08 May 2021 Malayalam Murli Today – Brahma Kumaris

May 7, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ- സ്വയം സ്വയത്തോട് ചോദിക്കൂ-ഞാന് കര്മ്മേന്ദ്രിയജീത്തായി മാറിയിട്ടുണ്ടോ,ഏതെങ്കിലും കര്മ്മേന്ദ്രിയങ്ങള് എന്നെ ചതിക്കുന്നില്ലല്ലോ.

ചോദ്യം: -

കര്മ്മാതീതമായി മാറുന്നതിനു വേണ്ടി നിങ്ങള് കുട്ടികള്ക്ക് സ്വയം സ്വയത്തോട് ഏതൊരു പ്രതിജ്ഞയാണ് ചെയ്യേണ്ടത്?

ഉത്തരം:-

ഏതൊരു കര്മ്മേന്ദ്രിയവും ഒരിക്കലും ചഞ്ചലപ്പെടുകയില്ല എന്ന് സ്വയത്തോട് പ്രതിജ്ഞ ചെയ്യൂ. എനിക്ക് എന്റെ കര്മ്മേന്ദ്രിയങ്ങളെ വശത്താക്കുക തന്നെ വേണം. ബാബ നല്കിയിട്ടുള്ള നിര്ദേശങ്ങളെ പ്രായോഗികമാക്കുക തന്നെ വേണം. ബാബ പറയുന്നു- മധുരമായ കുട്ടികളെ, കര്മ്മാതീതമായി മാറണമെങ്കില് ഒരു കര്മ്മേന്ദ്രിയങ്ങളിലൂടേയും ഒരു വികര്മ്മവും ചെയ്യരുത്. മായ വളരെ ശക്തിശാലിയാണ്. കണ്ണുകള് ചതിക്കുന്നതാണ് അതിനാല് അവനവനെ സംരക്ഷിക്കൂ.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. കുട്ടികള് ആത്മാഭിമാനിയായാണോ ഇരിക്കുന്നത്? സ്വയം സ്വയത്തോട് ചോദിക്കൂ. ഓരോ കാര്യവും സ്വയത്തോട് ചോദിക്കണം. ബാബ യുക്തി പറഞ്ഞു തരുന്നു, സ്വയത്തോട് ചോദിക്കൂ- ആത്മാഭിമാനിയായാണോ ഇരിക്കുന്നത്? ബാബയെ ഓര്മ്മിക്കുന്നുണ്ടോ? എന്തുകൊണ്ടെന്നാല് ഇത് നിങ്ങളുടെ ആത്മീയ സേനയാണ്. മറ്റു സേനകളില് യൗവ്വന അവസ്ഥയിലുളളവരെയാണ് ചേര്ക്കുന്നത്. ഈ സേനയില് 14-15 വര്ഷമുള്ള യോദ്ധാക്കളുമുണ്ട് എന്നാല് 90 വര്ഷം പ്രായമുള്ള വൃദ്ധരുമുണ്ട്. അതുപോലെ തന്നെ ചെറിയ കുട്ടികളുമുണ്ട്. ഇത് മായയില് നിന്ന് വിജയം പ്രാപ്തമാക്കാനുള്ള സേനയാണ്. ഓരോരുത്തര്ക്കും മായയില് നിന്ന് വിജയം പ്രാപ്തമാക്കി ബാബയില് നിന്നും പരിധിയില്ലാത്ത സമ്പത്ത് നേടണം. കാരണം മായ വളരെ ശക്തിശാലിയാണ്. ഓരോ കര്മ്മേന്ദ്രിയവും വളരെയധികം ചതിക്കുന്നുണ്ട്. ഏറ്റവും കൂടുതല് ചതിക്കുന്ന കര്മ്മേന്ദ്രിയം ഏതാണ്? കണ്ണുകള് തന്നെയാണ് ഏറ്റവും കൂടുതല് ചതിക്കുന്നത്. അവനവന്റെ പത്നിയുണ്ടായിട്ടും മറ്റൊരു സുന്ദരിയായ സ്ത്രീയെ കാണുമ്പോള് പെട്ടെന്ന് ആകര്ഷണമുണ്ടാകും. കണ്ണുകള് വളരെയധികം ചതിക്കുന്നു. അവരെ സ്പര്ശിക്കണമെന്ന് ഹൃദയത്തില് തോന്നുന്നു. കുട്ടികള്ക്ക് മനസ്സിലാക്കി തരാറുണ്ട്- നമ്മള് ബ്രഹ്മാകുമാര്- കുമാരിമാര് സഹോദര-സഹോദരിമാരാണെന്ന് സദാ ബുദ്ധി കൊണ്ട് മനസ്സിലാക്കൂ ഇതില് മായ വളരെ ഗുപ്തമായി ചതിക്കുന്നു. അതിനാല് ഇത് ചാര്ട്ടില് എഴുതണം-ഇന്ന് മുഴുവന് ദിവസവും ഏതെല്ലാം കര്മ്മേന്ദ്രിയങ്ങളാണ് നമ്മളെ ചതിച്ചത്? ഏറ്റവും കടുത്ത ശത്രു കണ്ണുകളാണ്. അതിനാല് ഇന്നവരെ കണ്ടപ്പോള് നമ്മുടെ ദൃഷ്ടി പോയി എന്ന് എഴുതണം. സൂര്ദാസിന്റേയും ഉദാഹരണമുണ്ടല്ലോ. തന്റെ കണ്ണുകളെ പിഴുതെടുത്തു കളഞ്ഞു. അവനവനെ പരിശോധിക്കുകയാണെങ്കില് കണ്ണുകളാണ് ഏറ്റവും കൂടുതല് ചതിക്കുന്നത്. ഏതെങ്കിലും നല്ലൊരു സ്ത്രീയെ കാണുകയാണെങ്കില് പിന്നെ അവനവന്റെ പത്നിയെ ഉപേക്ഷിച്ച് അവരില് വീണു പോകുന്നു. ചിലര് മഹിമയില് സമര്ത്ഥരായിരിക്കും, മറ്റു ചിലരുടെ അലങ്കാരങ്ങളെല്ലാം നല്ലതായിരിക്കും, അപ്പോള് കണ്ണുകള് പെട്ടെന്ന് തന്നെ അതിലേക്ക് ചഞ്ചലപ്പെടും. അതുകൊണ്ടാണ് ബാബ പറയുന്നത്-ഈ കണ്ണുകള് വളരെയധികം ചതിക്കുന്നു. സേവനമെല്ലാം ചെയ്യുന്നുണ്ടെങ്കിലും കണ്ണുകള് വളരെയധികം ചതിക്കുന്നു. ഈ ശത്രുവിനെ പൂര്ണ്ണമായിട്ടും ശ്രദ്ധിക്കണം. ഇല്ലായെന്നുണ്ടെങ്കില് നമ്മള് നമ്മുടെ പദവി ഭ്രഷ്ടമാക്കുമെന്ന് മനസ്സിലാക്കിക്കോളൂ. വിവേകശാലികളായ കുട്ടികള്ക്ക് അവനവന്റെ ഡയറിയില് കുറിച്ചു വെക്കണം-ഇന്നയാളെ കണ്ടപ്പോള് നമ്മുടെ ദൃഷ്ടി പോയി. പിന്നെ അവനവനെ സ്വയം തന്നെ ശിക്ഷിക്കൂ. ഭക്തിമാര്ഗ്ഗത്തില് പോലും പൂജയുടെ സമയത്ത് ബുദ്ധി മറ്റെല്ലാ വശത്തേക്കും പോകുമ്പോള് അവനവനെ ശിക്ഷിക്കാറുണ്ട്. അതിനാല് അങ്ങനെ ഏതെങ്കിലും ഒരു സ്ത്രീ തന്റെ മുന്നില് വരുമ്പോള് തന്നെ മാറി നില്ക്കണം. നോക്കി നില്ക്കരുത്. കണ്ണുകള് വളരെ ചതിക്കുന്നതായതു കൊണ്ടാണ് സന്യാസിമാര് കണ്ണുകളടച്ച് ഇരിക്കുന്നത്. സ്ത്രീകളെ പിറകിലും പുരുഷന്മാരെ മുന്നിലുമാണ് ഇരുത്തുന്നത്. സ്ത്രീയെ അല്പം പോലും നോക്കാത്തവരുമുണ്ട്. നിങ്ങള് കുട്ടികള്ക്ക് ഒരുപാട് പ്രയത്നിക്കണം. വിശ്വത്തിന്റെ രാജ്യഭാഗ്യമെടുക്കുക എന്നത് ചെറിയ കാര്യമൊന്നുമല്ല. മറ്റുള്ള മനുഷ്യര് കൂടിപ്പോയാല് 10,000, 12,000 20,000, അല്ലെങ്കില് ഒന്നോ രണ്ടോ കോടി ശേഖരിച്ച് ശരീരം ഉപേക്ഷിക്കും. നിങ്ങള് കുട്ടികള്ക്ക് അവിനാശിയായ സമ്പത്താണ് ലഭിക്കുന്നത്. സര്വ്വ പ്രാപ്തിയുമുണ്ടാകുന്നു. ഏതൊരു വസ്തുവിന്റെ പ്രാപ്തിക്കായും നമുക്ക് പ്രയത്നിക്കേണ്ടി വരില്ല. കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആരംഭവും തമ്മില് രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇവിടെയാണെങ്കില് ഒന്നും തന്നെയില്ല.

ഇപ്പോള് നിങ്ങളുടെത് പുരുഷോത്തമ സംഗമയുഗമാണ്. തീര്ച്ചയായും പുരുഷോത്തമമെന്ന ശബ്ദം എഴുതണം. മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റി ….ഇപ്പോള് നിങ്ങള് ബ്രാഹ്മണരായി മാറിയിരിക്കുന്നു. മനുഷ്യരാണെങ്കില് തികച്ചും ഘോരമായ അന്ധകാരത്തിലാണ്. സ്വര്ഗ്ഗത്തെ കാണാന് സാധിക്കാത്ത ഒരുപാട് പേരുണ്ട്. ബാബ പറയുന്നു-കുട്ടികളെ, നിങ്ങളുടെ ധര്മ്മം വളരെ സുഖം നല്കുന്നതാണ്. മനുഷ്യര്ക്ക് ഒന്നും അറിയില്ലല്ലോ. സ്വര്ഗ്ഗമെന്നത് എന്താണെന്ന് പോലും ഭാരതവാസികള് മറന്നു പോയിരിക്കുന്നു. ക്രിസ്ത്യാനികള് സ്വയം പറയുന്നു-സ്വര്ഗ്ഗമുണ്ടായിരുന്നു. ഈ ലക്ഷ്മീ-നാരായണനെ ദേവീ-ദേവതകളെന്നാണ് പറയുന്നത്. അപ്പോള് തീര്ച്ചയായും ഈശ്വരന് തന്നെയാണ് അവരെ ഇങ്ങനെയാക്കി മാറ്റുന്നത്. അതിനാല് ബാബ മനസ്സിലാക്കി തരുന്നു-ഒരുപാട് പരിശ്രമിക്കണം. ദിവസവും തന്റെ കണക്കു പുസ്തകം നോക്കൂ. ഏത് കര്മ്മേന്ദ്രിയമാണ് നമ്മളെ ചതിച്ചത്? നാവും വളരെയധികം ചതിക്കുന്നു. ആരംഭത്തില് സഭ(കച്ച്ഹരി) കൂടുന്ന സമയത്ത് എല്ലാവരും അവനവന്റെ തെറ്റ് പറയുമായിരുന്നു. നമ്മള് ഇന്ന സാധനം ഒളിച്ചിരുന്ന് കഴിച്ചു. നല്ല-നല്ല വലിയ വീട്ടിലെ കുട്ടികളെല്ലാം പറഞ്ഞിരുന്നു-ഇങ്ങനെയെല്ലാം മായ യുദ്ധം ചെയ്യാറുണ്ട്. ഒളിഞ്ഞിരുന്ന് കഴിക്കുന്നത് മോഷണമാണ്. അതും ശിവബാബയുടെ യജ്ഞത്തില് നിന്നുമുള്ള മോഷണം വളരെ മോശമാണ്. കക്ക മോഷ്ടിച്ചവന് ലക്ഷം മോഷ്ടിച്ചതിനു സമാനമാണ്. മായ തികച്ചും മൂക്കില് പിടിക്കുന്നു. ഈ ശീലം വളരെ മോശമാണ്. മോശമായ ശീലമുണ്ടെങ്കില് നമ്മള് എന്തായിത്തീരും? സ്വര്ഗ്ഗത്തില് പോവുക എന്നത് വലിയ കാര്യമൊന്നുമല്ല. എന്നാല് അതിലും പദവിയുണ്ടല്ലോ. രാജാവും പ്രജയും തമ്മില് എത്ര വ്യത്യാസമാണ്. അതിനാല് കര്മ്മേന്ദ്രിയങ്ങളും വളരെയധികം ചതിക്കുന്നതാണ്. അതിനെ സംരക്ഷിക്കണം. ഉയര്ന്ന പദവി പ്രാപ്തമാക്കണമെങ്കില് ബാബയുടെ നിര്ദേശ പ്രകാരം പൂര്ണ്ണമായും നടക്കണം. ബാബ നിര്ദേശം നല്കിയാല് പിന്നെ മായ ഇടയില് വന്ന് വിഘ്നമുണ്ടാക്കും. ബാബ പറയുന്നു- മറക്കരുത്, ഇല്ലായെന്നുണ്ടെങ്കില് അവസാനം ഒരുപാട് പശ്ചാത്തപിക്കും. തോല്ക്കുന്നതിന്റെ സാക്ഷാത്കാരവുമുണ്ടായിരിക്കും. ഇപ്പോള് നിങ്ങളോട് ചോദിച്ചാല് പറയും നമ്മള് നരനില് നിന്ന് നാരായണനായി മാറുമെന്ന്. എന്നാല് സ്വയത്തോട് ചോദിച്ച് അവനവന്റെ കണക്കെടുക്കൂ. ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പിന്നീട് പ്രാബല്യത്തിലേക്ക് കൊണ്ടു വരുന്നവര് ഒരുപാട് പേരുണ്ട്. എന്നാല് ബാബ പറയുന്നു-ഇതിലൂടെ നിങ്ങള്ക്ക് ഒരുപാട് ഉന്നതിയുണ്ടാകും. മുഴുവന് ദിവസത്തേയും കണക്കെടുക്കണം. ഈ കണ്ണുകള് വളരെ ചതിക്കുന്നു. ആരെയെങ്കിലും കാണുകയാണെങ്കില് ചിന്ത വരും-ഇവര് വളരെ നല്ലതാണ്, പിന്നീട് സംസാരിക്കാന് ആരംഭിക്കും. അവര്ക്ക് എന്തെങ്കിലും സമ്മാനം കൊടുക്കാനും, എന്തെങ്കിലും കഴിപ്പിക്കാനുമുള്ള ആഗ്രഹമെല്ലാമുണ്ടാകും. പിന്നീട് അതിനെക്കുറിച്ചുള്ള ചിന്ത മാത്രമാവും. കുട്ടികള് മനസ്സിലാക്കുന്നു-ഇതില് വളരെ കടുത്ത പരിശ്രമമുണ്ട്. കര്മ്മേന്ദ്രിയങ്ങള് വളരെയധികം ചതിക്കുന്നു. രാവണ രാജ്യമല്ലേ. ബാബ പറയുന്നു- സത്യയുഗത്തില് ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. കാരണം അവിടെ രാവണ രാജ്യം തന്നെയില്ല. ചിന്തയുടെ കാര്യം തന്നെയില്ല. സത്യയുഗത്തിലും ചിന്തയുണ്ടെങ്കില് പിന്നെ നരകവും സ്വര്ഗ്ഗവും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങള് കുട്ടികള് വളരെയധികം ഉയര്ന്ന പദവി പ്രാപ്തമാക്കുന്നതിനുള്ള പഠിപ്പാണ് ഭഗവാനില് നിന്ന് പഠിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു- മായയാണ് നിന്ദ ചെയ്യിക്കുന്നത്. നിങ്ങള് അപകാരം ചെയ്തു, ഞാനാണ് വന്ന് ഉപകാരം ചെയ്യുന്നത്. കുട്ടികളെ, അഥവാ നിങ്ങള് കുദൃഷ്ടി വെക്കുകയാണെങ്കില് നിങ്ങള് നിങ്ങള്ക്ക് തന്നെയാണ് നഷ്ടം വരുത്തുന്നത്. വളരെ ഉയര്ന്ന ലക്ഷ്യമാണ്. അതിനാല് ബാബ പറയുന്നു-തന്റെ കണക്കു പുസ്തകം നോക്കൂ. ഒരു വികര്മ്മവും ചെയ്തില്ലല്ലോ? ആരെയും ചതിച്ചില്ലല്ലോ? ഇപ്പോള് വികര്മ്മാജീത്തരായി മാറണം. വികര്മ്മാജീത്ത് സംവത്സരത്തെക്കുറിച്ച് നിങ്ങള് കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല. ബാബ മനസ്സിലാക്കി തരുന്നു- വികര്മ്മാജീത്തായി 5000 വര്ഷങ്ങളായി. പിന്നീട് വികര്മ്മം ചെയ്ത് വാമമാര്ഗ്ഗത്തിലേക്കാണ് വരുന്നത്. കര്മ്മം, അകര്മ്മം, വികര്മ്മം എന്ന വാക്കുകളുണ്ടല്ലോ. മായയുടെ രാജ്യത്തില് മനുഷ്യര് എന്ത് കര്മ്മം ചെയ്താലും അത് വികര്മ്മമായി മാറുന്നു. സത്യയുഗത്തില് വികാരങ്ങളില്ല. അതിനാല് ഒന്നും വികര്മ്മമായി മാറുന്നില്ല. ഇതും നിങ്ങള്ക്കറിയാം കാരണം നിങ്ങള്ക്ക് ജ്ഞാനത്തിന്റെ മൂന്നമത്തെ നേത്രം ലഭിച്ചിരിക്കുന്നു. നിങ്ങള് ത്രിനേത്രികളായി മാറിയിരിക്കുന്നു. അതിനാല് ബാബയാണ് ത്രിനേത്രയും ത്രികാലദര്ശിയുമാക്കി മാറ്റുന്നത്. നിങ്ങള് ആസ്തികരായതിനാല് ത്രികാലദര്ശികളായി മാറുന്നു. ഡ്രാമയുടെ മുഴുവന് രഹസ്യവും ബുദ്ധിയിലുണ്ട്. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം, 84ന്റെ ചക്രം. പിന്നീട് മറ്റെല്ലാ ധര്മ്മങ്ങളും അഭിവൃദ്ധി പ്രാപിക്കുന്നു. മറ്റു ധര്മ്മ സ്ഥാപകര്ക്കൊന്നും സദ്ഗതി ചെയ്യാന് സാധിക്കില്ല. അവരെ ഗുരു എന്നു പോലും പറയാന് സാധിക്കില്ല. സര്വ്വരുടേയും സദ്ഗതി ചെയ്യുന്നത് ഒരു ബാബ മാത്രമാണ്. ഇപ്പോള് എല്ലാവരുടേയും സദ്ഗതിയുണ്ടാകണം. അവരെ ധര്മ്മ സ്ഥാപകരെന്നാണ് പറയുന്നത്. ഗുരു എന്നല്ല. ധര്മ്മ സ്ഥാപകര് കേവലം ധര്മ്മം സ്ഥാപിക്കാന് നിമിത്തമായി മാറുന്നവരാണ്. അവര് സദ്ഗതിയൊന്നും ചെയ്യുന്നില്ല. അവരെ ഓര്മ്മിക്കുന്നതിലൂടെയും സദ്ഗതിയൊന്നുമുണ്ടാകില്ല. വികര്മ്മങ്ങളും വിനാശമാകുന്നില്ല. അതെല്ലാം ഭക്തിയാണ്. അതിനാല് ബാബ മനസ്സിലാക്കിതരുന്നു- മായ വളരെ ശക്തിശാലിയാണ്. മായയുമായി തന്നെയാണ് യുദ്ധമുണ്ടാകുന്നത്. നിങ്ങളാണ് ശിവശക്തി പാണ്ഡവ സേന. നിങ്ങളെല്ലാവരും വഴികാട്ടികളാണ്. ശാന്തിധാമത്തിന്റേയും സുഖധാമത്തിന്റേയും വഴിയാണ് പറഞ്ഞു കൊടുക്കുന്നത്. നിങ്ങളാണ് വഴികാട്ടികള്. ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മങ്ങള് വിനാശമാകുമെന്ന് പറയുന്നു. പിന്നീട് മറുവശത്ത് ആരെങ്കിലും പാപകര്മ്മങ്ങള് ചെയ്യുകയാണെങ്കില് നൂറുമടങ്ങ് പാപവുമുണ്ടാകും. എത്രത്തോളം സാധിക്കുന്നുവോ ഒരു വികര്മ്മവും ചെയ്യരുത്. കര്മ്മേന്ദ്രിയങ്ങള് ഒരുപാട് ചതിക്കുന്നു. ബാബ ഓരോരുത്തരുടേയും പെരുമാറ്റത്തിലൂടെ മനസ്സിലാക്കുന്നു. കുട്ടികള്ക്ക് മായയുടെ കൊടുങ്കാറ്റ് വരുന്നു. സ്ത്രീ-പുരുഷനെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് കൊടുങ്കാറ്റ് വരുന്നത്. അതിനാല് ഈ കണ്ണുകളുടെ മേല് എത്രത്തോളം നിയന്ത്രണം വെക്കണം. നമ്മള് ശിവബാബയുടെ കുട്ടിയാണ്. ബാബയോട് പ്രതിജ്ഞ ചെയ്ത് രാഖിയെല്ലാം അണിയുന്നു എന്നാലും മായ ചതിക്കുന്നു. പിന്നീട് ഒരിക്കലും ശിക്ഷയില് നിന്നും മുക്തമാകാന് സാധിക്കില്ല. കര്മ്മേന്ദ്രിയങ്ങള് വശത്താകുമ്പോഴാണ് കര്മ്മാതീത അവസ്ഥയുണ്ടാകുന്നത്. നമ്മള് ലക്ഷ്മീ-നാരായണനായി മാറും എന്ന് പറയാനൊക്കെ സഹജമാണ്. എന്നാല് വിവേകവും വേണമല്ലോ. ബാബ പറയുന്നു-നിര്ദേശത്തെ പ്രാബല്യത്തിലേക്ക് കൊണ്ടുവരൂ. ബാബാ ബാബാ എന്ന് പറഞ്ഞു കൊണ്ടിരിക്കൂ. ബാബയില് നിന്ന് നമ്മള് പൂര്ണ്ണ സമ്പത്തെടുക്കും. ഇങ്ങനെയുള്ള ടീച്ചര് ഒരിക്കലും എവിടേയും ലഭിക്കില്ല. ഈ കാര്യങ്ങളെ കുറിച്ചൊന്നും ദേവതകള്ക്കു പോലും അറിയില്ലെങ്കില് പിന്നെ എങ്ങനെയാണ് പിന്നീട് വരുന്ന ധര്മ്മത്തിലുള്ളവര്ക്ക് അറിയാന് സാധിക്കുന്നത്! ബാബ പറയുന്നു- ഞാന് എന്ത് പറയുമ്പോഴും ശിവബാബയാണ് പറയുന്നതെന്ന് മനസ്സിലാക്കൂ. ഇത് ദാദയാണ് പറയുന്നതെന്ന് മനസ്സിലാക്കരുത്. ഇവര് ബാബയുടെ രഥമാണ്. ഈ ബ്രഹ്മാവ് എന്താണ് ചെയ്യുന്നത്. നിങ്ങള് കുട്ടികള്ക്ക് രാജ്യപദവി ശിവബാബയാണ് നല്കുന്നത്. ഈ രഥമല്ല നല്കുന്നത്. ബ്രഹ്മാവ് തികച്ചും ദരിദ്രനാണ്. ബ്രഹ്മാവും ബാബയില് നിന്നാണ് സമ്പത്തെടുക്കുന്നത്. നിങ്ങള് പുരുഷാര്ത്ഥം ചെയ്യുന്നതുപോലെ ബ്രഹ്മാവും ചെയ്യുന്നു. ബ്രഹ്മാവിന്റേയും വിദ്യാര്ത്ഥി ജീവിതമാണ്. ഈ രഥം ലോണായി എടുത്തിരിക്കുയാണ്, തമോപ്രധാനമാണ്. പൂജ്യരായ ദേവതയായി മാറാനും മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനും വേണ്ടിയാണ് നിങ്ങള് പഠിക്കുന്നത്. ആരുടെയെങ്കിലും ഭാഗ്യത്തിലില്ലെങ്കില് പറയും, ശിവബാബ എങ്ങനെയാണ് വന്ന് പഠിപ്പിക്കുന്നതെന്ന് എനിക്ക് സംശയമാണ്, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ബാബയുടെ ഓര്മ്മയില്ലാതെ വികര്മ്മങ്ങള് വിനാശമാകില്ല. പൂര്ണ്ണമായ ശിക്ഷയനുഭവിക്കേണ്ടതായി വരും. ഇവിടെ രാജധാനിയാണ് സ്ഥാപിക്കുന്നത്. രാജാക്കന്മാര്ക്ക് എത്ര ദാസിമാരാണ് ഉള്ളത്. ബ്രഹ്മാബാബ രാജാക്കന്മാരുടെയെല്ലാം സംബന്ധത്തില് വന്നിട്ടുണ്ട്. ദാസിമാരെ സ്ത്രീധനമായി നല്കുന്നു. ഇവിടെ തന്നെ ഇത്രയും ദാസിമാരുണ്ടെങ്കില് പിന്നെ സത്യയുഗത്തില് എത്രയുണ്ടായിരിക്കും. ഇവിടെയും രാജധാനി സ്ഥാപിക്കപ്പെടുകയാണ്. ഓരോരുത്തരും എന്തെല്ലാമാണ് ചെയ്യുന്നതെന്ന് ബാബയ്ക്കറിയാം. ഓരോരുത്തരുടെയും കണക്കു പുസ്തകം കാണുമ്പോള് ബാബയ്ക്ക് പറയാന് സാധിക്കും. ഇവര് ഈ സമയം മരിച്ചാല് എന്തായി മാറും! എല്ലാവരും അവസാനമാണ് സംഖ്യാക്രമമനുസരിച്ച് കര്മ്മാതീത അവസ്ഥ പ്രാപിക്കുന്നത്. അതിനാല് ഇത് സമ്പാദ്യമാണ്. സമ്പാദ്യത്തില് മനുഷ്യര് എത്രയാണ് ബിസിയായിരിക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കും, ഫോണ് ചെവിയിലായിരിക്കും. ഇങ്ങനെയുള്ള മനുഷ്യര്ക്ക് ജ്ഞാനമെടുക്കാന് സാധിക്കില്ല. ഇവിടെ പാവപ്പെട്ടവരും സാധാരണക്കാരുമാണ് വരുന്നത്. ധനവാന്മാര് പറയും-സമയമെവിടെ! നോക്കൂ, ബാബയെ മാത്രം ഓര്മ്മിച്ചാല് വികര്മ്മങ്ങള് വിനാശമാകും. അതിനാല് ബാബ മധുര-മധുരമായ കുട്ടികള്ക്ക് വീണ്ടും-വീണ്ടും മനസ്സിലാക്കിത്തരുന്നു. ശിവബാബ വന്നത് നമ്മള് അറിഞ്ഞില്ല എന്ന് ആരും പറയരുത്. അതിനാല് ഓരോരുത്തര്ക്കും ഈ സന്ദേശം നല്കണം. മതി, മുഴുവന് ദിവസവും ബാബാ ബാബാ എന്ന് മാത്രം പറഞ്ഞു കൊണ്ടിരിക്കൂ. ചില പണ്കുട്ടികള് നല്ല രീതിയില് ഓര്മ്മിക്കുന്നു. ശിവബാബ എന്ന പറയുന്നതിലൂടെ തന്നെ പലര്ക്കും സ്നേഹത്തിന്റെ കണ്ണുനീര് വരും. എപ്പോള് ബാബയുമായുളള മിലനമുണ്ടാവും! കണ്ടില്ലെങ്കില് ഹൃദയം പിടഞ്ഞുകൊണ്ടേയിരിക്കും. കണ്ടവരാണെങ്കില് അംഗീകരിക്കുന്നുമില്ല. കാണാത്തവര് ദൂരെയിരുന്ന് കൊണ്ട് കണ്ണുനീര് പൊഴിച്ചുകൊണ്ടിരിക്കുകയാണ്. അല്ഭുതമല്ലേ. ബ്രഹ്മാവിന്റെ സാക്ഷാത്കാരവും അനേകര്ക്കുണ്ടാകുന്നു. മുന്നോട്ട് പോകവേ അനേകര്ക്ക് സാക്ഷാത്കാരമുണ്ടാകും. മനുഷ്യര് മരിക്കുന്ന സമയം എല്ലാവരും പറയാറുണ്ട് ഭഗവാനെ ഓര്മ്മിക്കൂ എന്ന്. നിങ്ങളും ശിവബാബയെ ഓര്മ്മിക്കൂ. ബാബ പറയുന്നു പുരുഷാര്ത്ഥത്തില് മുന്നോട്ട് പോയിക്കൊണ്ടിരിക്കൂ. അവസരം ലഭിക്കുമ്പോഴെല്ലാം പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കൂ. സമ്പാദ്യം എത്ര ഉയര്ന്നതാണ്. ചിലര്ക്ക് എത്ര മനസ്സിലാക്കിക്കൊടുത്താലും ബുദ്ധിയില് ഇരിക്കില്ല. ബാബ പറയുന്നു-അങ്ങനെയുള്ളവരായി മാറരുത്. തന്റെ മംഗളം ചെയ്യൂ. ബാബയുടെ ശ്രീമതമനുസരിച്ച് നടക്കൂ. നിങ്ങളെ ഉത്തമ പുരുഷനാക്കി മാറ്റുകയാണ്. ഇതാണ് ലക്ഷ്യം. ബാബ സേവനത്തിനുവേണ്ടി എത്ര യുക്തികളാണ് പറഞ്ഞു തരുന്നത്. ഇവര് സത്യമാണ് പറയുന്നതെന്ന് മനസ്സിലാക്കുന്ന തരത്തില് എല്ലാവര്ക്കും സന്ദേശം നല്കണം. ഈ യുദ്ധത്തിലൂടെ തന്നെയാണ് ഭാരതത്തിലും മുഴുവന് വിശ്വത്തിലും സുഖ-ശാന്തിയുണ്ടാകുന്നത്. ഇങ്ങനെയുള്ള നോട്ടീസുകള് പല ഭാഷകളിലായി അച്ചടിക്കണം. ഭാരതം എത്ര വലുതാണ്. നമ്മള് അറിഞ്ഞില്ല എന്ന ആരും പറയരുത്. അതിനാല് ഓരോരുത്തരും അറിയണം. അപ്പോള് നിങ്ങള് പറയും-നോക്കൂ, വിമാനത്തിലൂടെ നോട്ടീസുകള് വീഴ്ത്തി, പത്രത്തിലും കൊടുത്തു, എന്നിട്ടും നിങ്ങള് ഉണര്ന്നില്ല. ഇതിനെക്കുറിച്ചും കാണിച്ചിട്ടുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. സ്വയം തന്നിലുള്ള എല്ലാ മോശമായ ശീലങ്ങളേയും പരിശോധിച്ച്, അതിനെ ഇല്ലാതാക്കാനുള്ള പ്രയത്നം ചെയ്യണം. തന്റെ സത്യം-സത്യമായ കണക്കു പുസ്തകം വെക്കണം. ബാബയുടെ നിര്ദേശ പ്രകാരം മുന്നേറണം.

2. ബാബയുടെ പേര് മോശമാക്കുന്ന തരത്തിലുളള ഒരു കര്മ്മവും ചെയ്യരുത്. തന്റെ ഉന്നതിയെക്കുറിച്ച് ചിന്തിക്കണം. അല്പം പോലും കുദൃഷ്ടി വെക്കരുത്.

വരദാനം:-

ദേഹാഭിമാനത്തിന്റെ ത്യാഗത്തിലൂടെ അര്ത്ഥം ദേഹി അഭിമാനിയാകുന്നതിലൂടെ ബാബയുടെ സര്വ്വ സംബന്ധങ്ങളുടെ, സര്വ്വശക്തികളുടേയും അനുഭവമുണ്ടാകുന്നു. ഈ അനുഭവം തന്നെയാണ് സംഗമയുഗത്തിലെ സര്വ്വശ്രേഷ്ഠമായ ഭാഗ്യം. വിധാതാവിലൂടെ പ്രാപ്തമായ ഈ വിധിയെ സ്വായത്തമാക്കുന്നതിലൂടെ അഭിവൃദ്ധിയും ഉണ്ടാകും, സര്വ്വസിദ്ധികളും പ്രാപ്തമാക്കുകയം ചെയ്യും. ദേഹധാരിയോടൊപ്പമുള്ള സംബന്ധത്തിലൂടെ, സ്നേഹത്തിലൂടെ തന്റെ കിരീടവും, സിംഹാസനവും തന്റെ യഥാര്ത്ഥ സ്വരൂപത്തെ തന്നെ ഉപേക്ഷിച്ചു അപ്പോള് എന്തുകൊണ്ട് ബാബയോടുള്ള സ്നേഹത്തില് ദേഹാഭിമാനത്തെ ഉപേക്ഷിച്ചു കൂടാ. ഈ ഒരു ത്യാഗത്തിലൂടെ സര്വ്വ ഭാഗ്യങ്ങളും പ്രാപ്തമാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top