07 June 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 June 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - സര്വ്വര്ക്കും ബാബയുടെ പരിചയം എങ്ങനെയാണ് നല്കുക - രാത്രിയും പകലും ഈ ചിന്തനത്തില് തന്നെ കഴിയൂ, അച്ഛന് കുട്ടികളെ പ്രത്യക്ഷപ്പെടുത്തുന്നു, കുട്ടികളും അച്ഛന്റെ പ്രത്യക്ഷത ചെയ്യുന്നു, ബുദ്ധി ഇതില് തന്നെ മുഴുകണം.
ചോദ്യം: -
ജ്ഞാനം അല്പം പോലും വ്യര്ത്ഥമാകരുത്, അതിനു വേണ്ടി ഏതൊരു കാര്യത്തിലാണ് ശ്രദ്ധ വയ്ക്കേണ്ടത്?
ഉത്തരം:-
ജ്ഞാനം ധനം നല്കുന്നതിനു മുമ്പ് നോക്കണം ഇവര് നമ്മുടെ ബ്രാഹ്മണ കുലത്തില് ഉള്പ്പെട്ടവരാണോ. ആരാണോ ശിവബാബയുടെ അഥവാ ദേവതകളുടെ ഭക്തര്, പരിശ്രമം ചെയ്ത് അവര്ക്ക് ജ്ഞാനത്തിന്റെ ധനം നല്കണം. ഈ ജ്ഞാനം എല്ലാവരും മനസ്സിലാക്കുകയില്ല. ആരാണോ ശൂദ്രനില് നിന്നും ബ്രാഹ്മണനാകുന്നത് അവരാണ് ഇത് മനസ്സിലാക്കുക. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരു ബാബയാണ് എന്നത് പരിശ്രമം ചെയ്ത് നിങ്ങള് സര്വ്വര്ക്കും മനസ്സിലാക്കി കൊടുക്കണം, ആ ബാബയാണ് പറയുന്നത് നിങ്ങള് അശരീരി ആയി മാറി എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ തോണി അക്കരെ എത്തും.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
ഓം നമ: ശിവായ..
ഓം ശാന്തി. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് – രണ്ട് അച്ഛന്മാരും വന്നു കഴിഞ്ഞിരിക്കുന്നു. ചിലപ്പോള് ശിവബാബയായിരിക്കും മനസ്സിലാക്കി തരുന്നത്, ചിലപ്പോള് ബ്രഹ്മാബാബയായിരിക്കും മനസ്സിലാക്കി തരുന്നത്. അതിനാല് ബാബ മനസ്സിലാക്കി തരുകയാണ് – ബാബയുടെ ഓര്മ്മയില് ശാന്തിയില് ഇരിക്കുന്നു, ഇതിനെയാണ് സത്യമായ ശാന്തി എന്ന് പറയുന്നത്. ഇതാണ് പ്രത്യക്ഷ ഫലം നല്കാനുള്ള യഥാര്ത്ഥമായ ശാന്തി, മറ്റുള്ളതെല്ലാം അസത്യമാണ്. തന്റെ സ്വധര്മ്മത്തെ കുറിച്ചും ഒന്നും അറിയില്ല. സ്വയത്തിന് തന്റെ പരംപിതാ പരമാത്മാവിനെ കുറിച്ച് ഒന്നും അറിയില്ല, പിന്നെ ശാന്തിയും ശക്തിയും എങ്ങനെയാണ് ആരാണ് കൊടുക്കുക? ശാന്തി നല്കുന്നത് ദാതാവായ ബാബയാണ്. അതിനാല് ബാബ പറയുകയാണ് കുട്ടികളേ അശരീരി ആയി മാറി സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. നിങ്ങള് അവിനാശിയാണ്. തന്റെ സ്വധര്മ്മത്തിലിരിക്കണം വേറെയാരും ഇതുപോലെ ഇരിക്കുന്നില്ല. തീര്ച്ചയായും ആത്മാവ് തന്നെയാണ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നത്. പരംപിതാ പരമാത്മാവ് ഒന്നാണ്, ബാബയുടെ മഹിമ വളരെ ഉയര്ന്നതാണ്. ബാബ അച്ഛനാണ്, സര്വ്വവ്യാപിയല്ല. ഈ ഒരു കാര്യത്തെ തെളിയിക്കുകയാണെങ്കില് നിങ്ങള്ക്ക് വിജയമുണ്ടാകും. പിന്നെ ഗീതയുടെ ഭഗവാന് തെളിയിക്കപ്പെടും. നിങ്ങള്ക്ക് ധാരാളം പോയിന്റുകള് ലഭിക്കുന്നുണ്ടാകും. സിഖുകാരും പറയാറുണ്ട് സദ്ഗുരു അകാലമൂര്ത്തിയാണ്. പറയുകയാണ്, ബാബ മുക്തിദാതാവാണ്, സര്വ്വരുടേയും സദ്ഗതി ദാതാവാണ്. ദുഃഖത്തില് നിന്നും മോചിപ്പിക്കുകയാണ്. പതിത പാവനനും ഒരു ബാബയാണ്. ഇങ്ങനെയുള്ള പോയിന്റുകളെ എപ്പോഴും വിചാര സാഗര മഥനം ചെയ്യണം. ബാബയെ മറക്കുന്നതു കൊണ്ടാണ് സര്വ്വര്ക്കും ദുര്ഗതി ഉണ്ടായത്. ഭഗവാന് ഒന്നാണെങ്കില് പിന്നെ മറ്റാരേയും ഭഗവാനാണെന്ന് പറയാന് കഴിയുകയില്ല. സൂക്ഷ്മവതനവാസികളേയും ഭഗവാനാണ് എന്നു പറയാന് കഴിയുകയില്ല. ഉയര്ന്നതിലും ഉയര്ന്നത് ഒരു ഭഗവാനാണ്. ഇവിടെ മനുഷ്യ സൃഷ്ടിയാണ് ഉള്ളത് ഇതില് പുനര്ജന്മം നടക്കുകയാണ്. പരംപിതാ പരമാത്മാവ് പുനര്ജന്മത്തിലേക്ക് വരുന്നില്ല, പിന്നെ എങ്ങനെയാണ് പട്ടിയിലും പൂച്ചയിലുമെല്ലാം പരമാത്മാവാണ് എന്ന് പറയുന്നത്. മുഴുവന് ദിവസവും ഇത് ബുദ്ധിയില് ഉണ്ടായിരിക്കണം – എങ്ങനെയാണ് ബാബയുടെ പരിചയം കൊടുക്കുക. ഇപ്പോള് രാത്രിയും പകലും നിങ്ങള് ഈ ചിന്തനത്തില് കഴിയണം അതായത് എങ്ങനെയാണ് എല്ലാവര്ക്കും വഴി പറഞ്ഞു കൊടുക്കുക? പതിതരെ പാവനമാക്കി മാറ്റുന്നത് ഒരാളാണ്. പിന്നെ ഗീതയുടെ ഭഗവാനേയും തെളിയിക്കാന് സാധിക്കും. നിങ്ങള് കുട്ടികള്ക്കാണ് വിജയം ഉണ്ടാവുക, അവര് ഇപ്പോള് തീര്ച്ചയായും പരിശ്രമം ചെയ്യും. മഹാരഥി, കുതിരസവാരിക്കാര്, കാലാള്പ്പടയും ഉണ്ടാകുമല്ലോ.
നിങ്ങള് കുട്ടികള്ക്ക് അറിയാം ഭാരതത്തിന് തന്നെയാണ് ബാബയില് നിന്നും സമ്പത്ത് ലഭിച്ചിട്ടുള്ളത്. ഇപ്പോള് നഷ്ടപ്പെട്ടിരിക്കുകയാണ്, വീണ്ടും ബാബ നല്കുകയാണ്. ബാബ ഭാരതത്തിലാണ് വരുന്നത്. മറ്റ് സര്വ്വ ധര്മ്മങ്ങളും ഇല്ലാതാവുകയും ചെയ്യും, വീണ്ടും സത്യയുഗം വരും. അയ്യോ, അയ്യോ എന്ന നിലവിളിക്കു ശേഷം ജയജയാരവം മുഴങ്ങും. മനുഷ്യന് ദുഃഖത്തിന്റെ സമയത്ത് അയ്യോ രാമാ എന്ന് പറയാറുണ്ടല്ലോ. പറയുകയാണ് – രാമ നാമം ദാനമായി കൊടുക്കൂ. ഇതിനെ കുറിച്ച് ശ്ലോകം ഉണ്ടാക്കിയിട്ടുണ്ട്. സിഖ് ധര്മ്മത്തിലുള്ളവര്ക്കും വളരെയധികം പേരുണ്ട്. അവരും അകാലസിംഹാസനം എന്നാണ് പറയാറുള്ളത്. നിങ്ങള് കുട്ടികളുടെ സിംഹാസനം ഏതാണ്? നിങ്ങള് എല്ലാ ആത്മാക്കളും അകാലമൂര്ത്തികളാണ്. നിങ്ങളെ ഒരു കാലനും വിഴുങ്ങാന് സാധിക്കുകയില്ല. ഈ ശരീരവും ഇല്ലാതാകും. അവര് മനസ്സിലാക്കിയിരിക്കുന്നത് അകാലസിംഹാസനം അമൃത്സറിലാണ് എന്നാണ് പക്ഷെ അകാലസിംഹാസനം എന്നത് മഹതത്ത്വമാണ്. നമ്മള് ആത്മാക്കളും അവിടെ വസിച്ചിരുന്നവരാണ്. പാടാറുണ്ട് – ബാബാ അങ്ങ് തന്റെ സിംഹാസനം ഉപേക്ഷിച്ച് വരൂ. പരംധാമം സര്വ്വരുടേയും ശാന്തിയുടെ സിംഹാസനമാണ്. രാജ്യസിംഹാസനം സര്വ്വര്ക്കും ഉള്ളതാണെന്ന് പറയില്ല. ബാബയുടെ സിംഹാസനം നമ്മുടേതാണ്. അവിടെ നിന്നും നമ്മള് പാര്ട്ട് അഭിനയിക്കാനാണ് വന്നിരിക്കുന്നത്, ബാക്കി ആകാശം ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. ബാബയുടെ പരിചയം എല്ലാവര്ക്കും എങ്ങനെ കൊടുക്കാം എന്നതില് നിങ്ങളുടെ ബുദ്ധി മുഴുകിയിരിക്കണം. അച്ഛന് കുട്ടികളെ പ്രത്യക്ഷപ്പെടുത്തുകയാണ് അതുപോലെ കുട്ടികളും അച്ഛനെ പ്രത്യക്ഷപ്പെടുത്തണം. നമ്മുടെ ബാബ ആരാണ്, ബാബയുടെ സമ്പത്ത് എന്താണ്, ഞാന് അതിന്റെ അധികാരിയാകും. ഇത് ബുദ്ധിയിലുണ്ട്. ബാബയുടെ പരിചയമാണ് മുഖ്യമായ കാര്യം. മുഴുവന് ബഹളവും ഈ കാര്യത്തിന്റെ പേരിലാണ്. ഇത് നാടകമാണ്. തെറ്റ് ചെയ്യിപ്പിക്കുന്നത് രാവണനാണ്. സത്യയുഗത്തില് നിങ്ങള് ദേഹിഅഭിമാനികളായിരുന്നു. നമ്മള് ആത്മാക്കളാണ്. ബാക്കി ഞങ്ങള്ക്ക് പരംപിതാ പരമാത്മാവിനെ അറിയാം എന്നൊന്നും പറയാറില്ല. ഇല്ല, അവിടെ സുഖം മാത്രം സുഖമാണ് ഉണ്ടാവുക. ദുഃഖം വരുമ്പോള് എല്ലാവരും ഓര്മ്മിക്കാറുണ്ട്. ഭക്തി മാര്ഗ്ഗം പൂര്ത്തിയായി, ജ്ഞാന മാര്ഗ്ഗം ആരംഭിക്കുകയും ചെയ്യും, സമ്പത്തും ലഭിക്കും, പിന്നെ ഭഗവാനെ എന്തിനാണ് ഓര്മ്മിക്കുന്നത്. കല്പകല്പം സമ്പത്ത് ലഭിക്കും. ഈ ഡ്രാമ ഇങ്ങനെ ഉണ്ടാക്കപ്പെട്ടതാണ്. ബാബയെ ആരും അറിയുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ തിരിച്ചറിവ് നല്കി. രാത്രിയും പകലും ഈ കാര്യം ബുദ്ധിയില് നടന്നു കൊണ്ടിരിക്കണം. ഇത് ബുദ്ധിക്കുള്ള ഭോജനമാണ്. എങ്ങനെയാണ് സര്വ്വര്ക്കും ബാബയുടെ പരിചയം കൊടുക്കുക. ബാബയുടെ ഒരേ ഒരു അവതരണമാണ് പാടപ്പെട്ടിരിക്കുന്നത്. മനസ്സിലാക്കുന്നുണ്ട്, കലിയുഗത്തിന്റെ അവസാനവും സത്യയുഗത്തിന്റെ ആരംഭത്തിനും ഇടയിലുള്ള സംഗമമാണ്, ഈ സമയത്താണ് പതിതരെ പാവനമാക്കുന്നത്. മുഖ്യമായത് ഗീതയാണ്. ഗീതയിലൂടെയാണ് വജ്ര സമാനമാക്കി മാറ്റുന്നത്. ബാക്കി എല്ലാ ശാസ്ത്രങ്ങളും ഗീതയുടെ പേരക്കുട്ടികളാണ്, അതിലൂടെയൊന്നും സമ്പത്ത് ലഭിക്കുകയില്ല. സര്വ്വശാസ്ത്രമയി ശിരോമണി ഗീതയാണ്. ശ്രീമതം വളരെ പ്രശസ്തമാണ്. ശ്രീ അര്ത്ഥം ഉയര്ന്നതിലും ഉയര്ന്നത് എന്നതാണ്. ശ്രീ ശ്രീ 108 രുദ്രമാലയുണ്ട്. അത് ശിവബാബയുടെ മാലയാണ്. നിങ്ങള്ക്കറിയാം സര്വ്വ ആത്മാക്കളുടേയും ബാബയാണ്. ബാബാ ബാബാ എന്ന് പറയുന്നുണ്ടല്ലോ. ബാബയുടെ രചന രചിക്കപ്പെട്ടിരിക്കുകയാണ്, ഇത് ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബ പറയുകയാണ് നിങ്ങള്ക്ക് കൂടുതല് ബുദ്ധിമുട്ടൊന്നും ഞങ്ങള് നല്കുന്നില്ല. കേവലം ബാബയെ മറന്നതിലൂടെയാണ് താഴേക്ക് വീണത്, ആ ബാബയെ അറിയണം. ഇപ്പോള് നിങ്ങള് ഘോരമായ ഇരുട്ടില് നിന്നും ഘോരമായ പ്രകാശത്തിലേക്ക് വന്നിരിക്കുന്നു. നിങ്ങള്ക്ക് ജ്ഞാനത്തിന്റെ നൃത്തം ചെയ്യണം. മീരയുടേത് ഭക്തിയുടെ നൃത്തമായിരുന്നു, അതില് അര്ത്ഥമൊന്നും ഇല്ല. വ്യാസ ഭഗവാന് എന്നാണ് പറയാറുള്ളത്, ഇപ്പോള് നിങ്ങള്ക്കറിയാം വ്യാസന് ഒരേ ഒരു ബാബയാണ്, ബാബ തന്നെയാണ് ഗീത കേള്പ്പിക്കുന്നത്. ബാബ ഒന്നാണ്, ആ അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുന്നത് – ഈ കാര്യത്തെ തെളിയിച്ച് പറഞ്ഞുകൊടുക്കാന് നിങ്ങള്ക്ക് കഴിയും. ഇല്ലെങ്കില് ഭാരതത്തിന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ആരാണ് കൊടുക്കുക? സ്വര്ഗ്ഗത്തിന്റെ സ്ഥാപന ബാബയ്ക്കല്ലാതെ വേറെയാര്ക്കും ചെയ്യാന് സാധിക്കില്ല. സര്വ്വരേയും മോചിപ്പിക്കുന്നതും ഒരു ബാബയുടെ ജോലിയാണ്. പോപ്പും പറഞ്ഞിരുന്നു- സര്വ്വരുടേയും ഇടയില് ഏകത വേണം. പക്ഷെ അത് എങ്ങനെയാണ് ഉണ്ടാവുക? നമ്മള് ഒരാളുടേതായി മാറിയല്ലോ, എങ്ങനെയാണ് സഹോദരനും സഹോദരിയുമായി മാറിയത്, ഇതും അറിയണം. ഏകത അര്ത്ഥം എല്ലാവരും അച്ഛന് എന്നായിപ്പോകും, ഇതാണെങ്കില് എല്ലാവരും സഹോദരങ്ങളാണല്ലോ. അല്ലയോ ഗോഡ് ഫാദര് ദയ കാണിക്കൂ എന്ന് മുഴുവന് ലോകവും പറയുന്നുണ്ട്. അതിനാല് തീര്ച്ചയായും ദയാരാഹിത്യം കാണിക്കുന്നുണ്ട്. എന്നാല് ആരാണ് ദയയില്ലാതെ പെരുമാറുന്നത് എന്നത് ആര്ക്കും അറിയില്ല. ദയ കാണിക്കുന്നത് ഒരു ബാബയാണ്. ദയയില്ലാത്തത് രാവണനാണ്, അതുകൊണ്ടാണല്ലോ രാവണന്റെ കോലത്തെ കത്തിക്കുന്നത്, പക്ഷെ രാവണന് കത്തി നശിക്കുന്നുമില്ല. ശത്രു കത്തി നശിച്ചു കഴിഞ്ഞാല് പിന്നെ വീണ്ടും വീണ്ടും കത്തിക്കുകയില്ലല്ലോ. ഈ കോലങ്ങള് പോലെ എന്തെല്ലാമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത് എന്നതും ആര്ക്കും അറിയില്ല. മുമ്പ് ഘോരമായ അന്ധകാരത്തിലായിരുന്നു, ഇപ്പോള് അല്ല. അതിനാല് ഇതെല്ലാം എങ്ങനെയാണ് മനുഷ്യര്ക്ക് മനസ്സിലാക്കി കൊടുക്കുക. ഭാരതത്തെ സുഖധാമമാക്കുന്നത് ഒരേ ഒരു ബാബയാണ്. ബാബയുടെ പരിചയം സര്വ്വര്ക്കും കൊടുക്കണം. ഇതെല്ലാം മനസ്സിലാക്കി കൊടുക്കുന്നുണ്ടെങ്കിലും ആരും മനസ്സിലാക്കുന്നില്ല. ആര്ക്കാണോ ശൂദ്രനില് നിന്നും ബ്രാഹ്മണനാകേണ്ടത് അവര് മനസ്സിലാക്കും. ബാബ പറയുകയാണ് ആരാണോ എന്റെ ഭക്തര് അവര്ക്ക് പരിശ്രമം ചെയ്ത് മനസ്സിലാക്കി കൊടുക്കണം. ജ്ഞാന ധനത്തെ വ്യര്ത്ഥമാക്കി കളയരുത്. ദേവതകളുടെ ഭക്തരാണെങ്കില് തീര്ച്ചയായും അവരുടെ കുലത്തിലേതായിരിക്കും. ഉയര്ന്നതിലും ഉയര്ന്നത് ഒരു ബാബയാണ്, എല്ലാവരും ബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്. ഇത് ശിവബാബയാണ്. ബാബയില് നിന്നും സമ്പത്തെടുക്കണം. ആരാണോ നല്ല കര്മ്മമെല്ലാം ചെയ്ത് പോയിരിക്കുന്നത് അവര്ക്ക് പൂജ കൊടുക്കാറുണ്ട്. കലിയുഗത്തില് ആരില് നിന്നും നല്ല കര്മ്മം ഉണ്ടാവുകയില്ല എന്തുകൊണ്ടെന്നാല് ഇത് ആസുരീയ രാവണ മതമാണ്. സുഖം എവിടെയാണ് ഉള്ളത്? എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്, പക്ഷെ ബാബയുടെ പരിചയം എപ്പോഴാണോ നല്കുന്നത് അപ്പോഴാണ് അത് ബുദ്ധിയില് ഇരിക്കുക. ബാബ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്. ബാബക്ക് അച്ഛനോ ടീച്ചറോ ഇല്ല. ആദ്യമാദ്യം മാതാപിതാവാണ്, പിന്നെ ടീച്ചര്, പിന്നെ സദ്ഗതി നല്കുന്ന ഗുരുവുമാണ്. ഇത് അത്ഭുതമാണ് – പരിധിയില്ലാത്ത ബാബ അച്ഛനാണ്, ടീച്ചറാണ്, സദ്ഗുരുവാണ്.
നിങ്ങള്ക്കറിയാം ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ തന്നെയാണ് ഭാരതത്തിന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നത് . നരകത്തിനു ശേഷമാണ് സ്വര്ഗ്ഗം. നരകത്തിന്റെ വിനാശത്തിനു വേണ്ടി വിനാശ ജ്വാല റെഡിയാണ്. ഹോളിയാഘോഷത്തില് കപടവേഷം കെട്ടാറുണ്ടല്ലോ, പിന്നെ ചോദിക്കാറുണ്ട് – സ്വാമിജി അവരുടെ വയറ്റില് നിന്നും എന്താണ് വരുക? തീര്ച്ചയായും കാണുന്നുണ്ട് യൂറോപ്പ് വാസികളായ യാദവരുടെ ബുദ്ധിയില് നിന്നും സയന്സിന്റെ എത്ര കണ്ടുപിടിത്തങ്ങളാണ് നടക്കുന്നത്. നിങ്ങള്ക്ക് പരിശ്രമം ചെയ്ത് ഒരു കാര്യം മനസ്സിലാക്കി കൊടുക്കണം. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരാളാണ്. ബാബ ഭാരതത്തിലാണ് വരുന്നത് – അപ്പോള് ഇത് ഏറ്റവും ഉയര്ന്ന തീര്ത്ഥസ്ഥാനമായില്ലേ. പറയുന്നുണ്ട് ഭാരതം പ്രാചീനമാണ്. പക്ഷെ മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് – എന്താണോ പ്രാചീനമായിരിക്കുന്നത് അത് വീണ്ടും ആയി തീരും. നിങ്ങള് രാജയോഗം പഠിച്ചിരുന്നു, അതു തന്നെയാണ് വീണ്ടും അഭ്യസിക്കുന്നത്. ബുദ്ധിയിലുണ്ട് – ഈ ജ്ഞാനം ബാബ കല്പകല്പം നല്കും. ശിവനും അനേകം നാമങ്ങള് നല്കിയിട്ടുണ്ട്. ബബുള്നാഥ് എന്ന പേരില് ക്ഷേത്രമുണ്ട്. മുള്ളുകളെ പൂക്കളാക്കിയിട്ടുണ്ട്, അതുകൊണ്ടാണ് ബബുല്നാഥ് എന്നു പറഞ്ഞത്. ഇങ്ങനെ ധാരാളം പേരുകളുണ്ട്, അതിന്റെ അര്ത്ഥം നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് കഴിയും. അതിനാല് ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം, അതാണ് സര്വ്വരും മറന്നിരിക്കുന്നത്. ആദ്യം ബാബയെ മനസ്സിലാക്കണം എങ്കിലെ ബുദ്ധിയോഗം വെക്കാന് കഴിയുകയുള്ളൂ. ബാബയില് നിന്നും സമ്പത്ത് എടുക്കണം. മുക്തിധാമത്തില് നിന്നും വീണ്ടും ജീവന്മുക്തിധാമത്തിലേക്ക് പോകണം. ഇവിടെ പതിതമായ ജീവന്ബന്ധനമാണ്. ബാബ പറയുകയാണ് കുട്ടികളേ അശരീരി ആകണം. അശരീരി ആയി ബാബയെ ഓര്മ്മിക്കണം, ഇതിലൂടെയാണ് തോണി അക്കരെ എത്തുന്നത്. സര്വ്വ ആത്മാക്കളുടേയും അച്ഛന് ഒന്നാണ്. ബാബയുടെ ആജ്ഞയാണ് എന്നെ ഓര്മ്മിക്കൂ എങ്കില് യോഗത്തിലൂടെ വികര്മ്മം വിനാശമാകും. അന്തിമ ബുദ്ധി എങ്ങനെയോ അതുപോലെ ഗതിയുണ്ടാകും. നമുക്ക് തിരിച്ച് പോകണം, എത്ര കഴിയുമോ വേഗം പോകണം. പക്ഷെ അത്ര പെട്ടെന്ന് പോകാനും കഴിയുകയില്ല. ഉയര്ന്ന പദവി നേടണമെങ്കില് ബാബയെ ഓര്മ്മിക്കണം. നമ്മള് ഒരു ബാബയുടെ കുട്ടികളാണ്. ഇപ്പോള് ബാബ മന്മനാഭവ എന്ന് പറയുകയാണ്. കൃഷ്ണനൊന്നുമല്ല പറയുന്നത്. കൃഷ്ണന് എവിടെയാണ് ഉള്ളത്? ഇത് പരംപിതാ പരമാത്മാവാകുന്ന അച്ഛനാണ്, പ്രജാപിതാ ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യുകയാണ്, അതിനാല് തീര്ച്ചയായും ഇവിടെ വേണമല്ലോ. ഇത് വ്യക്ത പതിത ലോകമാണ്. എന്നാല് പാവനമായ ലോകമാണ് ഉണ്ടായിരുന്നത്. പതിത ലോകത്തില് ഒരു പാവനമായ ആത്മാവ് പോലും ഉണ്ടാവുകയില്ല. വൃക്ഷത്തിന്റെ ചിത്രത്തില് നോക്കൂ മുകളിലും ബ്രഹ്മാവ് നില്ക്കുന്നുണ്ട് പിന്നെ താഴെ തപസ്സ് ചെയ്യുന്നുണ്ട്, ഈ ബാബയുടെ രൂപം തന്നെയാണ് സൂക്ഷ്മ വതനത്തില് കാണുന്നത്. ബാബ തന്നെയാണ് ഫരിസ്തയായി മാറുന്നത്. ശ്രീകൃഷ്ണന് ഇപ്പോള് കറുത്തിരിക്കുകയാണ്. ഏതു വരെ ആദ്യത്തെ കാര്യത്തെ അറിയുന്നില്ലയോ അതുവരെ ഒന്നും മനസ്സിലാവുകയില്ല. ഇതിലാണ് പരിശ്രമം ഉള്ളത്. മായ പെട്ടെന്ന് ബാബയുടെ ഓര്മ്മ മറപ്പിക്കും. നിശ്ചയത്തോടെ എഴുതുന്നുമുണ്ട് തീര്ച്ചയായും ഞങ്ങള് നാരായണന്റെ പദവി നേടും പിന്നെ മറക്കുകയും ചെയ്യുകയാണ്. മായ വളരെ ശക്തിശാലിയാണ്. മായയുടെ കൊടുങ്കാറ്റ് എത്ര തന്നെ വരികയാണെങ്കിലും ഇളകരുത്. ഇത് അവസാനത്തെ അവസ്ഥയാണ്. മായ വളരെ ബലവാനായി യുദ്ധം ചെയ്യും. പേടിക്കുന്ന ആടായി മാറിയാല് അത് പെട്ടെന്ന് തന്നെ വീഴ്ത്തും. ഭയക്കരുത്. വൈദ്യന് പറയുമല്ലോ ആദ്യം എല്ലാ രോഗങ്ങളും പുറത്തേക്ക് വരും. മായയുടെ കൊടുങ്കാറ്റും വളരെ വരും. എപ്പോഴാണോ നിങ്ങള് ഉറച്ചവരാകുന്നത് അപ്പോള് മായയുടെ ശക്തി കുറയും. മനസ്സിലാക്കും ഇനി ഇവര് ഇളകും എന്ന് തോന്നുന്നില്ല. ബാബ വന്ന് കല്ലുബുദ്ധികളെ പവിഴബുദ്ധികളാക്കുകയാണ്. ഇത് വളരെ രമണീകമായ കാര്യങ്ങളാണ്. ഭാരതത്തിന്റെ പ്രാചീന രാജയോഗം എന്നാണ് പാടപ്പെട്ടിരിക്കുന്നത്. ഇത് നിങ്ങള്ക്കറിയാം. ശരി-
വളരെക്കാലത്തെ വേര്പാടിന് ശേഷം കളഞ്ഞ് പോയി തിരികെ കിട്ടിയ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അശരീരി ആയി ബാബയെ ഓര്മ്മിക്കണം. സ്വധര്മ്മത്തില് സ്ഥിതി ചെയ്യുന്നതിനുള്ള അഭ്യാസം ചെയ്യണം. ജ്ഞാനത്തിന്റെ നൃത്തം ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം.
2) മായയുടെ കൊടുങ്കാറ്റുകളില് ഇളകരുത്. ഭയക്കരുത്. ഉറച്ചവരായി മാറി മായ പ്രവേശിക്കുന്നത് ഇല്ലാതാക്കണം.
വരദാനം:-
ഏതൊരു കാര്യം ചെയ്തും സദാ സ്മൃതി ഉണ്ടായിരിക്കണം സര്വ്വശക്തിമാനായ ബാബ എന്റെ കൂട്ടുകാരാണ്, ഞാന് മാസ്റ്റര് സര്വ്വശക്തിമാനാണ് അപ്പോള് യാതൊരു ഭാരവും ഉണ്ടായിരിക്കില്ല. എപ്പോള് എന്റെ ഉത്തരവാദിത്വമെന്ന് മനസ്സിലാക്കുന്നോ അപ്പോള് ശിരസ്സ് ഭാരമുള്ളതാകുന്നു അതുകൊണ്ട് ബ്രാഹ്മണ ജീവിതത്തില് തന്റെ സര്വ്വ ഉത്തരവാദിത്വങ്ങളും ബാബയ്ക്ക് നല്കൂ അപ്പോള് സേവനം ഒരു കളിയായി അനുഭവപ്പെടും. എത്രതന്നെ ചിന്തിക്കേണ്ട കാര്യമാകട്ടെ, ശ്രദ്ധ നല്കേണ്ട കാര്യമാകട്ടെ എന്നാല് മാസ്റ്റര് സര്വ്വശക്തിമാന്റെ വരദാനത്തിന്റെ സ്മൃതിയിലൂടെ അക്ഷീണരായിരിക്കും.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!