07 November 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 November 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
ശരീരം, മനസ്സ് ,ധനം, ജനം- ഇവയുടെ ഭാഗ്യം
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഇന്ന് സത്യമായ അധികാരി തന്റെ ചക്രവര്ത്തി ചക്രവര്ത്തിനിമാരെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബാബയെ പറയുന്നത് തന്നെ സത്യം എന്നാണ്, അതിനാല് ബാപ്ദാദായിലൂടെ സ്ഥാപിതമായിട്ടുള്ള യുഗത്തിന്റെ പേരും സത്യയുഗം എന്നാണ്. ബാബയുടെ മഹിമയും സത്യമായ അച്ഛന്, സത്യമായ ടീച്ചര്, സത്ഗുരു എന്നാണ്. സത്യത്തിന്റെ മഹിമ സദാ ശ്രേഷ്ഠമാണ്. സത്യമായ ബാബയിലൂടെ നിങ്ങളെല്ലാവരും സത്യ നാരായണനാകുന്നതിന് വേണ്ടി സത്യമായ കഥ കേട്ടു കൊണ്ടിരിക്കുന്നു. അങ്ങനെയുള്ള സത്യമായ അധികാരി തന്റെ കുട്ടികളെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു- എത്ര കുട്ടികള് സത്യമായ അധികാരിയായ ബാബയെ സന്തുഷ്ടമാക്കി. സത്യമായ അധികാരിയുടെ ഏറ്റവും വലിയ വിശേഷതയാണ്- ബാബ ദാതാവാണ്, വിദാതാവാണ്, വരദാതാവാണ്. സന്തുഷ്ടരായിരിക്കുന്ന കുട്ടികളുടെ ലക്ഷണമാണ്- സദാ ദാതാവ് സന്തുഷ്ടനാണ്, അതിനാല് ഇങ്ങനെയുള്ള ആത്മാക്കള് സദാ സ്വയത്തെ ജ്ഞാനത്തിന്റെ ഖജനാവ്, ശക്തികളുടെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്, സര്വ്വ ഖജനാക്കള് കൊണ്ട് സമ്പന്നമാണെന്ന് മനസ്സിലാക്കും. ഏതൊരു ഗുണമോ ശക്തിയോ ജ്ഞാനത്തിന്റെ ഗുഹ്യമായ രഹസ്യമോ ഉപയോഗിക്കുന്നതില് നിന്നും അവര് വഞ്ചിക്കപ്പെടില്ല. ഗുണങ്ങളുടെ അഥവാ ശക്തികളുടെ കാര്യത്തില് ശതമാനത്തിലാകാം എന്നാല് ഗുണങ്ങളും ശക്തികളും തീര്ത്തും ഇല്ലാതിരിക്കുകയില്ല. സമയത്തിനനുസരിച്ച് പല കുട്ടികളും പറയാറുണ്ട് – എന്നില് മറ്റ് പല ശക്തികളുണ്ട് എന്നാല് ഇന്ന ശക്തി അഥവാ ഗുണമില്ല. അതിനാല് ഇല്ല എന്ന ശബ്ദം നിഷേധിക്കുകയാണ്. ദാതാവിന്റെ കുട്ടികള് സദാ ധനവാനായിരിക്കും അര്ത്ഥം സമ്പന്നമായിരിക്കും. രണ്ടാമത്തെ മഹിമയാണ്- ഭാഗ്യവിധാതാവ്. അതിനാല് ഭാഗ്യവിധാതാവും അധികാരിയുമായ ബാബ സന്തുഷ്ടനാണ് എന്നതിന്റെ ലക്ഷണമാണ്- അങ്ങനെയുള്ള മാസ്റ്റര് വിധാതാവായ കുട്ടികളുടെ മസ്തകത്തില് സദാ ഭാഗ്യത്തിന്റെ നക്ഷത്രം തിളങ്ങി കൊണ്ടിരിക്കും അര്ത്ഥം അവരുടെ മുഖത്തിലൂടെയും സ്വഭാവത്തിലും സദാ ആത്മീയ തിളക്കം കാണപ്പെടുന്നു. ആത്മാവ് സദാ സന്തുഷ്ടമായിരിക്കുന്നതിന്റെ സംസ്ക്കാരം കാണപ്പെടും, മുഖത്തിലൂടെ സദാ ആത്മീയ തിളക്കം അനുഭവപ്പെടും. ഇതിനെയാണ് പറയുന്നത് മസ്തകത്തില് തിളങ്ങുന്ന ഭാഗ്യത്തിന്റെ നക്ഷത്രം. ഓരോ കാര്യത്തിലും ശരീരം, മനസ്സ്, ധനം, ജനം- നാല് രൂപത്തിലൂടെയും തന്റെ ഭാഗ്യം അനുഭവിക്കും. ഇതില് ഏതെങ്കിലും ഒരു ഭാഗ്യത്തിന്റെ പ്രാപ്തിയുടെ കുറവ് പോലും അനമുഭവിക്കില്ല. എന്റെ ഭാഗ്യത്തില് മൂന്ന് കാര്യങ്ങളുണ്ട്, ബാക്കി ഒരു കാര്യത്തിന്റെ കുറവാണ് ഉള്ളത് എന്ന് പറയില്ല.
ശരീരത്തിന്റെ ഭാഗ്യം- ശരീരത്തിന്റെ കര്മ്മ കണക്ക് ചിലപ്പോള് പ്രാപ്തി അഥവാ പുരുഷാര്ത്ഥത്തിന്റെ മാര്ഗ്ഗത്തില് വിഘ്നമായി അനുഭവപ്പെടില്ല. ശരീരം ഒരിക്കലും സേവനമില്ലാതെ വഞ്ചിക്കപ്പെടില്ല. കര്മ്മഭോഗിന്റെ സമയത്ത് പോലും അങ്ങനെയുള്ള ഭാഗ്യവാന്മാര് ഏതെങ്കിലുമൊക്കെ സേവനത്തിന് നിമിത്തമാകുന്നു. കര്മ്മഭോഗിനെ നിസ്സാരമായി കാണും എന്നാല് കര്മ്മഭോഗിന് വശപ്പെട്ട് നിലവിളിക്കില്ല. നിലവിളിക്കുക അര്ത്ഥം കര്മ്മഭോഗിനെ അടിക്കടി വര്ണ്ണിക്കുക അഥവാ അടിക്കടി അതിന്റെ നേര്ക്ക് ബുദ്ധിയും സമയവും അര്പ്പിക്കുക. ചെറിയൊരു കാര്യത്തെ വലിയ വിസ്താരത്തിലാക്കുക- ഇതിനെയാണ് നിലവിളിക്കുക എന്ന് പറയുന്നത്. വലിയ കാര്യത്തെ ജ്ഞാനത്തിന്റെ സാരത്തിലൂടെ സമാപ്തമാക്കുക- ഇതിനെയാണ് നടത്തിക്കുക അഥവാ മുന്നോട്ടു കൊണ്ടു പോകുക എന്ന് പറയുന്നത്. അതിനാല് സദാ ഈ കാര്യം ഓര്മ്മ വയ്ക്കൂ- യോഗീ ജീവിതത്തിന് ചെറിയ കര്മ്മഭോഗാകട്ടെ, വലുതാകട്ടെ എന്നാല് അതിനെ വര്ണ്ണിക്കാതിരിക്കൂ, കര്മ്മഭോഗിന്റെ കഥയെ വിസ്തരിക്കാതിരിക്കൂ കാരണം വര്ണ്ണിക്കുന്നതിലൂടെ സമയവും ശക്തിയും ആ ഭാഗത്തേക്ക് പോകുന്നത് കാരണം ആരോഗ്യത്തിന്റെ ബോധത്തിലേക്ക് പോകുന്നു, ആത്മ ബോധത്തിലേക്കല്ല. ഈ ആരോഗ്യത്തിന്റെ ബോധം ആത്മീയ ശക്തിയെ പതുക്കെ പതുക്കെ ഇല്ലാതാക്കി ഭയമുള്ളവരാക്കി മാറ്റുന്നു. അതിനാല് ഒരിക്കലും കൂടുതല് വര്ണ്ണിക്കാതിരിക്കൂ. യോഗീ ജീവിതം കര്മ്മഭോഗിനെ കര്മ്മ യോഗത്തില് പരിവര്ത്തനപ്പെടുത്തുന്നു. ഇതാണ് ശരീരത്തിന്റ ഭാഗ്യത്തിന്റെ ലക്ഷണങ്ങള്.
മനസ്സിന്റെ ഭാഗ്യം- മനസ്സ് സദാ ഹര്ഷിതമായിരിക്കും കാരണം ഭാഗ്യത്തിന്റെ പ്രാപ്തിയുടെ ലക്ഷണം തന്നെ ഹര്ഷിതമായിരിക്കുക തന്നെയാണ്. സമ്പന്നമായിരിക്കുന്നവര് സദാ മനസ്സ് കൊണ്ട് പുഞ്ചിരിച്ചു കൊണ്ടിരിക്കും. മനസ്സിന്റെ ഭാഗ്യമുള്ളവര് സദാ ഇച്ഛാ മാത്രം അവിദ്യ സ്ഥിതിയുള്ളവരായിരിക്കും. ഭാഗ്യവിദാതാവ് സന്തുഷ്ടനായത് കാരണം സര്വ്വ പ്രാപ്തികള് കൊണ്ട് സമ്പന്നമായതിന്റെ അനുഭവമുള്ളത് കാരണം മനസ്സ് വ്യക്തി, വസ്തുവിന്റെ നേര്ക്ക് ആകര്ഷിതമാകില്ല. ഇതിനെ തന്നെയാണ് സാര രൂപത്തില് മന്മനാഭവ എന്ന് പറയുന്നത്. മനസ്സിനെ ബാബയിലേക്ക് നയിക്കുന്നതില് പരിശ്രമം അനുഭവപ്പെടില്ല എന്നാല് സഹജമായി തന്നെ മനസ്സ് ബാബയുടെ സ്നേഹത്തിന്റെ ലോകത്തില് തന്നെയായിരിക്കും. ഒരേയൊരു ബാബ രണ്ടാമതായി ആരും തന്നെയില്ല- ഈ അനുഭവത്തെയാണ് മനസ്സിന്റെ ഭാഗ്യം എന്ന് പറയുന്നത്.
ധനത്തിന്റെ ഭാഗ്യം- ജ്ഞാന ധനമുണ്ട് എന്നാല് സ്ഥൂല ധനത്തിനും മഹത്വമുണ്ട്. ധനത്തിന്റെ ഭാഗ്യത്തിന്റെ അര്ത്ഥം ബ്രാഹ്മണ ജീവിതത്തില് ലക്ഷപതി, കോടിപതിയാകും എന്നല്ല. ധനത്തിന്റെ ഭാഗ്യത്തിന്റെ ലക്ഷണമാണ് സംഗമയുഗത്തില് നിങ്ങള് ബ്രാഹ്മണാത്മാക്കള്ക്ക് കഴിക്കാനും, കുടിക്കാനും , ജീവിക്കാനും ഉള്ളത് ആവശ്യത്തിന് സഹജമായി തന്നെ ലഭിക്കും എന്നാണ്. അതോടൊപ്പം ധനം ആവശ്യമുള്ളത് സേവനത്തിനാണ്. അതിനാല് സേവനത്തിന് വേണ്ടി സമയത്ത് കുറവോ തടസ്സമോ അനുഭവിക്കില്ല. എങ്ങനെയെങ്കിലും എവിടെ നിന്നാണെങ്കിലും സേവനത്തിന്റെ സമയത്ത് ഭാഗ്യവിദാതാവായ ബാബ ആരെയെങ്കിലും നിമിത്തമാക്കുക തന്നെ ചെയ്യും. ധനത്തിന്റെ ഭാഗ്യവാന് ഒരിക്കലും തന്റെ പേരോ പദവിയുടേയൊ ഇച്ഛ കാരണം സേവനം ചെയ്യില്ല. പേര്, പ്രശസ്തിയുടെ ഇച്ഛയുണ്ടെങ്കില് അങ്ങനെയുള്ള സമയത്ത് ഭാഗ്യവിദാതാവ് സഹയോഗം നല്കിക്കില്ല. ആവശ്യകതയും ഇച്ഛയും തമ്മില് രാപകല് വ്യത്യാസമുണ്ട്. സത്യമായ ആവശ്യവും സത്യമായ മനസ്സും ഉണ്ടെങ്കില് ഏതൊരു സേവനത്തിന്റെ കാര്യത്തിലും, കാര്യം സഫലമാകുക തന്നെ ചെയ്യും എന്നാല് ഭണ്ഡാരയില് കൂടുതല് സഫലമാകും, ലാഭിക്കാനും സാധിക്കും, അതിനാലാണ് മഹിമയുള്ളത്- ശിവന്റെ ഭണ്ഡാരയും( അടുക്കള), ഭണ്ഡാരപ്പെട്ടിയും നിറഞ്ഞിരിക്കുന്നുവെന്ന്. അതിനാല് സത്യമായ ഹൃദയമുള്ളവരുടെ അഥവാ സത്യമായ അധികാരിയെ സന്തുഷ്ടനാക്കുന്നതിന്റെ ലക്ഷണമാണ്- ഭണ്ഡാരയും ഭണ്ഡാരിയും സമ്പന്നം. ഇതാണ് ധനത്തിന്റെ ഭാഗ്യത്തിന്റെ ലക്ഷണം. വിസ്താകരം വളരെയധികമുണ്ട് എന്നാല് സാര രൂപത്തില് ബാബ കേള്പ്പിച്ചു കൊണ്ടിരിക്കുന്നു.
നാലാമത്തെ കാര്യം- ജനത്തിന്റെ ഭാഗ്യം- ജനം അര്ത്ഥം ബ്രാഹ്മണ പരിവാരം അഥവാ ലൗകീക പരിവാരം, ലൗകീക സംബന്ധത്തില് വരുന്ന ആത്മാക്കള് അഥവാ അലൗകീക സംബന്ധത്തില് വരുന്ന ആത്മാക്കള്. അതിനാല് ജനത്തിലൂടെയുള്ള ഭാഗ്യവാന്മാരുടെ ലക്ഷണമാണ്- അവര്ക്ക് ജനത്തിലൂടെ സദാ സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും പ്രാപ്തിയുണ്ടായി കൊണ്ടിരിക്കും. കുറഞ്ഞത് 95% ആത്മാക്കളില് നിന്നും പ്രാപ്തിയുടെ അനുഭവം തീര്ച്ചയായും ഉണ്ടായിരിക്കും. നേരത്തേയും കേള്പ്പിച്ചിരുന്നു 5 ശതമാനം ആത്മാക്കളുടെ കര്മ്മ കണക്കും സമാപ്തമാകുന്നു അതിനാല് അവരിലൂടെ ഇടയ്ക്ക് സ്നേഹം ലഭിക്കും, ഇടയ്ക്ക് പരീക്ഷണവുമുണ്ടാകും. ഇങ്ങനെയുള്ള ആത്മാക്കളോടും പതുക്കെ പതുക്കെ ശുഭ ഭാവം, ശുഭ കാമനയിലൂടെ കണക്കിനെ സമാപ്തമാക്കി കൊണ്ടിരിക്കൂ. കണക്ക് തീരുമ്പോള് പുസ്തകവും ഇല്ലാതാകുമല്ലോ. പിന്നെ കര്മ്മ കണക്കേയുണ്ടാകില്ല. അതിനാല് ഭാഗ്യവാനായ ആത്മാക്കളുടെ ലക്ഷണമാണ്- ജനത്തിലൂടെയുള്ള കര്മ്മ കണക്കിനെ സഹജമായി സമാപ്തമാക്കുക, 95 ശതമാനം ആത്മാക്കളിലൂടെ സദാ സ്നേഹത്തിന്റെയും അനുഭവം ചെയ്യുക. ജനത്തിന്റെ ഭാഗ്യവാനായ ആത്മാക്കള്, ജനത്തിന്റെ സംബന്ധ സമ്പര്ക്കത്തില് വന്നു കൊണ്ടും സദാ പ്രസന്നമായിരിക്കും. പ്രശ്നചിത്തരാകില്ല എന്നാല് പ്രസന്നചിത്തരായിരിക്കും- ഇവര് എന്ത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു അഥവാ എന്ത് കൊണ്ട് പറയുന്നു, ഈ കാര്യം ഇങ്ങനെയല്ല, ഇങ്ങനെ സംഭവിക്കണം. ബുദ്ധിയില് ആ ചോദ്യം ഉത്പന്നമാകുന്നവരെയാണ് പ്രശ്നചിത്തര് എന്ന് പറയുന്നത്, അവര്ക്ക് ഒരിക്കലും സദാ പ്രസന്നരായിരിക്കാന് സാധിക്കില്ല. അവരുടെ ബുദ്ധിയില് സദാ എന്തു കൊണ്ട് എന്നതിന്റെ ക്യൂ ഉണ്ടായിരിക്കും അതിനാല് ആ ക്യുവിനെ സമാപ്തമാക്കുന്നതില് തന്നെ സമയം പോകുന്നു, ഈ ക്യൂവിനെ നിങ്ങള് വിടാന് ആഗ്രഹിച്ചാലും വിടാന് സാധിക്കില്ല, സമയം നല്കേണ്ടി വരുന്നു. കാരണം ഈ ക്യൂവിന്റെ രചയിതാവ് നിങ്ങള് തന്നെയാണ്. രചനയെ രചിച്ചുവെങ്കില് പാലിക്കേണ്ടതായും വരുന്നു, പാലിക്കാതിരിക്കാന് സാധിക്കില്ല. എത്ര തന്നെ തിരക്കാണെങ്കിലും സമയം, ഊര്ജ്ജം നല്കേണ്ടി വരുന്നു അതിനാല് ഈ വ്യര്ത്ഥമായ രചനയെ നിയന്ത്രിക്കൂ. ഈ വ്യര്ത്ഥത്തിന്റെ ജനനത്തെ നിയന്ത്രിക്കൂ. മനസ്സിലായോ? ധൈര്യമുണ്ടോ? മനുഷ്യര് പറയാറില്ലേ- ഇത് ഈശ്വരന് നല്കിയതാണ്, എന്റെ തെറ്റല്ലയെന്ന്. അതേപോലെ ബ്രാഹ്മണ ആത്മാക്കള് പറയുന്നു- ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ് എന്ന്. എന്നാല് ഡ്രാമയുടെ മാസ്റ്റര് രചയിതാവ്, മാസ്റ്റര് നോളേജ്ഫുള് ആയി ഓരോ കര്മ്മത്തെയും ശ്രേഷ്ഠമാക്കുന്നവരാകൂ. ശരി.
ടീച്ചേഴ്സ് കേട്ടോ! സത്യമായ അധികാരി എന്നില് എത്രത്തോളം സന്തുഷ്ടനാണ്, എന്ന ഈ രഹസ്യം കേട്ടില്ലേ. രഹസ്യം കേള്ക്കുന്നതിലൂടെ സര്വ്വ ടീച്ചേഴ്സും രഹസ്യയുക്തരായോ അതോ എന്നില് ഈ ഭാഗ്യത്തിന്റെ കുറവുണ്ടെന്ന് തോന്നുന്നുണ്ടോ? ഇടയ്ക്ക് ധനത്തിന്റെ ആകര്ഷണം, ഇടയ്ക്ക് ജനത്തിന്റെ ആകര്ഷണം- അങ്ങനെയുള്ള ജീവിതത്തിന്റെ അനുഭവമല്ലല്ലോ ചെയ്യുന്നത്? ഒരു സ്ലോഗന് വിശേഷിച്ചും ടീച്ചേഴ്സിനെ കേള്പ്പിച്ചിരുന്നു, എന്നാല് അത് സര്വ്വരെ പ്രതിയല്ല. ഓരോ കാര്യത്തിലും ബാബയുടെ ശ്രീമത്തനുസരിച്ച്- ഹാം ജീ, ഹാം ജീ…എന്ന് പറഞ്ഞുകൊണ്ടിരിക്കൂ. കുട്ടികള് ഹാം ജി പറയുമ്പോള് ബാബയും കുട്ടികളുടെ മുന്നില് ഹാജരാകുന്നു. അധികാരിയായ ബാബ ഹാജരായി കഴിഞ്ഞാല് ഒരു കാര്യത്തിന്റെയും കുറവുണ്ടായിരിക്കില്ല, സദാ സമ്പന്നരായി മാറും. ദാതാവും ഭാഗ്യവിദാതാവും- രണ്ടിന്റെയും പ്രാപ്തിയുടെ ഭാഗ്യത്തിന്റെ നക്ഷത്രം മസ്തകത്തില് തിളങ്ങാന് തുടങ്ങും. ടീച്ചേഴ്സിന് ഡ്രാമയനുസരിച്ച് വളരെ ഭാഗ്യം ലഭിച്ചിരിക്കുന്നു. മുഴുവന് ദിവസവും ബാബയും സേവനവുമല്ലാതെ മറ്റെന്ത് ജോലിയാണുള്ളത്. ജോലി തന്നെയിതാണ്. കുടുംബത്തിലുള്ളവര്ക്ക് എത്ര ഉത്തരവാദിത്വങ്ങളുണ്ട്. നിങ്ങള്ക്ക് ഒരേയൊരു ജോലി മാത്രമേയുള്ളൂ, പല കാര്യങ്ങളില് നിന്നും സ്വന്ത്ര്യരായ പക്ഷികളാണ്. തന്റെ ഭാഗ്യത്തെ മനസ്സിലാക്കുന്നുണ്ടോ? സ്വര്ണ്ണത്തിന്റെ കൂടോ, വജ്രത്തിന്റെ കൂടോ സൃഷ്ടിക്കുന്നില്ലല്ലോ സൃഷ്ടിക്കുന്നതും സ്വയമാണ്, കുടുങ്ങുന്നതും സ്വയമാണ്. ബാബ സ്വതന്ത്ര്യരായ പക്ഷികളാക്കി മാറ്റി, പറക്കുന്ന പക്ഷിയാക്കി. വളരെ-വളരെ-വളരെ ഭാഗ്യശാലികളാണ്. മനസ്സിലായോ? ഓരോരുത്തര്ക്കും ഭാഗ്യത്തിന്റെ വിശേഷത തീര്ച്ചയായും ലഭിച്ചിട്ടുണ്ട്. കുടുംബത്തിലുള്ളവരുടെ വിശേഷതകള് വ്യത്യസ്ഥമാണ്, ടീച്ചേഴിസിന്റെ വിശേഷതകള് വ്യത്യസ്ഥമാണ്, ഗീതാ പാഠശാലയിലുള്ളവരുടെ വിശേഷതകള് വ്യത്യസ്ഥമാണ്, വ്യത്യസ്ഥമായ വിശേഷതകളാല് സര്വ്വരും വിശേഷ ആത്മാക്കളാണ്. എന്നാല് സേവാകേന്ദ്രത്തില് വസിക്കുന്ന നിമിത്തമായ ടീച്ചേഴിസിന് വളരെ നല്ല അവസരമാണ്. ശരി.
സദാ സര്വ്വ പ്രകാരത്തിലുള്ള ഭാഗ്യത്തെ അനുഭവം ചെയ്യുന്ന, അനുഭവീ ആത്മാക്കള്ക്ക്, സദാ ഓരോ ചുവടിലും ഹാം ജീ എന്നു പറയുന്ന ബാബയുടെ സഹായത്തിന് അധികാരിയായ ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ പ്രശ്നചിത്തരാകുന്നതിന് പകരം പ്രസന്നചിത്തരായിട്ടിരിക്കുന്ന- അങ്ങനെ പ്രശംസയ്ക്ക് യോഗ്യരായ, യോഗീ ആത്മാക്കള്ക്ക് ബാപ്ദാദായുടെ സ്നേഹ സ്മരണയും നമസ്തേ.
പഞ്ചാബ്, ഹരിയാണ, ഹിമാച്ചല് ഗ്രൂപ്പ്- സര്വ്വരും സ്വയത്തെ മഹാവീരരും മഹാവീരണികളുമാണെന്ന് മനസ്സിലാക്കുന്നുണ്ടോ? എല്ലാവരും മഹാവീരരായിരിക്കാം എന്നാല് സദാ മഹാവീരരാണോ? അതോ ഇടയ്ക്ക് മഹാവീരര്, ഇടയ്ക്ക് കുറച്ച് ശക്തിഹീനരാകുന്നുണ്ടോ? സദാ മഹാവീരര് അര്ത്ഥം സദാ ലൈറ്റ് ഹൗസും മൈറ്റ് ഹൗസും. ജ്ഞാനമാണ് ലൈറ്റ്(പ്രകാശം), യോഗമാണ് മൈറ്റ്(ശക്തി). അതിനാല് മഹാവീരര് അര്ത്ഥം ജ്ഞാനീ ആത്മാവും യോഗീ ആത്മാവും. ജ്ഞാനവും യോഗയും- രണ്ട് ശക്തികളും- പ്രകാശവും ശക്തിയും കൊണ്ട് സമ്പന്നമാകണം-അവരെയാണ് മഹാവീരര് എന്ന് പറയുന്നത്. ഏതൊരു പരിതസ്ഥിതിയിലും ജ്ഞാനം അര്ത്ഥം പ്രകാശത്തിന്റെ കുറവുണ്ടാകരുത്, മൈറ്റ് അര്ത്ഥം യോഗത്തിന്റെ കുറവും ഉണ്ടാകരുത്. ഒന്നിന്റെയെങ്കിലും കുറവുണ്ടായാല് പരിതസ്ഥിതിയില് സെക്കന്റില് പാസാകാന് സാധിക്കില്ല, സമയമെടുക്കും. പാസാകും എന്നാല് സമയത്ത് പാസായില്ലായെങ്കില് അതിനെ ജയം എന്ന് പറയാന് സാധിക്കുമോ! ഭൗതീക പഠിത്തത്തിലും ഒരു വിഷയത്തിലെങ്കിലും പരാജയപ്പെട്ടാല് വീണ്ടും ഒരു വര്ഷം പഠിക്കേണ്ടി വരുന്നു. ഒരു വര്ഷത്തിന് ശേഷം പാസാകുന്നു അപ്പോള് സമയം നഷ്ടപ്പെട്ടില്ലേ. അതേപോലെ ജ്ഞാനി, യോഗീ ആത്മാക്കള് ലൈറ്റ്-മൈറ്റ് സ്വരൂപമല്ലാത്തവര്ക്കും പരിതസ്ഥിതിക്കനുസരിച്ച് പാസാകാന് സമയമെടുക്കുന്നു. സമയത്ത് പാസാകാതിരിക്കുന്നതിന്റെ സംസ്ക്കാരം വന്നു കഴിഞ്ഞാല് അന്തിമത്തിലും ആ സംസ്ക്കാരം ഫുള് പാസാകാന് അനുവദിക്കില്ല. അതിനാല് പാസാകുന്നവരാണ് എന്നാല് സമയത്ത് പാസാകുന്നവരല്ല. സമയത്ത് ഫുള് പാസാകുന്നവരെയാണ് ബഹുമതിയോടെ പാസാകുന്നവര് എന്ന് പറയുന്നത്. ബഹുമതിയോടെ പാസാകുക അര്ത്ഥം ധര്മ്മരാജനും അവരെ ബഹുമാനിക്കും. ധര്മ്മരാജപൂരിയിലും ശിക്ഷകള് ഉണ്ടായിരിക്കില്ല, ബഹുമതി ലഭിക്കും. ഇവര് ബഹുമതിയോടെ പാസായവരാണ് എന്ന പേര് ലഭിക്കും.
അതിനാല് ബഹുമതിയോടെ പാസാകുന്നതിന് വിശേഷിച്ച് സ്വയത്തെ ഒരു കാര്യത്തിലും, സംസ്ക്കാരത്തില്, സ്വഭാവത്തില്, ഗുണങ്ങളില്, ശക്തിയില് കുറവ് ഉണ്ടാകരുത്. സര്വ്വ കാര്യങ്ങളിലും കംപ്ലീറ്റ് ആകണം അര്ത്ഥം ബഹുമതിയോടെ പാസാകണം. അതിനാല് സര്വ്വരും അങ്ങനെയായോ അതോ ആയിക്കൊണ്ടിരിക്കുകയാണോ? (ആയിക്കൊണ്ടിരിക്കുന്നു) അതിനാലാണ് വിനാശം കാത്തിരിക്കുന്നത്. നിങ്ങള്ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. വിശ്വത്തിന്റെ വിനാശം അര്ത്ഥം പരിവര്ത്തനത്തിന് മുമ്പേ ബ്രാഹ്മണരുടെ കുറവുകളുടെ വിനാശം ഉണ്ടാകണം. ബ്രാഹ്മണരുടെ കുറവുകളുടെ വിനാശം ഉണ്ടായില്ലായെങ്കില് വിശ്വത്തിന്റെ വിനാശം അര്ത്ഥം പരിവര്ത്തനം എങ്ങനെയുണ്ടാകും! അതിനാല് പരിവര്ത്തനത്തിന്റെ ആധാരമൂര്ത്തികള് നിങ്ങള് ബ്രാഹ്മണരാണ്.
പഞ്ചാബ്, ഹരിയാണ, ഹിമാച്ചല്-ഇവിടെയുള്ളവര് ആദ്യം തയ്യാറാകണം. അന്തിമ സമയത്തെ കൊണ്ടു വരുന്ന നിങ്ങള് തയ്യാറായില്ല, അതിനാല് തീവ്രവാദികള് തയ്യാറായി. അതിനാല് സര്വ്വരും ആദ്യത്തെ നമ്പര് നേടുന്നവരാണോ അതോ എന്ത് ലഭിച്ചാലും അതില് സന്തുഷ്ടരാണോ? അനേകരേക്കാള് നല്ലതല്ലേ എന്ന് ചിന്തിക്കുന്നില്ലല്ലോ. തീര്ച്ചയായും നല്ലതാണ് എന്നാല് നല്ലതിലും വച്ച് നല്ലവരായി മാറണം കോടിയില് ചിലരായി- ഇത് വലിയ കാര്യമല്ല എന്നാല് ചിലരിലും ചിലര് ആകണം അതിനാല് സദാ എവര്റെഡി. അവസാനമല്ല റെഡിയാകേണ്ടത്, എവര്റെഡി അര്ത്ഥം സദാ റെഡിയായിട്ടിരിക്കുന്നവര്. ആയിക്കൊണ്ടിരിക്കുന്നുവെന്ന് പറയുകയാണെങ്കില് പുരുഷാര്ത്ഥം തീവ്രമാകില്ല.
ബാബയുടെ ദൃഷ്ടി ആദ്യം പഞ്ചാബിലല്ലേ പതിഞ്ഞത്. ബാബയുടെ ദൃഷ്ടിയില് ആദ്യം പതിഞ്ഞതായതിനാല് നിങ്ങള് വരേണ്ടതും ആദ്യത്തെ നമ്പറിലായിരിക്കണം. അടിത്തറയുള്ളവരാണ്. അതിനാല് അടിത്തറ സദാ ശക്തിശാലിയായിരിക്കും. പക്കായല്ലായെങ്കില് മുഴുവന് കെട്ടിടവും നിലംപതിക്കും. അതിനാല് സദാ ഇതേ വരദാനം ഓര്മ്മിക്കണം- ഓരോ പരിതസ്ഥിതിയിലും ഞാന് പാസാകുന്നവനാണ്. ഇതിനുള്ള വിധിയാണ് എവര്റെഡിയായിട്ടിരിക്കുക.ശരി.
ഏറ്റവും വലിയ സോണ് മധുബനാണ്. സര്വ്വ ബ്രഹ്മാകുമാര് കുമാരിമാരുടെ യഥാര്ത്ഥ വീട് മധുബന് തന്നെയാണ്. ആത്മാക്കളുടെ വീട് പരംധാമമാണ് എന്നാല് ബ്രാഹ്മണരുടെ വീട് മധുബനാണ്. അതിനാല് അമൃത്സറിലോ ലുധിയാനയലോയല്ല, പഞ്ചാബിലോ ഹരിയാണയിലോയല്ല, നിങ്ങളുടെ സ്ഥിരമായ മേല്വിലാസം മധുബനാണ്. ബാക്കി സര്വ്വതും സേവാസ്ഥാനമാണ്. കുടംബത്തിലിരിക്കുന്നവര്ക്ക് വീട് സേവാസ്ഥാനമാണ്. സ്വീറ്റ് ഹോമ് മധുബനാണ്. അങ്ങനെയല്ലേ മനസ്സിലാക്കുന്നത് അതോ അതേ വീടാണോ ഓര്മ്മ വരുന്നത്?
വരദാനം:-
ഒരേപോലത്തെ മണികള്, ഒന്നിന്റെ തന്നെ സ്നേഹത്തില്, ഏകരസ സ്ഥിതിയില് സ്ഥിതി ചെയ്ത്, ഒരേയൊരു ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടക്കുന്നവരാണ്, പരസ്പരം സങ്കല്പങ്ങളില് പോലും ഐക്യമുണ്ട്, അവര് തന്നെയാണ് മാലയില് കോര്ക്കപ്പെടുന്നത്. എന്നാല് ഉള്ക്കൊള്ളാനുള്ള ശക്തിയുണ്ടെങ്കിലേ ഏക അഭിപ്രായത്തിന്റെ അന്തരീക്ഷം ഉണ്ടാകുകയുള്ളൂ. ഏതെങ്കിലും കാര്യത്തില് ഭിന്നതയുണ്ടെങ്കില് ആ ഭിന്നതയെ ഉള്ക്കൊള്ളൂ എങ്കില് പരസ്പരം ഏകതയോടെ സമീപത്ത് വരാന് സാധിക്കും, സര്വ്വരുടെയും മുന്നില് ഉദാഹരണ സ്വരൂപരാകാന് സാധിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!