06 October 2021 Malayalam Murli Today | Brahma Kumaris

06 October 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

5 October 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, ഈ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗിയാകൂ എന്തെന്നാല് ബാബ നിങ്ങള്ക്കായി പുതിയ സ്വര്ഗ്ഗമാകുന്ന വീട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്

ചോദ്യം: -

ഈ അവിനാശി രുദ്ര യജ്ഞത്തില് ഏതേതു കാര്യങ്ങള് കാരണം തന്നെയാണ് വിഘ്നം ഉണ്ടാകുന്നത്?

ഉത്തരം:-

ഇത് ശിവബാബ രചിച്ചിട്ടുള്ള അവിനാശി രുദ്ര യജ്ഞമാണ്, ഇവിടെ നിങ്ങള് മനുഷ്യരില് നിന്ന് ദേവതയാകുന്നതിന് പവിത്രമാകുന്നു, ഭക്തിയെല്ലാം ഉപേക്ഷിക്കുന്നു, ഈ കാരണങ്ങളാല് വിഘ്നം വരുന്നു. മനുഷ്യര് പറയുന്നു – ശാന്തി വേണം, വിനാശം ഉണ്ടാകരുത്… ബാബ ഈ യജ്ഞം രചിച്ചിരിക്കുന്നത് തന്നെ പഴയ ലോകത്തിന്റ വിനാശത്തിനു വേണ്ടിയാണ്. ഇതിനു ശേഷമാണ് ശാന്തിയുടെ ലോകം വരുന്നത്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഓം ശാന്തി. ഓം ശാന്തിയുടെ അര്ത്ഥം ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തന്നു. അഹം ആത്മാവ്, എന്റെ സ്വധര്മ്മം ശാന്തിയാണ്. ശാന്തിധാമിലേക്ക് പോകുന്നതിന് ഒരു പുരുഷാര്ത്ഥവും ചെയ്യേണ്ടതില്ല. ആത്മാവ് സ്വയം ശാന്തസ്വരൂപമാണ്, ശാന്തിധാമ വാസിയാണ്. ഇവിടെ കുറച്ചു സമയത്തേക്ക് ശാന്തമായിട്ടിരിക്കാന് സാധിക്കും. ആത്മാവ് പറയുന്നു എന്റെ കര്മ്മേന്ദ്രിയങ്ങള് ക്ഷീണിച്ചു. ഞാന് എന്റെ സ്വധര്മ്മത്തില് സ്ഥിതി ചെയ്യട്ടെ, ശരീരത്തില് നിന്ന് വേറിടട്ടെ. എന്നാല് കര്മ്മം ചെയ്യുക തന്നെ വേണം. എത്ര സമയം ശാന്തമായിരിക്കാന് സാധിക്കും. ആത്മാവ് പറയുന്നു ഞാന് ശാന്തി ദേശത്തിലെ നിവാസിയാണ്. കേവലം ഈ ശരീരത്തില് വന്നപ്പോള് ശബ്ദത്തില് വന്നു. ഞാന് ആത്മാവ്, എന്റെയാണ് ശരീരം. ആത്മാവ് തന്നെയാണ് പതിതവും പാവനവും ആകുന്നത്. ആത്മാവ് പതിതമാകുമ്പോള് ശരീരവും പതിതമാകുന്നു, കാരണം സത്യയുഗത്തില് 5 തത്വങ്ങള്പോലും സതോപ്രധാനമാണ്. ഇവിടെ 5 തത്വങ്ങള് തമോപ്രധാനമാണ്. സ്വര്ണ്ണത്തില് കലര്പ്പ് ചേരുമ്പോള് സ്വര്ണ്ണം പതിതമാകുന്നു. പിന്നെ അതിനെ ശുദ്ധീകരിക്കുന്നതിന് അഗ്നിയില് ഇടുന്നു. അതിനെ യോഗാഗ്നി എന്നു പറയില്ല. യോഗം അഗ്നിയുമാണ്, അതിലൂടെ പാപം ഭസ്മമാകുന്നതിനാല്. ആത്മാവിനെ പതിതത്തില് നിന്നും പാവനമാക്കുന്നത് പരമാത്മാവാണ്. പേര് ഒന്നിനാണ്. വിളിക്കാറുണ്ട് ഹേ പതിത പാവനാ വരൂ… ഡ്രാമാ പദ്ധതിയനുസരിച്ച് ഏവര്ക്കും പതിതവും തമോപ്രധാനവും ആകുക തന്നെ വേണം. ഇത് വൃക്ഷമല്ലേ. സാധാരണ വൃക്ഷത്തിന്റെ ബീജം താഴെയായിരിക്കും, ഇതിന്റെ ബീജം മുകളിലാണ്. ബാബയെ വിളിക്കുമ്പോള് ബുദ്ധി മുകളിലേക്ക് പോകുന്നു. ആരില് നിന്നാണോ ആസ്തിയെടുത്തു കൊണ്ടിരിക്കുന്നത് ആ ഭഗവാന് താഴെ വന്നിരിക്കുന്നു. പറയുകയാണ് എനിക്ക് വരേണ്ടിയിരിക്കുന്നു. ഇത് മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണ്, അനേക ധര്മ്മങ്ങളുടെ വൃക്ഷമാണ്. ഇപ്പോള് ഇത് തമോപ്രധാന പതീത ജീര്ണ്ണ അവസ്ഥയിലുമെത്തി. ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു സത്യയുഗത്തില് ആദ്യമാദ്യം ഉള്ളത് ദേവി ദേവതമാരാണ്. ഇപ്പോള് കലിയുഗത്തില് ഉള്ളത് അസുരന്മാരാണ്. അല്ലാതെ അസുരന്മാരും ദേവന്മാരും തമ്മില് യുദ്ധം നടന്നിട്ടില്ല. നിങ്ങള് ഈ ആസുരീയമായ 5 വികാരങ്ങളുടെ മേല് യോഗബലത്തിലൂടെ വിജയം നേടുന്നു. ബാക്കി ഹിംസക യുദ്ധത്തിന്റെ കാര്യമേയില്ല. നിങ്ങള് യാതൊരു പ്രകാരത്തിലുള്ള ഹിംസയും ചെയ്യുന്നില്ല. നിങ്ങള്ക്ക് ആരെയും കൈ വെക്കുകയില്ല. നിങ്ങള് ഡബിള് അഹിംസകരാണ്. കാമ കഠാരി പ്രയോഗിക്കുക എന്നത് ഏറ്റവും വലിയ പാപമാണ്. ബാബ പറയുന്നു ഈ കാമ വികാരമാണ് ആദി മദ്ധ്യ അന്ത്യം ദുഖം നല്കുന്നത്. വികാരത്തില് പോകരുത്. ദേവതമാരുടെ മുന്നില് മഹിമ പാടുന്നുണ്ട് നിങ്ങള് സര്വ്വഗുണ സമ്പന്നരാണ്, സമ്പൂര്ണ്ണ നിര്വ്വികാരിയാണ്… ആത്മാവ് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ അറിയുന്നു. പറയുന്നു ഞാന് പതിതമായി, അപ്പോള് തീര്ച്ചയായും എപ്പോഴോ പാവനമായിരുന്നു, അവരാണ് ഇപ്പോള് പതിതമായി എന്നു പറയുന്നത്. വിളിക്കുന്നുണ്ട് ഹേ പതിത പാവനാ വരൂ. . പാവനമായിരിക്കുന്ന സമയത്ത് ആരും വിളിക്കുന്നില്ല. അതിനെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. ഇവിടെ സന്യാസിമാര് എത്ര ശബ്ദമുണ്ടാക്കുന്നു പതിത പാവന സീതാറാം. . . എവിടെ പോയാലും പാടികൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു മുഴുവന് ലോകവും പതിതമാണ്. രാവണ രാജ്യമല്ലേ?രാവണനെ കത്തിക്കുന്നു. എന്നാല് രാവണ രാജ്യം എന്നുമുതല് ആരംഭിച്ചുവെന്ന് ആര്ക്കും അറിയില്ല. ഭക്തിമാര്ഗ്ഗത്തിന്റെ അനവധി സാമഗ്രികളുണ്ട്. ഓരോരുത്തരും ഓരോന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്. സന്യാസിമാര് പോലും എത്ര യോഗങ്ങള് പഠിപ്പിക്കുന്നു. വാസ്തവത്തില് യോഗ എന്നുഎന്തിനെയാണ് പറയുന്നത് എന്ന് ആര്ക്കും അറിയില്ല. ഇത് ആരുടെയും ദോഷമല്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമായ ഡ്രാമയാണ്. ഞാന് വരുന്നത് വരെ ഇവര് ഓരോരുത്തര്ക്കും അവരവരുടെ പാര്ട്ട് അഭിനയിക്കണം. ജ്ഞാനവും ഭക്തിയും. ജ്ഞാനമാണ് ദിനം സത്യയുഗം ത്രേതായുഗം, ഭക്തിയാണ് രാത്രി ദ്വാപര കലിയുഗം, പിന്നീടാണ് വൈരാഗ്യം. പഴകിയ ലോകത്തോട് വൈരാഗ്യം. ഇതാണ് പരിധിയില്ലാത്ത വൈരാഗ്യം. അവരുടേത് പരിധിയുള്ള വൈരാഗ്യമാണ്. നിങ്ങള്ക്കറിയാം ഈ പഴയ ലോകം ഇനി നശിക്കാന് പോകുന്നു. പുതിയ വീട് പണിയുമ്പോള് പഴയതിനോട് വൈരാഗ്യം വരുന്നു. നോക്കൂ, പരിധിയില്ലാത്ത അച്ഛന് എങ്ങനെയുള്ളതാണെന്ന്. നിങ്ങള്ക്ക് വേണ്ടി സ്വര്ഗ്ഗമാകുന്ന വീട് പണിത് തരുന്നു. സ്വര്ഗ്ഗമാണ് പുതിയ ലോകം. നരകമാണ് പഴയ ലോകം. പുതിയത് പഴയതായി തീരുന്നു. , അത് വീണ്ടും പുതിയതായി മാറുന്നു. പുതിയ ലോകത്തിന്റെ ആയുസ്സ് എത്രയാണെന്ന് ആര്ക്കും അറിയില്ല. ഇപ്പോള് പഴയ ലോകത്തിലിരുന്ന് നമ്മള് പുതിയത് ഉണ്ടാക്കുന്നു. പഴയ ശ്മശാനത്തില് നാം ദേവലോകം ഉണ്ടാക്കും. ഇതേ യമുനാ തീരത്ത് കൊട്ടാരം ഉണ്ടാക്കും. ഇതേ ഡല്ഹി യമുനാ നദീ തീരത്തായിരിക്കും. ബാക്കി എന്തെല്ലാം കാണിക്കുന്നുണ്ടൊ പാണ്ഡവരുടെ കോട്ടയുണ്ടായിരുന്നുവെന്ന് ഇതെല്ലാം ഡ്രാമ പദ്ധതിയനുസരിച്ച് തീര്ച്ചയായും വീണ്ടും ഉണ്ടാക്കും. യജ്ഞം , തപസ്സ്, ദാനം, പുണ്യം ഇതെല്ലാം നിങ്ങള് ചെയ്തിരുന്ന അതേ പോലെ വീണ്ടും ചെയ്യേണ്ടി വരും. ആദ്യം ശിവന്റെ ഭക്തി ചെയ്യുന്നു. ഒന്നാന്തരം ക്ഷേത്രങ്ങള് പണിയുന്നു. അതിനെ അവ്യഭിചാരി ഭക്തിയെന്നു പറയുന്നു. ഇപ്പോള് നിങ്ങള് ജ്ഞാനമാര്ഗ്ഗത്തിലാണ്. ഇതാണ് അവ്യഭിചാരി ജ്ഞാനം. ഒരേയൊരു ശിവബാബയില് നിന്ന് നിങ്ങള് കേള്ക്കുന്നു , ആരുടെ ഭക്തിയാണൊ ചെയ്തിരുന്നത് , ആ സമയത്ത് മറ്റൊരു ധര്മ്മവും ഉണ്ടാകുന്നില്ല. ആ സമയത്ത് നിങ്ങള് വളരെ സുഖിയായി ജീവിക്കുന്നു. ദേവതാ ധര്മ്മം വളരെ സുഖം നല്കുന്നതാണ്. പേര് പറയുമ്പോള് തന്നെ മുഖം മധുരമാകുന്നു. നിങ്ങള് ഒരേയൊരു ബാബയില് നിന്ന് തന്നെ ജ്ഞാനം കേള്ക്കുന്നു. ബാബ പറയുന്നു മറ്റാരില് നിന്നും നിങ്ങള് കേള്ക്കരുത്. ഇതാണ് നിങ്ങളുടെ അവ്യഭിചാരി ജ്ഞാനം. നിങ്ങള് പരിധിയില്ലാത്ത ബാബയുടേതായി മാറി. ബാബയില് നിന്ന് തന്നെ സമ്പത്ത് ലഭിക്കുന്നു, പുരുഷാര്ത്ഥത്തിന്റെ നമ്പര് അനുസരിച്ച്. ബാബ കുറച്ച് സമയത്തേക്ക് സാകാരത്തില് വന്നിരിക്കുകയാണ്. പറയുന്നു എനിക്ക് നിങ്ങള് കുട്ടികള്ക്ക് തന്നെ ജ്ഞാനം നല്കണം. ഇതെന്റെ സ്ഥിരമായ ശരീരമല്ല, ഞാന് ഇദ്ദേഹത്തില് പ്രവേശിക്കുകയാണ്. ശിവജയന്തിക്ക് ശേഷം ഉടന് ഗീതാജയന്തി ഉണ്ടാകുന്നു. ഇദ്ദേഹത്തിലൂടെ ജ്ഞാനം നല്കാന് ആരംഭിക്കുന്നു. ഈ ആത്മീയവിദ്യ പരമമായ ആത്മാവാണ് നല്കികൊണ്ടിരിക്കുന്നത്. ജലത്തിന്റെ കാര്യമേയില്ല. ജലത്തെ ഒരിക്കലും ജ്ഞാനം എന്നു പറയില്ല. ജ്ഞാനത്തിലൂടെയാണ് പതിതത്തില് നിന്നും പാവനമാകുന്നത്. ജലത്തിലൂടെ ഒരിക്കലും പാവനമാകില്ല. നദികള് മുഴുവന് ലോകത്തിലും ഉണ്ട്. ഇവിടെയാണെങ്കില് ജ്ഞാന സാഗരനായ ബാബ വരുന്നു, ബ്രഹ്മാബാബയുടെ ശരീരത്തില് പ്രവേശിച്ച് ജ്ഞാനം കേള്പ്പിക്കുന്നു. ഇവിടെ ഗോമുഖത്ത് പോകുന്നുണ്ട്. വാസ്തവത്തില് നിങ്ങളാണ് ചൈതന്യത്തിലെ ഗോമുഖം. നിങ്ങളുടെ മുഖത്തിലൂടെ ജ്ഞാനാമൃതം വരുന്നു. പശുവില് നിന്ന് പാലാണ് ലഭിക്കുന്നത്. ജലത്തിന്റെ കാര്യമേയില്ല, ഇതെല്ലാം സര്വ്വരുടെയും സദ്ഗതിദാതാവായ ബാബ മനസ്സിലാക്കി തരുന്നു. ഇപ്പോള് സര്വ്വരും ദുര്ഗതിയിലായിരിക്കുന്നു. രാവണനെ എന്ത്കൊണ്ട് കത്തിക്കുന്നുവെന്ന് നേരത്തെ നിങ്ങള്ക്ക് അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം പരിധിയില്ലാത്ത ദസ്ഹര വരാന് പോകുന്നു. ഈ മുഴുവന് ലോകവും ദ്വീപാണ്. മുഴുവന് സൃഷ്ടിയിലും രാവണരാജ്യമാണ്. പുരാണ ശാസ്ത്രങ്ങളിലുണ്ട് വാനര സ!!ൈ!!ന്യം ഉണ്ടായിരുന്നു, വാനരന്മാര് പാലം നിര്മ്മിച്ചു. . . . ഇതെല്ലാം കെട്ടുകഥകളാണ്. ഭക്തിയെല്ലാം നടക്കുന്നു, ആദ്യം അവ്യഭിചാരി ഭക്തിയായിരുന്നു, പിന്നീട് വ്യഭിചാരി ഭക്തിയും. ദസ്സറ, രക്ഷാബന്ധന് ഇതെല്ലാം ഈ സമയത്തെ ഉത്സവങ്ങളാണ്. ശിവജയന്തിക്ക് ശേഷമാണ് കൃഷ്ണ ജയന്തി വരുന്നത്. ഇപ്പോള് കൃഷ്ണപുരി സ്ഥാപിതമായികൊണ്ടിരിക്കുന്നു. ഇന്ന് കംസപുരിയാണ്, നാളെ കൃഷ്ണപുരിയാകും. ആസൂരീയ സമ്പ്രദായത്തെയാണ് കംസന് എന്നു പറയുന്നത്. പാണ്ഡവരും കൗരവരും തമ്മില് യുദ്ധമില്ല. കൃഷ്ണന്റെ ജന്മം സത്യയുഗത്തിലാണ്.ആദ്യ രാജകുമാരനാണ്. വിദ്യാലയത്തില് പഠിക്കാന് പോകുന്നു. വലുതാകുമ്പോള് രാജസിംഹാസനത്തില് ഇരിക്കുന്നു. പതിതരെ പാവനമാക്കുന്നയാളായ ശിവബാബയുടേതാണ് മുഴുവന് മഹിമയും. രാസലീലയും മറ്റുമായി പരസ്പരം സന്തോഷത്തോടെ ജീവിക്കും. ബാക്കി കൃഷ്ണന് ആരെ ജ്ഞാനം കേള്പ്പിക്കാന്, ഇത് എങ്ങനെ സാധിക്കും. ബാബ പറയുന്നു ഭക്തി ചെയ്യരുതെന്ന് ആരെയും തടയരുത്. ഭക്തി താനേ ഉപേക്ഷിക്കും. ഭക്തി ഉപേക്ഷിക്കുന്നു, വികാരങ്ങള് ഉപേക്ഷിക്കുന്നു. . ഇതിലാണ് കലഹമുണ്ടാകുന്നത്. ബാബ പറഞ്ഞിട്ടുണ്ട് ഞാന് രുദ്രയജ്ഞം രചിക്കുന്നു, ഇതില് ആസൂരീയ സമ്പ്രദായത്തിലെ വിഘ്നങ്ങള് വീഴുന്നു. ഇതാണ് ശിവബാബയുടെ പരിധിയില്ലാത്ത യജ്ഞം, ഇതിലൂടെ മനുഷ്യന് ദേവതയായി മാറുന്നു. പാടിയിട്ടുണ്ട് ജ്ഞാനയജ്ഞത്തിലൂടെയാണ് വിനാശജ്വാല പ്രജ്വലിതമായി. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകുമ്പോള് പുതിയ ലോകത്തില് നിങ്ങള് രാജ്യം ഭരിക്കും. ആളുകള് പറയും ഞങ്ങള് പറയുന്നു ശാന്തി വേണമെന്ന്, ഈ ബി കെ പറയുന്നു വിനാശം ഉണ്ടാകണമെന്ന്. ജ്ഞാനം മനസ്സിലാക്കാത്തത് കാരണമാണ് ഇങ്ങനെ പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു ഈ മുഴുവന് പഴയ ലോകവും ഈ ജ്ഞാനയജ്ഞത്തില് സ്വാഹാ ആകും. പഴയ ലോകത്തിന് തീ പിടിക്കാന് പോകുന്നു. പ്രകൃതിക്ഷോഭങ്ങള് വരും, കടുക് പോലെ എല്ലാം തവിടുപൊടിയായി ഇല്ലാതാകും. ബാക്കി കുറച്ച് ആത്മാക്കള് അവശേഷിക്കും. ആത്മാവാണെങ്കില് അവിനാശിയാണ്. ഇപ്പോള് പരിധിയില്ലാത്ത ഹോളിയാണ് വരാന് പോകുന്നത്, അതില് ശരീരങ്ങളെല്ലാം ഇല്ലാതാകും. ബാക്കി ആത്മാവ് പവിത്രമായി തിരിച്ച് പോകും. തീയ്യിലിടുമ്പോള് ഓരോ വസ്തുവും ശുദ്ധമാകുന്നു. ശുദ്ധിക്ക് വേണ്ടിയാണ് ഹവനം ചെയ്യുന്നത്. അതെല്ലാം ഭൗതികമായ കാര്യങ്ങള്. ഇപ്പോള് മുഴുവന് ലോകവും സ്വാഹാ ആകാന് പോകുന്നു. വിനാശത്തിനു മുന്പ് തീര്ച്ചയായും സ്ഥാപനയുണ്ടാകണം. സര്വ്വര്ക്കും പറഞ്ഞുകൊടുക്കൂ ആദ്യം സ്ഥാപന, പിന്നെ വിനാശം. ബ്രഹ്മാവിലൂടെ സ്ഥാപന നടക്കുന്നു. പ്രജാപിതാവ് പ്രശസ്തമാണ് ആദിദേവന്, ആദിദേവി… ജഗദംബയ്ക്ക് ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. എത്ര മേളകള് നടക്കുന്നു. നിങ്ങള് ജഗദംബയുടെ മക്കള് ജ്ഞാനജ്ഞാനേശ്വരികളാണ്, പിന്നീട് രാജരാജേശ്വരിയായിത്തീരും. നിങ്ങള് വളരെ ധനവാനായി മാറുന്നു. പിന്നീട് ഭക്തിമാര്ഗ്ഗത്തില് ദീപാവലിയുടെ ദിവസം ലക്ഷ്മിയോട് വിനാശീധനം യാചിക്കുന്നു.ഇവിടെ നിങ്ങള്ക്ക് സര്വ്വതും ലഭിക്കുന്നു, ആയുഷ്മാന് ഭവ, പുത്രവാന് ഭവ. അവിടെ 150 വര്ഷമാണ് ആയുസ്സുള്ളത്. ഇവിടെ നിങ്ങള് എത്രത്തോളം യോഗ ചെയ്യുന്നുവൊ അത്രത്തോളം ആയുസ്സ് വര്ദ്ധിക്കും. നിങ്ങള് ഈശ്വരനുമായി യോഗം ചെയ്ത് യോഗേശ്വരന്മാരായി മാറുന്നു.

ബാബ പറയുന്നു ഞാന് അലക്കുകാരനാണ്. സര്വ്വ അഴുക്ക് പുരണ്ട ആത്മാക്കളെയും ശുദ്ധീകരിക്കുന്നു. പിന്നെ ശരീരവും ശുദ്ധമായത് ലഭിക്കും. ഞാന് സെക്കന്റില് ലോകത്തെ വസ്ത്രങ്ങളെ ശുദ്ധമാക്കുന്നു. കേവലം മന്മനാഭവ സ്ഥിതിയിലിരിക്കുന്നതിലൂടെ ആത്മാവും ശരീരവും ശുദ്ധമായി തീരുന്നു, അപ്പോള് അത് മന്ത്രമായില്ലേ?സെക്കന്റില് ജീവിതമുക്തി, എത്ര സഹജമായ ഉപായമാണ്. നടക്കുമ്പോഴും, കറങ്ങുമ്പോഴും കേവലം ബാബയെ ഓര്മ്മിക്കൂ, വേറൊരു പ്രയാസവും ബാബ നല്കുന്നില്ല. ഇപ്പോള് ഒരു സെക്കന്റില് നിങ്ങളുടെ കല ഉയര്ന്നുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു ഞാന് നിങ്ങളുടെ സേവകനായി വന്നിരിക്കുന്നു. നിങ്ങള് വിളിച്ചു ഹേ പതിത പാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ, അപ്പോള് സേവകനായില്ലേ?നിങ്ങള് വളരെ പതിതമാകുമ്പോള് ഉച്ചത്തില് നിലവിളിക്കുന്നു. ഇപ്പോള് ഞാന് വന്നിരിക്കുകയാണ്. ഞാന് കല്പ കല്പം വന്ന് കുട്ടികള്ക്ക് മന്ത്രം നല്കുന്നു എന്നെ ഓര്മ്മിക്കൂ. മന്മനാഭവ എന്നതിന്റെ അര്ത്ഥവും ഇതുതന്നെയാണ്. പിന്നെ വിഷ്ണുപുരിയുടെ അധികാരിയായി തീരും. നിങ്ങള് വന്നിരിക്കുന്നത് വിഷ്ണുപുരിയുടെ രാജ്യം നേടുന്നതിനാണ്, രാവണപുരിക്ക് ശേഷമാണ് വിഷ്ണുപുരി. കംസപുരിക്കു ശേഷം കൃഷ്ണപുരി. എത്ര സഹജമായി മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു കേവലം ഈ പഴയ ലോകത്തിനോടുള്ള മമത്വത്തെ ഇല്ലാതാക്കൂ. ഇപ്പോള് നമ്മള് 84 ജന്മങ്ങള് പൂര്ത്തിയാക്കി. ഈ പഴയ ശരീരം വിട്ട് നമ്മള്പുതിയ ലോകത്തിലേക്ക് പോകും. ഓര്മ്മയിലൂടെ തന്നെ നിങ്ങളുടെ പാപങ്ങള് ഇളകിപ്പോകുന്നു, അത്രയും ധൈര്യം വയ്ക്കണം.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. മുഖത്തിലൂടെ സദാ ജ്ഞാനാമൃതം തന്നെ പുറപ്പെടണം. ജ്ഞാനത്തിലൂടെ തന്നെ എല്ലാവരുടെയും സദ്ഗതി ചെയ്യണം. ഒരു ബാബയില് നിന്നു തന്നെ ജ്ഞാനം കേള്ക്കണം , മറ്റാരില് നിന്നുമരുത്.

2. കയറുന്ന കലയില് പോകുവാന് നടക്കുമ്പോള് ബാബയെ ഓര്മിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. ഈ പഴകിയ ലോകം, പഴയ ശരീരത്തോട് മമത്വം ഇല്ലാതാക്കണം.

വരദാനം:-

നിരാകാരി അല്ലെങ്കില് സാകാര രൂപത്തില് ബുദ്ധിയുടെ സംഗം അഥവാ ബന്ധം ഒരു ബാബയോട് പക്കയാണെങ്കില് ഫരിസ്തയായി മാറും. ആരുടെയാണോ സര്വ സംബന്ധം അതായത് സര്വ ബന്ധങ്ങളും ഒന്നുമായുള്ളത് അവര് തന്നെയാണ് സദാ ഫരിസ്ത. ഗവണ്മെന്റ് വഴിയില് ബോര്ഡ് വെക്കുന്നതു പോലെ – ഈ വഴി അടച്ചിരിക്കുന്നു. ഇപ്രകാരം എല്ലാ വഴികളും അടയ്ക്കൂ, എങ്കില് ബുദ്ധിയുടെ അലച്ചില് അവസാനിക്കും. ബാപ്ദാദയുടെ ആജ്ഞയിതാണ് – ആദ്യം എല്ലാ മാര്ഗങ്ങളും അടയ്ക്കൂ. ഇതിലൂടെ സഹജമായി ഫരിസ്തയാകും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top
Scroll to Top