07 September 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

September 6, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ - നിങ്ങള് ഈശ്വരീയ പിതാവിന്റെ വിദ്യാര്ത്ഥികളാണ്, നിങ്ങള്ക്ക് സത്യം സത്യമായ രൂപ് ബസന്തായി (ജ്ഞാന യോഗയുക്തര്)മാറി തന്റെ മുഖത്തിലൂടെ സദാ ജ്ഞാനരത്നങ്ങള് മാത്രം പുറപ്പെടുവിക്കണം.

ചോദ്യം: -

ബാബ കുട്ടികളെ ബോധം തെളിയിക്കുന്നതിന് വേണ്ടി ഏതൊരു സഞ്ജീവനി ഔഷധമാണ് നല്കുന്നത് ?

ഉത്തരം:-

മന്മനാഭവ അതായത് ബാബയെ ഓര്മ്മിക്കൂ. ലഹരിയുണ്ടായിരിക്കണം-പരമാത്മാവിലൂടെ നമ്മള് ദേവതയാകുന്നതിന് വേണ്ടി അഥവാ രാജപദവി പ്രാപ്തമാക്കുന്നതിന് വേണ്ടി ഈ പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്മൃതി തന്നെയാണ് ബോധം തെളിയിക്കുന്ന സഞ്ജീവനി ഔഷധം. അവരുടെ അവസ്ഥ ഒരിക്കലും കെടുത്താന് കഴിയുകയില്ല. അവര് സദാ തങ്ങളെ പരിശോധിച്ച് മറ്റുള്ളവര്ക്കും മുന്നറിയിപ്പ് കൊടുത്തുകൊണ്ടിരിക്കും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഇത് കോളേജാണല്ലോ. സ്ക്കൂളില് വിദ്യാര്ത്ഥികള് ഇരിക്കുമ്പോള് മനസ്സിലാക്കുന്നു നമ്മള് ടീച്ചറുടെ മുന്നിലിരിക്കുകയാണ്. ഏത് പരീക്ഷ പാസ്സാവാനാണിരിക്കുന്നത്, അതും ബുദ്ധിയിലുണ്ട്. സത്സംഗം മുതലായവയില് എവിടെ വേദ ശാസ്ത്രം മുതലായവ കേള്പ്പിക്കുന്നുവോ, അവിടെ ഒരു ലക്ഷ്യവുമുണ്ടായിരിക്കുകയില്ല. ആ ശാസ്ത്രം മുതലായവ നിങ്ങളുടെ ബുദ്ധിയില് നിന്ന് പോയിക്കഴിഞ്ഞു. നിങ്ങള്ക്കറിയാം നമ്മള് മനുഷ്യനില് നിന്ന് ദേവതയായി മാറികൊണ്ടിരിക്കുകയാണ്, ഭാവിയിലെ 21 ജന്മത്തേയ്ക്ക് വേണ്ടി. വിദ്യാര്ത്ഥികള് വീട്ടിലിരിക്കുകയാകട്ടെ എവിടെ പോവുകയാകട്ടെ, അവരുടെ ബുദ്ധിയിലിതുണ്ടായിരിക്കും നമ്മള് ഇന്ന പരീക്ഷ പാസ്സാകും. നിങ്ങള് കുട്ടികള്ക്കും ക്ലാസ്സിലിരിക്കുമ്പോഴും ഇതറിയാം നമ്മള് ദേവതയായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങളും സ്വയം വിദ്യാര്ത്ഥിയാണെന്ന് മനസ്സിലാക്കുന്നുണ്ടല്ലോ. നമ്മള് ആത്മാവാണ്, ഈ ശരീരത്തിലൂടെ നമ്മള് പഠിച്ചുകൊണ്ടിരിക്കുകയാണ്. ആത്മാവിനറിയാം ഈ ശരീരം ഉപേക്ഷിച്ച് നമ്മള് ഭാവിയില് പുതിയ ശരീരമെടുക്കും, അവരെ ദേവതയെന്ന് പറയുന്നു. ഇതാണെങ്കില് വികാരീ പതിത ശരീരമാണ്, നമുക്ക് വീണ്ടും പുതിയ ശരീരം ലഭിക്കും. ഈ വിവേകം ഇപ്പോള് ലഭിച്ചിരിക്കുകയാണ്. ഞാന് ആത്മാവ് പഠിച്ചുകൊണ്ടിരിക്കുകയാണ്, ജ്ഞാന സാഗരന് പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ നിങ്ങള്ക്ക് കുടുംബത്തിന്റെ ചിന്തയുണ്ടാവുകയില്ല. ബുദ്ധിയിലിതാണുള്ളത് നമ്മള് ഭാവിയിലേയ്ക്ക് വേണ്ടി മനുഷ്യനില് നിന്ന് ദേവതയായി മാറികൊണ്ടിരിക്കുകയാണ്. ദേവതകള് സ്വര്ഗ്ഗത്തിലാണ് വസിക്കുന്നത്. ഇത് ഇടയ്ക്കിടയ്ക്ക് ചിന്തിക്കുന്നതിലൂടെ കുട്ടികള്ക്ക് സന്തോഷമുണ്ടാകും പുരുഷാര്ത്ഥവും ചെയ്യും. മനസ്സാ-വാചാ-കര്മ്മണാ പവിത്രമായിരിക്കുകയും ചെയ്യും. എല്ലാവര്ക്കും സന്തോഷത്തിന്റെ സന്ദേശം കേള്പ്പിച്ചുകൊണ്ടിരിക്കും. ബ്രഹ്മാകുമാരന്മാരാണെങ്കില് ഒരുപാടുണ്ടല്ലോ. എല്ലാവരും വിദ്യാര്ത്ഥി ജീവിതത്തിലാണ്. ജോലി ഉത്തരവാദിത്വത്തില് പോകുന്നത് കൊണ്ട് ആ ജീവിതം മറന്നു പോകും എന്നല്ല. ഉദാഹരണത്തിന്, ഈ മിഠായിക്കാരന് മനസ്സിലാക്കുമല്ലോ ഞാനും വിദ്യാര്ത്ഥിയാണ്. വിദ്യാര്ത്ഥികള്ക്ക് എപ്പോഴെങ്കിലും മിഠായി ഉണ്ടാക്കേണ്ടതുണ്ടോ? ഇവിടെയാണെങ്കില് നിങ്ങളുടെ കാര്യം വേറിട്ടതാണ്. ശരീര നിര്വാഹാര്ത്ഥം ജോലിയും ചെയ്യണം ഒപ്പം ബുദ്ധിയില് ഇത് ഓര്മ്മയുണ്ടായിരിക്കണം നമ്മള് പരംപിതാ പരമാത്മാവിലൂടെ പഠിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ടായിരിക്കണം ഈ സമയം മുഴുവന് ലോകത്തിലുള്ളവരും നരകവാസികളാണ്. പക്ഷെ ഇതാരും മനസ്സിലാക്കുന്നില്ല നമ്മള് ഭാരതവാസികള് നരകവാസിയാണെന്ന്, നമ്മള് ഭാരതവാസികള് തന്നെയായിരുന്നു സ്വര്ഗ്ഗവാസി. നിങ്ങള് കുട്ടികള്ക്ക് പോലും മുഴുവന് ദിവസവും ഈ ലഹരിയിരിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് മറന്നു പോവുകയാണ്. നിങ്ങള് ബി.കെ ആയിരിക്കാം, ടീച്ചര്മാരാവാം, പഠിപ്പിക്കുന്നുണ്ട്, മനുഷ്യനെ ദേവത, നരകവാസിയെ സ്വര്ഗ്ഗവാസിയാക്കി മാറ്റികൊണ്ടിരിക്കുകയാണ്, എന്നിട്ടും മറന്നു പോവുകയാണ്. നിങ്ങള്ക്കറിയാം ഈ സമയം മുഴുവന് ലോകവും ആസൂരീയ സമ്പ്രദായത്തിലാണ്. ആത്മാവും പതിതമാണ് അതിനാല് ശരീരവും പതിതമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ വികാരത്തിനോട് വെറുപ്പാണ്. കാമം, ക്രോധം മുതലായ എല്ലാം വെറുക്കപ്പെട്ട വസ്തുക്കളാണ്. ഏറ്റവും വെറുക്കപ്പെട്ട വസ്തുവാണ് വികാരം. സന്യാസിമാരിലും കുറച്ച് ക്രോധമുണ്ട് എന്തുകൊണ്ടെന്നാല് എങ്ങനെയാണോ അന്നം അതുപോലെയാണ് മനസ്സ്, ഗൃഹസ്ഥികളുടെത് തന്നെയാണ് കഴിക്കുന്നത്. ചിലര് ആഹാരമൊന്നും കഴിക്കില്ല എന്നാല് പൈസയാണെങ്കില് സ്വീകരിക്കുന്നുണ്ടല്ലോ. പതിതരുടെ പ്രഭാവം അതിന് മേല് ഉണ്ടാവുമല്ലോ. പതിതരുടെ അന്നം പതിതരാക്കിയേ മാറ്റൂ. പവിത്രതയുടെ മേല് നിങ്ങള് ഊന്നല് നല്കുകുകയാണ്. ഈ പ്രചാരം വര്ദ്ധിക്കും. എല്ലാവരും ആഗ്രഹിക്കും ഞങ്ങള് പവിത്രമായി മാറും, ഈ കാര്യം ഹൃദയത്തില് നിന്ന് വരും. പവിത്രമായി മാറാതെ സ്വര്ഗ്ഗത്തിലെ അധികാരിയായി മാറാന് സാധിക്കില്ല. പതുക്കെ പതുക്കെ എല്ലാവരുടെ ബുദ്ധിയിലും വരും, ആരാണോ സ്വര്ഗ്ഗവാസിയായി മാറുന്നവര് അവരേ ആകൂ. പറയും ഞങ്ങള് പവിത്രമായി മാറി പവിത്ര ലോകത്തിന്റെ അധികാരിയായി തീര്ച്ചയായും മാറുമെന്ന്. ഇത് പതിത ലോകം പാവനമായി മാറുന്ന മംഗളകാരിയായ സംഗമയുഗമാണ് അതിനാല് ഇതിനെ പുരുഷോത്തമ യുഗമെന്ന് പറയുന്നു. ഇത് മംഗളകാരിയാണ്. മനുഷ്യ സൃഷ്ടിയുടെ മംഗളമുണ്ടാകുന്നു. ബാബ മംഗളകാരിയാണെങ്കില് കുട്ടികളെയും ആക്കും. വന്ന് യോഗം പഠിപ്പിച്ച് മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റുന്നു.

നിങ്ങള്ക്കറിയാം ഇത് നമുടെ മുഖ്യമായ സ്ക്കൂളാണ്. ഇവിടെയാര്ക്കും വളരെ കുഴപ്പം പിടിച്ച ഒരു ജോലിയുമില്ല. പുറത്ത് പോകുന്നതിലൂടെ ജോലിയില് മുഴുകുന്നു അതിനാല് ഈ ഓര്മ്മയുണ്ടാവുന്നില്ല നമ്മള് വിദ്യാര്ത്ഥികളാണെന്ന്. നമ്മള് നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസിയായി മാറികൊണ്ടിരി ക്കുകയാണ്. ഈ ചിന്ത ബുദ്ധിയില് അപ്പോഴേ പ്രവര്ത്തിക്കൂ എപ്പോഴാണോ സമയമുള്ളത്, പരിശ്രമം ചെയ്ത് സമയം കണ്ടെത്തെണം. ബുദ്ധിയിലോര്മ്മയുണ്ടായിരിക്കണം നമ്മള് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറികൊണ്ടിരിക്കുകയാണ്. ഒരു ബാബയെ തന്നെ ഓര്മ്മിക്കണം. ജോലിയിലും ഫ്രീ ടൈം ലഭിക്കുന്നുണ്ട്. ബുദ്ധിയില് ഈ ഓര്മ്മ പരിശ്രമിച്ച് നേടണം എന്തെന്നാല് നമ്മള് ഗോഡ് ഫാദര്ലി സ്റ്റുഡന്സാണ്. ജീവിക്കാന് വേണ്ടി ഈ ജോലി മുതലായവ ചെയ്യുകയാണ്. അത് മായാവി ജോലിയാണ്, ഇതും നിങ്ങളുടെ ജീവിതമാര്ഗ്ഗമാണ്, ഭാവിയിലേയ്ക്ക് വേണ്ടിയുള്ള സത്യമായ സമ്പാദ്യമാണിത്, ഇതില് വളരെ നല്ല ബുദ്ധിയുണ്ടാവണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി പരംപിതാ പരമാത്മാവിനെ ഓര്മ്മിക്കണം. മനസ്സിലാക്കികൊടുക്കണം, ഇപ്പോള് നമ്മള് ആത്മാക്കള്ക്ക് തിരിച്ച് വീട്ടിലേയ്ക്ക് പോകണം. ബാബ നമ്മേ കൂട്ടികൊണ്ട് പോകാന് വേണ്ടി വന്നിരിക്കുകയാണ്. മുഴുവന് ദിവസവും ബുദ്ധിയില് വിചാര സാഗര മഥനം നടക്കണം. എങ്ങനെയാണോ പശു ഭക്ഷണം അയവിറക്കികൊണ്ടിരിക്കുന്നത്, അതുപോലെ അയവിറക്കണം. കുട്ടികള്ക്ക് അവിനാശിയായ ഖജനാവ് ലഭിക്കുന്നു. ഇതാണ് ആത്മാക്കള്ക്ക് വേണ്ടിയുള്ള ഭോജനം. ഇത് ഓര്മ്മ വരണം നമ്മള് പരംപിതാ പരമാത്മാവിലൂടെ പഠിച്ചുകൊണ്ടിരിക്കുകയാണ് – ദേവത യായി മാറുന്നതിന് വേണ്ടി, അഥവാ രാജ്യ പദവി നേടുന്നതിന് വേണ്ടി, ഇത് ഓര്മ്മിക്കണം. ഇടയ്ക്കിടയ്ക്ക് മറന്നു പോവുകയാണ് പിന്നീട് സന്തോഷത്തിന് പകരം അവസ്ഥ വാടിയിരിക്കുകയാണ്. ഇത് സഞ്ജീവനീ മരുന്നാണ് , ഇത് നമുടെയടുത്ത് വെയ്ക്കേണ്ടതാണ് മറ്റുളളവര്ക്കും നല്കേണ്ടതാണ്, ബോധം തെളിയിക്കുന്നതിന് വേണ്ടി. ശാസ്ത്രങ്ങളിലാണെങ്കില് വളരെ നീട്ടിവലിച്ച് കഥകളെഴുതിരിക്കുകയാണ്. ബാബ ഇതെല്ലാത്തിന്റെയും രഹസ്യമിരുന്ന് കേള്പ്പിക്കുകയാണ്. മന്മനാ ഭവ അര്ത്ഥം ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. തന്റെ ഹൃദയത്തോട് ചോദിച്ചുകൊണ്ടിരിക്കൂ, പരിശോധിച്ചുകൊണ്ടിരിക്കൂ, പരസ്പരം ജാഗ്രതപ്പെടുത്തികൊണ്ടിരിക്കൂ. എന്തെങ്കിലും പ്രശ്നമുണ്ടാകു മ്പോള് ബുദ്ധി അതില് കുടുങ്ങുന്നത് കാരണം ചിലരുടെ വാക്ക് മധുരമായി തോന്നില്ല. മായയുടെ നേര്ക്ക് ബുദ്ധി പോകുന്നതിനാല് വീണ്ടും അതേ ചിന്തയുണ്ടായിരിക്കും. നിങ്ങള് കുട്ടികള്ക്കാണെങ്കില് സന്തോഷമുണ്ടായിരിക്കണം. ബാബയെ ഓര്മ്മിക്കൂ, പക്ഷെ തന്റെ തന്നെ കുഴപ്പമായതുകൊണ്ട് ആ മരുന്ന് ഏല്ക്കുകയില്ല, കോട്ടുവായിട്ടുകൊണ്ടിരിക്കും. അങ്ങനെ ചെയ്യരുത്. വിദ്യാര്ത്ഥികള് പഠിപ്പ് ഒരിക്കലും ഉപേക്ഷിക്കുകയില്ല. നിങ്ങള് കുട്ടികള്ക്കറിയാം ഇത് നമ്മുടെ പഠിപ്പാണ് ഭാവിയിലേയ്ക്ക് വേണ്ടി, ഇതില് തന്നെയാണ് നമ്മുടെ മംഗളം. ജോലി മുതലായവ ചെയ്തും കോഴ്സെടുക്കണം. ഈ സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഈ ജ്ഞാനവും ബുദ്ധിയില് വെയ്ക്കണം. ഓര്മ്മയാണ് സഞ്ജീവനീ മരുന്ന്. പരസ്പരം ഓര്മ്മ ഉണര്ത്തിക്കണം. സ്ത്രീ-പുരുഷര് പരസ്പരം ഓര്മ്മ ഉണര്ത്തിക്കൊണ്ടിരിക്കണം. ശിവബാബ ബ്രഹ്മാവിലൂടെ ഇത് പഠിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ശിവബാബയുടെ രഥത്തെ അലങ്കരിച്ച് കൊണ്ടിരിക്കുകയാണ് അതിനാല് ശിവബാബയുടെ ഓര്മ്മയുണ്ടായിരിക്കണം. മുഴുവന് ദിവസവും ഓര്മ്മയുണ്ടായിരിക്കുക ബുദ്ധിമുട്ടാണ്. ആ അവസ്ഥയാണെങ്കില് അവസാനമേ ഉണ്ടാവുകയുള്ളൂ. ഏതുവരെ കര്മ്മാതീതമായി മാറുന്നില്ലയോ അതുവരെ മായ ശക്തിയോടെ യുദ്ധം ചെയ്തുകൊണ്ടിരിക്കും. പാടുന്നുമുണ്ട് പരസ്പരം മുന്നറിയിപ്പ് നല്കി ഉന്നതി പ്രാപ്തമാക്കൂ. ഓഫീസര്മാര് തങ്ങളുടെ ജോലിക്കാരോട് പറയാറുണ്ട് ഞങ്ങളെ ഈ കാര്യങ്ങള് ഓര്മ്മിപ്പിക്കണം. നിങ്ങളും പരസ്പരം ഓര്മ്മിപ്പിക്കൂ. ലക്ഷ്യം വളരെ ഉയര്ന്നതാണ്. ബാബ പറയുകയാണ് – എന്നെ ഓര്മ്മിക്കുന്നതിലൂടെ പാവനമായി മാറും. ബാബയിത് ഒരു പുതിയ കാര്യമൊന്നുമല്ല കേള്പ്പിക്കുന്നത്. നിങ്ങള് ലക്ഷം കോടി പ്രാവശ്യം ഈ ജ്ഞാനം കേട്ടിട്ടുണ്ട്, വീണ്ടും ഇത് കേള്ക്കും. ഇങ്ങനെ ഒരു സത്സംഗത്തിലും പറയുന്നവരുണ്ടാവില്ല നമ്മള് കല്പ-കല്പം കേട്ടിട്ടുണ്ട്, ഇപ്പോള് കേട്ടുകൊണ്ടിരിക്കുകയാണ്, വീണ്ടും കേള്ക്കും. കല്പ-കല്പം കേട്ടു വന്നു, ഇങ്ങനെ ആര്ക്കും പറയാന് സാധിക്കില്ല. ബാബ മനസ്സിലാക്കി തരുകയാണ് നിങ്ങള് അര കല്പം ഭക്തി ചെയ്തു. ഇപ്പോള് വീണ്ടും നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു, ഏതിലൂടെയാണോ സദ്ഗതി ഉണ്ടാവുന്നത്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ പാപം മുറിഞ്ഞ് പോകും. ഇതാണെങ്കിലോ മനസ്സിലാക്കേണ്ട കാര്യമല്ലേ. പുരുഷാര്ത്ഥം ചെയ്യണം. ജഡ്ജി അഥവാ വലിയ ആളുകളുടെ കുട്ടികള് ഏതെങ്കിലും തെറ്റായ കാര്യം ചെയ്തുവെങ്കില് പേര് മോശമാകും. ഇവിടെ നിങ്ങളും ബാബയുടെതായി മാറിയെങ്കില് ഇങ്ങനെയുള്ള ഒരു കര്മ്മവും ചെയ്യരുത്, ഇല്ലായെങ്കില് ബാബയുടെ നിന്ദ ചെയ്യിക്കലാവും. സദ്ഗുരുവിനെ നിന്ദിക്കുന്നവര് ഒരിക്കലും ഗതി പിടിക്കുകയില്ല അര്ത്ഥം ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഈശ്വരന്റെ സന്താനമായി മാറിയാല് ആസൂരീയ കര്മ്മത്തോട് ഭയം വേണം. ശ്രീമതത്തിലൂടെ നടക്കണം. തന്റെ മതത്തിലൂടെ നടന്നാല് നഷ്ടം അനുഭവിക്കേണ്ടി വരും, പദവിയും ഭ്രഷ്ടമാകും. ചോദിക്കാനും സാധിക്കുന്നു, അങ്ങയുടെ മതത്തിലൂടെ ഞാന് ശരിയായി നടക്കുന്നുണ്ടോ. ബാബയുടെ ആദ്യമാദ്യത്തെ മതമാണ് ബാബയെ ഓര്മ്മിക്കൂ. ഒരു വികര്മ്മവും ചെയ്യരുത്. ബാബാ ഞാന് ഏതൊരു വികര്മ്മമാണ് ചെയ്യുന്നത്, അങ്ങേക്ക് എന്തെങ്കിലും അറിയുമെങ്കില് പറയൂ. അറിയാമെങ്കില് പറയും, ഇന്നയിന്ന തെറ്റ് നിങ്ങളില് ഉണ്ടായിട്ടുണ്ട്, അതിനെ വികര്മ്മമെന്ന് പറയുന്നു. ഏറ്റവും വലിയ വികര്മ്മമാണ് കാമ വികാരം, കൂടുതല് വഴക്ക് അതിന് മേലാണ് നടക്കുന്നത്. കുട്ടികള്ക്ക് ധൈര്യം വരണം, ചിന്തിക്കണം. കുമാരിമാരുടെ സംഘമുണ്ടാവണം. ഞങ്ങള്ക്ക് വിവാഹം ചെയ്യുകയേ വേണ്ട. ഇപ്പോള് കല്പത്തിന്റെ സംഗമയുഗമാണ്, അതിലൂടെ പുരുഷോത്തമരായി മാറണം. ഈ ലക്ഷ്മീ നാരായണനെ പുരുഷോത്തമരെന്ന് പറയുന്നു. വികാരികളെ പുരുഷോത്തമരെന്ന് പറയുകയില്ല. ഇപ്പോള് നിങ്ങള് പുരുഷോത്തമരായി മാറി കൊണ്ടിരിക്കുകയാണ്. എല്ലാവര്ക്കും ആകുന്നതിന് അധികാരമുണ്ട്. പുരുഷോത്തമ മാസത്തില് നിങ്ങള്ക്ക് വളരെയധികം സേവനം ചെയ്യാന് സാധിക്കും. വളരെ വലിയ ആഘോഷം നടത്തണം. ഈ പുരുഷോത്തമയുഗമാണ് ഉത്തമയുഗം, എപ്പോഴാണോ മനുഷ്യന് നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസിയായി മാറുന്നത്. ഇത് സാധാരണ കാര്യമാണ്. നിങ്ങള് കുട്ടികള്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കണം. പുരുഷോത്തമരുണ്ടാകുന്നത് സത്യയുഗത്തിലാണ്. കലിയുഗത്തില് ഒരു ഉത്തമ പുരുഷനുമുണ്ടായിരിക്കില്ല. ഇത് പതിത ലോകമാണ്. അവിടെയാണെങ്കില് പവിത്രം തന്നെ പവിത്രമാണ്. ഈ എല്ലാ കാര്യങ്ങളും ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ്, മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി. സന്ദര്ഭം നോക്കി മനസ്സിലാക്കി കൊടുക്കണം. നിങ്ങള് ഇവിടെ ഇരിക്കുകയാണ്, മനസ്സിലാക്കുന്നു നിരാകാരനായ ബാബ പരംപിതാ പരമാത്മാവ് നമ്മേ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, നമ്മള് വിദ്യാര്ത്ഥികളാണ്. ഈ പഠിപ്പിലൂടെ സ്വര്ഗ്ഗത്തിലെ ദേവീ ദേവതയായി മാറികൊണ്ടിരിക്കുകയാണ്. എല്ലാ പരീക്ഷയിലും വെച്ച് വലിയ പരീക്ഷയാണ്, ഈ രാജ്യഭാഗ്യം പ്രാപ്തമാക്കുന്നതിന്റെ പരീക്ഷ, അത് പരമാത്മാവിനല്ലാതെ വേറെയാര്ക്കും പഠിപ്പിച്ച് തരാന് സാധ്യമല്ല. ബാബ സ്വയം പരോപകാരിയാണ്, സ്വയം സ്വര്ഗ്ഗത്തിന്റെ അധികാരിയാവുന്നില്ല. സ്വര്ഗ്ഗത്തിന്റെ രാജകുമാരന് ശ്രീ കൃഷ്ണന് തന്നെയാണ് ആകുന്നത്. ബാബ നിഷ്കാമ സേവനമാണ് ചെയ്യുന്നത്. പറയുകയാണ് ഞാന് രാജാവാകുന്നില്ല. നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുകയാണ്. ഈ കാര്യങ്ങള് ആരുടെയും ബുദ്ധിയിലില്ല. ഇങ്ങനെ അനേകരുണ്ട്, ഇവിടെ സമ്പന്നരാണെങ്കിലും അവിടെ ദരിദ്രരായി മാറും അതുപോലെ ഇപ്പോള് ആരാണോ ദരിദ്രന്, അവര് അവിടെ വളരെ സമ്പന്നരായി മാറുന്നു. വിശ്വത്തിന്റെ അധികാരിയായി മാറണം – ഇത് പരിധിയില്ലാത്ത കാര്യമാണല്ലോ. പാടുന്നുമുണ്ട് – ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. സ്വര്ഗ്ഗത്തിന്റെ അധികാരി തന്നെയാക്കി മാറ്റും. നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ് അതിനാല് എത്ര അഭിമാനമുണ്ടാവണം. നമ്മേ പഠിപ്പിക്കുന്നത് പരംപിതാ പരമാത്മാവാണ്. നമ്മള് ഇപ്പോള് നരകവാസിയില് നിന്ന് സ്വര്ഗ്ഗവാസി ദേവതയായി മാറുന്നു, ഇതും ഓര്മ്മയിലിരിക്കുന്നതിലൂടെ സന്തോഷത്തിന്റെ അളവ് വര്ദ്ധിക്കും. വിദ്യാര്ത്ഥി ജീവിതമാണ് ഏറ്റവും നല്ലത്. പുരുഷാര്ത്ഥം ചെയ്ത് വേണമെങ്കില് രാജാ- റാണി തന്നെയാകണമല്ലോ. ഇങ്ങനെ പറയരുത് നമ്മള് രാജാവായി മാറി പിന്നീട് ദരിദ്രനായി മാറും. ഇത് പറയരുത്. ചോദിക്കണം എന്താവാനാണ് ആഗ്രഹിക്കുന്നത്? എല്ലാവരും പറയും ഞങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. അതാണെങ്കില് ഭഗവാനായ ബാബയ്ക്ക് മാത്രമേ ആക്കാന് സാധിക്കൂ. പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി മാറും, എത്ര സഹജമാണ്. ആര്ക്ക് വേണമെങ്കിലും ആകാം. എത്ര തന്നെ ദരിദ്രനായാലും, ഇതില് പൈസയുടെ കാര്യമില്ല അതിനാല് ബാബയെ പറയുന്നു – പാവങ്ങളുടെ നാഥന്.

ബാബയെ ഓര്മ്മിച്ച് പാപങ്ങളുടെ കുടം കാലിയാക്കണം, ആര് എത്ര പരിശ്രമിക്കുന്നുവോ അവര് നേടും. ഏണിപ്പടിയിലും കാണാം എത്ര ഉയരത്തിലാണ് കയറുന്നത്. കയറുകയാണെങ്കില് രാജ്യഭാഗ്യം അനുഭവിക്കാം, വീണാന് തവിടു പൊടിയാകും. വികാരത്തില് വീണു, ഓടിപ്പോയി എങ്കില് ബാബ പറയുകയാണ് ഒറ്റയടിക്ക് വീണ് പോവുന്നു. സല്പുത്രന്മാര് പുരുഷാര്ത്ഥം ചെയ്ത് തന്റെ വജ്ര തുല്യമായ ജന്മം നേടും. കുട്ടികള്ക്ക് ഒരുപാട് പുരുഷാര്ത്ഥം ചെയ്യണം. ഇപ്പോള് ആര് ചെയ്യുമോ……. എല്ലാവരോടും പറയുന്നുണ്ട് മാതാ-പിതാവിനെ ഫോളോ ചെയ്യൂ, തനിക്കു സമാനമാക്കി മാറ്റൂ. എത്രയും ദയാഹൃദയരായി മാറുന്നുവോ അത്രയും നിങ്ങള്ക്ക് തന്നെയാണ് നേട്ടം. സമയം വെറുതെ നഷ്ടപ്പെടുത്തരുത്, മറ്റുള്ളവര്ക്ക് യുക്തി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കണം. ഇല്ലായെങ്കില് ഇത്രയും ഉയര്ന്ന പദവി നേടാന് കഴിയുകയില്ല. അവസാനം നിങ്ങള്ക്ക് ഒരുപാട് സാക്ഷാത്ക്കാരം ഉണ്ടാകും പിന്നീട് ആ സമയം നിങ്ങള്ക്ക് ഒന്നും ചെയ്യാന് സാധിക്കില്ല. പരീക്ഷയില് തോറ്റുപോയാല് അതു തന്നെയാകും. അവസാനം പശ്ചാത്തപിക്കേണ്ടി വരരുത്. പിന്നീട് പുരുഷാര്ത്ഥം ചെയ്യാനും സാധിക്കില്ല അതിനാല് എത്ര തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യണമോ, അത്രയും ചെയ്യൂ. അന്ധന്മാരുടെ ഊന്ന് വടിയാകൂ. കല്പ-കല്പാന്തരം സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തിട്ടുണ്ടെങ്കില്, തീര്ച്ചയായും ചെയ്യും. ഡ്രാമയിലടങ്ങിയിട്ടുണ്ട്, ഇപ്പോള് ആര് ചെയ്യുന്നുവോ അവര് നേടും. ബാബയുടെ കുട്ടിക്ക് ഒളിഞ്ഞിരിക്കാന് സാധിക്കില്ല. രൂപ്- ബസന്തിനെ പോലെ മുഖത്ത് നിന്ന് ജ്ഞാന രത്നങ്ങള് മാത്രം വരണം. ചതിയന്മാരാവരുത്, മറ്റുള്ളവര്ക്ക് നഷ്ടമുണ്ടാക്കരുത്. നിങ്ങളോടാരെങ്കിലും വിപരീതമായത് കേള്പ്പിക്കുകയാണെങ്കില് മനസ്സിലാക്കൂ വഞ്ചകരാണ്, അവരില് നിന്ന് രക്ഷപ്പെടണം. തന്റെ പരിധിയില്ലാത്ത സമ്പത്ത് ബാബയില് നിന്ന് നേടുന്നതില് പൂര്ണ്ണമായ താല്പര്യം വെയ്ക്കൂ. ശരി-

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. തന്റെയും മറ്റുള്ളവരുടെയും സേവനം ചെയ്യണം. അന്ധരുടെ ഊന്നുവടിയാകണം. ആരെങ്കിലും എന്തെങ്കിലും തല തിരിഞ്ഞ കാര്യങ്ങള് കേള്പ്പിച്ചാല് അവരെ സൂക്ഷിക്കണം.

2. മനസാ-വാചാ-കര്മ്മണാ പവിത്രമാകണം. നമ്മള് വിദ്യാര്ത്ഥികളാണ്, ഭഗവാന് നമ്മളെ ദേവതയാകാന് വേണ്ടിയുള്ള പഠിപ്പ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഈ സന്തോഷത്തിലിരിക്കണം.

വരദാനം:-

കണ്ണാടിക്ക് മുന്നില് ആര് നിന്നാലും അവര്ക്ക് സ്വയത്തിന്റെ സ്പഷ്ടമായ ദര്ശനം ലഭിക്കുന്നു. പക്ഷെ കണ്ണാടി ശക്തിശാലിയല്ലെങ്കില് യഥാര്ത്ഥരൂപത്തിന് പകരം വേറെ രൂപം കാണപ്പെടുന്നു. മെലിഞ്ഞതായിരിക്കും പക്ഷെ കാണപ്പെടുക തടിച്ചിട്ടായിരിക്കും, അതിനാല് താങ്കള് അത്രയും ശക്തിശാലിയായ കണ്ണാടിയാകൂ, അതില് എല്ലാവര്ക്കും സ്വയത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കാന് സാധിക്കണം, അതായത് താങ്കളുടെ സമീപത്ത് വന്നതും ദേഹത്തെ മറന്ന് തങ്ങളുടെ ആത്മരൂപത്തില് സ്ഥിതി ചെയ്യാന് സാധിക്കണം- യഥാത്ഥ സേവനം ഇതാണ്, ഇതിലൂടെ ജയാരവം ഉണ്ടാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top