07 January 2022 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 January 2022
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളേ - സര്വ്വശക്തിവാനായ ബാബയുടെ ഓര്മ്മയിലൂടെ ആത്മാവില്ക്കൂടിയ വികാരങ്ങളുടെ അഴുക്കിനെ കളയുന്നതിനുള്ള
ചോദ്യം: -
ബാബയില് നിന്നും ബുദ്ധിയോഗം മുറിയുന്നതിന്റെ മുഖ്യമായ കാരണമെന്താണ്, യോജിപ്പിക്കുന്നതിനുള്ള സഹജമായ പുരുഷാര്ത്ഥമെന്ത്?
ഉത്തരം:-
ബുദ്ധിയോഗം മുറിയുന്നത് ദേഹാഭിമാനത്തില് വരുന്നതിലൂടെ, ബാബയുടെ ആജ്ഞയെ മറക്കുന്നതിലൂടെ, മോശമായ ദൃഷ്ടി വെയ്ക്കുന്നതിലൂടെയാണ്. അതിനാല് ബാബ പറയുന്നു, കുട്ടികളെ എത്രത്തോളം സാധിക്കുന്നുവൊ ആജ്ഞാകാരിയാകൂ. ദേഹീ അഭിമാനിയാകുന്നതിനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യൂ. അവിനാശി സര്ജന്റെ ഓര്മ്മയിലൂടെ ആത്മാവിനെ ശുദ്ധമാക്കൂ.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
വരാന് പോകുന്ന നാളെയുടെ ഭാഗ്യമാണ് നിങ്ങള്..
ഓം ശാന്തി. ശിവ ഭഗവാന്റെ വാക്കുകള്. കുട്ടികള് ഗീതം കേട്ടുവല്ലോ. കുട്ടികള് മനസ്സിലാക്കുന്നുണ്ട് നമ്മുടെ മുന്നില് ബാബ ഇരിക്കുന്നു, ആ ബാബയെ തന്നെയാണ് പതിത പാവനന് എന്നു പറയുന്നത്. പരമപിതാ പരമാത്മാവിനെ തീര്ച്ചയായും പതിത പാവനന് എന്നു പറയും. ബ്രഹ്മാ, വിഷ്ണു ശങ്കരനെ പതിത പാവനന് എന്നു പറയില്ല. ബാബ ജ്ഞാന സാഗരനാണ്. കുട്ടികള് മനസ്സിലാക്കുന്നു നമ്മള് ആത്മാക്കള് പരമപിതാ പരമാത്മാവില് നിന്നും ജ്ഞാനം കേള്ക്കുന്നു എന്ന്. നിങ്ങള് ഇപ്പോള് ആത്മാഭിമാനിയായി. ലോകത്തില് സര്വ്വരും ദേഹാഭിമാനികളാണ്. ആത്മാഭിമാനി ശ്രേഷ്ഠാചാരിയായി മാറുന്നു. അവരെ പരമാത്മാവ് തന്നെയാണ് ആത്മാഭിമാനിയാക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു ആത്മാവ് തന്നെയാണ് പാപാത്മാവും പുണ്യാത്മാവുമാകുന്നത്. പാപ ശരീരം അഥവാ പുണ്യ ശരീരം എന്നു പറയാറില്ല. ആത്മാവില് തന്നെയാണ് സംസ്ക്കാരമുള്ളത്. ശരീരം അടിക്കടി നശിക്കുന്നു. കുട്ടികളാകുന്ന നിങ്ങള്ക്കറിയാം ശിവബാബയെ അവിനാശി സര്ജന് എന്നും പറയുന്നു. ആത്മാവും അവിനാശി, ബാബയും അവിനാശി. ആത്മാവിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല. ബാക്കി ആത്മാവില് അഴുക്ക് നിറയുന്നു. ഏറ്റവും മോശമായ അഴുക്കാണ് കാമവികാരം, പിന്നെ ക്രോധം. ആത്മാക്കള്ക്ക് ബാബ മനസ്സിലാക്കി തരുന്നു അതിനാല് പരമാത്മാവ് തന്നെയാണ് ഈ സാധാരണ ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിക്കുന്നത് എന്ന നിശ്ചയം ഉണ്ടായിരിക്കണം. ബാബയാണ് ഈ രഥത്തിന്റെ സാരഥി. കുതിരയുടെ രഥമല്ല. പരമപിതാ പരമാത്മാവ് കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു- ഹേ ആത്മാവേ, നിന്റെ മേല് 5 വികാരങ്ങളുടെ അഴുക്ക് പ്രവേശിച്ചു. 5 വികാരങ്ങളെയാണ് രാവണന് എന്നു പറയുന്നത്. രാവണനിലൂടെ അഴുക്ക് നിറഞ്ഞത് കാരണം നിങ്ങള് സര്വ്വരും വികാരിയും ദുഃഖിതരുമായി. ഇപ്പോള് ഞാന് നിങ്ങളിലുള്ള വികാരങ്ങളെ ഇല്ലാതാക്കുന്നു. ഈ വികാരങ്ങളെ ഇല്ലാതാക്കുന്ന സര്ജന് ഞാന് തന്നെയാണ്. മനുഷ്യാത്മാക്കള്ക്ക് വേറൊരു സര്ജന് ഉണ്ടായിരിക്കില്ല. മനുഷ്യര്ക്ക് ഒരിക്കലും ആത്മാവിലുള്ള അഴുക്കിനെ ഇല്ലാതാക്കാന് സാധിക്കില്ല. ഈ വികാരങ്ങളെ ഇല്ലാതാക്കുന്നതിന് സര്വ്വശക്തിവാനായ പരമാത്മാവിന്റെ ആവശ്യമുണ്ട്. ബാബ പറയുന്നു -ഹേ ജീവാത്മാക്കളെ, ഹേ എന്റെ കുട്ടികളേ, എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ആത്മാവിലുള്ള വികാരങ്ങള് ഇല്ലാതാകും. ഓര്മ്മിക്കുന്നില്ലായെങ്കില് ഇല്ലാതാകില്ല. ധാരണയില്ലായെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. വികാരങ്ങള് ഉള്ളവരെയാണ് പതിതര് എന്നു പറയുന്നത്. ആത്മാവ് പതിതമാകുമ്പോള് ലഭിക്കുന്ന ശരീരവും പതിതമാണ്. സതോപ്രധാന ആത്മാവാണെങ്കില് അവര്ക്ക് ശരീരവും സതോപ്രധാനമായിട്ടുള്ളത് തന്നെ ലഭിക്കുന്നു. മാവില് ഉപ്പ് പോലെയാണ് ആത്മാവില് വികാരങ്ങള് പതുക്കെ പതുക്കെ പ്രവേശിക്കുന്നത്, പിന്നീട് ദ്വാപര യുഗത്തില് വികാരങ്ങള് വര്ദ്ധിക്കുന്നു. ആത്മാവിന്റെ കലകള് പതുക്കെ പതുക്കെ കുറയുന്നു. 16 ല് നിന്നും 14 ആകുന്നതിന് 1250 വര്ഷങ്ങള് എടുക്കുന്നു. നിങ്ങള്ക്ക് ഈ സ്മൃതിയുണ്ടായിരിക്കണം- നമ്മള് ബി.കെ കള് രാമന്റെ മക്കളാണ്. അവരെല്ലാവരും രാവണന്റെ കുട്ടികളാണ് കാരണം വികാരത്തിലൂടെ ജന്മമെടുക്കുന്നു. സത്യയുഗത്തില് വികാരമേയില്ല. ഈ സമയത്ത് ആര് എത്ര തന്നെ ആശീര്വാദം നല്കുന്നവരായിക്കോട്ടെ, അവര്ക്കും ആശീര്വാദം നല്കുന്നവര് അവരുടെ മേല് ആരെങ്കിലും ഉണ്ടായിരിക്കും. ഏതു പോലെ പോപ്പിനെ കുറിച്ച് പറയാറുണ്ട് ആശീര്വാദം നല്കുന്നുവെന്ന് എന്നാല് അവര്ക്കും ഉയര്ന്നതിലും വെച്ച് ഉയര്ന്ന പരമപിതാ പരമാത്മാവിന്റെ ആശീര്വാദം വേണം. ശ്രീമത്തനുസരിച്ച് നടക്കുമ്പോഴാണ് നിങ്ങള്ക്ക് ആശീര്വാദം ലഭിക്കുന്നത്. ആജ്ഞാകാരിയേ അല്ലായെങ്കില് അവര്ക്ക് എങ്ങനെ ആശീര്വാദം ലഭിക്കും, ബാബ പറയുന്നു- ദേഹിയഭിമാനിയാകൂ. ദേഹാഭിമാനമുണ്ടെങ്കില് അര്ത്ഥം ആജ്ഞയനുസരിക്കുന്നില്ല എങ്കില്, പദവിയും ഭ്രഷ്ടമാകുന്നു. ഇപ്പോള് ബാബ വന്നിരിക്കുകയാണ്, നിങ്ങള് ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കുന്നതിനുള്ള സേവനം ചെയ്യുന്നു, നിങ്ങള്ക്ക് മൂന്നടി ഭൂമി പോലും ലഭിക്കുന്നില്ല. ഇപ്പോള് ഞാന് നിങ്ങള്ക്ക് വേണ്ടി മുഴുവന് സൃഷ്ടിയെ തന്നെ പുതിയതാക്കുന്നു. പ്രദര്ശനിയില് നിങ്ങള് വലിയ വലിയ ആളുകള്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കും- ഞങ്ങള് ഈ ഉയര്ന്ന സേവനത്തിലാണ്. ഭാരതത്തെ ശ്രേഷ്ഠാചാരിയാക്കി മാറ്റികൊണ്ടിരിക്കുന്നു, എങ്ങനെ? അത് വന്ന് മനസ്സിലാക്കൂ. ഞങ്ങള് നിങ്ങള്ക്ക് പറഞ്ഞു തരാം. പ്രദര്ശനി കാണിച്ച് മനസ്സിലാക്കി കൊടുക്കണം- ശ്രീമത്ത് ഒരേയൊരു പരമാത്മാവിന്റേതാണ്, പരമാത്മാവ് സദാ ഏകരസവും, പവിത്രവുമാണ്, അഭോക്താവാണ്, നിശ്ചിന്തനാണ്, ജ്ഞാന സാഗരനാണ്. ബാബ തന്നെയാണ് സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്. ബാബയുടെ ശ്രീമത്തനുസരിച്ച് നമ്മള് ഭാരതത്തിന്റെ സേവനം ചെയ്തു കൊണ്ടിരിക്കുന്നു. മഹിമ പറയാറുണ്ട്- പാണ്ഡവര്ക്ക് മൂന്നടി ഭൂമി പോലും ലഭിച്ചില്ലായിരുന്നു. മനസ്സിലാക്കി കൊടുക്കുന്നതിന് വിശാല ബുദ്ധി ഉണ്ടായിരിക്കണം. യോഗം പൂര്ണ്ണമായും ഉണ്ടെങ്കിലേ അതുണ്ടാകുകയുള്ളു. എങ്കിലേ ദേഹാഭിമാനത്തിന്റെ അഴുക്ക് ഇല്ലാതാകുകയുള്ളു. ബാബ നിര്ദ്ദേശം നല്കുന്നു- ഇന്ന ഇന്നവര്ക്ക് മനസ്സിലാക്കി കൊടുക്കൂ- നമ്മള് എല്ലാവരും പവിത്രതയുടെ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഞങ്ങളുടെയടുത്ത് ഫോട്ടോയുമുണ്ട്. ഈ ഫോട്ടോയെല്ലാം മുഖ്യ ആസ്ഥാനത്തും, ദില്ലിയിലും അഥവാ സേവാകേന്ദ്രങ്ങളിലും ഉണ്ടായിരിക്കണം. ഇതിന് ബുദ്ധി വളരെ വിശാലമായിരിക്കണം. ഫോട്ടോയുടെ 3-4 കോപ്പികള് ഉണ്ടായിരിക്കണം. എന്നാല് മായ സമയത്തിനനുസരിച്ച് കുട്ടികളെ തോല്പ്പിച്ചു കളയുന്നു. ആശ്ചര്യമായി പരമാത്മാവിന്റേതായി മാറും, വിശ്വത്തിന്റെ രാജ്യം നേടും, എന്നിട്ട് വിട്ടു പോകും.
ഇപ്പോള് പരിധിയില്ലാത്ത ബാബ പറയുന്നു- ഞാന് മുഴുവന് സൃഷ്ടിയെയും പരിവര്ത്തനപ്പെടുത്തുന്നു, സൃഷ്ടിയെ ഫസ്റ്റ് ക്ലാസ്സാക്കി ഞാന് നിങ്ങള്ക്ക് തരും. അവിടെയിരുന്ന് നിങ്ങള് രാജ്യം ഭരിക്കണം. ബാക്കി സര്വ്വരുടെയും വിനാശം ഉണ്ടാകും. കുട്ടികള് തീര്ച്ചയായും ദേഹീയഭിമാനിയാകണം. പവിത്രമാകാനുള്ള അവകാശം സര്വ്വര്ക്കും ഉണ്ട്. ബാബ വന്നിരിക്കുന്നു- പറയുന്നു എന്നില് യോഗം വെയ്ക്കൂ, ജ്ഞാനാമൃതം കുടിക്കൂ എങ്കില് നിങ്ങള് ശ്രേഷ്ഠാചാരിയായി തീരും. സന്യാസിമാരും വികാരങ്ങളെ വെറുക്കുന്നു, പവിത്രമായി ജീവിക്കുന്നതല്ലേ നല്ലത്. ദേവതമാരും പവിത്രമായിരുന്നു. ബാബ തന്നെ വന്നാണ് പതിതത്തില് നിന്നും പാവനമാക്കുന്നത്. അവിടെ എല്ലാവരും നിര്വ്വികാരിയായിരിക്കും. അതാണ് നിര്വ്വികാരി ലോകം. ഭാരതം നിര്വ്വികാരിയായിരുന്നപ്പോള് സ്വര്ണ്ണ പറവയായിരുന്നു. അങ്ങനെ ആക്കിയത് ആരാണ്? തീര്ച്ചയായും ബാബ തന്നെയായിരിക്കും. ആത്മാവ് തന്നെയാണ് അപവിത്രവും രോഗിയുമായത്. ഇപ്പോള് ആത്മാക്കളുടെ സര്ജന് പരമാത്മാവാണ്. മനുഷ്യന് ആകാന് സാധിക്കില്ല. ബാബ പറയുന്നു- ഞാന് സ്വയം പതിത പാവനനാണ്. എന്നെ സര്വ്വരും ഓര്മ്മിക്കുന്നുണ്ട്. പവിത്രമായിരിക്കുന്നത് നല്ലതല്ലേ. സന്യാസിമാരെല്ലാം എന്നെ തന്നെയാണ് ഓര്മ്മിച്ചിരുന്നത്. ജന്മ ജന്മാന്തരം ഓര്മ്മിക്കുന്നു- ഹേ പതിത പാവനാ വരൂ എന്ന്. അതിനാല് ഭഗവാന് ഒന്നേയുള്ളു, ഭക്തര് തന്നെ ഭഗവാന് എന്നു പറയാന് സാധിക്കില്ല. കഴിഞ്ഞ കല്പത്തിലും ഞാന് നിങ്ങള്ക്ക് മനസ്സിലാക്കി തന്നിരുന്നു. ഭഗവാന്റെ വാക്കുകളാണ്- ഞാന് നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നു. ബ്രഹ്മാവിന്റെ ശരീരത്തില് വരുന്നു, പൂജനീയനായിരുന്നു ഇപ്പോള് പൂജാരിയായി. പാവന രാജാവായിരുന്നു, ഇപ്പോള് പതിതവും ദരിദ്രനുമായി. നിങ്ങള്ക്ക് നിശ്ചയമുണ്ട്- നമ്മള് പ്രജാപിതാ ബ്രഹ്മാവിന്റെ മക്കള് ബി കെ ആണ് എന്ന്. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രചിച്ചു. ബ്രാഹ്മണര്ക്ക് തന്നെയാണ് ദാനം ചെയ്യുന്നത്. എന്താണ് ദാനം ചെയ്യുന്നത്? മുഴുവന് വിശ്വത്തെ ആരാണോ ശൂദ്രരില് നിന്നും ബ്രാഹ്മണരായി എന്റെ സേവനം ചെയ്യുന്നത്, അവരെ ഞാന് സന്മുഖത്തിരുത്തി മനസ്സിലാക്കി തരുന്നു- നിങ്ങളുടെ ദൃഷ്ടി ഒരിക്കലും മോശമാകരുത്. പ്രദര്ശനിയില് മനസ്സിലാക്കി കൊടുക്കുന്നതിന് വളരെ ധൈര്യമുണ്ടായിരിക്കണം. പതിത പാവനന് ഒരേയൊരു ബാബയാണ്. നിങ്ങള് ബാബയെ ഓര്മ്മിക്കുന്നു, ഇവര് ജ്ഞാനസാഗരനില് നിന്നും ഉത്ഭവിച്ചിട്ടുള്ള ജ്ഞാന നദികളാണ്, ഇവരെ ശിവശക്തികള് എന്നു പറയുന്നു. ശിവബാബയുമായി യോഗം വയ്ക്കുന്നതിലൂടെ ശക്തി ലഭിക്കുന്നു. 5 വികാരങ്ങളുടെ അഴുക്ക് ഇല്ലാതാകുന്നു. തുരുമ്പില്ലാതായാലേ സൂചിയെ കാന്തം ആകര്ഷിക്കുകയുള്ളു. ആത്മാക്കളാകുന്ന നിങ്ങളില് വികാരങ്ങള് നിറഞ്ഞിരിക്കുന്നു. ഇപ്പോള് എന്നില് യോഗം വയ്ക്കൂ എങ്കില് വികാരങ്ങള് ഇല്ലാതാകും. ഇപ്പോള് ഇത് രാവണ രാജ്യമാണ്., സര്വ്വരുടെയും തമോ പ്രധാന ബുദ്ധിയാണ്. അപ്പോഴാണ് പരമാത്മാവ് പറയുന്നത്- ഞാന് വന്ന് അജാമിലനെ പോലെയുള്ള പാപികളെ, സന്യാസിമാര്, അധഃപതിച്ച സ്ത്രീകള്..സര്വ്വരുടെയും ഉദ്ധാരണം ചെയ്യുന്നു. സര്വ്വരെയും ശ്രേഷ്ഠാചാരിയാക്കുന്നത് ഒരേയൊരു ബാബയാണ്. പതിത പാവനനായ ബാബ തന്നെ വന്ന് ഈ മാതാക്കളിലൂടെ ഭാരതത്തെ പാവനമാക്കുന്നു. അതിനാല് മാതാക്കള് വിളിക്കുന്നുണ്ട്- പതിതമാകുന്നതില് നിന്നും രക്ഷിക്കൂ, പുരുഷന് പവിത്രമായി ജീവിക്കാന് അനുവദിക്കുന്നില്ല. ഇതില് ഞങ്ങളെ സഹായിക്കൂ എന്ന് നിങ്ങള് ഗവണ്മെന്റിനോട് പറയണം, എന്നാല് ആ സ്ത്രീ അത്രയും ലഹരിയുള്ളതായിരിക്കണം. പിന്നീട് കുട്ടികളെയും പതിയെയും ഓര്മ്മിച്ചു കൊണ്ടിരിക്കുകയാണെങ്കില് അധോഗതിയാകും. ബാബ എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരുന്നു. എങ്ങനെ യുക്തി രചിക്കണം. ഇപ്പോള് കുട്ടികളാകുന്ന നിങ്ങളുടെ സുഖത്തിന്റെ ദിനങ്ങള് വരാന് പോകുന്നു. ഞാന് ലോകത്തെ സ്വര്ണ്ണിമമാക്കി നിങ്ങള്ക്ക് തരുന്നു, അതിനെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. ഇപ്പോള് ശ്രീമത്ത് പറയുന്നു- ഞാനുമായി യോഗം വയ്ക്കൂ എങ്കില് ആത്മാവിലുള്ള അഴുക്കില്ലാതാകും. അല്ലായെങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ധാരണയും ഉണ്ടാകുകയില്ല. ഒരു വികര്മ്മവും ചെയ്യരുത്. ദേഹാഭിമാനം വരുന്നതിലൂടെ ബുദ്ധിയോഗം മുറിയുന്നു. ഈ ബ്രഹ്മാവും ആ ബാബയെയാണ് ഓര്മ്മിക്കുന്നത്. പരമപിതാ പരമാത്മാവ് ഈ ബ്രഹ്മാവിന്റെ ശരീരത്തില് പ്രവേശിച്ച് പറയുന്നു- ഹേ ബ്രഹ്മാവിന്റെ ആത്മാവേ, ഹേ രാധയുടെ ആത്മാവേ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളിലുളള അഴുക്ക് ഇല്ലാതാകും. ആത്മാവാണെന്ന് മനസ്സിലാക്കിയാലേ ഓര്മ്മിക്കാനും, ശ്രീമത്തനുസരിച്ച് പൂര്ണ്ണമായും നടക്കാനും സാധിക്കൂ. ലോഭവും കുറവൊന്നുമല്ല. നല്ല സാധനങ്ങള് കണ്ടാല് ഭക്ഷിക്കണം എന്ന ആഗ്രഹം വരുന്നു, ഇതിനെ ലോഭം എന്നു പറയുന്നു. ബാബ പറയുന്നു മായ എലിയെ പോലെയാണ് കടിക്കുന്നത്. ശാസ്ത്രങ്ങളിലും ഇങ്ങനെയുള്ള നിറയെ കഥകള് എഴുതിയിട്ടുണ്ട്. സന്യാസിമാര് പറയും ഈ ചിത്രങ്ങളെല്ലാം നിങ്ങളുടെ കല്പനകളാണ് എന്ന്. ബാബ ഓരോ കാര്യവും കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നു. നമ്മള് ചെയ്യുന്നതൊന്നും ബാബ അറിയുന്നില്ല എന്നു മനസ്സിലാക്കരുത്.
ബാബയ്ക്കറിയാം ഈ ലോകം എത്ര മോശമാണെന്ന്. അബലകളുടെ മേല് അത്യാചാരം തീര്ച്ചയായും ഉണ്ടാകണം. സ്വയത്തെ യുക്തിയോടെ സംരക്ഷിക്കണം, ഇല്ലായെങ്കില് പദവി നഷ്ടപ്പെടും. ഡ്രാമയനുസരിച്ച് ഇതെല്ലാം സംഭവിക്കണം. നമ്മള് മനസ്സിലാക്കി കൊടുക്കുന്നുണ്ട്, എന്നിട്ടും മനസ്സിലാക്കുന്നില്ലായെങ്കില് അവര് ദാസ ദാസിമാരായി തീരുന്നു, ചിലര് പ്രജകളായി തീരുന്നു. ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുള്ളതാണ്. എന്തു ചെയ്യാന് സാധിക്കും. ദരിദ്രരും സമ്പന്നരുമായ പ്രജകള് തീര്ച്ചയായും ഉണ്ടാകണം. ബാബ വരുന്നതും ഭാരതത്തില് തന്നെയാണ്, ഇതാണ് അപവിത്ര സ്ഥാന്. ബാബ വന്ന് മുഴുവന് ലോകത്തെയും പവിത്രസ്ഥാന് ആക്കുന്നു. ഭാരതത്തിനു തന്നെയാണ് മുഴുവന് വെണ്ണയും ലഭിക്കുന്നത്. കഥ എത്ര സഹജമാണ്, എന്നാല് ജ്ഞാന യോഗത്തിലിരിക്കുന്നതിന് വളരെ ധൈര്യം കാണിക്കണം. ശ്രീമത്തനുസരിച്ച് നടക്കുന്നില്ലായെങ്കില് പദവി ഭ്രഷ്ടമാകുന്നു. ബാബ നിര്ദ്ദേശം നല്കുന്നു- ഇങ്ങനെ ഇങ്ങനെയൊക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ എന്ന്. മനസ്സിലാക്കി കൊടുക്കുന്നവര് വളരെ വിവേകശാലികളായിരിക്കണം. കുട്ടികള്ക്ക് ബാബയോട് എത്ര സ്നേഹമുണ്ട്. എത്ര സ്നേഹത്തോടെ കുട്ടികള് എഴുതുന്നു- ഞങ്ങള് ശിവബാബയുടെ രഥത്തിനു വേണ്ടി സ്വറ്റര് അയക്കുന്നു എന്ന്. ശിവബാബ നമ്മുടെ പരിധിയില്ലാത്ത അച്ഛനാണ്. നമ്മളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കുന്നു. ബുദ്ധിയില് ആ ബാബയുടെ ഓര്മ്മയാണ് വരുന്നത്. ശിവബാബയുടെ രഥത്തിനു വേണ്ടി ഞങ്ങള് ടോളി അയക്കുന്നു. ശിവബാബയുടെ രഥത്തെ ഞങ്ങള് അലങ്കരിക്കുന്നു. ഏതുപോലെ ഹുസൈന് രാജാവിന്റെ കുതിരയെ അലങ്കരിക്കുന്നു. ഇതാണ് സത്യം സത്യമായ കുതിര. പതിത പാവനനായ ബാബ തന്നെയാണ് പാവനമാക്കുന്നത്. ബ്രഹ്മാവും സ്വയത്തിന്റെ അലങ്കാരം ചെയ്തു കൊണ്ടിരിക്കുന്നു. ബാബയെയും ഓര്മ്മിക്കുന്നു, തന്റെ പദവിയെയും ഓര്മ്മിക്കുന്നു. ഇവര് രണ്ടു പേരും പക്കാ ആണ്- ജ്ഞാന ജ്ഞാനേശ്വരി തന്നെ പിന്നീത് രാജ രാജേശ്വരി ആയിതീരുന്നു, അപ്പോള് തീര്ച്ചയായും അവരുടെ കുട്ടികളും ആകണം. പുരുഷാര്ത്ഥത്തിന്റെ നമ്പര് അനുസരിച്ചാണ് ആകുന്നത്.രാജയോഗത്തിലൂടെ രാജ രാജേശ്വരിയായി തീരുന്നു,അതും സേവനം ചെയ്യുന്നതിനനുസരിച്ച്. ബാബ സര്വ്വ യുക്തികളും പറഞ്ഞു തരുന്നുണ്ട്. ശരി
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയുടെ ആശീര്വാദം നേടുന്നതിന് ആജ്ഞാകാരിയാകണം. ദേഹിയഭിമാനിയാകുന്നതിന്റെ ആജ്ഞയെ പാലിക്കണം.
2) മായ എലിയെ പോലെയാണ്, ഇതില് നിന്നും സ്വയത്തെ സംരക്ഷിക്കണം. ലോഭം വയ്ക്കരുത്. പൂര്ണ്ണമായും ശ്രീമതമനുസരിച്ച് നടക്കണം
വരദാനം:-
ജ്ഞാനീ-യോഗീ ആത്മാവായിട്ടുണ്ട് ഇപ്പോള് ജ്ഞാന, യോഗത്തിന്റെ ശക്തിയെ പ്രയോഗത്തില് കൊണ്ടുവരുന്ന പ്രയോഗീ ആത്മാവാകൂ. ഏതുപോലെയാണോ സയസിന്റെ സാധനങ്ങളുടെ പ്രയോഗം ലൈറ്റിലൂടെ നടത്തുന്നത്. അതുപോലെ സൈലസിന്റെ ശക്തിയുടെ ആധാരവും ലൈറ്റാണ്. അവിനാശീ പരമാത്മാ ലൈറ്റ്, ആത്മീക ലൈറ്റ് ഒപ്പം-ഒപ്പം പ്രാക്റ്റിക്കല് സ്ഥിതിയും ലൈറ്റ്. അതുകൊണ്ട് എപ്പോള് എന്തെങ്കിലും പ്രയോഗിക്കാന് ആഗ്രഹിക്കുന്നു എങ്കില് പരിശോധിക്കൂ ലൈറ്റാണോ അല്ലയോ? അഥവാ സ്ഥിതിയും സ്വരൂപവും ലൈറ്റാണെങ്കില് പ്രയോഗത്തിന്റെ സഫലത ഉണ്ടാകും.
സ്ലോഗന്:-
ലൗലീന സ്ഥിതിയുടെ അനുഭവം ചെയ്യൂ : ത്യാഗിയും തപസ്വിയുമായ ആത്മാക്കള് സദാ ബാബയുടെ സ്നേഹത്തില് മഗ്നമായി കഴിയുന്നു. അവര് പ്രേമത്തിന്റെ സാഗരത്തില്, ജ്ഞാന, ആനന്ദ, സുഖ, ശാന്തിയുടെ സാഗരത്തില് ലയിച്ച് കഴിയുന്നു. ഇങ്ങനെ ലയിക്കുന്ന കുട്ടികള് തന്നെയാണ് സത്യമായ തപസ്വികള്. അവരില് നിന്ന് ഓരോ കാര്യത്തിന്റെയും ത്യാഗം സ്വതവേയുണ്ടാകുന്നു.
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!