07 August 2021 Malayalam Murli Today | Brahma Kumaris
Read and Listen today’s Gyan Murli in Malayalam
6 August 2021
Morning Murli. Om Shanti. Madhuban.
Brahma Kumaris
ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.
മധുരമായ കുട്ടികളെ- എല്ലാവര്ക്കും ഈ സന്ദേശം നല്കൂ, ദേഹസഹിതം ദേഹത്തിന്റെ എല്ലാ ധര്മ്മങ്ങളെയും മറന്ന് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, അപ്പോള് എല്ലാ ദു:ഖങ്ങളും ദൂരെയാകും.
ചോദ്യം: -
നിങ്ങള് കുട്ടികള്ക്ക് ഏതു കാര്യത്തില് ബാബയെ ഫോളോ ചെയ്യണം?
ഉത്തരം:-
ഈ ബ്രഹ്മാവ് തന്റേതെല്ലാം ഈശ്വരാര്പ്പണം ചെയ്ത് പൂര്ണ്ണമായും ട്രസ്റ്റിയായി മാറി, ഇപ്രകാരം ട്രസ്റ്റിയായിട്ടിരിക്കൂ. ഒരിക്കലും അനാവശ്യമായ ചെലവ് ചെയ്ത് പാപാത്മാക്കള്ക്ക് നല്കരുത്. തന്റേതായതിനെയെല്ലാം ഈശ്വരീയ സേവനത്തില് അര്പ്പിക്കൂ. പൂര്ണ്ണമായും ട്രസ്റ്റിയായി മാറൂ, ബാബയുടെ ശ്രീമതപ്രകാരം നടന്നുകൊണ്ടിരിക്കൂ. ഏതു കുട്ടി എത്രത്തോളം ശ്രീമതപ്രകാരം നടക്കുന്നുണ്ടെന്ന് ബാബ കാണുന്നുണ്ട്.
♫ ശ്രദ്ധിക്കൂ മുരളി (audio)➤
ഗീതം:-
അങ്ങ് സ്നേഹ സാഗരനാണ്…..
ഓം ശാന്തി. കുട്ടികള് ഗീതം കേട്ടില്ലേ. ബാബാ ഞങ്ങള് എവിടെ നിന്നാണ് വന്നത്, എപ്പോഴാണ് വന്നത്, തിരിച്ചുപോകുവാനുള്ള വഴി എങ്ങനെ മറന്നു? ഈ ഡ്രാമ കാതില് കേള്പ്പിച്ചു തന്നാലും. ഞാന് ആരാണ്, എവിടെ നിന്നാണ് വന്നത്, പിന്നീട് എവിടേയ്ക്ക് പോയി. ഈ ജ്ഞാനത്തിന്റെ ഒരു തുള്ളി നല്കൂ, എന്തുകൊണ്ടെന്നാല് ജഞാനസാഗരനാണല്ലോ. ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് എവിടെ വസിക്കുന്നവരാണ്? പിന്നീട് ബാബയേയും സ്വര്ഗത്തേയും എങ്ങനെ മറന്നു, എങ്ങനെ ഇവിടെ വന്ന് ദു:ഖിയായി – ഈ രഹസ്യം കാതുകളില് കേള്പ്പിച്ചാലും. ഇപ്പോള് ബാബ ജ്ഞാനസാഗരനും പവിത്രതയുടെ സാഗരനുമാണ്, പ്രേമസാഗരനുമാണ്. ശാന്തിയുടേയും സുഖത്തിന്റെയും സമ്പത്തിന്റെയും സാഗരന് കൂടിയാണ്. ഇപ്പോള് പരിധിയില്ലാത്ത ബാബയിലൂടെ ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കി. ആദിയില് എവിടെ നിന്നാണ് വന്നത്, പിന്നീട് മധ്യത്തില് എന്തു സംഭവിച്ചു, വഴി മറന്ന് ദു:ഖിതരായിമാറി. ഇപ്പോള് വീണ്ടും ബാബയോട് പറയുകയാണ്, ബാബാ ഞങ്ങള്ക്ക് വഴി പറഞ്ഞു തരൂ. ഞങ്ങള്ക്ക് തന്റെ സുഖ ധാമത്തിലേക്കും ശാന്തി ധാമത്തിലേക്കും പോകണം. ബാബ തന്നെയാണ് ഇരുന്ന് മനസ്സിലാക്കി തരുന്നത്- നിങ്ങള് ആദിയില് ആരായിരുന്നു, പിന്നീട് മധ്യത്തില് എന്തുണ്ടായി. എങ്ങനെയാണ് ഭക്തിമാര്ഗം ആരംഭിച്ചത്, അന്തിമത്തില് എന്തു സംഭവിച്ചു, ഈ ആദിമധ്യ അന്ത്യത്തിന്റെ രഹസ്യം ഇപ്പോള് ബുദ്ധിയില് ഇരിക്കുന്നുണ്ട്. ഇത് ഡ്രാമയാണല്ലോ. ഇതു മനുഷ്യര്ക്ക് തീര്ച്ചയായും അറിയണം, എന്തുകൊണ്ടെന്നാല് എല്ലാവരും അഭിനേതാക്കളാണ്. നമ്മള് എല്ലാ ആത്മാക്കളും നിരാകാരി ശാന്തിലോകത്തില് നിന്നുമാണ് വന്നതെന്ന് അറിയാം. ഇത് ശബ്ദത്തിന്റെ ധാമമാണ്. മൂലവതനം, സൂക്ഷ്മ വതനം , പിന്നീടാണ് സ്ഥൂല വതനം. വീണ്ടും മൂലവതനത്തില് നിന്നും ആത്മാക്കള് ശബ്ദത്തിന്റെ ലോകത്തില് വരുന്നു, ശരീരത്തെ ധാരണചെയ്ത് പാര്ട്ട് അഭിനയിക്കുന്നു. ആത്മാവിന്റെ നിവാസസ്ഥാനം ശാന്തീധാമമാണ്. ഈ കാര്യങ്ങളൊന്നും ലോകത്തിലുള്ള ഒരാള്ക്കും അറിയുകയില്ല. ജ്ഞാനസാഗരനായ ബാബ തന്നെ വന്നാണ് മനസ്സിലാക്കി തരുന്നത്. ജ്ഞാനസാഗരനെന്ന് പറയുന്നത് പാരലൗകിക പരംപിതാ പരമാത്മാവിനെയാണെന്ന് ഇപ്പോള് മനസ്സിലാക്കി തരികയാണ്. മനുഷ്യനെ പറയാന് സാധിക്കുകയില്ല. ഈ മഹിമ കേവലം ഒരു ബാബയ്ക്കുമാത്രമുള്ളതാണ് മറ്റാര്ക്കും ബാബയെ അറിയുക തന്നെയില്ല. ഇപ്പോള് വിനാശത്തിന്റെ സമയമാണ്. പാടാറുണ്ട് വിനാശകാലെ വിപരീത ബുദ്ധിയുള്ളവര് യൂറോപ്പ് വാസികളാണ്… ഇപ്പോള് ബാബ നിങ്ങളുടെ ബുദ്ധിയോഗം ബാബയുമായി കൂട്ടിചേര്ത്തിരിക്കുകയാണ്. എന്നെ മാത്രം ഓര്മ്മിക്കൂ. ഞാന് മുസല്മാനാണ്, ഹിന്ദുവാണ്, ബൗദ്ധിയാണ്.. ഇതെല്ലാം ദേഹത്തിന്റെ ധര്മ്മമാണ്. ആത്മാവ് ആത്മാവു തന്നെയാണ്. ബാബ മനസ്സിലാക്കി തരികയാണ് – ദേഹത്തിന്റെ എല്ലാ ധര്മ്മങ്ങളെയും ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി എന്നെ മാത്രം ഓര്മ്മിക്കുകയാണെങ്കില് പതിതത്തില് നിന്നും പാവനമായിമാറും. ബാബ പറയുന്നു- ഈ ദേഹത്തെയും മറക്കൂ. ഇത് എല്ലാവര്ക്കും വേണ്ടിയുള്ള ബാബയുടെ നിര്ദേശമാണ്. ദേഹസഹിതം ദേഹത്തിന്റെ ഏതെല്ലാം സംബന്ധികളുണ്ടോ എല്ലാവരെയും മറക്കൂ. ഞാന്ആത്മാവാണ്. നമ്മള് എല്ലാ സഹോദരങ്ങളുടേയും അച്ഛന് ഒരാളാണ്. ഈ ബ്രഹ്മാവിന്റെ ആത്മാവും പറയുന്നു, നാം ആത്മാവാണ്, അപ്പോള് എല്ലാവരും സഹോദര സഹോദരങ്ങളാണ്. ഈ സമയം എല്ലാ സഹോദരങ്ങളും പതിത ദു:ഖികളാണ്. എല്ലാവരും കാമചിതയില് ഇരുന്ന് ഭസ്മമായിരിക്കുകയാണ്. എപ്പോഴാണോ ദ്വാപരയുഗ ആദിയില് രാവണ രാജ്യം ആരംഭിച്ചത് അപ്പോള് നിങ്ങള് വാമമാര്ഗത്തിലേക്ക് പോയി. അപ്പോഴാണ് പിന്നീട് മറ്റുള്ള ധര്മ്മങ്ങളെല്ലാം ആരംഭിച്ചത്. പകുതി സമയം നിങ്ങള് പവിത്രമായിരുന്നു. പിന്നീട് പകുതിയില് നിങ്ങള് പതിതമായി മാറി. 21 ജന്മം എന്ന് ഭാരതത്തില് തന്നെയാണ് പാടപ്പെടാറുള്ളത്. കുമാരിയ്ക്ക് 21 കുലത്തെ ഉദ്ധരിക്കാന് സാധിക്കും. കുമാരിയ്ക്ക് ബഹുമാനമുണ്ട്. നിങ്ങള് ഭാരതത്തെ മാത്രമല്ല മുഴുവന് ലോകത്തെയും ഉദ്ധരിക്കുകയാണ്. നിങ്ങള്ക്കറിയമാല്ലോ നമ്മള് ആത്മാക്കളെല്ലാം ശിവബാബയുടെ കുട്ടികളാണ്. അപ്പോള് കുമാരന്മാരും ഉണ്ടായിരിക്കുമല്ലോ. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാകുമ്പോഴാണ് സഹോദരി സഹോദര ന്മാരായിരിക്കുക. ഈ ജ്ഞാനം നിങ്ങള് കുട്ടികള്ക്കാണ് ഉള്ളത്. നമ്മള് ആത്മാക്കളെല്ലാം സഹോദര സഹോദരന്മാരാണ്. എല്ലാവരും ബാബയെ വിളിക്കുന്നുണ്ട്- അല്ലയോ പതിത പാവനാ വരൂ. ഇവിടെ രാവണനില് നിന്നും ദു:ഖത്തില് നിന്നും മുക്തമാക്കൂ. പിന്നീട് ഞങ്ങളുടെ വഴി കാട്ടിയായിമാറി ഞങ്ങളെ തിരിച്ചുകൊണ്ടു പോകൂ. ഞങ്ങളുടെ ദു:ഖത്തെ ഹരിക്കൂ, സുഖം നല്കൂ. ബാബ വന്നു കഴിഞ്ഞു എന്നു നിങ്ങള്ക്കിപ്പോള് മനസ്സിലായി. നമ്മളെ ഈ കലിയുഗീരാവണനില് നിന്നും മോചിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടു പോകും. ബാബയ്ക്കറിയാം എല്ലാ ആത്മാക്കളും പതിതമാണ്. അതിനാല് ശരീരവും പതിതമാണ്. ആത്മാവിനെയാണ് പാവനമാക്കി തിരിച്ച് നിര്വ്വാണ ധാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. ഭൂതത്തില് നിന്നും വര്ത്തമാനവും വര്ത്തമാനത്തില് നിന്ന് പിന്നീട് ഭാവിയും ഉണ്ടാകുന്നു. ആദി- മധ്യ- അന്ത്യം, വീണ്ടും ആദി. സത്യയുഗം ആദി ,കലിയുഗം അന്ത്യം, പിന്നീട് ഭാവി സത്യയുഗം തന്നെയായിരിക്കും. ഇത് സഹജമാണല്ലോ. ശരി ഇതിനിടയില് എന്താണുണ്ടായത്? നമ്മള് എങ്ങനെയാണ് വീണത്? നമ്മള് പാവന ദേവതയായിരുന്നു, പിന്നീട് എങ്ങനെ പാവനത്തില് നിന്നും പതിതമായി മാറി. ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ബാബ മനസ്സിലാക്കി തന്നു, എപ്പോള് രാവണ രാവണരാജ്യം ആരംഭിച്ചോ അപ്പോഴാണ് നിങ്ങള് പതിതമായി മാറിയത്. ഇപ്പോള് വീണ്ടും നിങ്ങളെ ഭാവിയിലെ ദേവതയാക്കിമാറ്റാന് വന്നിരിക്കുകയാണ്. ഇതില് ബുദ്ധിമുട്ടേണ്ട യാതൊരു കാര്യവുമില്ല. ബാബ പറയുന്നു- നിങ്ങളെ ഈ വിഷയസാഗരത്തില് നിന്നും കൂട്ടിക്കൊണ്ടു പോവുകയാണ്. എന്റെ തോണിയെ അക്കരെ എത്തിക്കൂ എന്ന് പാടാറുണ്ടല്ലോ. എല്ലാവരും ഒരു ബാബയെ തന്നെയാണ് വിളിക്കുന്നത്, ഞങ്ങളുടെ തോണി മുങ്ങിപ്പോയിരിക്കുകയാണ്, അതിനെ ക്ഷീരസാഗരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകൂ. ബാബയെ തോണിക്കാരനെന്നും പൂന്തോട്ടക്കാരനെന്നും പറയുന്നു. ഇപ്പോള് മുള്ക്കാടില് വീണിരിക്കുകയാണ്. ഞങ്ങളെ വീണ്ടും പൂക്കളുടെ പൂന്തോട്ടത്തിലേക്ക് കൊണ്ടുപോകൂ. ദേവതകള് പൂക്കളാണല്ലോ. ഇപ്പോള് എല്ലാവരും മുള്ളാണ്. പരസ്പരം ദു:ഖം നല്കിക്കൊണ്ടിരിക്കുന്നു. ദേവതകള് ഒരിക്കലും ദു:ഖം നല്കുകയില്ല. അവിടെ സുഖം തന്നെ സുഖമാണ്. അവിടെ കേവലം നിങ്ങള് പാടുക മാത്രമേ ചെയ്തിരുന്നുള്ളൂ, ഇവിടെ പ്രാക്ടിക്കലില് കേട്ടുകൊണ്ടിരിക്കുകയാണ്. പറയുന്നു ബാബാ ഞങ്ങള് എപ്പോള് മുതലാണ് മറന്നത്? ഈ സൃഷ്ടി ചക്രത്തെ ഞങ്ങള് എങ്ങനെ മറന്നുപോയി. സത്യ-തേത്രായുഗത്തില് നിങ്ങള്ക്കിത് അറിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാല് അവിടെ സുഖികളായിരുന്നു, പിന്നീടെങ്ങനെ ദു:ഖിയായിമാറി. എപ്പോഴാണ് രാവണരാജ്യം ആരംഭിച്ചത്. ഭാരതവാസികള് രാവണനെ കത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതു വരെയ്ക്കും രാവണന്റെ വിനാശം ഉണ്ടായിട്ടില്ല. സത്യയുഗത്തില് ഒരോ വര്ഷവും കൂടുമ്പോള് കത്തിക്കുകയില്ല, ഇത് ഭക്തിമാര്ഗമാണ്. ഇപ്പോള് രാവണരാജ്യം അവസാനിക്കണം. ഭക്തിമാര്ഗത്തില് ഓരോ വര്ഷവും രാവണനെ കത്തിക്കുന്നുണ്ട്. പക്ഷെ മരിക്കുന്നേയില്ല. ഇപ്പോള് നിങ്ങളുടെ മുന്നില് രാവണന് മരിച്ചതുപോലെയാണ്. നിങ്ങള്ക്കറിയാമല്ലോ രാവണരാജ്യത്തിനു ഇപ്പോള് അവസാനിക്കണം. 5 ഭൂതങ്ങളുടെ തല മുറിക്കണം. ആദ്യമാദ്യം കാമത്തിന്റെ തലയാണ് മുറിക്കേണ്ടത്. കാമം തന്നെയാണ് മഹാശത്രു. ബാബ പറയുന്നു – ഈ 5 ഭൂതങ്ങളുടെ മുകളില് വിജയം നേടുന്നതിലൂടെ നിങ്ങള് വിശ്വത്തിനു മുകളില് വിജയം നേടുന്നു. മനുഷ്യര് സ്വയം പറയുന്നു, ഞങ്ങള് പതിതമാണ്. അതിനാലാണ് വിളിക്കുന്നത് പതിതരെ പാവനമാക്കുന്നതിനു വരൂ. ആത്മാവാണ് വിളിക്കുന്നത്, ഹേ പതിത പാവനാ അല്ലയോ ബാബാ തോണിക്കാരാ, ദയാ ഹൃദയനായ ബാബ.. ബാബ പറയുന്നു, ഞാന് കല്പ്പ കല്പ്പം വരുന്നുണ്ട്. എങ്ങനെയാണ് വരുന്നതെന്ന് ആര്ക്കും അറിയുകയില്ല. ഗീതയിലും എഴുതിയിട്ടുണ്ട്- ഭഗവാനാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. പക്ഷെ ഭഗവാന് ആരാണ്, എപ്പോഴാണ് വരുന്നത്, ഇതാര്ക്കും അറിയുകയില്ല. ഗീതയെ തന്നെ ഖണ്ഡിച്ചിരിക്കുകയാണ്. കൃഷ്ണനെ ദ്വാപരയുഗത്തിലേക്ക് കൊണ്ടു വന്നു. ദ്വാപരയുഗത്തിനു ശേഷം ലോകം ഒന്നുകൂടി പതിതമായിമാറി. അപ്പോള് ദ്വാപരയുഗത്തില് കൃഷ്ണന് വന്ന് എന്താണ് ചെയ്തത്? മനുഷ്യന് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. പൂര്ണ്ണമായും അസത്യമായ കാര്യങ്ങളാണ്. സത്യയുഗത്തില് എല്ലാവരും സത്യത്തിന്റെ മാര്ഗത്തിലായിരിക്കും. നിങ്ങള് ഇപ്പോള് അസത്യത്തില് നിന്നും സത്യതയുള്ളവരായി മാറുകയാണ്. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങളാണ് സമ്പൂര്ണ്ണ നിര്വ്വികാരി പൂജ്യരായിരുന്നത്. നിങ്ങള് തന്നെയാണ് ഇപ്പോള് വികാരി പൂജാരിയായിമാറി യിരിക്കുന്നത്. അങ്ങു തന്നെയാണ് പൂജ്യന്…… ആദ്യം നിങ്ങള് പൂജ്യരായിരുന്നു, 21 ജന്മം വരെയ്ക്കും, പിന്നീട് പൂജാരിയായിമാറി. സത്യയുഗത്തില് 8 ജന്മവും പിന്നീട് തേത്രായുഗത്തില് 12 ജന്മവും എടുത്തു. ബാബ തന്നെയാണ് പറഞ്ഞു തരുന്നത്- നിങ്ങള് എങ്ങനെ പതിതമായിമാറി, എപ്പോള് മുതലാണ് വീഴാന് ആരംഭിച്ചത്. ഈ സൃഷ്ടി ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. മുഴുവന് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഇതിന്റെ ആദിമധ്യ അന്ത്യത്തിന്റെ രഹസ്യം ബാബ മനസ്സിലാക്കി തരികയാണ്. എല്ലാവരും ഒരേപോലെ മനസ്സിലാക്കുകയില്ല. നമ്പര് വൈസ് അനുസരിച്ചാണ് മനസ്സിലാക്കുന്നത്.
ബാബ പറയുന്നു- ഞാന് വന്ന് രാജ്യം സ്ഥാപിക്കുകയാണ്. ഇപ്പോള് നിങ്ങള്ക്ക് സര്വ്വ ഗുണ സമ്പന്നരായി മാറണം, അതു വരെയ്ക്കും സത്യയുഗത്തിലേക്ക് പോകുവാന് സാധിക്കുകയില്ല. ആയിമാറേണ്ടത് ഇവിടെയാണ്. പിന്നീട് ഭാവിയില് പോയി നിങ്ങള് രാജ്യം ഭരിക്കും. അതിനിടയില് എല്ലാം വിനാശമാകും. തീര്ച്ചയായും വിനാശം കാണുക തന്നെ ചെയ്യും. നിങ്ങള് പ്രാക്ടിക്കലില് തന്റെ പാര്ട്ട് അഭിനയിക്കും. നിങ്ങള്ക്ക് ഒരല്പ്പം പോലും അറിയുകയില്ല-അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന്. എന്താണോ കല്പ്പം മുമ്പും സംഭവിച്ചത്, അതു തന്നെ സംഭവിക്കും.
നിങ്ങളോട് മൊത്തത്തില് പറയുകയാണ്- സ്ഥാപനയും വിനാശവും ഉണ്ടാകണം. വിനാശം എങ്ങനെയുണ്ടാകും? എപ്പോള് ഉണ്ടാകുന്നുവോ അപ്പോള് കാണാം. ദിവ്യദൃഷ്ടിയിലൂടെ വിനാശം കണ്ടിട്ടുണ്ടല്ലോ. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ദിവ്യദൃഷ്ടിയിലൂടെ കണ്ടിട്ടുണ്ട്. അത് ഇനി പ്രാക്ടിക്കലില് കാണും. ബാക്കി കൂടുതലായി ധ്യാനത്തിലേക്ക് പോകുന്നതും നല്ലതല്ല. പിന്നെ വൈകുണ്ഠത്തില് പോയി നൃത്തം ചെയ്യാന് ആരംഭിക്കും. ജ്ഞാനവും ഇല്ല, യോഗവും ഇല്ല, രണ്ടില് നിന്നും വഞ്ചിക്കപ്പെടും. ധ്യാനത്തിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയില്ല. കേവലം ഭോഗ് വെയ്ക്കുമ്പോള് ധ്യാനത്തിലേക്ക് പോകാറുണ്ട്. നിങ്ങള് ബ്രാഹ്മണരാണ് അവിടേയ്ക്ക് പോകുന്നത്. ദേവതകളുടെയും ബ്രാഹ്മണരുടേയും ഒരു സഭയാണ് ഉള്ളത്. ഇവിടെ നിങ്ങള് അച്ഛന്റെ വീട്ടിലാണ് ഇരിക്കുന്നത്. പിന്നീട് നിങ്ങള് വിഷ്ണുപുരിയിലേക്ക് പോകാന് യോഗ്യരായി മാറുന്നു. ഒരു കന്യകയുടെ വിവാഹനിശ്ചയം നടക്കുമ്പോള് മനസ്സിലാക്കിക്കൊടുക്കും- ഭര്ത്തൃഗൃഹത്തില് എങ്ങനെ നടക്കണം, എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറണം, വഴക്കടിക്കരുത്. ഇവിടെയും അതുപോലെ തന്നെയാണ്. ബാബ പറയുന്നു നിങ്ങള്ക്ക് ഇവിടെ തന്നെ സര്വ്വഗുണ സമ്പന്നരായി മാറണം. സ്വര്ഗത്തില് യുദ്ധം വഴക്കുകള് മുതലായവയൊന്നും ഉണ്ടാവുകയില്ല. ഇപ്പോള് നിങ്ങള് വിഷ്ണുപുരി ഭര്ത്തൃഗൃഹത്തിലേക്ക് പോവുകയാണ്. അവിടെ മഹാ വൈഷ്ണവരായിരിക്കും. വൈഷ്ണവ ദേവതകള് ഒരിക്കലും വികാരത്തിലേക്ക് പോവുകയില്ല. വികാരം ഹിംസയാണ്. അഹിംസ പരമോ ദേവിദേവതാ ധര്മ്മം എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് അച്ഛന്റെ വീട്ടിലാണ് ഇരിക്കുന്നത്. ഇപ്പോള് നമുക്ക് വിഷ്ണു പുരിയിലേക്ക് പോകണം. അവിടെ വളരെ സുഖമായിരിക്കും എന്നറിയാം. വിവാഹത്തിനു മുമ്പ് കന്യക കീറിയ വസ്ത്രമായിരിക്കും ധരിക്കുക, ഇതിനെയാണ് വനവാസം എന്നു പറയുന്നത്. നിങ്ങളുടെ അടുത്ത് ഇപ്പോള് എന്താണ് ഉള്ളത്? ഒന്നും തന്നെയില്ല. ഇതെല്ലാം തന്നെ കല്ലും മണ്ണുമാണ്. ഇവിടെ നിങ്ങള്ക്ക് ആഭരണങ്ങള് ഒന്നും അണിയേണ്ടതിന്റെ ആവശ്യകതയില്ല. പക്ഷെ പറയുന്നുണ്ട് ഗൃഹസ്ഥത്തില് ഇരിക്കണം, വിവാഹത്തിലെല്ലാം പങ്കെടുക്കണം. അതിനാല് ആഭരണങ്ങളെല്ലാം അണിഞ്ഞോളൂ വിലക്കുന്നില്ല. അല്ലെങ്കില് വിധവയെന്നു പറയും. ആഭരണങ്ങള് അണിയുന്നില്ലല്ലോ. പേര് മോശമാകുന്നു, അതിനാലാണ് പറയുന്നത് പേര് മോശമാക്കരുത്. എന്തുവേണമെങ്കിലും ധരിച്ചോളൂ, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. എവിടെ വേണമെങ്കിലും പോയ്ക്കോളൂ, ഈ മന്ത്രം ഒര്മ്മയുണ്ടായിരിക്കണം. ഞാന് ഓര്മ്മയില് ഇരിക്കുന്നുണ്ടോ എന്നു പരിശോധിക്കൂ. ഇവിടെ നമ്മള് ബാബയുടെ നിര്ദേശമനുസരിച്ചാണ് പോകുന്നത്. ബാബയോടൊപ്പം ബന്ധം നിറവേറ്റുന്നു. എന്നാല് കൈകള് കൊണ്ട് കര്മ്മം ചെയ്യുകയും മനസ്സ് കൊണ്ട് ഓര്മ്മിക്കുകയും വേണം…. അപ്പോള് മനസ്സിലാക്കും ഇവര് ഉറച്ചവരാണ്. ആഭരണങ്ങള് എല്ലാം അണിഞ്ഞ് വിവാഹത്തിനു പോയ്ക്കൊള്ളൂ. ഒരുമിച്ചിരിക്കൂ എന്നാല് മഹാവീരനായിരിക്കണം. സന്യാസിമാരെയും കാണിക്കുന്നുണ്ടല്ലോ- ഗുരു വേശ്യയുടെ അടുത്തേക്ക് അയച്ചു, സര്പ്പത്തിനടുത്തേക്ക് അയച്ചു. ആരാണോ സാമര്ത്ഥ്യത്തോടു കൂടി പാസായി കാണിക്കുന്നത് അവരെയാണ് മഹാവീരന് എന്നു പറയുന്നത്. ബാബയുടെ ഓര്മ്മയില് ഇരിക്കുകയാണെങ്കില് ഒരു കര്മ്മേന്ദ്രിയങ്ങളും ചഞ്ചലപ്പെടുകയില്ല. ബാബയെ മറക്കുമ്പോഴാണ് കര്മ്മേന്ദ്രിയങ്ങള് ചഞ്ചലമാകുന്നത്. നിങ്ങള് വിശ്വത്തിന്റെ അധികാരിയായാണ് മാറുന്നത്, ഇതെന്താ ചെറിയ കാര്യമാണോ. സന്യാസിമാര്ക്ക് ഈ കാര്യത്തെ കുറിച്ച് പൂര്ണ്ണമായും അറിയുകയില്ല. കുറച്ചു കാര്യങ്ങള് ശാസ്ത്രങ്ങളിലും ഉണ്ട്, എന്നാല് ഖണ്ഡിച്ചിരിക്കുകയാണ്. ഭഗവാനു വാചാ- ഞാന് നിങ്ങളെ രാജയോഗമാണ് പഠിപ്പിക്കുന്നത്. ഏതുവരെ ജീവിച്ചിരിക്കുന്നുവോ അതു വരെയ്ക്കും ജ്ഞാനാമൃതം കുടിച്ചുകൊണ്ടിരിക്കണം, കേട്ടുകൊണ്ടിരിക്കണം. രാജധാനി സ്ഥാപിക്കപ്പെടും. കുട്ടികള്ക്ക് ഇടയ്ക്കിടയ്ക്ക് ശിക്ഷണം നല്കിക്കൊണ്ടിരിക്കയാണ്- ഒരു ബാബയെ ഓര്മ്മിക്കൂ, ദൈവിക ലക്ഷണം പഠിക്കൂ. ഒരു വികര്മ്മവും ചെയ്യരുത്. ഇത് അസുരന്മാരുടെ ജോലിയാണ്. ഇപ്പോള്നിങ്ങള് ദേവതയായി മാറുകയാണെങ്കില് ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം. ഏറ്റവും വലുത് കാമത്തിന്റെ മുള്ളാണ്. ശീലമായതു കാരണം ഇടയ്ക്കിടയ്ക്ക് വീണു പോവുകയാണ്. മായ ചാട്ടവാറു കൊണ്ട് അടിക്കുകയാണ്. അപ്പോഴാണ് പറയുന്നത്, ആശ്ചര്യത്തോടുകൂടി കേട്ടു, പറഞ്ഞു……. ഇപ്പോള് നിങ്ങള് ഒരു ബാബയുടേതായി മാറിയിരിക്കുകയാണ്. പറയാറുണ്ടല്ലോ ഞാനെല്ലാം ഈശ്വരനു നല്കിയിരിക്കുകയാണ്. അപ്പോള് നിങ്ങള് സൂക്ഷിപ്പുകാരായി മാറിയില്ലേ. ഇതെല്ലാം അങ്ങയുടേതാണ്, ഞങ്ങള്ക്കും അങ്ങയുടെ ശ്രീമതപ്രകാരം നടക്കണം. ബാബയും കാണുന്നുണ്ട് എല്ലാം ബാബയ്ക്ക് അര്പ്പിച്ച് എങ്ങനെയാണ് ബാബയുടെ ശ്രീമതപ്രാകാരം നടക്കുന്നത്. ഒരിക്കലും തലകീഴായ ചെലവ് ചെയ്ത് പാപാത്മാക്കള്ക്കൊന്നും നല്കരുത്. ആരംഭത്തില് ഈ ബ്രഹ്മാവ് ട്രസ്റ്റിയായി മാറികാണിച്ചിട്ടുണ്ടായിരുന്നു. എല്ലാം ഈശ്വരാര്പ്പണം ചെയ്ത് സ്വയം ട്രസ്റ്റിയായിമാറി. ആര്ക്കും ഒന്നും നല്കിയില്ല. ഈശ്വരാര്ത്ഥം നല്കുകയാണെങ്കില് അത് ഈശ്വരീയ കാര്യത്തിനു തന്നെ ഉപയോഗിക്കണം. ശരീര നിര്വാഹവും നടക്കണമല്ലോ, എന്തെല്ലാമാണോ ഉണ്ടായിരുന്നത് അതെല്ലാം സേവനത്തില് അര്പ്പിച്ചു. ബ്രഹ്മാവിനെ കണ്ട് മറ്റുള്ളവരും ഇങ്ങനെ ചെയ്യാന് ആരംഭിച്ചു. ഭട്ടിയെല്ലാം നടത്തി. ഭട്ടി ചെയ്യിപ്പിച്ചില്ലെങ്കില് ഇത്രയധികം കുട്ടികള് സേവനത്തിനു വേണ്ടി എങ്ങനെയാണ് സമര്ത്ഥശാലിയായി മാറുക. പാക്കിസ്ഥാനില് പഠിച്ചു പിന്നെ ഇവിടെ വന്നും പഠിച്ചു. എപ്പോള് മനസ്സിലാക്കിക്കൊടുക്കാന് യോഗ്യരായോ അപ്പോള് പുറത്തുപോകാന് ആരംഭിച്ചു. ഇപ്പോള് വരെയ്ക്കും നോക്കൂ എത്രയാണ് പ്രദര്ശിനി മുതലായവ വെയ്ക്കുന്നത്. വലിയ വലിയവര്ക്ക് ക്ഷണപത്രികയെല്ലാം നല്കുന്നു. ഈ ജ്ഞാന യജ്ഞത്തിലും അനേക പ്രകാരത്തിലുള്ള വിഘ്നങ്ങളെല്ലാം ഉണ്ടാകുന്നുണ്ട്. വിഘ്നങ്ങളില് പേടിക്കരുത്. അബലകളില് എത്രയാണ് അത്യാചാരമുണ്ടാകുന്നത്. ബാബ പറയുന്നു- യോഗബലത്തിരുന്ന് അവര്ക്കും മനസ്സിലാക്കി കൊടുക്കൂ. ഭഗവാനായ ബാബയുടെ കുട്ടിയായിമാറി പിന്നീട് ബാബയെ തന്നെ മറന്നു പോകുന്നു. മായയുടേതായി മാറുന്നു. ഇതും ജയത്തിന്റെയും തോല്വിയുടേയും കളിയാണ്. പക്ഷെ ബോംക്സിംഗ് പോലെയാണ്. മായ മൂക്കിനിടിക്കുമ്പോള് ബോധം കെട്ടുപോകുന്നു. ബാബ പറയുന്നു- മായയോട് ഒരിക്കലും തോല്ക്കരുത്. പവിത്രമായിരിക്കുകയാണെങ്കില് വിശ്വത്തിന്റെ അധികാരിയായി മാറും. എത്ര വലിയ സമ്പാദ്യമാണ്. അഥവാ പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്തിട്ടില്ലെങ്കില് പോയി ദാസനും ദാസിയുമായി മാറും. രാജധാനി ഇവിടെ തന്നെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏതു വരെ ജീവിച്ചിരിക്കുന്നുവോ അതു വരെ ജ്ഞാനാമൃതം കുടിച്ചുകൊണ്ടിരിക്കണം. മഹാവീരനായിമാറി മായയുടെ ബോക്സിംഗില് വിജയിയായി മാറണം. എല്ലാവരോടൊപ്പമുള്ള ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടും ഹൃദയം ഒരു ബാബയുമായി വെയ്ക്കണം.
2. വിഘ്നങ്ങളില് ഭയക്കരുത്. സേവനത്തില് തന്റേതിനെയെല്ലാം സഫലീകരിക്കണം. ഈശ്വരാര്പ്പണം ചെയ്ത് ട്രസ്റ്റിയായി മാറണം. ഒന്നും തലകീഴായ കാര്യങ്ങളില് ഉപയോഗിക്കരുത്.
വരദാനം:-
കര്മ്മത്തിലേക്ക് വരുന്നത് സ്വാഭാവികമാണെന്നത് പോലെ കര്മ്മാതീതമാകുന്നതും സ്വാഭാവികമാകണം, ഇതിന് വേണ്ടി ഡബിള് ലൈറ്റാകൂ. ഡബിള് ലൈറ്റാകുന്നതിന് വേണ്ടി കര്മ്മം ചെയ്തുകൊണ്ടും സ്വയത്തിനെ സൂക്ഷിപ്പുകാരനാണെന്ന് മനസ്സിലാക്കൂ, ഒപ്പം ആത്മീയ സ്ഥിതിയിലിരിക്കാനുള്ള അഭ്യാസം ചെയ്യൂ. ഈ രണ്ട് കാര്യങ്ങളില് ശ്രദ്ധ വെക്കുന്നതിലൂടെ സെക്കന്റില് കര്മ്മാതീതവും സെക്കന്റില് കര്മ്മയോഗിയുമായി മാറാന് സാധിക്കും. നിമിത്ത മാത്രം കര്മ്മം ചെയ്യുന്നതിന് വേണ്ടി കര്മ്മയോഗിയാകൂ, പിന്നെ കര്മ്മാതീത അവസ്ഥയുടെ അനുഭവം ചെയ്യൂ.
സ്ലോഗന്:-
➤ Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam
➤ Email me Murli: Receive Daily Murli on your email. Subscribe!