07 December 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

December 7, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, ഹൃദയേശ്വരനായ പിതാവ് വന്നിരിക്കുകയാണ്, നിങ്ങള് മക്കളുടെ ഹൃദയം കവരാനായി അതിനാല് ശുദ്ധഹൃദയരാകൂ.

ചോദ്യം: -

സത്യയുഗീ പദവിയുടെ ആധാരം മുഖ്യമായും ഏത് കാര്യത്തിലാണ്?

ഉത്തരം:-

പവിത്രതയുടെ. മുഖ്യമായത് പവിത്രതയാണ്. സെന്ററില് ആരെല്ലാം വരുന്നുവോ അവര്ക്ക് മനസ്സിലാക്കി കൊടുക്കണം, അഥവാ പവിത്രമായി ജീവിക്കുന്നില്ലെങ്കില് ഈ ജ്ഞാനം ബുദ്ധിയില് ഇരിക്കില്ല. യോഗം അഭ്യസിച്ച് അഭ്യസിച്ച് അഥവാ പതിതമായി മാറുകയാണെങ്കില് എല്ലാം മണ്ണില്പോകും. അഥവാ ആര്ക്കെങ്കിലും പവിത്രമായി ജീവിക്കാന് കഴിയുന്നില്ലെങ്കില് അവര് ക്ലാസ്സില് വരേണ്ടതില്ല, ചിന്തിക്കേണ്ട കാര്യമില്ല. ആര് എത്രത്തോളം പഠിക്കുന്നുവോ പവിത്രമാകുന്നുവോ അത്രത്തോളം ധനവാനാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

അവസാനം ആ ദിനം ഇന്ന് വന്നു….

ഓം ശാന്തി. ആത്മീയ കുട്ടികള്ക്ക് അറിയാം ഇപ്പോള് പിന്നെയും ആ ദിനം വന്നിരിക്കുകയാണ്. ഏത് ദിനമാണ്? ഇത് കേവലം നിങ്ങള് കുട്ടികള്ക്കെ അറിയുകയുള്ളൂ ഭാരതത്തില് വീണ്ടും സ്വര്ഗ്ഗത്തിലെ ആദി സനാതന ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ് അര്ത്ഥം ലക്ഷ്മി നാരായണന്റെ രാജ്യത്തിന്റെ സ്ഥാപന നടക്കുകയാണ്. അതിനാല് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ഏത് പതിത പാവനനായ ബാബയെയാണോ വിളിക്കുന്നത് ആ അച്ഛന് വന്നിരിക്കുകയാണ്. ബാബ തന്നെയാണ് മുക്തിദാതാവ്, വഴികാട്ടി അഥവാ ദുഖത്തെ ഹരിച്ച് സുഖം നല്കുന്നവയാള്. ഒരിക്കല് മുക്തമാക്കിയിട്ട് പിന്നെ എങ്ങനെയാണ് കുടുങ്ങുന്നത്. ഇത് ആര്ക്കും അറിയില്ല. ഇങ്ങനെയുള്ള കല്ലുബുദ്ധികളായ മനുഷ്യര്ക്ക് മനസ്സിലാക്കി കൊടുക്കണമെങ്കില് എത്ര പരിശ്രമം ചെയ്യേണ്ടി വരും. നോക്കൂ എങ്ങനെയുള്ള ജോലിയാണ് നല്കിയിരിക്കുന്നത്? അഴുക്ക് പിടിച്ച പഴയ വസ്ത്രത്തെ ശുദ്ധമാക്കാനാണ് വന്നിരിക്കുന്നത്. ആത്മാവും ശരീരവും രണ്ടും പവിത്രമായിരുന്നത് ദേവതകളുടേതാണ്. രാവണന്റെ രാജ്യത്തില് പവിത്രമായ ശരീരം ആര്ക്കും ഉണ്ടാകില്ല. ശരീരം പതിതമാണ്. ഈ കാര്യങ്ങളെ ആര്ക്കും അറിയില്ല. ചില ആത്മാക്കളിലുള്ള പവിത്രത പ്രഭാവമെല്ലാം ചെയ്യുന്നുണ്ടാകാം പക്ഷെ അവര്ക്കും പതിതമാകണം. പരിധിയില്ലാത്ത അച്ഛന് പതിത പാവനന് പറയുകയാണ് – ഈ പഞ്ച വികാരങ്ങള് ചെകുത്താനാണ്, ഇതിനെ ഉപേക്ഷിക്കൂ. അഥവാ എന്നെ അംഗീകരിക്കുന്നില്ലെങ്കില് നിങ്ങളെ ധര്മ്മരാജന് ബുദ്ധിമുട്ടിക്കും. നിങ്ങള് സര്വ്വശക്തിവാന്റെ നിര്ദേശത്തെ അംഗീകരിക്കുന്നില്ലെങ്കില് ധര്മ്മരാജന് വളരെ കടുത്ത ശിക്ഷ നല്കും. പാവനമാക്കുന്നതിനാണ് ബാബ വന്നിരിക്കുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് പാവനമായ ദേവി ദേവതകളായിരുന്നു, ഇപ്പോള് പതിതമായി മാറി. അതിനാല് ഇപ്പോള് ഉടനെ അതിനെ ഉപേക്ഷിക്കണം. ദേഹാഭിമാനവും ചെകുത്താന്റെ മതമാണ്, അതും ഉപേക്ഷിക്കണം. ആദ്യ നമ്പറിലുള്ള വികാരം ഉപേക്ഷിക്കണം. ആ ദിനവും വരും ആ സമയത്ത് ഒരു പതിതര്ക്കും ബാബയോടൊപ്പം ഈ സഭയില് ഇരിക്കാന് സാധിക്കില്ല. ആരെയും അനുവദിക്കില്ല. അഴുക്കുകളെ പുറത്ത് കളയൂ. ഇന്ദ്രസഭയിലേക്ക് വരാന് അനുവാദം ലഭിക്കുകയില്ല. പിന്നെ ആര് എത്ര തന്നെ കോടിപതിയാണെങ്കിലും എന്തു തന്നെയായാലും, സഭയില് വരാന് സാധിക്കില്ല. പുറത്ത് വേണമെങ്കില് അവര്ക്ക് മനസ്സിലാക്കി കൊടുക്കും, എന്നാല് ബാബയുടെ സഭയിലേക്ക് പ്രവേശിക്കാന് സാധിക്കില്ല. ഇപ്പോഴാണെങ്കില് മിലനത്തിനായി പ്രവേശിപ്പിക്കുന്നുണ്ട് എന്നാല് അവസാനം പ്രവേശനം ഉണ്ടാവില്ല. ഇപ്പോഴും ബാബ കേള്ക്കുന്നുണ്ട്, ആരെങ്കിലും പതിതമായവര് വന്ന് ഇരിക്കുകയാണെങ്കില് ബാബക്ക് അത് ഇഷ്ടമാകുകയില്ല. ഇങ്ങനെ ധാരാളം പേര് ഒളിഞ്ഞു വന്നു ഇരിക്കുന്നുണ്ട്. അങ്ങനെയുള്ളവര്ക്ക് വളരെ ശിക്ഷ അനുഭവിക്കേണ്ടി വരും. ക്ഷേത്രങ്ങള്, തീര്ത്ഥാടനങ്ങളില്ലെല്ലാം പോയി സ്നാനം ചെയ്ത് പോകാറുണ്ട്. സ്നാനം ചെയ്യാതെ ആരും പോവില്ലല്ലോ. അതെല്ലാം സ്ഥൂലമായ സ്നാനം. ഇത് ജ്ഞാനത്തിന്റെ സ്നാനമാണ്, ഇതിലും ശുദ്ധമാകണം. ആരെങ്കിലും മാംസം കഴിക്കുന്നവരാണെങ്കില് അവര്ക്കും പ്രേവേശനം ഉണ്ടാകില്ല. സമയം വരുമ്പോള് ബാബ കര്ശനമാകും. ലോകത്തില് നോക്കൂ ഭക്തിയുടെ ഘോഷം എത്രയാണ്. ആരാണോ കൂടുതല് ശാസ്ത്രം പഠിക്കുന്നത് അവര് ശാസ്ത്രിയെന്ന പദവിയെല്ലാം നേടുന്നുണ്ട്. നിങ്ങള് ഇപ്പോള് സംസ്കൃതമെല്ലാം പഠിച്ച് എന്തു ചെയ്യാനാണ്? ഇപ്പോള് ബാബ പറയുന്നത് എല്ലാം മറക്കൂ, കേവലം ഒരു ബാബയെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പവിത്രമായി വിഷ്ണു പുരിയുടെ അധികാരിയാകും. എപ്പോഴാണോ ഈ കാര്യത്തെ നല്ല രീതിയില് മനസ്സിലാക്കുന്നത് അപ്പോള് ഈ ശാസ്ത്രമെല്ലാം മറക്കും. വക്കീലെല്ലാം ആയി തീരുന്ന പഠിപ്പിനെക്കാളെല്ലാം, ഇത് ഉയര്ന്ന പഠിപ്പാണ്. ജ്ഞാനസാഗരനായ പരമാത്മാവ് വന്ന് പഠിപ്പിക്കുന്നത്. വിളിക്കുന്നുമുണ്ട് പതിത പാവനാ വരൂ എന്ന്. പക്ഷെ ഇത് അറിയില്ല ഞങ്ങള് പതിതരാണ്. ബാബയാണെങ്കില് ഇത് മനസ്സിലാക്കി തരുകയാണ് -സത്യയുഗത്തെയാണ് രാമരാജ്യം എന്ന് പറയുന്നത്. കലിയുഗമാണ് രാവണരാജ്യം. ഈ സമയത്ത് എല്ലാവരും പതിതമാണ്, പാവനദേവീദേവതകള് ക്ഷേത്രങ്ങളില് പൂജിക്കപ്പെടുന്നു, അവരുടെ മുന്നില് പതിതമായവര് പോയി കുമ്പിടാറുണ്ട്. ഇതില് നിന്നും തെളിയുകയാണ് അവര് പവിത്രതയില് വളരെ ഉയര്ന്നവരായിരുന്നു. സന്യാസിമാരെക്കാളും ഉയര്ന്നവരായിരുന്നു. സന്യാസിമാരുടെ ക്ഷേത്രങ്ങളൊന്നും ഉണ്ടാക്കാറില്ലല്ലോ. തമോപ്രധാനമായ ഭക്തിയിലേക്ക് വന്നപ്പോഴാണ് അവരുടെ ചിത്രമെല്ലാം വെക്കാന് ആരംഭിച്ചത്. ഇതിനെയാണ് തമോപ്രധാന ഭക്തി എന്നു പറയുന്നത്. മനുഷ്യരുടെ പൂജയും പഞ്ച തത്ത്വങ്ങളുടെ പൂജയും. എപ്പോഴാണോ സതോപ്രധാന ഭക്തി ഉണ്ടായിരുന്നത് അപ്പോള് ഒരു ബാബയുടെ മാത്രം പൂജയാണ് ഉണ്ടായിരുന്നത്. അതിനെയാണ് അവ്യഭിചാരി ഭക്തി എന്നു പറയുന്നത്. ബാബ തന്നെയാണ് ദേവതകളെ അങ്ങനെയാക്കി മാറ്റിയത്. അതിനാല് ഒരാളുടെ പൂജയാണ് നടക്കേണ്ടതും. പക്ഷെ ഈ ഡ്രാമയും ഉണ്ടാക്കപ്പെട്ടതാണ്. സതോപ്രധാനം സതോ രജോ തമോവിലേക്ക് വരുക തന്നെ വേണം. ഇവിടെയും അങ്ങനെയാണ്. ചിലര് സതോപ്രധാനമാകുന്നു, ചിലര് സതോ, ചിലര് രജോ ചിലര് തമോ.

സത്യയുഗത്തില് ഫസ്റ്റ് ക്ലാസ്സ് ശുദ്ധി ഉണ്ടായിരിക്കും. അവിടെ ശരീരത്തിന് ഒരു വിലയും ഉണ്ടാകില്ല. വൈദ്യുതി ശ്മശാനത്തില് വെക്കുന്നതിലൂടെ ശരീരം ഇല്ലാതാകും. ചിതാഭസ്മം നദിയിലൊന്നും ഒഴുക്കില്ല, ആരും ശരീരത്തെ എടുത്ത് എവിടേക്കും കൊണ്ടു പോവില്ല. ഇതുപോലെയുള്ള ബുദ്ധിമുട്ടിന്റെ കാര്യമില്ല. വൈദ്യുതിയില് വെച്ചു, ശരീരം ഇല്ലാതായി. ഇവിടെ മനുഷ്യന് ശരീരത്തിനു പുറകെ എത്രയാണ് കരയുന്നത്, ഓര്മ്മിച്ചു കൊണ്ടിരിക്കുന്നു, ബ്രാഹ്മണരെ കഴിപ്പിക്കുന്നു, അവിടെ ഇതു പോലെയൊരു കാര്യമുണ്ടാകില്ല. ബുദ്ധി ഉപയോഗിച്ചറിയേണ്ട കാര്യങ്ങളാണ്. അവിടെ എന്തെന്തെല്ലാം ഉണ്ടാകും. സ്വര്ഗ്ഗമല്ലേ പിന്നെന്താണ്! ഇത് തന്നെയാണ് നരകം, അസത്യമായ ഖണ്ഡം. അതാണ് പാടപ്പെട്ടിരിക്കുന്നത് അസത്യമായ ശരീരം, അസത്യമായ മായ എന്നെല്ലാം. ഗവണ്മെന്റ് പറയുന്നുണ്ട് ഗോഹത്യ അവസാനിപ്പിക്കൂ. അവര്ക്ക് എഴുതണം – ആദ്യം ഇതാണ് ഏറ്റവും വലിയ ഹത്യ, പരസ്പരം കാമ വികാരം പ്രയോഗിക്കുന്നത് അവസാനിപ്പിക്കൂ. ഈ കാമം മഹാശത്രുവാണ്. ആദി മദ്ധ്യ അന്ത്യം ദുഃഖമാണ് നല്കുന്നത്, അതിനെ വിജയിക്കണം. നിങ്ങള് പവിത്രമാകൂ എങ്കില് പവിത്ര ലോകത്തിന്റെ അധികാരിയാകും. അവിടെ ദേവതകളുടെ പുതുരക്തമായിരിക്കും. അവര് പറയുന്നു – കുട്ടികളുടേത് പുതുരക്തമാണ്. ഇവിടെ എവിടെ നിന്നാണ് പുതുരക്തം വരുന്നത്. ഇവിടെ പഴയ രക്തമാണ് ഉള്ളത്. സത്യയുഗത്തില് എപ്പോഴാണോ പുതിയ ശരീരം കിട്ടുന്നത് അപ്പോള് പുതിയ രക്തമുണ്ടായിരിക്കും. ഈ ശരീരം പഴയതാണ് അതുകൊണ്ട് രക്തവും പഴയതാണ്. ഇപ്പോള് ഇതിനെ ഉപേക്ഷിക്കുകയും പാവനമാവുകയും വേണം. ബാബക്കല്ലാതെ അങ്ങനെയാക്കാന് വേറെയാര്ക്കും സാധിക്കില്ല. എല്ലാവരുടെ ധര്മ്മവും വെവ്വേറെയാണ്. ഓരോരുത്തര്ക്കും തന്റെ ധര്മ്മത്തിന്റെ ശാസ്ത്രം പഠിക്കുകയും വേണം. സംസ്കൃതത്തില് മുഖ്യമായത് ഗീതയാണ്. ബാബ പറയുകയാണ് ഞാന് സംസ്കൃതമൊന്നും പഠിപ്പിക്കുന്നില്ല. ഈ ബ്രഹ്മാവിന് അറിയുന്ന ഭാഷയെന്തോ അതിലാണ് ഞാനും നിങ്ങള്ക്ക് മനസ്സിലാക്കി തരുക. ഞാന് അഥവാ സംസ്കൃതത്തില് മനസ്സിലാക്കി തന്നാല് ഈ കുട്ടികള് എങ്ങനെയാണ് മനസ്സിലാക്കുക. ഇത് ദേവതകളുടെ ഭാഷയൊന്നുമല്ല. ചിലപ്പോഴെല്ലാം പെണ്കുട്ടികള് വന്ന് അവിടുത്തെ ഭാഷ പറയാറുണ്ട്. ഈ ഭാഷകള് പഠിക്കുന്നതിലൂടെ ശരീര നിര്വ്വണാര്ത്ഥം എന്തെങ്കിലും ലക്ഷങ്ങളോ, കോടികളോ സമ്പാദിക്കാം. ഇവിടെ നിങ്ങള് എത്ര സമ്പാദ്യമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് നമ്മള് മഹാരാജാവും മഹാറാണിയുമാകും. എത്രത്തോളം പഠിക്കുന്നോ അത്രത്തോളം ധനവാനാകും. ദരിദ്രനും ധനവാനും തമ്മില് വ്യത്യാസം ഉണ്ടാകുമല്ലോ. മുഴുവന് ആധാരവും പവിത്രതയിലാണ്. സെന്ററില് ആരാണോ വരാറുള്ളത് അവര്ക്ക് മനസ്സിലാക്കി കൊടുക്കണം അഥവാ പവിത്രമായി ജീവിക്കുന്നില്ലെങ്കില് ബുദ്ധിയില് ജ്ഞാനം ഇരിക്കില്ല. 5-7 ദിവസവും വന്ന് പിന്നെ പതിതമാകുന്നുവെങ്കില് ജ്ഞാനം ഇല്ലാതായി. യോഗം അഭ്യസിച്ച് അഭ്യസിച്ച് പതിതമായാല് എല്ലാം മണ്ണില് ഇല്ലാതാകും. അഥവാ ആര്ക്കെങ്കിലും പവിത്രമായി മാറാന് കഴിയില്ലെങ്കില് വരാതിരിക്കൂ. ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. ജന്മജന്മാന്തരങ്ങളുടെ പാപഭാരം ശിരസ്സിലുണ്ട്. ഓര്മ്മയിലൂടെ അല്ലാതെ ഇത് എങ്ങനെ ഇറങ്ങും. പാടപ്പെട്ടിട്ടുണ്ട് – സെക്കന്റില് ജീവന്മുക്തി. എന്താണോ ബാബ പറയുന്നത് അത് ചെയ്യണം. മുഴുവന് ലോകവും വിളിക്കുന്നുണ്ട് അല്ലയോ പതിതപാവനാ വരൂ, ഞങ്ങള് പതിതമാണ,് പക്ഷെ ആരും പാവനമായി മാറുന്നതേയില്ല. അതിനാല് ആര്ക്കും തിരിച്ച് പോകാനും സാധിക്കില്ല. ആ മനുഷ്യരാണെങ്കില് ബ്രഹ്മത്തെ പരമാത്മാവാണ് എന്നു മനസ്സിലാക്കി ഓര്മ്മിക്കുകയാണ്. പരമാത്മാവ് എന്താണ് എന്ന ജ്ഞാനം പോലും ഇല്ല. ബ്രഹ്മം പരമാത്മാവല്ല. ബ്രഹ്മത്തില് പോയി ആര്ക്കും ലയിക്കാന് സാധിക്കില്ല. എന്നാലും പുനര്ജന്മം എടുക്കണം കാരണം ആത്മാവ് അവിനാശിയാണ്. അവര് മനസ്സിലാക്കുന്നത് ബുദ്ധന് തിരികെ പോയി എന്നാണ്. പക്ഷെ അദ്ദേഹം എന്താണോ സ്ഥാപന ചെയ്തത് അതിനെ പാലിക്കുകയും വേണം ഇല്ലെങ്കില് പാലന ആരാണ് ചെയ്യുക, എങ്ങനെ തിരിച്ചു പോകാന് സാധിക്കും. ഞങ്ങള് മുക്തിയിലേക്ക് പോയി ഇരിക്കാം എന്നൊന്നും നിങ്ങള് പറയില്ല. നിങ്ങള്ക്ക് അറിയാം തന്റെ ധര്മ്മത്തിന്റെ സ്ഥാപനയാണ് ചെയ്തുകൊണ്ടിരിക്കുന്നത് പിന്നെ പാലനയും ചെയ്യും. അത് പാവനമായ ധര്മ്മമായിരുന്നു ഇപ്പോള് പതിതമായി മാറി. ആരാണോ ഈ ധര്മ്മത്തിലേത് അവരാണ് വരുക. ഇപ്പോള് ആ തൈ നട്ടു പിടിപ്പിക്കുകയാണ്. ഏറ്റവും മധുരത്തിലും മധുരമായ വൃക്ഷം ദേവി ദേവതാധര്മത്തിന്റേതാണ്. ഇപ്പോള് അതിന്റെ സ്ഥാപനയുടെ കാര്യം നടന്നു കൊണ്ടിരിക്കുകയാണ്. ശാസ്ത്രങ്ങള് എന്തെല്ലാം ഉണ്ടാക്കിയിട്ടുണ്ടോ അതെല്ലാം ഭക്തി മാര്ഗ്ഗത്തിലേതാണ്. മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്ന ബാബയുടെ മഹിമ തന്നെയാണ് ഉള്ളത്. അതിനാല് ഇങ്ങനെയാക്കി മാറ്റുന്ന ബാബയെ എത്ര നല്ല രീതിയില് ഓര്മ്മിക്കണം. ഇതും അറിയാം ഡ്രാമ അനുസരിച്ച് ഭക്തി മാര്ഗ്ഗവും നടക്കണം. വാസ്തവത്തില് സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരു ബാബയാണ്. അതിനാല് ഒരു ബാബയുടെ പൂജ ചെയ്യുക തന്നെ വേണം. സതോപ്രധാനമായിരുന്ന ദേവതകള് 84 ജന്മങ്ങള് എടുത്ത് തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് വീണ്ടും സതോപ്രധാനമാകണം, ബാബയുടെ ഓര്മ്മയിലൂടെയല്ലാതെ ആകില്ല. ആക്കാനുള്ള ശക്തിയും ബാബയ്ക്കല്ലാതെ ആര്ക്കുമില്ല, ഓര്മ്മിക്കേണ്ടതും ഒരാളെ തന്നെയാണ്. ഇത് അവ്യഭിചാരി ഓര്മ്മയാണ്. അനേകരെ ഓര്മ്മിക്കുന്നത് വ്യഭിചാരിയാണ്. എല്ലാ ആത്മാക്കള്ക്കും അറിയാം ശിവന് നമ്മുടെ പിതാവാണ് അതിനാല് എല്ലാ ഭാഗത്തും എവിടെ നോക്കിയാലും ശിവന്റെ പൂജ ചെയ്യുന്നുണ്ട്. ദേവി ദേവതകളുടെ മുന്നിലും ശിവനെ വെക്കുന്നുണ്ട്. വാസ്തവത്തില് ഈ ദേവി ദേവതകള് പൂജയൊന്നും ചെയ്യുന്നില്ല. പാട്ടുമുണ്ട്- ദുഃഖത്തില് എല്ലാവരും ഓര്മ്മിക്കും, സുഖത്തില് ആരും ഓര്മ്മിക്കില്ല. പിന്നെ ദേവി ദേവതകള് എങ്ങനെയാണ് പൂജ ചെയ്യുക! അങ്ങനെയുള്ള അസത്യമായ മഹിമകളൊന്നും കാണിക്കരുത്. ശിവബാബയെ അറിയുന്നതു പോലും ഇല്ലെങ്കില് പിന്നെ എങ്ങനെയാണ് ഓര്മ്മിക്കുക. അതിനാല് ആ ചിത്രം എടുത്തു മാറ്റണം ബാക്കി പൂജ ചെയ്യുന്നവരെ ഒറ്റക്കിരീടമുള്ളവരായി കാണിക്കണം. സാധുസന്യാസിമാര്ക്കൊന്നും പ്രകാശത്തിന്റെ കിരീടമില്ല അതിനാല് ബ്രാഹ്മണര്ക്കും പ്രകാശത്തിന്റെ കിരീടം കാണിക്കാന് സാധിക്കില്ല. ആര്ക്കാണോ ജ്ഞാനത്തില് പൂര്ണ്ണ ശ്രദ്ധയുള്ളത് അവര് തിരുത്തലുകള് ചെയ്തുകൊണ്ടിരിക്കും. കുറ്റമറ്റവരായി ആരും തീര്ന്നിട്ടില്ല. തെറ്റുകള് സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. ത്രിമൂര്ത്തിയുടെ ചിത്രം എത്ര നല്ലതാണ്. ഇത് ബാബയാണ്, ഇത് ദാദയാണ്. ബാബ പറയുകയാണ് നിങ്ങള് എന്നെ ഓര്മ്മിക്കൂ എങ്കില് ഇതുപോലെയാകും. ദേഹിഅഭിമാനിയാകണം. ആത്മാവ് പറയുകയാണ്- എന്റേത് ഒരു ബാബ മാത്രമാണ്, വേറെ ആരോടും മമത്വം ഇല്ല എന്ന്. നാം ഇവിടെ ഇരുന്നു കൊണ്ടും ശാന്തിധാമത്തിനേയും സുഖധാമത്തിനേയും ഓര്മ്മിക്കുന്നു. ഇപ്പോള് ദുഃഖധാമത്തെ ഉപേക്ഷിക്കണം. പക്ഷെ ഏതുവരെ നമ്മുടെ പുതിയ വീട് പണി പൂര്ത്തിയാകുന്നില്ലയോ അതു വരെ പഴയ വീട്ടില് തന്നെ കഴിയണമല്ലോ. പുതിയ വീട്ടിലേക്ക് പോകാന് യോഗ്യരാകണം. ആത്മാവ് പവിത്രമായി പോവുകയാണെങ്കില് വീട്ടിലേക്ക് പോകും. എത്ര സഹജമാണ്. മുഖ്യമായ കാര്യം മനസ്സിലാക്കണം പരമാത്മാവ് ആരാണ്, ഈ ദാദാ ആരാണ്. ബാബ ഇദ്ദേഹത്തിലൂടെയാണ് സമ്പത്ത് തരുന്നത്. ബാബ പറയുകയാണ് കുട്ടികളെ മന്മനാഭവ. എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പാവനമായ ദേവതകളാകും സത്യയുഗത്തില്. ബാക്കി എല്ലാവരും ആ സമയത്ത് മുക്തിധാമത്തിലായിരിക്കും. സര്വ്വ ആത്മാക്കളേയും മുക്തി ധാമത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നതും ബാബയാണ്. ഇത് എത്ര സഹജമാണ്. കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം. ഹൃദയത്തിന് വളരെ ശുദ്ധി ഉണ്ടായിരിക്കണം. പറയുന്നുണ്ട് – ഹൃദയം ശുദ്ധമാണെങ്കില് ഭഗവാന് പ്രത്യക്ഷമാകും. ആത്മാവിലെ ഹൃദയമാണ്. ആത്മാക്കള്ക്ക് സത്യമായ ഹൃദയേശ്വരന് ബാബയാണ്. ഹൃദയം കവരുന്ന ഹൃദയേശ്വരനും ബാബയാണ്. ബാബ വരുന്നതേ സര്വ്വരുടേയും മനം കവരാനാണ്. സര്വ്വരുടേയും ഹൃദയത്തെ സംഗമയുഗത്തില് ബാബ എടുക്കുകയാണ്. ആത്മാക്കളുടെ ഹൃദയത്തെ സ്വീകരിക്കുന്ന പരമാത്മാവ്. മനുഷ്യരുടെ മനം കവരുന്നത് മനുഷ്യര് തന്നെയാണ്. രാവണ രാജ്യത്തില് എല്ലാവരും പരസ്പരം മനസ്സിനെ മോശമാക്കുന്നവരാണ്.

നിങ്ങള് കുട്ടികള്ക്ക് കല്പം മുമ്പും ഈ ത്രിമൂര്ത്തിയുടെ ചിത്രത്തില് മനസ്സിലാക്കി തന്നിട്ടുണ്ട് അതുകൊണ്ടാണല്ലോ ഇപ്പോഴും ഉണ്ടാക്കിയിരിക്കുന്നത് അതിനാല് തീര്ച്ചയായും മനസ്സിലാക്കി കൊടുക്കണം. ഇപ്പോള് എത്ര ചിത്രങ്ങളാണ് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത്. ഏണിപ്പടി എത്ര നല്ല ചിത്രമാണ്. എന്നിട്ടും മനസ്സിലാക്കുന്നില്ല. അല്ലയോ ഭാരതവാസികളേ നിങ്ങളാണ് 84 ജന്മങ്ങള് എടുത്തവര്. ഇത് അന്തിമ ജന്മമാണ്. നമ്മള് ശുഭമാണ് പറയുന്നത്. നിങ്ങള് എന്തിനാണ് ഞങ്ങള് 84 ജന്മങ്ങള് എടുത്തിട്ടില്ല എന്നു പറയുന്നത്, അപ്പോള് നിങ്ങള്ക്ക് സ്വര്ഗ്ഗത്തിലേക്ക് വരാനും സാധിക്കില്ല എങ്കിലും നരകത്തില് വരും. സ്വര്ഗ്ഗത്തിലേക്ക് വരാന് ആഗ്രഹിക്കുന്നില്ല. ഭാരതം തന്നെ സ്വര്ഗ്ഗമാകണം. ഇത് മനസ്സിലാക്കേണ്ട കണക്കാണ്. മഹാരഥികള്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. സേവനം ചെയ്യുന്നതിന് ഉത്സാഹം ഉണ്ടാകണം. എനിക്ക് പോയി ആര്ക്കെങ്കിലും ദാനം കൊടുക്കണം. ധനം ഇല്ലെങ്കില് ദാനം കൊടുക്കുന്നതിന്റെ ചിന്ത പോലും ഉണ്ടാകില്ല. ആദ്യം ചോദിക്കണം ഏത് ആഗ്രഹം വെച്ചിട്ടാണ് വന്നിരിക്കുന്നത്. ഇവിടെ ദര്ശനത്തിന്റെ കാര്യമൊന്നുമില്ല. പരിധിയില്ലാത്ത ബാബയില് നിന്നും പരിധിയില്ലാത്ത സുഖം നേടണം. രണ്ട് അച്ഛന്മാരുണ്ടല്ലോ. പരിധിയില്ലാത്ത അച്ഛനെയാണ് സര്വ്വരും ഓര്മ്മിക്കുന്നത്. പരിധിയില്ലാത്ത അച്ഛനില് നിന്നും പരിധിയില്ലാത്ത സമ്പത്ത് എങ്ങനെയാണ് പ്രാപ്തമാകുന്നത് എന്നത് വന്ന് മനസ്സിലാക്കൂ. ഇതും മനസ്സിലാക്കുന്നവരേ മനസ്സിലാക്കുകയുള്ളൂ. രാജ്യാധികാരി ആകുന്നവരാണെങ്കില് പെട്ടെന്ന് മനസ്സിലാക്കും. ബാബ പറയുകയാണ് വീട്ടില് കഴിഞ്ഞും ജോലി കാര്യങ്ങള് ചെയ്തും കേവലം ബാബയെ ഓര്മ്മിക്കൂ. എങ്കില് ഓര്മ്മിക്കുന്നതിലൂടെ തന്നെ പാപം ഇല്ലാതാകും. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരിക്കലും പരസ്പരം ആരുടെ ഹൃദയവും ചീത്തയാക്കരുത്. സേവനം ചെയ്യുന്നതിനുള്ള ഉത്സാഹം ഉണ്ടാകണം. ജ്ഞാന ധനം ഉണ്ടെങ്കില് തീര്ച്ചയായും ദാനം ചെയ്യണം.

2) പുതിയ വീട്ടിലേക്ക് പോകുന്നതിന് വേണ്ടി സ്വയത്തെ യോഗ്യരാക്കണം. ആത്മാവിനെ ഓര്മ്മയുടെ ശക്തിയിലൂടെ പാവനമാക്കണം.

വരദാനം:-

ആരാണോ അലങ്കാരി അവര് ഒരിക്കലും ദേഹഅഹങ്കാരി ആകുക സാധ്യമല്ല. നിരാകാരിയും അലങ്കാരിയുമായിരിക്കുക- ഇതാണ് മന്മനാഭവ, മധ്യാജി ഭവ. ഇങ്ങനെ സദാ സ്വസ്ഥിതിയിലിരിക്കുമ്പോള് സര്വ പരിതസ്ഥിതികളെയും സഹജമായി മറികടക്കുന്നു, ഇതിലൂടെ അനേകം പഴയ സ്വഭാവങ്ങള് സമാപ്തമാകുന്നു. സ്വയം ആത്മാവിന്റെ ഭാവം കാണുമ്പോള് ഭാവസ്വഭാവത്തിന്റെ കാര്യങ്ങള് സമാപ്തമാകുന്നു. അഭിമുഖീകരിക്കാനുള്ള സര്വ ശക്തികളും സ്വയത്തിലേക്കു വരുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top