06 November 2021 Malayalam Murli Today | Brahma Kumaris

Read and Listen today’s Gyan Murli in Malayalam 

November 5, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളെ, സംഗമയുഗത്തില് നിങ്ങള്ക്ക് ബാബയിലൂടെ നല്ല ബുദ്ധിയും ശ്രേഷ്ഠ മതവും ലഭിക്കുന്നു, അതിലൂടെ നിങ്ങള് ബ്രാഹ്മണനില് നിന്ന് ദേവതയായി മാറുന്നു.

ചോദ്യം: -

നിങ്ങള് കുട്ടികള് ഏത് ലഹരിയിലിരിക്കുമ്പോഴാണ് പെരുമാറ്റം വളരെ രാജകീയമായിരിക്കുക?

ഉത്തരം:-

നിങ്ങള്ക്ക് ജ്ഞാനത്തിന്റെ ലഹരി വര്ദ്ധിച്ചുകൊണ്ടിരിക്കണം. ആഹാ, നമ്മള് ഭഗവാന്റെ സന്മുഖത്താണിരിക്കുന്നത്. ഞങ്ങള് ഇവിടെ നിന്ന് പോകും, പോയി വിശ്വത്തിന്റെ അധികാരിയും, കിരീടമുള്ള രാജകുമാരനുമായിമാറും. എപ്പോള് ഇങ്ങനെയുള്ള ആനന്ദത്തിലിരക്കുന്നുവോ അപ്പോള് പെരുമാറ്റം വളരെ കുലീനമായിരിക്കും. മുഖത്തുനിന്ന് വളരെ മധുരമായ വാക്കുകള് പുറത്തുവരും. പരസ്പരം വളരെ സ്നേഹമുണ്ടാകും.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

സഭയിലേക്ക് ജ്വലിച്ചുവന്ന പ്രകാശം….

ഓം ശാന്തി. മധുര-മധുരമായ കുട്ടികളെ, ആത്മീയ കുട്ടികള് വന്ന് ബ്രഹ്മണനായിമാറി ആത്മീയ അച്ഛനില് നിന്ന് നമ്മള് സംഗമയുഗീ ബ്രാഹ്മണനാണെന്ന് തീര്ച്ചയായും മനസ്സിലാക്കി. ബാബ നമ്മുടെ ബുദ്ധിയുടെ പൂട്ട് തുറന്നു. ഇത് സംഗമയുഗമാണെന്ന് ഇപ്പോള് നമ്മള് മനസ്സിലാക്കി. ആരെല്ലാം പതിതരും ഭ്രഷ്ടാചാരികളുമായ മനുഷ്യരുണ്ടോ, അവര് വീണ്ടും പാവനരായിമാറി ഭാവിയില് പാവനരും ശ്രേഷ്ഠാചാരി പുരുഷോത്തമരെന്ന് അറിയപ്പെടും. ആ ലക്ഷ്മി-നാരായണന് എപ്പോഴോ പുരുഷാര്ത്ഥം ചെയ്ത് പുരുഷോത്തമരായി മാറിയതല്ലെ. ഇവര്ക്ക് തീര്ച്ചയായും ചരിത്രം ഉണ്ടായിരിക്കണം. ഈ ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോള് സ്ഥാപന ചെയ്തു. കലിയുഗത്തിലുമല്ല, സത്യയുഗത്തിലുമല്ല. സ്വര്ഗ്ഗ സ്ഥാപന നടക്കുന്നത് തന്നെ സംഗമയുഗത്തിലാണ്. ഇത്രയും വിസ്താരത്തിലേക്ക് ആരും പോകുന്നില്ല. നിങ്ങള്ക്കറിയാം ഇത് സംഗമയുഗമാണ്. കലിയുഗത്തിന് ശേഷം സത്യയുഗം പുതിയ ലോകം ഉണ്ടാകുന്നു അപ്പോള് തീര്ച്ചായായും സംഗമയുഗവും ഉണ്ടാകും. പിന്നീട് പുതിയ ലോകത്തില് പുതിയ രാജ്യം ഉണ്ടാകും. ബുദ്ധി പ്രവര്ത്തിക്കണം നിങ്ങള്ക്കറിയാം ബാബയിലൂടെ നമ്മള്ക്ക് നല്ല ബുദ്ധിയും ശ്രീമതവും ലഭിച്ചുകൊണ്ടിരിക്കുന്നു. ഇവര്ക്ക് സദാ സുമതം അഥവാ നല്ലമതം നല്കൂ എന്ന് ഈശ്വരനോട് പറയുന്നു. ഈശ്വരന് മുഴുവന് ലോകത്തിന്റെയും അച്ഛനാണ്. എല്ലാവര്ക്കും നല്ല മതം നല്കുന്നത് ബാബയണ്. സംഗമയുഗത്തില് വന്ന് തന്റെ കുട്ടികള്ക്ക് നല്ല മതം നല്കുന്നു. ഇതിനെയാണ് പാണ്ഡവ സമ്പ്രദായവും ദൈവിക സമ്പ്രദായവുമെന്ന് ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നത്. ബ്രാഹ്മണ സമ്പ്രദായത്തെയോ ദൈവിക സമ്പ്രദായത്തെയോ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബ്രഹ്മാവിലൂടെ തന്നെയാണ് ബ്രാഹ്മണ സമ്പ്രദായമുണ്ടാകുന്നത്. പരമപിതാപരമാത്മാവ് തന്നെയാണ് ഈ രചന രചിക്കുന്നത്. പ്രജാപിതാവ് ഉള്ളതുകൊണ്ടാണ് ഇത്രയും ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരും ഉള്ളത്. ഏതുവരെ നിങ്ങള് ബ്രാഹ്മണനിലൂടെ ആരെങ്കിലും വന്ന് ജ്ഞാനമെടുക്കുന്നില്ലയോ അതുവരെ സത്ഗദി എങ്ങിനെ ഉണ്ടാകും. നിങ്ങളുടെ അടുത്ത് ധാരാളം പേര് വരും ബാബയില് നിന്ന് സമ്പത്തെടുക്കാന്. സന്യാസിമാരും വരും, മറ്റ് ധര്മ്മത്തിലുള്ളവരും വരും സ്വര്ഗ്ഗത്തില് അവര്ക്ക് പാര്ട്ടില്ല. എന്നാല് ബാബ വന്നിരിക്കുന്ന സന്ദേശം എല്ലാവര്ക്കും നല്കണം. ഈ സമയം ഹിന്ദുവെന്ന് പറയുന്ന ഓരാള്ക്കും ദേവീ-ദേവതാ ധര്മ്മത്തെ കുറിച്ചറിയില്ല. അവര് ആദ്യം സതോപ്രധാനികളായിരുന്നു, അവര് വീണ്ടും തമോവിലേക്ക് വന്നതുകാരണത്താല് സ്വയത്തെ ദേവീ- ദേവതയെന്ന് പറയാന് സാധിക്കില്ല. നിങ്ങള്ക്കറിയാം രാവണന്റെ രാജ്യവും ഇവിടെയാണ്, രാമനെന്ന് വിളിക്കുന്ന പരംപിതാ പരമാത്മാവിന്റെ ജന്മവും ഇവിടെയാണ് ഉണ്ടാകുന്നത്, പതിതപാവനന് സീതാരാമനെന്ന് പറയാറുണ്ട്. എന്നാല് ആരാണ് പതിതമാക്കിയത്, രാവണന് ആരാണ്, എന്തുകൊണ്ടാണ് പതിതപാവനനായ ബാബയെ വിളിക്കുന്നത്. ഇത് ആര്ക്കും തന്നെ അറിയില്ല. ഇതാരും മനസ്സിലാക്കുന്നില്ല നമ്മളിലെ 5 വികാരങ്ങള് തന്നെയാണ് രാവണനെന്ന്. ആരില് 5 വികാരങ്ങള് ഇല്ലയോ അവര് രാമ സമ്പ്രദായത്തിലുള്ളവരാണ്. ഇപ്പോള് രാമരാജ്യമില്ലാത്തതുകൊണ്ട് എല്ലാവരും ആഗ്രഹിക്കുന്നു, പുതിയ ലോകം പുതിയ പവിത്ര രാജ്യം വേണമെന്ന്. രാമനെന്ന് പറയുന്നത് ശിവബാബയെയാണ്, എന്നാല് അവര് പരമാത്മാവ് രാമനെന്ന് മനസ്സിലാക്കി, അതുകൊണ്ട് ശിവബാബയെ മറന്നു. നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും, രാമരാജ്യമെന്ന് ഏതിനെയാണ് പറയുന്നത്. ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട് രാമന്റെ സീതയെ മോഷ്ടിച്ചു കൊണ്ടുപോയെന്ന്, രാജാവിന്റെ റാണിയെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ടുപോകുക ഇതെങ്ങനെ സാധിക്കും. ശാസ്ത്രങ്ങള് ധാരാളമുണ്ട്. മുഖ്യശാസ്ത്രം ഗീതയാണ്. ശാസ്ത്രങ്ങളില് എഴുതിയിട്ടുണ്ട്, ബ്രഹ്മാവിലൂടെ ബ്രാഹ്മണ, ദേവത, ക്ഷത്രിയ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. അതുകൊണ്ട് പ്രജാപിതാവ് ഇവിടെ തന്നെ വേണം. ബ്രഹ്മാവിന് ഇത്രയും അധികം കുട്ടികളുണ്ടെങ്കില് മുഖവംശാവലികളായിരിക്കും, ഇത്രയും കുഖവംശാവലി ഉണ്ടായിരിക്കുകയില്ല. സരസ്വതി മുഖവംശാവലിയാണ്, ബ്രഹ്മാവിന്റെ സ്ത്രീയല്ല. ഇപ്പോള് ബാബ പറയുന്നു- ബ്രഹ്മാമുഖത്തിലൂടെ നിങ്ങള് ബ്രാഹ്മണനായിമാറി എന്റെ കുട്ടികളായി മാറുന്നു. നിങ്ങള് കുട്ടികള്ക്കറിയാം ശിവബാബക്ക് എത്രയാണ് മഹിമയുള്ളത്. ബാബ പതിതപാവനനും മുക്തിദാതാവുമാണ്. ഇങ്ങിനെയെല്ലാം പാടുന്നുണ്ടെങ്കിലും മനസ്സിലാക്കുന്നില്ല. അതുകൊണ്ട് ആദ്യം ബാബയുടെ പരിചയം കൊടുക്കണം, ബാബ പതിതപാവനനുമാണ്, ഗീതയുടെ ഭഗവാനുമാണ്. നിരാകാരന് ശിവബാബയാണെങ്കില് തീര്ച്ചയായും വന്ന് ജ്ഞാനം കേള്പ്പിച്ചിട്ടുണ്ടാവും. ഇപ്പോള് ഏത് ശരീരത്തലുടെയാണോ ജ്ഞാനം കേള്പ്പിക്കുന്നത്, ആ ശരീരത്തിന് ബ്രഹ്മാവെന്ന് പേര് വെച്ചു. ഇല്ലായെങ്കില് ബ്രഹ്മാവ് എവിടെ നിന്ന് വരാനാണ്. ബ്രഹ്മാവിന്റെ അച്ഛനാരാണ്. ബ്രഹ്മാ- വിഷ്ണു-ശങ്കരന്മാരുടെ രചയിതാവ് ആരാണ്. ഇത് ഗുപ്തമായ ചോദ്യമാണ്. ത്രിമൂര്ത്തി ദേവതയെന്ന് പറയുന്നുണ്ട്, എന്നാല് ഇവര് എവിടെ നിന്നാണ് വരുന്നത്. ഇപ്പോള് ബാബ മനസ്സിലാക്കിതരുന്നു ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് തന്നെയാണ് ഇവരുടെയും രചയിതാവ്, ഭഗവാനെ ശിവനെന്ന് പറയുന്നു. ഈ മൂന്ന് ദേവതകളും പ്രകാശത്തിന്റെതാണ്, ഇവരില് എല്ലും മാംസവുമില്ല എന്നാല് സ്ഥൂലബുദ്ധിയുള്ളവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണെന്ന് മനസ്സിലാക്കി കൊടുക്കണം. ഭഗവാന് ബ്രഹ്മാവിലൂടെ സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നല്കുന്നു. മനുഷ്യനില് നിന്ന് ദേവതയാക്കി മാറ്റിയെന്ന് പാടാറുണ്ട്…..പിന്നീട് വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവ് വന്നുവെന്ന് കാണിക്കുന്നുണ്ട്. എന്താ നാഭിയില് നിന്ന് കുട്ടിയുണ്ടാകുമോ? ഇപ്പോള് ബാബയിരുന്ന് എല്ലാ രഹസ്യവും മനസ്സിലാക്കി തരുന്നു. പക്ഷെ ആരും തന്നെ മനസ്സിലാക്കുന്നില്ല.

നിങ്ങള്ക്കറിയാം ആത്മാവിനെ തന്നെയാണ് പാപാത്മാവ്, പുണ്യാത്മാവ് എന്നു പറയുന്നത്. പവിത്രമായ ആത്മാവ് തന്നെയാണ് പരമാത്മാവ് അങ്ങനെയല്ല. പരമാത്മാവായ ബാബ സദാ പാവനമാണ്. തമോപ്രധാനത്തെയാണ് പതിതമെന്നു പറയുന്നത്. സത്യയുഗത്തില് എപ്പോഴാണോ സുഖമുണ്ടായിരുന്നത്, അപ്പോള് ദുഃഖത്തിന്റെ പേരു പോലും ഉണ്ടായിരുന്നില്ല. ഇപ്പോള് തന്നെയാണ് സ്വര്ഗ്ഗമെന്ന് മനുഷ്യര് പറയുന്നു. പക്ഷെ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. പക്ഷെ അവസാനം വന്ന് ബാബയില് നിന്നും സമ്പത്തെടുക്കും. നമ്മള് തന്റെ രാജാധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാമല്ലോ? മറ്റാര്ക്കും വിശ്വത്തിന്റെ അധികാരിയായി മാറാന് സാധിക്കുകയില്ല. സത്യയുഗത്തിലാണ് വിശ്വരാജ്യം ഉണ്ടാകുന്നത്. കലിയുഗത്തില് മുഴുവന് വിശ്വത്തിലും രാജ്യം ഭരിക്കാന് സാധിക്കില്ല. ഇതും ആര്ക്കും അറിയുകയില്ല. ഗീതയിലും ഉണ്ട്, മഹാഭാരതയുദ്ധം നടന്നിരുന്നുവെന്ന്, അപ്പോള് തന്നെയാണ് എല്ലാ ധര്മ്മവും വിനാശമാകുന്നത്. എപ്രകാരമാണോ ഒരു വടവൃക്ഷം, അത് ഉണങ്ങുമ്പോള് പരസ്പരം കൂട്ടിയിടിച്ച് അഗ്നിയുണ്ടായി മുഴുവന് കാടും കത്തിയെരിയുന്നു. ഈ മനുഷ്യ സൃഷ്ടി വൃക്ഷവും ജീര്ണ്ണിച്ചിരിക്കുകയാണ്. ഇതിനും ഇപ്പോള് തീ പിടിക്കും പരസ്പരം യുദ്ധം ചെയ്ത് ഇല്ലാതാകും. അഗ്നിക്കുള്ള സാധനങ്ങള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള് അറ്റോമിക് ബോംബിലൂടെയാണ് തീ പിടുത്തം ഉണ്ടാകുക. ഇത് അവര്ക്ക് അറിയുകയില്ല. ഇപ്പോള് കലിയുഗമാകുന്ന നരകം മാറി സ്വര്ഗം ഉണ്ടാകാന് പോവുകയാണ്. ഈ ജ്ഞാനത്തില് വളരെ ലഹരി ഉണ്ടായിരിക്കണം. സ്വയത്തെ നോക്കണം, ഞാന് പരമാത്മാവിന്റെ സന്താനമാണ് ബാബയില് നിന്നും സ്വര്ഗത്തിന്റെ സമ്പത്ത് നേടിക്കൊണ്ടി രിക്കുകയാണ്, ഈ ലഹരിയിലും സന്തോഷത്തിലും ഇരിക്കുന്നുണ്ടോ? പരസ്പരം സംസാരിക്കുമ്പോള് രാജകീയതയുണ്ടായിരിക്കണം. ഇവിടെ നിന്നും തന്നെ എല്ലാം പഠിക്കണം. അവസാനം അതേ സംസ്ക്കാരം തന്നെ കൊണ്ടുപോകും. അതി മധുരമുള്ളതായിമാറണം. വളരെയധികം ലഹരിയുണ്ടായിരിക്കണം. നമ്മള് ശിവബാബയുടെ കുട്ടികളാണ്. ദേവതാ പദവി നേടുന്നവര് അപ്പോള് പരസ്പരം എത്ര മധുരമായി സംസാരിക്കണം. പക്ഷെ കുട്ടികളുടെ വായില് നിന്നും പൂക്കള് വീഴാറെയില്ല. നിങ്ങള് എത്ര ഉയര്ന്നവരാണ്. നിങ്ങള്ക്ക് ഓര്മ്മയുണ്ടായിരിക്കണം നമ്മള് ശിവബാബയുടെ സന്താനങ്ങളാണ്, പിന്നീട് സത്യയുഗത്തില് മഹാരാജാവായിമാറും, നമ്മള് വിശ്വത്തിലെ കിരീടധാരി രാജകുമാരനായി മാറും.

നിങ്ങള് കുട്ടികള്ക്ക് ആന്തരിക സന്തോഷം ഉണ്ടായിരിക്കണം, നമ്മള് പരമാത്മാവിന്റെ സന്മുഖത്താണ് ഇരിക്കുന്നത്, പരമാത്മാവില് നിന്നാണ് സ്വര്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നത്. ബാബയുടെ ശ്രീമതമനുസരിച്ച് നടക്കണം നമ്മുടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നിങ്ങള്ക്കറിയാമല്ലോ. രാജധാനിയില് എല്ലാവരും വേണം. പക്ഷെ നിങ്ങള് കുട്ടികളുടെ വായില് നിന്നും സദാ രത്നങ്ങള് തന്നെ പുറത്തു വരണം. ബാബ ജ്യോതിസ്വരൂപനും ജ്ഞാനസാഗരനുമാണ്. കഥകളെല്ലാം ഇപ്പോഴത്തേതു തന്നെയാണ്. ബാബയാണ് ജ്ഞാന സാഗരന്. ബാബ ജ്ഞാനത്തിന്റെ മഴ പെയ്യിപ്പിക്കുകയാണ്. ബാക്കി ഇന്ദ്ര ദേവന് മഴ പെയ്യിപ്പിക്കുന്നു, ഇങ്ങനെയൊരു കാര്യമേയില്ല. ആ മേഘം സ്വാഭാവികമായി ഉണ്ടാകുന്നതാണ് അത് മഴ പെയ്യിപ്പിക്കുന്നു. സത്യയുഗത്തില് ഈ 5 തത്വങ്ങള് പോലും നിങ്ങളുടെ സേവകരായിരിക്കും. ഇവിടെ മനുഷ്യരാണ് എല്ലാവരുടെയും സേവകരായി മാറുന്നത്. ഇവിടെ ഒരോ കാര്യങ്ങളിലും പരിശ്രമിക്കേണ്ടതായിട്ടുണ്ട്. അവിടെയാണെങ്കില് എല്ലാ കാര്യവും സ്വതവേ തന്നെ നടക്കുന്നു. അതിനാല് കുട്ടികള്ക്ക് സദാ ബാബയുടെ ഒര്മ്മയുണ്ടായിരിക്കണം. ഇതിലൂടെ അളവില്ലാത്ത സന്തോഷം ഉണ്ടായിക്കൊണ്ടിരിക്കും. ശാസ്ത്രജ്ഞരും മഥനം ചെയ്യാറുണ്ട്. നിങ്ങള് കുട്ടികള് മുരളി മഥനം ചെയ്യണം. ഇടയ്ക്കിടയ്ക്ക് മുരളിയുടെ പ്രവാഹം നന്നായി ഉണ്ടാകാറുണ്ട്, ചിലപ്പോള് കുറയും. ഇതിനെയാണ് പറയുന്നത് മഥനം ചെയ്യുക എന്ന്. കുട്ടികള് ബാബയുടെ(ബ്രഹ്മാവ്) അവസ്ഥ നോക്കി കൊണ്ടിരിക്കുകയാണ്. അപ്പോള് ബാബ തന്റെ അനുഭവം കുട്ടികളോടു പറയും, ചിലപ്പോള് ഉത്സാഹം ഉണ്ടായിരിക്കും ചിലപ്പോള് ഉത്സാഹം കുറയും. ചിലപ്പോള് വളരെ നല്ല പോയിന്റുകള് ലഭിക്കും. ബാബയും സഹായിയായി മാറും. ഇത് നിങ്ങളും അനുഭവം ചെയ്യുന്നു. ബാബ ഒരിക്കലും മുരളി കൈയില് എടുക്കാറില്ല. കുട്ടികളാണ് മാഗസിനുകളെല്ലാം എഴുതാറുള്ളത്. കുട്ടികള് തെറ്റുകളൊന്നും ചെയ്യുന്നില്ലല്ലോ എന്ന് ബാബ ഇടയ്ക്കിടയ്ക്ക് നോക്കാറുണ്ട്. മാഗസിനിലെല്ലാം വളരെ നല്ല നല്ല മുരളി പോയിന്റുകളെല്ലാം വരുന്നുണ്ട്. എല്ലാ ഭാഗങ്ങളിലേക്കും പോയ്ക്കൊണ്ടിരിക്കുന്നുണ്ട്. ചിലരുടെ അടുത്ത് മുരളി എത്തിയില്ലെങ്കില് ബാബ പറയും രചിയിതാവിന്റെയും രചനയുടെയും ജ്ഞാനം 7 ദിവസത്തെ കോഴ്സില് മനസ്സിലാക്കി കഴിഞ്ഞുവല്ലോ. ബാക്കി എന്താണ് വേണ്ടത് 5 വികാരങ്ങളെ ഭസ്മമാക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം, വേറെ യാതൊരു ബുദ്ധിമുട്ടും ഇല്ല.

നിങ്ങള് കുട്ടികള്ക്ക് ആരുടെ സത്സംഗത്തിലേക്കും പോകുവാന് സാധിക്കും, സേവനം ചെയ്യുവാനുള്ള ഉന്മേഷം ഉണ്ടായിരിക്കണം. എപ്പോഴാണോ എല്ലാ ധര്മ്മത്തിലുള്ളവരും ഒരുമിച്ചിരിക്കുന്നത്, അപ്പോള് മനസ്സിലാക്കി കൊടുക്കണം ഓരോ ധര്മ്മവും വേറെ വേറെയാണ്. സഹോദര സഹോദരര് എന്നു പറയുമെങ്കിലും ഒരുമിക്കുകയില്ല. ഇതു കേവലം പറയുക മാത്രമാണ് ചെയ്യുന്നത്. ബാബ പറയുകയാണ്- ഞാന് വന്ന് ബ്രാഹ്മണനാക്കി മാറ്റി പിന്നീട് ദേവി ദേവതാധര്മ്മത്തെ സ്ഥാപിക്കും. അവിടെ രണ്ടാമതൊരു ധര്മ്മം ഉണ്ടായിരിക്കുകയില്ല. ഇത് അതേ മഹാഭാരത യുദ്ധം തന്നെയാണ്. ഗീതയിലും ഇതിനെ കുറിച്ച് വര്ണ്ണിച്ചിട്ടുണ്ട്. ഈ പഠിപ്പെല്ലാം ഒന്നു തന്നെയാണ്. പഠിപ്പിക്കുന്ന ആളും ഒന്നു തന്നെയാണ്. ജ്ഞാനം എപ്പോഴാണോ പൂര്ത്തിയാകുന്നത് അപ്പോള് ഞാനും പോകും എന്നു ബാബ പറയുന്നു. എനിക്ക് കലിയുഗത്തിന്റെ അന്തിമത്തില് തന്നെ ജ്ഞാനം കേള്പ്പിക്കണം. എനിക്ക് കല്പ കല്പം വരണം. ഒരു സെക്കന്റ് കുറയുകയോ കൂടുകയോ ഇല്ല. എപ്പോഴാണോ ജ്ഞാനം പൂര്ത്തിയാകുന്നത് അപ്പോള് കര്മ്മാതീത അവസ്ഥയിലേക്ക് പോകും. അപ്പോള് വിനാശവും ഉണ്ടാകുന്നു. ദിനം പ്രതി ദിനം നിങ്ങളുടെ സേവനം വര്ദ്ധിച്ചുകൊണ്ടിരിക്കും. ഇവിടെയാണെങ്കില് ഒരാളിലും പവിത്രതയോ ദൈവിക ഗുണങ്ങളുടെ ധാരണയോ ഇല്ല. അവിടെയുളള പവിത്രതയുടെ വ്യത്യാസം നോക്കൂ എത്രയാണ്. ഇപ്പോള് നിങ്ങള് സംഗമത്തിലാണ് ഇരിക്കുന്നത്, ഇതാണ് പുരുഷോത്തമയുഗം. ഇപ്പോള് നിങ്ങള് പുരുഷോത്തമനായി മാറി ക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവര് അവിടെ അതേ തിളക്കത്തോടുകൂടി തന്നെ ജീവിക്കുന്നു. ഒരിക്കലും വായില് നിന്നും കല്ലുകള് വീഴരുത്. വായില് നിന്നും രത്നങ്ങള് മാത്രം വീഴണം. ഇപ്പോള് നിങ്ങള് ദേവതകള്ക്ക് സമാനം പൂക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. ദൈവം വന്ന് ദേവീ-ദേവത കളാക്കിമാറ്റുന്നു. ദേവതകളെ തന്നെയാണ് ഭഗവാനും ഭഗവതിയുമെന്മ്പറയുന്നത്. പക്ഷെ ആരാണ് ഇങ്ങനെയാക്കി മാറ്റുന്നത്. ഇത് ആര്ക്കും തന്നെ അറിയുകയില്ല. നിങ്ങളുടെ ബുദ്ധിയില് പൂര്ണ്ണമായും രചനയുടെയും രചിയിതാവിന്റെയും ജ്ഞാനം ഉണ്ട്. പിന്നീട് മറ്റുള്ളവരെയും തനിക്കു സമാനമാക്കി മാറ്റുവാനുള്ള ഉത്തരവാദിത്വം ഉണ്ട്. വളരെയധികം ആളുകള് വന്നുകൊണ്ടിരിക്കും. ബ്രാഹ്മണര് തന്നെയാണ് സ്വദര്ശന ചക്രധാരിയായി മാറുന്നത്. കുട്ടികള്ക്ക് തന്നെയാണ് മായയുടെ കൊടുങ്കാറ്റും വരുന്നത്. ചിലപ്പോഴെല്ലാം കൊടുങ്കാറ്റു വരുന്നതിലൂടെ എല്ലുകളെല്ലാം മുറിഞ്ഞ് പോകും. പോകെ പോകെ ചിലരെല്ലാം ഡിസ്സര്വ്വീസും ചെയ്യും. ബാബ പറയുന്നു ഒരിക്കലും മോശമായ പ്രവൃത്തി ചെയ്യാതിരിക്കൂ. നിങ്ങള് മുഖവംശാവലി ബ്രാഹ്മണരാണ്, അവര് കുഖവംശാവലികളാണ്. എത്രയധികം വ്യത്യാസമുണ്ട്. അവര് ഭൗതീക യാത്രകളിലേക്ക് കൊണ്ടു പോകുന്നു. നിങ്ങളുടേത് ആത്മീയ യാത്രയാണ്. നിങ്ങള് പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്. അവരും ബ്രാഹ്മണരാണ്, നമ്മളും ബ്രാഹ്മണരാണ് എന്നു മനസ്സാലാക്കാനുള്ള ബുദ്ധി പോലും ചിലരില് ഇല്ല. പക്ഷെ സത്യമായ ബ്രാഹ്മണര് ആരാണ്. ആ ബ്രാഹ്മണര്ക്ക് സ്വയത്തെ ബ്രഹ്മാകുമാരന് എന്നു പറയാന് സാധിക്കുകയില്ല. നിങ്ങള് സ്വയത്തെ ബ്രഹ്മാകുമാരന് എന്നു പറയുന്നുണ്ടെങ്കില് തീര്ച്ചയായും ബ്രാഹ്മാവും ഉണ്ടാകും. പക്ഷെ ഇതു ചോദിക്കാന് അവരുടെ ബുദ്ധിയില് ഈ കാര്യങ്ങളൊന്നും വരുക തന്നെയില്ല. ബാബ കല്പ കല്പം നിങ്ങള് കുട്ടികള്ക്കു തന്നെയാണ് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്. നിങ്ങള് ബ്രഹ്മാവിന്റെ പേരകുട്ടികളാണ്. ബ്രാഹ്മണരെല്ലാവരും സഹോദരി സഹോദരങ്ങളാണ്. പിന്നീട് അവര്ക്ക് എങ്ങനെ വികാരത്തിലേക്ക് പോകാന് സാധിക്കും. അഥവാ ആരെങ്കിലും പോയിട്ടുണ്ടെങ്കില് അവര് ബ്രാഹ്മണ കുലത്തെ കളങ്കപ്പെടുത്തി. സ്വയത്തെ ബ്രഹ്മാകുമാരന് ബ്രഹ്മാകുമാരി എന്നു പറഞ്ഞ് പിന്നീട് പതിത മാകാന് സാധിക്കില്ല. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1. മുരളിയില് എന്താണോ കേള്ക്കുന്നത്, അതിനെ മഥനം ചെയ്യണം. പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുകയാണ്, അതിനാല് പെരുമാറ്റം വളരെ രാജകീയമാക്കി മാറ്റണം. വായില് നിന്നും ഒരിക്കലും കല്ലുകള് വീഴരുത്.

2) വളരെ പേരെ തനിക്കു സമാനമാക്കിമാറ്റാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് മനസ്സിലാക്കി സേവനത്തില് തല്പരരായിരിക്കണം. ഒരിക്കലും മോശമായ പ്രവൃത്തി ചെയ്ത് ഡിസ്സര്വ്വീസ് ചെയ്യരുത്.

വരദാനം:-

എപ്പോള് ഇന്ദ്രിയങ്ങളുടെ ആകര്ഷണങ്ങളില് നിന്നും സംബന്ധങ്ങളുടെ ആകര്ഷണങ്ങളില് നിന്നും മുക്തമാകുന്നുവോ അപ്പോള് അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതി ചെയ്യാന് സാധിക്കും. ഏതെങ്കിലും കര്മ്മേന്ദ്രിയങ്ങള്ക്ക് വശപ്പെടുന്നതിലൂടെ ഏതൊക്കെയാണോ ഭിന്ന-ഭിന്ന ആകര്ഷണങ്ങള് അവ അതീന്ദ്രിയ സുഖം അഥവാ ഹര്ഷിതരായിരിക്കുന്നതിന് ബന്ധനം സൃഷ്ടിക്കുന്നു. എന്നാല് എപ്പോള് ബുദ്ധി സര്വ്വ ആകര്ഷണങ്ങളില് നിന്നും മുക്തമാകുന്നുവോ ഒരു ആശ്രയത്തില് ഉറച്ചിരിക്കുന്നുവോ ചഞ്ചലത അവസാനിക്കുന്നുവോ, അപ്പോള് ഏകരസ അവസ്ഥ ആകുന്നതിലൂടെ അതീന്ദ്രിയ സുഖത്തിന്റെ അനുഭൂതി ഉണ്ടാകുന്നു.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top