07 October 2021 Malayalam Murli Today | Brahma Kumaris

07 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

6 October 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, മോശമായത് കേള്ക്കരുത്, ഒരു ബാബയില് നിന്നു കേള്ക്കുക, ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞ് താമര പുഷ്പസമാനമിരിക്കണം.

ചോദ്യം: -

ഏതൊരു കളിയെ യഥാര്ത്ഥ രീതിയില് മനസ്സിലാക്കുന്ന കുട്ടികള് ഒരിക്കലും ആശയക്കുഴപ്പത്തിലാകില്ല?

ഉത്തരം:-

സുഖത്തിന്റെയും ദു?ഖത്തിന്റെയും ഭക്തിയുടെയും ജ്ഞാനത്തിന്റെയും കളിയെ യഥാര്ത്ഥമായി മനസ്സിലാക്കുന്നവര് ഒരിയ്ക്കലും ആശയക്കുഴപ്പത്തിലാവുകയില്ല. ഭഗവാന് ആര്ക്കും ദു?ഖം കൊടുക്കുന്നില്ല എന്നത് നിങ്ങള്ക്കറിയാം, ഭഗവാന് ദു?ഖ ഹര്ത്താവും സുഖ കര്ത്താവുമാണ്. സര്വ്വരും ദു?ഖിതരായി മാറുമ്പോള്, ദു?ഖങ്ങളില് നിന്നും മോചിപ്പിക്കുവാന് ഭഗവാന് വരുന്നു.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

ആരാണ് ഇന്ന് അതിരാവിലെ വന്നിരിക്കുന്നത്. . . 

ഓം ശാന്തി. എന്താണ് കുട്ടികള് കേട്ടത്? ഇത് ഭക്തിയിലെ ഗീതമാണ്. ഭക്തിയെ ഇംഗ്ലീഷില് ഫിലോസഫി എന്ന് പറയും. ഡോക്ടര് ഓഫ് ഫിലോസഫി എന്ന ടൈറ്റിലും ലഭിക്കാറുണ്ട്. ഫിലോസഫി അഥവാ ഭക്തി ചെറിയവര്ക്കും വലിയവര്ക്കും എല്ലാ മനുഷ്യര്ക്കും അറിയാം. ഈശ്വരന് എവിടെയാണുള്ളത് എന്ന് ആരോടെങ്കിലും ചോദിച്ചാല്, സര്വ്വവ്യാപിയാണ് എന്നാകും പറയുക. ഇതും ഫിലോസഫിയായില്ലേ. ഇപ്പോള് ശാസ്ത്രങ്ങളുടെ ഒരു കാര്യവുമല്ല ബാബ പറഞ്ഞ് തരുന്നത്. ഒരു ഭക്തനെയും ജ്ഞാന സാഗരന് എന്ന് പറയാറില്ല. അവരില് ജ്ഞാനവുമില്ല, അവര് ജ്ഞാനസാഗരന്റെ കുട്ടികളുമല്ല. ജ്ഞാന സാഗരമായ ബാബയെ ആരും അറിയുന്നില്ല, സ്വയം ആ ഈശ്വരന്റെ കുട്ടിയാണെന്നതും അറിയുന്നില്ല. അവരെല്ലാം ഭഗവാനെ കാണുവാനായി ഭക്തി ചെയ്യുകയാണ്. പക്ഷേ ഭഗവാനെ അറിയാതെ ഭക്തി ചെയ്യുന്നതിലൂടെ എന്ത് നേട്ടമുണ്ടാകും. ഡോക്ടര് ഓഫ് ഫിലോസഫി എന്ന ടൈറ്റില് ധാരാളം പേര്ക്ക് ലഭിച്ചിട്ടുണ്ടാകും, ഈശ്വരന് സര്വ്വവ്യാപിയാണ് എന്ന ഒരു കാര്യമേ അവരുടെ ബുദ്ധിയിലുള്ളൂ. ഇതാണ് തത്വശാസ്ത്രം എന്ന് കരുതുന്നു, ഇത് കാരണം തന്നെയാണ് അധ?പതിച്ചതും, ഇതിനെ ധര്മ്മ ഗ്ലാനിയെന്ന് പറയുന്നു. നമ്മള് മറ്റുള്ളവരുമായി വേദ ശാസ്ത്രങ്ങളെക്കുറിച്ച് വാദ പ്രതിവാദം നടത്തേണ്ടതില്ല. കാരണം നമ്മളെ ഏതെങ്കിലുമൊരു മനുഷ്യനല്ല പഠിപ്പിക്കുന്നത്, മറ്റുള്ള എല്ലാ മനുഷ്യരും ഏതെങ്കിലും ഒരു മനുഷ്യനില് നിന്നുമാണ് പഠിക്കുന്നത്. വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം മനുഷ്യനില് നിന്നുമാണ് പഠിക്കുന്നത്. ഇതെല്ലാം മനുഷ്യന് തന്നെയാണ് എഴുതിയതും. നിങ്ങള്ക്ക് ഈ ജ്ഞാനം നല്കുന്നത് ഒരെയൊരു ആത്മീയ അച്ഛനാണ്. ബാബ ഒരേയൊരു പ്രാവശ്യം വന്നാണ് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്. ഇനി നമ്മള് ഒരു മനുഷ്യനില് നിന്നും ഒന്നും പഠിക്കേണ്ടതില്ല. ഇനി നിങ്ങള് ഈ ആത്മീയ അച്ഛന് പറയുന്നതാണ് കേള്ക്കേണ്ടത്. ആത്മീയ കുട്ടികള്, അതായത് ആത്മാക്കളാണ് കേള്ക്കുന്നത്. മറ്റുള്ളതെല്ലാം തന്നെ മനുഷ്യന് മനുഷ്യന് പറഞ്ഞ് കൊടുക്കുന്നതാണ്. ഇത് ആത്മീയ അച്ഛന്റെ ജ്ഞാനമാണ്. അത് മനുഷ്യന്റെ ജ്ഞാനം. ഈ ബാബയും (ബ്രഹ്മാബാബ) മനുഷ്യനല്ലേ. പറയണം , ആത്മീയ അച്ഛനാണ് ഇദ്ദേഹത്തിലൂടെ പറഞ്ഞ് തരുന്നത്, നമ്മള് ആത്മാക്കള് കേള്ക്കുന്നു. നമ്മള് ഈ ശരീരത്തിലൂടെ മറ്റുള്ളവര്ക്ക് പറഞ്ഞ് കൊടുക്കുന്നു. ഇത് ആത്മീയ ജ്ഞാനമാണ്. മറ്റുള്ളതെല്ലാം തന്നെ ഭൗതീകജ്ഞാനമാണ്. ഭക്തിയില് ശരീരത്തെയാണ് പൂജിക്കുന്നത്. ബാബ പറയുന്നു നിങ്ങള് സ്വയം മനുഷ്യനെന്നോ ഭക്തനെന്നോ കരുതരുത്, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. ആത്മാക്കളായ നിങ്ങള് സഹോദരങ്ങളാണ്. ആത്മാക്കളും പരമാത്മാവും വളരെക്കാലം വേര്പിരിഞ്ഞിരുന്നു എന്ന് പാടിയിട്ടുണ്ട്. അപ്പോള് നമുക്ക് ഒരു മനുഷ്യരില് നിന്നും കേള്ക്കേണ്ടതില്ല. ആരെങ്കിലും ചോദ്യം ചോദിച്ചില് പറയൂ നമ്മുടേത് ഏതെങ്കിലും ശാസ്ത്രങ്ങളുടെ ജ്ഞാനമല്ല. നമ്മള് അതിനെ ഫിലോസഫി അര്ത്ഥം ഭക്തീമാര്ഗ്ഗത്തിന്റെ ജ്ഞാനം എന്നാണ് പറയുന്നത്. ഒരു ബാബ മാത്രമാണ് സത്ഗതിയിലേക്കുള്ള ജ്ഞാനം നല്കുന്നത്. സര്വ്വരുടെയും സത്ഗതി ദാതാവ് എന്ന് ഒരാളെ മാത്രമാണ് പാടിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങള് കുട്ടികള് ആരോടും തര്ക്കിക്കേണ്ടതില്ല.

ബാബ പറയുന്നു ജ്ഞാനത്തിന്റെ അധികാരിയും ജ്ഞാന സാഗരനും ഞാനാണ്. ഞാന് നിങ്ങള്ക്ക് ഏതെങ്കിലും ശാസ്ത്രമൊന്നും അല്ല പറഞ്ഞ് തരുന്നത്. നമ്മുടെത് ആത്മീയ ജ്ഞാനമാണ്, മറ്റുള്ളവയെല്ലാം തന്നെ ഭൗതീക ജ്ഞാനമാണ്. ആ സത്സംഗങ്ങളെല്ലാം ഭക്തീ മാര്ഗ്ഗത്തിലേതാണ്. ഈ ആത്മീയ അച്ഛന് ആത്മാക്കള്ക്കാണ് മനസ്സിലാക്കി തരുന്നത്. അതുകൊണ്ട് ആത്മ അഭിമാനിയാകാന് കുട്ടികള്ക്ക് പരിശ്രമിക്കേണ്ടി വരുന്നു. നമ്മള് ആത്മാക്കള് ബാബയില് നിന്നും സമ്പത്ത് നേടുകയാണ്. അച്ഛന്റെ കുട്ടികള് തീര്ച്ചയായും അച്ഛന്റെ സിംഹാസനത്തിന് അവകാശികളാകുമല്ലോ. ലക്ഷ്മീനാരായണന്മാരും ദേഹധാരികളാണ്, അവരുടെ കുട്ടികള് ലൗകീക അച്ഛനില് നിന്നുള്ള സമ്പത്താണ് നേടുക. ഇവിടുത്തെ കാര്യം തികച്ചും വ്യത്യസ്തമാണ്. സത്യയുഗത്തിലേതും ഭൗതിക കാര്യങ്ങളാണ്. സത്യയുഗത്തില്, നമുക്ക് ആത്മീയ അച്ഛനില് നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത് എന്ന് ആരും പറയില്ല. ദേഹാഭിമാനത്തെ ഇല്ലാതാക്കണം. നാം ആത്മാവാണ് പിന്നെ ബാബയെ ഓര്മ്മിക്കണം. ഇതിനെയാണ് ഭാരതത്തിന്റെ പ്രാചീന യോഗം എന്ന് പറയപ്പെടുന്നത്. യാദ് (ഓര്മ ) എന്ന വാക്ക് ഹിന്ദിയിലുള്ളതാണ്. അപ്പോള് ഈ ജ്ഞാനം നിങ്ങള്ക്ക് ആരാണ് തരുന്നത് ? ഇത് മനുഷ്യര്ക്കാര്ക്കും അറിയില്ല. ജന്മ ജന്മാന്തരങ്ങളായി മനുഷ്യന് മനുഷ്യനുമായാണ് സംസാരിച്ചു വരുന്നത്. എന്നാല് ഇപ്പോള് ആത്മീയ അച്ഛന് തന്റെ ആത്മീയ കുട്ടികളോട് സംസാരിക്കുകയാണ്. ആത്മാവാണ് പറഞ്ഞ് തരുന്നത് അതുകൊണ്ട് ഇതിനെ ആത്മീയ ജ്ഞാനം എന്ന് പറയുന്നു. അവര് കരുതുന്നത് ഗീതയും അതേ ആത്മീയ ജ്ഞാനമെന്നാണ്, പക്ഷേ അതില് ദേഹധാരിയായ കൃഷ്ണന്റെ പേരാണ് കാണിച്ചിരിക്കുന്നത്. ബാബ പറയുന്നു ഒരു മനുഷ്യനിലും ഈ ജ്ഞാനം ഉണ്ടാവുകയില്ല. നിങ്ങളോട് ആരെങ്കിലും തര്ക്കിക്കുകയാണെങ്കില് അവരൊട് പറയൂ നിങ്ങളുടേത് ഭക്തിയുടെ ജ്ഞാനമാണ്, മനുഷ്യര് ഉണ്ടാക്കിയ ശാസ്ത്രങ്ങളുടെ ജ്ഞാനമാണ്. സത്യ ജ്ഞാനം ഒരു ജ്ഞാന സാഗരനായ ബാബയുടെ പക്കല് തന്നെയാണുള്ളത്, ആ ബാബ സ്വയം വന്ന് ജ്ഞാനം തന്നുകൊണ്ടിരിക്കുകയാണ്. ആ ബാബയെ പരമപിതാവ് എന്ന് പറയുന്നു. ആ നിരാകാരനെ തന്നെയാണ് പൂജിക്കുകയും ചെയ്യുന്നത്. അഥവാ മറ്റ് നിരാകാരികളെയും പൂജിക്കുന്നുണ്ടെങ്കില് അവരും ആ പരമാത്മാവിന്റെ കുട്ടികള് തന്നെയാണ്. മണ്ണ് കൊണ്ട് സാളിഗ്രാമങ്ങള് ഉണ്ടാക്കി പൂജിക്കുന്നു. രുദ്ര യജ്ഞം രചിക്കുന്നു. പരംപിതാ പരമാത്മാവ് നിരാകാരി ലോകത്താണ് വസിക്കുന്നത് എന്നും നിങ്ങള്ക്കറിയാം. ആത്മാക്കളായ നമ്മളും അവിടെയാണ് വസിക്കുന്നത്. ആ ജ്ഞാന സാഗരന് വന്ന് ജ്ഞാനം നല്കി സര്വ്വര്ക്കും സത്ഗതി നല്കുന്നു. ബാബ ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന സ്ഥാനത്ത് വസിക്കുന്ന പരംപിതാ പരമാത്മാവാണ്. എല്ലാ ആത്മസഹോദരങ്ങള്ക്കും പാര്ട്ട് ലഭിച്ചിരിക്കുകയാണ്, ശരീരം ധാരണ ചെയ്ത് സഹോദരീ സഹോദരന്മാരായി മാറുന്നു. ആത്മാക്കളെല്ലാം ഒരു അച്ഛന്റെ കുട്ടികളാണ്. ആത്മാവ് ശരീരം ധാരണ ചെയ്യുമ്പോള് സ്വര്ഗ്ഗത്തില് സുഖവും നരകത്തില് ദു?ഖവും അനുഭവിക്കുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു? ജ്ഞാനവും ഭക്തിയും എന്താണ് എന്ന് മനസ്സിലാക്കി തരുന്നു. ജ്ഞാനം എന്നത് പകലും ഭക്തി എന്നത് രാത്രിയുമാണ്. ജ്ഞാനത്തിലൂടെ സുഖവും ഭക്തിയിലൂടെ ദു?ഖവും ഉണ്ടാകുന്നു, ഈ കളി ഇങ്ങനെ ഉണ്ടാക്കപ്പെട്ടതാണ്. സുഖവും ദു?ഖവും എല്ലാം ഭഗവാനാണ് തരുന്നത് എന്നല്ല. ദു?ഖം ഉണ്ടാകുമ്പോഴാണ് ഭഗവാനെ വിളിക്കുന്നത് തന്നെ, കാരണം ഭഗവാന് സുഖമാണ് തരുന്നത് എന്നറിയാം. പിന്നെ സുഖത്തിന്റെ സമയം പൂര്ത്തിയാകുമ്പോള് രാവണന് അതായത് 5 വികാരങ്ങള് കാരണം ദു?ഖം ആരംഭിക്കുന്നു. ഇതാണ് കളി, ഇത് നല്ല രീതിയില് മനസ്സിലാക്കണം. ഇതിനെ തന്നെയാണ് ആത്മീയ ജ്ഞാനം എന്ന് പറയുന്നത്. മറ്റുള്ളവയെല്ലാം ഭൗതീക ജ്ഞാനമാണ് അത് നമ്മള് കേള്ക്കുവാന് ആഗ്രഹിക്കുന്നില്ല. നമുക്ക് ആജ്ഞ കിട്ടിയിരിക്കുകയാണ് കേവലം ഞാന് നിരാകാരനായ അച്ഛന് പറയുന്നത് തന്നെ കേള്ക്കൂ . ബാബ പറയുന്നു മോശമായത് കേള്ക്കരുത്, നമ്മള് ഒരു ഭഗവാന് പറയുന്നത് കേള്ക്കുന്നു. നിങ്ങള് മനുഷ്യര് പറയുന്നത് കേള്ക്കുന്നു. ഇത് തമ്മില് രാത്രിയും പകലും പോലുള്ള വ്യത്യാസമുണ്ട്. വലിയ വലിയ വിദ്വാന്മാര് ശാസ്ത്രങ്ങളൊക്കെ പഠിക്കുന്നുണ്ട്. അതെല്ലാം നമ്മളും ധാരാളം പഠിച്ചിട്ടുണ്ട്. ഇപ്പോള് ഭഗവാന് പറയുന്നു, നിങ്ങള് ഒരുപാട് ഗുരുക്കന്മാരുടെ അടുക്കല് പോയിട്ടുണ്ട് , ഇപ്പോള് അതെല്ലാം മതിയാക്കൂ, ഞാന് എന്താണോ പറഞ്ഞ് തരുന്നത് കേള്ക്കൂ. ഭഗവാന് നിരാകാരനാണ്, ആ നിരാകാരന്റെ പേര് ശിവന് എന്നതാണ്. നാം ഇപ്പോള് ആ നിരാകാരനില് നിന്നും കേട്ടുകൊണ്ടിരിക്കുകയാണ്. ബാബ സ്വയം തന്റെ പരിചയവും തന്റെ രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ പരിചയവും നല്കുന്നു. പിന്നെ എന്തിന് ഞങ്ങള് നിങ്ങളില് നിന്നും ശാസ്ത്രങ്ങളിലെ കാര്യങ്ങള് കേള്ക്കണം, ഞങ്ങള് നിങ്ങള്ക്ക് ആത്മീയ ജ്ഞാനമാണ് നല്കുന്നത്. കേള്ക്കുവാന് താത്പര്യമുണ്ടെങ്കില് കേള്ക്കൂ. അല്ലാതെ ആശയക്കുഴപ്പത്തിലാകേണ്ട കാര്യമൊന്നും ഇല്ല. ലോകം മുഴുവന് ഒരു വശത്ത്, മറുവശത്ത് നിങ്ങള് എത്ര കുറച്ച് പേരാണുള്ളത്. ബാബ പറയുന്നു, എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളിലുള്ള പാപത്തിന്റെ ഭാരം ഇല്ലാതാവുകയും നിങ്ങള് പവിത്രമായി മാറുകയും ചെയ്യും. പവിത്രമാകുന്നവരാണ് പവിത്ര ലോകത്തിന്റെ അധികാരിയാകുന്നത്. ഇപ്പോള് ഈ പഴയ ലോകം മാറണം. കലിയുഗത്തിന് ശേഷം സത്യയുഗം വരണം. സത്യയുഗമാണ് പാവന ലോകം. വന്ന് പാവന ലോകമുണ്ടാക്കൂ എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നതും കലിയുഗത്തിലാണ്. അതിനാല് ഇപ്പോള് ഞാന് വന്നിരിക്കുകയാണ്, എന്നെ മാത്രം ഓര്മ്മിക്കൂ. ലോകം ഇപ്പോള് പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് അന്തിമ ജന്മമാണ്. ഈ പഴയ ലോകത്തില് ആസുരീയ രാജ്യം നശിച്ച് രാമരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ അന്തിമ ജന്മം കുടുംബത്തില് കഴിഞ്ഞ് കൊണ്ടും താമരപുഷ്പം പോലെ പവിത്രമാകൂ. ഇത് വിഷയസാഗരമല്ലേ. താമരപ്പൂവ് വെള്ളത്തിലും മുകളിലാണിരിക്കുന്നത്. അതുപോലെ നിങ്ങള് കുടുംബത്തിലിരുന്ന് കൊണ്ടും താമരപ്പൂവിന് സമാനം പവിത്രമായി മാറൂ. നമ്മള് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ഇപ്പോള് ഈ ലോകം മുഴുവന് പരിവര്ത്തനപ്പെടണം. മറ്റു ധര്മ്മ സ്ഥാപകര് കേവലം അവരവരുടെ ധര്മ്മങ്ങള് സ്ഥാപിക്കുന്നു. ആദ്യം അവര് പാവനമായിരിക്കും, പിന്നീട് പതീതമാകുന്നു. ഒരേയൊരു സത്ഗതി ദാതാവ് മാത്രമാണ് സത്ഗുരു. സത്ഗതിയിലേയ്ക്ക് പോകാന് ആഗ്രഹിക്കുമ്പോള് മാത്രമാണ് മനുഷ്യര് ഗുരുക്കന്മാരുടെ അടുക്കലേയ്ക്ക് പോകുന്നത്. പാപം വര്ദ്ധിക്കുമ്പോഴാണ് ആത്മീയ അച്ഛന് ആത്മീയ ജ്ഞാനം നല്കുന്നത്. ഭക്തിയുടെ ഫലമായ ജ്ഞാനം നിങ്ങള്ക്ക് ഭഗവാനില് നിന്നും ലഭിക്കുന്നു. ഭഗവാന് ഒരിയ്ക്കലും ഭക്തി പഠിപ്പിക്കുന്നില്ല. ബാബ ജ്ഞാനം നല്കുകയാണ്. ബാബ പറയുന്നു, നിങ്ങള് എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം ഇല്ലാതാകും, അല്ലാതെ പവിത്രമാകാന് മറ്റൊരു മാര്ഗ്ഗവും ഇല്ല. പുതിയ ലോകത്തില് സര്വ്വരും സ്വര്ഗ്ഗവാസികളായിരുന്നു. ഈ പഴയ ലോകത്തില് സര്വ്വരും നരകവാസികളാണ് അതിനാല് ബാബ പറയുന്നു, ഞാന് സര്വ്വരേയും ഉദ്ധരിക്കുവാന് വേണ്ടി വന്നിരിക്കുകയാണ്. ഞാന് തന്നെ വന്നാണ് ആത്മീയ ജ്ഞാനം നല്കുന്നത്. ബാബ തന്റെ പരിചയം തരികയാണ്. ഞാന് നിങ്ങളുടെ അച്ഛനാണ്. ഇപ്പോള് ഈ ലോകം നരകമാണ്. പുതിയ ലോകത്തെ സ്വര്ഗ്ഗമെന്ന് വിളിക്കുന്നു. സ്വര്ഗവും നരകവും ഇവിടെത്തന്നെ, വളരെ ധനമുള്ളവര് ഇപ്പോള് സ്വര്ഗ്ഗത്തിലാണ് എന്ന് , എങ്ങനെ പറയാന് സാധിക്കും? സ്വര്ഗ്ഗം പുതിയ ലോകത്തിലാണ്. ഇവിടെ എങ്ങനെ സ്വര്ഗ്ഗം വരാനാണ് , അതുകൊണ്ട് നമ്മള് ഒരു മനുഷ്യരുടെ കാര്യങ്ങളും കേള്ക്കുന്നില്ല. ബാബ പറയുന്നു നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണമെങ്കില് എന്നെ മാത്രം ഓര്മ്മിക്കൂ. ദിവസം മുഴുവന് നിങ്ങളുടെ ബുദ്ധിയില് ഈ ജ്ഞാനം ഉണ്ടായിരിക്കണം. ശരി

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ആത്മീയ കാര്യങ്ങള് ഒരു ബാബയില് നിന്ന് മാത്രം കേള്ക്കുക. ആരോടും മറ്റു കാര്യങ്ങളെക്കുറിച്ച് വാദ പ്രതിവാദം നടത്തരുത്.

2) ദേഹീ അഭിമാനിയാകാന് പരിശ്രമിക്കണം. സതോപ്രധാനമാകുവാന് വേണ്ടി ഒരു ബാബയുടെ ഓര്മ്മയില് കഴിയണം.

വരദാനം:-

ഏതെങ്കിലും വലിയവരുടെ കയ്യില് കൈ കോര്ക്കുമ്പോള് സ്ഥിതി ചിന്തയില്ലാത്തത് അഥവാ നിശ്ചിന്തമാകുന്നു. ഇങ്ങനെ ഓരോ കര്മത്തിലും ഇതു തന്നെ മനസിലാക്കണം അതായത് ബാപ്ദാദ എന്റെ കൂടെയുണ്ട് , നമ്മുടെ ഈ അലൗകിക ജീവിതത്തിന്റെ കൈ ബാബയുടെ കയ്യിലുമാണ്. അതായത് ജീവിതം ബാബയെ ഏല്പിച്ചതാണ് എങ്കില് ഉത്തരവാദിത്വവും ബാബയുടേതാണ്. എല്ലാ ഭാരവും ബാബയ്ക്കു മേല് വെച്ച് സ്വയത്തെ ഭാരരഹിതമാക്കൂ. ഭാരമിറക്കുവാന് അഥവാ ബുദ്ധിമുട്ടിനെ സഹജമാക്കുന്ന സാധനം തന്നെയാണ് ബാബയുടെ കയ്യും കൂട്ടും.

സ്ലോഗന്:-

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യങ്ങള്

1 ) ‘ജ്ഞാനം, യോഗം, ദൈവികഗുണങ്ങളുടെ ധാരണ ജീവിതത്തിന്റെ ആധാരമാണ് ‘

ഇത് സ്വയം നിശ്ചയമുണ്ട് പരമ പിതാപരമാത്മാവിലൂടെ നമുക്ക് ജ്ഞാനം ലഭിക്കുകയാണ്, ഈ ജ്ഞാനത്തില് മുഖ്യമായി മൂന്നു ഘടകങ്ങളുണ്ട്. അതിനായി സ്വയം പൂര്ണ പുരുഷാര്ഥം ചെയ്യാന് ശ്രദ്ധ

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top