്പോള് ഇതെല്ലാം തീര്ച്ചയായും നടക്കും. ഇപ്പോള് പുരുഷാര്ത്ഥം ചെയ്യാനുള്ള സമയമാണ്. മായ ഇടക്കിടക്ക് നിങ്ങളുടെ ബുദ്ധിയോഗം വേര്പ്പെടുത്തുന്നു. അതിനാല് നിങ്ങള് അചഞ്ചല സ്ഥിതിയുള്ളവരായി മാറിയോ? കുട്ടികള് പറയുന്നു-ബാബാ, മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നുണ്ട്. ചിലരാണെങ്കില് ഒരു ദിവസത്തില് അര മണിക്കൂര് അല്ലെങ്കില് ഒരു മണിക്കൂറു പോലും ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു- നിങ്ങള് കര്മ്മയോഗികളാണ്. ബാബയെ ഓര്മ്മിക്കാനുള്ള സേവനം 8 മണിക്കൂറെങ്കിലും ചെയ്യണം. 8 മണിക്കൂര് ഓര്മ്മിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. ഓര്മ്മിക്കുന്തോറും വികര്മ്മങ്ങള് വിനാശമായിക്കൊണ്ടിരിക്കും. ഇതിനെയാണ് യോഗാഗ്നിയെന്ന് പറയുന്നത്. ഇതിനാണ് പ്രയത്നമുള്ളത്. ഗൃഹസ്ഥത്തില് ഇരുന്നുകൊണ്ടും ഓര്മ്മിച്ചാല് മാത്രം മതി. ഗൃഹസ്ഥ ജീവിതം ഉപേക്ഷിച്ച് ബാബയുടെ കുട്ടികളായി മാറിയവര് പോലും ഗൃഹസ്ഥികളുടെ അത്രക്കൊന്നും ബാബയെ ഓര്മ്മിക്കുന്നില്ല. വീട്ടിലിരിക്കുന്നവരാണ് കൂടുതലായി ഓര്മ്മിക്കുന്നത്. അര്ജുനന്റെയും ഭീമന്റെയും ഉദാഹരണം പറയാറുണ്ടല്ലോ. ബാബയെ ഓര്മ്മിക്കാനും ചക്രത്തെ മനസ്സിലാക്കാനുമാണ് പരിശ്രമമുള്ളത്. തീര്ച്ചയായും മഹാഭാരത യുദ്ധവുമുണ്ടായിരിക്കും. സത്യയുഗത്തില് യുദ്ധമൊന്നും ഉണ്ടായിരിക്കില്ല. നിങ്ങള് കുട്ടികള്ക്ക് അന്ധരുടെ ഊന്നുവടിയായി മാറണം. ബാബയെ ഓര്മ്മിക്കാനുള്ള വഴിയും, ചക്രത്തെ ഓര്മ്മിക്കാനും എല്ലാവര്ക്കും പറഞ്ഞുകൊടുക്കണം. സ്വദര്ശന ചക്രധാരികളായി മാറണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. ചുരുങ്ങിയത് 8 മണിക്കൂര് ഓര്മ്മയിലിരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. തന്റെ അവസ്ഥയെ അചഞ്ചലവും സുദൃഢവുമാക്കി മാറ്റുന്നതിനുവേണ്ടി ഓര്മ്മയുടെ അഭ്യാസത്തെ വര്ദ്ധിപ്പിക്കണം. ഉപേക്ഷ കാണിക്കരുത്.

2. ഈ ഡ്രാമ വളരെ കൃത്യമായിട്ടുണ്ടാക്കിയിട്ടുള്ളതാണ്, അതുകൊണ്ട് ആരോടും ദേഷ്യപ്പെടരുത്. നിശ്ചയബുദ്ധികളായി മാറണം.

വരദാനം:-

ഹനുമാന്റെ വിശേഷത ഇങ്ങനെ കാണിച്ചിട്ടുണ്ട്, സദാ സേവാധാരിയും മഹാവീരനുമായിരുന്നു, അതിനാല് സ്വയത്തിനെ അഗ്നി ബാധിച്ചില്ല, മറിച്ച് വാല് മുഖേന ലങ്കയെ കത്തിച്ചു. അതിനാല് ഇവിടെയും ആരാണോ സദാ സേവാധാരി അവര്ക്ക് തന്നെയാണ് മായയുടെ അധികാരത്തെ ഇല്ലാതാക്കാന് കഴിയുക. സേവാധാരിയല്ലാത്തവര്ക്ക് മായയുടെ രാജ്യത്തെ കത്തിക്കാന് സാധിക്കുകയില്ല. ഹനുമാന്റെ ഹൃദയത്തില് സദാ ഒരു ബാബ കുടിയിരിക്കുന്നുണ്ടായിരുന്നു, അതിനാല് ബാബയല്ലാതെ മറ്റാരും ഹൃദയത്തിലുണ്ടാകരുത്, തന്റെ ശരീരത്തിന്റെ സ്മൃതി പോലും പാടില്ല, അപ്പോള് മായാജീത്ത് വിജയിയാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top