06 May 2021 Malayalam Murli Today – Brahma Kumaris

May 5, 2021

Morning Murli. Om Shanti. Madhuban.

Brahma Kumaris

ഇന്നത്തെ ശിവബാബ സക്കർ മുരളി , ബാപ്ഡാഡ , മധുബാൻ । Brahma Kumaris (BK) Murli for today in Malayalam. This is the Official Murli blog to read and listen daily murlis.

മധുരമായ കുട്ടികളേ, അച്ചടക്കം ആരംഭിക്കുന്നത് വീട്ടില് നിന്നാണ് അര്ത്ഥം ആരെല്ലാം ദേവി ദേവതാ ധര്മ്മത്തിലേതാണോ, ശിവന്റെയും അഥവാ ദേവതകളുടെ പൂജാരിയാണോ, അവര്ക്ക് ആദ്യം ആദ്യം ജ്ഞാനം കൊടുക്കൂ.

ചോദ്യം: -

ബാബയുടെ ഏതൊരു കര്ത്തവ്യം ഒരു മനുഷ്യര്ക്കും ചെയ്യാന് കഴിയില്ല അതോടൊപ്പം എന്തുകൊണ്ട്?

ഉത്തരം:-

മുഴുവന് വിശ്വത്തിലും ശാന്തി സ്ഥാപന ചെയ്യുന്ന കര്ത്തവ്യം ഒരു ബാബയുടേതാണ്. മനുഷ്യന് വിശ്വത്തില് ശാന്തി സ്ഥാപിക്കാന് മനുഷ്യര്ക്ക് സാധിക്കില്ല എന്തുകൊണ്ടെന്നാല് സര്വ്വരും വികാരികളാണ്. എപ്പോഴാണോ ബാബയെ അറിയുകയും പവിത്രമായി ജീവിക്കുകയും ചെയ്യുന്നത് അപ്പോള് ശാന്തിയുടെ സ്ഥാപന ഉണ്ടാകും. ബാബയെ അറിയാത്തതു കാരണം നിര്ധനരായി മാറിയിരിക്കുകയാണ്.

♫ ശ്രദ്ധിക്കൂ മുരളി (audio)➤

ഗീതം:-

മരിക്കുന്നതും അങ്ങയുടെ മടിയില്…..

ഓം ശാന്തി. ഓം ശാന്തിയുടെ അര്ത്ഥവും ഇടയ്ക്കിടയ്ക്ക് പറയേണ്ടി വരുന്നു എന്തുകൊണ്ടെന്നാല് ഓം ശാന്തിയുടെ അര്ത്ഥം ആര്ക്കും അറിയില്ല. അതുപോലെ ഇടയ്ക്കിടയ്ക്ക് ബാബക്ക് ഇതും പറയേണ്ടി വരുന്നു – മന്മനാഭവ അര്ത്ഥം പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കൂ. ഓം എന്നതിന്റെ അര്ത്ഥം ഭഗവാനാണ് എന്ന് പറയുന്നു എന്നാല് ബാബ പറയുകയാണ് – ഓം അര്ത്ഥം ഞാന് ആത്മാവാണ് എന്നാണ്, ഇത് എന്റെ ശരീരമാണ്. പരംപിതാ പരമാത്മാവും ഓം എന്ന് പറയുന്നുണ്ട്. ഞാനും ആത്മാവാണ്, എന്നാല് പരംധാമത്തിലാണ് വസിക്കുന്നത്. നിങ്ങള് ആത്മാക്കള് ജനന മരണ ചക്രത്തിലേക്ക് വരുന്നുണ്ട്, ഞാന് വരുന്നില്ല. അതെ, ഞാന് തീര്ച്ചയായും സാകാരത്തിലേക്ക് വരുന്നുണ്ട്, നിങ്ങള് കുട്ടികള്ക്ക് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കി തരാന്. മറ്റാര്ക്കും ഇത് മനസ്സിലാക്കി തരാന് സാധിക്കില്ല. അഥവാ നിശ്ചയമില്ലെങ്കില് മുഴുവന് ലോകത്തിലും ചുറ്റി കറങ്ങി നോക്കൂ, അന്വേഷിച്ചു നോക്കൂ മറ്റാര്ക്കെങ്കിലും സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനം നല്കാന് കഴിയുമോ എന്ന്. പരംപിതാ പരമാത്മാവിനല്ലാതെ വേറെ ആര്ക്കും സൃഷ്ടി ചക്രത്തിന്റെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം പറഞ്ഞു തരാന് സാധിക്കില്ല, ആര്ക്കും രാജയോഗം പഠിപ്പിച്ചു തരാന് സാധിക്കില്ല. പതിതരെ പാവനമാക്കി മാറ്റാന് വേറെയാര്ക്കും സാധിക്കില്ല. ആദ്യമാദ്യം ആരെല്ലാം ദേവി ദേവതകളുടെ പൂജാരികളുണ്ടോ, അവര്ക്ക് മനസ്സിലാക്കി കൊടുക്കാനുള്ള പുരുഷാര്ത്ഥം ചെയ്യണം. ആദി സനാതന ദേവി ദേവതാ ധര്മ്മത്തില് ഉള്ളവരാണ് പൂര്ണ്ണമായും 84 ജന്മങ്ങള് എടുത്തവര്, അവര്ക്ക് നല്ല രീതിയില് മനസ്സിലാക്കാനും സാധിക്കും. അതിനു ശേഷം വന്നവരാണെങ്കില് 84 ജന്മങ്ങള് എടുക്കില്ല. ആരെല്ലാം ദേവതകളുടെ പൂജാരികളാണോ അതോടൊപ്പം ഗീത പഠിക്കുന്നവരുണ്ടോ അവര് ഇത് കേള്ക്കും. ഭഗവാനു പകരം കൃഷ്ണന്റെ പേരെഴുതിയതാണ് ഗീതയിലെ ഒരേ ഒരു തെറ്റ്. അതിനാല് ഗീത പഠിക്കുന്നവര്ക്ക് മനസ്സിലാക്കി കൊടുക്കണം. അവരോട് ചോദിക്കണം – പരംപിതാ പരമാത്മാവുമായി നിങ്ങളുടെ സംബന്ധം എന്താണ്? ഭഗവാനാണെന്ന് പറയും. ദൈവീക ഗുണങ്ങളുള്ള ശ്രീകൃഷ്ണന് ദൈവീക രാജധാനിയിലുണ്ടായിരുന്നു, അവിടെ എല്ലാവരും ദൈവീക ഗുണങ്ങളുള്ളവരായിരുന്നു. അവരാണ് ഇപ്പോള് പൂജ്യനില് നിന്നും പൂജാരിയായി മാറിയത്. അതിനാല് പരിശ്രമം ചെയ്ത് ആദ്യമാദ്യം ആദി സനാതന ദേവി ദേവതാ ധര്മ്മത്തില് ഉള്ളവരെ ഉയര്ത്തണം. അച്ചടക്കം ആരംഭിക്കേണ്ടത് വീട്ടില് നിന്നാണ് എന്നല്ലേ പറയാറുള്ളത്. ആരെല്ലാം ശിവന്റെ പൂജാരികളുണ്ടോ അവര്ക്കും മനസ്സിലാക്കി കൊടുക്കണം. ശിവന് തീര്ച്ചയായും വരുന്നുണ്ട് അതുകൊണ്ടാണല്ലോ ശിവജയന്തി ആഘോഷിക്കുന്നത്, ശിവനാണ് പരംപിതാ പരമാത്മാവ്. തീര്ച്ചയായും വന്ന് രാജയോഗം പഠിപ്പിക്കും, വേറെ മനുഷ്യര്ക്ക് ആര്ക്കും തന്നെ ഇത് പഠിപ്പിക്കാന് സാധിക്കില്ല. കൃഷ്ണനെ അഥവാ ബ്രഹ്മാവിനെ ഭഗവാന് എന്ന് പറയാന് സാധിക്കില്ല. സര്വ്വരുടേയും സദ്ഗതി ദാതാവ് ഒരു ബാബ തന്നെയാണ്, ആ ബാബ ജ്ഞാന സാഗരനായതു കൊണ്ട് സര്വ്വരുടേയും അധ്യാപകന് കൂടിയാണ്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഭൂമിശാസ്ത്രത്തെ കുറിച്ച് വേറെയാര്ക്കും അറിയില്ല. ബാബ പറയുകയാണ് എന്നെ ജ്ഞാന സാഗരനെന്നും ചൈതന്യ ബീജരൂപനെന്നും വിളിക്കുന്നുണ്ട്. ഈ തലകീഴായ വൃക്ഷത്തിന്റെ ആദി മദ്ധ്യത്തിന്റെ ജ്ഞാനം ബീജത്തിലുണ്ടാകും അതുകൊണ്ടാണ് എന്നെ ജ്ഞാന സാഗരന്, സര്വ്വശക്തിവാന്എന്നെല്ലാം പറയുന്നത്. അധികാരം എന്താണ്? സര്വ്വ വേദങ്ങള്, ശാസ്ത്രങ്ങള്, ഗ്രന്ഥങ്ങള് എല്ലാത്തിനെ കുറിച്ചും അറിയുന്നു എന്നതാണ്. നിങ്ങള് കുട്ടികള്ക്ക് ഇതെല്ലാം മനസ്സിലാക്കി തരുകയാണ്. ശാസ്ത്രങ്ങള് കേള്പ്പിക്കുന്നവര് കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വര്ഷമാണെന്ന് പറയുകയാണ്. പക്ഷെ അങ്ങനെ ഉണ്ടാകില്ല. ഇത് വിവിധ ധര്മ്മങ്ങളുടെ മനുഷ്യ സൃഷ്ടി വൃക്ഷമാണ്, ഇതിന്റെ ആയുസ്സ് വളരെ വലിയതായിട്ടാണ് ഭാഗവതത്തില് കാണിച്ചിരിക്കുന്നത്. ഭാഗവതമാണെങ്കില് ഏതെങ്കിലും ധര്മ്മത്തിന്റെ ശാസ്ത്രവുമല്ല. ഗീതാ ധര്മ്മ ശാസ്ത്രമാണ്, അതിലൂടെയാണ് ദേവി ദേവതാ ധര്മ്മത്തിന്റെ സ്ഥാപന നടക്കുന്നത്. ബാക്കി ഭാഗവതം, മഹാഭാരതം ഇതിലൂടെയൊന്നും ഏതെങ്കിലും ധര്മ്മത്തിന്റെ സ്ഥാപനയൊന്നും നടന്നിട്ടില്ല. അതില് ശ്രീകൃഷ്ണന്റെ ചരിത്രമാണ് എഴുതിയിരിക്കുന്നത്. ബാബ മനസ്സിലാക്കി തരുന്നു – കുട്ടികളെ, നിങ്ങള് ദേവി ദേവതാ ധര്മ്മത്തില് ഉള്ളവര്ക്ക് 84 ജന്മങ്ങള് എടുത്ത കാര്യം പറഞ്ഞു കൊടുക്കൂ. സത്യയുഗത്തില് കേവലം ഭാരതമാണ് ഉണ്ടായിരുന്നത്, വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ഭാരതം തന്നെയായിരുന്നു സ്വര്ഗ്ഗം. ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത് എന്ന് പാടപ്പെട്ടതും ഭാരതത്തെയാണ് അതോടൊപ്പം പതിതരെ പാവനമാക്കുന്നതിന് പരംപിതാ പരമാത്മാവ് അവതരിക്കുന്ന സ്ഥലം കൂടിയാണ്. ശിവന്റെ പൂജയും ഇവിടെയാണ് നടക്കുന്നത്, ജയന്തിയും ഇവിടെയാണ് ആഘോഷിക്കാറുള്ളത്. തീര്ച്ചയായും പതിത ലോകത്തിലേക്ക് വന്നിട്ടുണ്ടാകും. പതിത പാവനാ വരൂ എന്ന് എല്ലാവരും വിളിക്കുന്നുമുണ്ട്. ഭാരതം പാവനമായിരുന്നു പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങി. ആരെല്ലാം പാവനമായ സ്വര്ഗ്ഗവാസികളായിരുന്നോ അവരാണ് ഇപ്പോള് പതിതവും നരകവാസിയുമായിരിക്കുന്നത്. ശിവബാബയാണ് പാവനമാക്കിയത്, രാവണനാണ് പതിതമാക്കിയത്. ഈ സമയം രാവണന്റെ രാജ്യമാണ്. ഓരോ നരനിലും നാരിയിലും പഞ്ചവികാരങ്ങളാണ്. സത്യയുഗത്തില് വികാരങ്ങള് ഇല്ല. നിര്വ്വികാരികളായിരുന്നു. ഇപ്പോള് പതിതമാണ് അതുകൊണ്ടാണ് വിളിക്കുന്നത് – വരൂ വന്ന് ഞങ്ങളെ വീണ്ടും പാവനമാക്കി മാറ്റൂ എന്ന്. സത്യയുഗത്തില് നമ്മള് തന്നെയാണ് പാവനമായിരുന്നത്, 21 ജന്മങ്ങള് രാമരാജ്യത്തിലായിരുന്നു. ഇപ്പോഴാണെങ്കില് രാവണന്റെ രാജ്യമാണ്,എല്ലാവരും വികാരികളാണ്. ബാബ പറയുകയാണ് – കാമം മഹാശത്രുവാണ്. ഇത് ആദി മദ്ധ്യ അന്ത്യം ദുഖം മാത്രമാണ് നല്കുക. ഇപ്പോള് ഇതിനെ ജയിച്ച് പാവനമാകൂ. നിങ്ങള് ജന്മജന്മാന്തരങ്ങളായി പാപം ചെയ്തവരാണ്. ഏറ്റവും തമോപ്രധാനമായി മാറിയിരിക്കുകയാണ്, ആത്മാവില് കറ പിടിച്ചിരിക്കുകയാണ്. ആദ്യം സ്വര്ണ്ണിമ യുഗത്തിലായിരുന്നു പിന്നെ വെള്ളി യുഗം പിന്നെ ചെമ്പ്……കറ പിടിച്ച് പിടിച്ച് ഏണിപ്പടി താഴേക്കാണ് ഇറങ്ങിയത്. ഇത് ഭാരതത്തിന്റെ കാര്യമാണ്. സത്യയുഗത്തില് 8 ജന്മങ്ങള്, പിന്നെ ത്രേതയില് 12 ജന്മങ്ങള് പിന്നെ അതേ ഭാരതവാസി ചന്ദ്രവംശി, വൈശ്യവംശി……..ആയി തീരുന്നു. ആത്മാവ് അപവിത്രമാകുന്നു. ബാബ പറയുകയാണ് ഞാന് കല്പകല്പം വന്ന് ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റും, പിന്നെ രാവണന് ഇതിനെ നരകമാക്കി മാറ്റും, ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇപ്പോള് ബാബ മനസ്സിലാക്കി തരുകയാണ് ജ്ഞാനസാഗരന് ശിവബാബയാണ്. ഉയര്ന്നതിലും ഉയര്ന്ന ശിവനാണ് സര്വ്വരുടേയും പൂജ്യന്. ആദ്യമാദ്യം ശിവ പൂജയാണ് നടക്കുന്നത്. കാരണം പരിധിയില്ലാത്ത അച്ഛനാണല്ലോ. തീര്ച്ചയായും ഈ അച്ഛനിലൂടെയാണ് പരിധിയില്ലാത്ത സമ്പത്തും പ്രാപ്തമാകുന്നത്. ഭഗവാനെന്ന് നിരാകാരനെയാണ് പറയുന്നത് എന്നത് പോലും ഭാരതവാസികള് മറന്നിരിക്കുകയാണ്. മനുഷ്യര് ഭഗവാനെ ഓര്മ്മിക്കുന്നുമുണ്ട്. അല്ലാതെ എല്ലാം ഭഗവാന് തന്നെ ഭഗവാനാണ് എന്നല്ല. ഒരു ഭാഗത്ത് ഭഗവാനെ ഓര്മ്മിക്കുകയും ചെയ്യുന്നുണ്ട് അതോടൊപ്പം ഗ്ലാനിയും ചെയ്യുന്നുണ്ട്. ഒരു ഭാഗത്ത് സര്വ്വവ്യാപിയാണെന്ന് പറയുന്നുണ്ട് അതോടൊപ്പം പിന്നെ അല്ലയോ പതിത പാവനാ വരൂ എന്നും പറയുന്നുണ്ട്. ബാബ വന്ന് ബ്രഹ്മാ ശരീരത്തിലൂടെ ബ്രഹ്മാമുഖവംശാവലി ബ്രാഹ്മണര്ക്കാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോള് നിങ്ങള് ബ്രാഹ്മണര് ഉയര്ന്നവരാണ്. ബ്രാഹ്മണരുടേയും മുകളിലാണല്ലോ ശിവന്. വിരാട രൂപത്തില് ദേവതാ, ക്ഷത്രിയന്, വൈശ്യന്, ശൂദ്രനെ കാണിക്കുന്നുണ്ട്. ബ്രാഹ്മണരുടെ പേരു പോലുമില്ല എന്തുകൊണ്ടെന്നാല് ബ്രാഹ്മണരും വികാരികളാണ് എന്ന് കാണപ്പെടുന്നുണ്ട്. പിന്നെ ദേവതകളെക്കാള് ഉത്തമമാണ് ബ്രാഹ്മണന് എന്ന് എങ്ങനെ കാണിക്കാന് സാധിക്കും. ബാബ മനസ്സിലാക്കി തരുകയാണ് അവരും പാടുന്നുണ്ട് ബ്രാഹ്മണ ദേവി ദേവതായ നമ: എന്നെല്ലാം. ദേവതകളുടെ രാജ്യം എപ്പോഴാണ് ഉണ്ടായിരുന്നത്? സ്വര്ഗ്ഗം എവിടെ നിന്നാണ് വന്നത്? ഇതൊന്നും കൃത്യമായി ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബ്രഹ്മാ ശരീരത്തിലൂടെ ബാബ ഇപ്പോള് സ്വര്ഗ്ഗത്തിന്റെ സ്ഥാപനയാണ് ചെയ്തു കൊണ്ടിരിക്കുന്നത്, ശങ്കരനിലൂടെ നരകത്തിന്റെ വിനാശവും ചെയ്യിപ്പിക്കും. മഹാഭാരത യുദ്ധവും നടക്കുമല്ലോ, അതിലൂടെയാണ് സ്വര്ഗ്ഗത്തിന്റെ വാതില് തുറക്കപ്പെടുന്നത്. പാടുന്നുണ്ട് എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ഈ രുദ്ര ജ്ഞാന യജ്ഞത്തിലൂടെ വിനാശത്തിനുള്ള ജ്വാല പ്രത്യക്ഷപ്പെട്ടു എന്നെല്ലാം പറയാറുണ്ട്. തീര്ച്ചയായും ഇപ്പോള് ആ പാര്ട്ടാണ് നടന്നു കൊണ്ടിരിക്കുന്നത്. 5000 വര്ഷങ്ങള്ക്ക് മുമ്പും യുദ്ധം നടന്നിരുന്നു അപ്പോഴും പഴയ ലോകത്തിന്റെ വിനാശം ഉണ്ടായിട്ടുണ്ട്. ഗീതാ ജ്ഞാനം കേള്പ്പിക്കുമ്പോള് മൂന്നു സൈന്യങ്ങളെ കുറിച്ച് കേള്ക്കാറുണ്ട്- അതില് യൂറോപ്പില് വസിക്കുന്ന യാദവ സൈന്യമാണ് സയന്സിന്റെ ശക്തിയിലൂടെ മിസൈലെല്ലാം കണ്ടു പിടിച്ചത്. പൂര്ണ്ണമായും ഗീതയുടെ 5000 വര്ഷങ്ങള് പൂര്ത്തിയായിരിക്കുകയാണ്. ബാബ മനസ്സിലാക്കി തരുകയാണ് ഇപ്പോഴും ആ മൂന്നു സൈന്യങ്ങള് ഉണ്ട്. പാടപ്പെട്ടിട്ടുണ്ട് – വിനാശ കാലത്ത് വിപരീത ബുദ്ധി എന്നെല്ലാം അര്ത്ഥം പരംപിതാ പരമാത്മാവില് നിന്നും വിപരീത ബുദ്ധിയായിരിക്കും. ബാബ പറയുകയാണ് എന്നെ ആരും അറിയുന്നത് പോലുമില്ല, കേവലം നിങ്ങള്ക്കല്ലാതെ വേറെയാര്ക്കും എന്നോട് പ്രീതി ഇല്ല. എല്ലാവരും വിനാശ കാലത്ത് വിപരീത ബുദ്ധികളാണ്. ബാക്കി നിങ്ങള് പാണ്ഡവരുടേത് പ്രീത ബുദ്ധിയാണ്. നിങ്ങള് ശിവബാബയെ തന്നെയാണ് ഓര്മ്മിക്കുന്നത്. നിങ്ങള്ക്കറിയാം ശിവബാബ 21 ജന്മങ്ങളുടെ സമ്പത്ത് നല്കുന്നതിനാണ് വന്നിരിക്കുന്നത്. നിങ്ങള് ശിവബാബയുടെ കൂടെ പ്രീത ബുദ്ധിയുള്ളവരാണ്. ബാക്കി ആര്ക്കും ശിവബാബയെ അറിയുക പോലുമില്ല അപ്പോള് മൂന്നു സൈന്യങ്ങളായില്ലേ. നിങ്ങളാണ് പാണ്ഡവ സൈന്യം. ഇത് വിനാശ കാലം തന്നെയാണ്. നിങ്ങള്ക്കറിയാം മരണം വളരെ സമീപത്താണ് നില്ക്കുന്നത്. ശിവബാബ പറയുകയാണ് നിങ്ങള് പവിത്രരായി മാറുകയാണെങ്കില് പുതിയ ലോകത്തിന്റെ അധികാരിയാകും. സത്യയുഗത്തില് കേവലം ഒരേ ഒരു ദേവി ദേവതാ ധര്മ്മമാണ് ഉണ്ടായിരുന്നത്, വേറെ ധര്മ്മങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കില് മറ്റു ധര്മ്മങ്ങള് എല്ലാമുണ്ട് എന്നാല് ആദി സനാതന ദേവി ദേവതാ ധര്മ്മം മാത്രമില്ല. സ്വയത്തെ ദേവി ദേവതയാണന്ന് പോലും മനസ്സിലാക്കുന്നില്ല. ഞങ്ങള് പതിതരാണ് എന്നാണ് പറയുന്നത്. ദേവതകളുടെ മുന്നില് മഹിമ പാടാറുണ്ട് – അങ്ങ് സര്വ്വഗുണ സമ്പന്നനാണ്, 16 കലാ സമ്പൂര്ണ്ണനാണ് എന്നെല്ലാം. സ്വയത്തെ വികാരിയാണ് എന്നാണ് പറയുന്നത്. അവഗുണങ്ങളുടെ മാലയായ എന്നില് ഒരു ഗുണവുമില്ല എന്നാണ് പറയുന്നത്. ബാബയെ ഓര്മ്മിക്കുന്നുണ്ട്. നിങ്ങള്ക്കും ഒരു ബാബയെ ഓര്മ്മിക്കണം. ബാബയെ ഓര്മ്മിക്കാതെ പാവനമാകില്ല, പാവനമാകാതെ ഉയര്ന്ന പദവിയും കിട്ടില്ല. എപ്പോഴാണോ ഈ അപവിത്രമായ ലോകത്തിന് വിനാശമുണ്ടാകുന്നത് അപ്പോള്വിശ്വത്തില് ശാന്തി ഉണ്ടാകും. മനുഷ്യര് പരിശ്രമിക്കുന്നുണ്ട്, ഭാരതത്തിലും, ലോകത്തിലും ശാന്തി ഉണ്ടാക്കുന്നതിന്. പക്ഷെ ഇത് ഒരേ ഒരു ബാബയുടെ ജോലിയാണ്. മനുഷ്യരാണെങ്കില് വികാരികളാണ്. അവര്ക്ക് എങ്ങനെയാണ് ശാന്തിയുടെ സ്ഥാപന ചെയ്യാന് കഴിയുക? ഓരോ വീട്ടിലും വഴക്കാണ് നടക്കുന്നത്. ബാബയെ അറിയാത്തതു കാരണം ദരിദ്രനായിരിക്കുകയാണ്. സത്യയുഗത്തില് തീര്ത്തും പവിത്രതയും, സുഖവും, ശാന്തിയും ഉണ്ടാകും. ഇപ്പോള് വീണ്ടും ബാബ ആ പവിത്രത, സുഖം, ശാന്തിയുടെ സ്ഥാപന ചെയ്യുകയാണ്, ഇത് വേറെയാര്ക്കും ചെയ്യാന് സാധിക്കില്ല. ഭാരതവാസി ഇപ്പോള് നരകവാസിയാണ്. എപ്പോള് സ്വര്ഗ്ഗത്തില് ഉണ്ടായിരുന്നോ അപ്പോള് പുനര്ജന്മവും സ്വര്ഗ്ഗത്തില് തന്നെയാണ് എടുത്തത്. ഇപ്പോള് പതിതമാണ്, അതുകൊണ്ടാണ് പതിത പാവനനായ ബാബയെ ഓര്മ്മിക്കുന്നത്. ഇപ്പോള് കുട്ടികള്ക്ക് അറിയാം – പാര്ലൗകിക അച്ഛനെ ഓര്മ്മിക്കുന്നതിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. ലൗകിക അച്ഛനില് നിന്നും പരിധിയുള്ള സമ്പത്താണ് പ്രാപ്തമാകുന്നത്. പാര്ലൗകികവും പരിധിയില്ലാത്തതുമായ ഈ അച്ഛനിലൂടെ പരിധിയില്ലാത്ത സമ്പത്താണ് പ്രാപ്തമാകുന്നത്. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇത് സത്സംഗമൊന്നുമല്ല. അത് ഭക്തി മാര്ഗ്ഗമാണ്, ഇത് ജ്ഞാന മാര്ഗ്ഗമാണ്.

നിങ്ങള്ക്ക് സന്തോഷമുണ്ട് ബാബ നമ്മളെ സ്വര്ഗ്ഗവാസിയാക്കുകയാണ്. ആരാണോ കല്പം മുമ്പ് സ്വര്ഗ്ഗവാസിയായത്, അവരാണ് ഇപ്പോഴും ആകുന്നത്. ബ്രാഹ്മണനാകാതെ ദേവതയാകാന് സാധിക്കില്ല. ഇത് മനസ്സിലാക്കേണ്ട കാര്യങ്ങളല്ലേ. ഇപ്പോള് ഭാരതത്തില് ഒരു കലയുമില്ല. ഇതൊന്നും ആര്ക്കുമറിയുന്നില്ല. കുംഭകര്ണ്ണന്റെ നിദ്രയില് ഉറങ്ങുകയാണ്, ഇപ്പോള് നിങ്ങളെ ബാബയാണ് ഉണര്ത്തിയിരിക്കുന്നത്. നിങ്ങള് ഇവിടെ സ്വര്ഗ്ഗവാസിയാകുന്നതിനാണ് വന്നിരിക്കുന്നത്. ബാബക്കല്ലാതെ നിങ്ങളെ ഇതു പോലെയാക്കാന് വേറെ ആര്ക്കും സാധിക്കില്ല. സത്യയുഗത്തെയാണ് സ്വര്ഗ്ഗം എന്ന് പറയുന്നത്. കലിയുഗത്തെയാണ് നരകം എന്നും പറയുന്നത്. ഏതുപോലെയാണോ രാജാവും രാജ്ഞിയും അതുപോലെ ആയിരിക്കും അവിടുത്തെ പ്രജകളും. ഇപ്പോഴാണെങ്കില് എല്ലാവരും വികാരത്തിലൂടെയാണ് ജന്മം എടുക്കുന്നത്, ദേവതകള് ഒരിക്കലും വികാരത്തിലൂടെ പുനര്ജന്മം എടുക്കില്ല. കുട്ടികള് ഇപ്പോള് ബാബയുടെ അടുത്ത് പവിത്രമായി ജീവിക്കാനുള്ള പ്രതിജ്ഞയെല്ലാം എടുക്കുന്നുണ്ട് പക്ഷെ മുന്നോട്ട് പോകവേ തോല്ക്കുന്നുണ്ട് പിന്നെ സമ്പാദിച്ചതെല്ലാം നഷ്ടവുമാകുന്നുണ്ട്. വളരെ ആഴത്തിലുള്ള മുറിവും ഉണ്ടാകുന്നുണ്ട്. ആശ്ചര്യത്തോടെ വന്ന് കേള്ക്കും, കേള്പ്പിച്ചു കൊടുക്കും പിന്നെ ഇവിടെ വിട്ട് പോകുന്നവരുമുണ്ട്. സാക്ഷാത്കാരങ്ങളും കാണുന്നുണ്ട് എന്നാല് സാക്ഷാത്കാരത്തിന്റെ ഇടയിലും മായ പ്രവേശിക്കുന്നുണ്ട്. ഏതുപോലെയാണോ റേഡിയോവില് നിന്നും ആരെങ്കിലും പറയുന്ന കാര്യം കേള്ക്കാതിരിക്കാന് അതില് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുന്നത്, ഇതും അതുപോലെയാണ്. യോഗത്തില് മായ വിഘ്നം ഉണ്ടാക്കും. പരിശ്രമം മുഴുവന് യോഗം ചെയ്യുന്നതിലായിരിക്കും. ഭാരതത്തിന്റെ പ്രാചീന യോഗം എന്നല്ലേ പാടപ്പെട്ടിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-

1) ഒരു ബാബയോട് സത്യമായ പ്രീതി വെച്ച് സത്യം സത്യമായ പാണ്ഡവനാകണം. മരണം സമീപത്താണ് നില്ക്കുന്നത് അതിനാല് പവിത്രരായി മാറി പവിത്രമായ ലോകത്തിന്റെ അധികാരിയാകണം.

2) കാമമാകുന്ന മഹാശത്രുവാണ് ആദി മദ്ധ്യ അന്ത്യം ദുഖം തരുന്നത്, അതിനെ ജയിച്ച് പാവനമാകണം, ഓര്മ്മയിലൂടെ വികാരങ്ങളുടെ ക്ലാവിനെ ഇല്ലാതാക്കി ആത്മാവിനെ സ്വര്ണ്ണിമ യുഗത്തിലേതാക്കി മാറ്റണം.

വരദാനം:-

ഏതു കുട്ടികളാണോ മന്മനാഭവ സ്ഥിതിയില് സ്ഥിതി ചെയ്യുന്നത് അവര്ക്ക് മറ്റുള്ളവരുടെ മനസ്സിന്റെ ഭാവങ്ങളെ മനസ്സിലാക്കാന് സാധിക്കും. ശബ്ദം എന്തു തന്നെയായാലും അതിന്റെ ഭാവം എന്താണ്, അത് മനസ്സിലാക്കാന് അഭ്യാസം ചെയ്തു കൊണ്ടിരിക്കൂ. ഓരോരുത്തരുടേയും മനസ്സിന്റെ ഭാവത്തെ മനസ്സിലാക്കുന്നതിലൂടെ അവരുടെ ആഗ്രഹം അഥവാ പ്രാപ്തിയുടെ ഇച്ഛയെന്താണോ ഉള്ളത്, അത് പൂര്ത്തീകരിക്കാന് സാധിക്കും. ഇതിലൂടെ അവര് അവിനാശിയായ പുരുഷാര്ത്ഥിയാകും പിന്നീട് സേവനത്തിന്റെ സഫലതാ കുറച്ച് സമയത്തിനുള്ളില് വളരെയധികം കാണപ്പെടും അതോടൊപ്പം താങ്കള് പുരുഷാര്ത്ഥി സ്വരൂപത്തിനു പകരം സഫലതാ സ്വരൂപമായി മാറും.

സ്ലോഗന്:-

Daily Murlis in Malayalam: Brahma Kumaris Murli Today in Malayalam

Email me Murli: Receive Daily Murli on your email. Subscribe!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top