08 August 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

August 7, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

ഡബിള് വിദേശി ബ്രാഹ്മണ കുട്ടികളുടെ വിശേഷതകള്

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഇന്ന് ഭാഗ്യവിധാതാവായ ബാപ്ദാദ തന്റെ ശ്രേഷ്ഠമായ ഭാഗ്യശാലി കുട്ടികളെ കണ്ട് ഹര്ഷിതമായിക്കൊണ്ടിരിക്കുകയാണ്. ഓരോ കുട്ടിയുടെയും ഭാഗ്യം ശ്രേഷ്ഠം തന്നെയാണ്, പക്ഷെ അതില് നമ്പര്വാറാണ്. ഇന്ന് ബാപ്ദാദ സര്വ്വ കുട്ടികളുടെയും ഹൃദയത്തിന്റെ ഉന്മേഷ-ഉത്സാഹത്തിന്റെ ദൃഢ സങ്കല്പം കേട്ടു കൊണ്ടിരിക്കുകയായിരുന്നു. സങ്കല്പത്തിലൂടെ സര്വ്വരും ആത്മീയ സംഭാഷണം ചെയ്തത് ബാപ്ദാദായുടെയടുത്ത് സങ്കല്പം ചെയ്തപ്പോള് തന്നെ എത്തി ചേര്ന്നു. സങ്കല്പത്തിന്റെ ശക്തി വാണിയുടെ ശക്തിയേക്കാള് അതി സൂക്ഷ്മമായതിനാല് അതി തീവ്രമായി ചലിക്കുന്നുണ്ട്, എത്തിച്ചേരുന്നുമുണ്ട്. ആത്മീയ സംഭാഷണത്തിന്റെ ഭാഷ സങ്കല്പത്തിന്റെ ഭാഷ തന്നെയാണ്. സയന്സ് പഠിച്ചവര് ശബ്ദത്തെ പിടിച്ചെടുക്കുന്നു എന്നാല് സങ്കല്പത്തെ പിടിച്ചെടുക്കുന്നതിന് സൂക്ഷ്മ സാധനങ്ങള് വേണം. ബാപ്ദാദ ഓരോ കുട്ടിയുടെയും സങ്കല്പത്തിന്റെ ഭാഷ സദാ കേള്ക്കുന്നുണ്ട് അര്ത്ഥം സങ്ക്ല്പത്തെ പിടിച്ചെടുക്കുന്നുണ്ട്. ഇതിന് വേണ്ടി ബുദ്ധി അതി സൂക്ഷ്മവും സ്വച്ഛവും സ്പഷ്ടവുമായിരിക്കണം, എങ്കിലേ ആത്മീയ സംഭാഷണത്തിന് ബാബയുടെ മറുപടി മനസ്സിലാക്കാന് സാധിക്കൂ.

ബാപ്ദാദയുടെയടുത്ത് സര്വ്വരുടെയും സന്തുഷ്ടത അഥവാ സദാ സന്തോഷത്തോടെയിരിക്കുന്നതിന്റെ, നിര്വ്വിഘ്നമായിരിക്കുന്നതിന്റെ, സദാ ബാബയ്ക്ക് സമാനമാകുന്നതിന്റെ ശ്രേഷ്ഠ സങ്ക്ല്പം എത്തി ച്ചേരുകയും ബാപ്ദാദ കുട്ടികളുടെ ദൃഢ സങ്കല്പത്തിലൂടെ സദാ സഫലതയുടെ ആശംസകള് നല്കി കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. കാരണം ദൃഢതയുള്ളയിടത്ത് സഫലതയുണ്ടായിരിക്കുക തന്നെ ചെയ്യും. ഇതാണ് ശ്രേഷ്ഠ ഭാഗ്യവാനാകുന്നതിന്റെ ലക്ഷണം. സദാ ദൃഢതയും ശ്രേഷ്ഠതയും ഉണ്ടായിരിക്കണം, സങ്കല്പത്തില് പോലും ബലഹീനതയുണ്ടാകരുത്- ഇതിനെയാണ് ശ്രേഷ്ഠത എന്ന് പറയുന്നത്. കുട്ടികളുടെ വിശാലമായ ഹൃദയത്തെ കണ്ട് കുട്ടികള്ക്ക് സദാ വിശാല ഹൃദയം, വിശാല ബുദ്ധി, വിശാലമായ സേവനം, വിശാലമായ സംസ്ക്കാരം- ഇങ്ങനെ ڇസദാ വിശാലമായി ഭവിക്കട്ടെڈ എന്ന വരദാനവും വരദാതാവായ ബാബ നല്കി കൊണ്ടിരിക്കുന്നു. വിശാലമായ ഹൃദയം അര്ത്ഥം പരിധിയില്ലാത്ത സ്മൃതി സ്വരൂപം. ഓരോ കാര്യത്തിലും പരിധിയില്ലാത്തത് അര്ത്ഥം വിശാലം. പരിധിയില്ലാത്തത് ഉള്ളയിടത്ത് യാതൊരു പ്രകാരത്തിലുമുള്ള പരിധി തന്റെ നേര്ക്ക് ആകര്ഷിക്കില്ല. ഇതിനെ തന്നെയാണ് ബാബയ്ക്ക് സമാനം കര്മ്മാതീത ഫരിസ്ത ജീവിതമെന്നു പറയുന്നത്. കര്മ്മാതീതത്തിന്റെ അര്ത്ഥം തന്നെയാണ്- സര്വ്വ പ്രകാരത്തിലെ പരിധിയുള്ള സ്വഭാവ സംസ്ക്കാരത്തില് നിന്നും അതീതം അര്ത്ഥം നിര്മ്മോഹി. പരിധി ബന്ധനമാണ്, പരിധിയില്ലാത്തത് നിര്ബന്ധനവും. അതിനാല് സദാ ഇതേ വിധിയിലൂടെ സിദ്ധിയെ പ്രാപ്തമാക്കി കൊണ്ടിരിക്കും. സര്വ്വരും സ്വയം എന്ത് സങ്കല്പമാണൊ എടുത്തിരിക്കുന്നത് അത് സദാ അമരമാണ്, ദൃഢമാണ്, അഖണ്ഡമാണ് അര്ത്ഥം ഖണ്ഡിക്കപ്പെടുന്നതല്ല. അങ്ങനെയുള്ള സങ്കല്പമല്ലേ എടുത്തിരിക്കുന്നത്? മധുബന്റെ അതിര്ത്തി വരെയുള്ള സങ്കല്പമല്ലല്ലോ? സദാ കൂടെയിരിക്കില്ലേ?

വളരെയധികം മുരളികള് കേട്ടു. ഇപ്പോള് കേട്ടതിനെ പ്രാവര്ത്തികമാക്കണം കാരണം ഈ സാകാര സൃഷ്ടിയില് സങ്കല്പം, വാക്ക്, കര്മ്മം- മൂന്നിനും മഹത്വമുണ്ട്, മൂന്നിലും മഹാനതയുണ്ട്- ഇതിനെ തന്നെയാണ് സമ്പന്നമായ സ്ഥിതിയെന്ന് പറയുന്നത്. ഈ സാകാര സൃഷ്ടിയില് തന്നെ ഫുള് മാര്ക്ക് നേടണം എന്നുള്ളത് വളരെ ആവശ്യമാണ്. എന്റെ സങ്കല്പം വളരെ ശ്രേഷ്ഠമാണ് എന്ന് ആരെങ്കിലും മനസ്സിലാക്കിയാലും കര്മ്മത്തില് അഥവാ വാക്കില് വ്യത്യാസം കാണപ്പെടുന്നു; അപ്പോള് മറ്റുള്ളവര് അംഗീകരിക്കുമോ? കാരണം സങ്കല്പത്തിന്റെ സ്ഥൂലമായ ദര്പ്പണം വാക്കും കര്മ്മവുമാണ്. ശ്രേഷ്ഠ സങ്കല്പമുള്ളവരുടെ വാക്ക് സ്വതവേ ശ്രേഷ്ഠമായിരിക്കും. അതിനാല് മൂന്ന് വിശേഷതകളിലും നമ്പര്വണ് ആകണം.

ബാപ്ദാദ ഡബിള് വിദേശി കുട്ടികളെ കണ്ട് സദാ കുട്ടികളുടെ വിശേഷതകളില് ഹര്ഷിതമായിക്കൊണ്ടിരിക്കുന്നു. ആ വിശേഷതയെന്താണ്? ബ്രഹ്മാബാബയുടെ ശ്രേഷ്ഠ സങ്കല്പത്തിലൂടെ അഥവാ ശ്രേഷ്ഠ സങ്കല്പത്തിന്റെ ആഹ്വാനത്തിലൂടെ ദിവ്യമായ ജന്മം പ്രാപ്തമായി, അതേപോലെ ശ്രേഷ്ഠ സങ്കല്പത്തിന്റെ വിശേഷ രചനയായതിനാല് തന്റെ സങ്കല്പങ്ങളെ ശ്രേഷ്ഠമാക്കുന്നതില് വിശേഷിച്ചും അറ്റന്ഷന് ഉണ്ടാകുന്നു. സങ്കല്പത്തില് ശ്രദ്ധയുള്ളതിനാല് ഏതൊരു പ്രകാരത്തിലുമുള്ള സൂക്ഷ്മമായ മായയുടെ യുദ്ധത്തെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നു, മാത്രമല്ല പരിവര്ത്തനപ്പെടുത്തുന്നതിന് അഥവാ വിജയിയാകുന്നതിന് വേണ്ടി പുരുഷാര്ത്ഥം ചെയ്ത് പെട്ടെന്ന് തന്നെ സമാപ്തമാക്കുന്നതിന് പ്രയത്നിക്കുന്നു. സങ്കല്പ ശക്തിയെ സദാ ശുദ്ധമാക്കുന്നതിന് നല്ല ശ്രദ്ധ വയ്ക്കുന്നു. സ്വയത്തെ ചെക്ക് ചെയ്യുന്നതിനുള്ള അഭ്യാസം നന്നായിട്ടുണ്ടായിരിക്കും. സൂക്ഷ്മമായ ചെക്കിംഗ് കാരണം ചെറിയ തെറ്റ് പോലും തിരിച്ചറിഞ്ഞ് ബാബയുടെ മുന്നില്, നിമിത്തമായ കുട്ടികളുടെ മുന്നില് വയ്ക്കുമ്പോള് ശുദ്ധമായ ഹൃദയമാണ്, അതിനാല് ഈ വിധിയിലൂടെ ബുദ്ധിയില് അഴുക്ക് അടിയുന്നില്ല. ഭൂരിപക്ഷം പേരും ശുദ്ധമായ ഹൃദയത്തോടെ സംസാരിക്കാന് മടിക്കുന്നില്ല, അതിനാല് സ്വച്ഛതയുള്ളയിടത്ത് ദേവീക ഗുണം സഹജമായി ധാരണയുണ്ടാകുന്നു. ദിവ്യ ഗുണങ്ങളുടെ ധാരണ അര്ത്ഥം ആഹ്വാനം ചെയ്യുന്നതിനുള്ള വിധി സ്വച്ഛത തന്നെയാണ്. ഭക്തിയിലും ലക്ഷ്മിയെ അഥവാ ഏതെങ്കിലും ദേവിയെ ആഹ്വാനം ചെയ്യുമ്പോള് ആഹ്വാനം ചെയ്യുന്നതിന്റെ വിധിയായി സ്വച്ഛതയെ സ്വായത്തമാക്കുന്നു. അതിനാല് ഈ സ്വച്ഛതയുടെ ശ്രേഷ്ഠമായ സ്വഭാവം, ദേവീക സ്വഭാവത്തെ സ്വതവേ തന്നെ ആഹ്വാനം ചെയ്യുന്നു. ഈ വിശേഷത ഭൂരിപക്ഷം ഡബിള് വിദേശി കുട്ടികളിലുമുണ്ട് അതിനാല് തീവ്രഗതിയിലൂടെ മുന്നോട്ടുയരുന്നതിന്റെ സ്വര്ണ്ണിമ അവസരം ഡ്രാമയനുസരിച്ച് ലഭിച്ചിരിക്കുന്നു. ഇതിനെയാണ് പറയുന്നത് څലാസ്റ്റ് സോ ഫാസ്റ്റ്چ(അവസാനം വന്നവരാണെങ്കിലും ആദ്യം) എന്ന്. ഈ വിശേഷപ്പെട്ട ഫാസ്റ്റായി പോകുന്നതിനുള്ള വിശേഷത ഡ്രാമയനുസരിച്ച് ലഭിച്ചിരിക്കുന്നു. ഈ വിശേഷതയെ സദാ സ്മൃതിയില് വച്ച് ലാഭമെടുക്കൂ. വന്നു, സപ്ഷ്ടമാക്കി, പോയി. ഇതിനെയാണ് പറയുന്നത് പര്വ്വതത്തെ പഞ്ഞിക്ക് സമാനമാക്കുക എന്ന്. പഞ്ഞി സെക്കന്റില് പറക്കുന്നില്ലേ. പര്വ്വതത്തെ എത്ര സമയമെടുക്കും? അതിനാല് സ്പ്ഷ്ടമാക്കി, ബാബയുടെ മുന്നില് വച്ചു, സ്വച്ഛതയുടെ വിധിയിലൂടെ ഫരിസ്തയായി, പറന്നു, ഇതിനെയാണ് പറയുന്നത് څലാസ്റ്റ് സോ ഫാസ്റ്റ്چ ഗതിയിലൂടെ പറക്കുക എന്ന്. ഡ്രാമയനുസരിച്ച് ഈ വിശേഷത ലഭിച്ചിരിക്കുന്നു. ബാപ്ദാദ കാണുന്നുമുണ്ട് പല കുട്ടികള് ചെക്ക് ചെയ്യുന്നുമുണ്ട്, സ്വയത്തെ പരിവര്ത്തനപ്പെടുത്തുന്നുമുണ്ട് കാരണം എനിക്ക് വിജയിയാകണം എന്ന ലക്ഷ്യമുണ്ട്. ഭൂരിപക്ഷം പേര്ക്കും ഈ നമ്പര്വണ് ലക്ഷ്യമുണ്ട്. രണ്ടാമത്തെ വിശേഷതയാണ്- ജനിക്കുമ്പോള് തന്നെ, സമ്പത്ത് പ്രാപ്തമാക്കുമ്പോള് സേവനത്തിന്റെ ഉണര്വ്വും ഉത്സാഹവും സ്വതവേയുണ്ടാകുന്നു. സേവനത്തില് മുഴുകുന്നത് കാരണം ഒന്ന് സേവനത്തിന്റെ പ്രത്യക്ഷഫലമായി സന്തോഷം ലഭിക്കുന്നു, സേവനത്തിലൂടെ വിശേഷ ബലവും പ്രാപ്തമാകുന്നു, സേവനത്തില് ബിസിയായതിനാല് നിര്വ്വിഘ്നമാകുന്നതിലും സഹയോഗം ലഭിക്കുന്നു. അതിനാല് സേവനത്തിന്റെ ഉണര്വ്വും ഉത്സാഹവും സ്വതവേയുണ്ടാകണം, സമയം കണ്ടെത്തണം അഥവാ തന്റെ ശരീരം, മനസ്സ്, ധനത്തെ സഫലമാക്കണം- ഇതും ഡ്രാമയനുസരിച്ച് ലഭിച്ചിരിക്കുന്ന വിശേഷതയുടെ ലിഫ്റ്റാണ്. തന്റെ വിശേഷതകള് എന്തെല്ലാമാണ് എന്നറിയാമല്ലോ? ഈ വിശേഷതകളിലൂടെ സ്വയത്തെ എത്രത്തോളം മുന്നോട്ടുയര്ത്താന് ആഗ്രഹിക്കുന്നുവോ അത്രയും ഉയര്ത്താന് സാധിക്കും. ഡ്രാമയനുസരിച്ച് ഒരാത്മാവിനും ഈ പരാതിയുണ്ടാകില്ല- ഞാന് അവസാനമാണ് വന്നിരിക്കുന്നത്, അതിനാല് മുന്നോട്ടുയരാന് സാധിക്കുന്നില്ല എന്ന്. ഡബിള് വിദേശി കുട്ടികള്ക്ക് തങ്ങളുടെ വിശേഷതകളുടെ സുവര്ണ്ണ അവസരമുണ്ട്. ഭാരതവാസികള്ക്കും തങ്ങളുടെ സ്വര്ണ്ണിമ അവസരമുണ്ട്. എന്നാല് ഇന്ന് ഡബിള് വിദേശി കുട്ടികളെ മിലനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഡ്രാമയില് വിശേഷിച്ചും അടങ്ങിയിരിക്കുന്നത് കാരണം അവസാനം വരുന്ന ആത്മാവിന്റെയും പരാതിയുണ്ടാകില്ല കാരണം ഡ്രാമ കൃത്യമായി ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. ഈ വിശേഷതകളിലൂടെ സദാ തീവ്രഗതിയിലൂടെ പറക്കൂ. മനസ്സിലായോ? സ്പഷ്ടമായോ അതോ ഇപ്പോഴും പരാതിയുണ്ടോ? ദില്ഖുശ് മിഠായി ബാബയെ കഴിപ്പിച്ചു. څദൃഢ സങ്കല്പچമെടുത്തൂ അര്ത്ഥം ദില്ഖുശ് മിഠായി ബാബയെ കഴിപ്പിച്ചു. ഇത് അവിനാശി മിഠായിയാണ്. സദാ കുട്ടികളുടെ മുഖം മധുരമാണ്, ബാബയുടെ മുഖം മധുരം തന്നെയാണ്. എന്നാല് മറ്റൊന്നും ഭോഗ് വെയ്ക്കേണ്ട, ദില്ഖുശ് മിഠായി തന്നെ ഭോഗ് വെയ്ക്കണം. സ്ഥൂലമായ ഭോഗ് എന്ത് വേണമെങ്കിലും വെയ്ക്കാം എന്നാല് മനസ്സിന്റെ സങ്കല്പങ്ങളുടെ ഭോഗ് സദാ ദില്ഖുശ് മിഠായി തന്നെയായിരിക്കണം.

ബാപ്ദാദ സദാ പറയുന്നു- കത്തെഴുതുമ്പോള് കേവലം രണ്ടക്ഷരങ്ങളുടെ കത്ത് സദാ ബാബയ്ക്ക് എഴുതൂ എന്ന്. ആ രണ്ട് ശബ്ദങ്ങള് ഏതൊക്കെയാണ്? ഓ കെ. കൂടുതല് കടലാസ്സും വേണ്ട, മഷിയും വേണ്ട, സമയവും വേണ്ട. ലാഭിക്കാം. ഓ കെ അര്ത്ഥം ബാബയുടെയും ഓര്മ്മയുണ്ട്, രാജ്യത്തിന്റെയും ഓര്മ്മയുണ്ട്. ഒ(ീ) എന്ന് എഴുതുമ്പോള് ബാബയുടെ ചിത്രമായി തീരുന്നില്ലേ. കെ അര്ത്ഥം രാജ്യം. അതിനാല് ഓ കെ എന്ന് എഴുതിയെങ്കില് ബാബയുടെയും സമ്പത്തിന്റെയും ഓര്മ്മ വരുന്നു. അതിനാല് തീര്ച്ചയായും കത്തെഴുതൂ പക്ഷെ രണ്ട് ശബ്ദങ്ങളില്. അപ്പോള് കത്ത് അവിടെയെത്തും. ബാക്കി ഹൃദയത്തിന്റെ ഉത്സാഹത്തെ കുറിച്ച് ബാപ്ദാദയ്ക്കറിയാം. ഹൃദയത്തിലെ സ്നേഹത്തിന്റെ കാര്യങ്ങള് ദിലാരാമനായ ബാബയുടെയടുത്ത് എത്തുന്നു. ഈ കത്തെഴുതാന് സര്വ്വര്ക്കും അറിയാമല്ലോ? ഭാഷയറിയാത്തവര്ക്കും എഴുതാം. ഇതില് സര്വ്വരുടെയും ഭാഷ പോലും ഒന്നായി മാറുന്നു. ഈ കത്ത് ഇഷ്ടമല്ലേ. ശരി.

ഇന്ന് ആദ്യത്തെ ഗ്രൂപ്പിന്റെ ലാസ്റ്റ് ദിനമാണ്. പ്രശ്നങ്ങള് സര്വ്വതും സമാപ്തമായി, ബാക്കി ടോളി കഴിക്കണം, കഴിപ്പിക്കണം. ബാക്കി എന്താണുള്ളത്? ഇപ്പോള് മറ്റുള്ളവരെയും ഇതേപോലെയാക്കണം. സേവനം ചെയ്യണ്ടേ. നിര്വ്വിഘ്ന സേവാധാരിയാകൂ. ശരി.

സദാ ബാബയ്ക്ക് സമാനമാകുന്നതിന്റെ ഉണര്വ്വിലും ഉത്സാഹത്തിലും പറക്കുന്ന, സദാ സ്വയത്തെ ചെക്ക് ചെയ്ത് പരിവര്ത്തനപ്പെടുത്തി സമ്പൂര്ണ്ണമാകുന്ന, സദാ സങ്ക്ലപം, വാക്ക്, കര്മ്മം മൂന്നിലും ശ്രേഷ്ഠമാകുന്ന, സദാ സ്വച്ഛതയിലൂടെ ശ്രേഷ്ഠതയെ ധാരണ ചെയ്യുന്ന, തീവ്രഗതില്പറക്കുന്ന വിശേഷ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണയും നമസ്തേയും.

ആസ്ട്രേലിയ ഗ്രൂപ്പിലെ ചെറിയ കുട്ടികളുമായുള്ള ബാപ്ദാദായുടെ സംഭാഷണം-

സര്വ്വരും ഈശ്വരീയ വിദ്യാര്ത്ഥികളല്ലേ. ആ പഠിത്തം ദിവസേന പഠിക്കുന്നത് പോലെ ഈ പഠിത്തവും ദിവസേന പഠിക്കുന്നുണ്ടോ? മുരളി കേള്ക്കാന് ഇഷ്ടമാണോ? മുരളിയെന്താണ് എന്ന് മനസ്സിലാകുന്നുണ്ടോ? ബാബയെ ദിവസവും ഓര്മ്മിക്കുന്നുണ്ടോ? രാവിലെ എഴുന്നേല്ക്കുമ്പോള് ഗുഡ്മോര്ണിംഗ് പറയുന്നുണ്ടോ? ഒരിക്കലും ഈ ഗുഡ്മോര്ണിംഗ് മുടക്കരുത്. ഗുഡ്മോര്ണിംഗും പറയണം, ഗുഡ്നൈറ്റും പറയണം, ഭക്ഷണം കഴിക്കുമ്പോഴും ഓര്മ്മിക്കണം. വിശക്കുമ്പോള് ബാബയെ മറക്കണം എന്നല്ല. കഴിക്കുന്നതിന് മുമ്പ് തീര്ച്ചയായും ഓര്മ്മിക്കണം ഓര്മ്മിക്കുകയാണെങ്കില് പഠിത്തത്തില് വളരെ നല്ല നമ്പര് നേടാന് സാധിക്കും കാരണം ബാബയെ ഓര്മ്മിക്കുന്നവര് സദാ പാസാകും, ഒരിക്കലും തോല്ക്കില്ല. അതിനാല് സദാ പാസാകുന്നുണ്ടോ? പാസായില്ലായെങ്കില് സര്വ്വരും പറയും-ഇവര് ശിവബാബയുടെ കുട്ടികള് പോലും തോറ്റു പോകുന്നുവെന്ന്. ദിവസവും മുരളിയിലെ ഒരു പോയിന്റ് തന്റെ അമ്മയില് നിന്നും തീര്ച്ചയായും കേള്ക്കൂ. ശരി. വളരെ ഭാഗ്യശാലികളാണ്, ഭാഗ്യവിധാതാവിന്റെ ഭൂമിയിലെത്തി ചേര്ന്നു. ബാബയെ മിലനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഇത് ചെറിയൊരു ഭാഗ്യമല്ല.

അവ്യക്ത ബാപ്ദാദയുമായുള്ള വ്യക്തിപരമായ മിലനം-

1) ബാബയിലൂടെ ലഭിച്ചിട്ടുള്ള സര്വ്വ ഖജനാക്കളെ സര്വ്വ ആത്മാക്കളെ പ്രതി ഉപയോഗിക്കുന്ന സമ്പന്നരായി മറ്റുള്ളവരെയും സമ്പന്നമാക്കുന്ന ആത്മാക്കളല്ലേ? സമ്പന്നമായിട്ടുള്ളവര് സദാ മറ്റുള്ളവര്ക്ക് നല്കി കൊണ്ടിരിക്കും. അവിനാശി ഖജനാക്കളാണ്. ആര് വന്നാലും സമ്പന്നരായി തിരിച്ച് പോകണം, ആരും വെറും കൈയ്യോടെ പോകരുത്. ഇതിനെയാണ് അഖണ്ഡമായ ഭണ്ഡാരയെന്ന് പറയുന്നത്. ഇട്യ്ക്ക് മഹാദാനിയായി ദാനം ചെയ്യുന്നു, ഇടയ്ക്ക് ജ്ഞാനിയായി ജ്ഞാനാമൃതം കുടിപ്പിക്കുന്നു, ഇടയ്ക്ക് ദാതാവായി, ധന ദേവിയായി ധനം നല്കുന്നു- അങ്ങനെ സര്വ്വരുടെയും ശുഭമായ ആശകള്ബാബയിലൂടെ പൂര്ത്തീകരിക്കുന്നവരാണ്. എത്രത്തോളം ഖജനാക്കള് വിതരണം ചെയ്യുന്നുവൊ, അത്രത്തോളം വര്ദ്ധിക്കുന്നു. ഇതിനെയാണ് സദാ സമ്പന്നം എന്നു പറയുന്നത്. ആരും വെറും കൈയ്യോടെ പോകരുത്. സര്വ്വരുടെയും മുഖത്തിലൂടെ ഇതേ ആശീര്വാദം വരണം- ആഹാ.. എന്റെ ഭാഗ്യം… അങ്ങനെയുള്ള മഹാദാനി, വരദാനിയായി സത്യമായ സേവാധാരിയാകൂ.

2) ഡ്രാമയനുസരിച്ച് സേവനത്തിന്റെ വരദാനവും സദാ മുന്നോട്ടുയര്ത്തുന്നു. ഒന്നുണ്ട് യോഗ്യതയിലൂടെ സേവനം പ്രാപ്തമാക്കുക, രണ്ടാമത് വരദാനത്തിലൂടെ സേവനം പ്രാപ്തമാക്കുക. സ്നേഹവും സേവനത്തിന്റെ മാര്ഗ്ഗമാണ്. ഭാഷ അറിയില്ലായെങ്കിലും സ്നേഹത്തിന്റെ ഭാഷ സര്വ്വ ഭാഷകളിലും വച്ച് ശ്രേഷ്ഠമാണ്. അതിനാല് സ്നേഹി ആത്മാവിന് സദാ സഫലത ലഭിക്കുന്നു. സ്നേഹത്തിന്റെ ഭാഷ അറിയുന്നവര് എവിടെയും സഫലമാകുന്നു. സേവനം സദാ നിര്വ്വിഘ്നമായി പോകണം- ഇതിനെയാണ് പറയുന്നത് സേവനത്തില് സഫലതയെന്ന്. അതിനാല് സ്നേഹത്തിന്റെ വിശേഷതയിലൂടെ ആത്മാക്കള് തൃപ്തരാകുന്നു. സ്നേഹത്തിന്റെ ഭണ്ഡാര നിറഞ്ഞിരിക്കുന്നു, ഇതിനെ വിതരണം ചെയ്യൂ. ബാബയില് നിന്നും നിറച്ചതിനെ നല്കൂ. ബാബയില് നിന്നും നേടിയിട്ടുള്ള സ്നേഹം തന്നെയാണ് മുന്നോട്ടുയര്ത്തിക്കൊണ്ടിരിക്കുന്നത്.

3) സ്നേഹത്തിന്റെ വരദാനവും സേവനത്തിന് നിമിത്തമാക്കുന്നു. ബാബയോട് സ്നേഹമുണ്ടെങ്കില് മററുള്ളവരെയും ബാബയുടെ സ്നേഹിയാക്കി സമീപത്തേക്ക് കൊണ്ടു വരുന്നു. ബാബയുടെ സ്നേഹം നിങ്ങളെ സ്വന്തമാക്കി അപ്പോള് സര്വ്വതും മറന്നു. അതേപോലെ അനുഭവിയായി മറ്റുള്ളവരെയും അനുഭവിയാക്കി കൊണ്ടിരിക്കൂ.സദാ ബാബയുടെ സ്നേഹത്തില് അര്പ്പണമാകുന്ന ആത്മാവാണ്- ഇതേ ലഹരിയിലിരിക്കൂ. ബാബയും സേവനവും- ഈ ഉത്സാഹം മുന്നോട്ടുയരുന്നതിനുള്ള മാര്ഗ്ഗമാണ്. എത്ര തന്നെ കാര്യങ്ങള് വന്നാലും ബാബയുടെ സ്നേഹം,സഹയോഗം നല്കി മുന്നോട്ടുയര്ത്തുന്നു കാരണം സ്നേഹിക്ക് സ്നേഹത്തിന്റെ റിട്ടേണ് കോടിമടങ്ങ് ലഭിക്കുന്നു. സ്നേഹം എന്നുള്ളത് അങ്ങനെയുള്ള ശക്തിയാണ്, ഒരു കാര്യവും പ്രയാസമായി അനുഭവപ്പെടുന്നില്ല കാരണം സ്നേഹത്തില് മുഴുകുന്നു. ഇതിനെയാണ് പറയുന്നത് ശലഭം പ്രകാശത്തില് അര്പ്പണമാകുന്നുവെന്ന്. കറങ്ങിയടിക്കുന്നവരല്ല, അര്പ്പണമാകുന്നവര്, സ്നേഹത്തിന്റെ രീതിയെ നിറവേറ്റുന്നവര്. അതിനാല് സ്നേഹവും ശക്തിയും- രണ്ടിന്റെയും ബാലന്സിലൂടെ സദാ മുന്നോട്ടുയര്ന്ന് പോകൂ. ബാലന്സ് തന്നെയാണ് ബാബയുടെ ആശീര്വാദം നേടി തരുന്നത്, തന്നു കൊണ്ടിരിക്കും. മുതിര്ന്നവരുടെ ഛത്രഛായയും സദാ മുന്നോട്ടുയര്ത്തി കൊണ്ടിരിക്കും. ബാബയുടെ ഛത്രഛായയുണ്ട് എന്നാല് മുതിര്ന്നവരുടെ ഛത്രഛായയും സ്വര്ണ്ണിമ അവസരം നല്കുന്നു. അതിനാല് സദാ നന്ദി പറഞ്ഞ് മുന്നോട്ട് പോകൂ എങ്കില് ഭാവി സ്പ്ഷ്ടമാകും.

4) ഓരോ ചുവടിലും ബാബയുടെ കൂട്ട്കെട്ട് അനുഭവിക്കുന്നുണ്ടല്ലോ. വിശേഷ സേവനത്തിനായി നിമിത്തമാക്കിയ കുട്ടികള്, നിമിത്തമാകുന്നതിനോടൊപ്പം സേവനത്തിന്റെ ഓരോ ചുവടിലും സഹയോഗിയുമായി മാറുന്നു. ഭാഗ്യവിധാതാവ് ഓരോ കുട്ടിയ്ക്കും ഭാഗ്യത്തിന്റെ വിശേഷതകള് നല്കിയിട്ടുണ്ട്. ആ വിശേഷതയെ കാര്യത്തിലുപയോഗിച്ച് സദാ മുന്നോട്ടുയരൂ, മുന്നോട്ടുയര്ത്തൂ. സേവനം ശ്രേഷ്ഠ ബ്രാഹ്മണാത്മാക്കളുടെ പിന്നില് വരും. സേവനത്തിന്റെ പിന്നാലെ നിങ്ങള് പോകുന്നില്ല. ലൈറ്റുള്ളയിടത്ത് തീര്ച്ചയായും നിഴല് ഉണ്ടാകുന്നു. അതേപോലെ നിങ്ങള് ഡബിള് ലൈറ്റാകുമ്പോള്നിങ്ങളുടെ പിന്നാലെ സേവനവും നിഴലിന് സമാനമായി വരും അതിനാല് സദാ നിശ്ചിന്തരായി ബാബയുടെ ഛത്രഛായയിലിരിക്കൂ, മുന്നോട്ടു പോകൂ.

5) സദാ ഹൃദയത്തില് ബാബയ്ക്ക് സമാനമാകുന്നതിന്റെ ഉണര്വ്വുണ്ടല്ലോ? സമാനമാകുമ്പോളേ സമീപത്ത് വരാന് സാധിക്കുകയുള്ളൂ. സമീപത്തിരിക്കണമല്ലോ. സമീപത്തിരിക്കുന്നവരുടെയടുത്ത് സമാനമാകുന്നതിന്റെ ഉണര്വ്വുണ്ടായിരിക്കും, സമാനമാകുക എന്നത് പ്രയാസവുമല്ല. കേവലം ഏത് കര്മ്മം ചെയ്യുമ്പോഴും, കര്മ്മം ചെയ്യുന്നതിന് മുമ്പ് ഈ കര്മ്മം ബാബ എങ്ങനെ ചെയ്യുന്നു എന്നത് സ്മൃതിയില് കൊണ്ടു വരൂ. അപ്പോള് ഈ സ്മൃതി സ്വതവേ ബാബയുടെ കര്മ്മത്തെ പോലെ ഫോളോ ചെയ്യിപ്പിക്കും. ഇതിന് ഇരുന്ന് ചിന്തിക്കേണ്ട ആവശ്യമില്ല, പടി ഇറങ്ങുമ്പോഴം, കയറുമ്പോഴും ചിന്തിക്കാം. വളരെ സഹജമായ വിധിയാണ്. അതിനാല് കേവലം ബാബയുമായി സംയോജിപ്പിച്ച് പോകൂ, തീര്ച്ചയായും ബാബയ്ക്ക് സമാനമാകണം എന്നത് ഓര്മ്മിക്കൂ. എങ്കില് ഓരോ കര്മ്മത്തില് സഹജമായി തന്നെ സഫലതയുടെ അനുഭവം ചെയ്തു കൊണ്ടിരിക്കും.

വരദാനം:-

ശരീരത്തിന്റെ ശക്തിക്ക് വേണ്ടി പചന ശക്തി അഥവാ ദഹിപ്പിക്കാനുള്ള ശക്തി ആവശ്യമാണ് അതേപോലെ ആത്മാവിനെ ശക്തിശാലിയാക്കുന്നതിന് മനന ശക്തി വേണം. മനന ശക്തിയിലൂടെ അനുഭവ സ്വരൂപരാകണം- ഇത് തന്നെയാണ് ഏറ്റവും വലുതിലും വച്ച് വലിയ ശക്തി. അങ്ങനെയുള്ള അനുഭവികള് ഒരിക്കലും ചതിവില്പ്പെടുക സാധ്യമല്ല, കേട്ടു കേള്വിയില് ചഞ്ചലമാകില്ല. അനുഭവി സദാ സമ്പന്നരായിരിക്കും. അവര് സദാ ശക്തിശാലി, മായാപ്രൂഫ്, വിഘ്നപ്രൂഫ് ആയി മാറുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top